അനന്ത രാഗം: ഭാഗം 15

anantha ragam

രചന: അർച്ചന

അനന്തു വീട്ടിലേയ്ക്ക് പോണ വഴി തന്നെ മഴ ശക്തി പ്രാപിച്ചിരുന്നു... എങ്ങനെയൊക്കെയോ ഓടി ... വാതിൽ തുറന്നു അകത്തുകയറി..അകത്തുനിന്നും വാതിൽ കുറ്റി ഇട്ടു... നേരെ മുറിയിലേയ്ക്ക് പോയി..നെഞ്ചിൽ കയ്യും വെച്ചു കുറച്ചു നേരം നിന്നു.. എന്നാലും എനിയ്ക്ക് എന്താ പറ്റിയത്...ആകെ ഒരു പ്രരവേശം പോലെ..കണ്ണേട്ടൻ ഇത്രയും നാളും അടുത്തു വന്നിട്ടും..തോന്നാത്ത എന്തോ...ഒന്നു ഈ കുറച്ചു സമയം കൊണ്ട് എനിയ്ക്ക് തോന്നണം എങ്കി... എങ്കിൽ...കേശു പറഞ്ഞപോലെ എനിയ്ക്കും.. അതോർത്തപ്പോൾ തന്നെ അനന്തുവിന്റെ ദേഹത്തെ അടിമുടി പൂത്തു.. പയ്യെ അവൾ കണ്ണാടിയുടെ മുന്നിൽ പോയി..നിന്നു..അവളുടെ സാരിയിലേയ്ക്കും കഴുത്തിലേയ്ക്കും അവന്റെ വിരപാടുകൾ പതിഞ്ഞ വയറിലേയ്ക്കും..നീണ്ടു..പയ്യെ..ആ ചെളി പതിഞ്ഞ ഭാഗങ്ങളിൽ അവൾ തന്റെ വിരലുകൾ ചലിപ്പിച്ചു... അവന്റെ സ്പർശം പോലും തന്നിൽ സ്വാധീനം ചെലുത്തിയിരിയ്ക്കുന്നത് അവൾ മനസിലാക്കി... അവൾപോലും അറിയാതെ അവളിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു...

ഒരു പുരുഷൻ..ഒരു സ്ത്രീയിൽ അവൾപോലും അറിയാതെ സ്ഥാനം പിടിച്ചു..എങ്കിൽ..അവൾ അവനു മേൽ.അനുരക്തയാണ്... അതേ..ഞാനും..അവനു മേൽ..അനുരക്തയാണ് I AM IN LOV....ennum പറഞ്ഞു അനന്തു ആ വേഷത്തോടെ കട്ടിലിലേക്ക് വീണു.. ilove you... അവളുടെ ചുണ്ടുകൾ മന്ത്രിച്ചു... പയ്യെ അവൾ വീണ്ടും ആ കണ്ണാടിയുടെ മുന്നിൽ പോയി..നിന്നു തന്നെ തന്നെ സ്വയം നോക്കി..പറഞ്ഞു.. പൊന്നു മോനെ..കണ്ണാ.. എന്തയാലും ഇത്രയൊക്കെ ആയ സ്ഥിതിയ്ക്ക് പ്രേമം എന്നും പറഞ്ഞു...അടികൂടാതെ ഇരിയ്ക്കാനൊന്നും എന്നെ കിട്ടില്ല...മോൻ..നോക്കിയ്ക്കോ....എന്നും പറഞ്ഞു കണ്ണാടിയെ നോക്കി..അനന്തു ചിരിച്ചു.. ഡ്രെസ് മാറാനായി..സാരി അഴിയ്ക്കാൻ തുടങ്ങിയതും..ആരോ..കതകും തള്ളി തുറന്നു..വന്നതും ഒത്തായിരുന്നു.. അനന്തു ഞെട്ടി..ഒരടി പിറകിലേക്ക് മാറിയതും.. ഹോ..നിങ്ങളായിരുന്നോ..ഞാൻ അങ് പേടിച്ചു പോയി.. അനന്തു പറയുന്ന കേട്ട് കണ്ണൻ ഒരു വളിച്ച ഇളി പാസ് ആക്കി.. അനന്തു നോക്കുമ്പോ കണ്ണൻ ആകെ നനഞ്ഞു ഊറ്റയിട്ടു നിൽക്കുന്നു..

