അനന്തഭദ്രൻ: ഭാഗം 13

ananthabadhran

രചന: SHIF

""പ്രശസ്ത സീരിയൽ താരം ടെറിക്ക് മാത്യുവിനെ നേരെ കൊലപാതകം ശ്രമം... ടെറിക്ക് സഞ്ചരിച്ച കാറിനു നേരെ ടിപ്പർ ഇടിച്ചു കേറുകയായിരുന്നു...ടെറിക്കിന്റെ അവസ്ഥ എന്തെന്ന് പറയാറായിട്ടില്ല... മനഃപൂർവമായുള്ള അപകടം ആണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു..."" ന്യൂസ്‌ കേട്ടതും വൈഗയ്ക്ക് വല്ലാത്ത വെപ്രാളം തോന്നി... 'കല്ലു ചേച്ചി,,, ചേച്ചിടെ അവസ്ഥ എന്താവും...അനന്തേട്ടനോട്‌ പറഞ്ഞിട്ട് അങ്ങോട്ട് പോയാലോ... ""അനന്തേട്ട... നമുക്ക് ചേച്ചിടെ അടുക്കലൊന്ന് പോയി വരാം...."" ""നിനക്കെന്താ... ഭ്രാന്താണോ വൈഗേ... നിന്റെ അച്ഛൻ ഇന്നീ അവസ്ഥയിലാവാൻ കാരണം നിളയാണ്... അത് നീ മറക്കരുത്...കാര്യം ശെരിയാ... അവൾ നിന്റെ ചേച്ചി ആയിരിക്കും... എന്നിരുന്നാലും...അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവൻ തന്നെ... അനുഭവിച്ചേ മതിയാകൂ...."" ഇത്രയും പറഞ്ഞു ദേഷ്യത്തോടെ അവൻ അവിടെ നിന്ന് എഴുന്നേറ്റു പോയി... അവന്റെ പെട്ടെന്നുള്ള ദേഷ്യത്തിൽ അവൾക്കും നന്നേ വിഷമം വന്നിരുന്നു... സുഭദ്രമ്മയും രഘുവച്ഛനും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.... അവർക്ക് നേരെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ റൂമിലേക്ക് പോയി..!!!! അവിടെ എങ്ങും അനന്തനെ കാണാതെ അവൾ ചുറ്റിനും നോക്കിയതും ബാൽക്കണി ഡോർ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു...

അവന്റെ മനസ് ശാന്തമാവട്ടെ എന്ന ചിന്തയിൽ അവനെ ശല്യം ചെയ്യാതെ അവൾ വന്നു ബെഡിലായി കിടന്നു..... കുറച്ചു കഴിഞ്ഞപ്പോൾ തന്റെ അരികിലായി വന്നു കിടന്നതും സോറി പറഞ്ഞതും ഒക്കെ വൈഗ അറിഞ്ഞെങ്കിലും അറിഞ്ഞ ഭാവം കാണിച്ചില്ല...!!!! 🍃🍃🍃🍃🍃 {ഹോസ്പിറ്റലിൽ} ""ഡോക്ടർ... ഞങ്ങൾക്ക് ടെറിക്കിന്റെ മൊഴി എടുക്കാലോ... അല്ലേ..."" ""തീർച്ചയായും... ആളിപ്പോ മയക്കത്തിലാ... ഒന്ന് വിളിച്ചാൽ മതി..."" ""Ok... ഡോക്ടർ..."" പോലിസുകാർ ടെറിക്കിന്റെ അരികിലേക്ക് ചെന്നതും അവൻ മയക്കത്തിലായിരുന്നു... നെറ്റിയിൽ നിന്ന് മൂക്കിന്റെ മോൾ ഭാഗം വരെ ആഴത്തിൽ മുറിവുണ്ട്... തലയിലായി വലിയൊരു കെട്ടുണ്ട്... വലത്തേ കയ്യിൽ പ്ലാസ്റ്ററിട്ടിട്ടുണ്ട്...!!! ""ഹേയ്... ടെറിക്ക്... "" SI.അവിനാഷിന്റെ വിളിയിൽ ടെറിക്ക് പതിയെ മിഴികൾ തുറന്നു... തന്റെ അടുത്തായിരിക്കുന്ന പോലിസുകാരെ കണ്ടവൻ അല്പം പരിഭ്രമം തോന്നി...!!! ""ടെറിക്ക്.... ആർ യൂ ഓക്കേ നൗ"" ""യെസ് സർ..."" ""Ok,,, സീ മിസ്റ്റർ ടെറിക്ക്... എന്താ... സംഭവിച്ചതെന്ന് വ്യക്തമായി പറയണം...

