അനന്തഭദ്രം: ഭാഗം 95

anantha badhram

എഴുത്തുകാരി: മയിൽപീലി

രാവിലെ ലച്ചു പറഞ്ഞതനുസരിച്ച് അത് ദേവു ആണെന്നവൻ ഊഹിച്ചു... വേറെ ആരും ഇത്ര അധികാരത്തിൽ മുറിക്കുള്ളിൽ കയറില്ലല്ലോ... അവളെ ഞെട്ടിക്കാൻ എന്നപോലെ വിഷ്ണു അടുത്തേക്ക് ചേർന്ന് നിന്നു. ജനലോരം തിരിഞ്ഞു നിന്ന ആള് വിഷ്ണുവിന് നേരെ തിരിഞ്ഞതും ആളെ കണ്ടവൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നച്ചൂ... നീ ന്താ ഇവിടെ...? എന്റെ മുറിയിൽ നിനക്ക് എന്താ കാര്യം...?? ""എനിക്കല്ലേ കാര്യമുള്ളൂ...! നച്ചു ഗൗരവത്തിൽ പറഞ്ഞു. ""നീ എന്തിനാ എന്റെ മുറിയിൽ കയറിയത്... എന്റെ മുന്നിൽ നിന്നെ കാണരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ.. ഇറങ്ങ് പുറത്ത്...! """ആഹാ അത് കൊള്ളാം... പിന്നേ ആരെയാ വിച്ചേട്ടന് കാണണ്ടത്... അവളെയോ... ആ ദേവൂനെ..?? ഈ മുറിയിൽ എനിക്ക് കിട്ടാൻ പോകുന്ന അധികാരം ഒന്നും ഇവിടെ വേറെയാർക്കും കിട്ടാൻ പോകുന്നില്ല. ""നീ എന്താ പറഞ്ഞു വരുന്നത്...?? എന്താണെങ്കിലും എനിക്ക് നിന്നെ കേൾക്കാൻ താല്പര്യമില്ല നച്ചു... നീ പുറത്ത് പോ... ""'താല്പര്യം ഉണ്ടായേ പറ്റൂ...! കാരണം... ഇനി നിങ്ങൾ കേൾക്കാനും കാണാനും പോകുന്നത് നക്ഷത്രയെ മാത്രം ആയിരിക്കും...! വിഷ്ണുവിന് നേരെ തിരിഞ്ഞ് എരിയുന്ന കണ്ണുകളോടെ നച്ചു പറഞ്ഞു. അവളുടെ ഉദ്ദേശം മനസ്സിലാവാതെ വിഷ്ണു അവളെ സൂക്ഷിച്ചു നോക്കി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """ശോ ... അങ്ങോട്ടേക്ക് പോയാലോ...! അല്ലെങ്കിൽ ബാൽകണിയിൽ നിൽക്കാം... ആളെ കാത്ത് നിന്നതാണെന്ന് വിചാരിക്കണ്ട.. നമ്മളായിട്ട് ഒരു തുടക്കം കൊടുക്കണ്ട...!

