അനന്ത രാഗം: ഭാഗം 33

anantha ragam

രചന: അർച്ചന

സൂര്യ പ്രകാശം കണ്ണിൽ പതിച്ചതും അനന്തു മെല്ലെ കണ്ണു തുറന്നു.... ആദ്യം ഒരു ബോധവും ഉണ്ടായില്ല..പിന്നെയാ ഓർത്തത്..ഇന്നലെ തന്റെ കല്യാണം ആയിരുന്നു എന്ന്.. തിരിഞ്ഞു നോക്കുമ്പോ അടുത്തു തന്നെ..കണ്ണൻ ഉണ്ടായിരുന്നു... ഉറങ്ങുമ്പോ എന്തു നിഷ്‌കുവാ...ഈ ആണ് പിള്ളേര് എല്ലാരും ഉറങ്ങുമ്പോ പാവതുങ്ങള... എന്നും പറഞ്ഞു അനന്തു ശബ്ദം ഉണ്ടാക്കാതെ കണ്ണനോട് ചേർന്നു കിടന്നു...അവന്റെ മീശയിൽ കൂടി വിരൽ ഓടിച്ചു.. ഒന്നു ചിരിച്ചു.. ഈ മീശ ഇന്ന് ഞാൻ..എന്നും പറഞ്ഞു അനന്തു ആ മീശ പിരിച്ചു വെച്ചു... sorry കണ്ണേട്ട..ഇന്നലെ ഞാൻ തന്നെ എല്ലാം കുളം ആക്കി..അല്ലെ..sorry.. എന്നും പറഞ്ഞു..അനന്തു.. ആ ചുണ്ടിനു മുകളിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒന്നു ചുംബിച്ചു.. സത്യായും..പേടിച്ചിട്ടാ..ചേട്ട.. ഈ പ്രേമിയ്ക്കുമ്പോ റൊമാൻസ് കളിയ്ക്കുന്ന പോലെ അല്ലല്ലോ...

അതോർത്തപ്പോ ഉയിരു പോയി..അതാ..ഞാൻ..എന്നും പറഞ്ഞു..അനന്തു കണ്ണന്റെ നെഞ്ചിൽ തല ചേർത്തു..കിടന്നു.. കണ്ണൻ ആ സമയം അവളെ കുറച്ചു കൂടി തന്നോട് ചേർത്തു പൊതിഞ്ഞു കൊണ്ട്...കിടന്നു.. കണ്ണൻ കണ്ണു തുറക്കുമ്പോ അനന്തു അടുത്തിലായിരുന്നു.. ഇവള് കാലത്തെ തന്നെ എണീറ്റോ.. ആഹാ..പതിവില്ലാത്ത ശീലം ആണല്ലോ..എന്നും പറഞ്ഞു..കണ്ണൻ എണീറ്റു..ബാത്റൂമിലേയ്ക്ക് വിട്ടു.. കണ്ണൻ ഹാളിലേക്ക് ചെന്നു നോക്കുമ്പോ രണ്ടെണ്ണം പണ്ടത്തെ പോലെ ഹാളിൽ കിടന്നു ഉറങ്ങുന്നു.... ഇതിനെയൊക്കെ...എവിടെ വടി..എന്നും പറഞ്ഞു അടുത്തേയ്ക്ക്..ചെന്നു രണ്ടിന്റെയും ബാക്ക് നോക്കി ഒന്നു കൊടുത്തു... ആ..ഒന്നു..പോ..ഞാൻ ഉറങ്ങിക്കോട്ടെ...(അനന്തു %%$#$^ കേശു എന്താ വിളിച്ചെന്നു പോലും ഓർമ ഇല്ല.... അമ്മേ...കണ്ണൻ ഒരു വിളി ആയിരുന്നു... വിളി കേട്ട്..ഉറങ്ങിക്കിടന്ന രണ്ടെണ്ണം പിടച്ചടിച്ചു എണീറ്റു..മിഴ്‌ങ്ങസ്യ നോക്കി.ഇരുന്നു..ഉറങ്ങി എന്താടാ..എന്തിനാ..കാലത്തെ..ബഹളം..അടുക്കളയിൽ നിന്നും ലേഖ പുറത്തേയ്ക്ക് വന്നു ചോദിച്ചു.. ഇതെന്താ...കണ്ണൻ കേശുവിനെയും അനന്തുവിനെയും ചൂണ്ടി ചോദിച്ചു.. ഓ..അതോ..മോള് രാവിലെ എണീറ്റു വന്നപ്പോ ഞാൻ പറഞ്ഞു..മോള് കുറച്ചു കൂടി കിടന്നോ..

