അനിയത്തിപ്രാവ് : ഭാഗം 20

aniyathipravu

രചന: മിത്ര വിന്ദ

എന്തായാലും നല്ല തീരുമാനം ആണ് നന്ദൻ എടുത്തത്..... ബാലകൃഷ്ണൻ നന്ദനെ അഭിനന്ദിച്ചു.... അവൻ അയാളെ നോക്കി പുച്ഛത്തിൽ ഒന്നു ചിരിച്ചു.... നാണമില്ലാത്തവൻ... എന്നിട്ട് അവന്റെ, യാതൊരു ഉളുപ്പും ഇല്ലാത്ത ഡയലോഗും. നന്ദൻ പിറു പിറുത്തു. എങ്കിലും ചിരിയുടെ ആവരണം എടുത്തു അവൻ മുഖത്ത് അണിഞ്ഞിരുന്നു.. അങ്ങനെ നേരത്തെ പറഞ്ഞു ഉറപ്പിച്ച മുഹൂർത്തത്തിൽ ദേവുവിൻെറയും നന്ദന്റെയും വിവാഹ നിശ്ചയം കൂടി നാളെ നടത്താൻ എല്ലാവരും തീരുമാനിച്ചു ..... പിന്നീട് അങ്ങോട്ട് വേഗത്തിൽ ആയിരുന്നു കാര്യങ്ങൾ എല്ലാം.. ദേവൂട്ടി ആണെങ്കിൽ ചേച്ചിയുടെ കല്യാണത്തിന് ഇടാൻ വേണ്ടി ഒരു ചുരിദാർ ആയിരുന്നു എടുത്തു വെച്ചത്. അതു വേണ്ട മോളെ .. പകരം ഒരു സെറ്റും മുണ്ടും മേടിക്കാം എന്ന് സരസ്വതി പറഞ്ഞപ്പോൾ ദേവു തലയാട്ടി സമ്മതിച്ചു ..അവളുടെ അമ്മയ്ക്കും അതേ അഭിപ്രായം ആയിരുന്നു. ബ്ലൗസ് വേഗന്ന് തയ്ച്ചു കിട്ടുമോ മോളെ..ഒന്ന് ചോദിച്ചു നോക്ക്. എന്നിട്ട് ആവാം ബാക്കി. "ഞാന് ആ ചേച്ചിയെ ഒന്ന് വിളിച്ചു ചോദിക്കാം അമ്മേ ഇന്ന് തന്നെ തരാമോ എന്ന്."

അതും പറഞ്ഞു കൊണ്ട് ദേവൂട്ടി ചെന്നു തന്റെ ഫോൺ എടുത്തു. "രാത്രി ആയാലും കുഴപ്പമില്ലല്ലോ അല്ലേ ദേവൂട്ടി...ഒരു എട്ടു മണി ആകുമ്പോളേക്കും റെഡി ആക്കിയാൽ പോരേ, എനിക്ക് ഒന്ന് രണ്ട് ചുരിദാർ തീർക്കാന് ഉണ്ട്.."തയ്യൽക്കാരി രാധചേച്ചി അവളോട് ചോദിച്ചു. . "മതി ചേച്ചി... ആ സമയത്തു ആയാലും മതി, ചേച്ചി എന്നെ വിളിച്ചാൽ മതി. ഞാന് അവിടേക്ക് എത്തിക്കൊള്ളം " "മ്മ്.. എന്നാൽ പിന്നേ വേഗം പോയി മെറ്റീരിയൽ എടുത്തു കൊണ്ട് വാ കേട്ടോ " എന്ന് പറഞ്ഞു കൊണ്ട് അവർ ഫോൺ വെച്ച്.. "ആഹ് എന്നാൽ പോയിട്ട് വാ ദേവൂട്ടി.. അമ്മയും ഇറങ്ങുവാ, വന്നിട്ട് നേരം ഒരുപാട് ആയില്ലേ..." സരസ്വതി അവളോട് പറഞ്ഞതും ദേവൂ തലയാട്ടി. നന്ദനും അച്ഛനും കൂടി ഉമ്മറത്തു ഉണ്ടായിരുന്നു. അവർ ഇരുവരും മടങ്ങാൻ തയ്യാറായി എഴുനേറ്റപ്പോൾ ദേവു വെറുതെ അവിടെ വരെ ഇറങ്ങി ചെന്നു. "ദേവൂ.. എന്നാൽ ഞങ്ങൾ ഇറങ്ങുവാ, നാളെ കാണാം കേട്ടോ ' പറഞ്ഞു കൊണ്ട് നന്ദൻ വെളിയിലേക്ക് ആദ്യം ഇറങ്ങി. അവർ യാത്ര പറഞ്ഞു പോയതും ദേവൂവും ലെച്ചുവും വേഷം ഒക്കെ മാറി ടൗണിലേക്ക് പോകാൻ തയ്യാറാടുത്തു.

