അനന്തഭദ്രം: ഭാഗം 90

anantha badhram

എഴുത്തുകാരി: മയിൽപീലി

""ഹാ കണ്ടറിയാം. ഞാൻ ഉറങ്ങാൻ പോകുവാ... നല്ല ക്ഷീണം. രാവിലെ എഴുന്നേൽക്കണ്ടതാ. ഭാരതി അതും പറഞ്ഞ് കിടന്നപ്പോഴും അടുത്തത് എന്ത് ചെയ്യാമെന്ന ആലോചനയിൽ ഇരിക്കുകയായിരുന്നു നച്ചു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു.. ദേവുവിൽ നിന്നും മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും വിഷ്ണുവിന്റെ സാമിപ്യം അവളുടെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ടിരുന്നു... നച്ചുവിനും അമ്മയ്ക്കും അസല് പണി തന്നെ അഭിയും ലച്ചുവും ചേർന്ന് കൊടുക്കുന്നുണ്ടായിരുന്നു. പഴയ ദേവുവിന്റെ നിഴൽപോലും അവളിൽ ഉണ്ടായിരുന്നില്ല. എപ്പോഴും മൗനമായിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ദേവൂ.... മുറിയിലേക്ക് വന്നുകൊണ്ട് ലച്ചു വിളിച്ചതും ജനലോരം നിന്ന ദേവു അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചു. """എന്താ നിന്റെ മുഖം വല്ലാതെ?? പനി വല്ലതും ഉണ്ടോ..?? ദേവുവിന്റെ വാടിയ മുഖം കണ്ട് ലച്ചു ചോദിച്ചു. ""എനിക്ക് കുഴപ്പം ഒന്നുമില്ല വസൂ... വാടിയ ചിരിയോടെ അവൾ പറഞ്ഞപ്പോൾ കഴിഞ്ഞ കാര്യങ്ങൾ ഓർക്കുകയായിരുന്നിരിക്കണം എന്ന് ലച്ചുവിന് മനസ്സിലായി.

"""നീ ഇങ്ങനെ മിണ്ടാ പൂച്ചയായി ഇരിക്കാതെ ഞങ്ങളുടെ പഴയ ദേവുവായി വാ... അവളിൽ നിന്നും മറുപടി ഒന്നും ഉണ്ടായിരുന്നില്ല. പഴയതുപോലെ ജനലിലൂടെ പുറത്തേക്ക് നോട്ടമിട്ടു. """ദേവൂ... ലച്ചു അവളുടെ ചുമലിൽ കൈ വച്ച് വിളിച്ചു. ദേവു അവളെ കേൾക്കാനായി അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി. """വിച്ചുവേട്ടൻ എന്റെ ഏട്ടൻ ആയതുകൊണ്ടോ നിന്നെ മനസ്സിലാക്കാതെ ഏട്ടനെ ന്യായീകരിക്കുകയാണെന്നോ വിചാരിക്കരുത്... ടാ ... ഏട്ടന് നടന്ന കാര്യങ്ങൾ ഓർത്ത് കുറ്റബോധം ഉണ്ടടാ... നിന്റെ ഒരു നോട്ടത്തിനായി പ്രേതീക്ഷിച്ചു നിൽക്കാറുണ്ട്... നിന്നെ ഇപ്പോൾ ഏട്ടൻ സ്‌നേഹിക്കുന്നുണ്ട്. നിന്റെ മൗനം ആ മനസ്സ് നോവിക്കുന്നുമുണ്ട്.... എനിക്കറിയാം ഏട്ടനെപ്പോലെ നിനക്കും നോവുന്നുണ്ടെന്ന്. ഈ ശിക്ഷ തന്നെ മതിയായില്ലേ.. രണ്ടുപേരും ഇനിയും ഇങ്ങനെ വേദനിച്ചിരിക്കണോ...?? """ഹ്മ്മ്.... ആത്മാർത്ഥമായി സ്‌നേഹിച്ചവരെ ശിക്ഷിക്കാൻ കഴിയില്ല വസൂ... പ്രണയത്തിൽ പകയോ വെറുപ്പോ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അനന്തേട്ടനെയും ഹരിയേട്ടനെയും പോലെയൊക്കെയുള്ള സ്‌നേഹം ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്... കൊതിച്ചിട്ടുണ്ട്... ഒരു നോട്ടം പോലും കിട്ടിയിട്ടില്ലെങ്കിലും പിന്നാലെ ഒരു പട്ടിയെപ്പോലെ നടന്നിട്ടുണ്ട്... മടുപ്പില്ലാതെ... ആ ദേഷ്യം പോലും ഞാൻ ആസ്വദിച്ചിട്ടുണ്ട്.