എന്നു..ഇവിടെ എനിയ്ക്ക് ഉള്ള പണി അല്ലെ ഉള്ളു...അതാ..മോള് ഇവിടെ കിടന്നത്.. ആ സമയം കേശു എണീറ്റു വന്നു..അനന്തു ഉറങ്ങുന്ന കണ്ട് അവനും കിടന്നു ഉറങ്ങി..ഹോ ഇതിനാണോ നി ബഹളം വെച്ചത്..എന്നും പറഞ്ഞു ലേഖ അടുക്കളയിലേക്ക് പോയി.. കണ്ണൻ തിരിഞ്ഞു രണ്ടെണ്ണതിനെ നോക്കുമ്പോ..ഒരുത്തി ഉറക്കത്തിൽ ആടി ആടി ഇരിയ്ക്കുന്നു...ഒരുത്തൻ ആണെങ്കി..അവളുടെ മടിയിൽ കിടന്നു ഉറക്കവും.. മണി10 ആയി..എന്നിട്ടും എണീറ്റില്ല... ദേ.. രണ്ടും എണീറ്റോ.. ഇനി ഉറങ്ങണ്ട...എന്നും പറഞ്ഞു..കണ്ണൻ രണ്ടിനെയും വലിച്ചു പൊക്കി.. plz.. കണ്ണേട്ട കുറച്ചു നേരം കൂടി.മണി8 അല്ലെ ആയുള്ളൂ...plz എന്നും പറഞ്ഞു..അനന്തു..ചമ്രം പടിഞ്ഞിരുന്നു വീണ്ടും ഉറക്കം തൂങ്ങി... അങ്ങനെ ഇപ്പൊ ഉറങ്ങേണ്ട...എണീട്ടെ... ടാ.. കേശു...എണീയ്ക്ക് എന്നും പറഞ്ഞു കേശുവിനെ തട്ടി എണീപ്പിച്ചു... എന്തോന്ന് ചേട്ട..എന്നും പറഞ്ഞു കേശു പൊങ്ങി... എന്റെ ആദ്യരാത്രി കുളമാക്കിയവനെ.. അങ്ങനെ ഇപ്പൊ ഉറങ്ങണ്ട...എന്നും പറഞ്ഞു..കണ്ണൻ മേശ പുറത്തു വെച്ച വെള്ളം എടുത്തു രണ്ടിന്റെയും തല വഴി ഒഴിച്ചു....

ആ....അമ്മേ....(കേശു അമ്മായി....(അനന്തു കണ്ണൻ ആണെങ്കി അവരുടെ നിൽപ്പ് കണ്ട്... പൂര ചിരിയും.. എന്താടാ..ഇത്...(ലേഖ അമ്മായി..ഈ സാദനം എന്നെ.നോക്കിയേ...അനന്തു പരാതിയും ആയി ചെന്നു .. കാര്യം ആയിപ്പോയി..ഉറങ്ങിയിട്ട് അല്ലേ(കണ്ണൻ അതിനു...മനുഷ്യന്റെ ഉറക്കം മൊത്തം പോയി..എന്നും പറഞ്ഞു കേശു മുറിയിലേയ്ക്ക് പോയി.. എന്താടാ രാവിലെ തന്നെ തുടങ്ങിയോ.... മോള്..പോയി ഡ്രസ് മാറ്റ്..എന്നും പറഞ്ഞു ലേഖ അനന്തുവിനെ സമാധാനിപ്പിച്ചു...മുറിയിലേയ്ക്ക് പറഞ്ഞു വിട്ടു.. പോടാ..എന്നും പറഞ്ഞു അനന്തു ചാടി തുള്ളി റൂമിലേയ്ക്ക് പോയി... കണ്ണൻ അവളുടെ പോക്ക് കണ്ട് ഊറി ചിരിച്ചു.. പിള്ള കളി ഇപ്പോഴും മാറിയിട്ടില്ല..ഇന്നലെ കല്യാണം കഴിഞ്ഞത് അല്ലെ ഉള്ളു..എന്നും പറഞ്ഞു ചെറിയൊരു കൊട്ടും ലേഖ പോയി.. ആ..അതേ..രണ്ടുപേരും..വിരുന്നിനു പോകാൻ റെഡി ആവണം കേട്ടോ..അടുത്ത വീട് എന്നു കരുതി..ചടങ്ങു മാറ്റാൻ പറ്റില്ല കേട്ടോ..പോണ പോക്കിൽ ലേഖ പറഞ്ഞു... ഉം..എന്നു മൂളി കണ്ണൻ റൂമിലേയ്ക്ക് പോയി...

ഹും..മനുഷ്യനെ ഒന്നു ഉറങ്ങാൻ പോലും സമ്മതിച്ചില്ല..സാദനം..നോക്കിയ്ക്കോ അങ്ങേരു ഉറങ്ങുമ്പോ ഞാനും കൊണ്ട് ഒഴിയ്ക്കും വെള്ളം...എന്നും പറഞ്ഞു..അനന്തു ഫ്രഷ് ആവാൻ തുടങ്ങി...കുളി കഴിഞ്ഞു നോക്കുമ്പോ... നാശം ഡ്രെസ്സും എടുക്കാതെ ആണോ..അനന്തു നി കുളിയ്ക്കാൻ കയറിയത്..എന്നും...പറഞ്ഞു ഇട്ടോണ്ട് കയറിയ ഡ്രെസ് നോക്കിയപ്പോ... അടിപൊളി...നനഞ്ഞു... ആ..നനഞ്ഞത് എങ്കി നനഞ്ഞത്...എന്നും പറഞ്ഞു..ടവലും ചുറ്റി..ആ നനഞ്ഞ ആ ഷർട്ടും എടുത്തിട്ടു..അനന്തു മുറിയ്ക്കു പുറത്തു ഇറങ്ങി.. ഹോ..നശിപ്പിച്ചു ..ഒരു ഉഗ്രൻ സീനറി..തകർത്തു..പുല്ല്... പറച്ചില് കേട്ടു അനന്തു നോക്കുമ്പോ കണ്ണൻ കട്ടിലിൻ മേൽ... അങ്ങനെ ഇപ്പൊ കാണണ്ട...അതൊക്കെ സിനിമയിലും..സീരിയലിലും...മാത്രമേ നടക്കു പൊന്നു കണ്ണേട്ട..ഉടുതുണി ഇല്ലാതെ ടവലും ഉടുത്തു വീളാ പരവശ ആയി നായിക..വരുന്നു..റൂമിൽ ഇരിയ്ക്കുന്ന നായകൻ..നായികയെ കണ്ണെടുക്കാതെ നോക്കുന്നു..അടുത്തേയ്ക്ക് ചെല്ലുന്നു ..ലിപ് ലോക്ക്..ടവലിൽ പിടിയ്ക്കുന്ന...

