അനന്ത രാഗം: ഭാഗം 16

anantha ragam

രചന: അർച്ചന

അനന്തു പിറ്റേന്ന് എണീറ്റു..ഫ്രഷ് ആയി...നേരെ കണ്ണന്റെ വീട്ടിലേയ്ക്ക് വിട്ടു... ഉദ്ദേശം കഥ നായകനെ കാണുക... അമ്മായിയെ...എന്നും വിളിച്ചു നേരെ അങ്ങോട്ടു ചെന്നു കയറിയതും..ഒരുത്തൻ ഉണ്ട്..പുതപ്പും ചൂടി...കൂനി കൂടി ഇരിയ്ക്കുന്നു.. എന്താടാ പറ്റിയെ..(അനന്തു ഓ..എന്നാ പറ്റാനാ...പനിയാ...(കേശു പനിയാ.. നിനക്കാ...(അനന്തു അതെന്താ എനിയ്ക്ക് പനി വരില്ലേ..(കേശു അതല്ല...ഇന്നലെ നി നനഞ്ഞെന്നും ഇല്ലല്ലോ..അതുകൊണ്ട് ചോദിച്ചതാ.. നനഞ്ഞില്ലെന്നോ...ഹും.. കുളിച്ചാ കയറിയത്... കുളത്തിൽ നിന്നു..(കേശു ദേഷ്യത്തിൽ പറഞ്ഞു കുളത്തിലോ... നിനക്ക് നട്ട പ്രാന്ത് ആണോ..പതിരാതി കുളത്തിൽ ഇറങ്ങാൻ... ദേ.. എന്നെ കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... പ്രേമം...പൂത്തു വാരട്ടെ എന്നു കരുതി ഒരുത്തിയെ സാരി ഉടുപ്പിച്ചത്...അത്..എനിയ്ക്ക് അൽകുലുതായി..(കേശു അതെന്താ...അനന്തു ചോദിച്ചതും നിനക്ക് ഒന്നും അറിയില്ല അല്ലെടി..കോപ്പേ.. എന്തൊക്കെ ആയിരുന്നു .അടി...പിടി..ചവിട്ടു പണി....ഹും..ഞാൻ വെറും മണ്ടൻ...ഒരു കോപ്പും വേണ്ടാരുന്നു...

രണ്ടിനും റൊമാൻസും ഫീലിംഗും ഇല്ലെന്നു കരുതി എന്തൊക്കെയാ ഞാൻ കാട്ടി കൂട്ടിയത്... എന്നിട്ട് എന്തു പറ്റി....അനന്തു ഇളിച്ചോണ്ട് ചോദിച്ചു.. ഇതിനുള്ള മറുപടി ഞാൻ തരണോ...(കേശു കൊച്ചു കള്ളൻ.. പോ..അവിടുന്നു ഒരു അടിവെച്ചുതരും.. ടാ.. ഇതൊക്കെ ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കണം..(അനന്തു എന്നെ പഞ്ഞിയ്ക്ക് ഇട്ടിട്ടു..ആരും സ്പോർട്സ് കളിയ്ക്കണ്ട.. ഇന്നത്തോടെ നിർത്തി..ഞാൻ ഇനി...സ്വന്തമായി വല്ലോം നോക്കട്ടെ.. അല്ലെങ്കി..രണ്ടും കൂടി എന്നെ പഞ്ഞിയ്ക്ക് ഇടാൻ..കേശു കലിപ്പിൽ പറഞ്ഞു kalippaavatheda ചക്കരെ.. ഞങ്ങൾക്ക് നി മാത്രം അല്ലെ യുള്ളൂ... എന്തിന് കൊല്ലാനോ..(കേശു ചെ..നി ഇങ്ങനെ..തളരാതെ... അല്ലെടാ..കണ്ണേട്ടൻ എന്തിയെ...അനന്തു ചുറ്റും കണ്ണു കൊണ്ട് ഒരു ഓട്ട പ്രദക്ഷിണം വെച്ചു കൊണ്ട് ചോദിച്ചു.. വോ...അങ്ങേരു കാലത്തെ എങ്ങോട്ടോ..പോയി... ഓ.പോയ...പിന്നെ ഞാൻ ആരെ കാണിയ്ക്കാനാ ഇവിടെ ഇരിയ്ക്കുന്നെ...എന്നും മനസിൽ പറഞ്ഞു എഴുന്നേൽക്കാൻ ഭാവിച്ചതും..അല്ലേൽ വേണ്ട. ..എന്തായാലും വന്നു എന്തെലും താങ്ങിയിട്ടു പോകാം..

