അനന്തഭദ്രം: ഭാഗം 98

anantha badhram

എഴുത്തുകാരി: മയിൽപീലി

"" അച്ഛന് മനസ്സിലായില്ലേ... ഇവൾ.. ഇവളെന്റെ വിഷ്ണുവേട്ടനെ മനഃപൂർവ്വം ചതിയിൽ പെടുത്തിയതാണ്... അന്ന് രാത്രിയിൽ ഞാൻ വിഷ്ണുവേട്ടന്റെ ഒപ്പം ഉണ്ടായിരുന്നു...! അത് പ്രതീക്ഷക്കാത്തത് പോലെ നച്ചു തറഞ്ഞു നിന്നു... ദേവു അവനെ വെറുക്കും എന്നുള്ള ധാരണകളെ തച്ചുടച്ചുകൊണ്ടുള്ള അവളുടെ വാക്കുകൾ നച്ചുവിനെ തകർക്കാൻ പാകത്തിന് ഉള്ളതായിരുന്നു. ""അന്ന് രാത്രിയിൽ ഞങ്ങൾ ഒരുമിച്ചാ ഉണ്ടായിരുന്നത്. ദേവു അന്ന് നടന്ന കാര്യങ്ങൾ പറയാനൊരുങ്ങി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 റൂമിൽ വെള്ളമില്ലാത്തത് കൊണ്ട് രാത്രിയിൽ ദാഹിച്ചപ്പോൾ വെള്ളമെടുക്കാൻ കിച്ചണിലേക്ക് വന്നതായിരുന്നു ദേവു. വെള്ളമെടുത്ത് സ്റ്റേയർ കയറാൻ നിൽക്കുമ്പോഴായിരുന്നു ഡോറിൽ ആരോ ശക്തമായി തട്ടുന്നത് കേട്ടത്. ജനലിൽ കൂടി നോക്കുമ്പോൾ വിഷ്ണുവായിരുന്നു. തലവേദന കാരണം നേരത്തെ കിടന്നത് കൊണ്ട് അവൻ വന്നിട്ടില്ലെന്നുള്ള കാര്യം ദേവു അറിഞ്ഞിരുന്നില്ല. ""ആരൂല്ലേ ഈ കതകൊന്ന് തുറക്കാൻ.. ഉച്ചത്തിൽ ഉള്ള അവന്റെ ശബ്ദം കേട്ടപ്പോൾ ബോട്ടിൽ അവിടെ വച്ച് ദേവു വാതിലിൽ തുറന്നു. ""ഹാ... അല്ലിതാര്... ദേവൂട്ടിയോ...?? കുഴഞ്ഞ ചിരിയോടെ മയങ്ങി പോകുന്ന കണ്ണുകളോടെ അവൻ ചോദിച്ചതും അവൻ നന്നായി മദ്യപിച്ചിട്ടുണ്ടെന്ന് ദേവുവിന് മനസ്സിലായി.

