അനന്തഭദ്രം: ഭാഗം 96

anantha badhram

എഴുത്തുകാരി: മയിൽപീലി

അവളുടെ മൂർച്ചയെറിയ വാക്കുകൾ കൊണ്ട് ഉണ്ടായ മുറിവിന്റെ വേദനയാൽ വിഷ്ണു നിന്നു. മുന്നിൽ അഗ്നിപർവ്വതം കണക്കെ പൊട്ടച്ചിതറുന്നവളോട് ഒന്നും പറയാനാവാതെ അവൻ നിശബ്ദനായിപ്പോയി..! 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """നച്ചൂ... ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല... പ്രണയം ഒരാളിൽ അടിച്ചേൽപ്പിക്കേണ്ടതല്ല... അത് സ്വയം തോന്നേണ്ടതാ... പ്രണയത്തിൽ പക ഉണ്ടാവില്ല നച്ചൂ...ആത്മാർത്ഥമായ സ്‌നേഹത്തിൽ ചേർത്തുപിടിക്കലും വിട്ട് കൊടുക്കലുകളും മാത്രമേ ഉണ്ടാകാവൂ... നീ ചിന്തിക്കുന്നത് ശരിയാണോ എന്ന് സ്വയം ഓർത്ത് നോക്ക്... സ്‌നേഹിക്കുന്നവരെ അവരുടെ ഇഷ്ടത്തിന് വിടുന്നതല്ലേ പ്രണയം അല്ലാതെ അടക്കിപിടിക്കലാണോ..?? """നിങ്ങളെന്തു പറഞ്ഞാലും എന്റെ മനസ്സിലെ പകയെ അണയ്ക്കാൻ ആവില്ല... ചതിയനാണ് നിങ്ങൾ... എന്റെ മുന്നിൽ വച്ച് മറ്റൊരുവളുടെ കൂടെ പ്രണയം പങ്കിട്ട ചതിയൻ. ""നിർത്തടി...! ഞാൻ നിന്നെ എങ്ങനെ ചതിച്ചെന്നാ...?? മോശമായ വാക്കോ.. ഒരു നോട്ടമോ എന്നിൽ നിന്ന് ഉണ്ടായിട്ടുണ്ടോ...?? അങ്ങനെ ആയിരുന്നെങ്കിൽ നീ പറഞ്ഞതിൽ അർത്ഥം ഉണ്ടായേനെ... വിഷ്ണു ഒരു പെണ്ണിനേയും ചതിച്ചിട്ടില്ല... ചതിക്കുകയും ഇല്ല... പ്രത്യേകിച്ച് നിന്നെ... കാരണം... എന്റെ മനസ്സിൽ നിനക്ക് എന്റെ വസുവിന്റെ സ്ഥാനമായിരുന്നു...

സ്വത്തിന് വേണ്ടി നിന്റെ അമ്മയെന്നു പറയുന്ന ആ സ്ത്രീ നിന്റെ മനസ്സിൽ വേണ്ടാത്തത് കുത്തി നിറച്ചെങ്കിൽ നിന്റെ പ്രണയം കൊണ്ട് കളിച്ചെങ്കിൽ അതിന് അവരും അത് തിരിച്ചറിയാതെ കൂടെ നടന്നിട്ടും മനസ്സിലാകാതെ പെരുമാറിയ നീയുമാണ് ഇതിനൊക്കെ ഉത്തരവാദികൾ...! പിന്നെ നീ പറഞ്ഞത് ശരിയ പ്രണയം പങ്കിട്ടിട്ടുണ്ട്... ഒരുവളോട്... "എന്റെ ദേവുവിനോട് " ഒട്ടും നിയന്ത്രണം ഇല്ലാത്ത സമയത്ത് ചുംബിച്ചിട്ടുണ്ട് ... പക്ഷെ അത് അവളെന്റെ പാതി ആയിരിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാ... ഈ വിഷ്ണുവിന്റെ ജീവിതത്തിൽ ഒരു പെണ്ണിന് സ്ഥാനമുണ്ടെങ്കിൽ... എന്റെ പേര് കൊത്തിയ താലിക്ക് അവകാശി അവളായിരിക്കുമെന്ന് ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടാ...! അതങ്ങനെ തന്നെ ആയിരിക്കും...! സ്വന്തമല്ലാത്ത ഒന്നിനേയും ഈ വിഷ്ണു ഒരു നോട്ടം കൊണ്ട് പോലും കളങ്കപ്പെടുത്തില്ല... ഇപ്പോൾ അകന്നിരിക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സിൽ ഞാൻ ആയിരിക്കും എന്നും എപ്പോഴും...! """ഇല്ല.... സമ്മതിക്കില്ല ഞാൻ...! നച്ചു അലറി. സ്വസ്ഥമായി ജീവിക്കാൻ വിടില്ല ഞാൻ. എന്റെ പ്രണയത്തെ ചവിട്ടിമെതിച്ചുകൊണ്ട് ഒരുത്തിയെയും വാഴാൻ ഞാൻ അനുവദിക്കില്ല...! നിങ്ങൾ പറഞ്ഞില്ലേ... എന്റെ ദേവു എന്ന്... അതെ നിങ്ങളുടെ ദേവു തന്നെ നിങ്ങളെ ഇട്ടിട്ട് പോകും...

