അനന്ത രാഗം: ഭാഗം 13

anantha ragam

രചന: അർച്ചന

ഉത്സവത്തിന്റെ ക്ഷീണവും രാത്രി ഉറക്കം ഒഴിഞ്ഞതിന്റെ ക്ഷീണവും കാരണം..അനന്തു രാവിലെ എണീറ്റത് തന്നെ പാതി ബോധത്തിലാണ്.. ഉറക്ക പിച്ചിൽ ഒരു കോട്ടു വായും ഇട്ടു നേരെ വാതിൽ പടിയിൽ പോയി ചന്ദന പൂട്ടിട്ടു ഇരുന്നു..പുറത്തേക്കും നോക്കി ഇരുന്നു.. അമ്പിളി വന്നു നോക്കുമ്പോ ഒരുത്തി സാമി ആയി ഇരിയ്ക്കുന്നു.. ടി..എന്നും പറഞ്ഞു മുതു പോളക്കെ ഒരു അടി.. എന്താമ്മ... കഷ്ടം ഉണ്ട്.എന്നും പറഞ്ഞു അനന്തു മുതുകും തടവി തിരിഞ്ഞു നോക്കി.. നി...ആരെ നോക്കി ഇരിയ്ക്കുവ..പോയി പല്ലു തേയ്ക്കേടി...എന്നും പറഞ്ഞു അമ്പിളി അകത്തേയ്ക്ക് പോയി.. അനന്തു ചവിട്ടി തുള്ളി പേസ്റ്റും ബ്രഷും കൊണ്ട് പുറത്തേക്കും.. ഹോ...ഒന്നു ഇരിയ്ക്കാനും സമ്മതിയ്ക്കില്ല.. ഉറങ്ങി എണീറ്റത്തിന്റെ ക്ഷീണം കാരണം അല്ലെ.. അല്ലേലും അമ്മമാരൊക്കെ ഇങ്ങനെ തന്നെയാ...ഹും..എന്നും പറഞ്ഞു..

പല്ലുതേപ്പും കഴിഞ്ഞു..അകത്തേയ്ക്ക് കയറാൻ ഭാവിച്ചതും ആരോ.അനന്തുവിനെ വലിച്ചു അടുത്തുള്ള ചായ്പ്പിലേയ്ക്ക് ഇട്ടതും ഒത്തായിരുന്നു... ഡോ...തനിയ്ക്ക് രാവിലെ തന്നെ എന്തിന്റെ കേടാ..എന്നും പറഞ്ഞു വലിച്ച ആളിനെ നോക്കിയപ്പോ ...ഒരുത്തൻ ഇതെന്തു പാട് എന്ന രീതിയിൽ മിഴിച്ചു നോക്കുന്നു... കേ.. ശു..നിയെന്താ ഇവിടെ..അനന്തു അതു പിന്നെ.. ആദ്യം ഞാൻ ചോദിയ്ക്കാൻ പോണതിനു മറുപടി പറ.. നി..ആരെന്ന് വിചാരിച്ച.. ഇപ്പൊ എന്നോട് സംസാരിച്ചത്..(കേശു ആ...ആരെന്ന് വിചാരിയ്ക്കാൻ.. ഞാൻ ആരെന്നും വിചാരിച്ചില്ല..അനന്തു ഇളിച്ചോണ്ട് പറഞ്ഞു.. മ്യോളെ.. വേല..ഇങ്ങോട്ടു ഇറക്കല്ലേ.. നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ..കേശു കയ്യും കെട്ടി നോക്കി ..കൊണ്ട് പറഞ്ഞു.. ആണോ..എങ്കി കാര്യം ആയിപ്പോയി.. ഇന്നലെ രാത്രി നിന്റെ ചേട്ടൻ.. രാവിലെ അനിയൻ. മാറി നിക്കെടാ നാറി..എന്നും പറഞ്ഞു അനന്തു കേശുവിനെ കടന്നു പോകാൻ തുടങ്ങിയതും.. എന്താ...ചെ..ചേട്ടനോ.. അ.. അപ്പൊ ഇന്നലെ..രാത്....ത്രി..നി..

