അനന്ത രാഗം: ഭാഗം 44

anantha ragam

രചന: അർച്ചന

അങ്ങനെ...അനന്തുവിന്റെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു അവളെ കണ്ണന്റെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് വന്നു... പാവം അപ്പോഴാ കണ്ണന് നേരെ ശ്വാസം വീണത്... പിന്നെയും ദിവസങ്ങൾ കഴിഞ്ഞു.അതിനിടയ്ക്ക് മാധുവിന്റെ വീട്ടുകാർ തിരികെ പോയി.....കേശുവിന്റെയും അനന്തുവിന്റെയും പഠിത്തം ഒക്കെ. കഴിഞ്ഞു... മാധുവിന് ഇനി ഒരു കൊല്ലം കൂടിയുണ്ട്... ഒരുദിവസം...വൈകിട്ട് എല്ലാരും കൂടി...ഇരുന്നു സൊറയും പറഞ്ഞു കുഞ്ഞിനെയും കളിപ്പിച്ചു ഇരിയ്ക്കുവായിരുന്നു.. അപ്പോഴുണ്ട് ഒരുത്തി കട്ട കലിപ്പിൽ വന്നു ബാഗ് മിറ്റത്തേയ്ക്ക് എറിഞ്ഞു ചാടി തുള്ളി അകത്തേയ്ക്ക് പോയി... വീട്ടുകാരെല്ലാം ഇതെന്തപ്പ കഥ എന്ന രീതിയിലും... ടാ... അപ്പു ഇങ്ങു വന്നേ...ലേഖ വിളിച്ചതും അപ്പു നിഷ്‌കു ആയി മുന്നോട്ട് ചെന്നു... അമ്മു എന്തിനാട ചാടി തുള്ളി അകത്തേയ്ക്ക് പോയത്... അറിയില്ല അമ്മയി...(അപ്പു നിയും ആയി വല്ല പ്രശ്നവും ഉണ്ടായോ..

(അമ്പിളി ഏയ്‌ഇല്ല...അമ്മേ...അവള് ഏതോ ചേട്ടനോട് സംസാരിയ്ക്കുന്ന കണ്ടു...പിന്നെ അറിയില്ല... ആ...മിയ്ക്കവാറും ആ ചെക്കനോട് വല്ലതും പറഞ്ഞു അടിയായി കാണും...ഇവള് ജയിക്കാതെ വന്നപ്പോ ദേഷ്യം വന്നു കാണും..(ജയൻ ഈ പിള്ളേര്... എന്നും പറഞ്ഞു..നാഥനും ആ പ്രശ്നം അങ് വിട്ടു.. *** ഹും...അവനു ഞാൻ കാണിച്ചു കൊടുക്കാം....അവനേക്കാളും ഇളയത് അല്ലെ...ഞാൻ..എന്നിട്ടല്ലേ ആ നാറി എന്നെ...എന്നും പറഞ്ഞു അമ്മു റൂമിൽ പിറുപിറുത്ത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടത്ത തന്നെ.. കേശുവും മാധുവും കണ്ണനും അനന്തുവും കൂടി എന്താ സംഭവം എന്നറിയാൻ..അമ്മുവിന്റെ പിറകെ വെച്ചു പിടിച്ചു...ഇവർക്ക് പിറകെ..അപ്പുവും അല്ല..മോളെ..ഏതേലും ഒരുത്തൻ നിന്റെ നാക്കിന്റെ എല്ലൊടിച്ചോ....(കേശു കളിയായി ചോദിച്ചു ടാ... ഞാൻ കലിപ്പിൽ നിക്കുമ്പോ ഇടങ്ങേറിടാൻ വരല്ലേ..(അമ്മു ആഹാ കലിപ്പിലാണല്ലോ..ആള്... എന്താടി...നിന്റെ. നാക്ക് ഒടിച്ചത് നി വായി നോക്കിയ ചെക്കൻ എങ്ങാനും ആണോ...(കണ്ണൻ എന്റെ കൊച്ചിനെ ഇങ്ങനെ കളിയാക്കാതെ..

