അനന്ത രാഗം: ഭാഗം 30

anantha ragam

രചന: അർച്ചന

വീട്ടിലെത്തിയതും..ഓരോരുത്തരും..ഓരോ വഴിയ്ക്ക് പോയി... ക്ഷീണം... ആളെണ്ണം കൂടിയത് കൊണ്ട്..അനന്തുവും മാധുവും നേരെ കണ്ണന്റെ അങ്ങോട്ടു വിട്ടു... ടാ.. കണ്ണേട്ടൻ എന്താ...അവിടെ..നമ്മൾ പ്രശ്‌നം ഉണ്ടാക്കിയപ്പോ ഒന്നും മിണ്ടാതെ..മാറി നിന്നത്...അനന്തു മാധുവിനോട് ചോദിച്ചു.. ആ...അത് നി കണ്ണേട്ടനോട് തന്നെ ചോദിയ്ക്കണം..എന്നും പറഞ്ഞു മാധു തിരിഞ്ഞു കിടന്നു.. ടി..നിയും വാ..നമുക്ക് പോയി ചോദിയ്ക്കാം..(അനന്തു നി..പോയേച്ചും വാ..എനിയ്ക്ക് ഭയങ്കര ക്ഷീണം.(മാധു.. ഹും..അവളുടെ ഒരു ഉറക്കം..എന്നും പറഞ്ഞു അനന്തു നേരെ കണ്ണന്റെ അടുത്തേയ്ക്ക് വിട്ടു.. മുറിയിൽ ചെന്നു നോക്കുമ്പോ ആശാൻ കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്നു.. അതേ..(അനന്തു ഉം..(കണ്ണൻ എണീറ്റെ.. എന്നും പറഞ്ഞു അനന്തു കണ്ണനെ വലിച്ചു എണീപ്പിയ്ക്കാൻ നോക്കി... എവടെ... എന്താടി..കണ്ണൻ കലിപ്പിൽ ചോദിച്ചു... നിങ്ങൾക്ക് എന്ത് മുടിഞ്ഞ വൈറ്റാ മനുഷ്യനെ മനുഷ്യന്റെ നടു പോയി...അനന്തു നടുവിന് തങ്ങി കൊണ്ട് പറഞ്ഞു..

അത് അറിയനാണോ ഇപ്പൊ വന്നേ.കണ്ണൻ കണ്ണു തുറക്കാതെ..പറഞ്ഞു ആ...(അനന്തു.. കണ്ണേട്ടന്റെ..അനിയൻ..അല്ലെ..എന്നിട്ടും ഒന്നും പറഞ്ഞില്ലല്ലോ.. ആ പെണ്ണുംപിള്ളയ്ക്ക് ഉള്ളത് നിങ്ങള് രണ്ടും കൊടുത്തില്ലേ.. അതുകൊണ്ട്..വേണ്ടെന്ന്..വെച്ചു.. പിന്നെ..ഞാനും കൂടി ഇടപെട്ടു അതിനെ വല്ലതും പറഞ്ഞിരുന്നേൽ..ഞാൻ സ്ത്രീ പീഡനത്തിന് അകതായേനെ...അതാ..കാലം...കണ്ണൻ ചിരിച്ചുകൊണ്ട്..എണീറ്റിരുന്നു കൊണ്ട് പറഞ്ഞു. അപ്പോ നിങ്ങള് കൊടുത്ത കണക്ക്..എന്നെ കൊണ്ട് അവരെ തല്ലാൻ പറ്റുമോ.... എന്നാലും ഒരു വഴക്ക് എങ്കിലും പറയാമായിരുന്നു...(അനന്തു.. ഉം.ഞാൻ കൂടി ഇടപെട്ടിരുന്നേൽ അവിടെ അതൊരു പോലീസ് കേസ് ആയേനെ..അതാ.ഇടപെടാതെ മാറി..നിന്നത്.. എന്നാലും ഉഗ്രൻ അടി ആയിരുന്നു..കേട്ടോ.. ഇതു കേട്ടതും അനന്തു ഒന്നു ഇളിച്ചു കാണിച്ചു.. അതേ...കണ്ണേട്ടനും എന്നെ തല്ലുകയും വഴക്ക് പറയുകയും ഒക്കെ ചെയ്തിട്ടില്ലേ..(അനന്തു അതിനു...(കണ്ണൻ അപ്പൊ..അതും പീഡനത്തിൽ വരുവല്ലോ...