അവളെക്കൊണ്ട് ഞാനത് ചെയ്യിക്കും... വിച്ചുവേട്ടന് അറിയുമോ... ഒരു പെണ്ണ് എന്തും സഹിക്കും അവളുടെ പുരുഷൻ മറ്റൊരുപെണ്ണിന്റെ കൂടേ കിടക്കുന്നത് ഒഴികെ...! അവൾ പറഞ്ഞു വരുന്നതിന്റെ പൊരുൾ മനസ്സിലാവാതെ വിഷ്ണു സംശയിച്ചവളെ നോക്കി... എന്തോ സംഭവിക്കാൻ പോകുന്നെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു... അവൻ നോക്കി നിൽക്കെ നച്ചു അവളുടെ ഡ്രസ്സ്‌ കീറി മുടി വലിച്ചു വാരിയിട്ടു.. ചുറ്റും ഉള്ള സാധനങ്ങൾ ഓരോന്നായി താഴെ വലിച്ചെറിഞ്ഞു പൊട്ടിച്ചു. """നച്ചൂ... നീ എന്താ ഈ കാണിക്കുന്നേ....! പെങ്ങളായി കണ്ടവളുടെ മറ്റൊരു മുഖം കണ്ട ഷോക്കിൽ ആയിരുന്നു വിഷ്ണു... ""ഞാൻ കാണിക്കാൻ പോകുന്നതല്ലേ ഉള്ളൂ... അങ്ങേയറ്റം പക നിറഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു... അവൾക്ക് വേണ്ടിയല്ലേ എന്നെ ഒരു വേലക്കാരിയെ പോലെ ദ്രോഹിച്ചത്... അവൾ ക്രൂരമായി ചിരിച്ചു... ഇന്ന് നിങ്ങളുടെ നല്ല മുഖം ഞാൻ ഇല്ലാതാക്കും... എല്ലാവരും നിങ്ങളെ വെറുക്കും വിച്ചുവേട്ടാ.. """ആാാാ......! അയ്യോ... വേണ്ടാ... വിച്ചുവേട്ടാ... അമ്മേ... നച്ചു ഉച്ചത്തിൽ വിളിച്ചു കൂവി... """എന്താ അവിടെ ശബ്ദം... ആരാ അലറുന്നത്. ജയമ്മയും അച്ഛനും പരസ്പരം മുഖത്തോട് മുഖം നോക്കി... "" വാ നോക്കാം.. അച്ഛൻ പറഞ്ഞതും എല്ലാവരും ശബ്ദം കേട്ടിടത്തേക്ക് പോയി..

