അനന്തിക: ഭാഗം 42

ananthika new

എഴുത്തുകാരി: അമ്മു അമ്മൂസ്

""അല്ലേലും ഈ ഏട്ടൻ ഇങ്ങനെയാ അമ്മേ... പണ്ടേ ഉള്ള അസുഖമാ... മനുഷ്യൻ സ്വസ്ഥമായി കിടന്നുറങ്ങുമ്പോൾ വന്നു ശല്യം ചെയ്യും....അഹങ്കാരമാണ്..."" നിത്യ കൂടി അവളെ സപ്പോർട്ട് ചെയ്യും പോലെ ഏറ്റ് പിടിച്ചതും കണ്ണ് കൂർപ്പിച്ചു മൂന്നാളെയും നോക്കി.... മൂന്നും ഒരുപോലെ ഇടുപ്പിൽ കൈ കുത്തി രൂക്ഷമായി നോക്കി നിൽക്കുന്നുണ്ട്... ചുണ്ടൊന്ന് കോട്ടി മൂന്നിനെയും ഒന്നു കൂടി കൂർപ്പിച്ചു നോക്കി കഴിക്കാനിരുന്നു... ""എന്റെ മോളെങ്കിലും ഏട്ടന്റെ കൂടെ നിൽക്കുമെന്ന് വിചാരിച്ചു... ""കള്ള സങ്കടം മുഖത്ത് വരുത്തി നിത്യയെ നോക്കിയപ്പോൾ അവിടുത്തെ ഭാവം മാറി വരുന്നുണ്ട്.. ""ഏട്ടാ...."" അടുത്തോട്ടു നടന്നു വന്നതും അവളെ നോക്കാതെ കഴിക്കാൻ വിളമ്പി എടുത്തു...

നന്ദുവിനെ നോക്കിയപ്പോൾ ആ മുഖത്തും ചെറുതായി വിഷമമുണ്ട്.... ചിരി പുറത്തേക്ക് വരാതെ സഹിച്ചു പിടിച്ചു... ""ഏട്ടാ...... ""നിത്യ വീണ്ടും വിളിച്ചെങ്കിലും നോക്കിയില്ല.. ""സോറി ഏട്ടാ.... ഞാൻ വെറുതെ പറഞ്ഞതല്ലേ..... ഏട്ടനിനിയും രാവിലെ വിളിച്ചോ..."".സൈഡിൽ കൂടി ചുറ്റിപ്പിടിച്ചു തോളിൽ മുഖമമർത്തിയപ്പോൾ ചിരിച്ചു പോയി... ""ആഹ്...... എന്റെ മോളോട് മാത്രേ ഏട്ടൻ മിണ്ടൂ ഇനി.... നമ്മളെ കളിയാക്കുന്നവരൊന്നും നമുക്ക് വേണ്ടാ...."" നന്ദുവിനെ നോക്കി ഒരു പിരികം പൊക്കി കാട്ടി.... ചുണ്ട് കൂർപ്പിച്ചു നിൽക്കുന്നുണ്ട്.... അമ്മയും നെറ്റി ചുളിച്ചു നിൽക്കുന്നു... നിത്യ ചേരി മാറിയത് കണ്ടിട്ടാണ്... പണ്ട് മുതൽക്കേ അവൾ അങ്ങനെയാണ്... താൻ പിണങ്ങും എന്ന് കണ്ടു കഴിഞ്ഞാൽ ആ നിമിഷം ചേരി മാറും... അമ്മയെയും നന്ദുവിനെയും നോക്കി പുച്ഛത്തോടെ വിജയ ചിരി ചിരിച്ചു... രണ്ടാളുടേം മുഖം വീർപ്പിച്ചു വച്ചിട്ടുണ്ട്.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