കുറച്ചു കഴിയുമ്പോ..കൊക്കും കോഴിയും ഉരുമ്മുന്നു...അടുത്ത ദിവസം പെണ്ണിന് ഗർഭം.... അതൊന്നു. ഇവിടെ നടക്കില്ല...എന്നും പറഞ്ഞു പുച്ഛിച്ചു കൊണ്ട് അനന്തു അലമാരിയിൽ നിന്നും അവളുടെ ഡ്രസ് എടുത്തു..കട്ടിലിൽ..ഇട്ടു.. ഹോ..നിനക്ക് ഇത്രയും വിവരം ഉണ്ടാരുന്നോ.. എന്നിട്ടാണോടി..നല്ലൊരു രാത്രി കുളം ആക്കിയത്.... ആ..ഏറെ കുറെ..(അനന്തു ഇത്..വിവരം..ഉള്ളോണ്ടല്ല..കുറച്ചു കൂടിയിട്ട...കണ്ണൻ മനസിൽ പറഞ്ഞു.. അതേ..വല്ലോം പറഞ്ഞരുന്നോ...(അനന്തു ഏയ്‌.. നി..വേഗം ഡ്രസ് മാറ്..(കണ്ണൻ അതൊക്കെ മാറാം..കണ്ണേട്ടൻ പുറത്തു പോ... ഏ.. ഞാൻ എന്തിനാ പോണേ.. എന്തായാലും ഞാൻ കാണാനുള്ളത് അല്ലെ..കണ്ണൻ കള്ള ചിരിയോടെ പറഞ്ഞു ആ..കാണാൻ ഉള്ളതല്ലേ..അല്ലാതെ കണ്ടില്ലല്ലോ... മോൻ..ഇപ്പൊ സ്റ്റാന്റ് വിട്ടെ.. ആ...എണീറ്റെ.. എന്നും പറഞ്ഞു അനന്തു കണ്ണനെ പിടിച്ചു വലിച്ചു.. ടി..ടി..plz.. ഞാൻ നോക്കി ഇരിയ്ക്കുകയെ ഉള്ളു.. നിനക്ക് എന്നെ വിശ്വാസം ഇല്ലേ...കണ്ണൻ നിഷ്‌കു ആയി ചോദിച്ചു.. ഇല്ല..

അനന്തു അതേ ഭാവത്തിൽ പറഞ്ഞു പൊന്നു മോനെ കണ്ണാ...എനിയ്ക്ക് അറിയില്ലേ... മോൻ വെറും നോട്ടം കൊണ്ട് മാത്രം നിർത്തില്ല..അനന്തു മനസിൽ പറഞ്ഞു കൊണ്ട് കണ്ണനെ വലിച്ചു പുറത്തിറക്കി...കതക്.അടച്ചു.. ഏട്ടത്തി..പുറത്തു ആക്കി അല്ലെ...കേശു ഇളിച്ചോണ്ട്..ചോദിച്ചതും.. കണ്ണൻ അവനെ കുനിച്ചു നിർത്തി മുതു പോളക്കെ രണ്ടു കൊടുത്തു.... ഇപ്പോഴാ ശെരിയ്ക്കും പുറത്തു ആയത്... ഇന്നലെ എല്ലാം അൽക്കുലുത്തു ആക്കിയിട്ട്...നാറി..ചോദിയ്ക്കുന്ന ചോദ്യം കേട്ട..കണ്ണൻ കലിപ്പിൽ...നടുനൂത്തി നിൽക്കാൻ നോക്കുന്ന കേശുവിനെ നോക്കി പറഞ്ഞു.. ആ..അതിനു എന്നെ പഞ്ഞിയ്ക്ക് ഇട്ടിട് എന്ത് കാര്യം..എല്ലാം..your സഹധർമ്മിണി വരുത്തിയത... അവൾക്ക് ആദ്യരാത്രി പേടി ആണ് പോലും.. (അപ്പൊ ആദ്യ പകലോ..me) ഓഹോ...അപ്പൊ അതിന്റെ..പണി ആണല്ലേ..എന്റെ കഞ്ഞിയിൽ പാറ്റ ഇടാനുള്ള..നീക്കം.ഉം. അതു ഞാൻ മാറ്റി തരാം.. കണ്ണൻ മനസിൽ പറഞ്ഞു.. എന്താ..കണ്ണേട്ട..your thinking.. ഹേ..(കേശു അതോ...ഇനി പൊന്നുമൊന് ഇമ്മാതിരി പണിയ്ക്ക് ഇറങ്ങിയാൽ ആ മുട്ടുകാല് ഞാൻ തല്ലി ഓടിയ്ക്കും...

