അനന്തഭദ്രം: ഭാഗം 93

anantha badhram

എഴുത്തുകാരി: മയിൽപീലി

ദേവു അവനിൽ നിന്നകന്ന് മാറി പുറത്തേക്ക് നടന്നു. ശേഷം ഒന്ന് നിന്ന് അവന്റടുത്തേക്ക് വന്ന് കവിളിൽ അമർത്തി ചുംബിച്ചു. ""പോട്ടേ സേട്ടാ.. 😉😉 പഴയ ഒരോർമ്മയിൽ വിഷ്ണു കൈകൾ കവിളിൽ ചേർത്തു. ജീവിതത്തിലേക്ക് വന്ന അന്ന് മുതൽ തന്റെ പിന്നാലെ ഉണ്ട്.. എപ്പോഴും അത് ആസ്വദിച്ചിരുന്നു...! ആ പഴയ ഓർമയിൽ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റൂമിലേക്ക് വന്ന ദേവുവിൽ നിറയെ വിഷ്ണുവിന്റെ ഓർമ്മകൾ ആയിരുന്നു. """വിഷ്ണുവേട്ടൻ അപ്പോൾ മുൻപ് എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നോ..?? ദേവു സ്വയം ചോദിച്ചു കൊണ്ടിരുന്നു. """അപ്പോൾ സ്‌നേഹം ഒക്കെ ഉണ്ടായിരുന്നു... അല്ലേ...?? എന്റെ മുന്നിൽ ജാഡ ഇട്ട് നടന്നതാണോ..?? വസു പറഞ്ഞതുപോലെ ഒരുപാട് വേദനിക്കുന്നുണ്ടെന്ന് അറിയാം... ഇടയ്ക്കിടെ ആ കണ്ണുകൾ തന്റെ നേർക്ക് നീളുന്നതും കാണാറുണ്ട്. താൻ അവഗണിച്ച് വിടുമ്പോൾ ആ കണ്ണിലെ പ്രതീക്ഷ അണയുന്നതും അറിയാറുണ്ട്... എന്തോ മനസ്സുകൊണ്ട് പെട്ടെന്ന് ക്ഷമിച്ച് കൊടുക്കാൻ ഒരു മടി. എത്ര പെട്ടെന്നാണ് ഇരുവർക്കും ഇടയിൽ ഇത്രയും വലിയൊരു അകൽച്ച വന്നത്...?? ആള് ജാഡ ഇട്ട് നടന്നിരുന്നെങ്കിലും അവഗണിച്ചിരുന്നില്ല... അതുകൊണ്ട് തന്നെ ഒരു ഗ്യാപ് ഫീൽ ചെയ്തിരുന്നില്ല.

സത്യത്തിൽ തങ്ങൾക്കിടയിൽ ഒരു വിടവ് ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് അത് വിജയിക്കാൻ അവസരം നൽകുകയായിരുന്നില്ലേ...?? ചോദ്യങ്ങളും ഉത്തരങ്ങളും സ്വയം ആലോചിച്ചുകൊണ്ട് ദേവു പതിയെ ജനാലയ്ക്കരുകിൽ എത്തി. ""ഇന്ന് വിഷ്ണുവേട്ടന് പറയാനുള്ളത് പറയാൻ ഒരവസരം കൊടുക്കണം...! ദേവു മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ദേവൂ... ഹാളിൽ സോഫയിൽ ഇരുന്ന ദേവുവിന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് അഭി വിളിച്ചു. """എന്താ അഭിയേട്ടാ... """അത്... നീ ഓർക്കുന്നുണ്ടോ എന്നെനിക്ക് ഓർമ്മയില്ല.പക്ഷെ നീ മറന്ന് പോയോന്ന് എനിക്ക് ഓർമ്മയില്ല... ""ഏഹ്.. 😦😦 അഭിയേട്ടാ... തല എവിടെങ്കിലും ചെന്നിടിച്ചോ...?? ദേവു സംശയത്തിൽ അവനെ നോക്കി.. """😤😤 നിനക്ക് മനസ്സിലാവുന്നില്ലേ എന്റെ സങ്കടം...?? """ഇല്ല. ""ഓ.... ഞാൻ ഉദ്ധേശിച്ചത് ഈ വർഷം ഫെബ്രുവരി മാസം കൃത്യം 12:00 ക്ക് എനിക്ക് 26 വയസ്സായി.. """ഓ.. ഐ സീ.. """യസ് യൂ സീ... ""എന്നാൽ ശരി. """ഏഹ്.. അവിടെ ഇരിക്കടി ദേവു എഴുന്നേൽക്കാൻ തുടങ്ങിയതും അഭി പറഞ്ഞു. """വീട്ടിൽ കല്യാണലോചന തുടങ്ങി 😌😌. """അതിന്...?? ""നീ ഇങ്ങനെ ഒന്നുമറിയാത്തത് പോലെ ഇരിക്കല്ലേ.. 🤧🤧 ഞാൻ ഉദ്ദേശിച്ചത് നിധയുടെ കാര്യമാ... ""

