അനന്തഭദ്രം: ഭാഗം 88

anantha badhram

എഴുത്തുകാരി: മയിൽപീലി

നച്ചു ചായ കൊണ്ട് കൊടുത്തിട്ട് തിരിഞ്ഞു നടന്നതും അഭി അവൾക്കിട്ട് എന്തെങ്കിലും കൊടുത്തിട്ട് വരാമെന്ന രീതിയിൽ കുട്ടനും ലച്ചുവിന് സൈറ്റ് അടിച്ച് കാണിച്ചിട്ട് അടുക്കളയിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അഭി അടുക്കളയിൽ ചെല്ലുമ്പോൾ നച്ചു എങ്ങനെയോ you tube നോക്കി ഉണ്ടാക്കിയ തക്കാളിക്കറിയാണ് ആദ്യം കണ്ണിൽ പെട്ടത്... എന്തോ ദേഷ്യത്തോടെ അടുപ്പത് വച്ചത് ഇളക്കികൊണ്ട് ഇരുന്നതുകൊണ്ട് അഭിയെ നച്ചു കണ്ടില്ല. അഭി നൈസ് ആയിട്ട് നീങ്ങി നീങ്ങി കറിയുടെ അടുത്തെത്തി. എന്നിട്ട് മെല്ലെ അവിടിരുന്ന ഉപ്പ് എടുത്ത് കണക്കില്ലാതെ അതിൽ തട്ടി... സ്പൂൺ എടുത്ത് പതിയെ ഇളക്കി അത് വച്ചിരുന്നത് പോലെ വച്ചു. എന്നിട്ട് ഒന്നും അറിയാത്ത പോലെ അവളെ വിളിച്ചു. """നച്ചൂ... ""എന്താ..?? """താൻ ഇങ്ങനെ ചൂടാവതാടോ.. ആഹാ അവിയൽ ആണോ സ്പെഷ്യൽ...?? ""അവിയലോ അത് തോരനാ... """തോരനോ...? ""എന്തേ കണ്ടിട്ടില്ലേ..?? നച്ചു കലിപ്പിൽ ചോദിച്ചു. ""കേൾക്കുക മാത്രം അല്ല ഇപ്പോൾ കാണുകയും ചെയ്തു. 🤭🤭 """തനിക്ക് എന്താ വേണ്ടേ...?? കണ്ടാലേ അറിയാം അലവലാതി ആണെന്ന്. """ഓഹോ... ശരിയാക്കിതരാടി മാക്രിക്ക് പരിണാമം സംഭവിച്ചവളെ...! ഞാൻ ഈ ഷെൽഫിൽ ഒരു സാധനം വച്ചിരുന്നു.അതൊന്ന് എടുക്കാൻ വന്നതാണേ..

അതും പറഞ്ഞ് അഭി കസേരയിൽ കയറി നിന്ന് ഷെൽഫിൽ പരതാൻ തുടങ്ങി. നച്ചു അവനെ മൈൻഡ് ചെയ്യാതെ ഓരോന്ന് ചെയ്തുകൊണ്ടിരുന്നു. പരത്തുന്നപോലെ കാണിച്ച് കാണിച്ച് അഭി ഷെൽഫിൽ ഇരുന്ന അരിപ്പൊടി കൈകൊണ്ട് തട്ടി നാച്ചുവിന്റെ മേലേക്ക് ഇട്ടു... """ശേ നിങ്ങൾ എന്താ ഈ കാണിച്ചേ...! നാശം. നച്ചുവിന്റെ അരിപ്പൊടിയിൽ മുങ്ങിയ കോലം കണ്ട് അഭിക്ക് ചിരി പൊട്ടുന്നുണ്ടായിരുന്നു... """അയ്യയ്യോ..അറിയാതെ വീണുപോയതാ... താൻ വാ ഞാൻ വാഷ് ബെയ്‌സ്ൻ കാണിച്ച് തരാം.. കണ്ണിൽ അരിപ്പൊടി വീണത് കൊണ്ട് കണ്ണ് കാണാൻ വയ്യാതെ നിൽക്കുന്ന നക്ഷത്രയെ പിടിച്ചവൻ വാഷ് ബെയ്‌സ്ന്റെ അടുത്ത് കൊണ്ട് നിർത്തി. പോകുമ്പോൾ ഒരു സാധനം എടുക്കാൻ അവൻ മറന്നില്ല. നച്ചു പൈപ്പിലേക്ക് കൈ നീട്ടി വെള്ളം പിടിച്ചതും അഭി കൈയിലെ മുളക്പൊടി അവളുടെ കൈയ്യിലേക്ക് തട്ടി കൊടുത്തു... """ഞാൻ അലവലാതി ആണല്ലെടി പിശാശേ... എന്റെ ദേവൂനെ നിനക്ക് ഓടിക്കണം അല്ലേ..?? അഭി മനസ്സിൽ ഓർത്ത് നിന്നതും നച്ചു വെള്ളത്തോടൊപ്പം മുളക്പൊടിയും മുഖത്തേക്ക് ഒഴിച്ചു... """ആഹ്ഹ് അമ്മേ... നീറുന്നു.. ""ഏയ്‌ സൈലന്റ് ആയിട്ട് ബഹളം വയ്ക്കൂ കുട്ടീ... അതൊരു ചില്ലി ഫേസ് പായ്ക്കല്ലേ...?? കണ്ണിന് നല്ല കുളിർമ്മ കിട്ടും.

