അനന്ത രാഗം: ഭാഗം 36

anantha ragam

രചന: അർച്ചന

 പിറ്റേന്ന് രാവിലെ...എണീയ്ക്കുമ്പോൾ...അനന്തു കണ്ണന്റെ..നെഞ്ചിൽ തലചായ്ച്ചു ഉറങ്ങുകയായിരുന്നു.... അനന്തു കണ്ണു തുറന്നു...കണ്ണന്റെ..മുഖത്തേയ്ക്ക്..ഒന്നു..നോക്കി..പതിയെ അവന്റെ മൂക്കിന് മുകളിൽ അനന്തു തലോടി...പെട്ടന്ന് ബോധം വന്നത് കണക്ക് അനന്തു ചാടി എണീറ്റത്തും..കണ്ണൻ അനന്തുവിനെ പിടിച്ചു വലിച്ചു..തന്റെ ദേഹത്തേയ്ക്ക് ഇട്ടു...ചേർത്തു പിടിച്ചു... കുറച്ചു നേരം കൂടിയെടി...plz.... നിന്നെ ഇങ്ങനെ ചേർത്തു പിടിച്ചു ഉറങ്ങാൻ നല്ല സുഗം...എന്നും പറഞ്ഞു കണ്ണൻ വീണ്ടും കണ്ണടച്ചു കിടന്നു.. കിടക്കാനോ...ദേ..എണീറ്റെ... അമ്മായി..ഇപ്പൊ വരും...(അനന്തു അതിനെന്താടി...നി.എന്റെ ഭാര്യ അല്ലെ..എന്നും പറഞ്ഞു കണ്ണൻ വീണ്ടും അനന്തുവിനെ തന്നോട് ചേർത്തു അതൊക്കെ ശെരി തന്നെ... അതിനു..ഇന്നലെ ഞാൻ കിടന്നത് മാധുവിന്റെ കൂടെ അല്ലെ...മനുഷ്യ..ഇപ്പൊ..നിങ്ങടെ കൂടെ കണ്ടാൽ..... കണ്ടാൽ എന്താ.... രാത്രി എന്റെ ഭാര്യയെ കാണാതെ...പൊറുതി മുട്ടിയപ്പോ ഞാൻ ഇങ്ങു പോന്നു... മക്കളെ..........

(ലേഖ ദേ..അമ്മായി.... പോയി.വാതില് തുറക്ക് പെണ്ണേ... ഈ കോലത്തിലോ.... അനന്തു കലിപ്പിൽ കണ്ണനെ നോക്കി... കണ്ണൻ അവളെ..ഒന്നു..നോക്കി...പിന്നെ.തറയിലേയ്ക്കും എന്നിട്ടു ഒരു...കള്ള ചിരിയോടെ...തറയിൽ കിടന്ന ഡ്രസ് എടുത്തു കയ്യിൽ കൊടുത്തു.. അനന്തു... പെടച്ചടിച്ചു..ഡ്രസ് എടുത്തിട്ടു... മോളെ..കതക് തുറക്ക്... ആ...ദാ വരണു അമ്മായി... എന്നും പറഞ്ഞു...അനന്തു ഓടി ചെന്നു കതകു തുറന്നു... ദാ.. മോളെ..ചായ....എന്നും പറഞ്ഞു..ലേഖ ചായ അനന്തുവിന്റെ കയ്യിൽ കൊടുത്തു... അമ്മായി ഇത്.... കണ്ണനുള്ളതാ...ടാ...എന്നും പറഞ്ഞു..ചിരിച്ചു കൊണ്ട്..മൂക്കിൽ തുമ്പിൽ പറ്റിയിരുന്നു സിന്ദൂരം കയ്യാൽ തുടച്ചു..ലേഖ...പോയി... അനന്തു.. ചമ്മി..തെറിച്ചു കൊണ്ട് കതകു അടച്ചു... എന്താ ഭാര്യേ....എന്നും പറഞ്ഞു കണ്ണൻ ചായ..വാങ്ങി.. അമ്മായി..എല്ലാം..അറിഞ്ഞു....അനന്തു നകം കടിച്ചു കൊണ്ട്..പറഞ്ഞു.. അത്..എനിയ്ക്കു തോന്നി.... ഇപ്പൊ..'അമ്മ അല്ല ആരു വന്നിരുന്നെങ്കിലും അങ്ങനെ കരുതു....മോളൊന്നു കണ്ണാടിയിലേയ്ക്കു നോക്കിയേ....എന്നും പറഞ്ഞു..അനന്തുവിനെ കണ്ണൻ റൂമിലെ കണ്ണാടിയ്ക്ക് മുന്നിൽ കൊണ്ട് നിർത്തി...