"""നീ... നീ ഉറങ്ങിയില്ലേ... എന്നേ... കാത്തിരുന്നതാണോ...?? ഒരു പ്രത്യേക താളത്തിൽ അവൻ ചിരിയോടെ ചോദിച്ചു. ""ഹ്മ്മ്.. കുടിച്ചിട്ടുണ്ടല്ലേ... ബോധം ഇല്ലാതെ വന്നേക്കാ... ""ഉണ്ടല്ലോ... ഞാൻ കുടിച്ചിട്ടുണ്ട്... നിനക്ക് ന്താ അതിന്... ഞാൻ നിന്റെ ആ... ആരാ... ആരൂല്ലല്ലോ... എന്നേ... എന്നെ വെറുപ്പല്ലേ... അല്ലേന്ന്...?? മ്മ്..? ദേവു അവൻ മുഖത്തോട്ട് മുഖം അടുപ്പിച്ചപ്പോൾ ഉണ്ടായ സ്മെൽ കൊണ്ട് ചോദിച്ചതും വിഷ്ണു മുറിഞ്ഞ വാക്കുകളോടെ പറഞ്ഞു. അവൻ അകത്ത് കയറിയതും വാതിലടച്ചു. ""എനിക്ക്... എനിക്ക് ഇപ്പോൾ എല്ലാം.. പ... ""ശ്...! വിഷ്ണു ഉച്ചത്തിൽ സംസാരിച്ചതും ദേവു അവന്റെ വായ പൊത്തി. അച്ഛനോ അമ്മയോ അവനെ ഇങ്ങനെ കണ്ടാൽ അത് പ്രശ്നമാകും എന്നുള്ളതുകൊണ്ട് അവൾ ചുറ്റും നോക്കി. ""ശൂ... ഞാൻ.. ഇനി മിണ്ടൂലാ... അവൾ കൈ എടുത്തതും കുഞ്ഞുങ്ങളെ പോലെ അവൻ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് പറഞ്ഞു. ദേവു പതിയെ നടന്നതും പുറകേ നടന്നുവന്ന വിഷ്ണു വീഴാൻ പോയി.. ദേവു പെട്ടെന്ന് അവനെ താങ്ങി. ""എന്നേ പിടിക്ക ഒന്നും വേണ്ടാ... ഞാൻ ഭയങ്കര സ്ട്രോങ്ങാ... ഒന്ന് സിപ്ലായതാ.. ശോ.. സോറി സിപ്ല്.. അല്ല സ്ലിപ്പായതാ... ""വാ ഇങ്ങോട്ട്... ദേവു അവനെ താങ്ങി സ്റ്റേയർ കയറി റൂമിൽ ബെഡിൽ കൊണ്ടിരുത്തി. """പോവാണോ...?? ദേവു പോകാൻ തുനിഞ്ഞതും വിഷ്ണു ചോദിച്ചു.

""പിന്നേ..?? ""എനിക്ക് വിശക്കണു...?? ""ഒന്നും കഴിച്ചില്ലേ..?? ""മ്മ് ച്ചും.. ദേവു ചോദിച്ചതും ചുണ്ട് ചുളിക്കി തല കുനിച്ചവൻ പറഞ്ഞു. ""ഇവിടെ ഇരിക്ക്... ഞാൻ ഇപ്പൊ വരാം... ഞാൻ വരാതെ പുറത്തിറങ്ങരുത്. ""ഇല്ലാ... പുറത്തേക്ക് നടന്നിട്ട് വാതിലിനരുകിൽ ചെന്നിട്ട് അവൾ പറഞ്ഞതും വിഷ്ണു അനുസരണയുള്ള കുട്ടിയെപ്പോലെ തല അനക്കികൊണ്ട് പറഞ്ഞു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ദേവു പതിയെ ഹാളിലേക്ക് ചെന്ന് ശബ്ദമുണ്ടാക്കാതെ ഒരു പ്ലേറ്റിൽ ചപ്പാത്തിയും കറിയും എടുത്ത് വിഷ്ണുവിന്റെ അടുത്തേക്ക് നടന്നു. അവൾ ചെല്ലുമ്പോൾ പറഞ്ഞതുപോലെ അവൻ ബെഡിൽ തന്നെ ഇരുപ്പുണ്ടായിരുന്നു. """ദാ കഴിക്ക്.. ദേവു പ്ലേറ്റ് അവന് നേരെ നീട്ടി. """മ്മ്മ് ഹും... വിഷ്ണു തല ഇരുവശത്തേക്കും ചലിപ്പിച്ചു. ""എന്താ...?? ""ആ.... വാരിത്തരുവോ..?? അവൻ അങ്ങനെ ചോദിച്ചതും ദേവുവിന് അവനോട് വല്ലാത്ത വാത്സല്യം തോന്നി. പക്ഷെ ഗൗരവം വിടാതെ ദേവു ചപ്പാത്തി മുറിച്ച് കറിയിൽ മുക്കി അവന് നേരെ നീട്ടി. വിഷ്ണു വാ തുറന്ന് അവള് കൊടുത്ത ചപ്പാത്തിയെല്ലാം കഴിച്ചു. ദേവു പാത്രം കഴുകി വിഷ്ണുവിനെ സിംഗിന് അടുത്ത് കൊണ്ട് വന്ന് വാ കഴുകിച്ചു. അപ്പോൾ തന്നെ അവൻ ശർദിക്കുകയും ചെയ്തു. ദേവു അവന്റെ പുറത്ത് തിരുമ്മി കൊടുത്തു. അവൻ ഒക്കെ ആയതും ദേവു അവനെ പിടിച്ച് ബെഡിൽ കിടത്തി.

