അനന്ത രാഗം: ഭാഗം 20

anantha ragam

രചന: അർച്ചന

മാധുആണെങ്കി. .. നെഞ്ചും..പൊത്തി..എണീറ്റിരുന്നു.. ഈശോയെ...എന്റെ..നെഞ്ചു...എന്നും പറഞ്ഞു..ഇട്ടിരുന്ന ടീഷർട്ട്..മാറ്റി..നോക്കുമ്പോ...അവന്റെ പല്ലു നല്ല.അന്തസായിട്ടു പതിഞ്ഞു കിടപ്പൊണ്ട്.. കൂടെ.ചോര പൊടിഞ്ഞിട്ടും..ഉണ്ട്. ടാ.. പട്ടി...(മാധു ഇതെ സമയം..കേശു.നിലത്തു നിന്നും ചവിട്ടു കൊണ്ട് വീണ..എഫക്റ്റിൽ എന്താ സംഗതി എന്നറിയതെ അള്ളിപിടിച്ചു എണീറ്റു... നോക്കുമ്പോ ഒരുത്തി കട്ടിലിന്മേൽ.. നി..നിയോ... നിയെന്താടി..ഇവിടെ...(കേശു തേങ്ങാ...ഇടാൻ... കാലൻ..എന്റെ..നെഞ്ചു...കടിച്ചു മുറിച്ചു..സാമദ്രോഹി.. നീയെന്തു കടിയാടാ.. കടിച്ചത്...(മാധു കലിപ്പിൽ.. ഞാ...ഞാനോ.. നിന്നെയോ... കാര്യം ആയിപ്പോയി..എന്റെ കട്ടിലിൽ..എന്റെ റൂമിൽ വന്നിട്ടു...ഇപ്പൊ കടിച്ചതായി..കുറ്റം.. നിന്നോട് ആരാടി...ഇങ്ങോട്ടു കെട്ടിയെടുക്കാൻ പറഞ്ഞത്..കേശു തറയിൽ നിന്നും..എണീറ്റു ലൈറ്റ് ഇട്ടു കൊണ്ട് പറഞ്ഞു..

ഞാൻ ആരോട് ചോദിയ്ക്കണം.. ഇതേ..എന്റെ അമ്മായിയുടെ യും..അമ്മാവന്റെയും..വീടാ...ഈ മുറി..എന്റെ മുറച്ചേരുക്കന്റെയും...ചിലപ്പോ..ഞാൻ ഈ വീട്ടിൽ വരും...ഈ മുറിയിൽ കയറും .ഇങ്ങനെ കട്ടിലിൽ കിടക്കുകയും ചെയ്യും...എന്നും പറഞ്ഞു..മാധു കട്ടിലിൽ കിടന്നു.. അപ്പൊ..ഞാൻ..എന്റെ കട്ടിലിൽ കിടക്കുന്നതിനെ പലതും ചെയ്തതെന്നും ഇരിയ്ക്കും... ഇറങ്ങി പൊടി..പിത്ത കാളി...(കേശു നി..ഇറങ്ങി പോടാ.. മാധുവും..ചൂടായി... ആഹാ...നട്ട പാതിരാത്രി..കയറി വന്നതും.പോര...എനിയ്ക്കിട്ട് വെയ്ക്കുന്നോ...പന്നി..എന്നും..പറഞ്ഞു..മാധുവിനെ..പിടിയ്ക്കാനായി..ഭാവിച്ചതും.. കേശു...ടാ.. നി..ഈ വാതിൽ ഒന്നു തുറന്നെ.. പുറത്തുനിന്നും..നാഥൻ..വാതിലിൽ തട്ടാൻ..തുടങ്ങി.. അയ്യോ..അച്ഛൻ.. ടി..എണീച്ചു പോടി..(കേശു. ഓ..ഞാൻ പോയേക്കാം..എന്നും പറഞ്ഞു...മാധവി എണീറ്റതും.. നി..ഇത് എങ്ങോട്ട് ചാടി തുള്ളി പോണ്...(കേശു ശെടാ നിയല്ലേ പറഞ്ഞത്...ഇറങ്ങി..പോകാൻ..ഇപ്പൊ..എന്നോട് ചൂടാവുന്നോ...(മാധു കയ്യും കെട്ടി നിന്നു പറഞ്ഞു

