അനന്തഭദ്രം: ഭാഗം 9

anantha badhram

എഴുത്തുകാരി: മയിൽപീലി

തനിക്കായി ഉറങ്ങാതെ കാത്തിരുന്നവളുടെ മുഖം ഓർത്തുകൊണ്ട് അനന്തനും ഉറക്കത്തിലേക്ക് വഴുതി വീണു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 രാവിലെ എഴുന്നേറ്റ് തൊടിയിലേക്ക് ഇറങ്ങി ഭദ്ര.... തലേന്ന് പെയ്ത മഴയുടെ അവശേഷിപ്പ് എന്നോണം മരത്തിന്റെ ചില്ലകളിൽ നിന്നും വെള്ളത്തുള്ളികൾ ഇറ്റു വീഴുന്നുണ്ട്. ഇലഞ്ഞി പൂക്കൾ ഒരുപാട് വീണു കിടപ്പുണ്ട്. അതിനപ്പുറത്തായുള്ള മാവിന്റെ ചോട്ടിലേക്ക് ചെന്നവൾ.. തലേന്നത്തെ കാറ്റിൽ ഒത്തിരി ചക്കര മാമ്പഴം വീണു കിടപ്പുണ്ട്.... ഒന്നെടുത്തവൾ മൂക്കിനോടടുപ്പിച്ചു.. അതിന്റെ മണം മൂക്കിലേക്ക് തുളച്ചു കേറുന്നുണ്ട്... കണ്ണടച്ചതാസ്വദിച്ചു. ബാക്കി ഉള്ളതുകൂടി ദാവണി ഷാളിൽ പെറുക്കി എടുത്തു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

"""അപ്പു വന്നില്യേ കുട്ട്യേ??? ""ആള് രാത്രിയിൽ തന്നെ വന്നു മുത്തശ്ശി ദാവണിയിലുള്ള മാമ്പഴം പാത്രത്തിലേക്കിട്ടുകൊണ്ട് തിരിഞ്ഞു നോക്കാതെ തന്നെ അവൾ പറഞ്ഞു ""ചായ ഇപ്പൊ ഉണ്ടാക്കാം മുത്തശ്ശി... ചായ പെട്ടെന്നുണ്ടാക്കി ഗ്ലാസ്സിലേക്ക് പകർന്ന് മുത്തശ്ശിക്ക് കൊടുത്തു. ""അപ്പു താഴേക്ക് വന്നില്ലല്ലോ, എണീറ്റില്ലേ അവൻ """ഇന്നലെ നല്ല താമസിച്ച അപ്പുവേട്ടൻ വന്നേ.ഉറങ്ങാവും... """ന്നാ മോള് ഒരു ഗ്ലാസ്‌ ചായ അവന്‌ കൊണ്ട് കൊടുക്ക് ""ശെരി മുത്തശ്ശി ഒരു ഗ്ലാസ്സിലായി ചായ എടുത്തോണ്ട് അവൾ മുകളിലേക്ക് പോയി... വാതിൽ മെല്ലെ തള്ളി നോക്കി. കുറ്റിയിട്ടിട്ടില്ലായിരുന്നു.. അകത്തു കേറി നോക്കുമ്പോൾ കട്ടിലിൽ കമഴ്ന്നു തല ഒരു ഭാഗത്തേക്ക് ചരിച്ചു വച്ചാണ് കിടപ്പ്...

നീണ്ട മുടിയിഴകൾ നെറ്റിയിൽ വീണു കിടപ്പുണ്ട്. """"അപ്പുവേട്ട... അപ്പുവേട്ട എന്തുറക്കാണ്... അവൾ ഗ്ലാസ്‌ മേശമേൽ വച്ച് അവനെ കുലുക്കി വിളിക്കാൻ തൊട്ടതും പൊടുന്നനെ കൈ പിൻവലിച്ചു.. """ന്റെ ഈശ്വരാ ചുട്ട് പൊള്ളണുണ്ടല്ലോ! നെറ്റിയിലും മുഖത്തുമായി തൊട്ട് നോക്കിയവൾ... വിറക്കുന്നുണ്ടായിരുന്നു അനന്തൻ... ""ഇന്നലെ മഴ നനഞ്ഞു വന്നിട്ടാകും.! അവൾ നേരെ താഴെക്കോടി ""മുത്തശ്ശി ""എന്താ കുട്ടി ന്ത്‌ പറ്റി ""അപ്പുവേട്ട... അപ്പുവേട്ടന്‌ പനിക്കുന്നുണ്ട്... നല്ല ചൂടും.. ഇന്നലെ മഴ നനഞ്ഞാ വന്നേ... കിതച്ചുകൊണ്ടവൾ വെപ്രാളത്തോടെ പറഞ്ഞു. ""എങ്കിൽ നീ ഇത്തിരി ചുക്ക് കാപ്പി ഉണ്ടാക്ക് മോളെ.. ""ഹാ നേരെ അടുക്കളയിൽ പോയി ചുക്ക് കാപ്പി ഉണ്ടാക്കി അനന്തനടുത്തേക്ക് ചെന്നു ""അപ്പുവേട്ട... എഴുന്നേറ്റെ... അവൻ ഞരങ്ങുന്നുണ്ടായിരുന്നു... മെല്ലെ തലയിണ വച്ച് അനന്തനെ ചാരിയിരുത്തി..

. ""ന്നാ കുടിക്ക് ചുക്ക് കാപ്പിയാ! കാപ്പി ചുണ്ടോട് ചേർത്ത് വച്ച് കൊടുത്തു.കുടിക്കുമ്പോൾ അവന്റെ മുഖം ചുളിയുന്നുണ്ടായിരുന്നു... ""മതി രുചി അറിയണില്ല അവൻ മെല്ലെ പറഞ്ഞു.. ""പനിച്ചിട്ടാ മുഴോനും കുടിച്ചേ പനിക്ക് നല്ലതാ... വയ്യാത്തതുകൊണ്ട് മറുത്തൊന്നും പറയാതെ കൊടുത്തത് മുഴുവനും അനന്തൻ കുടിച്ചു... ""കിടന്നോ... പുതപ്പിച്ചു കൊടുത്തുകൊണ്ട് അവനെ വാത്സല്യപൂർവ്വം നോക്കി... ഭയങ്കര ഗൗരവക്കാരനാ.. ഒരു മഴ കൊണ്ടപ്പോഴേക്കും ദേ കിടക്കണു... അവനെ നോക്കി മനസ്സിലോർത്ത് ഒരു നിശ്വാസം വിട്ടവൾ താഴേക്ക് പോയി.......തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story