അനന്തഭദ്രം: ഭാഗം 97

anantha badhram

എഴുത്തുകാരി: മയിൽപീലി

അവർ പറയുന്നതൊക്കെ ഏതോ ലോകത്തെന്നപോലെ കേട്ടുകൊണ്ട് ദേവു അടുത്തുള്ള കാട്ടളപ്പടിയിൽ പിടിച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... എല്ലാം അവസാനിച്ചത് പോലെ നിന്നു വിഷ്ണു. ഉള്ളിൽ നിന്നും ഒരു തീ ആളിപ്പടരുന്നതവനറിഞ്ഞു... എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ദേവുവിനെ ഒരുവേള നോക്കി കണ്ണുകൾ ഇറുകെ പൂട്ടികൊണ്ടവൻ ചുമരിൽ ചാരി നിന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 """എന്താ സംഭവിച്ചത്...?? നീ എങ്ങനെയാ വിഷ്ണുവിന്റെ മുറിയിൽ വന്നത്. ആ ചോദ്യം കാത്തിരുന്നത് പോലെ നക്ഷത്ര ഊറിചിരിച്ചു... പെട്ടെന്ന് വിഷാദ ഭാവം മുഖത്തണിഞ്ഞ് ഭരതിയുടെ തോളിൽ നിന്നും തലയുയർത്തി... """എങ്ങനെയെങ്കിലും വിച്ചുവിനെയും നച്ചുവിനെയും ഒന്നിപ്പിക്കണം. എന്നുന്നേക്കുമായി ദീപുവിൽ നിന്നും അടർത്തികൊണ്ട്.. എങ്കിൽ മാത്രമേ തനിക്ക് ഈ വീട്ടിൽ നിൽക്കാൻ കഴിയുള്ളൂ... വിവാഹം കഴിഞ്ഞാൽ നച്ചു ഒക്കെയും മറന്നുകൊള്ളും."" ഭാരതി മനസ്സിൽ കണക്ക് കൂട്ടി. ""പറയ് മോളേ... പേടിക്കണ്ട... മാമ ചോദിച്ചത് കേട്ടില്ലേ..?? തല കുനിച്ച് നിൽക്കുന്നവളോട് സങ്കടം അഭിനയച്ച് ഭാരതിയും പറഞ്ഞു. ""അത്..മാമ ക്ഷെമിക്കണം. ഞാനും വിച്ചുവേട്ടനും തമ്മിൽ ഇഷ്ടത്തിലാണ്... അതും.. എല്ലാ അർത്ഥത്തിലും ഒന്നായവരാണ്.. ""ഇല്ല. ഇവൾ... ഇവൾ നുണ പറയാ... ഞാൻ... ഞാൻ അങ്ങനെയൊന്നും... എനിക്കിവൾ എന്റെ വസുവിനെ പോലെ...

""മതി വിച്ചു... പെങ്ങളെപ്പോലെ ആയിട്ടാണോ അവളിപ്പോൾ ഈ കോലത്തിൽ നിന്റെ മുറിയിൽ കണ്ടത്... അതും നാടകമാണെന്ന് പറയുവോ നീ...?? """ഭാരതി... ഞാൻ ചോദിക്കുകയല്ലേ... നീ മിണ്ടാതിരിക്ക്... """ഇല്ല ഏട്ടാ.. നമ്മുടെ കുഞ്ഞ് അങ്ങനെയൊന്നും ചെയ്യില്ല... ജയമ്മ കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു. ലച്ചു അവരെ താങ്ങി ഇരുത്തി. """പിന്നെ എന്റെ മകൾ മാത്രമാണോ തെറ്റ് കാരി... എല്ലാവരും കയ്യൊഴിയുകയാണോ...?? ഭാരതി കള്ള കരച്ചിൽ തുടങ്ങി. """നച്ചു... ഈ രാത്രിയിൽ നീ എന്തിന് ഇവിടെ വന്നു...?? ഗൗരവത്തിൽ അച്ഛൻ ചോദിച്ചു. ""മാമേ ഞങ്ങൾ ഇഷ്ടത്തിൽ ആയപ്പോൾ തൊട്ട് എല്ലാ അർത്ഥത്തിലും ഒന്നാണ്... സമയം ആകുമ്പോൾ വീട്ടിൽ സംസാരിച്ച് ശെരിയാക്കാമെന്ന് പറഞ്ഞതുകൊണ്ടാ ഞാനും...... ദേവു വന്നത് മുതൽ ഇപ്പോൾ ഞാൻ ഈ കാര്യം പറയുമ്പോൾ എന്നെ അവോയ്ഡ് ചെയ്തതുകൊണ്ടാ അന്ന് ഞാൻ അങ്ങനെയൊക്കെ ചെയ്തത്... ഇന്ന് രണ്ടും കല്പിച്ച് കാര്യങ്ങൾക്ക് തീരുമാനം ആക്കാനാ ഞാൻ വന്നത്... ആരെങ്കിലും കാണുമെന്ന് പറഞ്ഞ് വിച്ചുവേട്ടൻ റൂമിലേക്ക് കയറാൻ പറഞ്ഞു. വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോൾ അതിനി നടക്കില്ലെന്നും എന്നോട് ഇവിടുന്ന് പോകാനും പറഞ്ഞു... പറ്റില്ലെന്ന് പറഞ്ഞപ്പോൾ എന്നെ അടിച്ചു. ഞാൻ വിച്ചുവേട്ടന്റെ കാല് പിടിച്ചു കെഞ്ചിയപ്പോൾ അതൊക്കെ പിന്നീട് പറയാം ഇന്നത്തെ രാത്രി ഒരിക്കൽ കൂടി ഒന്നാവണം എന്ന് പറഞ്ഞ് എന്നെ.... ഇനി കല്യാണം കഴിയാതെ സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ.. ബലമായി ഏട്ടൻ എന്നേ...!

