അനന്ത രാഗം: ഭാഗം 45 || അവസാനിച്ചു

anantha ragam

രചന: അർച്ചന

അങ്ങനെ....അടിയും..വഴക്കും ചെറിയ ചെറിയ പിണക്കങ്ങളും ആയി അവരുടെ ലൈഫ് കടന്നു പോയി.... 4വര്ഷങ്ങൾക്ക് ശേഷം... അമ്മേ....പെട്ടന്ന് ഒരുങ്....(കുക്കു നമ്മക്ക് പോണ്ടേ.... നില്ല് ചെറുക്കാ..... കണ്ണേട്ട എന്റെ ഇവിടെ വെച്ച മാല കണ്ടോ.....അനന്തു മുറിമുഴുവൻ നോക്കിക്കൊണ്ട് പറഞ്ഞു.... ഞാനെങ്ങും കണ്ടില്ല....നി വേറെ മാല വല്ലോം എടുത്തിട്...എന്റെ കയ്യിൽ രണ്ടെന്നതിനെ തന്നിട്ട് ഒരുങ്ങാൻ കയറിയത് അല്ലെ....എത്ര നേരം ആയി...കണ്ണൻ മക്കളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു... ആ...അതിനിടയിൽ ഇതും സംഭവിച്ചു കേട്ടോ.... അനന്തുന് കണ്ണൻ വീണ്ടും പണി കൊടുത്തു... അതും...ഇരട്ടകൾ...അല്ലുവും(അഹല്യ) അക്കുവും(ആയില്യ)..പക്ഷെ അത് കണ്ണനിട്ടു കൊണ്ടു എന്നു മാത്രം....1 വയസ് ആവറായി... നിങ്ങളിത് വരെ ഒരുങ്ങിയില്ലേ... ഇത്..എന്റെ കല്യാണം ആണോ...നിങ്ങടെ കല്യാണം ആണോ...കേശു കണ്ണന്റെയും അനന്തുവിന്റെയും ബഹളം കേട്ട് ചോദിച്ചു... നി..ഇങ്ങനെ ബഹളം വയ്ക്കാതെ...ദേ..ഇറങ്ങി....(കണ്ണൻ അച്ഛനും അമ്മയും എന്തിയെ....

ദാ.. എത്തി...(ലേഖ അച്ഛൻ പുറത്തു കാണും...വാ..ഇറങ്ങാം... അമ്മേ....ദേ..ഞങ്ങൾ..ഇറങ്ങി..അമ്മായി... അനന്തു അങ്ങോട്ടു ചെന്നു...വിളിച്ചു... അമ്മേ ഞങ്ങൾ കേശു ചേട്ടന്റെ കൂടെയാ...എന്നും പറഞ്ഞു അമ്മു മീനുവിനെയും കൂട്ടി അങ്ങോട്ടു വിട്ടു... ടി..അപ്പു എന്തിയെ...(കണ്ണൻ ഞാൻ..ദേ എത്തി.... എല്ലാരും നോക്കുമ്പോ മീനുവും അപ്പുവും same colour ഡ്രസ്.... അത്‌..പിന്നെ..ഞാനും മീനുവും...എല്ലാരുടെയും നോട്ടം കണ്ട് അപ്പു ഇളിച്ചോണ്ട്..പറഞ്ഞു... ഉം..ഉം..നടക്കട്ടെ നടക്കട്ടെ..(കണ്ണൻ ആക്കി പറഞ്ഞു ദേ..നിങ്ങൾ ഇങ്ങനെ പണഞ്ഞോണ്ട് നിൽക്കാതെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്ക്...എന്റെ കല്യാണം..കേശു ബഹളം വെയ്ക്കാൻ തുടങ്ങി... ആ..... ദേ..എല്ലാരും പെട്ടന്ന് ഇറങ്ങിയെ...ഇവിടെ ഒരുത്തൻ കിടന്നു കയറു പൊട്ടിയ്ക്കാൻ തുടങ്ങി... അവസാനം..എല്ലാരും നേരെ ഓഡിറ്റോറിയത്തിലേയ്ക്ക് വിട്ടു..... അനന്തുവും പിള്ളേരും നേരെ മാധുവിന്റെ അടുത്തേയ്ക്ക് വിട്ടു.... അവിടെ ഒരുക്കൽ മഹാമഹം നടക്കുന്നു... എവിടെ ആയിരുന്നെടി ഇത്രയും നേരം...