അപ്പോഴേക്കും അഭിയും ലച്ചുവും അവിടേക്ക് എത്തിയിരുന്നു. """വിചുവിന്റെ റൂമിലാണല്ലോ...! ഭാരതി പറഞ്ഞു. ""വിച്ചു... മോനേ... കതക് തുറക്ക്... എന്ത് പറ്റി...?? പുറത്ത് നിന്ന് വിളികൾ ഉയർന്നതും വിഷ്ണുവിന് ശരീരം തളരുന്നത് പോലെ തോന്നി... നച്ചു ഒരുന്മാദിയെപ്പോലെ ചിരിച്ചു. ശേഷം അവൾ വിച്ചുവിന്റെ ബെഡിൽ നിന്നും ബെഡ്ഷീറ്റ് വാരിചുറ്റി... ബെഡിൽ തന്നെ ചുരുണ്ടു കൂടി... വിഷ്ണുവിന് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. "'വിച്ചൂ... വാതിലിൽ തുറക്ക്... പുറത്ത് നിന്നും വിളി ഉയർന്നതും അവൻ പരിഭ്രത്തോടെ വാതിലിൽ തുറന്നു. ""എന്താ... ഇവിടെ ശബ്ദം കേട്ടത്..?? വിഷ്ണു... പറയാ... നച്ചു... നീ ഇവിടെ...?? വിഷ്ണുവിനോട്‌ ചോദിച്ചോണ്ട് നിൽക്കേ ബെഡിൽ ബ്ലാങ്കറ്റ് പുതച്ചിരിക്കുന്ന നച്ചുവിനെ കണ്ട് അച്ഛൻ അന്തിച്ചു നിന്നു... അപ്പോഴേക്കും എല്ലാവരും മുറിയിലേക്ക് നോക്കിയതും നച്ചുവിനെ ആ കോലത്തിൽ കണ്ട് തറഞ്ഞു നിന്നു.. അഭിക്ക് മാത്രം സംശയമായി തോന്നി... """മോളേ... നച്ചൂ... അയ്യോ എന്റെ മോള്... ഭാരതി നിലവിളിച്ചു... """അമ്മേ... അപ്പോൾ തന്നെ നച്ചു ബെഡിൽ നിന്നും എഴുന്നേറ്റ് ഓടി പോയി ഭാരതിയെ കെട്ടിപ്പിടിച്ചു കരഞ്ഞു. സ്തബ്ധൻ ആയി നിൽക്കാനേ വിഷ്ണുവിന് കഴിഞ്ഞുള്ളൂ... എല്ലാവരുടെയും കണ്ണുകൾ അവനിലായതും വിഷ്ണു തല ഇരുവശത്തേക്കും ചലിപ്പിച്ചു...

അപ്പോഴാണ് ദേവു അവിടേക്ക് വന്നത്... അവളെ കണ്ടതും വിഷ്ണുവിന് സകല നാടി ഞരമ്പുകളും തളരുന്നത് പോലെ തോന്നി... """അയ്യോ... എന്റെ മോളോട് നീ ഇത് ചെയ്തല്ലോ വിഷ്ണു... അവളെന്ത് തെറ്റാ ചെയ്തത്... ഇനി അവളെ ആര് സ്വീകരിക്കും... ദൈവമേ... ഞാൻ ഇതെങ്ങനെ സഹിക്കും... അവളുടെ കോലം നോക്ക്... എങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ ഞങ്ങളോട് പറഞ്ഞാൽ പോരായിരുന്നോ... അതിന് ഈ കടും കൈ വേണമായിരുന്നോ...?? ദേവുവിനെ കണ്ടതും ഭാരതി ഉച്ചത്തിൽ കരഞ്ഞു നിലവിളിച്ചു... അവരുടെ തോളിൽ കിടന്നുകൊണ്ട് നച്ചു ദേവുവിനെ നോക്കി... അവളുടെ ചുണ്ടിൽ വിജയത്തിന്റെ ക്രൂരമായ ചിരി തെളിഞ്ഞു. അവർ പറയുന്നതൊക്കെ ഏതോ ലോകത്തെന്നപോലെ കേട്ടുകൊണ്ട് ദേവു അടുത്തുള്ള കാട്ടളപ്പടിയിൽ പിടിച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... എല്ലാം അവസാനിച്ചത് പോലെ നിന്നു വിഷ്ണു. ഉള്ളിൽ നിന്നും ഒരു തീ ആളിപ്പടരുന്നതവനറിഞ്ഞു... എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ദേവുവിനെ ഒരുവേള നോക്കി കണ്ണുകൾ ഇറുകെ പൂട്ടികൊണ്ടവൻ ചുമരിൽ ചാരി നിന്നു....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story