അനന്ത രാഗം: ഭാഗം 17

anantha ragam

രചന: അർച്ചന

കേശുവും...അനന്തുവും...വീട്ടികെയ്ക്ക് ചെന്നതും.. വീട്ടിനു മുന്നിൽ പരിചയം ഇല്ലാത്ത...കുറച്ചു ചെരിപ്പുകൾ.. നിന്റെ വീട്ടിൽ ആരൊക്കെയോ വിരുന്നു ഉണ്ടല്ലോ.. എന്നും പറഞ്ഞു അനന്തുവും കേശുവും കൂടി അകത്തേയ്ക്ക് കയറിയതും.. ...അമ്മാവനും..അമ്മായിയും(കേശു അമ്മാവാ...എന്നും പറഞ്ഞു..അനന്തു..വും കേശുവും മാധവനെ പോയി..കെട്ടി പിടിച്ചു..കൂടെ മാലിനിയെയും.. ..അമ്മാവനും അമ്മായിയും ഒറ്റയ്ക്ക് ആണോ..വന്നത്...കേശു അല്ലെടാ..അവളും വന്നരുന്നു... കുറച്ചു നേരം ആയതെ ഉള്ളു...ഇപ്പൊ വരാം എന്നും പറഞ്ഞു എന്റെ വണ്ടിയും എടുത്ത പോയത്... അപ്പൊ നിങ്ങള് ത്രിബിൾസ..വന്നത്..കേശു ഞെട്ടി ചോദിച്ചതും...മാധവൻ വളിച്ച ഒരു ഇളി..പാസ് ആക്കി.. ആഹാ..വന്നോ..രണ്ടും..എന്നും ചോദിച്ചു കൊണ്ട്..ലേഖയും അമ്പിളിയും അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു... എല്ലാരും ഉണ്ടാരുന്നോ.. അപ്പൊ അച്ഛനും അമ്മാവനും....കേശു ആ..അവര് കൃഷി ഓഫീസ് വരെ പോയി..കണ്ണൻ അവരെ വിളിയ്ക്കാൻ പോയെക്കുവാ... അളിയാ...

എന്നും പറഞ്ഞു നാഥനും ജയനും കൂടി അകത്തേയ്ക്ക് കയറി.പിറകെ കണ്ണനും. നാഥനും ജയനും കൂടി മാധവനെ പോയി..കെട്ടി പിടിച്ചു.. ടാ.. ഞങ്ങളുടെ മരുമോള് എന്തിയെ...രണ്ടും കൂടി ഒരുമിച്ചു ചോദിച്ചതും...പുറത്തു നിന്നും ഒരു വണ്ടിയുടെ ശബ്ദം കേട്ടതും ഒത്തായിരുന്നു.. ആ..വന്നല്ലോ..ആള് എന്നും പറഞ്ഞു..മാധവനും ..എല്ലാം..കൂടി..പുറത്തോട്ട് ഇറങ്ങിയതും.. കേശുവും അനന്തുവും സ്റ്റാച്യു പോലെ നിന്നതും.ഒത്തായിരുന്നു... ടാ... ഇത്...നേരത്തെ..നിന്നെ..(അനന്തു മാധു.. കേശു..മൊഴിഞ്ഞു.. നാത്തൂനെ...എന്നും വിളിച്ചോണ്ട് അനന്തു മാദവിയെ എടുത്തൊരു കറക്കൽ... ടി...ഊളെ...നി.എന്താ ഈ കോലത്തിൽ..അനന്തു എല്ലാരും കേൾക്കെ ചോദിച്ചിട്ട്.. എന്നാലും പൊന്നു മോളെ നിയെന്തിനാടി...അവനെ തല്ലിയത്.. അനന്തു നിഷ്‌കു ആയി അവൾക്ക് കേൾക്കാൻ മാത്രം ചോദിച്ചു...