അമ്മായി..വല്ലോം..കഴിയ്ക്കാൻ എടുത്തെ. എന്നും പറഞ്ഞു അനന്തു നേരെ അടുക്കളയിലേക്ക് ഓടി. പോണ പോക്കിൽ തിരിഞ്ഞു നിന്നു ചോദിച്ചു അല്ലെടാ പനി ആയത് കൊണ്ട്..നിനക്ക് കഞ്ഞി അല്ലാതെ ഒന്നും കഴിയ്ക്കാൻ പറ്റില്ലല്ലോ...അല്ലെ.. അയിന്.. കേശു അർദ്ദം വെച്ചു ചോദിച്ചു.. അമ്മായിയെ..അപ്പൊ കേശുവിനെ ഫുഡ് കൂടി എനിയ്ക്കെ.... എന്താന്ന് അറിയില്ല ഭയങ്കര വിശപ്പ്..എന്നും പറഞ്ഞു അടുക്കളയിലേക്ക് കയറിയതും.. ടി..എന്റെ ഇഡലി...എന്നും പറഞ്ഞു കേശു പിറകെ ഓടിയതും ഒത്തായിരുന്നു.. പിന്നെ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു.. അങ്ങനെ..ഫുഡിനോടുള്ള മൽപിടുത്തം ഒക്കെ കഴിഞ്ഞപ്പോ തന്നെ..രണ്ടിനും ഭയങ്കര ക്ഷീണം... രണ്ടും കൂടി ഹാളിൽ തന്നെ കിടന്നു ...ഉറങ്ങി.. കണ്ണൻ പുറത്തു പോയി വന്നപ്പോ..രണ്ടെണ്ണം പൂര ഉറക്കം..അതും ഹാളിൽ..തറയിൽ.. ടാ.. എണീയ്ക്...ടി... എന്നും പറഞ്ഞു കണ്ണൻ രണ്ടിനെയും വിളിയ്ക്കാൻ തുടങ്ങി.. ഉം...പോ..അവിടുന്നു...എന്നും പറഞ്ഞു...കേശു തിരിഞ്ഞങ്.. കിടന്നു.. അനന്തു..ടി...

നിയെങ്കിലും...(കണ്ണൻ 'അമ്മ...plz. ഇന്ന് ക്ലാസിൽ...ഹാ..എന്നും പറഞ്ഞു ഒരു കോട്ടുവായും ഇട്ടു..അനന്തു..കേഷുന്റെ നെഞ്ചിലും ചവിട്ടി കിടക്കുന്ന പോലെ കിടന്നു.. പുറത്തുന്നു നോക്കിയാൽ ശിവന്റെനെഞ്ചിൽ ചവിട്ടി കാളി നിൽക്കുന്ന പോലെ... അടിപൊളി.. ഈ..മുതല്..ഇവിടെ ഉള്ളതിനോ..ബോധം ഇല്ല.. അതിന്റെ കൂടെ.. ടി..എണീയ്ക്കടി..കണ്ണൻ വീണ്ടും വിളിയ്ക്കാൻ തുടങ്ങി.. നിയെന്തിനാട അതിനെ ഇങ്ങനെ ശല്യ പെടുത്തുന്നത്..(ലേഖ ഇതു കണ്ടോ..ഇതിനു റൂമിൽ എങ്ങാനും കിടന്നൂടെ..(കണ്ണൻ ഹാ.. ഇതെന്തു പാട്.. അവർക്ക് ഇഷ്ടം ഉള്ളിടത്ത് അവര് കിടക്കുന്നു..നിയിത് ആദ്യമായി കാണുന്ന പോലെ.. എന്നും പറഞ്ഞു ലേഖ പോയി.. ഈ..'അമ്മ.. പുറത്തുന്നു ആരേലും വന്നാൽ... അതും ഈ കോലത്തിൽ.. ഞാൻ മുന്നേ പറഞ്ഞതാ..എന്നും പറഞ്ഞു കണ്ണൻ ചുറ്റും ഒന്ന് നോക്കി...അനന്തുവിനെ തറയിൽ നിന്ന് വാരി കൂട്ടി അങ് എടുത്തു.. അനന്തു..ചുരുണ്ടു കൂടി കണ്ണന്റെ നെഞ്ചിൽ..മുഗം ചേർത്തു.. കണ്ണൻ അനന്തുവിനെ ഒരു പുഞ്ചിരിയോടെ..തന്നോട് ചേർത്തു.. കണ്ണൻ അവളെ.തന്റെ റൂമിൽ കൊണ്ട് കിടത്തി..