ഓ ഓ ഓ.. അങ്ങനെ... ഹാ അറിഞ്ഞുകൊണ്ട് അവളെ ഞാൻ കുഴിയിൽ വീഴ്ത്തണോ...?? 🤭 """യു ടു ബ്‌റൂട്ടസി... 😤 """ഹ്മ്മ് ... ഞാൻ അവളോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട്.. പോസിറ്റീവ് മൈൻഡ് ആണെന്നാണ് എനിക്ക് തോന്നുന്നത്... അവൾ പിടി തന്നിട്ടില്ല. പക്ഷെ നേരത്തെ ഒക്കെ അവൾ ഇടയ്ക്ക് ഇടയ്ക്ക് അഭിയേട്ടന്റെ കാര്യം തിരക്കുമായിരുന്നു. ""ഏഹ്ഹ് കൊച്ച് ഗള്ളി...! അഭി നഖം കടിച്ചു. ""ഞാൻ ഒന്നുകൂടെ സംസാരിച്ച് നോക്കട്ടെ... ""പോ അവിടുന്ന്...🙈🙈 """🙄🙄 അഭി നാണം അഭിനയിച്ച് പോയതും ദേവു അത് കണ്ട് അന്തിച്ചിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ഹലോ..അപ്പുവേട്ടാ... """പറയ് പൊണ്ടാട്ടി... ""ഇന്ന് നേരത്തെ വരുവോ..?? """ഹ്മ്മ്... അതെന്തേ...?? ""പറയ് വരുവോ..?? ""എന്റെ പൊണ്ടാട്ടിക്ക് നിർബന്ധം ഉണ്ടെങ്കിൽ വരാം.. ""ഒക്കെ... '"" ഉമ്മ... """------------ ഏഹ്ഹ് പോയോ.. ഈ പെണ്ണ്...! ഫോൺ കട്ട്‌ ആയതും അനന്തൻ ഫോൺ നെറ്റിയിൽ മുട്ടിച്ച് ചിരിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഹാ നീ നേരത്തെ വന്നോ അപ്പൂ...? """ആഹ് മുത്തശ്ശി... മുത്തശ്ശിയുടെ മോള് ഇന്ന് ഓഡർ ഇട്ടിട്ടുണ്ട് വരാൻ. ""ആഹ്ഹ് വിളക്ക് വച്ച് വന്നത് മുതൽ മുറിയിൽ ഉണ്ട്... എന്തോ ഒപ്പിക്കുന്നുണ്ട്.. ""ഹ്മ്മ് വേഗം വരാൻ പറഞ്ഞപ്പോൾ എനിക്കും തോന്നി എന്തോ ഉണ്ടെന്ന്.. എങ്കിൽ ശരി മുത്തശ്ശി ഞാൻ മുറിയിലേക്ക് ചെല്ലട്ടെ... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 അനന്തൻ മുറിയിലേക്ക് ചെന്നതും ഭദ്രയെ അവിടെ കണ്ടില്ല.

""നേരത്തെ വരാൻ പറഞ്ഞിട്ട് ഈ പെണ്ണിതെവിടെ...?? സ്വയം ചോദിച്ചുകൊണ്ട് അനന്തൻ അവളെ തിരഞ്ഞു. സ്റ്റോർ റൂമിൽ നിന്നും ശബ്ദം കേട്ടതും അനന്തൻ അങ്ങോട്ട് നടന്നു. അവിടെ എത്തുമ്പോൾ ഭദ്ര പുറം തിരിഞ്ഞ് നിൽപ്പുണ്ടായിരുന്നു. അനന്തൻ ശബ്ദം ഉണ്ടാക്കാതെ അവളെ പിന്നിൽ നിന്നും പുണർന്നു. ""മ്മേ...! """ഹാ ഹാ ഹാ.. ""ന്റെ മഹാദേവാ.. ന്റെ ജീവൻ പോയിട്ടോ അപ്പുവേട്ടാ... """ആഹ്ഹ്... ഞാൻ നിന്നെ എവിടെയൊക്കെ നോക്കി... തമ്പുരാട്ടി ഇവിടെ എന്തോടുക്കുവാ...?? പുരികം ഉയർത്തി അനന്തൻ ഭദ്രയോടായി ചോദിച്ചു. ""അപ്പുവേട്ടന് ഒരു സർപ്രൈസ് ഉണ്ട്. ""എന്ത് സർപ്രൈസ്...?? ""അത് കൊള്ളാം....!കാണിക്കാൻ ഉള്ളത് പറഞ്ഞാൽ അതിന്റെ രസം പോവൂലേ...?? """ശരി എങ്കിൽ കാണിക്ക്..! ""'കണ്ണടയ്ക്ക്... ""'മ്മ്മ്... """മ്മച് .. ശരിക്ക് അടയ്ക്ക് അപ്പുവേട്ടാ... ഒളികണ്ണിടല്ലേ...! ""ഹ്മ്മ്... ഇടില്ല. ""ന്നാ വാ... ചുണ്ട് കൂട്ടിപിടിച്ച ചിരിയോടെ അനന്തൻ കണ്ണടച്ച് അവൾക്കൊപ്പം നടന്നു. """ഇനി കണ്ണ് തുറക്ക്... """എന്താ ഇത്..?? കണ്ണ് തുറന്ന് അനന്തൻ മുന്നിൽ തുണി കൊണ്ട് മറച്ച ഒന്നിലേക്ക് നോക്കി. """തുറന്ന് നോക്ക്. """അനന്തൻ ചിരിയോടെ ആ തുണി മാറ്റിയതും മുന്നിൽ കണ്ട കാഴ്ചയിൽ അവന്റെ കണ്ണുകൾ വികസിച്ചു. മനസ്സിൽ നിറഞ്ഞ സന്തോഷം ചൊടികളിൽ പ്രതിഫലിച്ചു.