അനന്തു കണ്ണാടിയിൽ തന്റെ കോലം കണ്ടു ഞെട്ടി... നി...പെടച്ചടിച്ചു..ഇട്ടോണ്ട്...പോയതെ...ഞാൻ അകത്തിടുന്ന...ഉൾ ബനിയനും നിന്റെ പാവാടയും ആണ്... ഇന്നലെ....രാത്രി തന്നെ ഞാൻ ഇങ്ങു വന്നത് അമ്മയ്ക്ക് മനസിലായി കാണും..എന്റെ അല്ലെ...'അമ്മ..എന്നും പറഞ്ഞു.. കുടിച്ചു കൊണ്ടിരുന്ന ചായ...പകുതി അനന്തുവിനു കൊടുത്തു..അനന്തു ഒറ്റവലിയ്ക്ക് ആ ചായ അങ് കുടിച്ചു... അപ്പൊ എങ്ങനെയാ മോളെ..എന്തായാലും 'അമ്മ..അറിഞ്ഞു....അപ്പൊ....കണ്ണൻ മീശ പിരിച്ചു ചോദിച്ചതും... അയ്യട..അങ്ങോട്ടു മാറിയ്‌ക്കെ...എന്നും പറഞ്ഞു.കണ്ണനെയും തള്ളി മാറ്റി അനന്തു ഓടി ബാത്‌റൂമിൽ കയറി... നിന്നെ.ഞാൻ എടുത്തളാടി....എന്നും പറഞ്ഞു ചിരിച്ചു കണ്ണൻ വീണ്ടും കട്ടിലിലേയ്ക്ക്...വീണു.. ** മാധു...എണീറ്റു ചെല്ലുമ്പോൾ..ഒരുത്തൻ...സോഫയിൽ സുഗ ഉറക്കം... അയ്യോട...എന്താ..ഉറക്കം... ഇപ്പൊ ശെരി ആക്കി തരാവേ...എന്നും പറഞ്ഞു മാധു മേശ പുറത്തിരുന്ന ജഗ്ഗിലെ വെള്ളം അവന്റെ തല വഴി ഒഴിച്ചു... മാധു...വെള്ളം...ഒഴിച്ചതും..കേശു ആ ഷീറ്റോടെ അങ് എണീറ്റു...

പയ്യെ ഷീറ്റ് തലയിൽ നിന്നും മാറ്റി...വായിൽ ഉള്ള വെള്ളം കൊണ്ട് പല്ലു തേച്ചൊരച്ചു കഴുകി... ഹാളിൽ അങ് തുപ്പി... അങ്ങനെ..പല്ലു തേപ്പും കുളിയും കഴിഞ്ഞു....(ചോട്ടാ മുംബൈ ഫിലിം) ഇതിനു ഇതു തന്നെ ദിവസവും പരിപാടി....മാധു മനസിൽ വിചാരിച്ചു തീർന്നതും എന്തോ ഒന്ന് അന്തരീക്ഷത്തിലൂടെ പറന്നു കേശുവിന്റെ തലയിൽ വീണതും ഒത്തായിരുന്നു.... കേശു നോക്കുമ്പോ...ഒരു പാത്രം.... ഇളിച്ചോണ്ട്...കേശു പത്രം വന്ന വഴിയേ...കണ്ണുകൾ ചലിപ്പിച്ചു...കൂടെ മാധുവും... ഒന്നേ നോക്കിയുള്ളൂ... പോരാളി... കാളിയ്‌ക്ക് പടിയ്ക്കുവാന്ന് തോന്നുന്നു...കേശുവിനെയും തലയിലോട്ടും ആണ് നോട്ടം മുഴുവനും.. മാധു അപ്പോഴേ...ഒന്നു മാറി നിന്നു.... അകത്താണോടാ നാറി തുപ്പി കളിയ്ക്കുന്നെ...എന്നും പറഞ്ഞു..ലേഖ അടുക്കളയിൽ നിന്നും ഒരു തുടുപ്പ് എടുത്തോണ്ട്...ലേഖ കേശുവിനടുത്തേയ്ക്ക് ചെന്നതും...കേശു എടുത്തുചാടി പുറത്തോട്ട് ഓടിയതും..ഒത്തായിരുന്നു...