അങ്ങനെ ദേവുവിന്റെ ഒപ്പം ലെച്ചുവും കൂടി അവൾക്കായി നാളത്തേക്ക് ഉള്ള സാധനങ്ങൾ ഒക്കെ മേടിക്കാനായി പോകാൻ ഒരുങ്ങി ഇറങ്ങി വന്നു.. വൈകാതെ തന്നെ അവർ ഇരുവരും കൂടി വാര്യരുടെ പെങ്ങളുടെ മകനെയും കൂട്ടി ടൗണിലേക്ക് പോകുകയും ചെയ്തു. ടെക്സ്റ്റൈൽ ഷോപ്പിൽ ചെന്നു കഴിഞ്ഞപ്പോൾ ആയിരുന്നു ലെച്ചു ചോദിച്ചത്, നന്ദേട്ടൻ ഇടുന്ന ഡ്രസിന്റെ നിറം എന്താവും എന്ന്.. "അതിനോട് മാച്ച് ചെയ്യുന്നത് വേണ്ടേ ദേവൂട്ടാ നീയും എടുക്കേണ്ടത്.." "അതിപ്പോ എങ്ങനെ അറിയാൻ ആണ് ചേച്ചി, നന്ദേട്ടന്റെ ഫോൺ നമ്പർ എന്റെ കൈയിൽ ഇല്ല..."... "എന്നാൽ പിന്നെ അശോകേട്ടനെ വിളിക്കാം. എന്നിട്ട് നി നന്ദനോട് സംസാരിക്കു " ലെച്ചു തന്റെ ഫോൺ കൈയിൽ എടുത്തതും ദേവൂ അതിൽ ചാടി പിടിച്ചു.. വേണ്ട ചേച്ചി.. ഇനി വിളിക്കാനും ചോദിക്കാനും ഒന്നും പോകണ്ട.. നമ്മൾക്ക് ഒരു കസവിന്റെ സെറ്റും മുണ്ടും എടുക്കാം, എന്നിട്ട് അതു പോലെ തന്നെ കസവു കൈയിൽ വരുന്ന ഒരു ബ്ലൗസും തയ്ക്കാം... അത് വേണ്ട ദേവൂട്ടി, നന്ദന്റെ ഷർട്ട്‌ ന്റെ കളർ ചോദിക്കാം കൊച്ചേ...