അതു സ്വപ്നം അല്ലാരുന്നല്ലേ.. കേശു തലയ്ക്ക് കയ്യും കൊടുത്തു അവിടെ ഇരുന്നു.. അനന്തു..അവനു മുന്നിലും ഒരു കാര്യം പറയട്ടെ ഞാൻ ഇന്നലത്തെ കാര്യം പറയാനാ..ഇങ്ങോട്ടു വന്നത്..അതു സ്വപ്നം ആണോ എന്നറിയാൻ... എന്നിട്ടു അറിഞ്ഞോ...(അനന്തു ഓ...എല്ലാം ബോധിച്ചു.. എന്നാലും ഇത് എങ്ങനെ..എന്റെ ചേട്ടനെ..നി.. ഉണ്ട.. . ടാ.. നിന്റെ ചേട്ടൻ ആണ്..എന്നെ വളയ്ക്കാൻ നോക്കുന്നത്..ആ സത്യം ഞാൻ ഇന്നലെ ആണ് മനസിലാക്കിയത്...എന്നും പറഞ്ഞു അനന്തു വള്ളി പുള്ളി തെറ്റാതെ എല്ലാം കേശുവിനോട് പറഞ്ഞു.... കേശു എല്ലാം കേട്ട് ഒരു ദീർഘ നിശ്വാസം ഇട്ടു.. എന്നാലും എന്റെ കാമുക.. എന്റെ ചങ്കിനെ പിടിച്ചു ഉമ്മിച്ചിട്ടു..പ്രേമവും പറഞ്ഞു.. ഹും.അവനു പ്രേമം ഉണ്ടാക്കാൻ പോകാൻ നിന്ന..ഞാൻ ആരായി.. ശശി..(അനന്തു.. എന്നാലും മോളെ ഇത്രയും ഒക്കെ നടന്നിട്ട് നിനക്ക് ഒന്നും ആ മുതലിനോട്..തോന്നിയില്ലേ..കേശു അന്തം വിട്ടു അവളെ നോക്കി.... അത്... ആ... പെട്ടന്ന് കേട്ടത്തിന്റെ ഒരു ഹാങ്ങോവർ ഉണ്ട്.. അല്ലാതെ..എനിയ്ക്ക് അറിയാൻ മേല.

.(അനന്തു പുല്ല്..ഒരുത്തൻ സെറ്റ് ആയപ്പോ ഒരുത്തി.ഇവിടെ എന്താ സംഗതി എന്നു അറിയാതെ..ബ്ലിങ്ങസ്യാഇരിയ്ക്കുന്നു.. ഇതിനെയൊക്കെ.. എനിയ്ക്ക് രണ്ടു കിട്ടിയാലും സാരം ഇല്ല എന്നു വിചാരിച്ചു ഓരോന്ന് സെറ്റ് ആക്കാൻ നോക്കുമ്പോ..കേശു മനസിൽ പറഞ്ഞു.. നിനക്ക് ഇപ്പൊ എന്താ പ്രശ്നം..കണ്ണേട്ടനു നിന്നോട് ഉള്ള ഫീലിംഗ് നിനക്ക് ഉണ്ടോ.എന്നു അറിയണം. അത്രയല്ലേ ഉള്ളു..(കേശു ഉം... അതിനു വഴി ഉണ്ട്.. ആദ്യം നി..ഒരു പെണ്ണിന്റെ തലത്തിലേക്ക് ഇറങ്ങി വരണം.. അപ്പൊ ഞാൻ പെണ്ണ് അല്ല എന്നാണോ നി..പറയുന്നേ..അനന്തു ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.. ദാ.. ഇത്...ഇതാണ്.. ടി..ആധാർ കാര്ഡിലും റേഷൻ കാർഡിലും പെണ്ണ് എന്നു ഉണ്ടായിട്ടു കാര്യം ഇല്ല..ഫീലിംഗ്..അത് ഉള്ളിന്നു വരണം.. ടാ.. ഉള്ളിന്നു വരണ കാര്യം..പറഞ്ഞപ്പോഴാ.. ഉള്ളിന്നു വിശപ്പിന്റെ വിളി വരുന്നു.. വല്ലോം തിന്നേച്ചും പോരെ..ബാക്കി.. അനന്തു പറഞ്ഞതും..കേശു ഒന്നേ നോക്കിയുള്ളൂ.. ശെരി..നി..കാര്യം..പറ..(അനന്തു ടി..ഞാൻ പറയുന്നത് നി കാര്യം ആയി കേൾക്കണം.. നിനക്ക് കണ്ണേട്ടൻ തൊടുമ്പോ ഫീൽ..ആവുമോ..

