അനന്ത രാഗം: ഭാഗം 14

anantha ragam

രചന: അർച്ചന

കണ്ണൻ നേരം വൈകാൻ കാത്തിരിക്കുന്നു.. അനന്തു ആണെങ്കി കണ്ണനെ കണ്ടു ഫീൽ ആവോ ഇല്ലയോ എന്നറിയാൻ വെമ്പി നിന്നു .. കേശു ആണെങ്കി രണ്ടിനെയും സെറ്റ് ആക്കിയിട്ടെ മേക്കാര്യം ഉള്ളു എന്ന അവസ്ഥയിലും.. എന്താ ലെ... അങ്ങനെ ഓരോരുത്തരും അവരവരുടെ പ്ലാനിംഗിൽ മുഴുകി.കൊണ്ടിരുന്നു.. വൈകുന്നേരം എല്ലാരും അമ്പലത്തിൽ പോകാനുള്ള..തത്ര പ്പാടിൽ ആയിരുന്നു.. ആസമയം കേശു ഓടിപ്പിടിച്ചു...അനന്തുവിന്റെ അങ്ങോട്ടു ചെന്നു.. ടി...നി ഏത് ഡ്രസ് ആ ഇടുന്നെ... അങ്ങനെ ഒന്നും ഇല്ല..കയ്യിൽ കിട്ടുന്നത് ഇടണം..എന്നും പറഞ്ഞു കയ്യിൽ കിട്ടിയ ജീൻസും ടോപ്പും എടുത്തു.. എന്നാലേ..മോളിത്‌..ഇടേണ്ട.. വേറെ വല്ലതും ഇട്ടാൽ മതി.. വേറെ ഏത്...(അനന്തു സാരി... അയ്യട..എന്നെ കൊണ്ടെങ്ങും വയ്യ...ആകെ ഉടുത്തത് കോളേജ് ഓണ ഫങ്ഷനാ..(അനന്തു ടി...നിനക്ക് ഫീലിംഗ് അറിയണോ വേണ്ടേ.. വേണൊങ്കി ഞാൻ പറയുന്നത് ചെയ്..(കേശു ആ..ആവശ്യം എന്റെ ആയി പോയില്ലേ...ആ..അനുസരിയ്ക്കാം..(അനന്തു അപ്പൊ അത് സെറ്റ്...

അല്ലെടി നിനക്ക് സാരി ഉടുക്കാനൊക്കെ അറിയുലെ...(കേശു ഹും..എന്നെ കുറിച്ചു മോൻ എന്താ കരുതിയത്... സാരിയൊക്കെ ഞാൻ പുഷ്പം പോലെ ഉടുക്കും..wait and.. see ennum പറഞ്ഞു അനന്തു നേരെ അമ്മയുടെ മുറിയിലേയ്ക്ക് പോയി.. എന്താവോ..എന്തോ...എന്നും പറഞ്ഞു കേശു പോയി.. അങ് റൂമിൽ.. plz. 'അമ്മ..ഇതൊന്ന് ശെരി ആക്കി താ... ഞാൻ പിടിച്ചിട്ടു ശെരി ആവുന്നില്ല എന്നും പറഞ്ഞു #✍ തുടർക്കഥ അനന്തു സാരിയും ചുറ്റി കെട്ടി അമ്പിളിയുടെ പിന്നാലെ നടപ്പ് തുടങ്ങി... നിനക്ക് അറിയാൻ മേലങ്കി പിന്നെ ഇതു വലിച്ചു കേറ്റിയത് എന്തിനാ... ഇതു അഴിച്ചു കളഞ്ഞിട്ടു വേറെ എന്തെലും എടുത്തിട്..മനുഷ്യനിവിടെ ഒന്നതെ സമയം ഇല്ല...അതിനിടയ്ക്കാ.. ജാഡ...ഹും..ഞാനെ അമ്മായിയെ കൊണ്ട് ഉടുപ്പിച്ചോലാം..എന്നും പറഞ്ഞു സാരിയും വാരി എടുത്തു പുറത്തേയ്ക്ക് പോകാൻ ഇറങ്ങിയതും എവിടെ പോകുവാടി ഈ കോലത്തിൽ...(അമ്പിളി അമ്മായിയുടെ അവിടെ...(അനന്തു ഈ കൊലത്തിലോ..അവിടെ ആണ്പിള്ളേര് ഉള്ളതാ.. ഇങ്ങോട്ടു നിക്ക്..ഞാൻ ശെരി ആക്കി തരാം എന്നും പറഞ്ഞു അമ്പിളി സാരി ശെരി ആക്കി കൊടുക്കാൻ തുടങ്ങി.. അല്ല മോളെ ഇന്നെന്താ പതിവില്ലാതെ സാരി യൊക്കെ..