""പിണക്കം മാറിയില്ലേ ഭാര്യേ..."" കാറിൽ കയറിയപ്പോൾ വീർത്തിരിക്കുന്ന കവിളിൽ ഒരു കുത്ത് കൊടുത്തു... മാറിയില്ല എന്നത് പോലെ അപ്പുറത്തെ വശത്തേക്ക്‌ മുഖം തിരിച്ചു ഇരിക്കുന്നുണ്ട്... ""ഉറങ്ങാതെ മുഖം നോക്കിയിരുന്ന ഓരോരുത്തരാ.... ഇപ്പൊ വിളിച്ചുണർത്തുന്നതാ കുറ്റം..... ചിലർക്കൊക്കെ സ്നേഹം ഇത്തിരി കുറവാണോ എന്ന് സംശയമുണ്ട് ഇപ്പോൾ...."" ""ആഹ്ഹ്ഹ്....."". പറഞ്ഞു നിർത്തുന്നതിന് മുൻപേ കൈപ്പത്തിയിൽ ശക്തിയിൽ ഒരു നുള്ള് കിട്ടി... ""ഹോ.... എന്റെ കൈ...."".. നഖത്തിന്റെ പാടിലേക്ക് ഊതിക്കൊണ്ട് കണ്ണ് കൂർപ്പിച്ചു നോക്കി... വീർത്ത മുഖം ഒന്നുകൂടി വീർപ്പിച്ചു ഇരിക്കുന്നുണ്ട്... ""എന്റെ കൈ ഇപ്പോ പോയേനെല്ലോ നന്ദു....."" "പോട്ടെ.... തോന്ന്യാസം പറഞ്ഞിട്ടല്ലേ....

ഇഷ്ടമില്ലത്രേ.... ഇഷ്ടം കുറഞ്ഞു പോലും.... ഇഷ്ടം ഉള്ളോണ്ടല്ലേ തിരിച്ചു വന്നേ....." മനസ്സിലാണ് പറഞ്ഞത്.. അവള് കാര്യമായ പിണക്കത്തിലാണ് എന്ന് മനസ്സിലായതും ചിരിയോടെ മടിയിലിരുന്ന കൈയിലേക്ക് കൈ കോർത്തു പിടിച്ചു.... ""നിനക്ക് സെൻസ് ഓഫ് ഹ്യൂമർ തീരെ പോരാട്ടോ നന്ദു..... ഇതൊക്കെ വെറുതെ തമാശക്ക് പറയുന്നതല്ലേ.... എന്റെ നന്ദൂന് ഈ ലോകത്തിൽ ഏറ്റവും ഇഷ്ടം എന്നെയാണെന്ന് എനിക്കറിയില്ലേ..."" ""ഹും.... വേണ്ടാത്തത് ഒക്കെ പറഞ്ഞു കൂട്ടിയിട്ട് പഞ്ചാര കലക്കി വന്നിരിക്കുവാ...."" ശബ്ദം പുറത്ത് വരാതെ പിറുപിറുത്തു... ""ആ തമാശ വേണ്ടാ.... എനിക്കത്ര പിടിച്ചില്ല..."" മുഖം കൂർപ്പിച്ചു പറഞ്ഞതും അപ്പോഴും ചിരിക്കുന്നുണ്ട്... ""വേണ്ടെങ്കിൽ വേണ്ടാ.....

എന്റെ നന്ദു ന്റെ ഇഷ്ടം എന്റേം ഇഷ്ടം.... ""ഒരു കണ്ണൊന്നിറുക്കി പറഞ്ഞതും നിന്ന നിൽപ്പിൽ അതുവരെ ഉണ്ടായിരുന്ന പിണക്കവും കള്ളദേഷ്യവുമൊക്കെ ആവിയായി പോയി.... കവിളിലേക്ക് രക്തം ഇരച്ചു വന്നതും ചുണ്ട് കടിച്ചുപിടിച്ചു ചിരിയടക്കി പുറത്തേക്ക് നോക്കിയിരുന്നു... 🎼മധു പോലെ പെയ്ത മഴയെ.... മനസ്സാകെ.... 🎼 സ്റ്റീരിയോയിൽ നിന്നും ഒഴുകുന്ന പതിഞ്ഞ സ്വരത്തിലുള്ള ഗാനത്തിന് കാതോർത്തു വീണ്ടും ഒരിക്കൽ കൂടി ആ വിരലിലേക്ക് കൈ കോർത്തു... 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 ""നീയിതു എവിടെയായിരുന്നു അച്ചു.... ഇപ്പോഴും കൂടി കണ്ടില്ലെങ്കിൽ വീട്ടിലോട്ട് വിളിക്കാൻ ഇരിക്കുവായിരുന്നു... എത്ര തവണ ഫോണിൽ വിളിച്ചു നിന്നെ..."" ഉച്ചക്ക് ലഞ്ച് ബ്രേക്ക്‌ കഴിഞ്ഞിട്ടാണ് ക്ലാസ്സിൽ ചെന്നത്.