അവന് പുതപ്പിച്ചുകൊടുത്തിട്ട് അവൾ പോകാൻ തുടങ്ങിയതും കൈയ്യിൽ പിടി വീണിരുന്നു. ""എന്റെ.. എന്റെ അടുത്തിരിക്കാവോ...?? ദയനീയമായി ചോദിച്ചതും നിരസിക്കാനാവാതെ അവളടുത്തിരുന്നു. ""സോറി... ദേവു അവനെ സംശയത്തോടെ നോക്കി. ""ഞാൻ.. വേണമെന്ന് വച്ച് കുടിച്ചതല്ല... സങ്കടം കൊണ്ടാ... ""എന്തിന്... """നീ... നീ എന്നോട് പിണങ്ങി ഇരിക്കുവല്ലേ.. എന്നോട് മിണ്ടുന്നില്ലല്ലോ... എന്നേ.. അവോയ്ഡ് ചെയ്യുവല്ലേ... എനിക്ക് സഹിക്കാൻ പറ്റണില്ല... എനിക്കേ.. നിന്നെ എന്ത് ഇഷ്ടമാണെന്ന് അറിയുവോ...?? അതോണ്ടാ നീ ആണെന്ന് തെറ്റിധരിച്ചപ്പോ സങ്കടം കൊണ്ട് തല്ലിയത്... നിനക്ക് ഒക്കെ തമാശ ആണെന്ന് തോന്നിയിട്ടാ... നീ... നീ അഭിയോട് ക്ലോസായി മിണ്ടുമ്പോൾ ഒക്കെ.. ദേ ഇവിടെ എന്തോ വച്ച് കുത്തുന്നപോലെയാ... നീ... നീ എന്റെയാ... വിഷ്ണുവിന്റെയാ... നീ പറയും .. പറയും മുന്നേ എനിക്ക് നിന്നെ ഇഷ്ടവാ... ഒരുപാട് ഇഷ്ടവാ.. പക്ഷെ ഇപ്പൊ... ഇപ്പൊ എനിക്ക് സങ്കടാ... നീ എന്നിൽ നിന്നും അകലുമൊന്ന് പേടിയാ... എന്നെ ഇട്ടിട്ട് പോകുവോന്ന് പേടിയാ... നീ ഇല്ലെങ്കിൽ എനിക്ക് ഭ്രാന്താവും... നീ മൈൻഡ് ചെയ്യാതിരിക്കുമ്പോഴില്ലേ...

