അനന്ത രാഗം: ഭാഗം 40

anantha ragam

രചന: അർച്ചന

 ഉച്ചയോട് അടുപ്പിച്ചാണ്... എല്ലാരും വീട്ടിൽ ചെന്ന് കയറിയത്... ഒന്നും ഉണ്ടാക്കാതിരുന്നത് കൊണ്ട്...ഫുഡ് പുറത്തു നിന്നും കഴിച്ചു... ചെന്നു കയറിയതും...എല്ലാത്തിനും ഭയങ്കര ക്ഷീണം...പിന്നെ...വേറെ പണി ഒന്നും ഇല്ലാത്തത് കൊണ്ട്...എല്ലാരും...റൂമിലേയ്ക്ക് വിട്ടു... അനന്തുവിനെയും കൊണ്ട് മാധു പോയി...പിറകെ പിള്ളേരും... കണ്ണന് നേരെ ചൊവ്വേ അനന്തുവിനെ ഒന്നു കാണാൻ കിട്ടിയില്ല അപ്പൊ കണ്ടത് തന്നെ... കണ്ണന്റെ.... നിൽപ്പ് കണ്ട് കേശു.. ചേട്ടൻ അവള് പോയ വഴിയേ നോക്കി നിൽക്കുവാൻ പോവേണ..അതോ...പോയി കിടക്കാൻ പോവേണ...എന്തായാലും ഇന്നിനി നോക്കണ്ട...കിട്ടിയ കിട്ടി... എന്നാലും അതെന്റെ ഭാര്യ അല്ലെ..(കണ്ണൻ എന്നും പറഞ്ഞു...ഈ ഡയലോഗും പറഞ്ഞു ഇപ്പൊ അങ്ങോട്ടു ചെന്നാൽ..അവിടെയുള്ള കുരുട്ട് രണ്ടെണ്ണം നിന്നെ എടുത്തു പുറത്തിടും...അതുകൊണ്ട് അവര് ഉറങ്ങിയിട്ട്...പോകാം..എന്നും പറഞ്ഞു കേശു വിട്ടു....പിറകെ...കണ്ണനും.. കിടന്നിട്ടും കണ്ണന് ഉറക്കം വന്നില്ല... കണ്ണൻ തിരിഞ്ഞും മറിഞ്ഞും കിടത്ത തന്നെ.. ഇത് ശെരിയാവുല...എന്നും പറഞ്ഞു കണ്ണൻ നേരെ എഴുനേറ്റു...അനന്തു കിടക്കുന്ന മുറിയിലേയ്ക്ക് ചെന്നു... നോക്കുമ്പോ 3ഉം കൂടി അവളെയും കെട്ടി പിടിച്ചു കിടക്കുന്നു..

. അമ്മു ആണെങ്കി അവളുടെ വയറ്റിൽ തല വെച്ചും...അപ്പു അവളുടെ നെഞ്ചിൽ തല വെച്ചും...മാധു ആണെങ്കി അവളെ ചുറ്റി പിടിചും... നാറികളെ... ഞാന അവളുടെ അടുത്തു ഇങ്ങനെ കിടക്കേണ്ടേ... ഹും..അങ്ങനെ ഇപ്പൊ കിടക്കേണ്ട... എന്നും പറഞ്ഞു...കണ്ണൻ പയ്യെ. അകത്തോട്ടു ചെന്നു.. മാധു.... ടി...എണീയ്ക്കടി.....കണ്ണൻ അവളെ തട്ടി വിളിച്ചു ഹു....ഹും...എന്നും പറഞ്ഞു മാധു വീണ്ടും അനന്തുവിനോട് ചോതുങ്ങി കിടന്നു... ഇതിനെ ഞാൻ .....ഉണ്ടല്ലോ... ടി...പ്രാന്തി എണീയ്ക്കടി..കണ്ണൻ മാധുവിനെ തട്ടി വിളിച്ചു... എവടെ.... ഈശ്വര ഒരു ഭർത്താവിന്റെ സങ്കടം കാണാൻ ആരും ഇല്ലേ... ഇനി..ഒറ്റ വഴിയേ ഉള്ളു...പൊക്കുക...എന്നും പറഞ്ഞു...അനന്തുവിനെ ചുറ്റി പിടിച്ചേക്കുന്നതിനെ പയ്യെ...അങ്...മാറ്റിയതും....അപ്പൊ തന്നെ മൂന്നും കൂടി പഴയതു പോലെ...തന്നെ അനന്തുവിനെ ചുറ്റി പിടിച്ചങ് കിടന്നു.... പിന്നെയും ഒന്നും കൂടി ചുറ്റി കെട്ട് മാറ്റാൻ നോക്കിയതും..അപ്പു കണ്ണന്റെ വയറ്റിനിട്ടൊരു ചവിട്ടു കൊടുത്തതും ഒത്തായിരുന്നു..