വാതില് കടക്കും മുൻപേ പ്രിയ ഓടി വന്നു.. ""എടുക്കാൻ തോന്നിയില്ല... ""അവളെ നോക്കി രൂക്ഷമായി പറഞ്ഞു.. ബാഗ് തുറന്നു ഇരുന്നൂറ് രൂപയെടുത്തു ലയയുടെ അടുത്തേക്ക് നടന്നു... തിരിച്ചു വരുമ്പോൾ പ്രിയ സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു. ""ഇതെവിടുന്ന അച്ചു പൈസ... രാവിലെ വരെ ഇല്ലായിരുന്നല്ലോ... ഇതില്ലാത്തതിനല്ലേ നീ വഴക്കുണ്ടാക്കി ഇറങ്ങി പോയത്..."" പെട്ടെന്നൊന്ന് പതറി.... എന്ത് മറുപടി കൊടുക്കും... എന്ത് പറഞ്ഞാലും അവൾ ചെന്ന് അമ്മയോട് പറയുമെന്നുറപ്പാണ്... ""അത്.... ഞാനൊരാളുടെ കൈയിൽ നിന്ന് കടം വാങ്ങിയതാ....."" ""ആരുടെ..."" ""അതൊക്കെ എന്തിനാ നീ അറിയുന്നത്.... നിങ്ങളുടെ ആരുടേയും അല്ലല്ലോ...""

ചുറ്റുമിരുന്നവരൊക്കെ തിരിഞ്ഞു നോക്കിയപ്പോഴാണ് ശബ്ദം കൂടിയെന്ന് മനസ്സിലായത്... പിന്നീട് പ്രിയയൊന്നും പറയാതെ സീറ്റിൽ പോയിരുന്നു... അച്ചു കൈയിലെ ബാഗ് ഒന്നുകൂടി ഭദ്രമായി മടിയിലേക്ക് ഒതുക്കിപ്പിടിച്ചു... റോഡിൽ കൂടി നടക്കുമ്പോഴൊക്കെ എന്തൊക്കെയോ ആലോചനകളിൽ മുഴുകി നടക്കുന്ന അച്ചുവിനെ ശ്രദ്ധിക്കുകയായിരുന്നു പ്രിയ... ഈ ലോകത്തിലേ അല്ലെന്നത് പോലെയാണ് നടപ്പ്... ""നിനക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ അച്ചൂ...."" ""എ.... എനിക്കെന്ത് ടെൻഷൻ.... നീ നിന്റെ കാര്യം നോക്ക്‌ പ്രിയ.... വെറുതെ എന്നേ ശല്യം ചെയ്യാൻ നിൽക്കാതെ... ""അവളെ തറപ്പിച്ചു നോക്കി മുന്നോട്ട് നടന്നു... അമ്മയുണ്ടായിരുന്നു വീട്ടിൽ ചെന്നപ്പോൾ....

