അനന്ത രാഗം: ഭാഗം 39

anantha ragam

രചന: അർച്ചന

പിറ്റേന്ന് രാവിലെ തന്നെ.... കണ്ണൻ തിരികെ എത്തി...എല്ലാരേയും കൊണ്ട് ആശുപത്രിയിലേക്ക് വിട്ടു... എവിടെ... കുഞ്ഞാവ...(അമ്മു കാണിച്ചു തരാട...എന്നും പറഞ്ഞു കണ്ണൻ അവരെയും കൊണ്ട് റൂമിലേയ്ക്ക് വിട്ടു.... എവിടെ...(അപ്പു.. ദേ...അവിടെ എന്നു കണ്ണൻ ചൂണ്ടിയതും.... എല്ലാരും അങ്ങോട്ടു ഓടി... നിക്ക്..നിക്ക്....(കണ്ണൻ എന്താ...എന്നു മാധു ചോദിച്ചു അതൊക്കെ ഉണ്ട്...ആദ്യം അപ്പു കാണട്ടെ... അപ്പു അപ്പൊ തന്നെ അങ്ങോട്ടു ഓടി ചെന്നു... നോക്കുമ്പോ..ഇളം റോസ് നിറത്തിൽ കുഞ്ഞാവയെ തുണിയിൽ പൊതിഞ്ഞു മാലതിയോട് ചേർത്ത് കിടത്തിയെക്കുന്നു.. അപ്പു കുഞ്ഞിന്റെ...കവിളിൽ ഒന്നു തൊട്ടതും...കുഞ്ഞു ചുണ്ട് ഉള്ളിലേയ്ക്ക് ആക്കി ....നുണയുന്ന പോലെ കിടന്നു.. നിന്റെ...പെണ്ണാട....മാലതി പറഞ്ഞതും...അപ്പു ഞെട്ടി എല്ലാരേയും നോക്കി... എല്ലാരും ശെരി വെയ്ക്കുന്ന പോലെ ഒന്നു ചിരിച്ചു ഞാൻ പറഞ്ഞില്ലേ...മോള് വാവ ആണെന്ന്... കേശു കണ്ടോ..മോള് വാവയാ...എന്നും പറഞ്ഞു അപ്പു കുഞ്ഞിന്റെ കുഞ്ഞി കയ്യിൽ തൊട്ടു... എല്ലാരും പോയി...

മാലതിയ്ക്കും കുഞ്ഞിനും അടുത്തു പോയി ഇരുന്നു.. കുഞ്ഞിനെയും...നോക്കി..അവരവരുടേതായ സാമ്യം അവര് ഓരോരുത്തരും പറഞ്ഞു... കണ്ണ്..അമ്മായിയെ പോലെ...(അനന്തു മൂക്ക് അച്ഛനെ പോലെയാ....(മാധു ആ ചിരിയും...നുണക്കുഴിയും....മുത്തശ്ശിയെ പോലെ...അല്ലെ അമ്മയി...(കേശു ദേ..അവൾക്ക് നുണക്കുഴിയുടെ അടുത്ത ഒരു കറുത്ത കുത്ത് ഉണ്ട്...(അമ്മു ഇതു കേട്ടതും അപ്പു അവിടെ പയ്യെ ഒരു ഉമ്മ കൊടുത്തു... ടാ... ഇപ്പൊ തന്നെ തുടങ്ങിയോ..എന്നും പറഞ്ഞു...കണ്ണൻ അപ്പുവിന്റെ ചെവിയിൽ തൂക്കി ഇങ്ങെടുത്തു... ആ...വിട് കണ്ണേട്ട... എന്നും പറഞ്ഞു..അപ്പു ചാട്ടം തുടങ്ങി... കുറച്ചു നേരത്തെ ബഹളം കഴിഞ്ഞതും.... നിയെന്താ....വാവയെ തന്നെ ഇങ്ങനെ നോക്കി ചിരിയ്ക്കുന്നത്...അനന്തുവിന്റെ ചിരിയും നോട്ടവും കണ്ടതും കണ്ണൻ ചോദിച്ചു.. ഏയ്‌...ചുമ്മ... അല്ല കണ്ണേട്ട കണ്ണേട്ടനു മോൻ വാവയെ ആണോ മോള് വാവയെ ആണോ കൂടുതൽ ഇഷ്ടം.... അതെന്താ നി..ഇപ്പൊ അങ്ങനെ ചോദിച്ചത്...(കണ്ണൻ ഹ...പറ കണ്ണേട്ട....അനന്തു കൊഞ്ചി കൊണ്ട് പറഞ്ഞു...

