അനന്ത രാഗം: ഭാഗം 41

anantha ragam

രചന: അർച്ചന

 പിറ്റേ ദിവസം തൊട്ടു... അനന്തുവിനെ അനങ്ങാൻ പോലും ആരും സമ്മതിച്ചില്ല... അതിനിടയിൽ മാലിനിയെയും കുഞ്ഞിനെയും വീട്ടിൽ കൊണ്ട് വന്നു.. കുഞ്ഞു വാവയെ പോലും നേരെ ചൊവ്വേ ഒന്നു കാണാൻ പോലും സമ്മതിച്ചില്ല... കണ്ണു വെട്ടിച്ചേങ്ങാനും പോയാൽ...അപ്പൊ തന്നെ എല്ലാം കൂടി പൊക്കികൊണ്ട് റൂമിനകത്ത് ആക്കും...കണ്ണൻ പഴയ കലിപ്പ് അനന്തുവിന്റെ സ്വഭാവം കാരണം തിരികെകെ കൊണ്ട് വന്നു....ഇല്ലേൽ പെണ്ണ് നിലത്തൊന്നും നിൽക്കില്ല.. അതു തന്നെ കാര്യം... കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും...അനന്തു... കുറച്ചൊക്കെ അങ് ഒതുങ്ങി... തലകറക്കവും ശര്ധിലും കാരണം നേരെ ചൊവ്വേ ഒന്നു എണീറ്റു നിൽക്കാൻ പോലും പറ്റില.. കുഞ്ഞിന്...മാധുരി എന്നു പേരിട്ടു...എല്ലാരുടെയും... മീനു... അപ്പു..എപ്പോഴും കുഞ്ഞിന്റെ അടുത്തു തന്നെ...കാണും...കുഞ്ഞിനോട് കളിയ്ക്കാനും എടുക്കാനും എല്ലാരും മത്സരം ആണ്... കുറച്ചു ദിവസം കഴിഞ്ഞതും മാധവനും മാലതിയും പോകാൻ തീരുമാനിച്ചു.. എല്ലാർക്കും ഭയങ്കര വിഷമം ആയിരുന്നു..

അപ്പുവിനും മധുവിനും ആയിരുന്നു ഭയങ്കര വിഷമം... അവസാനം അവർ പോകാൻ തന്നെ തീരുമാനിച്ചു...മാധുവിനെ കോളേജ് പഠിത്തം കഴിയുന്ന വരെ അവിടെ നിൽക്കാൻ തന്നെ പറഞ്ഞു.. മാലതിയ്ക്കും മാധവനും പോയതിനു ശേഷവും...എല്ലാർക്കും ഭയങ്കര വിഷമം ആയിരുന്നു...പിന്നെ പോയല്ലേ പറ്റു... പിന്നെ..അനന്തുവിന്റെ സമയം ആകുമ്പോൾ വരാം എന്നും അവര് ഏറ്റു.. ദിവസം കുഞ്ഞിനെ കാണാനും അവൾടെ സൗണ്ട് കേൾക്കാനും വീഡിയോ കാൾ ചെയ്യും.... അങ്ങനെ ദിവസങ്ങൾ പിന്നെയും കടന്നു പോയി... ഇപ്പൊ അനന്തുവിന് ശർഥിൽ ഒന്നും ഇല്ല.... മുൻപ് കഴിയ്ക്കാൻ പറ്റാത്ത എല്ലാ ഫുഡും അനന്തു കണ്ണനെ കൊണ്ട് വാങ്ങിപ്പിച്ചു കഴിയ്ക്കുന്നുണ്ട്...പിന്നെ ഗർഭിണികളുടെ...ആഗ്രഹം സാദികരിയ്ക്കണം എന്നാണല്ലോ...അതുകൊണ്ട് അത് അനന്തു നല്ല പോലെ മുതലാക്കുന്നുണ്ട്....കേശുവിനെ കൊണ്ടും കണ്ണനെ കൊണ്ടും മണ്ണിനടിയിൽ ഉള്ളതും മരത്തിന്റെ മണ്ടയിലും ഉള്ളതും വരെ തോണ്ടി എടുപ്പിച്ചു...ഭാഗ്യത്തിന് തെങ്ങിന്റെ മണ്ടയിലും മാത്രം കയറ്റിയില്ല....