അമ്പലത്തിൽ ചെത്തു പയ്യൻ മാരൊക്കെ വരുന്നത് അല്ലെ ആരെങ്കിലും വളയ്ക്കാം എന്നു കരുതി..എന്തേ.. കരുതുന്നതിൽ തെറ്റില്ല മോളെ..വളയ്ക്കാൻ നിൽക്കരുത്..അത്രേ ഉള്ളു..എന്നും പറഞ്ഞു സാരിയും..ഉടുപ്പിച്ചു കൊടുത്തു കവിളിലും തട്ടി..അമ്പിളി പോയി.. ആ..പറഞ്ഞതിൽ വല്ല ദ്വയാർദവും... ഏയ്‌... കേശു വരുമ്പോ..അനന്തു ലുക്കിൽ നിൽക്കുന്നു.. ആരെ.. വാ.. ഇന്ന് കണ്ണേട്ടന്റെ കണ്ണു തള്ളും മോളെ..(കേശു ഒരുപാട് പൊക്കല്ലേ.. ഞാൻ അങ് പോകും..അനന്തുവും വിട്ടു കൊടുത്തില്ല.. പൊക്കിയത് അല്ല.. സത്യം.. ഇന്ന് കണ്ണേട്ടന്റെ കണ്ണു നിനക്കു ചുറ്റും ആയിരിയ്ക്കും നി..നോക്കിയ്ക്കോ ഉം..കണ്ടാൽ കൊള്ളാം.. മുൻപ് സാരി ഉടുത്തപ്പോ..എന്നെ വാരി വിട്ടതാ .നിന്റെ പൊന്നാര ആങ്ങള.. അത്.. അന്ന്...ഇത്.ഇന്ന്..നി.നോക്കിയ്ക്കോ..മോളെ..എന്നും പറഞ്ഞു രണ്ടും കൂടി..അമ്പലത്തിലേക്ക് വിട്ടു അമ്പലത്തിൽ ചെന്നു..തൊഴുതു പ്രാർത്ഥിച്ചു.. കേശുവും അനന്തുവും കൂടി കണ്ണനെ തപ്പി ഇറങ്ങി... എവിടെട..നിന്റെ ചേട്ടൻ..(അനന്തു ആ..... അല്ലേലും ആവശ്യത്തിനു അങ്ങേരെ കാണില്ലല്ലോ..

എന്നും പറഞ്ഞു അനന്തു വും കേശുവും കൂടി കണ്ണനെ തപ്പി ഇറങ്ങി... അവസാനം...നോക്കുമ്പോ സ്റ്റേജിന്റെ സൈഡിൽ നിൽക്കുന്നു... ടി..ദോ..നിൽക്കുന്നു... കേശു കണ്ണൻ നിൽക്കുന്ന സൈഡ് ചൂണ്ടി പറഞ്ഞു.. പക്ഷെ കണ്ണേട്ടൻ ഇങ്ങോട്ടു നോക്കുന്നില്ലല്ലോ.. എന്തു ചെയ്യും..(അനന്തു അതിനും വഴിയുണ്ട്.. ഞാനിപ്പം വരാം.എന്നും പറഞ്ഞു കേശു കണ്ണൻ നിൽക്കുന്ന അങ്ങോട്ടു പോയി.. ഇവൻ ഇത് എന്തിനുള്ള പുറപ്പാടാണാവോ ..അനന്തു തിങ്കിങ്.. കേശു കണ്ണൻ കാണാതെ അവന്റെ അടുത്തുപോയി നിന്നു...അനന്തു വിനെ വിളിച്ചു.. ആഹാ..കുട്ടി ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ...എന്നു കണ്ണൻ കേൾക്കെ പറഞ്ഞു കൊണ്ട് അവളുടെ അടുത്തേയ്ക്ക് നീങ്ങി... അനന്തു എന്നോടൊ എന്ന രീതിയിൽ എസ്പ്രെഷൻ ഇട്ടു നിൽക്കുന്നു... കേശുവിനെ വിളി കേട്ടു നോക്കുമ്പോ...അനന്തു ടിപ്പ് ടോപ്പിൽ നിൽക്കുന്നു.. കണ്ണന്റെ കണ്ണുകൾ ഒന്നു തിളങ്ങി..