ഓ..എന്തൊരു അനുസരണ... നേരത്തെ പറഞ്ഞപ്പോ...കൊമ്പത്ത് നിന്നവളാ.. ടി കോപ്പേ..എങ്ങോട്ടെങ്കിലും..ഒന്നു മാറി നിൽക്ക്.. പുറത്തു..അച്ഛൻ..ഉണ്ട്...(കേശു കുറച്ചു മയത്തിൽ പറഞ്ഞു.. ഓ..എന്തൊരു സോഫ്റ്റ്.. കുറച്ചു കൂടി..മയത്തിൽ പറഞ്ഞാൽ..കേൾക്കാം..(മാധു ആവശ്യം എന്റെ ആയിപ്പോയെടി.. കേശു മനസിൽ പറഞ്ഞു.. plzzzz... ഒന്നു പോയി ഒളിയ്ക്..കേശു കുറച്ചു താഴ്മയോടെ പറഞ്ഞു... ഈ..ഇത്രയും താഴ്ന്നത് കൊണ്ട്..സമ്മതിയ്ക്കാം..എന്നും പറഞ്ഞു..അലമാര പോയി തുറന്നു... തുറന്നതെ ഒരാമയുള്ളൂ...എന്തൊക്കെയോ..വന്നു...മാധുവിന്റെ മണ്ടയിൽ കൂടി വന്നു വീണു... എന്താടാ അവിടെ ശബ്ദം..നിയി വാതിൽ ഒന്നു തുറക്ക്..(ലേഖ അമ്മയും ഉണ്ടോ... ടി.. പെട്ടന്ന്... പുല്ല്..നി..ഈ അലമാരയിൽ എന്തൊക്കെയാ..ഈ നിറച്ചു വെച്ചേക്കുന്നേ എന്നും പറഞ്ഞു..മാധു എല്ലാം അതിനകത്ത് കുത്തി നിറച്ചു.. മാധു നേരെ കട്ടിലിനടിയിൽ കയറാൻ പോയതും.. നിയിത് എങ്ങോട്ട.... പോയി..ബാത് റൂമിലെങ്ങാനും ഒളിയ്ക്കേടി.. ops.... sorry.. എന്നും പറഞ്ഞു..മാധു..നേരെ ബാത് റൂമിൽ കയറി.. കേശു ഒരു ദീർഘ നിശ്വാസം എടുത്തു.. വിയർപ്പ് തുടച്ചു..കൊണ്ട് കതകു തുറന്നു.. എന്താടാ ഇത്ര താമസം..കതകു തുറക്കാൻ

..(നാഥൻ.. അ.. അത്..ഞാ.ഞാൻ... ഈശ്വര എന്താ പറയുക...കേശു മനസിൽ പറഞ്ഞു.. എന്താടാ നിന്നു പരുങ്ങുന്നെ...(ലേഖ.. ഏയ്‌..ഞാൻ..ഇവിടെ ഭയങ്കര ചൂട് ആയോണ്ട്.. കുളിയ്ക്കാൻ..കേശു കയ്യിൽ കിട്ടിയതു പറഞ്ഞു ഒപ്പിച്ചു.. കുളിയ്കാനോ.. ഇപ്പോഴോ..(നാഥൻ അതിനു എന്താ..കുളിയ്ക്കാൻ സമയവും കാലവും ഒക്കെ..ഉണ്ടോ.(കേശു ഓഹോ.മോൻ..ഈ കോലത്തിൽ ആണോ കുളിയ്ക്കുന്നത്.. ഇട്ടിരിയ്ക്കുന്ന..ഷൊർട്സും..ബനിയനും കണ്ടു..നാഥൻ ചോദിച്ചു.. കുളിയ്ക്കാൻ കയറിയപ്പോഴല്ലേ..അച്ഛൻ വിളിച്ചേ..അതാ..കുളിയ്ക്കാതെ.ഇറങ്ങി വന്നത്(കേശു ഓഹോ..എങ്കി മോൻ.പോയി കുളിച്ചെച്ചും..വാ... അച്ഛൻ ഇവിടെ ഇരിയ്ക്കാം..എന്നും പറഞ്ഞു നാഥൻ..കട്ടിലിൽ ഇരുന്നു.. ഈ..അച്ഛൻ.. ഞാൻ പിന്നെ കുളിച്ചോളാം...അച്ഛൻ ഇപ്പൊ വന്നത്..എന്തിനാ..(കേശു ഓ..അതോ..ഞാൻ ഒരു ശബ്ദം..കേട്ടു..അതു തിരക്കാനാ..വന്നത്..അതും ഒരു പെണ്ണിന്റെ...(നാഥൻ പെ.. പെണ്ണോ...(കേശു അതെന്താ നി..പെണ്ണ് എന്നു കേട്ടിട്ടില്ലേ..(നാഥൻ.. അതല്ല..ഈ രാത്രിയിൽ..പെണ്ണിന്റെ.ശബ്ദം..അതാ ചോദിച്ചേ..കേശു വിക്കി വിക്കി പറഞ്ഞു.. ഞാൻ കേട്ടതാ...ദേ..ഇവളും കെട്ടതാ... ലേഖയെ ചൂണ്ടി പറഞ്ഞു... നി..കണ്ണന്റെ അടുത്തു കൂടി..ഒന്നു ചോദിച്ചിട്ട് വാ.ലേഖയോട് നാഥൻ പറഞ്ഞു..