ലേഖ വിടോ ..കൂടെ ഓടി...കുറച്ചു കഴിഞ്ഞതും... അയ്യോ....'അമ്മ..തല്ലല്ലേ... ഇനി തുപ്പില്ല...തുടങ്ങിയ വിളികൾ മാത്രമേ..പുറത്തു കേട്ടുള്ളൂ... മാധു കാഴ്ച കാരി ആയി പടിയിലും... യുദ്ദം ജയിച്ച യോദ്ധാവിനെ പോലെ ലേഖ അകത്തേയ്ക്ക് പോയതും...പിറകെ..അവിചെടുത്ത നാരങ്ങാ പോലെ കേശുവും... അവൻ തളർന്നു ചെന്നു പടിയിൽ ഇരുന്നു.. എങ്ങനെ..ഉണ്ടായിരുന്നു..(മാധു ഓ..ഒടുക്കത്തെ സ്റ്റാമിന...എന്നാ അടിയാ..അതും വെറും വയറ്റിൽ....(കേശു ഞാൻ..കണ്ടാരുന്നു..മാധു ചിരി കടിച്ചു പിടിച്ചു ചോദിച്ചു.. പിന്നെ എന്തിനാടി കോപ്പേ ചോദിച്ചത്... എന്നും പറഞ്ഞു..കേശു മാധുവിനെ ഒരു തള്ള്... അമ്മായ്... എന്തിനാടി വിളിച്ചു കൂവുന്നത്..ഇനി ഒരടിയ്ക്ക് ഉള്ള ബാല്യം എന്റൽ ഇല്ല ദാസാ....മതിയായി..എന്നും പറഞ്ഞു കേശു ഞൊണ്ടി ഞൊണ്ടി...അകത്തേയ്ക്ക് വലിഞ്ഞു... മാധു ആ പോക്ക് നോക്കി ഇളിച്ചോണ്ടും... കുറച്ചു കഴിഞ്ഞതും കണ്ണനും അനന്തുവും പുറത്തേയ്ക്ക് വന്നു... ആ..വന്നോ രണ്ടാളും...(നാഥൻ കുറച്ചു കൂടി നേരത്തെ വന്നുടായിരുന്നോ..