.അവളെ മൊത്തത്തിൽ ഒന്നു വീക്ഷിച്ചു.. പയ്യെ അവന്റെ ചുണ്ടുകളിൽ ഒരു പുഞ്ചിരി തെളിഞ്ഞു... ഞാനിപ്പം വരാം..എന്നും പറഞ്ഞു ഫ്രണ്ട്സിനോട് പറഞ്ഞു..കണ്ണൻ അവിടെ..നിന്നും എണീറ്റതും..അവന്റെ നോട്ടം മറ്റൊരിടത്തു ചെന്നു നിന്നു.. ആ കാഴ്ച കണ്ടു കണ്ണന്റെ ഞരമ്പ് വലിഞ്ഞു മുറുകി... നോക്കുമ്പോ ഏതോ രണ്ടു അലവലാതികൾ അനന്തുവിനെ നോക്കി വെള്ളമിറക്കി എന്തൊക്കെയോ കമന്റും പറഞ്ഞു നിൽക്കുന്നു.. കണ്ണന് എവിടന്നൊക്കെയോ..അവന്റെ തരിപ്പ്..കയറി.. അനന്തുവും.കേശുവും കണ്ണനെ നോക്കുമ്പോ അവൻ..ഇങ്ങോട്ടു വരാൻ നിൽക്കുന്നു.. ടി..നി.ഇപ്പൊ ഇവിടന്നു പോണം..നേരെ അമ്പല കുളത്തികെയ്ക്ക് വിട്ടോ.. ഞാൻ പറഞ്ഞു തന്ന പോലെ..ചെയ്യണം.. കേട്ടോ.. കണ്ണെട്ടൻ അവിടെ വരുമ്പോ...നി..ടെൻഷൻ അടിച്ചു നടക്കുന്ന പോലെ നടക്കണം..അതും..കുളത്തിന്റെ വെള്ളത്തിനു ഒരു പടി മുകളിൽ നിന്ന്..കണ്ണേട്ടൻ അടുത്തെത്തുമ്പോ just ഒന്നു സ്ലിപ്പ് ആവുന്ന പോലെ കാണിച്ചാൽ മതി..അപ്പൊ കണ്ണേട്ടൻ വന്നു നിന്നെ പിടിയ്ക്കും..

അപ്പൊ കണ്ണും കണ്ണും സ്പാർക്ക് ആകും അപ്പൊ.നിനക്ക്..വല്ലതും മനസിലാവും.. മനസിലായോ..(കേശു ഉം....എന്നും ഇല്ല എന്നും അനന്തു തലയാട്ടി.. അല്ലെടാ സ്‌പ്പോസ് കണ്ണേട്ടൻ ഞാൻ വീഴുമ്പോൾ പിടിച്ചില്ല എങ്കിൽ..(അനന്തു എങ്കിൽ..നി..വെള്ളത്തിൽ വീഴും.. അപ്പൊ തന്നെ കയറി ഇങ്ങു പൊന്നേരേ നമുക്ക് വേറെ വഴി നോക്കാം.. അപ്പൊ...എല്ലാം സെറ്റ്.. നി.ചെല്ലു..എന്നും പറഞ്ഞു അനന്തുവിനെ കേശു ഉന്തി തള്ളി അങ്ങോട്ടു വിട്ടു... കേശു കണ്ണനെ വാച്ചാനും... അനന്തു അമ്പല കുളത്തിലേക്ക് പോയതും..അവളുടെ പിറകെ...ഞരമ്പ് രോഗികളും വെച്ചു പിടിച്ചു.. കേശു കണ്ണനെ ഫോക്കസ് ചെയ്തു കൊണ്ട് നിന്നപ്പോ കണ്ണൻ കാറ്റ് പോലെ ഒരു പോക്ക് പോണ കണ്ടു.. ഇങ്ങേരു അവളെ കൊല്ലോ... ഈശ്വര..അമ്പലമാ..എന്നും പറഞ്ഞു കേശു കണ്ണന്റെ പിറകെ വെച്ചു പിടിച്ചു.. ശു...അതേ..മോളെ..ഒന്നു നിന്നെ...പിറകെ ഉള്ളതുങ്ങൾ വിളിച്ചു.. അനന്തു തിരിഞ്ഞു നോക്കുമ്പോ രണ്ടെണ്ണം പിറകിൽ തന്നെ വരുന്നു..ചുറ്റും നോക്കിയപ്പോ ഒറ്റ ഒരെണ്ണം ഇല്ല...