സ്‌നേഹം സഹതാപത്തിൽ നിന്നും ഉണ്ടാകേണ്ടതല്ല വസൂ... മനസ്സിൽ നിന്നും ഉണ്ടാവേണ്ടതാ... ചെയ്യാത്ത തെറ്റിന് എന്നെ തല്ലിപ്പോയത്തിൽ ഉള്ള കുറ്റബോധത്തിൽ നിന്നാണ് നീ ഈ പറയുന്ന നിന്റെ ഏട്ടന്റെ സ്‌നേഹം ഉണ്ടായത്. തെറ്റിധരിച്ചതിനേക്കാൾ എനിക്ക് വേദന എന്നെ അവിശ്വസിച്ചതിലാ... എന്നെ സ്‌നേഹിച്ചിരുന്നെങ്കിൽ ഞാൻ അത് ചെയ്തോ എന്നൊരു വാക്ക് എന്നോട് ചോദിക്കാമായിരുന്നു...?? ഒരുപക്ഷെ ഈ സത്യം അറിഞ്ഞില്ലായിരുന്നെങ്കിൽ നിന്റെ ഏട്ടന് ഇപ്പോഴും എന്നോട് വെറുപ്പ് ആയിരുന്നിരിക്കില്ലേ..?? ആരോടും വാശിയോ പരാതിയോ എനിക്കില്ല.... എനിക്കാ മനസ്സിൽ സ്ഥാനം ഇല്ല വസൂ... അല്ലെങ്കിലും ഞാൻ വെറുതേ പിന്നാലെ നടന്നതല്ലേ... നിന്റെ ഏട്ടന് ഞാൻ ചേരില്ല. ഇനിയും സ്വയം വില കളയാൻ ഞാനില്ല... "അർഹത ഇല്ലാത്തിടത്ത് നിൽക്കുന്നതിൽ എന്തർത്ഥമാണുള്ളത്..?? വേദനിക്കുന്നുണ്ട്... പക്ഷെ അത് മറ്റുള്ളവർക്ക് ഭാവിയിൽ സന്തോഷം നൽകുമെങ്കിൽ ആ വേദനയും താങ്ങാൻ ഞാൻ... ഞാൻ..തയ്യാറാണ്... ഒരു മൗനത്തിന് ശേഷം പറഞ്ഞ് തുടങ്ങി അവസാന വാക്കുകൾ ഇടർച്ചയോടെ പറഞ്ഞുകൊണ്ട് ദേവു മുറിവിട്ട് പുറത്തേക്ക് പോയി... ഒന്നും മിണ്ടാനാവാതെ ലച്ചുവും അവിടെ നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നക്ഷത്ര... നീ എന്തിനുള്ള പുറപ്പാടാ...??

കോഫീ ഷോപ്പിൽ കൂട്ടുകാരി ലാവണ്യയുമായി സംസാരിച്ചിരിക്കുകയാണ് നക്ഷത്ര. അവളുടെ പുതിയ തന്ത്രത്തെപറ്റി പറഞ്ഞതും ലാവണ്യ ഭയത്തോടെ അവളോട്‌ ചോദിച്ചു. """നീ ഞാൻ ചോദിച്ചത് കേട്ടോ..?? ഇതൊക്കെ ആരെങ്കിലും അറിഞ്ഞാൽ എന്താവും സ്ഥിതി...? പ്രത്യേകിച്ച് ദീപു. """ആരും ഒന്നുമറിയില്ല... എന്റെ പക അത്രത്തോളം ഉണ്ട്... ആ സ്വത്തിൽ മാത്രം ആയിരുന്നു എന്റെ ലക്ഷ്യം.പക്ഷെ ഇപ്പോൾ... ഇപ്പോൾ എന്റെ മനസ്സിൽ പകയ്ക്കാണ് മുൻ‌തൂക്കം. ഞാൻ വേദനിച്ചതിനെല്ലാം അനുഭവിപ്പിക്കും ഞാൻ...! ""നീ തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് പിന്മാറില്ലെന്നറിയാം... ഞാൻ പറയാൻ ഉള്ളത് പറഞ്ഞു. എന്തായാലും ഞാൻ ഇപ്പോൾ പോവാ.. ആ പിന്നെ നിന്റെ ദീപു വിളിച്ചിരുന്നു.. ""ഹ്മ്മ് ഞാൻ ഈ സൺ‌ഡേ അവന്റെ ഒപ്പം ആണ്... ""'എങ്കിൽ ശരി.. ലാവണ്യ പോയതും മറ്റെല്ലാം മറന്ന് നച്ചു പുതിയ പദ്ധതികളെ ഓർത്ത് ഗൂഢമായിച്ചിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹലോ.... ദേവൂട്ടാ... """അപ്പാ.... """അപ്പേടെ കുറുമ്പി ഇതെവിടായിരുന്നു.. നിന്നെ അമ്മ എനിക്ക് സമാധാനം തരുന്നില്ല..