അതും തന്റെ മുറിയിൽ.. ഒരു ഞെട്ടൽ അവളുടെ ഉള്ളിൽ നിന്നും പുറത്തു വന്നു.. ഇ..ഇയാൾ എ.. ന്താ ഇ.ഇവിടെ...അനന്തു വിക്കി വിക്കി ചോദിച്ചു.. അതുകൊള്ളാം ഭാര്യ വീട്ടിൽ ഭർത്താവിന് വന്നുടെ...മോളെ..എന്നും പറഞ്ഞു..കണ്ണൻ വാതിലും അടച്ചു അനന്തുവിനടുത്തേയ്ക്ക് നടന്നു വന്നു.. ഭാര്യേ.... ഏതു വകയിൽ... ആഹാ..മര്യാദിയ്ക്ക് പുറത്തു പോ...ഞാനിപ്പം വിളിച്ചു കൂവും...അമ്മേ...എന്നും പറഞ്ഞു വിളിച്ചു കൊണ്ട് അനന്തു പിന്നിലേയ്ക്ക് നീങ്ങി... എന്തിയെ ...അമ്മായി... വേണൊങ്കി ഞാനും വിളിയ്ക്കാൻ സഹായിക്കാം...അമ്മയിയേയ്...എന്നും പറഞ്ഞു കണ്ണനും ഒരു വിളി വിളിച്ചു..ആളും..അനക്കവും ഉണ്ടോ എന്ന് കണ്ണനും ചെവി ഓർത്തു... ഏയ്.. ഇപ്പൊ എന്തായി..പുറത്തു നല്ല പൊരിപ്പൻ മഴ നടക്കുവാ... ഇവിടുള്ളവരും..ചുട്ടു വട്ട്ത്ത് ഉള്ളവരും എല്ലാം ഇപ്പൊ അവിടെ എവിടെയെങ്കിലും മഴ നനയാതെ നിൽക്കുക ആവും..കണ്ണൻ ഒരു കള്ള ചിരിയോടെപറഞ്ഞതും..അനന്തുവിന്റെ മനസിൽ ഒരു വെള്ളിടി വെട്ടിയതും ഒത്തായിരുന്നു..

കണ്ണൻ പെട്ടന്ന്..സാരിയുടെ..മുന്താണി..പിടിയ്ക്കാനായി..കൈ നീട്ടിയതും... തനിതെന്താ ചെയ്യണേ.. എന്നും പറഞ്ഞു അനന്തു സാരി പിടിച്ചു വയറു മറച്ചു.... എന്റെ പൊന്നോ..അതിനൊന്നും അല്ല..എന്നും പറഞ്ഞു സാരിയുടെ മുന്താണി പിടിച്ചു..കണ്ണൻ തല തുവർത്താൻ തുടങ്ങി.. ഹോ..ഇതിനാരുന്നോ...എന്നും പറഞ്ഞു അനന്തു ഒരു ദീർഘ നിശ്വാസം വിട്ടു.. ആ..മോള് പോയി..ചേട്ടന് ഒരു ഷർട്ട് എടുത്തു താ...നനഞ്ഞതും ഇട്ടു നിന്നാൽ ചേട്ടന് പനി പിടിയ്ക്കും... അ.. അതിനു ഇവിടെ .. അച്ഛന്റെ മതിയോ..(അനന്തു ആഹാ...എന്റെ.ഡ്രെസ് മതി എനിയ്ക്ക്..നി...അവിടന്ന് പൊക്കികൊണ്ട് വന്നത് എടുത്തു തന്നാൽ മതി...കണ്ണൻ.. കാലൻ..എന്നും പറഞ്ഞു അനന്തു ഷർട് എടുക്കാനായി..തിരിഞ്ഞതും.. മോള് എന്തെലും മൊഴിഞ്ഞരുന്നോ...(കണ്ണൻ ഏയ്‌....എന്നും പറഞ്ഞു അനന്തു ഷർട്ട്തിരയാൻ തുടങ്ങിയതും..പുറത്തു...ആരോ ബെൽ അടിയ്ക്കാൻ തുടങ്ങിയതും ഒത്തായിരുന്നു.... അനന്തു...കതകു തുറക്ക്...(അമ്പിളി.. അയ്യോ..'അമ്മ...എന്നും പറഞ്ഞു അനന്തു തിരിഞ്ഞു നോക്കിയതും..കണ്ണൻ വലിയ മൈൻഡ് ഒന്നും ഇല്ലാതെ നിൽക്കുന്നു.. നിങ്ങള് ഇവിടെ ഇങ്ങനെ എന്തു പൂരം കാണാൻ നിൽക്കുവാ..പോ...എനിയ്ക്ക് കതകു തുറക്കണം..