ഏയ്‌എന്താ മോളെ ഒറ്റയ്ക്ക് ഈ..വഴി.. ചേട്ടന്മാരു സഹായിക്കണോ..ഏ.. എന്നും പറഞ്ഞു ഒരു വഷളൻ ചിരിയും ചിരിച്ചു...അടുത്തേയ്ക്ക്..ചെന്നതും.. അനന്തു ഒന്നു തിരിഞ്ഞു നിന്നതും..ഒത്തായിരുന്നു.. അനന്തു തിരിഞ്ഞു നിന്നതും..അവര് അവിടെ തന്നെ തറഞ്ഞു നിന്നു... എന്താടാ..നിനക്കൊക്കെ വേണ്ടത്..കുറച്ചു നേരം ആയല്ലോ..പിറകെ...ഏ.. ദേ..ഈ ലൂക്ക് മാത്രമേ ഉള്ളു..സ്വഭാവം തനി കൂറയാ... അലവലാതി..അവന്റെ ഒരു ശു ശു വിളി.. വല്ലതും വിളിയ്ക്കണം എങ്കി വീട്ടിൽ പോയി വിളിയെടാ... അളിയാ...വിട്ടോ.. ഇതു തനി കൂതറയാ..നിന്നാൽ ചിലപ്പോ നാട്ടുകാര് കൂടും...എന്നു ഒരുത്തൻ പറഞ്ഞതും.. നിന്നെ ഞങ്ങൾ എടുത്തൊലാം..എന്നും പറഞ്ഞു അവര്..തിരിഞ്ഞു.. എടുക്കാൻ ഇങ്ങോട്ടു വാ.. ഞാൻ നിന്നു തരാം.. എന്നും പറഞ്ഞു ഒരു ദീർഘ നിശ്വാസം എടുത്തോണ്ട് അനന്തു മുന്നോട്ട് നടന്നു.. ഒന്നു തിരിഞ്ഞു നോക്കി... പോയോ.. ദൈവമേ..ചുമ്മ ഒരു ബിൾടപ്പിൽ വെച്ചു കാച്ചിയത.. അവന്മാരെങ്ങാനും മുന്നോട്ട് വന്നിരുന്നെങ്കി..എന്റെ കാര്യം..എന്നും പറഞ്ഞു അനന്തു അമ്പലകുളത്തിലേയ്ക്ക്..ഇറങ്ങി...

തിരിഞ്ഞു നടന്നവൻ മാരു കറകറ്റായിട്ടു ചെന്നു പെട്ടത് കണ്ണന്റെ മുന്നിൽ... കണ്ണൻ അവന്മാരെ കണ്ടതും ഷർട്ടിന്റെ കൈ ഒന്നു മടക്കി വെച്ചു..മുണ്ട് ഒന്നു മടക്കി ഉടുത്തു... എന്താടാ...അവരിലൊരുത്തൻ കലിപ്പിൽ ചോദിച്ചതും..കണ്ണൻ ചുറ്റും ഒന്നു നോക്കി.. നിയൊക്കെ ഒരുത്തിയുടെ പിന്നാലെ പോണത് കണ്ടല്ലോ..എന്താ..പരിപാടി..കണ്ണൻ വിരലുകൾ നോക്കിക്കൊണ്ട് ചോദിച്ചു.. ഓഹ്..അതാണോ..കിടിലൻ മുതല് വളയുമോ എന്നറിയാൻ പോയതാ..പക്ഷെ ഞങ്ങൾക്ക് ഭാഗ്യം ഇല്ല...നി.വേണോങ്കി ഒന്നു ട്രൈ ചെയ്തോ..ചിലപ്പോ വളയും ആയിരിയ്ക്കും..എന്നും പറഞ്ഞു..പിന്നിലേയ്ക്ക് നോക്കി ഒരു ചിരിയും ചിരിച്ചു പറഞ്ഞതും പറഞ്ഞവൻ അടികൊണ്ട് നിലത്തു വീണതും.ഒത്തായിരുന്നു.. ടാ... പന്ന.....മക്കളെ....അവളെ ചൂഴ്ന്നു നോക്കിയപ്പോഴേ നിന്നെയൊക്കെ കത്തിയ്ക്കാൻ തോന്നിയത..അമ്പലം അല്ലെ എന്നു വെച്ചിട്ട..എന്നും പറഞ്ഞു അടുത്തു അടി കണ്ടു ഞെട്ടി നിന്ന മറ്റവനെ ചവിട്ടി താഴെ ഇട്ടതും ഒത്തായിരുന്നു... ചവിട്ടു കൊണ്ട് വീണവൻ പിടഞ്ഞടിച്ചു എണീറ്റു ഓടി.. അടി കൊണ്ടവൻ എണീയകുന്നതിനു മുന്നേ കണ്ണൻ അവനെ തൂക്കി എടുത്തു ഭിത്തിയിൽ ചേർത്തു..കഴുത്തിനു കുത്തി പിടിച്ചു..നിർത്തി.. ഇനി..നി..ഈ കണ്ണു കൊണ്ട് എന്റെ പെണ്ണിനെ നോക്കിയ പോലെ ഏതേലും പെണ്ണിനെ നോക്കി എന്നു ഞാൻ അറിഞ്ഞാൽ...പിന്നെ നി..ഇവിടന്നു നടന്നു പോകില്ല...കേട്ടോടാ.. സോ..സോർറി..ചേട്ട..ഞാൻ..അ.. അറി ..യാതെ..പറ്റി പോയതാ.