പിന്നെ മോൻ.. ഏയ്‌..ഞാൻ..നിർത്തി..ഇന്നലയെ നിർത്തി..അപ്പൊ പോട്ടെ. എന്നും പറഞ്ഞു കേശു സ്കൂട്ടായി.. കണ്ണൻ നേരെ ചെന്നു കതകിൽ മുട്ടാനായി..നിന്നതും..അനന്തു വാതിൽ തുറന്നതും ഒത്തായിരുന്നു.. അല്ല...നി..റെഡി..ആയില്ലേ...(കണ്ണൻ ആയല്ലോ...(അനന്തു ടി..വീട്ടിൽ ഇടുന്ന ഡ്രെസ് അല്ല... ഇന്ന് വിരുന്നുണ്ട്.നിന്റെ വീട്ടിൽ പോണം..(കണ്ണൻ സത്യം...അത് ആദ്യമേ പറയണ്ടേ....ഞാൻ ദേ വന്നു എന്നും പറഞ്ഞു..സന്തോഷത്തിൽ കതക് അടയ്ക്കാൻ നോക്കിയതും.. ആഹ..ആദ്യം ഞാൻ എന്നിട്ടു മതി..മോള്..എന്നും പറഞ്ഞു കണ്ണൻ തള്ളി തുറന്നു..അകത്തു കയറി ദേ.. കഷ്ടം ഉണ്ട്..കേട്ടോ.. ഞാൻ ഇപ്പൊ റെഡി ആവാം..plz..(അനന്തു ഒരു plzസും ഇല്ല...ഹും മനുഷ്യന്റെ നല്ലൊരു രാത്രി..കുളം ആക്കിയ കുട്ടി പിശാച്.. എന്നും പറഞ്ഞു കണ്ണൻ റെഡി ആവാൻ തുടങ്ങി.. നിങ്ങൾക്ക് നാണം ഉണ്ടോ മനുഷ്യ...ഒരു പെങ്കൊച്ചു തടി പോലെ ഇവിടെ നിക്കുന്നത്..കണ്ടില്ലേ...അനന്തു മുഗം തിരിച്ചോണ്ട് പറഞ്ഞു വോ..ഇനി എന്തോ നാണിയ്ക്കാനാ.. എനിയ്ക്കുള്ളത് എന്തായാലും നി കണ്ടല്ലോ..ഇനി എന്താ..ഉള്ളേ എന്നും പറഞ്ഞു കണ്ണൻ ഡ്രസ് മാറി...

ഇതിനൊരു നാണവും ഇല്ലേ..ദൈവമേ.. എന്നും പറഞ്ഞു..അനന്തു റെഡി ആവാൻ ആയി...പോയി.. സാരി..തന്നെ ഉടുക്കാം..അമ്മ ഞെട്ടട്ടെ ..അല്ലെ കണ്ണേട്ട.. ഞെട്ടിയ്ക്കുന്നത് ഒക്കെ കൊള്ളാം.. സാരി..ഉടുപ്പിയ്ക്ക് എന്നൊന്നും എന്നോട് പറഞ്ഞേക്കല്...എന്നും പറഞ്ഞു കണ്ണൻ ഒരുങ്ങാൻ തുടങ്ങി.. ഹും ..ജാഡ.. ഞാനെ അമ്മായിയെ കൊണ്ട് ഉടുപ്പിയ്ക്കും..ഹും.. അമ്മായി...ഒന്നു ഇങ്ങു വരാവോ..അനന്തു അനന്തു വിളിച്ചതും ... എന്താടാ....(ലേഖ അമ്മായി..സാരി..അനന്തു നിഷ്‌കു ആയി പറഞ്ഞതും.. അത്രേ ഉള്ളോ...ഇങ്ങു താ.. ആദ്യം മോള് പോയി..പാവാടയും ബ്ലൗസും ഇട്ടോണ്ട് വാ...(ലേഖ ഇട്ടോണ്ട് വരുന്നത് എന്തിനാ..ഇവിടെ നിന്നു ഇട്ടാൽ പോരെ..കണ്ണൻ ഒന്നു എറിഞ്ഞു നോക്കി.. അനന്തു കണ്ണനെ നോക്കി ഒന്നു പുച്ഛിച്ചിട്ടു..ബ്ലൗസും പാവാടയും ഇട്ടോണ്ട് വന്നു..അല്ല പിന്നെ... ലേഖ..വളരെ ഭംഗി ആയി അനന്തുവിന് സാരി ചുറ്റി കൊടുക്കാൻ തുടങ്ങി.. കണ്ണൻ ആണെങ്കി തല ചീകി ചീകി അവിടെ തന്നെ നിന്നു... ഒളിഞ്ഞു നോട്ടം അതു തന്നെ...

അനന്തു കാര്യം മനസിലായതും അപ്പൊ തന്നെ അവിടെ കിടന്ന ഷാൾ എടുത്തു ദേഹത്തു കൂടി ഇട്ടു... നശിപ്പിച്ചു..ഇതിനൊക്കെ അധികം ബുദ്ദി കൊടുത്തത് എന്തിനാണാവോ..എന്നും പറഞ്ഞു..കണ്ണൻ വീണ്ടും കണ്ണാടിയുടെ മുന്നിൽ തന്നെ.നിന്നു.. ആ...കഴിഞ്ഞു..മോളെ...ലേഖ പറയുന്ന കേട്ടതും..കണ്ണൻ അനന്തുവിനെ ഒന്നു തിരിഞ്ഞു നോക്കി...പീച് കളർ സാരിയിൽ..അനന്തു.. മിന്നി ഈ മുതല് എന്നെ പാഴി കളയും.. ഈശ്വര കണ്ട്രോള് തരണേ...പിടിച്ചു നിക്കുന്ന പാട് മനുഷ്യനെ അറിയൂ...എന്നും പറഞ്ഞു..കണ്ണൻ ജോലി തുടങ്ങി... ഇത് ഇതു വരെ തീർന്നില്ലേ... നാലു പൂട കോതി വെയ്ക്കാൻ മൂന്നര മണിയ്ക്കൂർ...മാറ് അങ്ങോട്ടു എന്നും പറഞ്ഞു..അനന്തു കണ്ണാടിയുടെ മുന്നിൽ കയറി നിന്നു ഒരുങ്ങാൻ തുടങ്ങി.... ടി..ടി.. നിനക്ക് അസൂയ അല്ലെടി ഞാൻ ഒരുങ്ങുന്നത്...കണ്ട്(കണ്ണൻ അതേ..അസൂയ തന്നെയാ... നിങ്ങള് ഇങ്ങനെ ഒരുങ്ങി എന്റെ വീട്ടിൽ വരുന്നതിൽ നോ പ്രോബ്ലം.. പക്ഷെ പുറത്തോട്ട് ഈ കോലത്തിൽ പോണ്ട.. ഏതേലും പെണ്പിള്ളേരു വായി നോക്കും മോനെ...