.പാവം ചമ്മി നിക്കുവാ...(അനന്തു പാവം..(മാധു ദേ...എല്ലാരും പോയേ... ഇനി ഏതേലും ചെറുക്കൻ മാരേ പറ്റി എന്നോട് പറഞ്ഞാൽ... അല്ലേലെ ഒരുത്തൻ കാരണം ...പട്ടി... അമ്മു വീണ്ടും കലിപ്പായി.. ആഹാ...ആള് നല്ല കലിപ്പിൽ ആണല്ലോ.. അപ്പൊ കാര്യം ചെറുതല്ലലോ... എന്താ...കാര്യം...(കണ്ണൻ നിന്നെ നി വായിനോക്കുന്ന ചെക്കൻ വല്ലതും പറഞ്ഞോ...(കേശു ഏയ്‌...അവനൊന്നും പറഞ്ഞില്ല..ഇതു വേറെ പ്രശ്‌നവാ.... അമ്മു നിഷ്‌കു ആയി നഖവും കടിച്ചു പറഞ്ഞു.. പിന്നെ..വേറെ എന്ത്...(കണ്ണൻ അത്...അതുണ്ടല്ലോ.....(അമ്മു നി..പറയടി(മാധു അത്...അത്..എന്നെ.... നിന്നെ..(അനന്തു എന്നെ ഒരു ചേട്ടൻ ഉമ്മ വെച്ചു...അമ്മു തല താഴ്ത്തി പറഞ്ഞു ഉമ്മെ.......(എല്ലാരും.. ഉ..ഉമ്മ..നിന്നെ(അപ്പു ഉം...അമ്മു തലയാട്ടി... നി..നീയെന്നെ.ഒന്നു നുള്ളിയ്ക്കെ...(അനന്തു... പറഞ്ഞതും മാധു അവളുടെ കാലിൽ ഒന്നു ചവിട്ടി.... ആ..ടി കാലത്തി എന്റെ കാലു...(അനന്തു.. നിന്നെ..ഉമ്മ വെച്ചെന്ന ആര്...(മാധു ആ.....അത് അറിയില്ല.... എന്നെ ഉമ്മ വെച്ച ചേട്ടന്റെ പേര് മാത്രമേ അറിയൂ...

എന്താ...അവന്റെ പേര്...(കണ്ണൻ കലിപ്പിൽ ചോദിച്ചു.. ഫിറോസ്......(അമ്മു ഫിറോസാ....യൂ...മീൻ...കേശു ഞെട്ടി തരിച്ചു ചോദിച്ചു... യാ.. യാ....(അമ്മു ടി...ഈ പേര്... എനിയ്ക്ക് ഈ ചേട്ടനെ അറിയാം ടി.. എനിയ്ക്കെ ഒരിയ്ക്കൽ മുട്ടായി ഒക്കെ വേടിച്ചു തന്നിട്ടുണ്ട്....അപ്പു ഇളിച്ചോണ്ട് പറഞ്ഞു... അതു ശെരി അങ്ങളയെ സോപ്പിട്ടു പിടിയ്ക്കാൻ നോക്കിയതാല്ലേ... എന്നിട്ടു നിനക്ക് ഒന്നും മനസിലായില്ലല്ലേ....(കേശു ഈ.....(അപ്പു നല്ല ആങ്ങള...(കണ്ണൻ സത്യം പറ അമ്മു....നി..വേറെ ചെക്കനെ നോക്കിയ.... ഇല്ല..ചേട്ട... ഞാൻ അന്ന് പറഞ്ഞില്ലേ ഒരു ചേട്ടനെ വായി നോക്കി എന്നു...അതിന്റെ പേരിൽ ആയിരുന്നു ഈ ഉമ്മ.... നി കാര്യം മുഴുവൻ പറ...(കണ്ണൻ അതുണ്ടല്ലോ ഇന്നും ഞാൻ ആ ചേട്ടനെ വായിനോക്കി നോക്കി...അബദ്ധത്തിൽ ആ ചേട്ടന്റെ മുന്നിൽ ചെന്നു ചാടി...ചേട്ടൻ കയ്യോടെ പൊക്കി....ഞാൻ വിചാരിച്ചു തല്ലു കിട്ടും എന്നാ... സീനിയർ ചേട്ടൻ മാരേ വായി നോക്കി എന്നും പറഞ്ഞു... പക്ഷെ...ആ സാദനം പറഞ്ഞത്...ഇനി ആ ചെക്കന്റെ പിറകെ നി നടക്കരുത് എനിക്കത് ഇഷ്ടം അല്ല....