ഹോ.. ടെൻഷൻ കൊണ്ട് ഞാനിപ്പോ ഉരുകി വീഴും... ആദ്യമായിട്ട് ആളോട് ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോൾ പോലും ഇത്രയും ടെൻഷൻ തോന്നിയിട്ടില്ല. ഒരു ജഗ് വെള്ളവാ തീർത്തത്... ബെഡിൽ ഇരിക്കുകയും എഴുന്നേൽക്കുകയും നടക്കുകയും ഒക്കെ ചെയ്തുകൊണ്ട് ദേവു ഓരോന്ന് സ്വയം പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് ഇടയ്ക്ക് ഓരോ ഓർമ്മകൾ വരുമ്പോൾ പുഞ്ചിരിക്കുകയും അവനോട് ഇപ്പോൾ സംസാരിക്കാൻ പോകുന്നു എന്നോർക്കുമ്പോൾ ഹൃദയം അതി ശക്തമായി മിടിക്കുകയും ചെയ്തുകൊണ്ടിരുന്നു. പിന്നെയും പിന്നെയും കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് സിറ്റുവേഷനും ഡയലോഗും ഒക്കെ പറഞ്ഞു നോക്കികൊണ്ട്‌ ഇരുന്നു. സാറ്റിസ്‌ഫാക്ഷൻ വരാത്തത് പോലെ ടെൻഷൻ അടിച്ച് പിന്നെയും നടപ്പായി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""എന്നാലും അവർ തമ്മിൽ സംസാരിച്ച് കാണുവോ..?? ""ഓ എന്റെ ലച്ചു... നീ ഇതിപ്പോൾ പത്താമത്തെ തവണയാ ഇത് ചോദിക്കുന്നത്... ""അറിയാനുള്ള ക്യുരിയോസിറ്റി കൊണ്ടല്ലേ അഭിയേട്ടാ...നമുക്കൊന്ന് പോയി നോക്കിയാലോ...?? ""എടി പെണ്ണെ അവരൊന്ന് സെറ്റ് ആവട്ടേ... നമ്മളിപ്പോൾ ചെന്നാൽ ചിലപ്പോൾ അവർക്ക് സംസാരിക്കാനുള്ള ആ ഒരു ചാൻസ് അങ്ങ് പോകും... """അവര് കാണാതെ നിന്നാൽ പോരേ..?? ""

ഓ ഇവളുടെ ഒരു കാര്യം. നിനക്കിപ്പോൾ എന്താ... അവരവിടെ എന്ത് സംസാരിച്ചു.. സിറ്റുവേഷൻ എന്താണെന്നൊക്കെ അറിയണം അത്രയല്ലേ ഉള്ളൂ.. ""ആഹ്ഹ്.. അത് തന്നെ..! ""രാവിലെ നിന്റെ കൈയ്യിൽ അവിടെ നടന്ന സകല കാര്യങ്ങളും കിട്ടിയിരിക്കും... അത് പോരേ..? ""അതെങ്ങനെ..?? ""അതൊക്കെ ഉണ്ട് മോളേ.. ഈ അഭിമന്യു ആരാണെന്നാ നീ വിചാരിച്ചേ..? ""ആരാ..?? ""😖😖😖 നാളെ നിനക്ക് മനസിലാവും അപ്പൊ അറിഞ്ഞാൽമതി.ഹും..! വിഷ്ണു കയറിപ്പോയത് മുതൽ ഹാളിൽ ഇരുന്ന് അവിടെ എന്തായി എന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു ലച്ചുവും അഭിയും... കാര്യം അറിയാനുള്ള ത്വര കൊണ്ട് ലച്ചു കൂടെ കൂടെ അഭിയെ ശല്യം ചെയ്തുകൊണ്ടിരുന്നു. അഭി അവളെ കഷ്ടപ്പെട്ട് പിടിച്ച് വച്ചുകൊണ്ടിരുന്നു... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നീ എന്താ ഉദ്ദേശിക്കുന്നത്...?? നക്ഷത്രയുടെ ഭാവവും മൗനവും കണ്ട് വിഷ്ണു പിന്നെയും ചോദിച്ചു. ""ഇതുവരെ വിച്ചേട്ടന് അത് മനസ്സിലായില്ലേ...?? ഹ്മ്മ് ok ഞാൻ പറഞ്ഞു തരാം...! നിങ്ങളെ ദേവുവിനെക്കാൾ മുൻപേ കണ്ട് തുടങ്ങിയത് ഞാനാ... ചുരുക്കിപ്പറഞ്ഞാൽ ഓർമവച്ച കാലം മുതൽ കണ്ട് തുടങ്ങിയതാ ഈ മുഖം. പണ്ടെപ്പോഴോ അമ്മയും അച്ഛനും പറഞ്ഞു തന്നിരുന്നു വിച്ചേട്ടൻ എനിക്കുള്ളതാണെന്ന്...