""'നിന്നെ ഞാനുണ്ടല്ലോ... ""'അയ്യേ ഞാൻ അത്തരക്കാരൻ അല്ല കുട്ടി.. """ആഹ്ഹ്... നിലവിളിച്ചുകൊണ്ടവൾ മുഖത്തേക്ക് വെള്ളം ഒഴിച്ചുകൊണ്ടിരുന്നു... അഭി വായപൊത്തിചിരിച്ചുകൊണ്ട് ഹാളിലേക്ക് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ദേവു. റൂമിലേക്ക് നടക്കുന്ന വഴിയാണ് വിഷ്ണു അവളവിടെ നിൽക്കുന്നത് കണ്ടത്. സംസാരിക്കാമെന്ന ധാരണയിൽ അവൻ അവിടേക്ക് ചെന്നു. """ദേവൂ... ""എന്റെ പേര് ദീക്ഷിത എന്നാണ്... തിരിഞ്ഞു നോക്കാതെ തന്നെ അവൾ പറഞ്ഞു. അത് കേട്ടവൻ വല്ലാതെയായി.. അന്ന് ദേഷ്യത്തിൽ അങ്ങനെ വിളിച്ചത് അവന് ഓർമ്മ വന്നു. ""അത്.. ഞാൻ കാര്യം അറിയാതെ.. """എനിക്ക് ഒന്നും കേൾക്കാനില്ല. ""ദേവു ഞാൻ പറയുന്നത്... അവൻ പറയാൻ തുടങ്ങിയതും ദേവു ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചു. തന്നെ ഒന്ന് കേൾക്കുകപോലും ചെയ്യാതെ അടിച്ച ആ നിമിഷങ്ങൾ ഓർക്കേ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ തന്നെ കേൾക്കില്ല എന്ന് ഉറപ്പായതും വിഷ്ണു അവിടുന്ന് തിരിഞ്ഞു നടന്നു. ഡോറിനരുകിൽ എല്ലാം കണ്ട് അഭി ഉണ്ടായിരുന്നു... വിഷ്ണു അവനരുകിലേക്ക് ചെന്നു. ""ടാ അവളോട്‌ എന്നെയൊന്നു കേൾക്കാനെങ്കിലും പറയുമോ..? ""നീ അവളെ കേട്ടിരുന്നോ...??