അപ്പോഴും ഇവിടെ ഒരു വിങ്ങലാ... നെഞ്ചിൽ തൊട്ടവൻ പറഞ്ഞു. ""അതോണ്ടാ ഞാൻ ഇന്ന് കുടിച്ചത്... മുന്നേ... മുന്നേ ഞാൻ.. ഞാൻ കുടിച്ചിട്ടേ ഇല്ല ദേവു...! മുഖം കുനിച്ചവൻ പറഞ്ഞു. ശരിയാണ്...! പരിചയപ്പെട്ടിട്ട് ഇന്നുവരെ അവനെ മദ്യപിച്ച് കണ്ടിട്ടില്ല.. എന്തിനേറെ ഒരു പാർട്ടിയിൽ പോലും ഫ്രണ്ട്സ് നിർബന്ധിച്ചാൽ കൂടി ഒഴിയാറുള്ള അവന്റെ മുഖം മനസ്സിൽ തെളിഞ്ഞു. ""നീ... നീ എന്നോട് ക്ഷേമിക്കില്ലേ... എനിക്ക്.. എനിക്ക് നിന്നോട് മിണ്ടാതെ പറ്റാത്തോണ്ടാ... എന്നെ... ന്നെ വിട്ടിട്ട് പോകുവോ നീ..?? അവൻ അങ്ങനെ ചോദിച്ചതും ദേവു ഒന്നും പറയാതെ ഇരുന്നു... അവന്റെ മയങ്ങിപോകുന്ന കണ്ണുകളിലും പ്രതീക്ഷയുടെ തിളക്കം അവൾ കണ്ടിരുന്നു. അവന്റെ ഉള്ളിൽ നിന്നും പുറത്തേക്ക് വന്ന വാക്കുകളുടെ ഞെട്ടലിലായിരുന്നു അവൾ. ""വിട്ടിട്ട്... വിട്ടിട്ട്... പോകു... വി... ട്ട് വാക്കുകൾ മുറിഞ്ഞുകൊണ്ടിരുന്നു... ചിന്തകളിൽ നിന്നും ഉണർന്ന് നോക്കിയപ്പോഴേക്കും അവൻ മയക്കത്തിലേക്ക് വഴുതി വീണിരുന്നു. അപ്പോഴും അവളിലെ കൈ അയച്ചിരുന്നില്ല. ദേവു പതിയെ കൈ എടുത്ത് നേരെ വച്ച് അവനെ ശരിക്ക് പുതപ്പിച്ചു.

എന്തോ അവന്റെ നിഷ്കളങ്ക മുഖം കാണെ അരുകിൽ നിന്നും എഴുന്നേൽക്കാൻ തോന്നിയില്ല. അരുകിൽ ഇരുന്ന് മുഴുയിഴകളിലൂടെ വിരലോടിച്ചുകൊണ്ടിരുന്ന് എപ്പോഴോ അവളും ഉറങ്ങിപ്പോയിരുന്നു. വിഷ്ണുവിന്റെ ഫോണിൽ അലാറം സൗണ്ട് കേട്ടാണ് അവൾ ഉണർന്നത്. വർക്ക്‌ ഔട്ട്‌ ചെയ്യാൻ എഴുന്നേൽക്കാൻ വയ്ക്കുന്നതാണ്... ദേവു അലേറാം ഓഫ് ചെയ്തു. സമയം 4:00 ആയിരുന്നു. വിഷ്ണു അപ്പോഴും നല്ല ഉറക്കത്തിൽ ആയിരുന്നു. ഇനിയും ഇരുന്നാൽ ശരിയാവില്ലെന്ന് തോന്നിയതും അവനെ ഒന്നുകൂടി നോക്കി ദേവു അവിടുന്ന് എഴുന്നേറ്റ് റൂമിലേക്ക് നടന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ബോധം ഇല്ലാത്ത മനുഷ്യൻ എങ്ങനെയാണ് ഇവളുടെ കൂടെ ഇത്തരം ഒരു കാര്യം ചെയ്യുന്നത്...?? നക്ഷത്രയുടേ ഫോൺ പിടിച്ചുവാങ്ങി ആ ഫോട്ടോയിലേക്ക് ചൂണ്ടി ദേവു ചോദിച്ചതും എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി. നക്ഷത്ര നിന്ന് പരുങ്ങാൻ തുടങ്ങി. അഭി അപ്പോഴേക്കും ദേവുവിന്റെ കൈയ്യിൽ നിന്നും ആ ഫോൺ വാങ്ങിയിരുന്നു. ""അതുമാത്രമല്ല... ഇതിവൾ മനഃപൂർവം വിഷ്ണുവിന്റെ അടുത്ത് കിടന്ന് എടുപ്പിച്ച ഫോട്ടോ ആണ്.. എല്ലാവരും അഭിയെ നോക്കി... എത്ര കള്ളം ചെയ്താലും ദൈവം അത് കണ്ടെത്താൻ ഒരു അടയാളം ബാക്കി വയ്ക്കുമെന്ന് കേട്ടില്ലേ നീ... ഇവിടെയും ഉണ്ട്.. ദൈവത്തിന്റെ കയ്യൊപ്പ്.. ""എന്താ മോനേ..?? ""നോക്ക്.. ഈ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫറെ നിങ്ങളൊക്കെ അറിയും... ഈ വൃത്തികെട്ട സ്ത്രീയാണ് ഇതിനൊക്കെ കൂട്ട് നിന്നത്..

