അനിയത്തിപ്രാവ് : ഭാഗം 10

aniyathipravu

രചന: മിത്ര വിന്ദ

 എന്തായാലും ഞങ്ങൾക്ക് സമ്മതകുറവ് ഒന്നും ഇല്ല, ബാക്കി എല്ലാം നിങ്ങൾ തീരുമാനിച്ചിട്ട് ബാലനെ അറിയിക്കുക, എല്ലാവർക്കും ഇഷ്ടം ആയെങ്കിൽ വൈകാതെ നമ്മൾക്ക് ബാക്കി കാര്യങ്ങളിലേക്ക് കടക്കാം.....ഗുപതൻ നായർ എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.. നല്ല കുടുംബം,, സ്‌നേഹനിധികൾ ആയ അച്ഛനും അമ്മയും....നല്ല പയ്യൻ,,, ആവശ്യത്തിന് വിദ്യാഭ്യാസo ഉണ്ട്...പോരാത്തതിന് ഡോക്ടർ.... ഇതിൽ കൂടുതൽ ഇനി എന്താണ് തന്റെ മകൾക്ക് കിട്ടേണ്ടത്....വാര്യർക്ക് പയ്യനെ ഇഷ്ടമായി... എന്നാലും അയാൾ ഒന്നൂടികൂടി ഭാര്യ യേ നോക്കി.. അവർ സമ്മത ഭാവത്തിൽ ആയിരുന്നു.. "ഞങ്ങൾക്ക് സമ്മതമാണ്, പിന്നെ ഇതു ഒരൂ കൂട്ട് കുടുംബം ആണ്...എന്തായാലും ഇവിടെ കരണവന്മാരോട് ഒക്കെ ആലോചിച്ചിട്ട് അടുത്ത ദിവസം തന്നെ ഞങ്ങൾ എല്ലാവരും കൂടി അങ്ങോട്ട്‌ ഇറങ്ങാം,..അതല്ലേ നല്ലത് ." മാധവ വാര്യരുടെ വാക്കുകൾ ലെച്ചുവിന്റെ മനസ്സിൽ തറഞ്ഞു.....ഈശ്വരാ.. എല്ലാം കൈ വിട്ട് പോകുവാണോ... ന്റെ അശോകേട്ടൻ....... അവൾക്ക് ആണെങ്കിൽ ഭ്രാന്ത് പിടിക്കും പോലെ തോന്നി.

കുട്ടികൾക്ക് രണ്ടാൾക്കും എന്തേലും സംസാരിക്കണോ,,,, ?ബാലകൃഷ്ണൻ നന്ദനേയു, ലെച്ചുവിനെയും മാറി മാറി നോക്കി "ഇപ്പോളത്തെ കുട്ടികൾക്ക് എന്തും തുറന്നു പറയണശീലം ഉണ്ട്‌,,,,, പണ്ടത്തെ കാലം പോലെ ഒന്നും അല്ലാലോ....മോളെ ദേവു, ചേച്ചിയുടെ മുറി ഒന്ന് കാണിച്ചു കൊടുത്തേ ." വാര്യർ ദേവൂട്ടിയെ വിളിച്ചു പറഞ്ഞു ... ലെച്ചുവിന്റെ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. പെട്ടന്ന് തന്നെ അവൾ തന്റെ മുറിയിലേക്ക് പിൻവാങ്ങി.. നന്ദനും, ദേവുട്ടിയും വരുന്നുണ്ടെന്നു അവൾക്ക് മനസിലായി.. ഇതാണ് നന്ദേട്ടാ ചേച്ചിയുടെ റൂം, കയറിചെന്നൊള്ളു ട്ടോ... ദേവുടിയുടെ ചിരിച്ചു കൊണ്ട് ഉള്ള വാക്കുകൾ അവളെ ഭ്രാന്ത്‌ പിടിപ്പിച്ചു.. നന്ദേട്ടൻ അനുജത്തി ആണെങ്കിൽ അയാളെ വിളിച്ചത് കേട്ടപ്പോൾ ലെച്ചുവിന് ദേഷ്യം തോന്നി... എന്തൊരു സ്നേഹം ആണ് അവൾക്ക് അയാളോട്.... വൃത്തികെട്ടവൻ... അവൾ പിറു പിറുത്തു.. നന്ദകിഷോർ പതിയെ അകത്തു കയറിയതും, ലെച്ചു വേഗം ചാടി എഴുനേറ്റു.. "ഇരിക്കേടോ..... എന്തിനാ എഴുനേറ്റ് നിൽക്കുന്നത്..."

