അനന്ത രാഗം: ഭാഗം 12

anantha ragam

രചന: അർച്ചന

ഡോ..താൻ ഇത് എന്താ കാണിയ്ക്കുന്നത്..അനന്തു എന്ത്...ഞാൻ കാണിയ്ക്കാൻ പോണത് അല്ലേയുള്ളൂ..എന്നും പറഞ്ഞു കണ്ണൻ ഷർട്ട് ഊരി..അവിടെ കിടന്ന കസേരയിൽ ഇട്ടു.. ഉടുത്തിരുന്ന കൈലി ഒന്നു മടക്കി കുത്തി.. മീശ ഒന്നു പിരിച്ചു...പയ്യെ താടി ഉഴിഞ്ഞു കൊണ്ട്..അനന്തുവിനു ആടുത്തേയ്ക്ക് നടന്നു.. ടോ.. അവിടെ നിന്നോ..ഇല്ലേൽ ഞാൻ ഇപ്പൊ വിളിചു കൂവും.. (ഓടാൻ വഴിയും കാണുന്നില്ലല്ലോ..അനന്തു ആത്മ) നി..വിളിച്ചേ ...ഞാൻ ഒന്ന് കാണട്ടെ.. വിളിച്ചാൽ..നാറും... ഇല്ലേൽ ഒരു കൈ നോക്കമായിരുന്നു...അനന്തു...മനസിൽ പറഞ്ഞു എന്താ മോളെ വിളിയ്ക്കുന്നില്ലേ..കണ്ണൻ കുറച്ചു കൂടി അടുത്തോട്ട് വന്നു കൊണ്ട് ചോദിച്ചു.. ഇല്ല...എന്തേയ്..അനന്തു..പുച്ഛത്തോടെ പറഞ്ഞു മാറങ്ങോട്ട്..എന്നും പറഞ്ഞു കണ്ണനെ തള്ളി മാറ്റി അനന്തു പോകാൻ ഭാവിച്ചതും.. കണ്ണൻ അനന്തുവിനെ പോകാൻ സമ്മതിയ്ക്കാതെ പിടിച്ചു ചുവരിൽ ചേർത്തങ് നിർത്തി..

എന്താ..ഈ കാണിയ്ക്കുന്നെ..എന്നെ വിട്ടെ..എനിയ്ക്ക് പോണം..എന്നും പറഞ്ഞു അനന്തു നിന്നു കുതറാൻ തുടങ്ങി.. ഹാ അടങ്ങി നിൽക്ക് പെണ്ണേ... എന്തായാലും നിന്റെ ഇഷ്ടത്തിന് ഇങ്ങോട്ടു വന്ന സ്ഥിതിയ്ക്ക്.എന്റെ ഇഷ്ടത്തിന്..നി..ഇനി പോയാൽ..മതി..എന്നും പറഞ്ഞു കണ്ണൻ തന്റെ പിടി ഒന്ന് കൂടി മുറുക്കി...അവളോട് ചേർന്നു നിന്നു.. എന്നെ കുഴിയിലെടുക്കാനുള്ള വേല ആണല്ലോ..ഈ ഉയർന്നു വരുന്നത്..ഇനി കാത്തു നിൽക്കേണ്ട...അനന്തു ..അടിച്ചു താത്തിയേരു.എന്നും വിചാരിച്ചു..അനന്തു...അമ്മായി..എന്നു വിളിയ്ക്കാനായി ഭാവിച്ചതും...കണ്ണൻ അവളുടെ വായ പൊത്തിയതും ഒത്തായിരുന്നു.. ടി...നിനക്കു ഈ വാ കീറൽ...ഇതുവരെയും നിർത്തറായില്ലേ..കണ്ണൻ പയ്യെ ചോദിച്ചു.. അനന്തു ഇല്ല എന്നു തലയാട്ടി.. ഇനി..വാ തുറന്നാൽ...കാവിൽ വെച്ചു തന്നതിന്റെ ഇരട്ടി ഇവിടെ വെച്ചു തരും..