ഫീൽ...ഉം...കുറച്ചു നേരം അനന്തു ആലോചിച്ചു ഓ..പിന്നെ.. ദേ.. ഇങ്ങനെ..ഫീൽ ആവും..എന്നും പറഞ്ഞു അനന്തു കേശുവിനെ മുതു പോളക്കെ ഒന്നു അടിച്ചു.. മേ..എന്നും..പറഞ്ഞു കേശു ഒരു വശം ചരിഞ്ഞങ് വീണു.. കൈ നൂത്തി ഒന്നു തനാലുണ്ടല്ലോ... തൊടുമ്പോ ഫീൽ ആവുന്നോ എന്ന ചോദിച്ചേ.. അല്ലാതെ അടിച്ചു താഴെ ഇടുമ്പോ വേദനിയ്ക്കോ എന്നല്ല...നാറി..എന്നും പറഞ്ഞു കേശു..മുതുകും തടവി.. ചാറി..എന്നും പറഞ്ഞു..അനന്തു അവന്റെ മുതു തേച്ചു.കൊടുത്തു.. ആ..അതായത്..രാമൻ കുട്ടി..എന്റെ ചേട്ടൻ.അതായത്..നിന്റെ മോറചെറുക്കൻ നിന്റെ അടുത്തു വരുമ്പോ..നിനക്ക് നെഞ്ചിടിപ്പ് കൂടും..വിയർത്ത് ഒളിയ്ക്കും..പിന്നെ..കണ്ണേട്ടന്റെ കണ്ണിൽ നിനക്ക് ശെരിയ്ക്ക് നോക്കാൻ പറ്റില്ല... നില്ല്.. നില്ല്..നി.ഇത് ഏത് ഫിലിമിലെ കഥയാ..പറയണേ.. ഏ.. ഇത് കഥ ഒന്നും അല്ല..നോർമലി ഇങ്ങനെ ആണ്..അങ്ങനെ എന്നതാണ്.. എനന്റെ ഒരു ഇത്.(കേശു പോഞ്ഞിക്കരെ... for example എനിയ്ക്ക് ഒന്നും തോന്നിയില്ല എങ്കിലോ..

