അനന്തഭദ്രം: ഭാഗം 91

anantha badhram

എഴുത്തുകാരി: മയിൽപീലി

""പോരാ നിക്ക് നേരിട്ട് കാണണം. ""ടീ ... സമയം ഇപ്പോൾ 12:30 ആയി...! ""അതിന്...?? കാണണം എന്ന് പറഞ്ഞാൽ കാണണം. """ഓ ഈ പെണ്ണ്...! അതും പറഞ്ഞ് ലച്ചു ഫോൺ വച്ചതും കുട്ടൻ തലയ്ക്ക് കൈ കൊടുത്തിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അപ്പുവേട്ടാ... അപ്പുവേട്ടാ... """ഹമ്മ്.... രാത്രിയിൽ ഭദ്ര തട്ടി വിളിച്ചതും അനന്തൻ ഒന്ന് ഞരങ്ങിക്കൊണ്ട് തിരിഞ്ഞു കിടന്നു. """ഏട്ടാ... """എന്താണ് പെണ്ണേ... നിനക്ക് ഉറക്കം ഒന്നുല്ലേ...? """എനിക്ക് വിശക്കുന്നു. """ഇപ്പോഴോ... അപ്പോഴേക്കും ഈ ഉണ്ണിവയർ ചൊട്ടിയോ...?? കണ്ണ് തുറക്കാതെ അവൻ അവളുടെ വയറിൽ തൊട്ട് കൊണ്ട് പറഞ്ഞു. ""അപ്പുവേട്ടാ... ☹️ """ഇവള്... (ഈ പെണ്ണുങ്ങൾ ഒന്നും സ്വസ്ഥത കൊടുക്കൂലാ 😜) """എഴുന്നേറ്റേ... അനന്തൻ ഒടുവിൽ കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്നു. """എന്താ എന്റെ കൊച്ചിന്റെ പ്രശ്നം...? '""കോഫി വേണം...! """ഹാ അത് ഉണ്ടാക്കി കുടിച്ചാൽ പോരേ...?? """എനിക്ക് ഉണ്ടാക്കാനാണേൽ നിങ്ങളെ വിളിക്കണോ... 😏😏 """ശ്ശെടാ...! """എനിക്ക് അപ്പുവേട്ടൻ ഉണ്ടാക്കുന്ന ഏലക്ക ഇട്ട കോഫി വേണം. അനന്തന്റെ സ്പെഷ്യൽ ആണ് ഈ ഏലക്കാ കോഫി...

പാൽപ്പൊടിയിൽ കോഫീ പൗഡറും ഏലക്കയും പഞ്ചസാരയും മിക്സ്‌ ചെയ്ത് വച്ചിട്ടുണ്ടാകും... ഭദ്രയ്ക്ക് ഏറ്റവും ഇഷ്ട്ടം ഉള്ളതാണ് ഈ കോഫി. ""'ഹ്മ്മ്... ഇനി അത് ഉണ്ടാക്കി തരാതെ പിണങ്ങേണ്ട...! ""വാ... """ഹ്മ്മ്... ഹും. """എന്താടി..? അനന്തൻ അവളോട്‌ ചോദിച്ചു. """മ്മ്മ്....ഹ്മ്മ്...! ഇരുകൈകളും അവന്റെ നേർക്ക് ഉയർത്തി അവൾ കുഞ്ഞിനെപ്പോലെ ചിണുങ്ങി. അവളുടെ കുറുമ്പ് നിറഞ്ഞ നിഷ്കളങ്കമായ മുഖം നോക്കി അവൻ ചിരിയോടെ അവൾക്കരുകിലേക്ക് നടന്നു. """വാ... ഇരു കൈകളാലെ അവളെ പൊക്കി എടുത്തുകൊണ്ട് അനന്തൻ താഴേക്കിറങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ലച്ചൂമ്മാ......! """ഹ്മ്മ്.... കുച്ചൂമ്മാ.... പോ അവിടുന്ന്... ""ഹേ നിനക്ക് കാണണം എന്ന് പറഞ്ഞിട്ടല്ലേ ഞാൻ വന്നത്.. 😒😒 ലച്ചുവിന്റെ മുറി തുറന്ന് കയറി അവളെ വിളിച്ചതും തലയിണ കൊണ്ട് ഒരേറായിരുന്നു ലച്ചു. """ലച്ചൂ... മുഖം വീർപ്പിച്ചിരിക്കുന്നവളുടെ അടുത്ത് വന്ന് അവൻ വിളിച്ചു. ""'എന്താ...? '""ഞാൻ നിന്നെക്കാണാൻ വന്നതല്ലേ... എന്നിട്ട് നിനക്ക് ഒന്നും തോന്നുന്നില്ലേ... 😜😜 """ഉണ്ട്... """എന്താ...? """ഒരിടി തരാൻ തോന്നുന്നുണ്ട്...