അവളെ കിടത്തി മാറാൻ നോക്കിയതും..അനന്തു കണ്ണന്റെ കഴുത്തിൽ കൂടി ചുറ്റി..പിടിച്ചതും..ഒത്തായിരുന്നു..... കണ്ണൻ...തുറന്നു കിടക്കുന്ന വതിൽക്കലേയ്ക്കും അനന്തുവിനെ മുഖത്തേയ്ക്കും നോക്കി.. അനന്തു ഒന്നും അറിയാതെ പൂര ഉറക്കം... കണ്ണൻ പയ്യെ..അനന്തുവിന്റെ നെറ്റിയിൽ ഒരു..ഉമ്മ..കൊടുത്തു തന്നിൽ നിന്നും അവളെ വേർപെടുത്തി കട്ടിലിൽ കിടത്തി... ചിരിച്ചോണ്ട്തിരിഞ്ഞതും...ഒരുത്തനുണ്ട്.. കോട്ടുവായും ഇട്ടു..പാതി ബോധത്തിൽ ആടി ആടി നിക്കുന്നു... കണ്ണൻ നോക്കുമ്പോ അവൻ ഇളിച്ചോണ്ട് കയറി വന്നു.. ഇതു വല്ലതും കണ്ടു കാണോ...ഏയ്‌..കണ്ണൻ മനസിൽ പറഞ്ഞു... കേശു അടുത്തു വന്നതും.. എന്താടാ..(കണ്ണൻ.. കേശു കണ്ണന്റെ ചോദ്യം കേട്ട്..ഇളിച്ചോണ്ട്..അനന്തുവിനെ തള്ളി മാറ്റി..കട്ടിലിൽ കയറി കിടന്നതും അനന്തു കേശുവിനെ അതെ സ്പീഡിൽ ചവിട്ടി താഴെ ഇട്ടതും ഒത്തായിരുന്നു.. കണ്ണൻ ആണെങ്കി അനന്തുവിന്റെ ചവിട്ടു കണ്ട് ഒരടി പിറകിലേക്ക് മാറി.. പിന്നീട് കേശുവിനെ നോക്കി..അവൻ അവിടന്ന് എണീറ്റത് ഒന്നും..ഇല്ല..അവിടെ തന്നെ കിടന്നു..

കണ്ണൻ നോക്കുമ്പോ ഒരുത്തി ഉറക്കത്തിൽ കട്ടില് മൊത്തം തപ്പുന്നു എന്താണാവോ..കണ്ണൻ ഓഹ്..പുതപ്പ്..ആകും..ഉം..അവളുടെ കിടത്തയ്ക്ക് പുതപ്പ് തന്നെയാ ബെസ്റ്റ്..എന്നും പറഞ്ഞു കണ്ണൻ അവൾക്ക് ഒരു പുതപ്പ് എടുത്തു പുതച്ചു കൊടുത്തു..ചിരിച്ചോണ്ട് പുറത്തേയ്ക്ക് പോയി.. അന്ന് പകുതിയും രണ്ടും അവിടെ കിടന്നു ഉറങ്ങി..തീർത്തു... ഉച്ചയ്ക്ക് ചോറു കഴിയ്ക്കാൻ പോലും രണ്ടും പൊങ്ങിയില്ല... ** പിന്നെയും..ദിവസങ്ങൾ കടന്നു പോയി.. ഒരു ദിവസം..കോളേജിൽ..പോയിട്ടു മടങ്ങി..വരുന്ന വഴി.. ടാ... നിനക്ക് ലൈൻ ഒന്നും ഇല്ലേ...അനന്തു കേശുവിനോടയി ചോദിച്ചു.. അങ്ങനെ ചോദിച്ചാൽ ഞാൻ ഒരുത്തിയുടെ പിറകെ..നടക്കുന്നുണ്ട്...കേശു നമ്ര ശിരസ്കനായി പറഞ്ഞു... ടാ.. നാറി എന്നിട്ട് എന്നോട് ഒരു വാക്ക് പറഞ്ഞോ..(അനന്തു അത് ഇതുവരെയും സെറ്റ് ആയില്ലെടാ.. ഹാ.. സെറ്റ് ആവും ആയിരിയ്ക്കും..ആദ്യത്തെ അറ്റംറ്റാ... കേശു നേടുവീർപ്പിട്ടൊണ്ട് പറഞ്ഞു.. അതൊക്കെ ശെരി ആകും... പെണ്ണ് എങ്ങനെ...(അനന്തു കാണാൻ കുഴപ്പം ഇല്ല...നല്ല..ഗോതമ്പിന്റെ നിറം..