എന്നു... അപ്പൊ ഞാൻ പറഞ്ഞു...തന്റെ ഇഷ്ടം നോക്കി ആണോ ഞാൻ നടക്കേണ്ടത് എന്ന്... ഞാൻ ഇനിയും വായി നോക്കും എന്ന് അപ്പൊ ആ ചേട്ടൻ പറഞ്ഞു ഇനി നി നോക്കിയാൽ നിന്റെ കാലു ഞാൻ തല്ലി ഓടിയ്ക്കും എന്നു... അപ്പൊ ഞാൻപറഞ്ഞു നിനക്ക് കാല് തല്ലി ഒടിയ്ക്കണം എങ്കിൽ നിന്റെ കെട്ടിയോളുടെ കാല് തല്ലിയൊടിയേട നാറി...എന്ന്.. അപ്പോ ആ പരട്ട എന്റെ കൈ പിടിച്ചു പിറകോട്ട് ആക്കിയിട്ട് പറഞ്ഞു... മര്യാദിയ്ക്ക്..ചേട്ട എന്നു വിളിച്ചോണം...എനിയ്ക്ക് അങ്ങനെ വിളിയ്ക്കുന്നതാ ഇഷ്ടം എന്നു..ഇനി മോള് അങ്ങനെ തന്നെ വിളിയ്ക്കണം കേട്ടോ...എന്നും പറഞ്ഞു..ആ സാദനം എന്റെ കൈ അങ് വിട്ടു... എനിയ്ക്കാണെങ്കി കൈ വേദനിച്ചിട്ടു കലിപ്പിൽ ഡോ...എന്നു വിളിച്ചതും... അയ്യോ..മറന്നു ചേട്ടൻ വന്ന കാര്യം മറന്നുട ചക്കരെ എന്നും പറഞ്ഞു ആ സാദനം എന്റെ കവിളിൽ ഉമ്മ വെച്ചു....ചേട്ട ഉമ്മ വെച്ചു.എന്നിട്ടു പറയുവ ഇനി ആരെങ്കിലും പിറകെ വായി നോക്കി നടന്നാൽ ഇത് പോലെ പിന്നെയും തരും എന്നു പറഞ്ഞു...എന്നും പറഞ്ഞു...അമ്മു കവിളിൽ കയ്യും വെച്ചു എന്തോ പോയ എന്തിനെയോ പോലെ പറഞ്ഞു..