മാമേ... എന്റെ ജീവിതം രക്ഷിക്കണം...! നച്ചു കരഞ്ഞുകൊണ്ട് മുഖം പൊത്തി. ""ഇല്ല ഞങ്ങളുടെ വിഷ്ണു ഒരിക്കലും അങ്ങനെ ചെയ്യില്ല. അതും നിന്നെ പോലെ ഒരാളെ... അവനെ ഞങ്ങൾക്കറിയാം...ഇതൊക്കെ നിന്റെ നാടകമാണ്... നീ ഇതും ഇതിനപ്പുറവും ചെയ്യും. അഭി നാച്ചുവിന് നേരെ ചീറി. """ഇതിനൊക്കെ തെളിവുണ്ടോ നിങ്ങൾക്ക്...?? ഏതെങ്കിലും പെണ്ണ് ഈ കാര്യത്തിൽ കള്ളം പറയുമോ..? ""പറയും... നീ പറയും... ഇതൊക്കെ സത്യമാകാൻ നിന്റെ കൈയ്യിൽ തെളിവുണ്ടോ..? ""ഉണ്ട്... അത് കാണിച്ചാൽ വിശ്വാസം ആകുമല്ലോ..? നച്ചു അതും പറഞ്ഞ് ഫോൺ എടുത്ത് ഗാലറി തുറന്ന് ഒരു ഫോട്ടോ എല്ലാവർക്കുമായി കാണിച്ചു... അത് കണ്ട് എല്ലാവരും ഞെട്ടിത്തരിച്ചു. കഴിഞ്ഞ 6 ആം തീയതി രാത്രിയിൽ ഞങ്ങൾ തമ്മിൽ... അതിന്റെ തെളിവാണ്.. ഇപ്പോൾ വിശ്വാസം ആയോ..?? നച്ചു ദേഷ്യത്തിൽ പറഞ്ഞു. '""ഞാൻ... ഞാനൊന്നും... പറയാൻ വാക്കുകൾ ഇല്ലാതെ വിഷ്ണു ആകെ തകർന്നുപോയി.അവൻ അങ്ങനെയൊന്ന് അവളിൽ നിന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ""മാമേ ഞാൻ പറയുന്നത് സത്യാ... ""നിർത്ത്...! അത്രയും നേരം എല്ലാം കണ്ട് നിന്ന ദേവു പറഞ്ഞതും എല്ലാവരും നിശബ്ദമായി. ദേവു പതിയെ നടന്ന് വിഷ്ണുവിനരികിൽ എത്തി അവനെത്തന്നെ ഉറ്റുനോക്കി. ലച്ചുവും അഭിയും അവളുടെ നിൽപ്പ് കണ്ട് വിഷ്ണുവിനെ അവിശ്വസിക്കുമോ എന്ന ഭയത്തിൽ അവളുടെ പ്രതികരണത്തിനായി നിന്നു.