.ഇ ഇനി ആവർത്തിയ്ക്കില്ല..അങ്ങേരു കൈ മാറ്റാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു... ശ്വാസം കിട്ടാതെ അങ്ങേര് ചത്തു പോകും എന്ന അവസ്‌ഥ വന്നതും കണ്ണൻ അയാളുടെ മേലുള്ള പിടി വിട്ടു... അങ്ങേരു അപ്പൊ തന്നെ ഉള്ള പ്രാണനും കൊണ്ട് ഓടി.. പിന്നാലേ വന്ന കേശു കാണുന്നത്..കണ്ണന്റെ കയ്യിൽ നിന്നും ജീവനും കൊണ്ടോടിയ ആ രണ്ടു മുതലുകളെ ആണ്... കാര്യം കത്തിയില്ല എങ്കിലും രണ്ടിനും ഭേഷാ കിട്ടിയിട്ടുണ്ട്..എന്നു മാത്രം മനസിലായി.. കേശു..ആലോചന ഒക്കെ കഴിഞ്ഞു കണ്ണനെ നോക്കുമ്പോ കണ്ണന്റെ പൊടി പോലും ഇല്ലായിരുന്നു കണ്ടു പിടിയ്ക്കാൻ. ഇങ്ങേരു ഇത് എവിടെ പോയി... കണ്ണടച്ചു തുറക്കുന്നതിന് മുന്നേ ഇങ്ങേരു ആവി ആയി പ്പോയോ...ഇനി കുളത്തിൽ... അങ്ങോട്ടു പോണോ... ഏയ്‌..വേണ്ട..എന്തിനാ വെറുതെ..ഇവിടെ തന്നെ നിൽക്കാം..എന്നും പറഞ്ഞു അവിടെ തന്നെ നിന്നു... ** ഇങ്ങേരെന്താ വരത്തെ... ഇനി..വീട്ടിൽ പോയി കാണോ...പുല്ല്..കെട്ടിയൊരുങ്ങിയത് മിച്ചം..എന്നും പറഞ്ഞു തിരികെ കയറാൻ തുടങ്ങിയതും കണ്ണൻ പടവിറങ്ങി വന്നതും.ഒത്തായിരുന്നു..