അവളുടെ ചോദ്യം കേട്ട് മാധവി അനന്തുവിനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചു... മോളെ..നി ഞങ്ങടെ ചെക്കനെ കൊല്ലോ...(അനന്തു ചിലപ്പോ...ആ..ഇനിയും സമയം ഉണ്ടല്ലോ...(മാധു.. എന്താ...രണ്ടും കൂടി ഒരു രഹസ്യം.. (കണ്ണൻ എന്നെ എങ്ങനെ കുഴിയിൽ ആക്കം എന്നായിരിയ്ക്കും...കേശു കവിളും തടവി ചോദിച്ചു.. ശോ.. അതിനിനിയും സമയം ഉണ്ട്..ചക്കരെ.. അല്ല കവിളിന് ഇതു എന്തു പറ്റി...സേട്ട..(മാധു നിനക്ക് അറിയില്ല അല്ലെടി..ഭൂതമേ..കേശു പയ്യെ പറഞ്ഞു.. അനന്തു ഇതു കേട്ടു..ചിരിച്ചു.. അല്ല..മോനെ കവിളിൽ ഇത്..എന്താ.പാട്..മാധു പറഞ്ഞപ്പോഴാ നോക്കുന്നെ..ഇതെന്താ...(മാധവൻ.. വല്ല ഇടത്തും ചെന്നു വീണു കാണും കയ്യിലിരുപ് അതാണെ..(നാഥൻ.. വീണ പോലെ തന്നെയാ...അതും..ആരുടെയോ..കൈ..മാധവി കളിയായി പറഞ്ഞു എങ്കി നോക്കണ്ട..ഏതേലും പെണ്ണ് ചാമ്പിയതാവും.

.(ജയൻ.. ആ..ഇതൊക്കെ ഇവന് സ്ഥിരമാ...നിങ്ങള് അകത്തേയ്ക്ക് വാ...എന്നും പറഞ്ഞു അമ്പിളി അവരെ അകത്തേയ്ക്ക് കൂട്ടി.. എല്ലാരും അകത്തേയ്ക്ക് കയറിയതും.. നി..എന്നെ തല്ലി അല്ലെ..നിനക്ക് ഉള്ളത് ഞാൻ തരാടി...(കേശു i am വെയിറ്റിങ്.. എന്നും പറഞ്ഞു..മാധവി അകത്തേയ്ക് കയറി... കേശു ആണെങ്കി..ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി.. മോനെ..കലിപ്പ് വേണ്ട..set ആവില്ല... എന്തായാലും നിനക്കുള്ള പണിയാ വന്നേക്കുന്നെ. ഇതിൽ മോൻ എന്റെ ഹെൽപ്പ് പ്രതീക്ഷിയ്ക്കണ്ട... ഞാൻ അവളുടെ ഭാഗത്താ..ചക്കരെ..എന്നും പറഞ്ഞു..അനന്തു പോയി.. നിയൊക്കെ ഒരു ചങ്ക് ആണോടി..കാലത്തി.. പണ്ടേ..രണ്ടി നും എനിയ്ക്കിട്ട് പണിയാൻ മിടുക്ക.. ഇപ്പൊ ദാ വീണ്ടും..എന്നെയങ്ങട്ടു കൊല്ലു...(കേശു നിയെന്താടാ..അവിടെ നിന്നു പിറുപിറുക്കുന്നത്...(ലേഖ അപ്പോഴാണ് താൻ ഇത്രയും നേരം അവിടെ നിന്നും പിറുപിറുക്കുകയായിരുന്നു എന്നു അറിഞ്ഞത്.. എല്ലാരേം നോക്കിയിട്ടു കേശുവും വലിഞ്ഞു..റൂമിലേയ്ക്ക്... എന്നാലും അവൾക്ക് ഇത്ര ധൈര്യം..എങ്ങനെ..

ഞാൻ ആരെ പ്രേമിച്ചാലും അവൾക്ക് എന്താ...പുല്ല്... ഇത്രയും നാൾ രണ്ടെന്നതിനെ മാത്രം സഹിച്ചാൽ മതിയാരുന്നു..ഇപ്പൊ ദേ..അടുത്തത്..ഇനി എത്ര ദിവസത്തേയ്ക്ക് ആണോ..എന്തോ..എന്നും പറഞ്ഞു...കേശു മുറിയിൽ അങ്ങോട്ടും..ഇങ്ങോട്ടും നടത്ത തന്നെ.. പെട്ടന്ന് വാതിൽക്കൽ ഒരു നിഴലനക്കം കണ്ടു നോക്കുമ്പോ...ഒരുത്തി വാതിലും ചാരി നിൽക്കുന്നു.. നിയോ...നിയെന്താടി..ഇവിടെ..(കേശു ചൂടാവാതെ..മാഷെ.. ഇനി ഞാൻ ഈ മുറിയിൽ അല്ലെ..എന്നും പറഞ്ഞു.മാധവി അകത്തേയ്ക്ക് കയറി...മേശ പുറത്തു വാച്ചും തലയിലെ റിബണും അഴിച്ചു വെയ്ക്കാൻ തുടങ്ങി.. എന്താ..ഉദ്ദേശം.എന്റെ മുറിയിൽ കിടക്കാൻ പറ്റില്ല.. അതിനു ചേട്ടന്റെ സമ്മതം എനിയ്ക്ക് വേണ്ടെങ്കിലോ..(മാധവി എന്റെ മുറിയിൽ കിടക്കാൻ..ഞാൻ സമ്മതിയ്ക്കണ്ടേ.. നിങ്ങടെ മുറിയോ... sorry.. നമ്മടെ മുറി..കല്യാണം കഴിഞ്ഞാൽ ഇവിടെ അല്ലെ..ഞാൻ കിടക്കുന്നെ എന്നും പറഞ്ഞു കേശുവുന്റെ..കട്ടിലിൽ കയറി..ചമ്രം പടിഞ്ഞു അങ് ഇരുന്നു.. അതിനു..ഞാൻ നിന്നെ കെട്ടിയില്ലെങ്കിലോ...