എന്റെ വയറു.. ഉറക്കത്തിലും അപാര ഉന്നം തന്നെ...അതെങ്ങനെ എന്റെ അല്ലെ അളിയൻ... നോക്കിക്കോട നിന്നോടൊക്കെ ദൈവം ചോദിയ്ക്കും... എന്നും പറഞ്ഞു കണ്ണൻ വയറും തടവി ഇറങ്ങി പോയി... എന്തായി...സഹോ...വല്ലതും നടക്കോ...കേശു ആക്കി ചോദിച്ചതും... ഓ...ഒന്നും നടക്കില്ല... ഉറക്കത്തിൽ പോലും ഉടുമ്പു പിടിയാ മൂന്നും അവളെ പിടിച്ചേക്കുന്നെ....ഇനി കിട്ടിയ കിട്ടി എന്നും പറഞ്ഞു നെടുവീർപ്പിട്ടു കണ്ണൻ കിടക്കാൻ പോയി...പിറകെ ഇളിച്ചു കൊണ്ട് കേശുവും... വൈകുന്നേരം ആയപ്പോ എല്ലാരും എണീറ്റു... പിന്നെ വൈകുന്നനേരത്തെ പരിപാടികൾ ആയി.... കൂടെ രാത്രിയിലേയ്ക്കുള്ള ഫുഡും... എല്ലാം ഒരു വിധം ശെരിയാക്കി.......അനന്തുവിനെ അങ്ങോട്ടു അടുപ്പിച്ചതെ ഇല്ല....ബാക്കി5ഉം കൂടി എന്തൊക്കെയോ...ശെരിയാക്കി.. കണ്ണന് എന്തൊക്കെയോ പിടിത്തം ഉള്ളോൻഡ് അധികം ആരും പാട് പെട്ടില്ല... അവസാനം എല്ലാരും...ആഹാരവും കഴിച്ചു..... ആശുപത്രിയിൽ വിളിച്ചു അച്ഛനോടും അമ്മയോടും എല്ലാം കുറച്ചു നേരം സംസാരിച്ചു...കിടക്കാനായി പോയി... മാധുസേ..... എന്താ കണ്ണേട്ട.... ടി...ഇനിയെങ്കിലും എന്റെ ഭാര്യയെ എനിയ്ക്കു വിട്ടു താടി....കണ്ണൻ കുറച്ചു താഴ്ന്നു ചോദിച്ചതും...മാധു ഇളിച്ചോണ്ട്....

കുറച്ചു വിട്ടു നിന്നു...അകത്തോട്ടു കണ്ണു കാണിച്ചു... നോക്കുമ്പോ ബാക്കി രണ്ടു മാരണങ്ങൾ അവളെ ചുറ്റി പിടിച്ചു കിടക്കുന്നു... ഇതൊക്കെ...എപ്പ വന്ന്...(കണ്ണൻ അനന്തുവിന്റെ കൂടെ വന്ന്...(മാധു ഇനി..ഇതൊക്കെ ഉറങ്ങണ വരെ..കാക്കണ്ടേ ഞാൻ....(കണ്ണൻ അവര് ഉറങ്ങുമ്പോ കണ്ണേട്ടൻ അനന്തു വിനെ എടുത്തോണ്ട് പോ...അല്ലാതെ ഞാൻ നോക്കിയിട്ട് വേറെ വഴി ഒന്നും കാണുന്നില്ല... നിയാടി.. എന്റെ അനിയത്തി.... അല്ല അവര് ഉറങ്ങിയാ....(കണ്ണൻ ഉറങ്ങി എന്നാ തോന്നുന്നെ...മാധു പറഞ്ഞതും...കണ്ണൻ പയ്യെ അകത്തേയ്ക്ക് കയറി... നോക്കുമ്പോ മൂന്നും ഉറക്കം പിടിച്ചു ... കണ്ണൻ രണ്ടു കുരുട്ടുകളെയും പയ്യെ...മാറ്റി കിടത്തി..അനന്തുവിനെ കയ്യിൽ കോരി ഇങ്ങു എടുത്തു... എടുത്തതും പെണ്ണ് കണ്ണു തുറന്നു... ക...കണ്ണേ..... ശ്.....മിണ്ടല്ലേ...ഞാൻ പുറത്തു ഇറങ്ങട്ടെ...എന്നിട്ടു പറയാം... എന്നും പറഞ്ഞു കണ്ണൻ അനന്തുവിനെയും കൊണ്ട് പുറത്തേയ്ക്ക് ഇറങ്ങി...യതും മാധു അപ്പോതന്നെ കതക് അടച്ചു കുറ്റി ഇട്ടു...തിരിഞ്ഞതും....കതകിൽ ആരോ തട്ടുന്നു...