രാവിലത്തെ വഴക്ക് രണ്ടു പേരുടെയും മനസ്സിൽ കിടക്കുന്നതിനാൽ അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാൻ പോയില്ല... വൈകിട്ടത്തെ ചായയും ബിസ്കറ്റും കഴിച്ചതും പ്രിയ സിനിമ കാണാനിരുന്നു.... ആ തക്കത്തിന് മുറിയിലേക്ക് നടന്നു... വാതിലടച്ചു ബാഗ് തുറന്നതും ആദ്യം കണ്ടത് ശ്രുതി തന്ന മിട്ടായിപ്പൊതിയാണ്... അതെടുത്തു തുറന്നു നോക്കി.... നാളെ മുതലിത് ക്ലാസ്സിലെ കുട്ടികൾക്ക് കൊടുക്കണം.... പക്ഷേ എങ്ങനെ കൊടുക്കും... ഇനി അഥവാ താൻ കൊടുത്താൽ തന്നെ അവര് വാങ്ങുമോ... ചോദ്യങ്ങൾ അനവധി മനസ്സിൽ നിറഞ്ഞു... ഉത്തരമില്ലാത്ത ചോദ്യങ്ങൾ... വൈകുന്നേരം പ്രിയ അറിയാതെ ശ്രുതിയെ കാണാൻ പോയപ്പോൾ കേട്ടതായിരുന്നു മനസ്സ് നിറയെ...

ഫോണിലൂടെ ഏതോ പെൺകുട്ടിയെ വഴക്ക് പറയുകയായിരുന്നു ശ്രുതി.... ഒരെണ്ണം കൊടുക്കേണ്ടതിന് പകരം അവരെല്ലാവരും കൂടി മതി വരുവോളം കഴിച്ചത്രേ.... ക്ലാസ്സിലിരുന്ന് ലഹരി ഉപയോഗിച്ച് ഉറങ്ങിയതിന് എല്ലാവരുടെയും വീട്ടിൽ നിന്ന് വിളിച്ചെന്നു... ""എനിക്കൊന്നും കേൾക്കണ്ട അശ്വതി... എന്റെ പേര് നീ പറയില്ല.... പറഞ്ഞാൽ.... അറിയാല്ലോ...."" താക്കീതോടെ പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്തിട്ടാണ് വാതിലിന്റെ അടുത്ത് നിൽക്കുന്ന തന്നെ കാണുന്നത്... ഒരു നിമിഷം പതറിയെങ്കിലും പെട്ടെന്നൊരു ചിരിയണിഞ്ഞു.... ""ഹാ.... വാ അർച്ചന... എന്തിനാ അവിടെ നിൽക്കുന്നത്..."" മടിയോടെയാണ് അടുത്തേക്ക് ചെന്നത്... ""എന്തേ പേടിച്ചോ.... താൻ ടെൻഷൻ ഒന്നും ആകണ്ട.....

ആക്ച്വലി എനിക്ക് പെട്ടെന്ന് ദേഷ്യം വന്നതാ... ഇവരോടൊക്കെ എപ്പോഴും പറയുന്നതാ ഒന്നിൽ കൂടുതൽ ഒരു നേരം കഴിക്കരുതെന്ന്...."" ""ശ്രുതി...... ഞാൻ..... ഞാനിത് ചെയ്യണോ...."" ""എന്താ ഇപ്പോ ഒരു മനം മാറ്റം... താൻ തന്നെയല്ലേ സമ്മതിച്ചത്..... ശെരി താൽപര്യമില്ലെങ്കിൽ ഞാൻ തന്ന നാനൂറു രൂപ തിരിച്ചു തന്നേരെ.... തന്റെ ക്ലാസ്സിലെ തന്നെ വേറൊരു കുട്ടി സമ്മതം പറഞ്ഞിട്ടുണ്ട്.... അവൾക്ക് കൊടുത്തേക്കാം...."" ഒഴിഞ്ഞ പഴ്സ് ഒന്ന് നോക്കി.... ഇരുന്നൂറ് ലയക്ക് കൊടുത്തിട്ട് ബാക്കി പൈസക്ക് ക്യാന്റീനിൽ പോയി ബിരിയാണിയും ഐസ് ക്രീംമും കഴിച്ചിരുന്നു.... ഇനി രൂപയോന്നും ബാക്കിയില്ല.... ഉമിനീർ വിഴുങ്ങി ഒരു നിമിഷം ശ്രുതിയെ തന്നെ നോക്കി നിന്നു...