"""ദേവു... നീ എന്നോട് ക്ഷമിക്കണം.. ഒന്നും പറയാൻ പറ്റിയില്ല. നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല. മനസുകൊണ്ടും ശരീരം കൊ... ഠപ്പേ... 💥💥 നച്ചു പറഞ്ഞു പൂർത്തിയാക്കും മുന്നേ അവളുടെ കാരണത്ത് ദേവുവിന്റെ കൈകൾ പതിഞ്ഞിരുന്നു. കരണം പുകച്ച് കിട്ടിയ അടിയിൽ അനങ്ങാനാവാതെ നച്ചു നിന്നു. ""ടീ.. നീ എന്നേ അടിച്ചല്ലേ... ഞാൻ.. ആരാണെന്ന്.. ""നിർത്തടി... നീ എന്താ കരുതിയെ... നീ പറയുന്നതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാൻ ഞാൻ അത്രയും വിവരദോഷി ആണെന്നോ...?? നീ ഈ പറഞ്ഞതൊക്കെ ഇവരൊക്കെ ചിലപ്പോൾ വിശ്വസിക്കുമായിരിക്കും... പക്ഷെ ദേവുവിനെ ആ കൂട്ടത്തിൽ കാണരുത്... കഴിഞ്ഞ 5 വർഷം ആയി എനിക്ക് വിഷ്ണുവേട്ടനെ അറിയാം. ആട്ടിയോടിച്ചിട്ടും പലപ്പോഴും ഞാൻ പുറകേ പോയിട്ടുണ്ട്... അവിടെയും ഇവിടെയും ഒറ്റക്കായ പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്... മോശമായ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല... എന്നെയെന്നല്ല ഒരുപെണ്ണിനേയും നശിപ്പിക്കാൻ " എന്റെ വിഷ്ണുവേട്ടൻ" മോശക്കാരനല്ല. നിന്നെപ്പോലെ തരം താഴില്ല. ദേവുവിൽ നിന്നും എന്റെ വിഷ്ണുവേട്ടൻ എന്നുള്ള പ്രയോഗം നാച്ചുവിനെ അമ്പരപ്പിച്ചു.

വിഷ്ണു പറഞ്ഞതുപോലെ എത്ര അകന്നിരുന്നാലും അവളുടെ മനസ്സിൽ അവൻ ഉണ്ടെന്നത് നച്ചുവിൽ നേരിയ ഭയം ഉണ്ടാക്കിയെങ്കിലും അത് അവൾക്കവനോടുള്ള സ്‌നേഹത്തിന്റെ പുറത്ത് പറയുന്നതാണെന്നും കൈയ്യിലുള്ള കള്ള തെളിവ്കൊണ്ട് അവളുടെ മനസ്സിൽ തീക്കനൽ കോരിയിടാം എന്നതും നച്ചുവിൽ ആശ്വാസം തീർത്തു ""ഞാൻ ഇത്രയും പറഞ്ഞിട്ടും തെളിവ് കാണിച്ചിട്ടും ഞാൻ കള്ളം പറയുകാണെന്നാണോ നീ പറയുന്നെ..? നച്ചു അലറി. ""അതേ...100% അതങ്ങനെത്തന്നെയാണ്... """പറഞ്ഞുകൊടുക്ക് 6 ആം തീയതി ആർക്കൊപ്പം ആയിരുന്നെന്ന്...4 മണി വരെ നിങ്ങൾക്കൊപ്പം ആരാണ് ഉണ്ടായിരുന്നതെന്ന്... ഇവളോടൊക്കെ പറയാൻ നിങ്ങൾക്ക് നാവില്ലേ..?? നുരഞ്ഞു പൊന്തിയ ദേഷ്യത്തിൽ ദേവു മിണ്ടാതെ നിൽക്കുന്ന വിഷ്ണുവിന്റെ ഷർട്ടിൽ പിടിച്ചുലച്ചുകൊണ്ട് പറഞ്ഞു. ""പറയ് വിഷ്ണുവേട്ടാ.. എന്റെ കൂടെ ആയിരുന്നെന്ന്...! അഭിയും ലച്ചുവും ഉൾപ്പടെ എല്ലാവരും അത് കേട്ട് ഒന്നും മനസ്സിലാവാതെ നിന്നു. നച്ചു മാത്രം കാര്യങ്ങൾ കൈവിട്ട് പോകുന്നതുപോലെ നിന്നു.

അവൾ ഭരതിയെ നോക്കിയതും എല്ലാം തീർന്നെന്ന ഭാവത്തിൽ അവർ അവളെ നോക്കി. ""മോളേ നീ എന്തൊക്കെയാ പറഞ്ഞ് വരുന്നേ...?? "" അച്ഛന് മനസ്സിലായില്ലേ... ഇവൾ.. ഇവളെന്റെ വിഷ്ണുവേട്ടനെ മനഃപൂർവ്വം ചതിയിൽ പെടുത്തിയതാണ്... അന്ന് രാത്രിയിൽ ഞാൻ വിഷ്ണുവേട്ടന്റെ ഒപ്പം ഉണ്ടായിരുന്നു...! അത് പ്രതീക്ഷക്കാത്തത് പോലെ നച്ചു തറഞ്ഞു നിന്നു... ദേവു അവനെ വെറുക്കും എന്നുള്ള ധാരണകളെ തച്ചുടച്ചുകൊണ്ടുള്ള അവളുടെ വാക്കുകൾ നച്ചുവിനെ തകർക്കാൻ പാകത്തിന് ഉള്ളതായിരുന്നു. ""അന്ന് രാത്രിയിൽ ഞങ്ങൾ ഒരുമിച്ചാ ഉണ്ടായിരുന്നത്. ദേവു അന്ന് നടന്ന കാര്യങ്ങൾ പറയാനൊരുങ്ങി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story