അനന്തഭദ്രം: ഭാഗം 92

anantha badhram

എഴുത്തുകാരി: മയിൽപീലി

അവൻ എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കും മുൻപേ അനന്തൻ അവളെ ഇടുപ്പിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തു. ഭദ്രയുടെ മിഴികൾ അവന്റെ അലഞ്ഞുകിടക്കുന്ന മിഴികളിൽ കുരുങ്ങിക്കിടന്നു. അനന്തൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച് ചുണ്ടിന്റെ കോണിൽ പറ്റിച്ചേർന്ന കോഫിയുടെ ഒരു തുള്ളിയെ നാവിനാൽ നുണഞ്ഞെടുത്തു... ഭദ്രയിൽ നിന്നും ഒരേങ്ങൾ ഉയർന്നു. നുണഞ്ഞുകൊണ്ടിരിക്കെ അതൊരു ചുംബനത്തിലേക്ക് നീങ്ങിയതും മിഴികൾ കൂമ്പിയടഞ്ഞു... ഇരുവരും അവരുടെ പ്രണയ നിമിഷത്തിൽ കുരുങ്ങി കിടന്നു.... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അമ്മേ ഞാനിറങ്ങുവാണേ... അകത്തേക്ക് വിളിച്ചു പറഞ്ഞുകൊണ്ട് വിഷ്ണു പുറത്തേക്കിറങ്ങാൻ തുടങ്ങി. """വിച്ചു എന്തെങ്കിലും കഴിച്ചിട്ട് പോടാ... """വേണ്ടമ്മേ പോയിട്ട് തിരക്കുണ്ട്. അതും പറഞ്ഞ് പുറത്തേക്കിറങ്ങി വിഷ്ണു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. രാവിലെ ഉണർന്ന് ബാൽക്കണിയിൽ തൂണിൽ ചാരി ഇളം കാറ്റേറ്റ് നിൽക്കുകയിരുന്നു ദേവു. വിഷ്ണു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടതും അവളുടെ മിഴികൾ താഴേക്ക് പതിഞ്ഞു. വിഷ്ണു എവിടേക്കോ പോകാൻ പോകുകയാണെന്ന് അവൾക്ക് മനസ്സിലായി. വിഷ്ണു ബൈക്ക് ഇറക്കി ഗേയ്റ്റിനടുത്തെത്തി.

തനിക്ക് പ്രീയപ്പെട്ട ഒരു ഇരുമിഴികൾ തന്നെ തേടുന്നത് പോലെ തോന്നിയതും വിഷ്ണു തല തിരിച്ച് ബാൽക്കണിയുടെ ഭാഗത്തേക്ക് നോക്കി. അവൻ നോക്കുന്നു എന്ന് കണ്ടതും ദേവു പെട്ടെന്ന് സൈഡിലേക്ക് മാറി നിന്നു. തന്റെ തോന്നാലാണെന്ന് കരുതി വിഷ്ണു ബൈക്ക് മുന്നോട്ടെടുത്ത് പോയി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """അമ്മേ... """ആഹാ മോള് എഴുന്നേറ്റോ... വാ ചായ തരാം. ""ഹ്മ്മ്... അടുക്കളയിൽ സ്ലാബിൽ ചാരി നിന്നുകൊണ്ട് അവൾ ഒന്ന് മൂളി. ""ദാ ചായകുടിക്ക്. ""അമ്മേ... ദജയമ്മ ചായ കൊടുത്തതും ദേവു അവരെ വിളിച്ചു. കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന അമ്മ അവളെ നോക്കി. എന്തോ ചോദിക്കാൻ മടിക്കുന്നപോലെ ദേവു നിന്ന് പരുങ്ങി. """എന്താ മോളേ..?? അവളുടെ മൗനം കണ്ട് അമ്മഎടുത്ത് ചോദിച്ചു. """അത്... അമ്മേ... വിഷ്ണു... വിഷ്ണുവേട്ടൻ ഇത്ര രാവിലെ എവിടെപ്പോയതാ...?? എന്തോ വിഷ്ണുവിനെ പറ്റി അവൾ ചോദിച്ചതിൽ ജയമ്മയ്ക്ക് വല്ലാത്ത സന്തോഷം തോന്നി. അന്നത്തെ സംഭവത്തിന് ശേഷം ആദ്യമായാണ് അവൾ വിഷ്ണുവിനെ പറ്റി തിരക്കുന്നത്. """അവൻ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ രാവിലെ പറഞ്ഞിട്ട് രാവിലെ തന്നെ ഒരു പോക്കാ... ഇന്ന് എന്തോ പാസ്പോർട്ടോ എന്തിന്റെയോ കാര്യത്തിന് പോയതാ... രാവിലെയാ എന്നോട് പറഞ്ഞത്.