എന്നും പറഞ്ഞു കണ്ണൻ അവളുടെ വായിൽ വെച്ച കൈ മാറ്റി.. പറഞ്ഞാൽ..പറഞ്ഞത് പോലെ ചെയ്യും എന്നു ഉറപ്പുള്ളതുകൊണ്ട് അനന്തു പിന്നെ ശബ്ദം എടുത്തില്ല... ഉം..ഇനി..പറ നി..എന്തിനാ ഈരാത്രിയിൽ ഇങ്ങോട്ടു വന്നത്.. അത്..അതുണ്ടല്ലോ...അതുപിന്നെ.. കാര്യം പറ.. കണ്ണൻ കലിപ്പായി.. അതേ..കാവിൽ വെച്ചു എന്നോട്..അത്..എന്ത് അർഥത്തിൽ ആണെന്ന് അറിയാൻ..അനന്തു വിക്കി വിക്കി പറഞ്ഞു.. നിനക്ക് എന്താ തോന്നിയത്.. അത് കണ്ണേട്ടൻ പ്രേമിയ്ക്കുന്ന പെണ്ണ് എന്നു വിചാരിച്ചല്ലേ..എന്നെ ഉമ്മിച്ചത് സത്യം.അല്ലെ..(അനന്തു അതാര പറഞ്ഞേ..എനിയ്ക്ക് പ്രേമം ഉണ്ട് എന്ന് കേ.. കേശു...(സോർറി..മോനെ.നിന്നെ ഞാൻ ഒറ്റി..അനന്തു ആത്മ ഉം.. അവനുള്ളത് വഴിയേ..കണ്ണൻ പറഞ്ഞു നിനക്കുള്ള ഉത്തരം.. അല്ല...പ്രേമിയ്ക്കുന്ന പെണ്ണിനെയാണ് ഞാൻ കിസ്സ് ചെയ്തത്..കണ്ണൻ കള്ള ചിരിയോട് പറഞ്ഞു..

ആ..അതുതന്നെയല്ലേ ഞാനും ചോദിച്ചത്.. അല്ല...നി..ചോദിച്ചതും..ഞാൻ പറഞ്ഞതും..രണ്ടും രണ്ടാണ്..ഞാൻ പറഞ്ഞത് നിയൊന്നു റീവൈൻറ് ചെയ്തു നോക്കിയേ. ഉം.. കണ്ണേട്ടൻ പ്രേമിയ്ക്കുന്ന പെണ്ണിനെ ആണ് ഉമ്മ വെച്ചത്.. ഞാൻ പറഞ്ഞത്..കണ്ണേട്ടൻ പ്രേമിയ്ക്കുന്ന പെണ്ണ് എന്നു വിചാരിച്ചു..ആ...ൻ.. അനന്തുവിന് അപ്പോഴാണ് ആ പറഞ്ഞതിലെ അപാകത മനസിലായത്.. അപ്പൊ കണ്ണേട്ടൻ സ്നേഹിയ്ക്കുന്നത്...ഈ ഞാ..ന്.. എന്നും വിചാരിച്ചു കൊണ്ട്..കണ്ണന്റെ മുഖത്തേയ്ക്ക് നോക്കിയതും..കണ്ണൻ തന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി നിൽക്കുന്നു.. അനന്തു വളിച്ച ഒരു ഇളി..പാസ്..ആക്കി.. ഉം..എന്തേ..(കണ്ണൻ ഏയ്‌...എന്നും പറഞ്ഞു അനന്തു പതിയെ ചുമൽ കൂച്ചി.. ടാ..അലവലാതി..കേശു.. നിയല്ലേടാ പണഞെ നിന്റെ ചേട്ടന് പ്രേമം വേറെ ആരോ..ആയി ആണെന്ന്..അനന്തു മനസിൽ കേശുവിനെ തെറി വിളിച്ചു.. ഇപ്പൊ.. മോൾടെ സംശയം എല്ലാം തീര്ന്നോ...ഏ.. കണ്ണൻ അനന്തുവിനോട് കൂടുതൽ ചേർന്നു നിന്നു കൊണ്ട് ചോദിച്ചു.. അനന്തു ആണെങ്കി..മനസിലായി എന്നും ഇല്ലെന്നും..ഒരേ പോലെ തലയാട്ടി..