അനന്തുവിന് കണ്ണന്റെ വരവ് കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നി അനന്തു കയറിയ പടി തിരിച്ചിറങ്ങി..ഒന്നു ഇളിച്ചു കാണിച്ചു... കണ്ണൻ അവളെ അപാദ ചൂഡം നോക്കിക്കൊണ്ട് ഓരോ പടി ആയി ഇറങ്ങി...അവളുടെ മുന്നിൽ വന്നു നിന്നു... ഇങ്ങേരെന്താ ഇങ്ങനെ നോക്കുന്നെ... അനന്തുവിനാണെങ്കി ഉള്ളിൽ നിന്നും ചെറിയ വിറയൽ വരുന്നോ എന്നൊരു സംശയം ഇല്ലാതില്ല... എ.. ന്.. ന്താ....ഇ.. ങ്.. ങ്ങനെ നോക്കുന്നെ...അനന്തു വിക്കി വിക്കി ചോദിച്ചു.. നിന്നെ ആരാ സാരി ഉടുക്കാൻ പടിപ്പിച്ചേ...(കണ്ണൻ എന്താ.... നിന്നെ ആരാ സാരി ഉടുക്കാൻ പടിപ്പിച്ചേ..എന്നു... അ.. അത്..'അമ്മ ഉടുത്തു തന്നതാ...അനന്തു മുഖത്തൊരു ചിരി വരുത്തി പറഞ്ഞു... നിന്നോട്..ഞാൻ മുൻപ്.ഒരു കാര്യം പറഞ്ഞിരുന്നു.. ഡ്രസ് ഡീസന്റ് ആയിരിയ്ക്കണം എന്നു... കണ്ണൻ ദേഷ്യം അടക്കി കൊണ്ട് പറഞ്ഞു.. അതിനു സാരി അല്ലെ ഉടുത്തേക്കുന്നെ പിന്നെ എന്താ... അപ്പൊ..ഇതെന്താടി.. ഇന്നും പറഞ്ഞു കണ്ണൻ അവളെ അരയിലൂടെ ചുറ്റി അവിടുത്തെ ചുവരിലേയ്ക്ക് ചേർത്തു....

കണ്ണന്റെ കയ്യുടെ ചൂട്..നല്ല പോലെ അവളുടെ അരക്കെട്ടിൽ പതിയുന്നുണ്ടാരുന്നു... കണ്ണന്റെ ഈ പ്രവൃത്തിയിൽ അനന്തുവിന്റെ നെഞ്ചിടിപ്പ് കൂടി.. ഞാ..ഞാൻ ശ്രെദ്ധി..ചില്ല..പിന്നു കുത്തിയത..എന്നു പറഞ്ഞു..അനന്തു ദയനീയമായി...കണ്ണനെ നോക്കി.. ഉം... ഇനി മോള് ഈ ഡ്രസ് ഇട്ടു ഇവിടെ നിൽക്കേണ്ട...വീട്ടി പോയി വേറെ ഉടുത്തൊൻഡ് വന്ന മതി...(കണ്ണൻ ഒരു പിന്നു കുത്തിയാൽ പോരെ...അതിനു ഡ്രെസ് മാറുന്നത് എന്തിനാ...എന്നു അനന്തു ചോദിച്ചതും.. കണ്ണൻ അവളുടെ ഇടുപ്പിടെ പിടി മുറുക്കി കൂടുതൽ അവളോട് ചേർന്നു നിന്നു.. കണ്ണന്റെ ശ്വാസം അവളുടെ മുഖത്തും കഴുത്തിലും അടിയ്ക്കാൻ തുടങ്ങിയതും അനന്തുവിനെ ചെന്നിയിൽ കൂടി വിയർപ്പ് ചാലിട്ട് ഒഴുകാൻ തുടങ്ങി.. കണ്ണൻ പയ്യെ അവളുടെ കഴുത്തിൽ താടി കുത്തി നിന്നു... കണ്ണന്റെ ഈ പ്രവൃത്തി അനന്തുവിന്റെ ഉള്ളിൽ നിന്നും ഒരു വിറയൽ പടർന്നു കയറാൻ കാരണം ആയി... ഞാൻ എന്താണോ പറഞ്ഞത് അതു ചെയ്താൽ മതി...ഇനിയും അനുസരിയ്ക്കില്ല എന്നാണ് എങ്കിൽ..എന്നു പറഞ്ഞു തീർന്നതും..കണ്ണൻ ആ ചുവരിൽ ഉണ്ടായിരുന്ന ചെളിയും പായലും കയ്യിൽ വടിച്ചെടുത്തതും ഒത്തായിരുന്നു.. കണ്ണൻ എന്താ ചെയ്യാൻ പോണത് എന്നു ചിന്ദിയ്ക്കുന്നതിനു മുന്നേ...