""വേ.... വേണ്ടാ.... ഞാൻ...... എനിക്ക് ഓക്കേയാണ്...."" തല കുനിച്ചാണ് പറഞ്ഞത്..... ശ്രുതി കെട്ടിപ്പിടിച്ചു സന്തോഷം അറിയിച്ചു.... ശേഷം ഭദ്രമായി ഒരു പൊതിയെടുത്തു ബാഗിലേക്ക് വച്ചു തന്നു... കാറ്റ് വീശി ജനൽ പാളി വലിച്ചടഞ്ഞപ്പോൾ ഞെട്ടി ഓർമ്മയിൽ നിന്നുണർന്നു.... ആ പൊതി ഇപ്പോഴും കൈയിൽ ഭദ്രമാണ്... അവൾക്ക് പേടി തോന്നി... പുറത്തറിഞ്ഞാൽ എന്ത് ചെയ്യും..... പിടിക്കപ്പെട്ടാൽ.... ഏയ് ഒന്നും പറ്റില്ല എന്നല്ലേ ശ്രുതി പറഞ്ഞത്... എങ്ങാനും എല്ലാവരും അറിഞ്ഞാൽ.... മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും വാദപ്രതിവാദങ്ങൾ നടത്തി തുടങ്ങി... പക്ഷേ പൈസ തരുമെന്നല്ലേ പറഞ്ഞത്.... ഒന്നിടവിട്ട ദിവസം നാനൂറു രൂപ.... ""അച്ചൂ....."". അമ്മ വിളിക്കുന്നത് കേട്ടതും വെപ്രാളത്തോടെ എല്ലാം തിരികെ ബാഗിൽ വച്ചു.... ഫോണെടുത്തു സമയം നോക്കിയപ്പോൾ എട്ട് മണി കഴിഞ്ഞിരിക്കുന്നു.... അത്രയും നേരമൊക്കെ ആലോചിച്ചു ഇരുന്നോ...

അത്താഴം കഴിക്കാൻ വിളിച്ചതാകും എന്ന് വിചാരിച്ചാണ് പുറത്തേക്ക് ചെന്നത്.... പക്ഷേ അമ്മ ഹാളിൽ ഇരിക്കുകയാണ്... മുഖത്ത് നല്ല ഗൗരവം.... മടിച്ചു മടിച്ചു അടുത്തേക്ക് ചെന്നു... ""നിനക്കൊരു ആലോചന ശെരിയായിട്ടുണ്ട് ...."" നെറ്റിയൊന്ന് ചുളിഞ്ഞു.... ""ആളെ നീ അറിയും....കവലയിൽ ചായക്കട നടത്തുന്ന ഗിരിജ ചേച്ചിയുടെ മോനാ.... അവനും കൂടിയാ ഇപ്പോ എല്ലാം നോക്കി നടത്തുന്നത്..."" കരി പിടിച്ച ചുമരുകളുള്ള വാർത്ത കെട്ടിടം പോലുമില്ലാത്ത ഒരു ചായക്കടയും അതിനോട് ചേർന്നുള്ള ഇടുങ്ങിയ ഒരു വീടും ഓർമ്മയിൽ തെളിഞ്ഞു... അവജ്ഞയോടെ മുഖം ചുളിഞ്ഞു.... ""എനിക്കൊന്നും വേണ്ടാ..."" എടുത്തടിച്ചത് പോലെ പറഞ്ഞിട്ട് അമ്മ തറപ്പിച്ചു നോക്കുന്നുണ്ടായിരുന്നു...