""ഞാനോ.. ഞാൻ അങ്ങനെ... ""മിണ്ടരുത് നിങ്ങൾ... ""നോക്ക്... ഈ ഫോട്ടോ എടുത്തപ്പോൾ ഇവർ ശ്രദ്ദിക്കാത്ത ഒരു കാര്യം. അഭി ഫോട്ടോയിലേക്ക് ചൂണ്ടി പറഞ്ഞതും എല്ലാവരും അവൻ കണ്ടെത്തിയ കാര്യം കണ്ട് ഞെട്ടി. ഫോട്ടോ എടുക്കുന്നതിനിടയിൽ വിഷ്ണുവിന്റെ റൂമിലെ കണ്ണാടിയിൽ കൂടി പതിഞ്ഞ ഭാരതിയുടെ മുഖം. ""ഠപ്പേ...!💥 തൊട്ടടുത്ത നിമിഷം വിഷ്ണുവിന്റെ അച്ഛന്റെ കൈ ഭാരതിയുടെ കവിളിൽ പതിഞ്ഞിരുന്നു. ""എന്റെ കൂടെ തന്നെ പിറന്നല്ലോ നീ.. ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ തോന്നി നിനക്ക്...?? ച്ചേ...എന്റെ പെങ്ങളാണെന്ന് പറയാൻ തന്നെ എനിക്ക് അറക്കുന്നു...! ഭാരതി ഒന്നും മിണ്ടാതെ നിന്നു. ""എന്റെ മോന്റെ ജീവിതം നശിപ്പിക്കാൻ നോക്കിയ നിങ്ങൾ ഒരുകാലത്തും ഗുണം പിടിക്കില്ല...! ജയമ്മ കണ്ണുനീരോടെ പറഞ്ഞു. ""ഇനിയുമുണ്ട് ഒരു കാര്യം. അഭി പറഞ്ഞു. അവൻ പെട്ടെന്ന് പോയി ലാപ് എടുത്തുകൊണ്ട് വന്നു. ""എല്ലാവരും ഇതൊന്ന് കാണണം... ദേവുവും വിഷ്ണുവും ഇന്ന് പരസ്പരം ഒക്കെ പറഞ്ഞു തീർക്കുമെന്ന് അറിഞ്ഞുകൊണ്ട് ഇവരുടെ കള്ളക്കളി അവസാനിപ്പിച്ച് രണ്ടിനെയും കൈയ്യോടെ പൊക്കാൻ വേണ്ടി ഞാൻ തമാശക്ക് ഒരു ഹിഡൻ ക്യാമറ ഇവന്റെ റൂമിൽ വച്ചിരുന്നു... അതിപ്പോൾ നന്നായെന്ന് തോന്നുന്നു. നക്ഷത്ര അതോട്ടും പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം തകർന്നു എന്നപോലെ നച്ചു നിന്നു.