കണ്ണൻ ആ ചെളി...അവളുടെ കഴുത്തിലും..സാരിയുടെ മുൻവശത്തും..അവളുടെ വയറിലും തേച്ചു.. അവന്റെ കൈ ഇത്തരത്തിൽ തന്റെ ശരീരത്തിൽ സ്പര്ശിച്ചതും അനന്തു ശ്വാസം എടുക്കാൻ പോലും മറന്നു നിന്നു.. ഇനി..പോയി..മാറ്.. എന്നും പറഞ്ഞു കണ്ണൻ അവളെ വിട്ടു മാറി നിന്നു.. അനന്തു കണ്ണന്റെ മുഗത്തു നോക്കാൻ തന്നെ മടിച്ചു കൊണ്ട്..ആ കൾപ്പടവുകൾ ഓടി കയറി.. ആ സമയം അവരെ തഴുകി കൊണ്ട് ഒരു ചാറ്റൽ മഴ കടന്നു വന്നു.. കണ്ണൻ അവള് ഓടുന്ന കൂട്ടത്തിൽ...പിറകിൽ നിന്നും വിളിച്ചു പറയുന്നുണ്ടാരുന്നു...ഞാൻ കാണാറുള്ളത് എനിയ്ക്ക് മാത്രം. നി കാണിച്ചു തന്നാൽ മതി എന്നു... അനന്തു എന്ത് പറയണം എന്നറിയാതെ തിരിഞ്ഞു പോലും നോക്കാതെ ഓടി... അനന്തു ഓടുന്ന കണ്ടാണ്..കേശു ഞെട്ടി കുളത്തിനാടുത്തേയ്ക്ക് ചെല്ലുന്നത്... കേശു നോക്കുമ്പോ കണ്ണൻ കുളത്തിൽ നിന്നും കൈ കഴുകുന്നു.. കേശു ഒന്നും അറിയാത്ത പോലെ..അവിടെ ചെന്ന് നിന്നു പറഞ്ഞു.. കണ്ണേട്ടൻ അനന്തുവിനെ കണ്ടാരുന്നോ... അവൾ സാരി ഉടുത്തിട്ടു എങ്ങനെ ഉണ്ട്..

കേശു പറയുന്ന കേട്ടിട്ട് കണ്ണൻ തിരിഞ്ഞു നോക്കി... ചേട്ടന് അറിയോ..ഞാനാ അവളോട് സാരി ഉടുക്കാൻ പറഞ്ഞത്..എന്തായാലും പൊളിച്ചു അല്ലെ...കേശു പറഞ്ഞു തീർന്നതും കണ്ണൻ കേശുവിനെ പൊക്കി കുളത്തിൽ ഇട്ടതും ഒത്തായിരുന്നു.. ടാ.. പര നാറി ഇനി..അവൾക്ക് സാരി ഉടുക്കാനുള്ള ബുദ്ധി പറഞ്ഞു കൊടുത്താൽ...എന്നും പറഞ്ഞു കണ്ണൻ പടവ് കയറി... പെട്ടന്നു എന്തോ ഓർത്ത പോലെ..തിരിഞ്ഞു നിന്നു... എന്നിട്ടു പറഞ്ഞു.. നി..എനിയ്ക്ക് പ്രേമം ഉണ്ടെന്നും അവൾക്ക് പ്രേമം ഉണ്ടെന്നും ഒക്കെ.പറഞ്ഞതു ഞാൻ അറിഞ്ഞരുന്നു... ഇതു കേട്ട് കേശു സൈക്കിളിൽ നിന്നും വീണ ഒരു ഇളിയും പാസ് ആക്കി...വെള്ളത്തിൽ നിന്നും കയറി വന്നു... നിന്റെ ഐഡിയ കാരണം...എനിയ്ക്ക് നഷ്ടം ഒന്നും ഉണ്ടാകാഞ്ഞത് കൊണ്ട് നിന്നെ ഞാൻ വെറുതെ വിടുവാ..ഇനി നി.വല്ല കോനഷ്‌ടും കാണിയ്ക്കുന്നുണെങ്കി അത് ഞങ്ങളെ ചേർക്കാൻ മാത്രം ആയിരിയ്ക്കണം..കേട്ടല്ലോ..എന്നും പറഞ്ഞു വർണിങ്ങും കൊടുത്തു കണ്ണൻ കയറി പോയി.. അതായത്..ആ പറഞ്ഞത് അവളെ കണ്ണേട്ടനും ആയി..ചേർത്തു...വെച്ചില്ലെങ്കി..എന്നെ.. കേശു ഉമിനീര് വിലങ്ങി നിന്നു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story