അല്ലേലും കെട്ടു കഴിയുമ്പോ അമ്പിള്ളേർക്ക് ലൂക്ക് കൂടും..എന്നും പറഞ്ഞു..അനന്തു റെഡി ആവാൻ തുടങ്ങി . പട്ടി പുല്ല് തിന്നത്തും ഇല്ല.. പശുവിനെ പുല്ല് തീറ്റിയ്ക്കത്തും ഇല്ല..കണ്ണൻ പിറുപിറുത്തു.. ഞാൻ കേട്ടു മോനെ.. പശുവിനു പുല്ലു കൊടുക്കുന്നതിൽ കുഴപ്പം ഇല്ല. പക്ഷെ കാളയെ മേയാൻ വിടില്ല മോനെ.. മൂക്കുകയറിട്ടു തളയ്ക്കും.... അപ്പൊ പോകാം..എന്നും പറഞ്ഞു..അനന്തു പുറത്തേയ്ക്ക് നടന്നതും..കണ്ണൻ അപ്പൊ തന്നെ..അവളുടെ വയറ്റിൽകൂടി കൈ കൊണ്ട് ചുറ്റി തന്നോട് അടുപ്പിച്ചു നിർത്തി.. അനന്തു ഞെട്ടി എന്താ എന്ന ഭാവത്തിൽ..കണ്ണനെ നോക്കി.. എ .എന്താ.അനന്തു ചോദിച്ചതും..കണ്ണൻ ചിരിച്ചു കൊണ്ട് മേശ മേൽ ഇരുന്ന സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്തൂരം അവളുടെ സീമന്ത രേഖയിൽ തൊട്ടു...എന്നിട്ട് അവിടെ അമർത്തി ചുംബിച്ചു.. പയ്യെ..കണ്ണൻ തന്റെ നെറ്റി അവളുടെ നെറ്റിയുമായി ചേർത്തു വെച്ചു.. ഞാനെന്ന trail എത്ര ഒക്കെ ഓടിയാലും നിന്നിലെ റെഡ് സിഗ്‌നൽ മതി എന്നിലെ ചെയിൽ വലിയ്ക്കാൻ...

അല്ലാതെ ഞാൻ എവിടെയും നിർത്തില്ല...കേട്ടോടി പൊട്ടി കാളി..(കണ്ണൻ അതെ..പോണ്ടേ..ഇനിയും നിന്നാൽ...(അനന്തു.. ആ..വാ ഇറങ്ങാം..എന്നും പറഞ്ഞു..കണ്ണനും അനന്തുവും..ഇറങ്ങി... ഫുഡും കഴിച്ചു..നേരെ..അനന്തുവിന്റെ വീട്ടിലേയ്ക്ക് വിട്ടു... * അമ്മേ...എന്നും പറഞ്ഞു അനന്തു.. ആ നേരെ അടുക്കളയിലേക്ക് ചെന്നു..നേരെ സ്ലാവിന്റെ മണ്ടയിൽ കയറി..ഇരുന്നും.. ആഹാ..വന്നോ..കണ്ണൻ എന്തിയെ....(അമ്പിളി അത് ഹാളിൽ....അനന്തു പറയാൻ തുടങ്ങിയതും അമ്മായി....എന്നും പറഞ്ഞു കണ്ണൻ അടുക്കളയിലേക്ക് വന്നു...നേരെ വറുത്തു വെച്ച അണ്ടിപ്പരിപ്പിൽ കയ്യിട്ടു... ആഹാ..അപ്പൊ ഞാനും എടുക്കും എന്നും പറഞ്ഞു..കയ്യിട്ടതെ ഓർമ യുള്ളൂ..അപ്പോ തന്നെ കിട്ടി ചട്ടുകത്തിനു ... എന്താ..അമ്മേ....ഇത് എവിടത്തെ ന്യായം..എനിയ്ക്കും വേണം..അനന്തു.. അതൊക്കെ..പയസത്തിൽ ഇടാൻ ഉള്ളത...മോള്..ഹാളിലേക്ക് ചെന്നാട്ടെ...അമ്പിളി അനന്തുവിനെ ഓടിച്ചു.. ഹാളിൽ എത്തിയതും.ആഹാ..എന്താ രുചി ..കണ്ണൻ അവളെ കാണിയ്ക്കാനായി..അണ്ടിപ്പരിപ്പും മുന്തിരിയും തിന്നൊൻഡ് പറഞ്ഞു...