അന്നുമുതൽ ഞാൻ അതും മനസ്സിൽ ഇട്ടാണ് ജീവിക്കുന്നത്... മനസ്സിൽ ദീപുവിന്റെ മുഖം ഓർത്തുകൊണ്ട് ചുണ്ടിൽ ഊറിയ ചിരിയോടെ അവൾ തുടർന്നു. ഇടയ്ക്ക് അമ്മ അത് പറഞ്ഞപ്പോൾ ഞാൻ നിങ്ങൾക്ക് പെങ്ങളുടെ സ്ഥാനത്ത് ആണെന്നും ഭാര്യയായി കാണാൻ കഴിയില്ലെന്നും പറഞ്ഞു. പിന്നീട് പഴയതുപോലെ ഉള്ളൊരു അടുപ്പം വിച്ചേട്ടൻ എന്നോട് കാണിച്ചിരുന്നില്ല... എങ്കിലും എന്റെ മനസ്സിൽ നിന്നും അത് മാഞ്ഞിരുന്നില്ല. നാലഞ്ചു വർഷം മുന്നേ ദീപുവുമായി അടുക്കുന്നതിന് മുൻപ് വിഷ്ണു അവളിൽ തീർത്ത നോവ് ഓർമയിൽ തെളിഞ്ഞപ്പോൾ ഉള്ളിൽ തട്ടി തന്നെ നച്ചു പറഞ്ഞതും എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു. ""അന്ന് വിച്ചേട്ടൻ നാട്ടിൽ വന്നപ്പോൾ കാണാൻ കൊതിച്ച് ഞാൻ വന്നപ്പോൾ നിങ്ങളുടെ ചുണ്ടിൽ പതിവിലും വിപരീതമായി ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അന്നെന്നോട് പഴയതിലും സ്‌നേഹത്തിൽ പെരുമാറിയപ്പോൾ എന്റെ കാത്തിരിപ്പിന് ഫലം ഉണ്ടായെന്നാ ഞാൻ കരുതിയത്... പക്ഷെ ഏട്ടൻ പുറത്ത് പോയപ്പോൾ ഇതേ മുറിയിൽ ഏട്ടന്റെ സാമിപ്യം നെഞ്ചോട് ചേർക്കാൻ കൊതിച്ച് വന്ന ഞാൻ മുഴുവനായും തകർന്നിരുന്നു... ഏട്ടൻ മറന്നു വച്ച ഫോണിൽ വാൾപേപ്പർ ആയി എനിക്ക് പകരം ഒരുവളുടെ ചിരിക്കുന്ന മുഖം ഉണ്ടായിരുന്നു... ദേവുവിന്റെ...!💔💔

ആദ്യ പ്രണയം മനസ്സിൽ തീർത്ത വേദനയിൽ അവൾ പറഞ്ഞു. തിരികെ വന്ന് എന്റെ കൈയ്യിൽ നിന്നും മറന്ന ഫോൺ തിരികെ കൊണ്ട് പോകുമ്പോൾ എന്റെ വേദനയോ നിറഞ്ഞ കണ്ണുകളോ ഏട്ടൻ കണ്ടിരുന്നില്ല... നിങ്ങളുടെ കണ്ണുകൾ മുഴുവൻ അപ്പോൾ ഫോണിലെ ചിരിക്കുന്ന അവളുടെ ഫോട്ടോയിൽ മാത്രമായിരുന്നു... ഞാൻ കരഞ്ഞു തീർത്ത രാത്രികളോ... ഉറങ്ങാത്ത പകലിരവുകളോ ആരും അറിഞ്ഞിരുന്നില്ല...! അന്ന്... അന്ന് ഞാൻ മനസ്സിൽ കുറിച്ചിട്ടതാ... ഞാൻ സ്വന്തമാക്കാതെ ഒരു രാത്രി എങ്കിലും എല്ലാ അർത്ഥത്തിലും എന്റെ മാത്രമാകാതെ ഒരുത്തിക്കും നിങ്ങളെ ഞാൻ വിട്ട് കൊടുക്കില്ലെന്ന്...!😡😡 ചുവന്ന കലങ്ങിയ കണ്ണുകളോടെ വിഷ്ണുവിന് നേരെ ചീറിയടുത്തുകൊണ്ടവൾ പറയുമ്പോൾ അവനിലും ഞെട്ടലായിരുന്നു... ഒരിക്കലും അവളിൽ നിന്നും അത്രയും കാര്യങ്ങൾ അവൻ പ്രതീക്ഷിച്ചിരുന്നില്ല..! അവൾക്ക് തന്നോട് ഇഷ്ട്ടം ഉള്ളതായി തോന്നിയിരുന്നെങ്കിലും അവളെന്നും തനിക്ക് കുഞ്ഞ് പെങ്ങൾ ആയിരുന്നു.. അതിലുപരി പ്രായത്തിന്റെ ചാപല്യമായി മാത്രമേ അതിനെ കണ്ടിരുന്നുള്ളൂ...! താൻ കാരണം അവളിൽ നിറഞ്ഞ വേദന എത്രത്തോളമാണെന്ന് അവളുടെ ഇടവിട്ട് പോകുന്ന വാക്കുകളിൽ നിന്നും അവന് മനസ്സിലായിരുന്നു..