ഹ.നി പോയി തുറക്ക് ബാക്കി അപ്പോ..എന്നും പറഞ്ഞു കണ്ണൻ അവളെ പുറത്തേയ്ക്ക് തള്ളി വിട്ടു... അനന്തു ആണെങ്കി...എന്താവും എന്നറിയാതെ വാതില് തുറക്കാൻ ഒരുങ്ങിയതും..ഒരു നിമിഷം അവളുടെ സാരിയിലേയ്ക്ക് നോട്ടം പോയി.. ദൈവമേ..ഇതു ഞാൻ ഓർത്തില്ലലല്ലോ.. 'അമ്മ ഇതു കണ്ടാൽ ഇന്ന് എന്നെ കൊന്നത് തന്നെ... എന്നും വിചാരിച്ചു..കതകിന്റെ കുറ്റി എടുത്തതും അനന്തു അകത്തേയ്ക്ക് വലിഞ്ഞു... അനന്തു ചെല്ലുമ്പോ..കണ്ണൻ അവിടെ കസേരയിൽ ഇരിയ്ക്കുന്നു... പോയില്ലേ...(അനന്തു പോയിരുന്നെങ്കി ഇങ്ങനെ ഇരിയ്ക്കോ...(കണ്ണൻ.. ഒന്നു പോ..plz... പോകാം..എന്തായാലും ഇതുവരെ വന്നത് അല്ലെ..മഴയും നനഞ്ഞു അപ്പൊ അതിനു വല്ലതും..എന്നും പറഞ്ഞു. കണ്ണൻ ഇരുന്നിടത്തു നിന്നും എണീറ്റു..അനന്തുവിനടുത്തേക്ക് നടന്നു.. കണ്ണന്റെ പറച്ചില് കേട്ടതും...അനത്തുവിന്റെ ഉള്ളിൽ കൂടി എന്തോ തറഞ്ഞു കയറി.. കണ്ണൻ പയ്യെ അടുത്തേയ്ക് നടന്നു തുടങ്ങിയതും അനന്തു പുറകോട്ട് നീങ്ങാൻ തുടങ്ങിയതും ഒത്തായിരുന്നു.. ഇങ്ങേരു ഇതു എന്തിനുള്ള പുറപ്പാടാ...

എന്നും വിചാരിച്ചു..അനന്തു പിന്നിലോട്ട് നടന്നു ..വാതിലിൽ ഇടിച്ചു നിന്നു.. പെട്ടോ.. കണ്ണൻ കള്ള ചിരി ചിരിച്ചു കൊണ്ട് ചോദിച്ചു.. ഈ..അനന്തു ഒന്നു ഇളിച്ചു കാണിച്ചു... അപ്പൊ..എങ്ങനെയാ...എന്നും പറഞ്ഞു..കണ്ണൻ അടുത്തു ചെന്നതും.. അയ്യട..ഇപ്പൊ നടന്നത് തന്നെ എന്നും പറഞ്ഞു അനന്തു കണ്ണനെ തള്ളി മാറ്റിയതും ഒത്തായിരുന്നു.. നടക്കൂല മോനെ...(അനന്തു ആഹാ...അതെന്താ നടക്കാത്തത്.. ഒന്നല്ലേ ചോദിച്ചുള്ളൂ.. എന്നും പറഞ്ഞു കണ്ണൻ അടുത്തേയ്ക്ക് ചെല്ലാൻ ഭാവിച്ചതും.... ടി..കതകു ഒന്ന് തുറന്നെ നി..അകത്തു എന്തു ചെയ്യുവാ..എന്നും പറഞ്ഞു അമ്പിളി കതകു തുറന്നു അകത്തു കയറി... പെട്ടു..അനന്തു മനസിൽ പറഞ്ഞു... നി അകത്തു എന്തു ചെയ്യുവാ..അതും..സാരി..പോലും.മാ..റാ.. അപ്പോഴാണ് അമ്പിളി സാരി ശ്രെദ്ധിയ്ക്കുന്നത്.. എ.. ന്താ.. അപ്പൊ..ഞാൻ മാത്രം എന്നും പറഞ്ഞു അനന്തു ചുറ്റിലും നോക്കി.. ടി..എന്താടി ഇത്..സാരിയിൽ ചെളി നോക്കി.അമ്പിളി ചോദിച്ചു.. അ.. അത്..ഞാൻ കുളപ്പടവിൽ.. അവിടെ നിന്നും ആയതാ...(അനന്തു അതെന്താ. അവിടുത്തെ ചുവരു നിന്റെ മേല് ചെളി വാരി പൊത്തിയോ...(അമ്പിളി.. അ.. അത്..ഞാൻ... അത് ഞാൻ ഒന്ന് തെന്നി...തെന്നി വീഴാൻ പോയതാ...