അഭി അങ്ങനെ പറഞ്ഞതും വിഷ്ണുവിന്റെ മുഖം വല്ലാതെയായി. ""നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. അവള് നിന്റെ കൂടെ ഉണ്ടായിരുന്നപ്പോൾ നീ അവളെ കണ്ടില്ല... ഇതൊരു സാധാരണ സൗന്ദര്യപ്പിണക്കം അല്ല.... നിങ്ങളായി പറഞ്ഞുതീർക്കേണ്ട കാര്യമാ.. മൂന്നാമതൊരാൾ അതിന് ആവശ്യമില്ല. എന്നെങ്കിലും അവള് നിന്നെ കേൾക്കാൻ തയ്യാറാവും അതുവരെ കാത്തിരുന്നേ മതിയാവൂ... മനസ്സിനേറ്റ മുറിവാണ് ... സമയം എടുക്കും. അഭി അവന്റെ തോളിൽ തട്ടി പറഞ്ഞതും വിഷ്ണുവും അത് ശരിയാണെന്നപോലെ ദേവുവിനെ ഒരിക്കൽ കൂടെ നോക്കികൊണ്ട് താഴേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ ത്തൂഫ്ഫ്....ഇതെന്ത് സാധനാ ഉണ്ടാക്കി വച്ചിരിക്കണേ...?? ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ നച്ചു ഉണ്ടാക്കിയ കറി വായിലേക്ക് വച്ചതും അത് അതുപോലെ പുറത്തേക്ക് തുപ്പിക്കൊണ്ട് അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു. അഭി ലച്ചുവിനോട് നേരത്തെ പറഞ്ഞിരുന്നതുകൊണ്ട് അവനും ലച്ചുവും കറി വാങ്ങിയില്ല. അച്ഛൻ ദേഷ്യപ്പെട്ടതും അഭി അടക്കിചിരിച്ചു. """തക്കാളിക്കറിയാ മാമേ... ""'"ആണോ... അതിൽ എഴുതി വയ്ക്ക് തക്കാളിക്കറിയാണെന്ന്... തക്കാളി കൊളമാക്കിയ കറിയെന്ന് പറ... മനുഷ്യന് വായിൽ വച്ച് കഴിക്കണ്ടേ...?? """അത് കുഴപ്പം ഒന്നുമില്ലായിരുന്നല്ലോ...??

"""ഇന്നാ വന്ന് കഴിച്ച് നോക്ക്... അച്ഛൻ പറഞ്ഞതും നച്ചു അതൊന്ന് രുചിച്ചു നോക്കി """ബ്ലാഹ്ഹ്...! അവളപ്പോൾ തന്നെ അത് തുപ്പി. """ഇപ്പോൾ മനസ്സിലായോ..? """"അത് ഞാൻ ഇത്രയും ഉപ്പ് ഇട്ടില്ലാരുന്നു... നല്ല ടേസ്റ്റ് ഉണ്ടായിരുന്നതാ... """പിന്നെന്താ ഉപ്പിന് ബോധം വീണിട്ട് തനിയെ വന്ന് കറിയിൽ വീണോ.. ജയേ... കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്ക്. അച്ഛൻ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോയി. """മറ്റുള്ളവരെ ദ്രോഹിക്കാൻ നടക്കുമ്പോൾ എന്തെങ്കിലും ഉണ്ടാക്കാൻ പഠിക്കണമായിരുന്നു... ഈ കറിയും മറ്റും അമ്മയും മോളും കൂടെ കഴിച്ച് തീർത്തോണം.. അതും പറഞ്ഞ് വിഷ്ണുവും എഴുന്നേറ്റു. ""ചേച്ചിക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അവളെ പഠിപ്പിച്ചുകൂടായിരുന്നോ...?? ""അതെങ്ങനാ അമ്മേ ആദ്യം അമ്മായിക്ക് എന്തെങ്കിലും ഉണ്ടാക്കാൻ അറിയണ്ടേ...?? എല്ലാവരും പഴിയും പറഞ്ഞ് എഴുന്നേറ്റ് പോയി. """അമ്മ കഴിക്കുന്നില്ലേ...? എല്ലാവരും പോയതും നച്ചു ഭാരതിയോട് ചോദിച്ചു. ""എന്റെ പൊന്ന് മോളേ പട്ടിണി കിടന്നാലും വേണ്ടീല. ഇത് കഴിച്ച് വയറ് കേടാക്കാൻ നിക്ക് വയ്യ...! അവരും പോയതും നച്ചു ദേഷ്യത്തിൽ നിലത്ത് ആഞ്ഞു ചവിട്ടി. അവളുടെ കണ്ണിൽ പകയെരിഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഭദ്രേ... ഈ പെണ്ണിത് എവിടെ പോയി കിടക്കുവാ.. ഭദ്...! വൈകുന്നേരം അനന്തൻ ഭദ്രയെ നോക്കി നടക്കുകയായിരുന്നു.