അടി..പോളി... അതേത അത്രയും ധൈര്യം ഉള്ള...മുതൽ...(കേശു ആ....പക്ഷെ...ഇപ്പൊ ആലോചിക്കുമ്പോ...(അമ്മു ആലോചിക്കുമ്പോ...(കണ്ണൻ സൂപ്പർ ചേട്ടൻ.. എനിയ്ക്ക് ഇഷ്ടം ആയി..അമ്മു ഇളിച്ചോണ്ട് പറഞ്ഞതും...കണ്ണൻ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചതു അയ്യോ.. വിട് കണ്ണേട്ട എന്റെ ചെവി..നോവുന്നു... അങ്ങനെ തന്നെ കണ്ണേട്ട... അവള് മോട്ടേന്നു വിരിഞ്ഞില്ല...അപ്പോഴാ...അപ്പു പിരി കയറ്റി.. ടാ.. നാറി...നിയാണോ എന്നെ ഉപദേശിക്കുന്നെ... ആ....ചേട്ട വിട്...അമ്മു കിടന്നു ചാടി.. നാളെ ഞാനും വരാം നിന്റെ കൂടെ...ആ ചെറുക്കനെ ഞാൻ ഒന്ന് കാണട്ടെ..(കണ്ണൻ ഞാനും..(കേശു നി..മിണ്ടരുത്..ഇവളുടെ പ്രായത്തിൽ നി...അപ്പുറത്തെ സുമ ചേച്ചിയുടെ ഇളയ മോളെ ലിപ് ലോക്ക് തന്നെ അടിച്ചില്ലെടാ...(കണ്ണൻ ചേട്ട...നോ.....എന്നും പറഞ്ഞു കേശു മാധുവിനെ നോക്കി. ടാ... പട്ടി... നി..ആ പൂത്താങ്കീരി മരുതേനെ കിസ്സ്... മാധു കലിപ്പിൽ ചോദിച്ചു.. nice ആയിട്ട്...കേശു ഇളിച്ചതും.. പ്..ഭാ.....നാറി...(മാധു ടി...ഇങ്ങനെ ആട്ടരുത്..അത് കൊച്ചു പ്രായത്തിൽ അല്ലേ...

ആ...കൊച്ചു പ്രായത്തിൽ അങ്ങനെ..അപ്പൊ..ഇപ്പോ..(മാധു ടി...അത് അപ്പോഴല്ലേ...ഇപ്പൊ അങ്ങനെ ഒന്നും ഇല്ലെടി....കേശു നിഷ്‌കു ആയി പറഞ്ഞതും.. നി..ഒന്നും പണയണ്ട...ഹുംലിപ് ലോക്ക്..അതും 4ആം ക്ലാച്ചിൽ പാച്ചുമ്പോൾ...പ്..ഭാ....എന്നും പറഞ്ഞു മാധു ഇറങ്ങി പോയി... ടി...പോവല്ലേ..എന്നും പറഞ്ഞു പിറകെ. കേശുവും... ഒരു കുടുംബം വഴിയാധാരം ആക്കി....(അനന്തു.. അത്...പെട്ടന്ന്...കണ്ണൻ ഇളിച്ചു... സത്യത്തിൽ ഇവിടെ എനിയ്ക്ക് ആണോ..അതോ അവർക്കണോ...പ്രശ്നം...(അമ്മു ആർക്കായാലും...ഇപ്പൊ തിരുപ്പതി ആയി...(അപ്പു അല്ലെടി...ഇനി ആ ചേട്ടൻ വന്നാൽ... വന്നാൽ...(അമ്മു അല്ല നമ്മടെ തന്ത പ്പടി....(അപ്പു അത്..സമ്മതിയ്ക്കും ആയിരിയ്ക്കും അല്ലെ....അമ്മു ആലോചനയിൽ പറഞ്ഞു.. വേണൊങ്കി ഞാൻ പോയി ചോദിയ്ക്കാം...അനന്തു കലിപ്പിൽ പറഞ്ഞതും.. അയ്യോ അത് ചേച്ചിക്ക് ബുദ്ധി മുട്ട് ആവില്ലേ....അമ്മു ഇളിച്ചോണ്ട് പറഞ്ഞതും... ടി..എന്നും പറഞ്ഞു അനന്തു മുന്നോട്ട് ആഞ്ഞതും അമ്മു ഓടി.... ഹോ...എന്നാലും പെണ്ണ്....വരുന്ന വരവ് കണ്ടപ്പോ...എന്തായിരുന്നു... ഇപ്പോ നോക്കിയേ...പാവം ചെറുക്കൻ.. കുഴി നോക്കാതെ എടുത്തു ചാടി....അനന്തു പറഞ്ഞതും.. ടി...വലുതാവുമ്പോൾ അവനു ഇവളെ ഇഷ്ടം ആണെങ്കി കെട്ടിച്ചു കൊടുക്കാം ടി..... അതിനു മുൻപ് ചെറുക്കനെ പിടിച്ചൊന്നു വിരട്ടണം...ഇനിയും പിടിച്ചു കിസ്സ് അടിച്ചാൽ...അവസാനം ആ ചെറുക്കന്റെ കവിള് കടിച്ചു പറിച്ചു എന്നും പറഞ്ഞു....