ദേ. എനിയ്ക്കും കൂടി താ...അനന്തു പറഞ്ഞതും ആഹാ..ഇതേ അമ്മായി തന്നതാ...നി വേണോങ്കി..വേറെ എടുത്തോ...(കണ്ണൻ കഷ്ടം കിട്ടും..ഒരെണ്ണം താ ചേട്ട....അനന്തു കെഞ്ചി.. കണ്ണേട്ട...എന്നും പറഞ്ഞു അപ്പുവും അമ്മുവും ഓടി വന്നു കണ്ണന്റെ മടിയിൽ ചാടി കയറി... എന്താ തിന്നണെ...ഞങ്ങൾക്കും...എന്നും പറഞ്ഞു കൈ നീട്ടിയതും..കണ്ണൻ അനന്തുവിനെ ഒന്നു നോക്കിയിട്ട്..ബാക്കി അവർക്ക് വീതിച്ചു കൊടുത്തു.. അനന്തു ആണെങ്കി..ഇതുകണ്ട് ചാടി തുള്ളി എണീറ്റു പോയി... മക്കള് ഇവിടെ ഇരിയ്ക്കെ..ഞാൻ പോയി നിങ്ങടെ ചേച്ചിയെ സോപ്പിട്ടിട്ടു വരാം..എന്നും പറഞ്ഞു കണ്ണൻ അവളുടെ പിറകെ വെച്ചു പിടിച്ചു... കണ്ണൻ നോക്കുമ്പോ ഒരുത്തി..തിണ്ണയിൽ പോയി..ചമ്രം പടിഞ്ഞു താണ്ടിയ്ക്ക് കയ്യും കൊടുത്തു അങ് ഇരിയ്ക്കുന്നു.. ഇത് പിള്ളേരെക്കാൾ കഷ്ടം ആണല്ലോ...എന്നും പറഞ്ഞു കണ്ണൻ അതേ പോലെ അവളുടെ ടുത്തു ചെന്നു ഇരുന്നു.. കൊച്ചു പിള്ളേരെ പോലെ അണ്ടിപ്പരിപ്പിനൊക്കെ ഇങ്ങനെ പിണങ്ങോ...കണ്ണൻ കളിയാക്കി.. അതെന്താ ഞങ്ങൾക്കൊന്നും അതിനായി പിണങ്ങിക്കൂടെ..

ഹും.. എന്റെ..പൊന്നോ.. എനിയ്ക്ക് അന്നേ കുറച്ചു ഡൗട് ഉണ്ടാരുന്നു..ഇപ്പൊ clear ആയി..(കണ്ണൻ.. എന്ത്...(അനന്തു നിനക്ക് കുറച്ചു വട്ടു ഉണ്ടോന്ന്.. ഹും നിങ്ങൾക്ക് മുഴുത്ത അസൂയയ...ഞാൻ ഇങ്ങനെ നടക്കുന്നതിനു..ഹും.. ഓ..പിന്നെ അസൂയ പെടാൻ പറ്റിയ സാദനം... ടി..നി ഇങ്ങനെ ഇരിയ്ക്കാതെ.. മാധുവിനെയും മാലതി അമ്മായി യേയും..വിളി.. ആ..അതു..ശെരിയ..ഞാൻ ഇപ്പൊ വരാവേ..എന്നും പറഞ്ഞു..ചാടി..എനിട്ടതും ഉടുത്തിരുന്ന സാരിയിൽ തടഞ്ഞു... അനന്തു..മലർന്നടിച്ചു വീണതും ഒത്തായിരുന്നു വീണ വീഴച്ചയിൽ പേടിച്ചു അനന്തു കണ്ണടച്ചു... കുറച്ചു നേരം ആയിട്ടും കുഴപ്പം ഒന്നും കാണാത്തത് കൊണ്ട്..അനന്തു പയ്യേ കണ്ണു തുറന്നു നോക്കിയതും.... കണ്ണൻ അവളെ..ചുറ്റി പിടിച്ചിട്ടുണ്ട്...അതും കണ്ണന്റെ മടിയിൽ കിടന്ന കിടപ്പിൽ.... ഇപ്പൊ വീണേനെ...അനന്തു ഇളിച്ചോണ്ട് പറഞ്ഞു നിനക്ക് ഒന്നു നോക്കി എണീട്ടൂടെ.. കണ്ണൻ കലിപ്പായി...ഇപ്പൊ ഞാൻ ഇല്ലാരുന്നു എങ്കിലോ... അതിനു ഇപ്പൊ കണ്ണേട്ടൻ ഉണ്ടല്ലോ..(അനന്തു എന്തു പറഞ്ഞാലും..ഉണ്ട്..അവൾക്ക് ന്യായം..