വെരി..ഗുഡ്.. അപ്പൊ സംശയങ്ങൾ എല്ലാം തീർന്നില്ലേ..(കണ്ണൻ അനന്തുവിന്റെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു.. ഇനി..ഞാൻ പറയുന്നത് പൊന്നു മോള് കേൾക്കണം.. അതായത്..അനന്തുട്ട..ഇനി മേലാൽ..മക്കള് ഇമ്മാതിരി തുണിയും ഇട്ടോണ്ട് പുറത്തിറങ്ങരുത്.. വീട്ടിനകത്തു എങ്ങനെ വേണോ. നടന്നോ.. ആരേലും വന്നാൽ..ദേ..ഇപ്പൊ ഇട്ടേക്കുന്നതിന്റെ..മുകളിൽ കൂടി പാവാട വലിച്ചു കേറ്റിക്കോണം.. മുണ്ടും കൈലിയും എടുത്തു ഇടരുത്..ഞാൻ കണ്ടാൽ..അവിടെ വെച്ചൂരും.. മനസിലായോ..മോൾക്ക്.. പിന്നെ..ഏത് ഡ്രസ് വേണോ..ഇട്ടൊ..അതൊന്നും.എനിയ്ക്ക് പ്രശ്നം ഇല്ല.. പകഷേ.. അത് ഡീസന്റ് ആയിരിയ്ക്കണം.. അത്രേ യുള്ളൂ.. പിന്നെ..നിനക്ക് ഏതോ..ഒരുത്താനുമായി പ്രേമം ഉണ്ടെന്നു കേശു പറഞ്ഞരുന്നു...അത്...കള്ളമാണെൽ നിനക്ക് കൊള്ളാം...അല്ലേൽ നിനക്ക് കൊള്ളും..മനസിലായോ.. അതായത്..വല്ലതും ഉണ്ടേൽ അങ് കളഞ്ഞേരെ.. എന്തായാലും നിനക്ക് പ്രേമം ഉണ്ടെങ്കിലും onside ആവും..അപ്പൊ അതു അങ്ങനെ തന്നെ അങ് സ്റ്റോപ് ആക്കിയക്കോ...

കണ്ണൻ പറഞ്ഞു നിർത്തിയതും അനന്തു മനസിലായി എന്ന രീതിയിൽ തലയാട്ടിയതും ഒത്തായിരുന്നു.. ഉം..പൊക്കോ..എന്നും..പറഞ്ഞു..കണ്ണൻ അവളെ വിട്ടു മാറിയതും..അനന്തു ദീർഘ ശ്വാസം എടുത്തോണ്ട് പോകാൻ നോക്കി.. രക്ഷ പെട്ടു..എന്നും പറഞ്ഞു പോകാൻ ഭവിച്ചതും.. കണ്ണൻ വീണ്ടും അവളെ പിടിച്ചു ചുവരിനോട് വീണ്ടും ചേർത്തു നിർത്തി.. അനന്തു എന്താ എന്ന ഭാവത്തിൽ ഒന്നു നോക്കി.. അല്ല..ഇത്രയും ഒക്കെ ആയ സ്ഥിതിയ്ക്ക്..എന്നും പറഞ്ഞു..കണ്ണൻ അനന്തുവിനെ ഇടുപ്പിൽ കൂടി കൈ ചേർത്തു തന്നോട് നിർത്തി.. എന്ത്...അനന്തു ഉമിനീരും ഇറക്കി കൊണ്ട് ചോദിച്ചു.. അല്ല...അന്ന് കാവിൽ വെച്ചു ഒന്നും ശെരിയ്ക്ക് തരാൻ പറ്റിയില്ല...കണ്ണൻ അവളുടെ കവിളിൽ തലോടി..കൊണ്ട് പറഞ്ഞു അ.. അതുകൊണ്ട്...(അനന്തു അതിനൊന്നും ഇല്ല.. എന്നാലും ഇപ്പൊ ഇവിടെ നമ്മൾ രണ്ടും തനിച്ചല്ലേ ഉള്ളു..അതുകൊണ്ട്..എന്നും പറഞ്ഞു കണ്ണൻ അവളുടെ ചുണ്ടിൽ വിരൽ തൊട്ടതും..അനന്തു അവനെ തള്ളി മാറ്റി കൊണ്ട്..വതിലിനവിടേയ്ക്ക് ഓടിയതും ഒത്തായിരുന്നു..