അനന്തു നിഷ്‌കു ആയി ചോദിച്ചതും നിനക്ക്..പീഡനത്തിന് കേസ് കൊടുക്കണം..എന്നാണോ..(കണ്ണൻ അങ്ങനെ..അല്ല.കൊടുത്താലോ..എന്നു..അനന്തു കളിയായി ചിരിച്ചു കൊണ്ട് പറഞ്ഞു.. ഓ..കൊടുത്തോ..പക്ഷെ കേട്ടു കഴിഞ്ഞിട്ടു..മോള് കൊടുത്താൽ മതി..കണ്ണൻ അനന്തുവിനെ..തന്നിലേക്ക് വലിച്ചു അടിപ്പിച്ചു കൊണ്ട് പറഞ്ഞു അതെന്തിനാ...(അനന്തു അല്ല..അപ്പോ നിനക്ക് രണ്ടു കംപ്ലയിന്റും ഒത്തു കൊടുക്കാം..എങ്ങനെ ഉണ്ട്..ഐഡിയ..കണ്ണൻ ഒരു പിരികം പൊക്കി കാണിച്ചു... വൃത്തി കെട്ട മനുഷ്യൻ..എന്നും പറഞ്ഞു..അനന്തു കണ്ണന്റെ പിടിയിൽ നിന്നും വിട്ടു മാറി.. അപ്പൊ..ഇതാണല്ലേ മനസിലിരിപ്പ്...(അനന്തു ഇതിൽ കൂടുതൽ എന്ത് മനസിലിരിപ്പ്... അവളുടെ കോപ്പിക്കേ സംശയം..(കണ്ണൻ അങ്ങനെ..ഇപ്പൊ..മാറണ്ട എന്നാലും മനുഷ്യ എട്ടും പൊട്ടും തിരിയാത്ത. ഒരു പെണ്കുട്ടിയോട്..ഇങ്ങനെ...അനന്തു. സീൻ..ആക്കി.. ഓ..ഒരു എട്ടും പൊട്ടും തിരിയാത്ത പെണ്ണ്.. നിനക്ക് എല്ലാം അറിയാം.. ഹും..നട്ട പാതിരാത്രി..ഒരു കൊച്ചു പയ്യന്റെ മുറിയിൽ കയറി..വന്നു...