അവൻ പുഞ്ചിരിച്ചു ലെച്ചു അപ്പോൾ ചുറ്റിനും നോക്കുക ആയിരുന്നു.. ... പേടിക്കേണ്ട ലെച്ചു.., ഞാൻ അതെയ്ക്ക് ഭീകരജീവിയൊന്നും അല്ല കേട്ടോ,,,,,," നന്ദൻ ചിരിച്ചു കൊണ്ട് അവളെ നോക്കി. ലെച്ചു ഒന്നും മിണ്ടാതെ നിൽക്കുക ആണ് ചെയ്തത്.. ആദ്യം ആയിട്ടായത് കൊണ്ട് ആകും എന്ന് ആണ് നന്ദൻ കരുതിയെ.. എനിക്ക് ലക്ഷ്മിയെ ഇഷ്ടമായി,,,,,,, വളരെ വളരെ ഇഷ്ടം....കണ്ട മാത്രയിൽ തന്നെ എനിക്ക് ഇയാളെ വിവാഹം ചെയ്താൽ കൊള്ളാം എന്ന് ആഗ്രഹം തോന്നിയിരുന്നു....സോ...ഞാൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അതു തന്നേ മാത്രം ആയിരിക്കും... ഇയാൾക്ക് ഇഷ്ടമാണെന്നു വിശ്വസിച്ചുകൊണ്ട് ഞാൻ മടങ്ങുവാ കേട്ടോ...." . അവളുടെ വാക്കുകൾ ഒന്നും കേൾക്കാൻ നിൽക്കാതെ നന്ദൻ പുറത്തേക് ഇറങ്ങാൻ ശ്രമിച്ചതും അവന്റെ ഫോൺ ശബ്‌ദിച്ചു.. "ഹെലോ,,,, ആ കിഷോർ .... അതേടാ. ... ഇവിടെ എത്തി, കണ്ടു സംസാരിച്ചു. .... ഫിക്സ് ചെയ്തു... താങ്ക്സ് ട ... ഓക്കേ. സി യൂ.. ബൈ." .. നന്ദൻ ഫോൺ തിരിച്ചു പോക്കറ്റിൽ വെച്ചു കൊണ്ട് ഒന്നുടെ തിരിഞ്ഞു നിന്ന്......

എന്റെ ബെസ്റ് ഫ്രണ്ട് ആണ് കിഷോർ വർമ്മ. അവനും ഡോക്ടർ ആണ്, ഞാൻ ഈ കാര്യം ഇന്നലെ അവനോട് പറഞ്ഞു. ... എന്തായിന്നു അറിയുവാൻ വിളിച്ചത്‌ ആണ് ... .അവൻ ആണെങ്കിൽ ഞങ്ങളുടെ ഫ്രണ്ട്സ് നോട്‌ എല്ലാവരോടും പറയട്ടെ എന്നും പറഞ്ഞു കട്ട് ചെയ്തു... നന്ദൻ സന്തോഷത്തോട പറഞ്ഞു. . അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിൽക്കുക ആണ് അപ്പോളും ലെച്ചു.. ലെച്ചു, ഞാൻ പോകുവാ കേട്ടോ,,,, ഇനിയും തമ്മിൽ കാണുമ്പോൾ എന്റെ കൂടെ ഇയാളും കാണണം... നന്ദൻ പുറത്തേക്ക് ചെന്നപ്പോൾ മാധവ വാര്യർ ആരെയൊക്കെയോ ഫോൺ വിളിച്ചു സംസാരിക്കുന്നുണ്ട്..... "ഹലോ... ആ ചേട്ടാ, ഇവിടെ വരെയും ഒന്ന് ഇറങ്ങാമോ.... ഹേയ് അങ്ങനെ ഒന്നും ഇല്ല... നമ്മുടെ ലെച്ചു നു ഒരു ആലോചന വന്നതാ... ചെക്കൻ പാലക്കാട് ആണ്... ആഹ്.. നമ്മുടെ ബാലകൃഷ്ണൻ ന്റെ പെങ്ങളുടെ കുട്ടി ആണ് " എന്താ അച്ഛാ.... അവൻ പതിയെ ഗുപ്തൻ നായരോട് ചോദിച്ചു.... "അദ്ദേഹം ലെച്ചുവിന്റെ വല്യച്ചനെയും അമ്മാവനെയും ഒക്കെ വിളിക്കുകയാണ്‌,,,, അവർ രണ്ടുപേരും ഈ അടുത്ത ചുറ്റളവിൽ ആണ് താമസം..