. """നിങ്ങൾ ഇങ്ങോട്ട് തന്നേ... അമ്മ ദേവുവിന്റെ അച്ഛന്റെ കൈയ്യിൽ നിന്നും ഫോൺ പിടിച്ച് വാങ്ങി. ""ദേവൂ... നീ എന്താ ഒരാഴ്ചയായി വിളിക്കാഞ്ഞത്... പോട്ടേ... എത്ര തവണ വിളിച്ചു. """അതമ്മേ... ഞാൻ.. ദേവു ഒരുത്തരത്തിനായി പരതി. """നീ ഇങ്ങു തന്നേ.... എന്റെ ദേവൂട്ടാ നിനക്കവിടെ പ്രോജക്ടിന്റെ തിരക്കാവും എന്ന് പറഞ്ഞിട്ടും നിന്റെ അമ്മ സമ്മതിക്കില്ല... """തിരികെ പോകാം... ഇനിയും ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല... ആർക്കും ഭാരമാവരുതല്ലോ...! ""അപ്പാ ...ഞാൻ.. ""ദേവൂട്ടാ...അപ്പ ഇപ്പോൾ വിളിച്ചത് ഒരു കാര്യം പറയാനാ... ഞാനും അമ്മയും കൂടി ബാംഗ്ലൂർ പോകുവാണ്... ഒരു ബിസ്സിനെസ്സ് മീറ്റിംഗ് ഉണ്ടെടാ... ഞാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ നിന്റെ അമ്മയ്ക്കും ഒപ്പം വരണം. നിന്റെ ആന്റി അവിടെയല്ലേ...?? അങ്ങോട്ട് വരുന്നെന്ന് പറയാൻ ദേവു ഒരുങ്ങവേ അപ്പ പറയുന്നത് കേട്ട് തിരികെയൊന്നും പറയാനാവാതെ നിന്നു ദേവു. """ദേവൂട്ടാ... എന്താ മിണ്ടാത്തെ..?? അപ്പേടെ മോന് സുഖമില്ലേ..?? """ഒന്നുമില്ല അപ്പേ പ്രോജക്ടിന്റെ കാര്യം കൊണ്ട് തിരക്കായിരുന്നു. ചെറിയൊരു തലവേദന...

"""ആണോ... മാറും കേട്ടോ ന്നാ ന്റെ മോള് റസ്റ്റ്‌ എടുത്തോ... അപ്പ വയ്ക്കുവാ... """ഹ്മ്മ്മ്.... ഒരു മൂലളിൽ മറുപടി ഒതുക്കുമ്പോൾ മനസ്സിൽ നിറയെ വിഷ്ണുവിനെ അവഗണിച്ച് ഇവിടെ നിൽക്കേണ്ടി വരുന്ന പ്രയാസം ആയിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ലച്ചൂ.... """പൊക്കോ അവിടുന്ന് ഞാൻ എത്ര വിളിച്ചു..?? ""എന്റെ പൊന്ന് പെണ്ണേ അനന്തന്റെ കൂടെ ഷോപ്പിൽ നിന്നതാ ഫോൺ സൈലന്റ് ആയിരുന്നു. അതാടാ.. ""'ഹ്മ്മ്... ""പിണക്കം മാറിയോ..?? ""ഇല്ല... ""ഹ്മ്മ്... ന്നാ മാറ്റണമല്ലോ...ലച്ചൂസേ... ഉമ്മ്മ്മാ...! ""എനിക്കിപ്പോൾ കാണണം.. ""ദാ ഇപ്പോൾ വീഡിയോ കാൾ വരാല്ലോ...! ""പോരാ നിക്ക് നേരിട്ട് കാണണം. ""ടീ ... സമയം ഇപ്പോൾ 12:30 ആയി...! ""അതിന്...?? കാണണം എന്ന് പറഞ്ഞാൽ കാണണം. """ഓ ഈ പെണ്ണ്...! അതും പറഞ്ഞ് ലച്ചു ഫോൺ വച്ചതും കുട്ടൻ തലയ്ക്ക് കൈ കൊടുത്തിരുന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story