പക്ഷേ സമ്മതിക്കില്ല താൻ..... എങ്ങനെ താമസിക്കും ആ വീട്ടിൽ.... ഇതിലും ചെറിയ വീടാണ് അത്.... അങ്ങനെ ഒരിടത്തു താമസിക്കേണ്ട ഗതികേടൊന്നും തനിക്കില്ല....സ്വയം ആലോചിച്ചുറപ്പിച്ചു... ""പിന്നെ..... പിന്നെ എന്ത് ചെയ്യാനാ.... ഒരക്ഷരം പഠിക്കുമോ നീ.... ആദ്യത്തെ സെമെസ്റ്റർ മുതലുള്ള സപ്ലികൾ ഇനിയെന്നു എഴുതി എടുക്കാനിരിക്കുവാ.... നീയും പ്രിയയും ഒരു കോഴ്സ് അല്ലേ പഠിക്കുന്നത്.... അവൾക്ക് മര്യാദക്ക് പഠിക്കാൻ അറിയാല്ലോ..... ജോലിയും ചെയ്യില്ല... പഠിക്കുകയും ഇല്ല..... അതുകൊണ്ട് നിന്റെ അഭിപ്രായം തത്കാലം നോക്കുന്നില്ല.... രമേശനെ എനിക്കറിയാം.... യാതൊരു ചീത്തപ്പേരും വഴിവിട്ട ബന്ധങ്ങളും ഒന്നുമില്ല.... അവന് നിന്നെ കണ്ടു ഇഷ്ടപ്പെട്ടതെ ഭാഗ്യം....

അനുവിന്റെ കല്യാണം കഴിഞ്ഞപ്പോൾ മുതൽ എത്ര ആലോചനകള നീയായിട്ട് മുടക്കിയത്.... ഇത്തവണ അത് നടക്കില്ല..... നിനക്ക് അവന് പണമില്ലെന്ന് തോന്നുവാണെങ്കിൽ ആദ്യം നീയൊന്ന് സമ്പാദിച്ചു കാട്ട്......"" അമ്മ പറയുന്നതൊക്കെ കേട്ട് മുഷ്ടി ചുരുട്ടി നിന്നു.... കണ്ണിനൊക്കെ പുകച്ചിലും ചൂടും.... ""അടുത്ത ആഴ്ച അവര് പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞിട്ടുണ്ട്...""" ""ആരെന്തു പറഞ്ഞാലും എനിക്ക് സമ്മതമല്ല.... എന്റെ ജീവിതം ഞാനാ തീരുമാനിക്കുന്നത്.... കൂടി പോയാൽ ഈ വീട്ടിൽ നിന്ന് ഇറങ്ങാൻ പറയും അത്രയല്ലേ ഉള്ളൂ.... അല്ലെങ്കിൽ തന്നെ മനുഷ്യന് മടുത്തു ഈ നശിച്ച വീട്ടിൽ നിന്നിട്ട്.....""

വാശിയോടെ അമ്മയെയും പ്രിയയെയും നോക്കി പറഞ്ഞിട്ട് മുറിയിലേക്ക് ചെന്ന് കതക് വലിച്ചടച്ചു... കുറച്ചു മുൻപ് വരെ തോന്നിയ ചിന്തകളൊക്കെ വഴി മാറിയിരിക്കുന്നു... എന്ത് സംഭവിച്ചാലും തനിക്ക് ഈ പണം വേണം..... കൈയിൽ പൈസ ഉണ്ടാകട്ടെ അപ്പോൾ തനിയെ ഇവരൊക്കെ തന്റെ പിന്നാലെ വന്നോളും..... പുച്ഛത്തോടെ പറഞ്ഞിട്ട് ആ ബാഗ് എടുത്തു ഒന്ന് കൂടി ചേർത്തു പിടിച്ചു.... തളർച്ചയോടെ കസേരയിലേക്ക് ഇരുന്ന് പോയി ആശ.... അവരുടെ കണ്ണ് രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.... ഒരക്ഷരം ഉരിയാടാതെ ചുണ്ടുകൾ വിതുമ്പി തുടങ്ങി.... കണ്ണുകളച്ചു പിടിച്ചു തലയ്ക്കു കൈ കൊടുത്തു അങ്ങനെ തന്നെയിരുന്നു പോയി.. ""തെറ്റായിപ്പോയി..... വലിയ തെറ്റ്.....""........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story