മുന്നിൽ പല നിറങ്ങൾ ചാലിച്ച് വരച്ച അനന്തന്റെ ചിത്രം. പുഞ്ചിരിയോടെ ഒരു വശത്തേക്ക് നോക്കി നിൽക്കുന്ന തരത്തിൽ ഉള്ള ആ ചിത്രത്തിന് ജീവനുള്ളത് പോലെ തോന്നി അനന്തന്. സന്തോഷം കൊണ്ട് അനന്തൻ ഭദ്രയെ ഇറുകെ കെട്ടിപിടിച്ചു. ശേഷം അവളുടെ നെറുകിൽ ചുണ്ടുകൾ ചേർത്തു. """ഒരുപാട് ഒരുപാട് ഇഷ്ട്ടായി ഇത്... വളരെ നന്നായിട്ടുണ്ട്... എന്റെ പെണ്ണിന്റെ വിരൽ തുമ്പിലൂടെ വിരിഞ്ഞ എന്റെ ചിത്രം...! ഇതിൽ നിന്റെ പ്രാണനുണ്ട്. അവനത് പറഞ്ഞതും ഭദ്ര അവന്റെ നെഞ്ചിലേക്ക് ചേർന്നു. അനന്തനും ഭദ്രയും ആ ചിത്രത്തിലേക്ക് കണ്ണുകൾ ഉറപ്പിച്ചു നിന്നു. ""ഞാനും ഒരുപാട് ചിത്രം വരച്ചാലോന്ന് ആലോചിക്കുവാ... ഭദ്രയുടെ കവിളിൽ കവിൾ ചേർത്ത് അനന്തൻ പറഞ്ഞു. ""അപ്പുവേട്ടൻ ചിത്രം വരയ്ക്കുമോ..?? ""ഹാ വരയ്ക്കും പക്ഷെ ക്യാൻവാസ് ഇല്ലല്ലോ...?? ""ശോ...! ""

പക്ഷെ വരയ്ക്കാൻ എനിക്കൊരു സ്ഥലം കിട്ടിയിട്ടുണ്ട്... വരയ്ക്കട്ടെ..?? ""പിന്നല്ലാതെ... അനന്തൻ ക്യാൻവാസിന് മുന്നിലെ ചായങ്ങൾ വിരലിൽ എടുത്തു. ശേഷം ഭദ്രയെ പ്രണയത്തോടെ നോക്കികൊണ്ട് അവളെ തനിക്ക് നേരെ നിർത്തി. കൈയ്യിൽ എടുത്ത ചായം കൊണ്ട് അനന്തൻ അവളുടെ കവിളിൽ ചിത്രം വരച്ചു... അവന്റെ കൈകൾ തൊട്ടതും ഭദ്രയുടെ മിഴികൾ താനേ അടഞ്ഞു. പെട്ടെന്ന് അനന്തൻ ചായം കൊണ്ട് അവളുടെ മൂക്കിൽ തൊട്ടതും ഭദ്ര കണ്ണുകൾ തുറന്നു. ""എന്തേ...?? കുസൃതി നിറച്ചുകൊണ്ട് അനന്തൻ ചോദിച്ചതും ഭദ്ര അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി ഒന്നുയർന്ന് മൂക്കിൽ പറ്റിയ ചായത്തോടെ അവന്റെ മൂക്കിൽ ഉരസി... ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് ആ നിമിഷങ്ങളെ ഉള്ളിൽ ചേർത്തു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story