ഇങ്ങട് വന്നാൽ നിന്നെ കണ്ടിട്ട് പോകാം എന്ന് പറയുകയാ അവർ.... " അമ്മേ.... ചേച്ചി വിളിക്കുന്നു... പതിയെ ദേവു അമ്മയുട കാതിൽ പറഞ്ഞു... എന്താ മോളെ,,, എന്ത് പറ്റി, ലെച്ചുവിന്റെ മുറിയിലേക്ക് ചെന്നവർ ചോദിച്ചു.. അമ്മേ, നക്ഷത്ര പൊരുത്തം ഒക്കെ നോക്കേണ്ടേ,,,നമ്മള് വെറുത വാക്കു പറഞ്ഞിട്ട്.... അവൾ അവസാന പ്രതീക്ഷയെന്നോണം ചോദിച്ചു,,,,,, "നിന്റെ ജനനത്തീയതിയും,സമയം ഒക്കെ വെച്ചു അവർ നെറ്റിൽ നോക്കിയെന്നു, പിന്നെ അച്ഛൻ നമ്മുടെ കേശവൻ കണിയാനോട് പറഞ്ഞിട്ടുണ്ട് പൊരുത്തം നോക്കാൻ, അയാൾ കുറച്ചു കഴിഞ്ഞു വിളിക്കും.... എന്തായാലും ദീർഘപൊരുത്തം ഉണ്ട്‌, ഗണം ഒന്നാണ്..... അതോണ്ട് പൊരുത്തം ഉണ്ടെന്നാണ് ശോഭ ആന്റി പറയുന്നത്.... അമ്മ താല്പര്യത്തോട് കൂടി പറയുന്നത് കേട്ടിരിക്കുക ആണ് ലെച്ചു.... പിന്നീട് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് പോയി.... കുറച്ചുകഴിഞ്ഞു രണ്ട് കാറുകൾ വന്നു നിൽക്കുന്ന ശബ്ദം ലെച്ചു കേട്ടു,,,, ഇതിനോടകം തന്നെ അവൾ അശോകിന്റെ ഫോണിലേക്ക് മെസജ് അയച്ചു വിവരങ്ങൾ എല്ലാം വ്യക്തമാക്കി കൊണ്ട്...