എന്നിട്ട് അതേ നിറം ഉള്ള ബ്ലൗസ് എടുക്കാം... എന്ന് പറഞ്ഞു കൊണ്ട് ലെച്ചു ആണെങ്കിൽ അശോകിനെ വിളിച്ചു. "ആഹ് ok ok.. എനിക്ക് കാര്യങ്ങൾ മനസിലായി ലെച്ചു... ഞാന് അവനെ ഒന്ന് നോക്കട്ടെ, കൊടുക്കാമേ.. ഒരു മിനിറ്റ് .." "ഹ്മ്മ്.. ശരി നന്ദേട്ടാ...." ലെച്ചു... അവനെ ഇവിടെ ഒന്നും കണ്ടില്ലല്ലോടി.... ഞാന് അപ്പച്ചിടെ കൈയിൽ കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഫോണ് അവൻ സരസ്വതിക്ക് കൈ മാറി. ഹെലോ... മോളെ... ആഹ് അമ്മേ... നന്ദേട്ടൻ ഇടുന്ന വേഷത്തോട് മാച്ച് ചെയ്യുന്ന ബ്ലൗസ് മെറ്റീരിയൽ എടുക്കാൻ ആയിരുന്നു...ദേവു അവരോട് പറഞ്ഞു "ഞാനൊന്നു നോക്കട്ടെ കേട്ടോ കുട്ടി... അവന്റെ ബാഗ് ഇവിടെ ഇരിപ്പുണ്ട് " എന്ന് പറഞ്ഞു കൊണ്ട് അവർ സിബ്ബ് വലിക്കുന്ന ശബ്ദം ദേവൂ കേട്ടു. "മോളെ... പിങ്ക് നിറം ഉള്ള ഒരു കുർത്ത യും കസവു മുണ്ടും ആണ് കേട്ടോ, ഞാന് ആണെങ്കിൽ അശോകിനെ കൊണ്ട് ഒരു ഫോട്ടോ എടുത്തു അയപ്പിക്കാമെ " അവർ പറഞ്ഞു.. "മ്മ്... ശരി അമ്മേ...." എന്ന് പറഞ്ഞു കൊണ്ട് ദേവൂട്ടി ഫോണ് കട്ട്‌ ചെയ്തു. അശോക് ആണെങ്കിൽ അപ്പോൾ തന്നെ കുർത്ത യുടെ ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്തിരുന്നു.

അതേ നിറം ഉള്ള ഒരു ബ്ലൗസ് പീസ് അവർക്ക് ലഭിക്കുകയും ചെയ്തു. അങ്ങനെ ഗോൾഡൻ കസവു ഉള്ള സെറ്റും മുണ്ടും അതിനു വേണ്ട ബാക്കി സാധനങ്ങളുമൊക്കെ മേടിച്ചു കൊണ്ട് ഇരുവരും വേഗത്തിൽ ഇറങ്ങി. പിന്നീട് ദേവൂട്ടിക്ക് ഒരു ചെരിപ്പ് വാങ്ങാൻ വേണ്ടി അവിടെ അടുത്തുള്ള ഒരു ഷോപ്പിലേക്ക് പോയി. ശേഷം ബ്യൂട്ടി പാർലറിൽ പോയി, ദേവൂന്റെ മുഖത്ത് അല്പം മിനുക്ക് പണികൾ ഒക്കെ നടത്തിക്കാൻ ലെച്ചു മുൻകൈ എടുത്തത്. ആകെ കൂടി വല്ലപ്പോഴും പുരികം ഷേപ്പ് ചെയ്യാൻ മാത്രം ആണ് അവള് പാർലറിൽ പോകുന്നത് പോലും. ആദ്യം ആയിട്ട് ആണ് അവള് ഈ ഫേഷ്യൽ ഒക്കെ ചെയ്യുന്നത് പോലും. ലെച്ചു ഓരോ നിർദ്ദേശങ്ങൾ കൊടുക്കുന്നത് കേട്ട് കൊണ്ട് ദേവു അനങ്ങാതെ നിന്നു. അവിടെ നിന്നും ഇറങ്ങാൻ വേണ്ടി ഒന്നര മണിക്കൂർ സമയം എടുത്തിരുന്നു.. ശേഷം എല്ലാം മേടിച്ചു പെറുക്കി അവർ വീട്ടിൽ വന്നപ്പോൾ നേരം കുറേ ആയിരുന്നു. ********** ലെച്ചുവിനെയും ദേവുവിനെയും അണിയിച്ചൊരുക്കുവാൻ ബ്യുട്ടീഷൻമാർ നേരത്തെ എത്തി... ലെച്ചു അതീവ സുന്ദരിയായി......