എങ്കി നിന്റെ മണ്ട ഞാൻ അടിച്ചു പൊട്ടിയ്ക്കും.. കേശു വയലന്റ് ആയി... ടി..നിനക്ക്..ശെരിയ്ക്കും..ഒന്നും തോന്നാത്തത് ആണോ..അതോ..അഭിനയം ആണോ.. അത്..എനിയ്ക്ക്..(അനന്തു ടി..നിന്നെ കണ്ണേട്ടൻ..കിസ്‌ചെയ്തു എന്ന് നി..പറഞ്ഞു..അപ്പൊ..നി അങ്ങേരെ തിരികെ ഒന്നും ചെയ്യാതിരുന്നത്..എന്താ..(കേശു എന്താ..(അനന്തു നിനക്ക് എന്തോ ഒരു ചായ് വ്..കണ്ണേട്ടനോട് ഉണ്ട് എന്നല്ലേ.. ഉം..അനന്തു തലയാട്ടി... ആ..അത് മതിയെടി.. നിന്റെ ഉള്ളിലെ..പ്രേമം നമുക്ക് വലിച്ചു പുറത്തിടാൻ...കേശു ഇത് നടക്കോ..(അനന്തു നടത്തിയ്ക്കും നി നോക്കിയ്ക്കോ.. ദൈവമേ..നടക്കാണെ.. നടന്നാൽ..ഇവർക്കുണ്ടാവുന്ന ആദ്യത്തെ കൊച്ചിന്റെ തല ഞാൻ മൊട്ട അടിച്ചേക്കാം...plz. കേശു മനസിൽ പറഞ്ഞു.. കേശു പോയിട്ടും..അനന്തു ചിന്തയിൽ ആണ്ടു കിടക്കുവാരുന്നു... ശെരിയ്ക്കും..ഫീൽ ആവോ...തൊടുമ്പോ.. അമ്മേ..അമ്മേ... എന്താടി വിളിച്ചു കൂവുന്നത്..(അമ്പിളി അച്ഛൻ എന്തിയെ..അമ്മേ.. പുറത്തുണ്ട്..എന്താ... അച്ഛാ...അച്ഛൻ ഒന്നു ഇങ്ങോട്ടു വരാവോ.. അനന്തു പുറത്തേയ്ക്ക് ഇറങ്ങി വിളിച്ചു കൂവി.. മോളുടെ വിളി കേട്ട് അകത്തേയ്ക്ക് വന്നു... എന്താടി..(ജയൻ അച്ഛൻ അമ്മേനെ ഒന്നു വിളിച്ചേ...(അനന്തു.. എന്താടി കാര്യം.. അതൊക്കെ ഉണ്ട്..

(അനന്തു ടിയെ...ദേ നമ്മടെ മ്യോൾ വിളിയ്ക്കുന്നു..(ജയൻ എന്താ..ടി..ചേച്ചി..പ്രശ്നം..(അമ്മുവും..അപ്പുവും അതൊക്കെ ഉണ്ട്..(അനന്തു എന്തിനാ..വൈകിച്ചേ..എന്നും ചോദിച്ചു അമ്പിളി പുറത്തു വന്നു.. ആ..വന്നല്ലോ.. ഇനി രണ്ടുപേരും ഒന്നു ചേർന്നു നിന്നെ..എന്നും പറഞ്ഞു അനന്തു രണ്ടിനെയും ചേർത്തു നിർത്തി..ജയന്റെ കൈ എടുത്തു അമ്പിളിയുടെ തോളിൽ വെച്ചു.. ഇവളിത് എന്ത് പ്രാന്താ കാണിയ്ക്കുന്നെ..മനുഷ്യന് നൂറു കൂട്ടം പണി ഉണ്ട്..അപ്പോഴാ എന്നും പറഞ്ഞു അമ്പിളി പോകാൻ ഭാവിച്ചതും.. അമ്മേ...പോവല്ലേ..നിക്ക്..ഒരുകാര്യം ഉണ്ട്...എന്നും പറഞ്ഞു പോകാൻ തുടങ്ങിയ..അമ്പിളിയെ അനന്തു പിടിച്ചു വെച്ചു.. ഇനി..ഞാൻ പറയുന്നത്..അച്ഛൻ..ചെയ്യണം.. ok... അച്ഛൻ..അമ്മയുടെ..ഒരു കൈ കോർത്തു പിടിച്ചിട്ടു..അമ്മേനെ മറ്റേ കൈ കൊണ്ട് അച്ഛൻ ചുറ്റി പിടിച്ചേ..അനന്തു പറഞ്ഞതും.. ജയൻ കേൾക്കാൻ കാത്തിരുന്ന പോലെ..തന്റെ നെഞ്ചോട് ചേർത്ത് അമ്പിളിയെ ചുറ്റി പിടിച്ചു.. അമ്പിളി ജയനെ ചെന്നിടിച്ചു നിന്നു.. അമ്പിളി ആണെങ്കി ice.. പോലെ..ആയി..