(മാധു ഈ...... ഒന്നും പറയണ്ട ഒന്നും വെച്ചാ വെച്ചിടത്തു കാണില്ല..അതിന്റെ കൂടെ ഈ പിള്ളേരും....(അനന്തു അല്ലെടി...അക്കുവും അല്ലുവും എന്തിയെ....(മാധു അവര് 'അമ്മ മാരുടെ കയ്യിലാടി.... എന്നെക്കൊണ്ട് മാത്രം ആ രണ്ടെന്നതിനെയും നോക്കാൻ വലിയ പാടാ.....അനന്തു പറയുന്ന കേട്ട് മാധു വാ പൊത്തി ചിരിച്ചു... ഒരുപാട് ചിരിയ്ക്കണ്ടടി...കേശുവാ. ആള്...നി സൂക്ഷിച്ചോ..അനന്തു ഒന്നു ഊന്നി പറഞ്ഞതും... ഏയ്‌..അങ്ങനെ ഒന്നും വരില്ലെടി... അതിനുള്ള വഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്... ഞാനെ ഒരു മാസത്തേക്ക് വൃതമാ...വൃതം...എങ്ങനെ ഉണ്ട്...ഐഡിയ...(മാധു വൃതം അതും അവന്റൊടെ...നടന്നത് തന്നെ... അവസാനം പറയരുത് നിന്നെ അവൻ കേറി വല്ലോം ചെയ്തു എന്ന്....അനന്തു നേടുവീർപ്പ് ഇട്ടോണ്ട് പറഞ്ഞു... ഛി... വൃത്തികേട് പറയാതെ... നിയെന്നാടി.നന്നായത്...അനന്തു അന്തം വിട്ടു ചോദിച്ചു... ഈ..അങ്ങനെ ഒന്നും നന്നായില്ല...പിന്നെ കല്യാണം ഒക്കെ അല്ലെ..അപ്പൊ കുറച്ചു ഡീസന്റ് ആണെന്ന് കാണിച്ചതല്ലേ.... ഉം..ഉം..(അനന്തു.. അനന്തു.... മാധുവിനെ ഇങ്ങു ഇറക്ക്...മുഹൂർത്തം ആയി...

.ലേഖ അകത്തേയ്ക്ക് കയറിക്കൊണ്ട് പറഞ്ഞു... മുഹൂർത്തിനു സമയം ആയതും മാധു താല പൊലിയുടെ അകമ്പടി ഓടെ...മണ്ഡപത്തിലേയ്ക്ക് കയറി...കേശുവിന്റെ അടുത്തായിട്ടു ഇരുന്നു.. സമയം ആയതും എല്ലാരുടെയും അനുഗ്രഹത്തോടെ കേശു മധുവിന്റെ കഴുത്തിൽ താലി ചാർത്തി...അവളുടെ സിന്ദൂര രേഖയിൽ സിന്ദൂരവും ചാർത്തി തന്റെ സ്വന്തം ആക്കി... എല്ലാരും അവരെ നിറഞ്ഞ മനസോടെ ആശീർവദിച്ചു... ടി...ഇനി നമ്മൾക്കും..വലുതാവുമ്പോ ഇങ്ങനെ കല്യാണം കഴിയ്ക്കണം..കേട്ടോടി...അപ്പു മീനുവിനോടായി...പറഞ്ഞു... മീനൂസ് സംഭവം ഒന്നും മനസ്സിലായില്ല എങ്കിലും അവൻ പറഞ്ഞത് കേട്ട് ചിരിച്ചോണ്ട്. തലയാട്ടി... ടാ.. ടാ.... നിന്നെ പോലെ മോട്ടേന്നു വിരിയാത്ത കൊച്ചിനെ പിടിച്ചു ഇല്ലാത്തത് പറഞ്ഞു പടിപ്പിയ്ക്കുന്നോ...അമ്മായി മിനുനേ കൊണ്ട് പോയേ.....