(കണ്ണൻ ഹും...ഞാൻ പോണ്..എന്നും പറഞ്ഞു അനന്തു എനിയ്ക്കാൻ ഭാവിച്ചതും..കണ്ണൻ അവളെ കൂടുതൽ ആയി..അരയിൽ കൈയ്യിട്ടു തന്നോട്..ചേർത്തു... അവന്റെ കൈകൾ സാരിയ്ക്ക് ഇടയിലൂടെ തന്റെ വയറിൽ അമർത്തി പിടിച്ചിരിയ്ക്കുന്നത് അനന്തുവും അറിയുന്നുണ്ടായിരുന്നു... ക..കണ്ണേട്ട....അനന്തു എന്തോ പറയാൻ തുടങ്ങിയതും.. ശു....കുറച്ചു നേരം..കുറച്ചു നേരം ഇങ്ങനെ...plz.. എന്നും പറഞ്ഞു..കണ്ണൻ..പയ്യെ. അവളെ കുറച്ചു ഉയർത്തിയ ശേഷം...അവളുടെ..കഴുത്തിൽ..മുഗം ചേർത്തു... അനന്തു ആ ചെയ്തിയിൽ ഒന്നു പിടഞ്ഞു കൊണ്ട് കണ്ണന്റെ മുറിയിൽ കോർത്തു.വലിച്ചു... കണ്ണന്റെ ചുണ്ടുകൾ..അവളുടെ..കഴുത്തിൽ ചുംബനത്തിൽ മുദ്രണം ചാർത്തി... പയ്യെ..അവിടെ നിന്നും അവന്റെ..ചുണ്ടുകൾ വേർപെടുത്തി പയ്യെ അവന്റെ ഇണയിലേയ്ക്ക് ചേക്കേറാൻ തുടങ്ങിയതും... അയ്യേ........ വിളി കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയതും... ഒരു ഉമ്മ കൊടുക്കാൻ പോലും സമ്മതിയ്ക്കില്ല...അപ്പോഴേയ്ക്കും വന്നു...നിയെന്താടി ഇവിടെ കണ്ണൻ കലിപ്പിൽ മാധുവിനോട് ചോദിച്ചു..കൊണ്ട് അനന്തുവിനെയും വിട്ട് എണീറ്റു. ഞാൻ നിങ്ങളെ നോക്കി വന്നതാ... ബഹളം കേട്ട് വന്നു നോക്കിയപ്പോ ആളില്ല.. മാധു ഇളിച്ചോണ്ട് പറഞ്ഞു.. ഉം..കണ്ണൻ അമർത്തി ഒന്നു മൂളി... അമ്മായി എന്തിയെടാ...

(അനന്തു ദേ..ഇപ്പൊ അടുക്കളയിലേയ്ക്ക് പോയി.. നേരത്തെ നിങ്ങള് വരുന്ന പ്രമാണിച്ചു..അടുക്കളയിൽ കയറിയത്തിനു അമ്മായി ഓടിച്ചതെ ഉള്ളു...(മാധു നി..വാ..നമുക്ക്..അമ്മായിയെ കാണാം..എന്നും പറഞ്ഞു അനന്തു പോയി... ഹലോ...അതേ...മാധു കണ്ണനെ വിളിച്ചു.. എന്താടി..(കണ്ണൻ ലിപ് ലോക്ക് ആയിരുന്നു..അല്ലെ..മാധു കളിയാക്കി ചോദിച്ചതും.. കണ്ണന്റെ കൈ അവളുടെ ചെവിയിൽ പിടുത്തം ഇട്ടതും ഒത്തായിരുന്നു... മോള് വലിയ കാര്യങ്ങൾ ഒന്നും തിരക്കണ്ട കേട്ടോ...എന്നും പറഞ്ഞു കണ്ണൻ മാധുവിന്റെ ചെവിയിൽ പിടിച്ചു കിഴുക്കി..വിട്ടു.. എന്റെ ചെവി ... വെറുതെ അല്ല നാത്തൂൻ പണി തരുന്നത്..ഇതല്ലേ കയ്യിലിരുപ്പ്...എന്റെ നാത്തൂനെ കാത്തൊണെ.. മാധു മേലോട്ട് നോക്കി പറഞ്ഞതും.. കണ്ണൻ ടി..എന്നും വിളിച്ചു അടിയ്ക്കാൻ ഓങ്ങിയതും ഒത്തായിരുന്നു... പക്ഷെ മാധു ആദ്യമേ റൂട്ട് വിട്ടു...അല്ല പിന്നെ.. പിന്നെ..അവിടെ ഒരു ബഹളം ആയിരുന്നു.. രണ്ടു വീട്ടുകാരും ഒത്തുകൂടി...അച്ഛൻ മാരെല്ലാം..ഒരിടത്തു..അമ്മമാരെല്ലാം..മുറിയിൽ..പിള്ളേരെല്ലാം..വേറൊരിടത്തു...

അങ്ങനെ..അന്നത്തെ പ്രോഗ്രാം..കഴിഞ്ഞു..കണ്ണനും..അനന്തുവും അവിടെ തന്നെ കൂടി... രാത്രി ആയതും അനന്തുവിന് പഴയ പോലെ..വീണ്ടും തുടങ്ങി... ഇന്ന് ഇനി എന്തു ചെയ്യും..കയ്യും കാലിനും ചെറിയ വിറയൽ ഉണ്ടോ..എന്തോ..എന്നും വിചാരിച്ചു..വാതിലിനു വെളിയിൽ നിൽക്കുന്ന അനന്തുവിനെ കണ്ടതും..അമ്പിളി പോണില്ലേ കിടക്കാൻ..(അമ്പിളി.. ഓ..അമ്മേ.എന്നും പറഞ്ഞു..അനന്തു അകത്തു കയറി... നോക്കുമ്പോ ഒരാള് നീണ്ടു നിവർന്നു ബെഡിൽ കിടപ്പുണ്ട്...അനന്തുവും ശബ്ദം ഉണ്ടാക്കാതെ...പയ്യെ ലൈറ്റും അണച്ചു മറു സൈഡിൽ വന്നു കിടന്നതും കണ്ണൻ അനന്തുവിനെ വലിച്ചു തന്റെ മുകളിൽ കിടത്തിയതും ഒത്തായിരുന്നു... അനന്തു ആണെങ്കി ആവി പോയ പുട്ടുകുടം കണക്കു കിടന്നു... ഉം..എന്തു പറ്റി.. ആകെ ഒരു വിറയൽ...കണ്ണൻ അവളെ ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു.. ഏയ്‌..എ.. എന്ത്.. അനന്തു നിന്നു വിക്കി... അപ്പൊ..ഒന്നും ഇല്ലല്ലോ..അങ്ങനെ ആണെങ്കി തുടങ്ങിയാലോ..എന്നും പറഞ്ഞു അനന്തുവിനെ മറിച്ചിട്ടു കണ്ണൻ അവൾക്ക് മുകളിലായി കിടന്നു..