"""ലച്ചൂ... 😟 നഖം കടിച്ച് നാണത്തോടെ ചോദിച്ചതും അവളുടെ മറുപടി കേട്ട് പാവം കുട്ടൻ പ്ലിങ്ങിപ്പോയി. അടുത്ത നിമിഷം ലച്ചു അവനെ മുറുകെ കെട്ടിപിടിച്ചു. """ലച്ചൂമ്മാ... ടാ... ഏറെ നേരത്തെ മൗനത്തിന് ശേഷം കുട്ടൻ ആർദ്രമായി അവളെ വിളിച്ചു. """ലച്ചൂസേ... ""മിസ്സ്‌ യൂ...! അവൻ വിളിച്ചതും ഒന്നുകൂടി ഇറുകെ പുണർന്നുകൊണ്ട് അവൾ പറഞ്ഞു. കുട്ടന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു. """എന്ത് പറ്റി എന്റെ ലച്ചുകുട്ടന്...? """എന്നെ മിസ്സ്‌ ചെയ്തില്ലേ... മറു ചോദ്യമായിരുന്നു മറുപടി. """പിന്നല്ലാതെ... ആ മിസ്സിംഗ്‌ എന്നെന്നേക്കുമായി തീർക്കാനല്ലേ ഞാനീ കിടന്ന് ഓടുന്നത്.. ലച്ചു മുഖം ഉയർത്തി അവനെ നോക്കി.. ""വീടിന്റെ പണി നേരത്തെ കഴിഞ്ഞാൽ അല്ലേ ദേ ഈ കഴുത്തിൽ ഒരു ആലിലാത്താലി ചാർത്തി എനിക്ക് എന്റെ പെണ്ണിനെ അങ്ങോട്ടേക്ക് കൊണ്ട് പോകാൻ പറ്റൂ...?? കുട്ടൻ അവളുടെ നെറ്റിമേൽ നെറ്റി മുട്ടിച്ചുകൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു. ഇരുവരും ആ പ്രണയ നിമിഷത്തിൽ അലിഞ്ഞിരുന്നു. പ്രതീക്ഷിക്കാതെ കുട്ടൻ അവളുടെ കഴുത്തിടുക്കിലേക്ക് ചുണ്ടുകൾ ചേർത്തതും ലച്ചു അവന്റെ ഷർട്ടിൽ ഇറുകെ പിടിച്ചു. """ഹരി... ഏട്ടാ....! അവന്റെ മീശയും താടിരോമവും അവളുടെ കഴുത്തിൽ ഇക്കിളി കൂട്ടിയതും ലച്ചു പിന്നിലേക്കാഞ്ഞുകൊണ്ട് അവനെ വിളിച്ചു...