(അമ്മു ടി..ടി..നി ഒരുപാട് ആളാവല്ലേ... നി...ഇപ്പഴും ആ ഉമ്മ തന്ന ചേട്ടനെ അല്ലെടി മനസിൽ കൊണ്ട് നടക്കുന്നത്...അപ്പുവും തിരിച്ചടിച്ചു... ഓ..തന്നെട...ഞാൻ അതിനെ കെട്ടു നി.നോക്കിയ്ക്കോ...ഹും.. ദൈവമേ...ആ ചേട്ടൻ അന്ന് തന്ന ഉമ്മ മാത്രമേ ഉള്ളു ഐഡന്റിഫിക്കേഷൻ ആയിട്ട്... അതു കാരണം കണ്ണേട്ടൻ അന്ന് വിരട്ടിയ വിരട്ടിൽ മുങ്ങിയ കക്ഷിയ... എനിയ്ക്ക് വലിയ ആഗ്രഹം ഒന്നും ഇല്ല...തട്ടത്തിൽ മറയത്തിലെ നിവിൻ പോളിയെ കണക്ക് എനിയ്ക്ക് ആ ചേട്ടനെ തന്നെ കിട്ടണെ...(അമ്മു ഉം..കിട്ടും കിട്ടും..ഇപ്പൊ കാത്തിരുന്നോ...(അപ്പു നി പോടാ പട്ടി... നിയും നിന്റെ പ്രേമവും മുടിഞ്ഞു പോകും...കാലൻ..എന്നും പറഞ്ഞു. മീനുവിനെയും കൊണ്ട് അമ്മു പോയി... നാറി...വെറുതെ അല്ല.. അവളുടെപ്രേമം മൊത്തം പൊട്ടുന്നത്...അപ്പു അവള് പോകുന്ന നോക്കി പിറുപിറുത്തു... ദേ...എല്ലാരും വന്നേ....ഫോട്ടോ...എടുക്കാനാ.

.(അമ്പിളി വിളിച്ചു പറഞ്ഞതും..എല്ലാരും അപ്പൊ തന്നെ ഓടി വന്നു.. ദേ..ഞാനാ മീനുവിന്റെ അടുത്തു നിൽക്കണെ..(അപ്പു ഓ..പിന്നെ അതങ്ങു പള്ളിയിൽ പോയി പറഞ്ഞാൽ മതി...എന്റെ അനിയത്തിയുടെ അടുത്തേ ഞാൻ നില്ക്കു...മാധുവും വിട്ടു കൊടുത്തില്ല... എവിടെങ്കിലും നിൽക്ക്...പിള്ളേരെ... എന്നും പറഞ്ഞു 'അമ്മ മാര് കലിപ്പായതും...അവര് അടങ്ങി... ദേ...എല്ലാരും ഇങ്ങോട്ടു നോക്കിയേ...(ക്യാമറാ .മാൻ.. ഈ....എല്ലാരും ഒരേ പോലെ ഇളിച്ചതും... ക്ലിക്ക്.......ആ പോസ് വളരെമനോഹരം ആയി അയാൾ തന്റെ ക്യാമറയിൽ പകർത്തി.. എല്ലാരും ഒരു കുടക്കീഴിൽ എന്നു പറയുന്ന പോലെ...എല്ലാരും ഒരു ഫോട്ടോയിൽ.. അവസാനിച്ചു...

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story