ടി.....(കേശു എന്താടാ....(അനന്തു നി..ഞങ്ങൾക്കിട്ടു പണിയുവാണോ എന്നൊരു സംശയം ഞങ്ങൾക്ക് ഇല്ലാതില്ല....(കേശു അതെന്താടാ...അങ്ങനെ..(മാധു പിന്നെ..എന്താടി...ഗർഭിണി ആണെന്നും പറഞ്ഞു..ഈ മുതല് ഇന്നലെ നട്ട പാതിരാത്രി അവിച്ച കിഴങ്ങു വേണം എന്നും പറഞ്ഞു രാത്രി തന്നെ എന്നെ കൊണ്ട് കിഴങ്ങു കിളപ്പിച്ചു എടുപ്പിച്ചു....മനുഷ്യന്റെ ഉപ്പാട് വന്നു...(കേശു നിന്റെ മരുമോനോ...മരുമോൾക്കോ വേണ്ടി അല്ലെ..അതിനു കുറച്ചൊക്കെ സഹിച്ചേ പറ്റൂ.. പിന്നെ നമ്മടെ കൊച്ചിന് വേണ്ടി ചിലപ്പോ ഞാൻ നിന്നെ തെങ്ങില് വരെ കയറ്റും...അപ്പോഴത്തേയ്ക്ക് ഇപ്പോഴേ പ്രാക്ടീസ് ആവുന്നത് നല്ലതാ..മാധു ഇളിച്ചോണ്ട് പറഞ്ഞു.. ഹും...നിങ്ങടെക്കെ ഒരു ആഗ്രഹം... സത്യത്തിൽ ഞങ്ങൾ ആണുങ്ങൾ പഞ്ച പാവങ്ങൾ ആയതു കൊണ്ടാ...ഇങ്ങനെ ഓരോ ആഗ്രഹങ്ങൾ കേൾക്കുമ്പോ എടുത്തു ചാടി പുറപ്പെടുന്നത്..കേശു നെടുവീർപ്പിട്ടു... ആര്...പ്യാവം.. നിയോ... അതെന്താടി എനിയ്ക്കൊന്നും പാവം ആയിക്കൂടെ..(കേശു ഓഹ് പിന്നെ മൊത്തം ഉടായിപ്പും ആയി നടക്കുന്ന നി പാവം...

കണ്ടെച്ചാലും മതി...മാധു കേശുവിനെ അങ് വാരി.. ആഹാ എങ്കി... എന്റെ അമ്മയി അപ്പനും അത്ര പാവം ഒന്നും ആയിരിയ്ക്കില്ല അല്ലെ...മാധു... കേശു ഇളിച്ചോണ്ട് ചോദിച്ചതും..അവന്റെ തല വഴി എന്തോ ഒഴുകിയെതും ഒത്തായിരുന്നു.. നോക്കുമ്പോ അനന്തുവിന് കുടിയ്ക്കാൻ വെച്ച ജ്യൂസ് കേശുവിന്റെ തല വഴി ഒഴുകുന്നു... എന്താടി പന്നി ഈ കാണിച്ചേ...(കേശു എന്റെ അഛനെ പറയുന്നോ....മാധു കലിപ്പിൽ ആയി... ആഹാ...എന്റെ അമ്മായി അപ്പൻ എന്നല്ലേ പറഞ്ഞത്.... അതിനു നി..ഇങ്ങനെ ചൂട് ആവുന്നത് എന്തിനാടി... കേശു ഇളിച്ചോണ്ട് ചോദിച്ചതും പ്..ഭാ..നാറി..അപ്പോ നി വേറെ പെണ്ണിനേയും നോക്കി വെച്ചിട്ടുണ്ട് അല്ലെടാ.. എന്നും പറഞ്ഞു മാധു...കേശുവിന്റെ മണ്ടേലേയ്ക്ക് ചാടി..അവന്റെ തലമുടിയിൽ പിടിച്ചു വലിച്ചു... അയ്യോ... ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ലെടി...എന്റെ തല....ടി...വിടടി...കാലത്തി... കേശു അവളെ തള്ളി മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞു.. അനന്തു ഇതുകണ്ട്..ചിരി.