ആരും നോക്കി നിന്നു പോകുന്ന സൗന്ദര്യം ആയിരുന്നു അവൾക്ക് തന്റെ കൂട്ടുകാരികളുടെ ഇടയിൽ ആണ് ലെച്ചു. എല്ലാവരും ഒരുപാട് തമാശകൾ ഒക്കെ പറഞ്ഞു അങ്ങനെ റൂമിൽ ഇരിക്കുക ആണ്. ദേവുവിന്റെ മിഴികൾ ഈറനണിഞ്ഞയിരുന്നു... കാരണം തലേ ദിവസം രാത്രിയിൽ അവളുടെ കണ്ണുനിർ തോർന്നിരുന്നില്ല,.... പാവം ഹരിസാർ.... ആ ഓർമ്മകൾ അവൾക്ക് ഉറക്കം കെടുത്തി കളഞ്ഞു.... അത്രമേൽ ആഗ്രഹത്തോടെ തന്റെ അടുത്ത് വന്നു ഇഷ്ടം തുറന്ന് പറഞ്ഞ സാറിനെ ഓർക്കും തോറും ഇടനെഞ്ചു വേദന കൊണ്ട് പൊടിയും പോലെ... ഈശ്വരാ.. പാവം സാറ്.. അമ്മയെയും കൂട്ടി ഇനി ഇവിടേക്ക് വരാൻ ഇട ഉണ്ടാവല്ലേ... അതായിരുന്നു അവളുടെ പ്രാർത്ഥന.. തന്റെ കൂട്ടുകാരി വീണയോട് ഇന്നത്തെ ദിവസത്തെ കുറിച്ച് വിളിച്ചു അറിയിച്ചിട്ടുണ്ട്.. ഒപ്പം അവളോട് സാറിനെ ഈ വിവരം ഒന്ന് ധരിപ്പിക്കാമോ എന്നും ചോദിച്ചു. ഒരുപക്ഷെ വീണ, ചിലപ്പോൾ സാറിനോട് പറയും കാര്യങ്ങൾ ഒക്കെ... അങ്ങനെ ആയാൽ മതി ആയിരുന്നു. എത്രയൊക്കെ ശ്രമിച്ചിട്ടും സാറിന്റെ മുഖവും തന്നോട് ഉള്ള ആ കരുതലും ഒക്കെ മനസ്സിൽ നിന്നും മായാതെ നില കൊള്ളുന്നതായി അവൾക്ക് അറിയാൻ കഴിഞ്ഞു.

ലെച്ചു ആണെങ്കിൽ ഒരുപാട് തമാശകൾ ഒക്കെ പറഞ്ഞു കൊണ്ട് കൂട്ടുകാരികളുടേ മുന്നിൽ അല്പം ഗമയോടെ ഇരിക്കുന്നത് ദേവൂ കണ്ടു. അവൾക് ആണെങ്കിൽ ചേച്ചിയോട് അല്പം ദേഷ്യം പോലും തോന്നി. ചേച്ചി കാരണം അല്ലേ താനും ഇങ്ങനെ ഒരു വേഷം കെട്ടി ആടേണ്ടി വന്നത്. മോളേ ദേവൂട്ടി റെഡി ആയോടാ ... സരസ്വതി അമ്മയുടെ ശബ്ദം കേട്ടതും അവൾ മുഖം ഉയർത്തി. അപ്പോളേക്കും അവർ മുറിയിലേക്ക് കയറി വരുന്നുണ്ടായിരുന്നു..... മുടി നിറയെ മുല്ലപ്പൂവ് വെയ്ക്കുക ആയിരുന്നു ദേവുന്റെ ബ്യുട്ടീഷൻ. മോളേ ന്റെ കുട്ടി,സുന്ദരിയായിട്ടുണ്ട് കേട്ടോ.... എന്റെ കുട്ടിക്ക് എല്ലാ അനുഗ്രഹവും ദൈവം തരും...ഞങ്ങൾക്ക് കിട്ടിയ നിധി ആണ് നീയ്.. അവർ ദേവുവിന്റെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു... ഈ അമ്മയുടെ സ്നേഹം കണ്ടിട്ടായിരിക്കും ഭഗവാൻ എന്നെ ഈ അമ്മക്ക് നൽകുന്നതെന്ന് അവൾ ഓർത്തു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story