അഭി വീഡിയോ എല്ലാവർക്കുമായി കാണിച്ചു. അതുകൂടെ ആയപ്പോൾ അവളുടെ മനസ്സിലിരുപ്പ് അറിഞ്ഞതും വീഡിയോയിലെ വാക്കുകകൾ കേട്ടതും എല്ലാവരും ഞെട്ടി. ഇതുവരെ അവളുടെ ഈ ഒരു മുഖം ആരും അറിഞ്ഞിരുന്നില്ല. ""ഈ തെളിവുകൾ ഒന്നും ഇല്ലെങ്കിലും ദേവുവിന് വിഷ്ണുവിനെ വിശ്വസിക്കാൻ ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല... ""ഞങ്ങൾക്കും... ദേവു പറഞ്ഞതും അഭിയും ലച്ചുവും ഒക്കെ അത് ശരിവച്ചു. ""ഠപ്പേ.. 💥 അത്രയും നേരം സൈലന്റ് അയി നിന്ന ലച്ചു നച്ചുവിനിട്ട് ഒരെണ്ണം പൊട്ടിച്ചു. ""ഇതെങ്കിലും തന്നില്ലെങ്കിൽ ഞാൻ ന്റെ ഏട്ടന്റെ പെങ്ങളാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. നച്ചു നാണക്കേടുകൊണ്ടും എല്ലാം പാളിപ്പോയതുകൊണ്ടും സങ്കടവും ദേഷ്യവും സഹിക്കാതെ നിന്നു. """ഠപ്പേ. 💥 അടുത്തത് അഭിയുടെ വക ആയിരുന്നു. ഇതെന്തിനാണെന്ന് അറിയുവോ..?? എന്റെ പെങ്ങളെയും എന്റെ ചങ്കായ ഇവനെയും വേദനിപ്പിച്ചതിന്.. """ഠപ്പേ 💥 ഇത് എന്തിനാണെന്ന് മനസ്സിലായോ..??? ഇത്തരം ഒരു കാര്യം ചെയ്തതിന്. ""ഠപ്പേ.. 💥💥 ഇത് ഇനി ഇതാവർത്തിക്കാതെ ഇരിക്കാൻ... ""ഠപ്പേ.. 💥💥

ഇപ്പോ ഒരു കണക്കായി. ഇത് നിന്റെ തള്ളക്ക് ഉള്ളതാ.. മോളേ നേരെ വളർത്താതെ ഇത്തരം ഒരു കാര്യത്തിന് പ്രോത്സാഹിപ്പിച്ചതിന്... നേരിട്ട് തരണമെന്നുണ്ട്... പക്ഷെ നിങ്ങളെ തൊട്ടാൽ എന്റെ കൈ ചീത്തയാവും അതാ... പ്രായത്തിന്റെ ബഹുമാനം ആണെന്ന് തെറ്റിധരിക്കണ്ട... രണ്ട് കവിളിലുമായി മാറി മാറി അടിച്ചതും നക്ഷത്രയ്ക്ക് വേദന താങ്ങാൻ പറ്റാതെയായി. ""വിഷ്ണുവേട്ടാ... ദേവു ആയിരുന്നു. ""ഇനി നിങ്ങളാ കൊടുക്കേണ്ടത്... ""അതേടാ.. കൊടുക്കേണ്ടത് ആപ്പോ തന്നെ കൊടുക്കണം.. ദേവു പറഞ്ഞതും അഭിയും അതിനോട് യോജിച്ചു. വിഷ്ണു കലങ്ങിയ ദേഷ്യം നിറഞ്ഞ കണ്ണുകളോടെ നച്ചുവിന് നേർക്ക് വന്ന് നിന്നു. ""എന്റെ പെങ്ങളെപ്പോലെ കണ്ടതിന് നീ എനിക്കിട്ട് നല്ലൊരു ശിക്ഷ തന്നു... അതിന് എന്റെ വക ഒരിക്കലും ആരോടും ഇതുപോലെ കാണിക്കാതിരിക്കാൻ ഇതിരിക്കട്ടെ..! ""ഠപ്പേ.. 💥 അതും പറഞ്ഞ് വിഷ്ണു അവളുടെ കാതടക്കം ഒന്ന് പൊട്ടിച്ചു. അപ്പോഴേക്കും നക്ഷത്ര തലയിൽ കൈവച്ച് കുറച്ച് നേരം നിന്നതിന് ശേഷം ബോധം മറഞ്ഞു വീണിരുന്നു.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story