ആളെ മനസിലായതും മാധു കതകു തുറക്കാതെ....അതിനോട് ചാരി നിന്നു... ടി....മാധു... ഈ വാതിൽ ഒന്നു തുറന്നെ.....(കേശു നടക്കില്ല മോനെ...മോൻ പോയി കിടന്നു ചാചാൻ നോക്ക്...അപ്പൊ ഗുഡ് night... എന്നും പറഞ്ഞു മാധു തിരിഞ്ഞതും... ടി...പോവല്ലേ... കതകു തുറന്നു ഒരു ഉമ്മ എങ്കിലും.. ഞാൻ പിള്ളേരെ വിളിയ്ക്കണോ... (മാധു നി..ഒരുകാലത്തും ഗുണം പിടിയ്ക്കില്ലടി...നോക്കിയ്ക്കോ...ഈശ്വര...എന്റെ...ഉമ്മ....എന്നും പറഞ്ഞു...കേശു നേടുവീർപ്പിട്ടതും... മാധു കതകു തുറന്നു അവന്റെ കവിളിൽകിസ് ചെയ്തതും ഒത്തായിരുന്നു.... അപ്പൊ തന്നെ പെണ്ണ് കതകും അടച്ചു... ഒന്നേയുള്ളോ....(കേശു ആ..അതൊക്കെ മതി...ഇനി പോയി ഉറങ്ങാൻ നോക്ക്...എന്നുംപറഞ്ഞു ചിരിച്ചു കൊണ്ട് മാധു പിള്ളേരെ കൂടെ പോയി കിടന്നു... കേശു..ചിരിച്ചു കൊണ്ട് മുറിയിലേയ്ക്ക് പോയി.. ** കണ്ണൻ അനന്തുവിനെയും കൊണ്ട്...കണ്ണന്റെ മുറിയിൽ ചെന്നു...കതക്...അങ് അടച്ചു...കുറ്റി അനന്തു ഇട്ടു....അവളെ കട്ടിലിലേയ്ക്ക് കിടത്തി... ഹോ.മുടിഞ്ഞ വെയിറ്റ് ആടി നിനക്ക്..എന്നും പറഞ്ഞു കണ്ണൻ നടുവിന് കയ്യും വെച്ചു നിന്നു...

ആഹാ...എന്നെ പൊക്കി എടുക്കാൻ ഞാൻ പറഞ്ഞിലല്ലോ..ഹും എന്നും പറഞ്ഞു അനന്തു അങ് തിരിഞ്ഞു കിടന്നു... നേരെ..കിടക്കടി... അവൾടെ ഒരു സൈഡ് തിരിഞ്ഞു കിടത്ത..എന്റെ കൊച്ചിനാ കേട്... കണ്ണൻ കലിപ്പിൽ പറഞ്ഞതും അനന്തു... നേരെ അങ് കിടന്നു... കലിപ്പിലാണോ.. ഭാര്യേ....കണ്ണൻ സോപ്പിട്ടു വിളിച്ചു... ഓ...നമ്മൾക്കൊക്കെ എന്ത് കലിപ്പ്... നമ്മളൊക്കെ പാവങ്ങൾ..ഭയങ്കര ഭാരം ഉള്ളവരടെ.... അനന്തു നോട്ടം വേറെ എങ്ങോട്ടോ ആക്കി കൊണ്ട് പറഞ്ഞു... ഒരുപാട് പറയെന്നും വേണ്ട... പിന്നെ..ഭാരം...ആ..എന്റെ കൊച്ചിന്റേം കൂടി അല്ലെ..ഞാൻ അങ് സഹിച്ചു..എന്നും പറഞ്ഞു... കണ്ണൻ അനന്തുവിനെ കുറച്ചു കൂടി തന്നോട് ചേർത്തു കിടത്തി.. പയ്യെ...അവളുടെ വയറ്റിലേയ്ക്ക് കൈ ചേർത്തു വെച്ചു... നിനക്ക്...അറിയോ...ഇങ്ങനെ നിന്നെ ഒന്നു അടുത്തു കിട്ടാൻ രാവിലെ മുതൽ നോക്കുന്നതാ... ഉച്ചയ്ക്ക് ഇപ്പൊ പൊക്കി കൊണ്ട് വന്ന പോലെ ഒന്നു കൊണ്ടു വരാൻ try ചെയ്താരുന്നു... എന്നിട്ട്....