എന്നാൽ അവൾ കൂട്ടുപിടിക്കുന്ന ചിന്തകളും മുന്നിൽ നിൽക്കുന്നതും താൻ മനസ്സിൽ വരച്ചിട്ടിരിക്കുന്ന നച്ചുവുമായി സാദൃശ്യം ഇല്ലാത്തതാണെന്ന് വിഷ്ണുവിന് തോന്നി... ഇപ്പോൾ അവളിൽ ഉള്ളത് പ്രണയം നിരസിച്ചവനോടുള്ള ദേഷ്യം മാത്രമാണെന്ന് വിഷ്ണു തിരിച്ചറിഞ്ഞു. """നീ എന്തൊക്കെയാ നച്ചു ഈ വിളിച്ചു പറയുന്നത്...! ഭ്രാന്താണോ നിനക്ക്...?? അതെ... എനിക്ക് ഭ്രാന്ത് തന്നെയാ... ഈ വീട്ടിൽ അവൾ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിച്ചത് അവളെയല്ല... നിങ്ങളുടെ മറ്റാതെ ആണ്... എല്ലാവരുടെയും മുന്നിൽ അവളോട് ദേഷ്യത്തിൽ പെരുമാറി അവളെ അകറ്റി നിർത്തുമ്പോൾ ഈ വീട്ടിലുള്ളവരോ.. എന്തിന് അവള് പോലും അറിയാതെ ഒളിഞ്ഞു തെളിഞ്ഞും നിങ്ങൾ അവളെ സ്‌നേഹിക്കുമ്പോൾ ഒരിക്കൽ മുറിവേറ്റവൾ ഇവിടെ ഉള്ളകാര്യം നിങ്ങൾ മറന്നു പോയി...,അല്ലെങ്കിൽ അറിയാൻ ശ്രമിച്ചില്ല...! ഒരിക്കൽ... അവള് കുടിച്ച ചായയുടെ ബാക്കി നിങ്ങൾ ആരും കാണാതെ കുടിച്ചപ്പോൾ ഇതേ കാര്യം ഞാൻ ചെയ്ത അന്ന് എന്നെ വഴക്ക് പറഞ്ഞത് വിച്ചേട്ടനെയാ എനിക്ക് ഓർമ്മ വന്നത്. അന്ന് ഞാൻ ചെയ്തത് തെറ്റായിരുന്നെങ്കിൽ വിച്ചേട്ടൻ ചെയ്തതും തെറ്റല്ലേ...?? ഭ്രാന്തിയെ പോലെ അവൾ ഓരോന്നായി ഓർത്തു പറഞ്ഞു. നിങ്ങൾക്കിടയിൽ ഒരു വിള്ളൽ വീണാൽ വിച്ചേട്ടന്റെ ഇഷ്ട്ടം അറിയാത്ത സ്ഥിതിക്ക് അവളായിത്തന്നെ നിങ്ങളെ ഉപേക്ഷിച്ചു പോകും എന്ന് ഞാൻ മനസ്സിൽ കരുതി...