.(മാധു എന്താടി..ഇവിടെ വല്ലതും പുഴുങ്ങി..വെച്ചേക്കുന്നോ..(കേശു... ഏയ്‌..കുറച്ചു നേരത്തെ വന്നിരുന്നേൽ..ഒരുത്തനെ എടുത്തിട്ടു പുഴുങ്ങുന്നത് കണമായിരുന്നു..മാധു..ചിരിച്ചോണ്ട്..പറഞ്ഞു... നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി...'അമ്മ അടുത്തായി പോയി....ഇല്ലേൽ ഞാൻ കാണിച്ചു തന്നെനെ... കേശു മനസിൽ പറഞ്ഞു...മുൻപിൽ ഇരുന്ന ചൂട് പുട്ട് പപ്പടം വച്ചൊരു..ഒറ്റ പിടി... അയ്യോ...എന്നൊരു വിളി മാത്രം.... ആക്രാന്തം കാണിച്ചാൽ ഇങ്ങനെ ഇരിക്കും...(മാധു നി..പോടി..എപ്പരാച്ചി..എന്നും പറഞ്ഞു..കേശു ചൂട് പുട്ടും കയ്യും ഒരുപോലെ ഊതി ഊതി കഴിയ്ക്കാൻ തുടങ്ങി.. അവന്റെ കഴിപ്പു കണ്ട്... ബാക്കി എല്ലാരും ചിരിച്ചോണ്ട്...ആഹാരം കഴിച്ചു.... ** മാസങ്ങൾക്ക് ശേഷം... അനക്കം ഉണ്ടോ..അമ്മായി....(കേശു ഓ...(മാലതി ആ...ഇനി..ഞാൻ നി അങ്ങോട്ടു മാറിയെ..എന്നും പറഞ്ഞു..മാധു കേശുവിനെ പിടിച്ചൊരു തള്ള്... വാവേ...വാവേടെ...ചേച്ചി..ആടാ...മാധു മാലത്തിയുടെ വയറ്റിൽ ചെവിയോർത് പറഞ്ഞു... അമ്മേ...വാവ ചവിട്ടാത്തത് എന്താ....മാധു വിഷമത്തോടെ..ചോദിച്ചു.. അതൊക്കെ...ചവിട്ടും...നി.സമാധാന പ്പെട്...(അമ്പിളി.. ഇനി..ഞാൻ എന്നും പറഞ്ഞു..അനന്തു മാലതിയുടെ വയറ്റിൽ ചെവിയോർത്തു.

.മറു സൈഡിൽ ആയി...ഇരുന്നു.. മോൻ..വാവയാ എന്നാ തോന്നുന്നത്...(കണ്ണൻ അതെന്റെ..പെണ്ണാ....എന്റെ..വാവയാ... എന്നും പറഞ്ഞു..അപ്പു കണ്ണനെ തള്ളി കളഞ്ഞു...മാലതിയുടെ വയറ്റിൽ കൈ ചേർത്തു.. അമ്മായി ഇത്...എന്റെ..വാവയാ.... ഈ കണ്ണേട്ടൻ പറഞ്ഞ പോലെ ഒന്നും അല്ല... നിങ്ങള് നോക്കിയ്ക്കോ...ഇതേ..മോള് വാവയാ...എന്റെ പെണ്ണാ....ഇപ്പൊ അവള് ചവിട്ടും..നോക്കിയ്ക്കോ...(അപ്പു ഓ..പിന്നെ..ഇപ്പൊ ചവിട്....എന്നു കേശു പറയാൻ തുടങ്ങിയതും...മാലതിയുടെ വയറ്റിലെ കുഞ്ഞു അനങ്ങിയതും ഒത്തായിരുന്നു.. വാവ അനങ്ങി അല്ലോ....എന്നും പറഞ്ഞു...അപ്പു സന്തോഷത്തിൽ വാവയ്ക്ക് ഒരു ഉമ്മ..കൊടുത്തു... നോക്കിയ്ക്കോ..ഇവളെ..ഞാൻ കെട്ടും...കേട്ടോടാ..കേശു...എന്നും പറഞ്ഞു അപ്പു ഗത്തിൽ നിന്നു.... ഓ..സമ്മതിച്ചു..നി കെട്ടിയ്ക്കോ...കേശു പുച്ഛിച്ചു... അപ്പൊ..അമ്മായി..എനിക്കോ...അമ്മു മുഗം മങ്ങി...മാലതിയെ നോക്കി... അച്ചോടാ....ഇനി..നിനക്ക് ഉള്ള..മുറച്ചേറുക്കനെ ഇനി..എങ്ങനെ പറ്റും...നിനക്ക് സമ്മതം ആണേൽ നി എന്നെ കെട്ടിക്കൊടി..കേശു പറഞ്ഞതും..