അവൾ ജനാല യുടെ വിടവിൽ കൂടി വെളിയിലേക്ക് നോക്കി.. ഓമന വല്യമ്മയും വലിയച്ഛനും... പിന്നെ ഹേമ അമ്മായിയും അമ്മാവനും ഒക്കെ ആണ് വന്നിരിക്കുന്നത്, അപ്പോൾ എല്ലാവരും കൂടി ഇത് ഉറപ്പിക്കുവാൻ ഉള്ള പരിപാടി ആണ്... ദൈവമേ..... ഇനി എന്താകുമോ ആവോ... അവൾ ഫോൺ എടുത്തു അശോകിനെ വിളിച്ചു. പക്ഷെ ഓഫീസ് ടൈം ആയത് കൊണ്ട് അവൻ അത് അറ്റൻഡ് ചെയ്തില്ല.. ഈശ്വരാ.. എന്തൊരു കഷ്ടം ആണ്... അവൾക്ക് സങ്കടം വന്നു.. കണ്ണൊക്കെ നിറഞ്ഞു തൂവി.. എന്തായാലും ഒരു കാര്യം ഉറപ്പാണ്....ഇയാൾ എന്റെ കഴുത്തിൽ താലി കേട്ടില്ല,,, അത് എത്രയൊക്കെ ആണേലും ശരി, ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ സമ്മതിക്കില്ല....എന്റെ അശോകേട്ടന്റെ മുൻപിൽ മാത്രമേ ഞാൻ തല കുനിക്കത്തൊള്ളൂ.... ലെച്ചു ഉറച്ച തീരുമാനം ആണ് എടുത്തത്... മോളെ ലെച്ചു........ അച്ഛൻ വിളിച്ചപ്പോൾ അവൾ വീണ്ടും ഉമ്മറത്തേക്ക് ചെന്നു... മോളെ ഞങ്ങൾ എല്ലാവരും കൂടി ആലോചിച്ചു,,, പണിക്കരും വിളിച്ചു... ജാതകം ഉത്തമം ആണെന്ന്.... ആ സ്ഥിതിക്ക്,ഇത് അങ്ങ് ഉറപ്പിക്കാൻ പോകുവാണ് കെട്ടോ..

.വാര്യർ വാത്സല്യത്തോടെ മകളോട് പറഞ്ഞു.... തനിക്ക് അശോകേട്ടൻ മതി, അശോകേട്ടൻ മാത്രം ആണ് തന്റെ ഉള്ളം നിറയെ....എന്ന് ഉറക്കെ പറയണം എന്നുണ്ട് അവൾക്ക്, പക്ഷെ നിശ്ശബ്ദം നിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞൊള്ളു... അടുക്കളയിൽ ആകെ ബഹളമയം ആണ് .. ദേവു ആണെങ്കിൽ ഉച്ചക്ക് ഊണ് ഒരുക്കുന്ന തിരക്കിൽ ആണ്, പച്ചടിയും തീയലും അവിയലും എല്ലാം അവൾ നിമിഷം വെച്ചു ഉണ്ടാക്കുകയാണ്,അവൾ..... വളരെ കൃത്യം ആയും, വൃത്തിയിലും വെടിപ്പിലും ഒക്കെ എല്ലാം ഉണ്ടാക്കുന്ന ദേവൂനെ ആയിരുന്നു സരസ്വതി ശ്രെദ്ധിച്ചത്.. , സരസ്വതി ഇതെല്ലാം കണ്ടു കൊണ്ട് ഏറെ നേരം ആയി നിൽപ്പ് തുടങ്ങീട്ട്...

ദേവു ആണ് ഈ വീടിന്റെ ഐശ്വര്യം എന്നവർക്ക് തോന്നി.... നല്ലോരു കുട്ടി... ഏത് വീട്ടിൽ ആണ് അവൾ ചെന്നു കേറുന്നത് എങ്കിലും ആണ് കുടുംബം ഭാഗ്യം ഉള്ളത് ആണെന്ന് സരസ്വതി മനസ്സിൽ ഉരുവിട്ടു.. ലെച്ചുവിനെ അവർ കുറേ നോക്കി എങ്കിലും പുറത്തേക്ക് ഇറങ്ങിയതേ ഇല്ല അവൾ....... ബാലേട്ടൻ പറഞ്ഞത് പോലെ മകന്റെ ഇഷ്ടങ്ങൾ ആണ് നോക്കേണ്ടത്, പ്രേത്യേകിച്ചു അവന്റെ വിവാഹകാര്യത്തിൽ....... സരസ്വതി അതാണ് അവസാനം ചിന്തിച്ചത്.... ഊണ് കഴിച്ചിട്ട് ... എല്ലാവരും ദേവുവിനെ അഭിനന്ദിച്ചു..... എല്ലാം കൃത്യം അളവിൽ ആണ്...അസ്സൽ കൈ പുണ്യം അല്ലേ... ഗുപ്തൻ നായർ ഭാര്യയെ നോക്കി പറഞ്ഞു.... അവരും അതു തല കുലുക്കി ശരി വെച്ചു... വീണ്ടും കാണാം എന്ന് പറഞ്ഞു അവർ യാത്ര പറഞ്ഞു പോയി..........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story