കേശു പുച്ഛത്തോടെ പറഞ്ഞതും.. മാധവി..ചിരിച്ചോണ്ട്..അങ് എണീച്ചു.. അവള് എണീയകുന്ന കണ്ട്.. കേശു രണ്ടടി..പിറകോട്ട്..മാറി... മാധവി..ആദ്യം പോയി.കതകു അടച്ചു അങ് കുറ്റി ഇട്ടു.. നി..നിയെന്താ..ചെയ്യണേ...കേശു വിക്കി വിക്കി പറഞ്ഞു.. ചെയ്തില്ലല്ലോ..ചെയ്യാൻ പോണത്..അല്ലെ യുള്ളൂ.. എന്നും പറഞ്ഞു..പയ്യെ..ഷർട്ടിന്റെ..കയ്യ് മുകളിലേയ്ക്ക്...കയറ്റി.. മാധവി മുന്നിലേയ്ക്ക് വരുന്ന അനുസര്ച്ചു..കേശു പിറകോട്ടു..പോയി.. നിങ്ങളെന്താ..മനുഷ്യ ഈ പെണ്പിള്ളേരെ പോലെ പിന്നിലേയ്ക്ക് പോണത്..(.മാധവി അപ്പോഴാണ് ശെരിയ്ക്കും താൻ പിന്നിലേയ്ക്ക് പോകുകയായിരുന്നു..എന്നു കേശു അറിഞ്ഞത്.. അവൻ നേരെ പോയി..കട്ടിലിൽ..തട്ടി..നിന്നു.. ടി..അടുത്തേയ്ക്ക് വരരുത്..എന്നു കേശു.പറഞ്ഞതും..മാധവി..കേശുവിനെ കട്ടിലിൽ തള്ളിയിട്ടു..അവന്റെ മുകളിൽ കയറി..ഇരുന്നതും ഒത്തായിരുന്നു... കേശു ആണെങ്കി..അവളുടെ പ്രവൃത്തിയിൽ വിയർത്തു കുളിയ്ക്കാൻ തുടങ്ങി.. എന്താടാ..ചക്കരെ..ഇങ്ങനെ വിയർക്കുന്നെ...മാധവി വിരൽ അവന്റെ മുഗത്തുടെ..ഓടിച്ചു കൊണ്ട് ചോദിച്ചു..

ഒന്നും ഇല്ല..എന്ന രീതിയിൽ കേശു ഉമിനീരും ഇറക്കി..തലയാട്ടി... നി..പിറകെ നടക്കുന്ന പെണ്ണിന്..ഇങ്ങനെ..ഒരു മുതല് നിനക്ക് പെണ്ണായി ഉള്ളത് അറിയാമോ...(മാധവി.. ഇ.. ഇല്ല...(കേശു അവൾക്ക് നിന്നെ ഇഷ്ടം ആണോ.. അ.. അറിയില്ല..(കേശു ഇനിയെങ്ങാനും അവൾക്ക് സേട്ടനോട്...പ്രേമം..തോന്നോ...(മാധവി.. എ.. എന്തോ...(കാശി അപ്പൊ..ഉറപ്പില്ല... നമുക്ക് അക്കാര്യം..ഒരു ഉറപ്പ് കിട്ടാൻ..ഒരു..പച്ച കുത്തിയാലോ.. അവള്..കാണുന്ന തരത്തിൽ.. എ.. എന്താ..കേശു ഒന്നും മനസ്സിലാവാതെ..ചോദിച്ചതും.. മാധവി..അവന്റെ കഴുത്തിൽ കടിച്ചതും..ഒത്തായിരുന്നു.. അവളുടെ പല്ല് നല്ല ആഴത്തിൽ തന്നെ അവള് പതിപ്പിച്ചു കൊടുത്തു... പാവം..കേശു..വിളിയ്ക്കണോ..കരയണോ..എന്നറിയാതെ..അവളെ..തള്ളി മാറ്റാൻ നോക്കിയിട്ടും..നോ. രക്ഷ..പെണ്ണ്..നല്ലപോലെ ലോക്ക് അങ് ഇട്ടു.. മാധവി കഴുത്തിൽ..നിന്നും.പല്ല് മാറ്റുമ്പോ..അവന്റെ ചോര അവളുടെ ചുണ്ടിൽ..പറ്റി ഇരിപ്പുണ്ടാരുന്നു..അവള് ആ ചോര നാവു കൊണ്ട് തുടച്ചു മാറ്റി.. കേശു ആണെങ്കി ആ സമയം കൊണ്ട് അതിനെ തള്ളി മാറ്റി.