അവന്റെ നാടും പുറം നോക്കി..അപ്പു ഒന്നു കൊടുത്തതും ഒത്തായിരുന്നു... എന്റെ പെങ്ങൾക്ക് കണ്ട കേളവൻ മാരേ ഒന്നും വേണ്ട...ഒന്നു പോടാപ്പാ...(അപ്പു.. നാറി..കേശു മൻസിൽപറഞ്ഞു.. നി..പേടിയ്ക്കണ്ടട...ഞാൻ ഒരു ചേട്ടായിയെ നോക്കി വെച്ചിട്ടുണ്ട്...(അമ്മു അമ്പടി കേമി ആരാ..ആള്...(കണ്ണൻ പേരു.. ..ആ..അത് അറിയില്ല...നല്ല..ചേട്ടനാ(അമ്മു ആഹാ...5ലോ..6ലോ....(കേശു കളിയായി..ചോദിച്ചു ഏയ്‌..ഇത് വലിയ ക്ലാസ്സിലാ....11ലാ... ഫ്ഭാ....മോട്ടേന്നു വിരിഞ്ഞില്ല....പ്രേമം... എണീറ്റു പൊക്കോണം എല്ലാം...അമ്പിളി കലിപ്പ് ആയതും...എല്ലാം..പല വഴി..ഓടി... ഓട്ടം കണ്ട്.. വലിയവർ എല്ലാം വായും പൊത്തി ചിരിച്ചു.. *** അല്ല..അമ്മു...ആ ചേട്ടന് നല്ല പ്രായം ഇല്ലേ.....(അനന്തു ഏയ്‌..ഇല്ല.... അത് ഞാൻ വലുതാകുമ്പോ കറക്റ്റ് ആവുമലോ.... ഞാനും ആ ചേട്ടനും തമ്മിൽ..ഒരു..8...9 വയസേ വ്യത്യാസം ഉള്ളു... അടിപൊളി...ഇവള്..ഇപ്പൊ ഇതാണേൽ .....വലുതാകുമ്പോൾ എന്താകും.... ഒളിച്ചോടോടി....കണ്ണൻ അവളുടെ തലയ്ക്ക് ഇട്ടു കൊട്ടി കൊണ്ട് ചോദിച്ചു...

ഏയ്‌..അപ്പൊ..എനിയ്ക്ക് സ്ത്രീധനം കിട്ടില്ല....ഞാൻ എല്ലാം വെടിച്ചോണ്ടെ പോകു...(അമ്മു ടി..സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റം..ആണ്....(മാധു അത്...എന്റെ പേരിൽ ബാങ്കിൽ ലോക്കറിൽ ആക്കി തന്നാൽ മതി...സ്വർണം സ്വർണം ആയി തന്നാൽ മതി...പൈസ..ആക്കണ്ട..(അമ്മു അതെന്താടി...(കേശു അതേ..സ്വർണത്തിനു വില കൂടുന്ന സമയത്തു...സ്വർണം എടുത്തു വിൽക്കാം...അപ്പൊ...പൈസ ആയി നിങ്ങള് തരുന്നതിനെക്കാൾ കൂടുതൽ കാശു കിട്ടും...അമ്മു താണ്ടിയ്ക്ക് കയ്യും കൊടുത്ത്...പറഞ്ഞു... ഇത് 4 il തന്നെ ആണോ....4 ന്റെയും ആത്മ... ചിലപ്പോ ആ ചെക്കൻ നിന്നെ കെട്ടിയില്ലെങ്കിലോ...(കണ്ണൻ .അതു പോയാൽ അതിന്റെ അനിയൻ...അതാ എന്റെ പോളിസി.എന്നും പറഞ്ഞു..അമ്മു കളിയ്ക്കാൻ പോയി ഇവള്..നമ്മളെക്കെ. കടത്തി വെട്ടും ടി...(കണ്ണൻ അനന്തുവിനെ ചേർത്തു പിടിച്ചു പറഞ്ഞു ഇതൊക്കെ..ഇവിടെന്നും ജനിയ്ക്കേണ്ടതെ ..അല്ല..(കേശു പിന്നെ..എവിടെയാ...(മാധു ജനിയ്ക്കേണ്ടതെ..അല്ല... വെറുതെ എനിയ്ക്കൊക്കെ കോമ്പറ്റിഷൻ ആവാൻ.. എന്നും പറഞ്ഞു..കേശു അവളുടെ പോക്കും നോക്കി നിന്നു....... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story