ആവും അടുത്ത പ്രശ്നം...എന്തിനാ വേണ്ടാത്ത പണി പാവം ചെക്കൻ ...എന്നും പറഞ്ഞു കണ്ണൻ അനന്തുവിനെ ചേർത്തു പിടിച്ചു... പെട്ടന്ന്...അയ്യോ.... ആരാടി.....(കണ്ണൻ ആ..... അയ്യോ കണ്ണേട്ട ഓടി വാ......അമ്മുവും അപ്പുവും വിളിയോട് വിളി... ബഹളം കേട്ട് എല്ലാരും വന്നു നോക്കുമ്പോ ഒരുത്തൻ അടുക്കളയിൽ തറയിൽ കിടക്കുന്നു.... മാധുവാണെങ്കി കട്ട കലിപ്പിൽ കയ്യിൽ പാനും വെച്ചു നിക്കുന്നു... ബാക്കിയുള്ളവർ എന്താ സംഭവം എന്നു അറിയാതെ ചുറ്റും നിക്കുന്നു... എന്താ..എന്താ പ്രശ്നം....(ലേഖ... ഇവനുണ്ടല്ലോ....10 ഇൽ പഠിച്ചപ്പോൾ ഒരു പെണ്ണിനെ സന്തോഷം മൂത്ത് കെട്ടി പിടിച്ചു..അത് ഉളുപ്പില്ലാതെ എന്നോട്. തന്നെ പറഞ്ഞു...(മാധു എന്താടാ..ഇത്..(അമ്പിളി അത്.അമ്മേ..പെട്ടന്ന് ആവേശത്തിൽ....കേശു ഇളിച്ചോണ്ട് പറഞ്ഞതും.. മോനെ ആവേശത്തിൽ ഇങ്ങനെയൊക്കെ പെണ്ണുങ്ങളോട് പറയാമോ...(നാഥൻ അതൊക്കെ ഞങ്ങളെ കണ്ട് പഠിയ്ക്കണം..എന്തോരം പെണ്ണുങ്ങൾക്ക് ഞങ്ങൾ love ലെറ്റർ കൊടുത്തിട്ടുണ്ട് എന്നു അറിയാമോ... എന്തോരം പെണ്പിള്ളേരെ വായി നോക്കിയിട്ടുണ്ട് എന്നറിയാമോ...