ടി..സമദ്രോഹി..എന്ന പണിയ..കണിച്ചേ..എന്റെ കഴുത്ത്...നിന്നെ യുണ്ടല്ലോ..എന്നും..പറഞ്ഞു..കേശു മുന്നോട്ട് ആഞ്ഞതും..മാധവി..അവനെ പിടിച്ചു വലിച്ചു..തന്നോട് ചേർത്ത്..ചുണ്ടോട് ചുണ്ട് ചേർത്തതും..ഒത്തായിരുന്നു..കൂടെ..അവന്റെ നാക്കിൽ ഒരു കടിയും.. ഉച്ചത്തിൽ നിലവിളിയ്ക്കാൻ പോലും ആവാതെ..കേശു കറണ്ടടിച്ച കാക്കയെ പോലെ..ആയി.. മാധവി..അവന്റെ കവിളിൽ രണ്ടു തട്ടും തട്ടി..അവള് മുറി..വിട്ടു..പോയി.. എന്താ.ഇപ്പൊ ഇവിടെ ഇണ്ടായെ... ഇന്ന് വിഷുവ...ആ ലെവൽ ആയിരുന്നു കേശു.. ടാ.. എന്താടാ...എന്നും പറ്റി കണ്ണൻ അവന്റെ മുതുക് നോക്കി ഒന്നു കൊടുത്തതും കേശുവിന് ബോധം വീണു... നിയെന്താ..ഇങ്ങനെ നോക്കുന്നെ..കണ്ണനെ ഇതുവരെ കണ്ടിട്ടില്ലത്ത കണക്ക് കേശു നോക്കുന്ന കണ്ട് ചോദിച്ചു... ചും..എന്നും പറഞ്ഞു കേശു..ചുമൽ കൂച്ചി.. നി.വന്നേ..അമ്മാവനും അമ്മായിയും..പോകാൻ ഇറങ്ങി...എന്നു കണ്ണൻ പറഞ്ഞതും..കേശു ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി.. അപ്പൊ ഞങ്ങൾ ഇറങ്ങുവാ..കേട്ടോ.. മാധു..

ഒരു കുറുമ്പും കാട്ടാതെ ഇരിയ്ക്കണം..കേട്ടോ..മാധവൻ പറഞ്ഞതു കേട്ട്..മാധു നിഷ്‌കു ആയി തലയാട്ടി..കൂടെ ആരും കാണാതെ കേശുവിന് ഒരു സിഗ്നലും.. ചേട്ട അപ്പൊ ഇതു പോണില്ലേ..കേശു ഇല്ലെടാ.. അവൾക്ക് നിങ്ങടെ കോളേജിൽ അഡ്മിഷൻ ശെരി ആയി... കുറച്ചു ദിവസം അവിടെ ഉണ്ടാരുന്നു...ആള്..നിങ്ങള് അറിയാതെ..പിറകെ തന്നെ ഉണ്ടാരുന്നു..ഒരു സർപ്രൈസ് തരാൻ..കണ്ണൻ പറഞ്ഞതും കേശു അറിയാതെ കവിളിൽ കൈ വെച്ചു.. അപ്പൊ..ഞങ്ങള് ഇറങ്ങേണെ.. എന്നും പറഞ്ഞു..മാദവിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു... മാദവിയുടെ കണ്ണും നിറഞ്ഞു...അവൾ അവരെ കെട്ടി പിടിച്ചു...യാത്ര യാക്കി അപ്പൊ..ഇനി..മുതൽ..നി..ഇവിടെ കാണോ..(അനന്തു ഇവിടെ മാത്രം അല്ല...കോളേജിലും... പൊളിച്ചു..അല്ലെടാ..കേശു..അനന്തു ചോദിച്ചതും.. മുറിച്ചു...(കേശു എന്താ..(കണ്ണൻ അല്ല... പൊളിച്ചു പൊളിച്ചു...കേശു ദേവിയെ...അപ്പൊ..ഞാൻ..ഡെയിലി കഴുത്തിൽ ഒരു കെട്ട് ഇടേണ്ടി..വരും..കേശു മനസിൽ പറഞ്ഞു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story