അപ്പോഴുണ്ട് തേടിയ വള്ളി ബെഡ്‌റൂമിൽ. നോക്കുമ്പോൾ ഉണ്ട് ആള് എന്തോ വല്യ ജോലിയിലാണ്.. """അമ്മേ...! അനന്തൻ പിന്നിൽ നിന്നും കെട്ടിപ്പിടിച്ചതും ഭദ്ര പേടിച്ച് നിലവിളിച്ചു. """എന്താ അപ്പുവേട്ടാ... ന്നെ ഇങ്ങനെ പേടിപ്പിക്കാന്ന് നേർച്ച വല്ലതും ഉണ്ടോ...?? ""ഹാ നീ എന്തിനാ പേടിക്കണേ....? ഞാനല്ലാതെ ആരാ നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കണേ...?? """അതൊക്കെ ശരിയാ.. പേടിച്ച് എനിക്ക് അറ്റാക്ക് വല്ലോം വന്നേനെ.. """ഓഹോ.. എന്നാ ഒന്ന് നോക്കട്ടെ... """വിട് അപ്പുവേട്ടാ.. ഞാനിതൊന്ന് ശരിയാക്കട്ടെ..! ""എന്റെ പൊന്ന് പെണ്ണേ ഞാനൊന്ന് റൊമാന്റ്സിക്കാൻ വന്നാൽ അപ്പൊ നീ കിടന്ന് പിടക്കുന്നത് എന്തിനാ... """അത് പിന്നേ... അപ്പുവേട്ടൻ ഇങ്ങനെ വന്നപ്പോൾ... നിന്നപ്പോൾ... """നിന്നപ്പോൾ.. ""നിന്നപ്പോൾ എനിക്ക്... ""എനിക്ക്..?? ""ഒന്ന് പോ അപ്പുവേട്ടാ മനുഷ്യനെ നാണമാക്കാതെ. ""ഏഹ്ഹ് ഞാനതിന് ഒന്നും ചെയ്തില്ലല്ലോ..! ഭദ്ര നിന്ന് തപ്പി തടഞ്ഞതും അനന്തൻ അവളിലേക്ക് അടുത്തുകൊണ്ട് ചോദിച്ചു.. അപ്പോഴേക്കും അവളുടെ മുഖം ചുവന്ന് തുടങ്ങിയിരുന്നു. """എന്താ നീ കാര്യമായി ചെയ്തുകൊണ്ടിരുന്നത്...?? """ഹ്മ്മ്...! ഒരു ദീർഘ ശ്വാസത്തോടെ ഭദ്ര കൈയിലെ അരഞ്ഞാണം ഉയർത്തി കാണിച്ചു. ""ആഹാ... ഇതിന് ന്ത്‌ പറ്റി...? ""അതിലെ മുത്ത് ഒരെണ്ണം ഇളകി.

"""ഇവിടെ നോക്കട്ടെ.. അനന്തൻ അത് വാങ്ങി അതിലെ മുത്ത് അതിലേക്ക് ഇട്ടു. """ശരിയായോ...? ഭദ്ര ആകാംഷയോടെ ചോദിച്ചു. ""ഹ്മ്മ്... ""താ... ""അയ്യടി... ഇത് ശരിയാക്കിയത് ഞാനാ.. അപ്പൊ ഉത്തരവാദിത്വത്തോടെ ഇട്ട് തരേണ്ടതും എന്റെ കടമയല്ലേ... ഒറ്റക്കണ്ണിറുക്കികൊണ്ട് അനന്തൻ പറഞ്ഞു. അത് കേൾക്കെ ഭദ്രയ്ക്ക് ഉള്ളിൽ പരവേശം വന്നു നിറഞ്ഞു. ""ഞാനിട്ടോളാം അപ്പുവേട്ടാ ഞാൻ... """ശ്ശ്....! വെപ്രാളം പുറത്ത് കാണിക്കാതെ അവൾ പറഞ്ഞതും അനന്തൻ അവളുടെ ചുണ്ടിൽ വിരല് ചേർത്ത് അവള് പറയാൻ വന്നത് തടഞ്ഞു. ശേഷം മുട്ടുകുത്തി അവളുടെ ഇടുപ്പിന് അടുത്തായി ഇരുന്നു. കൈയ്യിലെ അരഞ്ഞാണം സാരി വിടവിലൂടെ അവളുടെ അണിവയറിലേക്ക് ചേർത്തു. അനന്തന്റെ കൈകൾ ഇടുപ്പിൽ തൊട്ടതും ഭദ്രയുടെ ശ്വാസഗതി വർദ്ധിച്ചു. ഇടുപ്പിൽ ചേർത്ത അരഞ്ഞാണത്തിന്റെ കൊളുത്ത് അനന്തൻ പല്ല് കൊണ്ട് അടുപ്പിക്കാൻ തുടങ്ങിയതും ഭദ്ര കണ്ണുകൾ ഇറുക്കിയടച്ച് അവന്റെ തോളിലെ ഷർട്ടിൽ മുറുകെപിടിച്ചു.

