അനന്തഭദ്രം: ഭാഗം 99

anantha badhram

എഴുത്തുകാരി: മയിൽപീലി

വിഷ്ണു കലങ്ങിയ ദേഷ്യം നിറഞ്ഞ കണ്ണുകളോടെ നച്ചുവിന് നേർക്ക് വന്ന് നിന്നു. ""എന്റെ പെങ്ങളെപ്പോലെ കണ്ടതിന് നീ എനിക്കിട്ട് നല്ലൊരു ശിക്ഷ തന്നു... അതിന് എന്റെ വക ഒരിക്കലും ആരോടും ഇതുപോലെ കാണിക്കാതിരിക്കാൻ ഇതിരിക്കട്ടെ..! ""ഠപ്പേ.. 💥 അതും പറഞ്ഞ് വിഷ്ണു അവളുടെ കാതടക്കം ഒന്ന് പൊട്ടിച്ചു. അപ്പോഴേക്കും നക്ഷത്ര തലയിൽ കൈവച്ച് കുറച്ച് നേരം നിന്നതിന് ശേഷം ബോധം മറഞ്ഞു വീണിരുന്നു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ""ഏട്ടാ... ഹോസ്പിറ്റലിൽ കൊണ്ട് പോകണം. നച്ചു വീണതും എല്ലാം മറന്ന് ലച്ചുവും ജയമ്മയും കൂടി അവളെ താങ്ങി ഇരുത്തി മുഖത്ത് വെള്ളം തളിച്ചു. എന്നിട്ടും ബോധം വരാത്തത് കണ്ട് ലച്ചു വിഷ്ണുവിനോട് പറഞ്ഞു.

"""മോനേ... പെട്ടെന്ന് ആവട്ടേ.. കേട്ടിട്ടും കേൾക്കാത്തത് പോലെ ചുമരിൽ കൈ ചാരി തിരിഞ്ഞു നിൽക്കുന്ന വിഷ്ണുവിന്റെ അരുകിൽ ചെന്ന് അച്ഛൻ വിളിച്ചു. കോപം അടങ്ങിയിട്ടില്ലെങ്കിലും വിഷ്ണു ദേവുവിന് അരികിലേക്ക് നടന്നു. """ദേവു... എന്താ നിന്റെ അഭിപ്രായം...?? എന്നേക്കാൾ നൊന്തത് നിനക്കാണ്... ദേവു ഒരു നിമിഷം നിശബ്ദതത പാലിച്ചു. ശേഷം ഒരു നെടുവീർപ്പോടെ അവൾ വിഷ്ണുവിന് നേരെ തിരിഞ്ഞു. """അവളെ ഇപ്പോൾ സഹായിക്കേണ്ടത് നമ്മുടെ കടമയാണ് വിച്ചുവേട്ടാ... ഇല്ലെങ്കിൽ ഞാനും അവളും തമ്മിൽ വ്യത്യാസം ഇല്ലാതായിപ്പോകും...! ""ഹ്മ്മ്... """അഭി... വണ്ടിയെടുക്ക്... ദേവു പറഞ്ഞതും അവൻ അഭിയോടായി പറഞ്ഞുകൊണ്ട് നച്ചുവിനരുകിലേക്ക് നടന്നു. പെട്ടെന്ന് തന്നെ അവളെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് നടന്നു. കൂടെ ദേവുവും ലച്ചുവും നടന്നു. അഭി അപ്പോഴേക്കും വണ്ടിയെടുത്തു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും നച്ചുവിന് ചെറിയ രീതിയിൽ ബോധം വരുന്നുണ്ടായിരുന്നു. ചെന്നുടനെതന്നെ നചുവിനെ causality ൽ കൊണ്ടുപോയി. എല്ലാവരോടും പുറത്ത് നിൽക്കാൻ പറഞ്ഞിട്ട് ഡോക്ടർ പരിശോധിക്കാൻ കയറി. വിവരങ്ങൾ ഒക്കെ അറിഞ്ഞ് അനന്തനും ഭദ്രയും വീട്ടിൽ ചെന്നിരുന്നു. ചെന്നപ്പോൾ അവിടുന്ന് വിവരങ്ങൾ അറിഞ്ഞ് ഇരുവരും ഹോസ്പിറ്റളിലേക്ക് വന്നു. """ആരാ ആ കുട്ടിയുടെ ഹസ്ബൻഡ്...?? പുറത്തേക്ക് വന്ന ഡോക്ടർ ചോദിച്ചതും എല്ലാവരും സംശയത്തോടെ പരസ്പരം നോക്കി. ""ഹസ്ബൻഡ് നാട്ടിൽ ഇല്ല.. എന്തോ സീരിയസ് കാര്യമാണെന്ന് ഊഹിച്ച് അഭി പെട്ടെന്ന് പറഞ്ഞു. """ശെരി നിങ്ങൾ കുട്ടിയുടെ...??

""റിലേറ്റീവ് ആണ്.. ""ബ്രദറോ സിസ്റ്ററോ ആരെങ്കിലും..? """ഞാൻ അവളുടെ ബ്രദർ ആണ്.. ""ഒക്കെ കേബിനിലേക്ക് വന്നോളൂ.. വിഷ്ണു ഡോക്ടറിന് പിന്നാലെ ചെന്നതും ഒപ്പം ദേവുവും നടന്നു. """ആ കുട്ടിയെ നന്നായി ശ്രദ്ദിക്കണം.. ഒരു ശുഭ വാർത്തയുണ്ട്... നിങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അഥിതി വരാൻ പോകുന്നു.. ""ഡോക്ടർ...?? ""യസ്.. ഷി ഈസ്‌ ക്യാരിങ്ങ്.. ആ വാർത്ത കേട്ടതും ദേവുവും വിഷ്ണുവും ഒരുപോലെ ഞെട്ടി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story