എങ്ങനെ നടന്ന ഞാനാ...(കണ്ണൻ അ.. അത്..അതല്ല..ഇപ്പൊ വിഷയം...(അനന്തു പറയുമ്പോ എല്ലാം പറയണം..(കണ്ണൻ അങ്ങനെ..ഇപ്പൊ..പണയണ്ടേ... ഇവിടെ..സ്ത്രീ പ്രശ്നം..ആണ്.മുഗ്യം...(അനന്തു അതെന്താ..ഞങ്ങൾക്ക്.ഇവിടെ ഒരു വിലയില്ലേ...(കണ്ണൻ.. അതെന്തിനാ..ഇപ്പൊ..ഇവിടെ .പറയുന്നേ.. മാറ്റർ അതല്ല..(അനന്തു ആദ്യം..നി..ഇത് പറ.. ഞങ്ങൾക്ക് .ഒരു വിലയും..ഇല്ലേ..കണ്ണൻ കലിപ്പായി.. അ.. അത്..നിങ്ങടെ കയ്യിലിരുപ്പാ...(അനന്തു എന്ത്..കയ്യിൽ..ഇരുപ്പ്..കണ്ണൻ..കട്ടിലിൽ നിന്നും..ഒന്നു എണീറ്റു.. പാവം..പെൻകോച്ചിനെ..ആവശ്യം ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പ്രകോപ്പിപ്പിച്ചില്ലേ..അതു..തന്നെ.. അതാര..പാവം..പെങ്കൊച്ചു..(കണ്ണൻ ആക്കി ചോദിച്ചു വേറെ ആരു ഞാൻ തന്നെ..അനന്തു എനിയ്ക്ക്..തോന്നുന്നില്ല...(കണ്ണൻ പുച്ഛത്തോടെ പറഞ്ഞു ആഹാ..എങ്കി..കാണിച്ചു തരാം..ഞാൻ..എന്നും.പറഞ്ഞു.അനന്തു നേരെ..വാതിലിനു അടുത്തേയ്ക്ക് പോയി.. അതേ..കാണിയ്ക്കുമ്പോ..കുറച്ചു..കനത്തിൽ..തന്നെ കാണിയ്ക്കണം..കേട്ടോ...

കണ്ണൻ കളിയായി പറഞ്ഞു.. പോടാ..പട്ടി... എന്നും പറഞ്ഞു..അനന്തു അവിടെ ഇരുന്ന ഒരു ബുക്ക് എടുത്തു എറിഞ്ഞു... അവിടെ.നിക്കടി...പട്ടി എന്താ ചെയ്യുക എന്നു നിനക്ക് ഇന്ന് ഞാൻ കാണിച്ചു തരാം..എന്നും പറഞ്ഞു..കണ്ണൻ..പിറകെ..ചെന്നതും.. അനന്തു എടുത്തു ചാടി..ഓടി..മുറിയ്ക്കകത്തു കയറി കതക് അടച്ചു... എന്തായി..ചോദിച്ചോ..ആയ്ക്കുന്ന അനന്തുവിനോട്..മാധു ചോദിച്ചു.. ഓ...ചോദ്യവും..കഴിഞ്ഞു..ഉത്തരവും കിട്ടി ബോധിച്ചു..എന്നും..പറഞ്ഞു ഒരു വളിച്ച ഇളിയോടെ..അനന്തുവും..കൂടെ കയറി കിടന്നു.. ഇങ്ങനെ..ഒരു..പെണ്ണ്.എങ്ങനെ തല്ലു വെടിയ്ക്കാം എന്നു ചിന്തിചൊണ്ട..പെണ്ണ്..നടക്കുന്നത്..എന്നും പറഞ്ഞു ചിരിച്ചോണ്ട് കണ്ണനും അകത്തു പോയി... അടുത്ത ദിവസം മുതൽ..എല്ലാർക്കും പിടിപ്പത് പണി..ആയിരുന്നു..

അതിൽ അനന്തുവും മാധുവും..കേശുവും പിള്ളേരും ഇല്ലാട്ടോ.. എല്ലാരേയും...കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്.. കണ്ണന്റെ ഫ്രണ്ട്സിനെ..കല്യാണം വിളിയ്ക്കുമ്പോ തന്നെ എല്ലാരും കൂടി..അവനെ..വാരി.. കാരണം.രണ്ടും കൂടി ഏത് നേരവും അടി ആയിരുന്നല്ലോ...അതുതന്നെ കാര്യം.. എല്ലാരും കല്യാണ തിരക്കിൽ ആയോണ്ട് ആർക്കും നല്ലതു പോലെ സൊള്ളാൻ ഒന്നും ടൈം കിട്ടിയില്ല... അങ്ങനെ...അധികം താമസിയാതെ..ആ ദിവസം വന്നു.. കണ്ണന്റെയും അനന്തുവിന്റെയും കല്യാണം.. (എന്തായാലും എല്ലാരും കല്യാണത്തിന് എതിയെക്കണം...) ...... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story