എനിയ്ക്ക്..ആരായാലും വേണ്ടില്ല... ഒരു കുഴപ്പവും ഇല്ലാതെ ആളെ ഇങ്ങു കിട്ടണം എന്നെ യുള്ളൂ... അല്ല..എന്തു പറ്റി..പെട്ടന്ന് കുഞ്ഞിന്റെ കാര്യം ഒക്കെ തിരക്കുന്നത്...(കണ്ണൻ അത്...എനിയ്ക്ക്.... നിനക്ക്... എനിയ്ക്ക്..some thing ഫീൽ സ്‌പെഷ്യൽ...(അനന്തു എന്ത്.....കണ്ണൻ സംശയം ചോദിച്ചു.. അത്... അനന്തു.. കണ്ണന്റെ കൈ എടുത്തു അവളുടെ ഉദരത്തിനോട് ചേർത്തു വെച്ചു.. i feel.. ഞാനൊരു അമ്മ ആവാൻ പോകുവാണ്.... അനന്തു അങ്ങനെ പറഞ്ഞതും.... സ.. സത്യണോ...കണ്ണന്റെ രണ്ടു കണ്ണും അങ് നിറഞ്ഞു... കുറച്ചായി....എനിയ്ക്ക് അങ്ങനെ ഒന്നു തോന്നുന്നു... പ്ധോം...... സൗണ്ട് കേട്ട്...കണ്ണനും അനന്തുവും ഞെട്ടി ... നോക്കുമ്പോ..ഒരുത്തൻ ബോധം കെട്ട്.. നിലത്തു കിടക്കുന്നു... *** കണ്ണു തുറന്നു നോക്കുമ്പോ....എല്ലാരും....തനിയ്ക്ക് ചുറ്റും നിൽക്കുന്നു... എന്താടാ....എന്താ പറ്റിയെ...(അമ്പിളി.. അവര് വന്നു പറഞ്ഞപ്പോ...ഞങ്ങൾ അങ്ങു പേടിച്ചു പോയി...(ലേഖ ഞാ...ഞാനൊരു മാമൻ ആവാൻ പോണ്...കേശു കട്ടിലിൽ നിന്നും അങ് പൊങ്ങിക്കൊണ്ട് പറഞ്ഞു എന്താ...

നിനക്ക് റിലെ പോയ....(ജയൻ അല്ല.... സത്യം..ഞാനും..അപ്പുവും...ഒക്കെ മാമൻ ആയി..കേശു പിന്നെയും അതു തന്നെ പറഞ്ഞു.. നിയും...അപ്പുവും...(നാഥൻ ടാ.. നമ്മള് അപ്പൂപ്പനും അമ്മൂമ്മയും ഒക്കെ ആയെന്നു...മാധവൻ അതു പറഞ്ഞതും...എല്ലാരും നേരെ അനന്തുവിന് നേരെ തിരിഞ്ഞു... സ... സത്യാണോ...മോളെ...(അമ്പിളി... അ... അതേ...അനന്തു പറഞ്ഞതും... അമ്പിളി അവളെ ചേർത്തു പിടിച്ചു...നെറ്റിയിൽ ചുംബിച്ചു.. ഇതിനാനോടാ.. നാറി..നി ബോധം കെട്ടത്... എന്നും പറഞ്ഞു ലേഖ അവന്റെ കയ്യിൽ ഒന്നു കൊടുത്തു... അത്...പെട്ടന്ന്. എല്ലാ സന്തോഷവും കൂടി വന്നപ്പോ പറ്റിയതാ..കേശു ഇളിച്ചോണ്ട് പറഞ്ഞു... മനുഷ്യനെ പേടിപ്പിയ്ക്കാൻ ആയി... ഇങ്ങനെ ഒരു സാദനം...(നാഥൻ ഞാൻ പോയി അവരെ കൂടി അറിയിക്കട്ടെ...എന്നും പറഞ്ഞു മാധവൻ പോയി.. കുറച്ചു കഴിഞ്ഞതും...എല്ലാം കൂടെ ഓടി വന്നു അനന്തുവിനെ ചുറ്റി അങ് പിടിച്ചു...

എന്നാലും ഒരു clu പോലും തന്നില്ലല്ലോ...ടി...(മാധു ഈ....(അനന്തു ചേച്ചീടെ വയറ്റിലും ഉണ്ടല്ലേ കുഞ്ഞാവ...അമ്മു വയറ്റിൽ അമർത്തി ഉമ്മ വെച്ചു... ഇതു കണ്ട് അനന്തു ആദ്യം നോക്കിയത് കണ്ണന്റെ മുഖത്തേയ്ക്ക് ആണ്.... അവിടെ കുറച്ചു അസൂയ ഉണ്ടോ...എന്തോ... ** ആശുപത്രിയിൽ ആയതു കൊണ്ട് അവിടെ തന്നെ അനന്തു വിനെ കാണിച്ചു... ഡോക്ടർ എന്തു പറഞ്ഞു...(നാഥൻ കുഴപ്പം ഒന്നും ഇല്ല...നല്ലതു പോലെ വെള്ളം കുടിയ്ക്കാൻ പറഞ്ഞു...ആദ്യത്തെ രണ്ടു മാസം..നല്ലതു പോലെ ശ്രെദ്ധിയ്ക്കണം എന്നു പറഞ്ഞു...ലേഖ അനന്തുവിന്റെ തലയിൽ തലോടി... ആ...മോനെ..മോൻ ഇവളെയും കൊണ്ട്...പൊയ്ക്കോ...ദേ...പിള്ളേരെയും കൂട്ടിയ്ക്കോ...(അമ്പിളി ഞാൻ പോവൂല...(മാധു ഞാനും...(അപ്പു... എങ്കി..ഞാനും..(കേശു ഇതു കേട്ടതും....ലേഖ പ്...ഭാ... വീട്ടി പോടാ.... ലേഖയുടെ ആട്ട് കേട്ടതും...കേശു അപ്പൊ തന്നെ എല്ലാത്തിനെയും വലിച്ചു കൊണ്ട് പുറത്തേയ്ക്ക് വലിഞ്ഞു...ചിലപ്പോ ആശുപത്രി ആണെന്ന് പോലും..നോക്കില്ല... പിറകെ തന്നെ കണ്ണൻ അനന്തുവിനെയും കൂട്ടി ചെന്നു.......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story