എന്നിട്ട് എന്താവൻ..നിന്റെ ആങ്ങളയുടെ കാലിൽ നിന്നും ഉറക്കത്തിൽ ഒരു ചവിട്ടു കിട്ടിയതും ഞാൻ ആ..ഉദ്യമത്തിൽ നിന്നും പിൻ മാറി...അല്ലേരുന്നേൽ അപ്പോ തന്നെ കൊണ്ട് വന്നേനെ ...എന്നും പറഞ്ഞു കണ്ണൻ.. അനന്തുവിന്റെ കവിളിൽ ഒന്നു തഴുകി.. ഹോ..എത്ര നേരം ആയെന്നോ എന്റെ കൊച്ചിനെ ഒന്നു കാണാൻ..എന്നും പറഞ്ഞു കണ്ണൻ കുറച്ചു താഴ്ന്നു വയറിനു അഭിമുഗം ആയി കിടന്നു.. പയ്യെ വയറിനെ മറച്ചു കിടന്ന അവളുടെ ടോപ്പ് മാറ്റി....പയ്യെ വയറ്റിലേയ്ക്ക് ചെവി ചേർത്തു...വെച്ചു..തന്റെ അംശത്തിനെ അറിയുവാൻ ശ്രെമിച്ചു....പയ്യെ.. ഒന്നു പുഞ്ചിരിച്ചു കൊണ്ട്.... കണ്ണൻ അവളുടെ വയറ്റിൽ അമർത്തി ചുംബിച്ചു...പയ്യെ അവിടെ മുഗം അമർത്തി... ആ.....കണ്ണേട്ട...വേണ്ട.... എന്താടി..എന്തു പറ്റി...കണ്ണൻ അനന്തുവിന്റെ വിളി കേട്ട് ഞെട്ടി പിടിച്ചു എണീറ്റു...

അത്.. എനിയ്ക്ക് ഇക്കിളി ആവുന്നു.. ഇക്കിളി ആവുന്നെന്നോ... ഇത്രേം ദിവസം നിനക്ക് ഇക്കിളി ആയില്ലേ... ഇന്നെന്താ ഒരു പുതുമ...കണ്ണൻ കലിപ്പായി.. ആ...എനിയ്ക്ക് അറിയോ....അനന്തു നിഷ്‌കു ആയി.. ഹും...നിനക്ക് എല്ലാം അറിയാം...ഞാൻ എന്റെ കൊച്ചിയ്ക്ക യോട് സംസാരിച്ചതിന് നിനക്ക് അസൂയ അല്ലെടി... അങ്ങനെ ഇപ്പോ സുഗിയ്ക്കണ്ട... എന്നും പറഞ്ഞു കണ്ണൻ വീണ്ടും പഴയ പടി അവളുടെ വയറ്റിൽ മുഗം അമർത്തി കിടന്നു.... അചേടെ വാവ എന്തു ചെയ്യുവാ...അവിടെ... ചായ അടിയ്ക്കുവാ...(അനന്തു.. ടി... എന്റെ മനുഷ്യ കുഞ്ഞ് അവിടെ ഉറങ്ങുവാ...അല്ലാതെ ചാടി തുള്ളുവല്ല.. നി..പോടി..നി പോയി ഉറങ്... എന്റെ കൊച്ചിനോട് ഞാൻ ഒന്ന് സംസാരിയ്ക്കട്ടെ....എന്നും പറഞ്ഞു കണ്ണൻ വീണ്ടും കുഞ്ഞിനോട് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ട് ... അനന്തു ആണെങ്കി...അവരുടെ സംസാരവും കേട്ടു കൊണ്ട്...ചിരിച്ചു കൊണ്ട്...കിടന്നു...കൂടെ കണ്ണന്റെ തല മുടിയിൽ വിരലോടിച്ചു കൊണ്ടിരുന്നു.... രാത്രിയിൽ എപ്പോഴോ...തന്റെ...പാതിയുടെ വയറിൽ മുഗം അമർത്തി...കണ്ണനും...ഉറങ്ങി........ തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story