അപ്പോൾ പോലും നിങ്ങളെ നോവിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല...! എനിക്ക് കിട്ടാത്തത് വേറൊരുത്തി നേടിയപ്പോഴാ അവൾക്ക് വേണ്ടി എന്നെ നോവിച്ചപ്പോഴാ എനിക്ക് പിന്നെയും പിന്നെയും പക ഇരട്ടിച്ചത്...! പക്ഷെ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി... കൂടെ ഉണ്ടായിട്ടും ഒരിക്കൽ എങ്കിലും നിങ്ങളെന്നെ മനസ്സിലാക്കിയോ...?? എന്റെ പ്രണയത്തെ കൊന്നുകളഞ്ഞില്ലേ... പക്ഷെ നക്ഷത്ര തോറ്റുതരില്ല...! ത്യാഗം കാണിച്ച് മാറി ക്ഷമിക്കാൻ എനിക്ക് മനസ്സില്ല...! നക്ഷത്രയ്ക്ക് സ്വാന്തമായിട്ടേ വിഷ്ണു മഹാദേവൻ വേറെ ആർക്കും സ്വന്തമാവൂ... എന്റെ എച്ചിൽ മാത്രമേ അവൾക്ക് കിട്ടൂ... """നച്ചൂ...! ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് അവൾ പറഞ്ഞതും വിഷ്ണു അവൾക്ക് നേരെ അലറി... ""ഒച്ച വയ്ക്കണ്ട...! ഞാനെല്ലാം തീരുമാനിച്ചിട്ടാ ഇവിടെ നിൽക്കുന്നത്... ഒരു രാത്രി... ഒരൊറ്റ രാത്രി എങ്കിലും വിഷ്ണുവിന്റെ താലി അണിഞ്ഞ് നിങ്ങൾ ഇറങ്ങിപോകാൻ പറഞ്ഞ ഈ മുറിയിൽ കഴിയണം എനിക്ക്... അങ്ങനെ എങ്കിലും വിജയിക്കണം നക്ഷത്രയ്ക്ക്...! ""ഞാനൊരിക്കലും നിന്നെ സ്‌നേഹിക്കില്ല നച്ചൂ... അത് നിന്റെ അതിമോഹം മാത്രമാണ്...!

"""ഹാഹാ ഹാ... അതിന് വിഷ്ണു മഹാദേവന്റെ പ്രണയം നക്ഷത്രക്ക് വേണ്ടെങ്കിലോ..?? അവളെങ്ങനെ പറഞ്ഞതും വിഷ്ണു അവളെ സംശയത്തോടെ നോക്കി. ""ദേവു അകന്നപ്പോൾ നിങ്ങൾക്ക് ഉണ്ടായ വേദന എത്രയാണെന്ന് ഞാൻ കണ്ടിരുന്നു... എനിക്ക് ഉണ്ടായ അതേ വേദന..! എനിക്ക് സ്വന്തമായി നിസ്സഹായനായി ജീവിതകാലം മുഴുവൻ നിങ്ങൾ വേദനിക്കുന്നത് എനിക്ക് കാണണം... അതിന് എനിക്ക് വിച്ചേട്ടന്റെ പ്രണയം ആവശ്യമില്ല... നക്ഷത്രയ്ക്ക് ഇപ്പോൾ വിഷ്ണുവിനോട് ഒരു വികാരമേയുള്ളൂ... ഒരൊറ്റ വികാരം... പക...! ഇപ്പോൾ അതിന് മാത്രമേ എന്നിൽ സ്ഥാനമുള്ളൂ... വേദനിക്കണം... ജീവിക്കുന്ന ഓരോ നിമിഷവും നിങ്ങൾ വേദനിക്കണം...! അവളുടെ മൂർച്ചയെറിയ വാക്കുകൾ കൊണ്ട് ഉണ്ടായ മുറിവിന്റെ വേദനയാൽ വിഷ്ണു നിന്നു. മുന്നിൽ അഗ്നിപർവ്വതം കണക്കെ പൊട്ടച്ചിതറുന്നവളോട് ഒന്നും പറയാനാവാതെ അവൻ നിശബ്ദനായിപ്പോയി..!....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story