(ജയൻ അച്ഛാ....(പിള്ളേഴ്‌സ് എന്താടാ...ഞങ്ങളെ ഒന്നു അയവിറക്കാൻ പോലും സമ്മതിയ്ക്കില്ല ...അല്ലെ...(ജയൻ അതല്ല..അച്ഛാ...അമ്മ(അനന്തു എന്റെ പിള്ളേരെ...ഈ അവസരത്തിൽ ആ സാദനങ്ങളെ ഓര്മിപ്പിയ്ക്കല്ലേ...(നാഥൻ.. ടാ... നാഥാ.....(ലേഖ ടാ... ന്നോ...ഞാൻ.നിന്റെ...നാഥൻ നിന്നു വിയർത്തു.. ദൈവമേ..ഇതിന്റെ കാര്യം ഓർത്തില്ലല്ലോ. നാഥൻ മേലോട്ട് നോക്കി ആരോടെന്നു ഇല്ലാതെ പറഞ്ഞു... മോളെ..അത്..നിന്റെ..ചേട്ടൻ....ജയൻ എന്തോ പറയാൻ തുടങ്ങിയതും... ഡോ...താൻ അവിടെ ഒന്നും പറയണ്ട...പറയാൻ ഉള്ളത്..ഇവിടെ... മോളെ നി..കൊച്ചിനെ ഒന്നു പിടിച്ചേ...എന്നും പറഞ്ഞു അമ്പിളി കുക്കുനേ മാധുവിനെ ഏൽപ്പിച്ചു... താൻ ആരെ വായി നോക്കി എന്നാ പറഞ്ഞേ....അമ്പിളി സാരി തുമ്പ് എളിയിൽ കുത്തി ചോദിച്ചു.. ആ...ആരെ..എന്റെ ചക്കര കുട്ടിയെ അല്ലാതെ ഞാൻ വേറെ ആരെയും നോക്കിയിട്ടില്ല...അമ്പിളി... ജയൻ..ഒന്നു സോപ്പിട്ടതും...അമ്പിളി മധുവിന്റെ കയ്യിൽ ഇരുന്ന പാൻ ഇങ്ങു വേടിച്ചതും ഒത്തായിരുന്നു.... ജയാ...ഓടിയ്ക്കോ....എന്നും പറഞ്ഞു നാഥൻ അടുക്കള വഴി ഓടി...

ജയൻ...ഉമ്മറം വഴിയും.... നിൽക്ക് അവിടെ..... ഞങ്ങളെ ഓർക്കുന്നത് നിങ്ങൾക്ക്. ഉപദ്രവം..ആണല്ലേ...മനുഷ്യ....എന്നും പറഞ്ഞു അമ്പിളിയും ലേഖയും അവരുടെ പിറകെ ഓടി.... കുറച്ചു കഴിഞ്ഞപ്പോ...എന്തൊക്കെയോ ശബ്ദം...വും രണ്ടു നിലവിളികളും... കണ്ണേട്ട...ഡിവോഴ്‌സ് ആവോ..(അനന്തു.. ആ....... എന്തായാലും...ടാമേജ് വല്ലതും പറ്റുവായിരിയ്ക്കും...(മാധു അതിൽ സംശയം ഇല്ല...(കേശു അൽ...കോഴികൾ...കുടുംബം മൊത്തം...(അമ്മുവും അപ്പുവും... കുറച്ചു കഴിഞ്ഞതും...പൂരവും കഴിഞ്ഞു അരങ്ങും ഒഴിഞ്ഞു.... അമ്മമാർ..തിടമ്പേറ്റിയ ആനകളെ കണക്കും...അച്ഛൻ മാർ...തിടമ്പേറ്റിയ ആന ചവിട്ടി മെതിച്ച കണക്കും കടന്നു വരുന്നു... പൂരം...കൊടി ഇറങ്ങി...മക്കളെ....(അച്ഛൻ മാർ... ഞങ്ങൾ കണ്ടാരുന്നു....(പിള്ളേഴ്‌സ് ഇപ്പൊ മനസിലായില്ലേ...പെണ്ണുങ്ങൾ നിക്കുമ്പോ...നമ്മൾ ആണുങ്ങൾ വായിനോക്കിയ പെണ്ണുങ്ങളെ പറ്റി പറയരുത്...കേട്ടോ...അതും...പ്രത്യേകിച്ചു ഭാര്യ മാരുടെ മുൻപിൽ വെച്ചു...(നാഥൻ എന്തോ..എവിടെയൊക്കെയോ...നീറുന്നു...ഒന്നു പോയി കിടക്കട്ടെ....നി...വാടാ...എന്നും പറഞ്ഞു ജയൻ നാഥനെയും കൊണ്ട് പോയി... പിള്ളേര് അവരുടെ പോക്ക് നോക്കി അന്തം വിട്ടു നിന്നു......... തുടരും.....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story