അവളുടെ വെപ്രാളം മനസ്സിലായതുപോലെ അനന്തൻ ഒരു കള്ളച്ചിരിയാലേ വീണ്ടും കൊളുത്ത് അടുപ്പിച്ചുകൊണ്ടിരുന്നു. അതനുസരിച്ച് ഭദ്ര ഒന്നുയർന്നുപോങ്ങി. അവന്റെ താടിയും മീശയും അവളെ ഇക്കിളിപ്പെടുത്തുന്നുണ്ടായിരുന്നു. അനന്തൻ ഒന്നവളെ നോക്കി. കണ്ണുകൾ അടച്ചുതന്നെയാണ് നിൽപ്പ്. പെട്ടെന്ന് തോന്നിയ കുസൃതിയിൽ അനന്തൻ വയറിൽ ചുണ്ടുകൾ ചേർത്തു. ഭദ്രയിൽ നിന്നും ഒരേങ്ങൾ പുറത്ത് വന്നു. അനന്തൻ എഴുന്നേറ്റ് നിന്ന് അവളുടെ കവിളിൽ കൈകൾ ചേർത്തു. ഇരുവരുടെയും കണ്ണുകൾ തമ്മിൽ കൊരുത്തു. """"ശ്രീരാഗമോ... തേടുന്നു നീ.... ഫോൺ റിങ് ചെയ്തതും ഭദ്ര ബോധം വന്നപോലെ നാവ് കടിച്ചുകൊണ്ട് അവനെ തള്ളിമാറ്റി പുറത്തേക്കോടി... അനന്തൻ പല്ല് കടിച്ച് ഫോണിനെ നോക്കി... (സമ്മതിക്കൂല ഞാൻ 😜) 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എന്റമ്മേ... എനിക്ക് വയ്യായെ... ഓഹ് ഈ വീട്ടിലെ പണിയെടുത്ത് എന്റെ നടുവൊടിഞ്ഞു. """എല്ലാത്തിനും ഞാൻ കാണിച്ച് കൊടുക്കുന്നുണ്ട്. ""അഹ് നീ ഒരുവട്ടം കാണിച്ച് കൊടുത്തതിന്റെയാ ഞാനും കൂടി അനുഭവിക്കുന്നത്...

മേലാകെ വേദനയെടുക്കുന്നു. അടങ്ങി ഒതുങ്ങി നിന്നെങ്കിൽ ഒന്നും ചെയ്യാതെ തിന്നാൽ മാത്രം മതിയായിരുന്നു. ""നമുക്ക് രണ്ട് പേർക്കും കൂടി വേണ്ടിയിട്ടല്ലേ.. എന്നേ മാത്രം. കുറ്റപ്പെടുതേണ്ടാ. ""നീയാ ചെക്കന്റെ കൂടെ പോയാൽ എന്നേ ഒഴിവാക്കില്ലെന്ന് ആരുകണ്ടു...?? ""അങ്ങനെ ഞാൻ അമ്മയെ കളയുമോ...?? ""ഹാ കണ്ടറിയാം. ഞാൻ ഉറങ്ങാൻ പോകുവാ... നല്ല ക്ഷീണം. രാവിലെ എഴുന്നേൽക്കണ്ടതാ. ഭാരതി അതും പറഞ്ഞ് കിടന്നപ്പോഴും അടുത്തത് എന്ത് ചെയ്യാമെന്ന ആലോചനയിൽ ഇരിക്കുകയായിരുന്നു നച്ചു...!......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story