ആ......(അനന്തു.. എന്താടി...എന്തു പറ്റി...എന്നും ചോദിച്ചു അത്രയും നേരം അടിയുണ്ടാക്കി കൊണ്ടിരുന്ന രണ്ടും അനന്തുവിന് നേരെ തിരിഞ്ഞു.. ദേ..നോക്കിയേ എന്നും പറഞ്ഞു അനന്തു രണ്ടിന്റെയും കൈ എടുത്തു വയറിൽ വെച്ചു... അപ്പൊ തന്നെ... രണ്ടിന്റെയും കയ്യിൽ ഒരു ചവിട്ടു കിട്ടി... വാവ..അനങ്ങുന്നു...(മാധു.. ചേട്ടയിയെ.....ദേ വാവ അനങ്ങുന്നു.അപ്പുവെ....അമ്മുവേ എന്നും പറഞ്ഞു കേശു പുറത്തേയ്ക്ക് ഓടി... കുറച്ചു കഴിഞ്ഞു എല്ലാരും കൂടി ഓടി വന്നു... സത്യാണോ... ചേച്ചി...വാവ അനങ്ങിയോ...(അമ്മു വയറ്റിൽ കൈ വെച്ചു ചോദിച്ചതും.... ആ...വാവ അനങ്ങുന്നു...(അമ്മു അപ്പൊ.. ഞാനും..എന്നും പറഞ്ഞു അപ്പുവും...വയറിലേയ്ക്ക് ചെവിയോർത്തു... ശെരിയ..വാവ..ചവിട്ടുന്നുണ്ട്.... ദേ...മതി..ഇനി..ഞാൻ... എന്നും പറഞ്ഞു കണ്ണൻ മുന്നോട്ട് വന്നു..അനന്തുവിന്റെ അടുത്തു മുട്ട് കുത്തി ഇരുന്നു... ശെരിയ്ക്കും ചവിട്ടുന്നുണ്ടോടി...(കണ്ണൻ അത്രയ്ക്ക് സംശയം ആണെങ്കി കണ്ണേട്ടൻ ഒന്ന് കൈ വെച്ചു നോക്കിയ്ക്കെ... എന്നു അപ്പു പറഞ്ഞതും...കണ്ണൻ കലിപ്പിൽ ഒന്നു നോക്കി..