ആ ശബ്ദതത്തിലെ വിവശത അവന് മനസാലായിരുന്നു. """എന്ത് പറ്റി പെണ്ണേ... അവളുടെ കാത്തോരം ചുണ്ടുകൾ ചേർത്ത് അത്രയും മൃദുലമായി അവൻ ചോദിച്ചു. ലച്ചുവിന്റെ ഹൃദയതാളം ക്രമതീതമായി ഉയർന്നു. കാതിൽ പറ്റിച്ചേർന്ന അവന്റെ ചുടു നിശ്വാസം അവളെ അത്രമേൽ തരളിതയാക്കിയിരുന്നു.... ""ഇക്കിളിആക്കാതെ ഹരിയേട്ടാ...! ""ഹ്മ്മ്... കുറുമ്പ് നിറച്ച ഭാവത്തോടെ മീശ കടിച്ച് പിടിച്ച് പ്രത്യേക താളത്തിൽ അവൻ മൂളി. """എങ്കിൽ ഇക്കിളി ആവാത്ത ഒരു കാര്യം തരട്ടെ...?? """എന്ത്...? അവൾ ചോദിച്ചതും കുട്ടൻ ചൂണ്ട് വിരലിനാൽ അവളുടെ ചുണ്ടിൽ തഴുകി... നാണം കൊണ്ട് ലച്ചു മുഖം ഒരു വശത്തേക്ക് ചരിച്ചിരുന്നു.. ജനാലകളുടെ ബന്ധനത്തെ ഭേദിച്ചുകൊണ്ട് മുറിയിലേക്ക് പടർന്നിറങ്ങിയ നിലാ വെളിച്ചത്തിൽ അവളുടെ മൂക്കുത്തി തിളങ്ങുന്നത് കുട്ടൻ ഏതോ ലോകത്തെന്നപോലെ നോക്കി ഇരുന്നു... ആ നേരിയ വെളിച്ചത്തിൽ അവളുടെ മുഖത്തും മേൽചുണ്ടിലും പൊടിഞ്ഞ വിറപ്പുകണങ്ങളെ കുട്ടൻ കൗതുകത്തോടെ നോക്കുമ്പോൾ അവന്റെ ഹൃദയവും എന്തിനോ വേണ്ടി മിടിച്ചുകൊണ്ടിരുന്നു.... പറഞ്ഞറിയിക്കാനാവാത്ത ഒരു പരവേശം ഇരുവരെയും പൊതിഞ്ഞു. ജനാലഴികളിലൂടെ കടന്നെത്തിയ കുളിർക്കാറ്റിൽ ലച്ചുവിന്റെ മുടിയിഴകൾ പാറി പറന്ന് കുട്ടന്റെ മുഖത്തെ ചുംബിച്ചുകൊണ്ടിരുന്നു.

അതിൽ നിന്നും വമിക്കുന്ന സുഗന്ധം അവൻ ആസ്വദിച്ചുകൊണ്ടിരുന്നു. ഒരു കൈ അവൻ ലച്ചുവിനെ കവിളിൽ ചേർത്തു വച്ചു. ഇരുവരും അത്രയും അടുത്ത്... മൂക്കിൻ തുമ്പ് ഉരസുന്ന വിധം അത്രയും ചേർന്നിരുന്നു... ഇരു നിശ്വാസങ്ങളും പരസ്പരം അലിഞ്ഞു ചേരാൻ മത്സരിച്ചു. കുട്ടൻ പതിയെ അവളുടെ മൃദുലമായ ആധരാത്തെ നുകർന്നു... ലച്ചുവിന്റെ വിരലുകൾ അവന്റെ മുടിയിഴകളിൽ കൂടി പാഞ്ഞുകൊണ്ടിരുന്നു... ഒപ്പം അവളുടെ ഇടുപ്പിൽ അമർന്ന അവന്റെ കൈകൾ ഒന്നുകൂടി എവിടെ ഇറുകെ അമർന്നു... ഇരുവരും ആ ചുംബന ലഹരയിൽ അലിഞ്ഞു ചേർന്നു...! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""എന്താ ഇങ്ങനെ നോക്കുന്നെ...?? കോഫി ഉണ്ടാക്കുമ്പോൾ സ്ലാബിന് മുകളിൽ ഇരുന്ന് തന്നെ കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുന്നവളോട് അനന്തൻ ചോദിച്ചു. """എനിക്ക് നോക്കികൂടെ...?? ""അയ്യോ നോക്കിക്കോളൂ മേടം.. നിനക്ക് മാത്രം നോക്കാൻ അല്ലേ 6 അടി പൊക്കത്തിൽ ഞാനിങ്ങനെ നിൽക്കുന്നത്.. അത് കേട്ട് ഭദ്ര അറിയാതെ ചിരിച്ചു പോയി. """ദാ നിന്റെ കോഫി റെഡി...! ചൂട് കോഫി കപ്പിലേക്ക് പകർന്നുകൊണ്ട് അനന്തൻ പറഞ്ഞു. """താങ്ക്യൂ... 😁😁 ""'ആയിക്കോട്ടെ കുടിക്ക്... അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞതിന് ശേഷം അനന്തനും ഒരു കപ്പിലേക്ക് കോഫി ഒഴിച്ചു.