അല്ല..നി.കുളിയ്ക്കുന്നില്ലേ...(നാഥൻ.. ഏയ്‌..ഇനി അച്ഛൻ പോയിട്ടു കുളിയ്ക്കാം... അച്ഛൻ ഇവിടെ ഇരിയ്ക്കുമ്പോ കുളി...പിന്നെ ഡ്രസ് ഒക്കെ മാറണ്ടെ..കേശു ഒരു വിധം പറഞ്ഞു ഒപ്പിച്ചു.. ഓ..പിന്നെ..നിന്റെ ഡ്രസ് maral.. എന്നെ കൊണ്ട് ഒന്നും പറയരുത്..കഴിഞ്ഞ ദിവസം..തന്നെ..എന്റെ മുന്നിൽ വെച്ച... അച്ഛാ...നോ... കേശു.അലറി.. എന്താടാ....(നാഥാൻ അതൊക്കെ...ഇപ്പൊ.പറയുന്നത് എന്താ..അതൊക്കെകഴിഞ്ഞ കാര്യം അല്ലെ..അച്ഛനിപ്പോ എന്താ ഞാൻ കുളിയ്ക്കണം. അത്ര അല്ലെ ഉള്ളു..എന്നും പറഞ്ഞു കേശു..ബാത് റൂമിലേയ്ക്ക് നടന്നു.. നി കുളിതോർത്തൊന്നും എടുക്കാതെ ആണോ കുളിയ്ക്കാൻ പോണേ...എന്നും പറഞ്ഞു നാഥൻ..തോർത്ത് എടുത്തു കൊടുത്തു.. കേശു നേരെ ബാത്‌റൂമിൽ കയറി.. ** ടി..ഇനി എന്ത് ചെയ്യും.. (കണ്ണൻ.. ആ... എനിയ്ക്ക് അറിയാൻ...മേല (അനന്തു ടി..ഞാൻ പോയി..കതകു തുറന്നു നോക്കട്ടെ..ആരേലും വരുന്നുണ്ടോ എന്നു...എന്നിട്ടു നിന്നെ പുറത്തിറക്കം.. എന്നും പറഞ്ഞു കണ്ണൻ പോയി വാതിൽ തുറന്നു..തല പുറത്തേയ്ക്ക് ഇട്ടു നോക്കി.. ടി.ആരും..ഇല്ല..നി..വാ...(കണ്ണൻ അനന്തു കണ്ണന്റെ അടുത്തേയ്ക്ക് ചെന്നതും.. ടി.ഓടിയ്ക്കോടി...അമ്മ വരുന്നു..എന്നും പറഞ്ഞു..

കതകും തുറന്നിട്ടു..രണ്ടും ഓടി.കട്ടിലിൽ കയറി..രണ്ടും കൂടി പുതപ്പ് വലിച്ചു മൂടി..അനന്തുവിനെ തന്നോട്..ചേർത്തു.പിടിച്ചു..അവളുടെ..മുകളിലായി..കിടന്നു.. ദേ..പെട്ടന്ന് എണീച്ചു മാറണം കേട്ടോ എനിയ്ക്ക് ചിലപ്പോ ശ്വാസം കിട്ടില്ല..(അനന്തു മിണ്ടാതെ കിടക്കടി..അവളുടെ ഒരു ശ്വാസം.. ഇവിടെ മനുഷ്യന്റെ മാനം തന്നെ ചിലപ്പോ പോകും..അപ്പോഴാ..എന്നും പറഞ്ഞു..കണ്ണൻ...മിണ്ടാതെ..കിടന്നു.. ലേഖ വന്നു നോക്കുമ്പോ ഒരുത്തൻ പുതപ്പും മൂടി...പൂര ഉറക്കം അവിടെ ഒരുത്തൻ ചൂട് കാരണം കുളിയ്ക്കാൻ ഇറങ്ങുന്നു...ഇവിടെ ഒരുത്തൻ..മൂടി പൊതച്ചു ഉറങ്ങുന്നു..ഇതെന്താ ഇങ്ങനെ..എന്നും പറഞ്ഞു ലേഖ കണ്ണനെ പോയി വിളിച്ചു.. ടാ. കണ്ണാ. ..നി.ഒന്നു എണീറ്റെ.. ഉം..എന്താ..'അമ്മ..ഞാൻ ഒന്ന് ഉറങ്ങട്ടെ എന്നും പറഞ്ഞു കണ്ണൻ...ചുരുണ്ടു കൂടി.. ടാ.. ഒരു ശബ്ദം കേട്ടു...(ലേഖ അതു പൂച്ച വല്ലതും ആവും 'അമ്മ....ഹാ...എനിയ്ക്ക് ഉറക്കം വരുന്നു... അതും നല്ല തണുപ്പ്..എന്നും..പറഞ്ഞു പുതപ്പ്.കണ്ണൻ തല വഴി മൂടി.. ശെടാ..ഇതെന്തു പാട്... എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നു ....എന്നും മനസിൽ പറഞ്ഞു..ലേഖ കണ്ണനെ ഒന്നു നോക്കി..പുറത്തേയ്ക്ക്..പോയി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story