""പാസ്റ്റപോർട്ടോ... അപ്പോൾ... അപ്പോൾ ഇവിടുന്ന് പോകാൻ പോവാണോ...?? ദേവു ഒരു പരിഭ്രമത്തോടെ ചോദിച്ചു. """എന്താണാമ്മേ രണ്ടാളും കൂടി ഒരു ചർച്ച...?? ലച്ചു അടുക്കളയിലേക്ക് വന്നു. ""അത് മോള് ചോദിച്ചതാ വിച്ചു ഇവിടേക്ക് പോയതാണെന്ന്... """ഓഹോ... മഞ്ഞുമല ഉരുകിത്തുടങ്ങിയോ...?? """പോ വസൂ...! ദേവുവിന്റെ തോളിലൂടെ കൈയ്യിട്ടുകൊണ്ട് ലച്ചു ചോദിച്ചതും അവൾ കൈ മാറ്റി മാറി നിന്നു. """അമ്മേ ഏട്ടൻ പാസ്പോർട്ടിന്റെ കാര്യത്തിനല്ലേ പോയത്... ഹാ ചിലപ്പോൾ ആരുടെയെങ്കിലും മൗനം ഏട്ടനെ വേദനിപ്പിക്കുന്നത് കൊണ്ടാകും. ദേവുവിനെ ഏറുക്കണ്ണിട്ട് നോക്കികൊണ്ട്‌ ലച്ചു പറഞ്ഞു. ദേവു പെട്ടെന്ന് വാടിയ മുഖത്തോടെ ഇരുവരെയും തലയുയർത്തി നോക്കി. """എന്റെ ദേവൂ... ഏട്ടൻ പോയത് പാസ്പോർട്ടിന്റെ കാര്യത്തിന് തന്നെയാ പോയത്. പക്ഷെ അത് ഏട്ടന് വേണ്ടിയല്ല. ഏട്ടന്റെ ഫ്രണ്ട് മൃദുലേട്ടന് വേണ്ടിയാ. അവളുടെ വാടിയ മുഖം കണ്ട് അവൽക്കരികിലേക്ക് ചെന്ന് ലച്ചു പറഞ്ഞു. അത് കേട്ട് ദേവുവിന്റെ മുഖം തെളിഞ്ഞു. ""കേട്ടോ അമ്മേ.. നേരത്തെ ആണെങ്കിൽ ഏട്ടൻ നമ്മളോട് വന്ന് ദേവൂന്റെ കാര്യങ്ങൾ ചോദിച്ചറിയും. എന്നിട്ട് നേരിട്ട് ചോദിക്കില്ല. ഇപ്പോൾ ഒരാൾ ആണെങ്കിൽ നമ്മളോട് ഏട്ടന്റെ കാര്യവും തിരക്കും... എന്താ രസം എന്ന് ചോദിച്ചാൽ രണ്ടു പേരും പരസ്പരം കാര്യങ്ങൾ നമ്മളോടാ തിരക്കുന്നത്. ""ഞാൻ... ഞാൻ റൂമിലേക്ക് പോവാ..