.അരയോളം ഉള്ള..കറുത്ത ഇടതൂർന്ന മുടി.. മലയാളം ഡിപ്പാർട്ട്‌മെന്റ്...പേരു.. കാവ്യ...ഇത്രയും..അറിയാം...ബാക്കി കണ്ടു പിടിയ്ക്കണം...(കേശു ആഹാ..എന്നിട്ടാണോ.... അല്ല നിന്നെ അവൾക്ക് ഇഷ്ടം ആണോ...അതോ.. ആ..അതൊന്നും അറിയില്ല..(കേശു അപ്പൊ നിനക്കും..മറ്റേ. നെഞ്ചിടിപ്പൊക്കെ ഇവളെ കാണുമ്പോ തോന്നാറുണ്ടോ..(അനന്തു ഇതു വരെ ഇല്ല..പിന്നെ. കുറച്ചു കഴിയുമ്പോൾ വരുമായിരിയ്ക്കും...എന്നും പറഞ്ഞു മുന്നോട്ട് നടന്നതും..പെട്ടന്നൊരു ബുള്ളറ്റ് കുറുകെ കൊണ്ട് നിർത്തിയതും ഒത്തായിരുന്നു..ഹെൽമറ്റ് ഉള്ളോൻഡ് ആളിനെ അറിയാൻ വയ്യ.. ആരാടാ.. ഇത്...അനന്തു കേശുവിനോട്..ചോദിച്ചു... ആ...എനിയ്ക്ക് എങ്ങനെ അറിയാം..ഇനി..നിനക്കുള്ള കുരുക്ക് ആയിരിയ്ക്കുമോ..വില്ലൻ എങ്ങാനും..ഏ.(കേശു 'ട്ടെ....' വെടി പൊട്ടണ പോലൊരു സൗണ്ട് കേട്ടപ്പോഴാണ്..അനന്തു ഞെട്ടി നോക്കുന്നത്.. നോക്കുമ്പോ ഒരുത്തൻ കവിളിൽ കയ്യും വെച്ചു നിൽക്കുന്നു.. എന്താ..സംഭവം..എന്നറിയാതെ കേശുവും ബ്ലിഗസ്യ എന്നും പറഞ്ഞു നില്ക്കുന്നു.. "ഇനി..നി.കാവ്യയുടെ പിന്നാലെ എങ്ങാനും..നടക്കുന്ന ഞാൻ കണ്ടാൽ..." ആ സാദനം..ഒരു വാർണിങ് കൊടുത്തു സൗണ്ട് കേട്ടപ്പോഴ രണ്ടിനും കത്തിയത്...ആ ശകടത്തിൽ ഇരിയ്ക്കുന്നത് ഒരു പെണ്ണാണ് എന്നു..

ടാ.. പെണ്ണാട...അനന്തു കേശുവിനോട് കുശു കുശുത്തു.. അതേ..എന്തിനാ..ഇപ്പൊ തല്ലിയെ..(അനന്തു അത്..ഇനി അവളുടെ പിറകെ ഇങ്ങേരു നടക്കുന്ന നേരത്തു പറയാം...അപ്പൊ പോട്ടെ നാത്തുനെ എന്നും പറഞ്ഞു ആ മുതല് വണ്ടിയും കൊണ്ട് പോയി... നാത്തൂനോ... നിയോ..(കേശു കവിളിൽ കയ്യും..വെച്ചു ചോദിച്ചു.. ആ...അനന്തു കൈ മലർത്തി.. അടി..എങ്ങനെ..ഉണ്ടാരുന്നു..(അനന്തു പൊളിപ്പൻ...അണപ്പല്ലു ഇളകിയോ എന്നൊരു സംശയം..അമ്മാതിരി കീച്ചാ കീച്ചിയത്... എന്നാലും പെണ്പിള്ളേയുടെ കൈക്ക് ഇമ്മാതിരി ആവതോ.. കേശു തല വെട്ടിച്ചു കൊണ്ട് ചോദിച്ചു.. ഇനി..കാവ്യയുടെ ചേച്ചി വല്ലതും ആവോ..(അനന്തു എങ്കി..പിന്നെ അവളുടെ പിറകെ..നടക്കരുത് എന്നു മാത്രം അല്ലെ പറയു..നിന്നെ പിന്നെ നാത്തൂനെ എന്നു വിളിച്ചത് എന്തിനാ..(കേശു അതും ശെരിയ.. എന്തൊക്കെയോ..ചീഞ്ഞു നാറുന്നുണ്ട്..എന്തായാലും.. നി..വാ... വിരൽ ക്ഷതങ്ങൾ മുഖത്തുന്നു വായിച്ചെടുക്കാം... ആദ്യം..ഇതിനു ചൂട് കൊടുക്കാം...(അനന്തു അതും.ശെരിയ..എന്നും പറഞ്ഞു കേശു അനന്തുവിനെയും താങ്ങി..നടന്നു... ആ.പെണ്ണ് വണ്ടി..കുറച്ചു ദൂരം കഴിഞ്ഞു.നിർത്തി.. എന്നിട്ടു അവരെ ഒന്നു തിരിഞ്ഞു നോക്കിയത്തിന് ശേഷം. വണ്ടി എടുത്തു......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story