ഒരു കൊലപാതക ശ്രമമായിരുന്നു..തന്റെ നേരെയുള്ള ആക്രമണം...."" "" സർ ഞാൻ പതിവു പോലെ ഷൂട്ടിനായി... ലൊക്കേഷനിലേക്ക് പോകുവായിരുന്നു... അബാൻ ജംഗ്ഷന്റെ അവിടെ നിന്ന് നേരെ കേറിയ എന്റെ വണ്ടിയുടെ മുന്നിലേക്ക് ലോറി ,,സെന്റ്രൽ ലൈനിലൂടെ കേറി വരുന്നത് കണ്ട് കാർ വെട്ടിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല... തൽഫലം വണ്ടി ഇടിച്ചു കേറി... സർ... എന്റെ ഭാര്യ... അവൾ പ്രഗ്നന്റ് ആണ്.... ഞങ്ങൾക്ക് വേറെ ആരുമില്ല....ഒന്ന് ശ്രദ്ധിക്കണേ ,,, അവൾടെ അവസ്ഥ എന്തെന്ന് പോലും എനിക്കറീലാ....."" അതിന് അവിനാഷ് ഒന്നമർത്തി മൂളി... അപ്പോഴേക്കും അവിനാഷിന്റെ ഫോൺ റിംഗ് ചെയ്തതും അവൻ കോൾ അറ്റെൻഡ് ചെയ്തു... സ്റ്റേഷനിൽ നിന്നും കോൺസ്റ്റബിൾ രവിയായിരുന്നു... കോൾ ഡിസ്കണക്ട് ആയതും ടെറിക്കിനൊപ്പം മറ്റൊരു കോൺസ്റ്റബിളേ കൂട്ടിരുത്തി അവിനാഷ് സ്റ്റേഷനിലേക്ക് പോയി....!!!! അവിടെ എത്തിയതും എല്ലാരും സല്യൂട്ട് ചെയ്തു... ലോറി ഡ്രൈവറെ പിടി കൂടി അവിടെ എത്തിച്ചിരുന്നു....അതാണ് മുൻപ് രവി ഇൻഫോം ചെയ്തത്....

അവിനാഷിനെ കണ്ടതും രവി ലോറി ഡ്രൈവറെ ഇടിക്കുന്നത് മതിയാക്കി സല്യൂട്ട് ചെയ്തു...!!! ""സാറേ... ഇവനെത്ര ചോദിച്ചിട്ടും ഒന്നും പറയുന്നില്ല.... ഒരെണ്ണം കൂടെ കൊടുക്കട്ടെ സാറെ...."" "" എയ്,, വേണ്ട രവി... ഇയാൾ സത്യം പറയുമോന്ന് ഞാനൊന്ന് നോക്കട്ടെ... ഡോ... ഇയാളെ തനിക്കറിയോ..."" ടെറിക്കിന്റെ ഫോട്ടോ അവനു നേരെ നീട്ടി അവിനാഷ് ചോദിച്ചതും അയാൾ നിഷേദർത്ഥത്തിൽ തലയാട്ടി ....!! ""ഇല്ല സാർ... ഞാൻ ഏ എസ്സാർ ക്രഷർ യൂണിറ്റിലെ ജോലിക്കാരനാണ്... അവിടുന്ന് M സാൻഡും P സാൻഡും ഒക്കെ കൊണ്ട് പോവലാണ് എന്റെ ജോലി... പതിവു പോലെ ഇന്നലെ ലോഡും കൊണ്ട് ആര്യങ്കാവിറക്കി തിരികെ വരുവായിരുന്നു... ഇച്ചിരി കുടിച്ചിരുന്നു... അറിയാതെ പറ്റിയതാ.. സാറേ....""" ""എസ്സൈ , , സാറെ... ദേ ഒരു ബാഗ്... ലോറിയുടെ ഫ്രണ്ടിലെ സീറ്റിനടിയിൽ നിന്ന് കിട്ടിയതാ... തുറന്നു നോക്കിയപ്പോൾ മൊത്തം ക്വാഷാണ്.."" രവി ബാഗ് തുറന്നവിനിഷിനെ കാണിച്ചതും ലോറി ഡ്രൈവറുടെ മുഖത്ത് ഞെട്ടലുടലെടുത്തു...!!! "" പ്ഫ... കള്ള......മോനെ... ആരാടാ....നിന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്...""

പെട്ടെന്ന് ചെയറിൽ നിന്ന് ചാടി എഴുന്നേറ്റ് ഡ്രൈവറുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചതും അയാൾ പേടിയോടെ എല്ലാം പറയാമെന്ന് പറഞ്ഞു....!!! "" അത് സാറെ... കണിമംഗലത്തെ അനന്തഭദ്രൻ സാറാണ്....ഇങ്ങനെയൊരു അപകടം നടന്നാൽ പത്ത് ലക്ഷം രൂപ തരാമെന്ന് പറഞ്ഞു... എന്റെ മോൾക്ക് ഓപ്പറേഷനാണ്... ഇത്രയും ക്യാഷ് തരാമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു പോയത്..."" "" മമ്... രവി... എന്തായാലും ഇയാൾ രണ്ട് ദിവസം അകത്ത് കിടക്കട്ടെ... പിന്നെ ആ അനന്തഭദ്രൻ എവിടുണ്ടാവും..."" "" വീട്ടിൽ കാണും സാറേ... പക്ഷേ അയാളിങ്ങനെയൊന്നും ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല..."" ""ഹ്മം...എന്തായാലും സാഹചര്യ തെളിവ് അയാൾക്കെതിരാണ്... വരൂ.. നമുക്ക് പോകാം...""" 🍃🍃🍃🍃🍃 വൈഗയുടെ മടിയിൽ കിടന്നു കൊണ്ട് അനന്തൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു... പുറത്ത് പോലിസ് ജീപ്പിന്റെ സൈറൻ കേട്ടതും അനന്തൻ അവളുടെ മടിയിൽ നിന്നെഴുന്നേറ്റ് വരാന്തയിലേക്ക് വന്നു.....!!! ''എന്താ... സർ... എന്താ പ്രശ്നം.."" "" സീ മിസ്റ്റർ അനന്തഭദ്രൻ ,,you are under arrest....""..തുടരും.......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story