നിക്കടി..അവിടെ എന്നും പറഞ്ഞു കണ്ണൻ കൂടെ ഓടിയതും..അനന്തു വാതിൽ തുറന്നതും ഒത്തായിരുന്നു.. സുഭാഷ്... രണ്ടും കൂടി നോക്കുമ്പോ..വാതിലിന്റെ മുന്നിൽ കേശു കണ്ണും മിഴിച്ചു നിൽക്കുന്നു.. ചേട്ടന്റെ രൂപവും ചങ്കിന്റെ കോലവും കണ്ട് കിളി പാറി കേശു നിന്നു... അനന്തു ഒന്ന് ഇളിച്ചു കാണിച്ചിട്ടു ഇറങ്ങി പോയി.. കേശു ആ പോക്ക് നോക്കി ഒന്നു തല കുടഞ്ഞു.. ഞാൻ ഇനി സ്വപ്നം കാണുകയാണോ..എന്നും വിചാരിച്ചു കണ്ണന്റെ മുറിയുടെ നേരെ നോക്കിയപ്പോ അവിടെ അടഞ്ഞു കിടക്കുന്നു.. അനന്തു പോയ വഴി നോക്കിയപ്പോ..അവിടെയും സ്വാഹ.. അയ്യോ..ഞാൻ..എന്താ ഇവിടെ.. അപ്പോ ഞാൻ കണ്ടതാ... എന്നും വിചാരിച്ചു അവിടെ നിന്നതും പിറകിൽ നിന്നും ആരോ..കേശുവിന്റെ തോളിൽ തൊട്ടതും ഒത്തായിരുന്നു.. കേശു പയ്യെ ഞെട്ടി തിരിഞ്ഞു നോക്കിയതും..തല വഴി പുതപ്പിട്ടു ഒരു രൂപം.. അ.. യ്യോ.....എന്നൊരു വിളിയും വിളിച്ചു കേശുവിനെ ബോധം പോയി.. അയ്യോ..ടാ.. മോനെ.. ഇതു ഞാനാടാ..അച്ഛൻ.... എവടെ... വല്ല വാഴയും വെച്ചാൽ മതിയാരുന്നു..

എന്നും പറഞ്ഞു നാഥൻ കൊണ്ടു വന്ന പുതപ്പ് കേശുവിനെ പുത്തപിച്ചിട്ടു നേരെ മുറിയിലേയ്ക്ക് പോയി.. അവിടെ എന്തായിരുന്നു ..ബഹളം..ലേഖ.. ഓഹ്..അതു ഇളയ വാഴ കന്നു ഒന്നു ബോധം പോയി വീണതാ... നി..ഇങ്ങോട്ടു വന്നേ..പൊന്നേ..എന്നും..പറഞ്ഞു ലേഖയെ ചേർത്തു പിടിച്ചു .. (ആ അവരായി അവരുടെ പാട്.. ആയി...നമ്മളില്ലേ..) അനന്തു ഓടി..നേരെ വീട്ടിൽ കയറി വെള്ളം എടുത്തു മട മടാ കുടിച്ചു.. റൂമിൽ..എത്തി നേരെ കട്ടിലേയ്ക്ക് ഒരു വീഴച്ച ആയിരുന്നു.. ഇത്രയും നാൾ ആയിട്ടും ഒരു നോട്ടത്തിൽ പോലും എന്നോട് അടുപ്പം ഉള്ളതായി എനിയ്ക്ക് തോന്നിയിട്ടില്ല..പിന്നെ..എങ്ങനെ.. അല്ല കണ്ണേട്ടൻ അത്രയും നേരം തന്നെ അങ്ങനെ ചേർത്തു നിർത്തിയിട്ടും താൻ...ഒന്നും..ചെയ്തില്ലല്ലോ.. സ്വഭാവം വെച്ചു അങ്ങേരെ അവിടെ തന്നെ അടക്കം ചെയ്യേണ്ടത് ആണല്ലോ...പിന്നെ എന്താ തനിയ്ക്ക് പറ്റിയത്.... പ്രേമം ഉണ്ടോ...എന്നു ചോദിച്ചാൽ.. .ആ..അറിയാൻ. മേല.. ഇതിപ്പോ ...എന്തോ തനിയ്ക്കും പറ്റിയിട്ടുണ്ട്...എന്താണാവോ...എന്നും.വിചാരിച്ചു കൊണ്ട് അനന്തു കട്ടിലിൽ ചുരുണ്ടു കൂടി....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story