ഫോൺ... ഫോൺ ചാർജ് ഇടാൻ. ലച്ചുവിന്റെ കള്ളച്ചിരിയോടെയുള്ള ആ സംസാരം കേട്ട് ദേവു അതും പറഞ്ഞ് എസ്‌കേപ്പ് ആയതും ലച്ചുവും അമ്മയും കൂടി പരസ്പരം നോക്കി ചിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹലോ... """എന്താ വസൂ... """എനിക്കെ ഒരു കാര്യം പറയാൻ ഉണ്ട്. ""എന്താ വസു ഇത്... ഞാൻ അവിടെന്നല്ലേ ഇങ്ങോട്ട് വന്നത്. അവിടെ വച്ച് പറഞ്ഞുകൂടെ.. ഇവിടെ എങ്കിലും പോകുമ്പോൾ എങ്ങനെ... """ഹോ ഒന്ന് നിർത്ത് എന്റെ ഏട്ടാ...! വിഷ്ണുവിനെ വിളിച്ചതും അവന്റെ ശകാരവർഷം കേട്ട് ലച്ചു പറഞ്ഞു. ""ഏട്ടൻ പോയതിന് ശേഷം ഇവിടെ ഒരു കാര്യം നടന്നു. കേട്ടാൽ ഏട്ടന് സന്തോഷം ആവും. """എന്ത് കാര്യം..? """ആഹ്ഹ് അതൊക്കെ പറയാം. പക്ഷെ എനിക്കൊരു കണ്ടീഷൻ ഉണ്ട്. """എനിക്ക് കാര്യം അറിയണ്ട. ""എങ്കിൽ വേണ്ട.. എനിക്ക് നിർബന്ധം ഒന്നുമില്ല... ദേവുവിനെ കുറിച്ചായിരുന്നു... എന്നാ ശരിയേട്ടാ... വയ്ക്കുവാണേ.. """നിൽ ക്ക് നിൽക്ക്... ദേ.. ദേവുവിനെ പറ്റിയോ...?? ""ഏട്ടന് വിക്കും തുടങ്ങിയോ... എന്തോ ആകാംഷ നിറഞ്ഞ മനസ്സോടെ വാക്കുകൾ കൂട്ടിച്ചേർക്കാൻ പാട് പെടുന്നത് കണ്ട് ലച്ചു അവനോട് കുസൃതിയോടെ ചോദിച്ചു. """നീ... നീയെന്താ പറയാൻ വന്നെ..?? ""ഏട്ടന് വിക്കുണ്ടോന്ന്... വിക്ക് വിക്കേയ്....! അവൻ ചോദിച്ചത് മനസ്സിലായിട്ടും ലച്ചു പറഞ്ഞു.

""എടി... അതല്ല.. ""പിന്നെ എന്താ ഏട്ടാ.. അവനെ കളിപ്പിക്കാനായി പൊട്ടി വന്ന ചിരിയെ അടക്കികൊണ്ട് അവൾ ചോദിച്ചു. ""ദേവുവിന്റെ കാര്യം.. എന്തോ പറയാൻ വന്നത്. """ഓഹ്... അതാണോ... """ഹ്മ്മ്... പറയ്... """പറയാം... പക്ഷെ എന്റെ കണ്ടീഷൻ...! ""എന്താ പറഞ്ഞു തൊലക്ക്... "'"ആഹാ... ദേഷ്യപ്പെടുന്നോ...?? എനിക്കേ പറയാൻ മനസ്സില്ല. """എടി .. എടി.... നിൽക്ക്. ""എന്നാ ചേച്ചിയെ കുറച്ചൊന്നു ബഹുമാനിച്ച് ചോദിക്ക്.. """ഹോ... ഇവളെ... ""ഓ താല്പര്യം ഇല്ലെങ്കിൽ വേണ്ട... """വാസുമോളെ... എന്റെ പൊന്ന് അനിയത്തികുട്ടിയല്ലേ... ഏട്ടനോട് പറയടാ... ഭൂമിക്ക് കീഴിൽ ഉള്ള എന്താണെങ്കിലും കൊണ്ടുത്തരാം...! """ആഹ്ഹ് അത് ന്യായം..!😁 ""ഞാൻ അന്ന് സെലക്ട്‌ ചെയ്ത ചുരിദാറും... പിന്നെ എക്സ്ട്രാ രണ്ട് ടോപ്പും. ""ഏത് ചുരിദാർ..? """ഓ കഴിഞ്ഞ മാസം 14 തീയതി വൈകിട്ട് 3:30 ന് MK സിൽക്‌സിൽ നിന്ന് സെലക്ട്‌ ചെയ്ത 2000 ത്തിന്റെ ചുരിദാർ.. '""എന്റെ പൊന്നോ... ഈ കാര്യത്തിൽ ഒക്കെ എന്തൊരു ഓർമയാടി...! ""ഞാൻ കാര്യം പറയണോ...?? """ഹാ.. അടുത്തത് എന്താ.. """2 ഫാമിലി പാക്ക് ഐസ് ക്രീം, 3 ഡയറി മിൽക്ക് ബബ്ലി. 😁😁😁 """തീർന്നോ ലിസ്റ്റ്...?? """ആഹ് തല്ക്കാലം ഇത് മതി. """ഒക്കെ മേടം. ഇനി ആ കാര്യം ഒന്ന് പറയുവോ.. """അത് ദേവു ഏട്ടനെ തിരക്കി.