അനന്തു വായിൽ വന്ന കള്ളം തട്ടി വിട്ടു എന്നിട്ട്..വല്ലതും പറ്റിയോ..നോക്കട്ടെ..എന്നും പറഞ്ഞു സാരി മാറ്റാൻ തുടങ്ങിയതും.. അമ്മാ...നോ...എന്നും പറഞ്ഞു അനന്തു സാരി പിടിച്ചു വെച്ചു.. ടി..നോക്കട്ട്... വയറ്റിലോ..മറ്റോ...മുറിവ് ഉണ്ടോ എന്ന്....എന്നും പറഞ്ഞു..വീണ്ടും സാരി അഴിയ്ക്കാൻ നോക്കിയതും..അനന്തു ദയനീയ ഭാവത്തിൽ ചുറ്റും ഒന്നു നോക്കിയതും ഒത്തായിരുന്നു... മുറിവൊന്നും കാണാൻ ഇല്ലല്ലോ..എന്നും പറഞ്ഞു അമ്പിളി മൊത്തത്തിൽ ഒന്നു നോക്കി.. അതല്ലേ..ഞാനും പറഞ്ഞത്..എന്തായാലും..'അമ്മ സാരി ഇങ്ങു താ...ഞാൻ പോയി കുളിച്ചെച്ചും വരാം.. അതിനു സാരി എന്തിനാ...അല്ലേലും ഞാൻ കാണാത്തത് ഒന്നും അല്ലല്ലോ...എന്നും പറഞ്ഞു അമ്പിളി.സാരി...മുഴുവൻ അഴിച്ചെടുത്തു.. 'അമ്മ കാണാത്തത് ഒന്നും അല്ല..പക്ഷെ വേറൊരു ആള്..അനന്തു മനസിൽ പറഞ്ഞു..അമ്പിളിയെ നിഷ്‌കു ആയി..നോക്കി.. അമ്പിളി അഴിച്ചെടുത്ത.സാരി യും കൊണ്ട് പോകാൻ തുടങ്ങിയതും.. ഞാ.ഞാൻ..അലക്കികൊളം..അമ്മേ..ഇവിടെ ഇട്ടേരെ.. നി തന്നെ അലക്കണം...

ഇതു ഞാൻ സർഫിൽ കൊവുക്കാൻ കൊണ്ടു പോണത...ഇവിടെ ഇട്ടിരുന്നാൽ നാളെ ഇത് കരിമ്പെനും അടിച്ചു നാശ കോശം ആകും.എന്നും.പറഞ്ഞു..അമ്പിളി പുറത്തേയ്ക്ക് പോയി... അനന്തുനെഞ്ചിൽ...കയ്യും വെച്ചു ഓടി പ്പോയി കതകു അടച്ചു.. തിരിഞ്ഞു..നോക്കുമ്പോ കണ്ണൻ അലമാരയിൽ ചാരി നിന്നു...അനന്തുവിനെ നോക്കി കയ്യും കെട്ടി ചിരിച്ചോണ്ട്..നിൽക്കുന്നു... അനന്തുവിനാണെങ്കി ആകെ ഒരു ചമ്മലും വെപ്രാളവും..ആ കോലത്തിൽ ആണെ നിക്കുന്നത്..അനന്തു ഒരു കയും മാറിൽ പിണച്ചു..കട്ടിലിൽ കിടന്ന ഷാൾ എടുത്തു പുതച്ചു... കണ്ണൻ പയ്യെ..അടുത്തേയ്ക്ക് വന്നു... അനന്തുവിനെ കയ്യിൽ പിടിച്ചു വലിച്ചു തന്നോട്..ചേർത്തു.. അനന്തു ആണെങ്കി...ആകെ..ഒരു വല്ലാത്ത അവസ്ഥയിൽ അവനോട് ചേർന്നു തലയും താഴ്ത്തി നിന്നു... കണ്ണൻ ആണെങ്കി..അവളുടെ മുഖത്തേയ്ക്ക് തന്നെ നോക്കി നിന്നു.. കണ്ണൻ ആണെങ്കി..പയ്യെ.അവളുടെ ചെവിയ്ക്ക് അരികിലേക്ക് അവന്റെ മുഗം കൊണ്ടു ചെന്നു.. അവന്റെ ശ്വാസം ഏറ്റതും അവളുടെ രോമ ഭാജികൾ അവന്റെ..ആഗമനം കണക്കെ എണീറ്റു നിന്നു..