പിന്നെ ദയനീയം ആയി..മാധുവിനെയും കേശുവിനെയും ഒന്നു നോക്കി... ഒന്നു വിളിച്ചോണ്ട്..പോടെ..plz... കണ്ണൻ നിഷ്‌കു ആയി പറഞ്ഞതും മാധുവും കേശുവും ഒന്നു ഇളിച്ചു കാണിച്ചിട്ടു ബാക്കി രണ്ടിനെയും വലിച്ചെടുത്തു കൊണ്ട് പുറത്തേയ്ക്ക് പോയി... ഉം.എന്ത ഇങ്ങനെ നോക്കുന്നെ... ശെരിയ്ക്കും ചവിട്ടി....ദേ...എന്നും പറഞ്ഞു നോക്കിക്കൊണ്ട് ഇരിയ്ക്കുന്ന കണ്ണന്റെ കൈ എടുത്തു അനന്തു തന്റെ വയറിലേയ്ക്ക് ചേർത്തു വെച്ചു... കണ്ണന്റെ സാമിപ്യം അറിഞ്ഞതും കുഞ്ഞ് മുന്പത്തെത്തിനേക്കാൾ കൂടുതൽ ആയി... അനങ്ങുന്ന പോലെ അനന്തുവിന് തോന്നി... കുഞ്ഞു ചാടി മറിയുന്നുണ്ട്....എന്നും പറഞ്ഞു കണ്ണൻ ചെവി...അവളുടെ വയറിലേയ്ക്ക് ചേർത്തു വെച്ചതും അവന്റെ ചെവിയിൽ അവന്റെ കുഞ്ഞിന്റെ കാല്പാദം കൊണ്ടതും ഒത്തായിരുന്നു.. അവൻ കുഞ്ഞു ചവിട്ടിയ അവിടെ തന്റെ ചുണ്ട് പതിപ്പിച്ചു...നോവിയ്ക്കാതെ... നല്ല വേദന ഉണ്ടോടി....(കണ്ണൻ ഏയ്‌....അനന്തു ചിരിച്ചോണ്ട് പറഞ്ഞതും..കണ്ണൻ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു..

.തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു... പിന്നെയും ദിവസങ്ങൾ കടന്നു പോയി... ദിവസങ്ങൾ കഴിയുന്നത് അനുസരിച്ചു അനന്തുവിൻറെ ശരീരത്തിലും മാറ്റങ്ങൾ സംഭവിച്ചു... രാത്രി കാലങ്ങളിൽ പലപ്പോഴും മസിലു കയറി..പിടിച്ചും...വയറിൽ ഉണ്ടാകുന്ന ചില വേദനകളും അനന്തു വിനെ ആകെ വലച്ചു.. പക്ഷെ ചേർത്തു പിടിയ്ക്കാൻ സ്വന്തം പാതി ഉള്ളത് കൊണ്ട് അനന്തുവിന് ആ വേദന ഒന്നും ഒന്നും അല്ലായിരുന്നു....പിന്നെ സഹോദരങ്ങളുടെ കേയറിങ്ങും.... അങ്ങനെ...9 ആം മാസം ആവറായി ഒരു ദിവസം..പതിവ് പോലെ അനന്തു കുളിയ്ക്കാനായി കയറി....പുറത്തു നല്ല മഴയും...

കേശു..മാത്രമേ വീട്ടിൽ ഉണ്ടായിരുന്നു..കണ്ണൻ എന്തോ ആവശ്യത്തിനായി പുറത്തെവിടെയോ പോയിരിയ്ക്കുവായിരുന്നു...ബാക്കി ഉള്ളവർ എല്ലാം അപ്പുറത്തും...കാരണം ഇന്ന് മാധവനും മാലതിയും വരും.അതുകൊണ്ട്...എല്ലാരും...അവിടെ ആണ്..അനന്തുവിനോട് അവിടെ ഇരിയ്ക്കാം എന്നു പറഞ്ഞപ്പോ കുളിച്ചിട്ടു വരാം എന്നും പറഞ്ഞു കണ്ണന്റെ വീട്ടിൽ തന്നെ നിന്നു..അവര് വരുന്നത് കൊണ്ട് പെടന്നു തന്നെ കുളിയ്ക്കാൻ കയറി... അനന്തു...കുളിച്ചിട്ടു മുറിയിലേയ്ക്ക് കാലെടുത്തു വെച്ചതും...കാലു തെറ്റിയതും ഒത്തായിരുന്നു... പെട്ടന്നായോണ്ട് എവിടെയും പിടിയ്ക്കാനോ ബാലൻസ് ചെയ്യാനോ പറ്റിയില്ല... അനന്തു ഒരു അലർച്ചയോടെ നിലത്തേക്ക് വീണു... കണ്ണേട്ട............ അനന്തു....(കണ്ണന്റെ മനസ് എന്തിനോ വേണ്ടി പിടച്ചു....)...... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story