"""എന്നെ... എന്നെ തിരക്കിയോ..?? ""ആന്നേ..! ലച്ചു ഉണ്ടായത് മുഴുവൻ അവനോട് പറഞ്ഞു. """താങ്ക് യൂ ടാ വാസുകുട്ടാ..! """ആഹ്ഹ് .. ഈ ഉപകാരം മനസ്സിലുണ്ടായാൽ മതി. 😌😌 ""എന്റെ രൂപ 5000 അല്ലേ പൊടിയാൻ പോകുന്നേ... ഒരിക്കലും മറക്കില്ല. 😬😬 (നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടോ ഗുയ്സ്‌ എങ്ങനെ ഒരു കൂടപ്പിറപ്പ്..?? I mean വഴക്ക് കൂടിയ ഡേറ്റ് സഹിതം ഓർത്ത് വയ്ക്കുന്ന ബ്ലാക്ക് മെയിൽ ചെയ്യുന്ന ഒരു കുരിപ്പ്..?? ഉണ്ടെങ്കിൽ കമന്റിൽ ഇടണേ..) ലച്ചു ഫോൺ വച്ചതും വിഷ്ണുവിന് സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നി. അവൻ അടുത്ത നിന്ന മൃദുലിനെ കെട്ടിപ്പടിച്ചു. """നിനക്ക് എന്താടാ ഭ്രാന്തായോ...?? മൃദുൽ ചോദിച്ചു. എന്നാൽ സന്തോഷം കൊണ്ട് അവനൊന്നും പറയാൻ ആയില്ല. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഇവിടെ പോവാ...?? ""നീ എന്തിനാ അറിയുന്നേ...?? """പിന്നെ അറിയണ്ടേ..? ""ഞാൻ എവിടോക്കെ പോകുന്നു വരുന്നൂന്ന് നിന്നോട് പറയണോ..?? ""പിന്നെ എന്നോടല്ലാതെ വേറെ ആരോടാ പറയണ്ടേ...? ""അതിന് നീ ആരാ..? ""I am your sweet പൊണ്ടാട്ടി.. 😜

""അയ്യടാ കണ്ടാലും മതി ഒരു പൊണ്ടാട്ടി... കൊണ്ടാട്ടം ഓണക്കാൻ ഇട്ടപോലെ ഇരിക്കാ.. 😏😏 """ഹും... 😤😤 ദേ മനുഷ്യാ മര്യാദക്ക് എന്നെയും കെട്ടി എന്റെ എന്റെ 5 പിള്ളേരുടെ തന്ത ആയിക്കോണം. പറഞ്ഞേക്കാം..! """ഇല്ലെങ്കിൽ നീ എന്തോ ചെയ്യും. പെട്ടെന്ന് ദേവു അവനെ ചുമരിലേക്ക് തള്ളി ഇട്ടുകൊണ്ട് അവനോട് ചേർന്ന് നിന്നു. ""ഈ ദേവു ആരാണെന്ന് അറിയാമല്ലോ... ഉറങ്ങുമ്പോൾ കൂടെ വന്ന് കിടന്ന് നിങ്ങളെ പീഡിപ്പിച്ച് നിങ്ങളുടെ കൊച്ചിനേം പ്രസവിച്ച് കൈയ്യിൽ തരും...! അവന്റെ മുഖത്തോട് മുഖം ചേർത്ത് അവൾ പറഞ്ഞതും വിഷ്ണു മിഴിച്ച് നോക്കി. ദേവു അവനിൽ നിന്നകന്ന് മാറി പുറത്തേക്ക് നടന്നു. ശേഷം ഒന്ന് നിന്ന് അവന്റടുത്തേക്ക് വന്ന് കവിളിൽ അമർത്തി ചുംബിച്ചു. ""പോട്ടേ സേട്ടാ.. 😉😉 പഴയ ഒരോർമ്മയിൽ വിഷ്ണു കൈകൾ കവിളിൽ ചേർത്തു. ജീവിതത്തിലേക്ക് വന്ന അന്ന് മുതൽ തന്റെ പിന്നാലെ ഉണ്ട്.. എപ്പോഴും അത് ആസ്വദിച്ചിരുന്നു...! ആ പഴയ ഓർമയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story