അനന്തു ആണെങ്കി ഇറുക്കി കണ്ണടച്ചു കിടന്നു... കുറച്ചു കഴിഞ്ഞും അനക്കം ഒന്നും ഇല്ലാത്ത കണ്ടു... കണ്ണു തുറന്നു നോക്കുമ്പോ..ഒരാള് ചിരിച്ചോണ്ട് തന്നെ നോക്കി കിടക്കുന്നു.. ഉം..എന്താ ചിരിയ്ക്കുന്നെ...അനന്തു കലിപ്പായി.. അല്ല...എന്നെ എടുത്തിട്ടു കുടഞ്ഞോണ്ടിരുന്ന ആളാണല്ലോ ഇങ്ങനെ പേടിച്ചു ചരണ്ടു കിടക്കുന്നത് എന്നു ഓർത്തപ്പോ...കണ്ണൻ വീണ്ടും ചിരിച്ചോണ്ട് പറഞ്ഞു ഹും..എന്നും പറഞ്ഞു അനന്തു തല വെട്ടിച്ചു.. എന്റെ പെണ്ണേ..ഇതിലൊക്കെ പേടി ഒകെ സർവ സാദരണം ആണ്...നിനക്ക് എപ്പോ തോന്നുന്നുവോ..അപ്പൊ...പോരെ...എന്നും പറഞ്ഞു..കണ്ണൻ അവളുടെ നെറ്റിയുമായി തന്റെ നെറ്റി ഒന്നു മുട്ടിച്ചു... അനന്തു ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് കണ്ണനെ ചുറ്റി പിടിച്ചു.. ഇപ്പഴ ശ്വാസം നേരെ വീണത്... എന്താണെന്ന് അറിയില്ല കണ്ണേട്ട..ആകെ ഒരു വെപ്രാളം ആയിരുന്നു...ഇപ്പൊ അതില്ല.. ഇപ്പഴ ശ്വാസം നേരെ വീണത്... ഇനി നമുക്ക് ഉറങ്ങാം... പക്ഷെ ഒരു കണ്ടീഷൻ.. ഞാൻ..നമ്മടെ ആദ്യ രാത്രിയെ നീട്ടിയിട്ടുള്ളൂ...എന്നും വെച്ചു..

വേറെ ഒന്നും മാറ്റി വെച്ചിട്ടില്ല...കേട്ടോടി..കാന്താരി. (കണ്ണൻ അത്..എൻ..എന്നു ചോദിയ്ക്കുന്നതിനു മുന്നേ തന്നെ..ഉത്തരം എന്നോണം..കണ്ണൻ അനന്തുവിന്റെ മാറിൽ മുഗം പൂഴ്ത്തിയിരുന്നു... ക..കണ്ണേട്ട..അ.. അത്..(അനന്തു ഇത്..മാത്രം.. നി..പറ്റില്ല എന്ന് പറഞ്ഞാലും..എന്നെ കൊണ്ട് പറ്റില്ല...അതുകൊണ്ട്... ഇങ്ങനെ ഉള്ള..ചെറിയ കുരുത്ത കേട് മോള് സഹിച്ചേ പറ്റു എന്നും പറഞ്ഞു..കണ്ണൻ അവളുടെ കഴുത്തിലേയ്ക്ക് മുഗം പൂഴ്ത്തി... പയ്യെ അവിടെ നിന്നും അവൻ തന്റെ ചുണ്ടുകളെ അനന്തുവിന്റെ ചുണ്ടുകളുമായി കോർത്തു.. കണ്ണന്റെ പല്ലുകൾ അവളുടെ ചുണ്ടിൽ ആഴ്ന്നിറങ്ങി മുറിവേല്പിച്ചു...അനന്തു ആ വേദന തന്നിലേയ്ക്ക് പ്രണയ പൂർവം സ്വീകരിച്ചു.. കണ്ണൻ തന്റെ ഇണകളെ അവന്റെ അധരങ്ങളിൽ നിന്നും വേര്പെടുത്തുമ്പോ...ഇരുവരും നന്നായി കിതച്ചിരുന്നു... ഒരു ഉമ്മയ്ക്കെ..ഇങ്ങനെ ആണെങ്കി...പൊന്നു മോളെ..നിന്റെ കാര്യം പോക്ക...എന്നും പറഞ്ഞു ചിരിച്ചു കൊണ്ട്..കണ്ണൻ ..അനന്തുവിന്റെ മാറിൽ തലവെച്ചു കിടന്നു... പയ്യെ ഇരുവരും..ഉറക്കത്തിലെയ്ക്ക് വീണു... തുടരും. ഈ പാർട്ട് ബോറായോ എന്നു അറിയില്ല.... മനസിൽ ചിന്തകൾ ഒന്നും വരാതെ എഴുതി കൂട്ടിയത് ആണ്...... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story