ജയന്റെ മുഗത്തു നോക്കാൻ പറ്റാത്ത ചമ്മല നാണവും..മക്കള് മുന്നിൽ നിൽക്കുന്ന ചമ്മലും അമ്പിളിയുടെ മുഗത്തു വ്യക്തമായി കണ്ടു. അനന്തു ആണെങ്കി..അതും നോക്കി അന്തം വിട്ടു നിന്നു.. അപ്പൊ ഇതാണല്ലോ തൊട്ടാൽ ഫീൽ ആവുക..ഓഹോ..എന്നും വിചാരിച്ചു അവരെ നോക്കിയതും..അനന്തുവിൻറെ സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യത്തിലേക്ക് കാര്യങ്ങൾ പോകാൻ തുടങ്ങി.. അനന്തു ഞെട്ടി..പിള്ളേരെ നോക്കിയതും അവര് വായും പൊളിച്ചു നിൽക്കുന്നു... അമ്പിളിയുടെയും ജയന്റെയും മുഗം തമ്മിൽ അടുത്തതും.. അച്ഛാ...നോ..**മൂന്നും കൂടി ഘോറസ് പാടി... പെട്ടന്നുള്ള..വിളി ആയോണ്ട് അമ്പിളി നാണം കൊണ്ട്..അടുക്കളയിലേക്ക് ഓടി.. ജയൻ...നശിപ്പിച്ചു എന്ന ഭാവത്തിലും.. മക്കളായി..പോയി..ഇല്ലേലുണ്ടല്ലോ..എന്നും പറഞ്ഞു ജയൻ അടുക്കളയിലേക്ക് പോയി.. ചേച്ചി എന്താ..ഇപ്പൊ ഇവിടെ നടക്കാൻ പോയേ..(അമ്മു ആ..... എന്തയാലും..അധികം താമസിയാതെ നമുക്കൊരു കൂട്ടു വരും..അതുറപ്പായി.. മക്കള് വാ..എന്നും പറഞ്ഞു

അനന്തു രണ്ടെന്നതിനെയും കൂട്ടി..പോയി... *** അവൾക്ക് ഇനി കണ്ണേട്ടനോട് ഒന്നും ഇല്ലേ.. ഏയ്‌.അങ്ങനെ വരോ.. ഏയ്‌..വരില്ലായിരിയ്ക്കും..കേശു തല പുകഞ്ഞു ചിന്തയിൽ ആണ്.. അവളെ ചേട്ടത്തി ആയി കിട്ടാൻ....എന്തൊക്കെ കടമ്പ കടക്കണം... അല്ല..ഇനി...അവൾക്ക് ഫീലിംഗ് ഉണ്ടോ എന്ന് ചെക്ക് ചെയ്യാൻ..അസൂയ ഇറക്കിയാലോ.. അല്ലേൽ വേണ്ട..ചിലപ്പോ എന്റെ തടി കേടാവും.. കണ്ണന്റെ അവസ്ഥയും മറിച്ചല്ലയിരുന്നു... അവൾക്ക് ഇനി ഇഷ്ടം അല്ലെ..എന്തോ.. ആ..പ്രേമിയ്ക്കാൻ വയ്യ എങ്കി ഞാൻ അതിനെ അങ് കെട്ടും അത്ര തന്നെ.. അല്ലാതെ ഞാൻ നോക്കിയിട്ടു വേറെ ഒരു വഴിയും ഇല്ല... ആദ്യം..ആ കേശുവിന് കൊടുക്കണം...അല്ലേൽ വേണ്ട അവന്റെ ഓഞ്ഞ ഐഡിയ കാരണം ആണല്ലോ..ആ മുതല് കാവിൽ വന്നതും..ഇത്രയൊക്കെ നടന്നതും.. എന്നാലും ചെറിയ ഡോസ് കൊടുക്കണം..ഇല്ലാത്ത കാര്യം പറഞ്ഞു ഉണ്ടാക്കിയത്തിനു...വരട്ടെ.. ചെ..ഇപ്പൊ ആ മുതലിനെ കാണാൻ എന്താ വഴി... നേരെ അങ്ങോട്ടു പോയാലോ.. അല്ലേൽ വേണ്ട...ഇപ്പൊ പോയ..എല്ലാരും കാണും..ആകെ..നാറും..എന്റെ ഇമേജ്.. എന്തായാലും..രാത്രി ആവട്ടെ..ഇന്ന്.ഞാൻ അവിടെ വരും..മോളെ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story