"""ഹ്മ്മ്... ഹാ...! എന്ത് ടേസ്റ്റ് ആ അപ്പുവേട്ടാ... 😋😋 ആസ്വദിച്ച് ഒരു കോഫി മോത്തിക്കുടിച്ചുകൊണ്ട് ഭദ്ര പറഞ്ഞു. അനന്തൻ അതൊരു ചിരിയോടെ കേട്ട് നിന്നു. '""നിനക്ക് ഞാൻ റെസിപ്പി പറഞ്ഞു തരാം...! """വേണ്ട വേണ്ട... എനിക്ക് അപ്പുവേട്ടൻ ഇട്ട് തന്നാൽ മതി... പറഞ്ഞു തന്നാൽ പിന്നെ ഏട്ടൻ ഉണ്ടാക്കിതരുന്നത് മിസ്സ്‌ ആവും... മാത്രല്ല ഞാൻ ഉണ്ടാക്കിയാൽ ശരിയാവില്ല.ഇതേ.. എന്റെ കെട്ടിയോന്റെ മാത്രം സ്പെഷ്യലാ.. 😉 ഭദ്ര പറഞ്ഞതും അനന്തൻ അവളുടെ തലയിൽ മെല്ലെ കൊട്ടി... ഭദ്ര ആസ്വദിച്ച് കോഫി കുടിക്കാൻ തുടങ്ങി... കുറച്ച് നേരം കഴിഞ്ഞ് അനന്തന്റെ സംസാരം ഒന്നും കേൾക്കാതെ ഭദ്ര തലയുയർത്തി നോക്കി... """മ്മ്മ്...?? തന്നിൽ മിഴികൾ ഉറപ്പിച്ച് നിൽക്കുന്നവനോട് പുരികമുയർത്തി എന്തെന്ന് ചോദിച്ചു. അടുത്ത നിമിഷം കൈയ്യിലെ കപ്പ്‌ താഴെ വച്ച് അനന്തൻ അവൾക്കരുകിലേക്ക് കാറ്റുപോലെ പാഞ്ഞു ചെന്ന് നിന്നു. പെട്ടെന്ന് അവളുടെ കൈയിലെ കോഫി കപ്പ് വാങ്ങി സ്ലാബിന് മുകളിൽ വച്ചു.

അവൻ എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കും മുൻപേ അനന്തൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തു. ഭദ്രയുടെ മിഴികൾ അവന്റെ അലഞ്ഞുകിടക്കുന്ന മിഴികളിൽ കുരുങ്ങിക്കിടന്നു. അനന്തൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് ചുണ്ടിന്റെ കോണിൽ പറ്റിച്ചേർന്ന കോഫിയുടെ ഒരു തുള്ളിയെ നാവിനാൽ നുണഞ്ഞെടുത്തു... ഭദ്രയിൽ നിന്നും ഒരേങ്ങൾ ഉയർന്നു. നുണഞ്ഞുകൊണ്ടിരിക്കെ അതൊരു ചുംബനത്തിലേക്ക് നീങ്ങിയതും മിഴികൾ കൂമ്പിയടഞ്ഞു... ഇരുവരും അവരുടെ പ്രണയ നിമിഷത്തിൽ കുരുങ്ങി കിടന്നു.... (ശോ ഇതെന്താ ഇത് എല്ലാടത്തും ചുംബനം.... ഈ ലോകത്തിന് ഇതെന്ത് പറ്റി ചിലയിടത്ത് ചുംബനം.. ചിലയിടത്ത് റൊമാൻസ്... പോ പിള്ളേരെ അവിടുന്ന് ഒളിഞ്ഞു നോക്കാതെ... ഞാൻ മാത്രം നോക്കിയാൽ മതി.. 😜😜😝😝) ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story