കണ്ണൻ .പയ്യെ പറഞ്ഞു.. നിന്റെ മറുക് കാണാൻ നല്ല ഭംഗി ഉണ്ട്..കേട്ടോ... അനന്തു ഞെട്ടി.അവന്റെ മുഖത്തേയ്ക്ക്..നോക്കി.. ഏ.. ഏത് മറുക്..അതിനു എനിയ്ക്ക്..മറുക്.. എ.. എവടെ...(അനന്തു ആ..അതൊക്കെ ഉണ്ട്.. ഞാൻ തന്നെ ഇപ്പോഴല്ലേ..കണ്ടത്..എന്തായാലും നിന്റെ ഭംഗി അത് കൂടുതൽ കൂട്ടുന്നുണ്ട് കേട്ടോ.. എന്തായാലും..ഞാൻ ഒരു ഉമ്മയ പ്രതീക്ഷിച്ചത്.. ഇവിടെ വരെ വന്നതിനു... പക്ഷെ ഇപ്പൊ...എന്നും പറഞ്ഞു കണ്ണൻ ഒരു കള്ള നോട്ടം നോക്കിയതും.. ഇപ്പൊ.അനന്തു കുറച്ചു കലിപ്പിൽ കയ്യും കെട്ടി അവനെ നോക്കി... ഇപ്പൊ... അല്ലേൽ വേണ്ട..അതൊക്കെ പറഞ്ഞാൽ ഒരു ത്രിൽ ഇല്ല... എന്തായാലും..ഇത്രയും ആയ..സ്ഥിതിയ്ക്ക്...അധികം താമസിയാതെ തന്നെ ഞാൻ നിന്നെ കൊണ്ട് പൊക്കോളം മോളെ.. അപ്പൊ..ബാക്കി..ഞാൻ അഴിച്ചോളാം.. കണ്ണൻ ഒരു കള്ള ചിരി ചിരിച്ചു.പറഞ്ഞതും...

ഛി... എന്നും പറഞ്ഞു..കണ്ണനെ അനന്തു തള്ളി പുറത്താക്കി വാതിൽ അടച്ചു..ഒരു ദീർഘ നിശ്വാസം എടുത്തു... കണ്ണൻ ചിരിച്ചോണ്ട്..ആരും കാണാതെ അടുക്കള വഴി പുറത്തേയ്ക്ക് പോയി. അനന്തു..കണ്ണൻ പറഞ്ഞതിനെ പറ്റി ആലോചിച്ചു.ചിരിച്ചു കൊണ്ട്...കണ്ണടിയുടെ മുന്നിൽ പോയി നിന്നു പയ്യെ..അവള് പുതച്ചിരുന്ന ഷാൾ മാറ്റി... അവന്റെ കണ്ണുകൾ തന്റെ ശരീരത്തിൽ പതിഞ്ഞത് അറിഞ്ഞു...അവളിൽ ലജ്ജ ഉരുവായി.. പിന്നീട്..അവൾ..കണ്ണാടിയുടെ മുന്നിൽ നിന്നുമൊന്നു കറങ്ങി... എന്നാലും..ഞാൻ കണ്ടില്ലല്ലോ..മറുക്... എന്നാലും..അനന്തു..നിന്നെ കൊണ്ട് ഇനി കണ്ണനു മുന്നിൽ..നിന്റെ പ്രണയം മറച്ചുവയ്ക്കാൻ നിനക്ക് സാധിയ്ക്കും എന്നു എനിയ്ക്ക് തോന്നുന്നില്ല..എന്നും പറഞ്ഞു..അവൾ സ്വയം നോക്കി ഒന്നു പുഞ്ചിരിച്ചു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story