അനിയത്തിപ്രാവ് : ഭാഗം 21

aniyathipravu

രചന: മിത്ര വിന്ദ

നന്ദന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമേ ഈ ചടങ്ങിൽ വന്നൊള്ളു മോളേ, കല്യാണം നമ്മൾക്ക് ഗംഭീരം ആക്കാം കെട്ടോ... എന്റെ കുട്ടി വിഷമിക്കല്ലേ....സരസ്വതി അവളുടെ കരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു.... അതൊന്നും കുഴപ്പമില്ല അമ്മേ.. പെട്ടന്ന് അല്ലായിരുന്നോ എല്ലാം തീരുമാനിച്ചത്. ദേവു അവരെ നോക്കി പറഞ്ഞു. സരസ്വതി അമ്മ,ലെച്ചുവിനെ നോക്കിയപ്പോൾ അവള് കൂട്ടുകാരോട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്. മോളേ എന്നാൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ കേട്ടോ, ആളുകൾ ഒക്കെ എത്തി തുടങ്ങി എന്ന് പറഞ്ഞുകൊണ്ട് സരസ്വതി മുറി വിട്ടു ഇറങ്ങി പോയി... ദേവൂന് നല്ല ടെൻഷൻ ഉണ്ടായിരുന്നു.. എങ്കിലും അവൾ ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചു കൊണ്ട് അങ്ങനെ നിന്നു. മുഹൂർത്തം ആയപ്പോൾ വാര്യര് അകത്തേക്ക് കയറി ചെന്നു. രമേ... മക്കളെ വിളിക്കു.. നേരം ആയിരിക്കുന്നു. അയാളുടെ ശബ്ദം കേട്ടതും ലെച്ചുവും ദേവൂവും എഴുനേറ്റു. അച്ഛന്റെയു അമ്മയുടെയും പിന്നാലെ ഇരുവരും കൂടി പന്തലിലേക്ക് ഇറങ്ങി വന്നത്. എല്ലാവരുടെയും മിഴികൾ ലെച്ചുവിൽ ആണെന്ന് ഉള്ളത് നന്ദൻ നോക്കി കണ്ടു.

ഉള്ളിലെ അമർഷം കടിച്ചമർത്തി കൊണ്ട് അവൻ ദേവൂനെ നോക്കി. എന്നിട്ട് പുച്ഛത്തിൽ മുഖം വെട്ടി തിരിച്ചു. അശോകിന്റെ അടുത്തായി ലെച്ചു പോയി നിന്നു. ആദ്യം അശോക് ലെച്ചുവിന്റെ വിരലിൽആണ് മോതിരം അണിയിച്ചത്.. ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു ഇരു മുഖങ്ങളിലും. അതിനുശേഷം നന്ദൻ ദേവൂട്ടിയ്ക്കും മോതിരം ഇട്ടു ..... അവളുടെ കൈവിരലുകൾ വിറയ്ക്കുക ആയിരുന്നു. ചടങ്ങുകളെല്ലാം അതിന്റെ മുറക്ക് തന്നെ നടന്നു... ലെച്ചുവും അശോകും ഓരോ നിമിഷവും ആസ്വദിക്കുക ആണ്... അശോക് ആണെങ്കിൽ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് എല്ലാവരുടെയും മുന്നിലൂടെ നടന്നു. അത് കണ്ടതും നന്ദന് അവനോട് പുച്ഛം ആണ് തോന്നിയത്.. നന്ദന്റെ ഫ്രണ്ട്സ് കുറച്ചു പേരെ എത്തി ചേർന്നൊള്ളു.. അവർ എല്ലാവരും ദേവുവിനെ പരിചയപെടുകയാണ്... ഡിഗ്രി കഴിഞ്ഞതേ ഒള്ളു , റിസൾട്ട്‌ വെയിറ്റ് ചെയ്യുവാണെന്ന് ഒക്കെ കേട്ടതും അവരുടെ ഒക്കെ നെറ്റി ചുളിഞ്ഞു.... ഒരു ഡോക്ടറ് ആയ നന്ദന് കുറച്ചൂടെ എഡ്യൂക്കേറ്റഡ് ആയ കുട്ടിയെ കിട്ടുമായിരുന്നു എന്നവർ പരസ്പരം അഭിപ്രായപ്പെട്ടു...

നന്ദൻ അത് കേൾക്കുകയും ചെയ്തു... പക്ഷെ അവൻ മറുപടി ഒന്നും തിരിച്ചു പറഞ്ഞതെ ഇല്ല... ലെച്ചു വിനെ ചേർത്ത് പിടിച്ചു കൊണ്ട് ഫോട്ടോസ് പിന്നെയും പിന്നെയും എടുത്തു കൂട്ടുക ആയിരുന്നു അശോക്. ഒടുവിൽ വാര്യർ വന്നു വഴക്ക് പറഞ്ഞപ്പോൾ ആണ് ഇരുവരും അകന്നു മാറിയത്. നന്ദനെ നോക്കി ഇടയ്ക്ക് എല്ലാം ദേവൂട്ടി ചിരിക്കാൻ ശ്രെമിച്ചു എങ്കിലും അവൻ ഗൗരവത്തിൽ ആയിരുന്നു.. അതെന്താണ് എന്ന് പാവം ഒരുപാട് ആലോചിച്ചു എങ്കിലും ഒരു ഉത്തരം കണ്ടെത്താൻ ദേവൂട്ടിക്ക് കഴിഞ്ഞില്ല താനും. ഉച്ച തിരിഞ്ഞു രണ്ട് മണിയോടെ അതിഥികൾ എല്ലാവരും പിരിഞ്ഞു പോയത്. അവിടെ നിന്നും ഇറങ്ങിയപ്പോൾ സരസ്വതി അമ്മ വന്നു ദേവൂന്റെ ഇരു കവിളത്തും മുത്തം കൊടുത്തു. അതു കണ്ടതും നന്ദന് ദേഷ്യം തോന്നി. പക്ഷെ അവനൊന്നും മിണ്ടാതെ സംയമനം പാലിച്ചു നിന്നു. ** പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു....ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞുപോയി.വിവാഹത്തിരക്കിൽ ആയിരുന്നു എല്ലാവരും,ഇരു വിവാഹങ്ങളും കൂടി ആയത് കൊണ്ട് വാര്യര് നന്നേ കഷ്ടപ്പെട്ടു.

പിന്നെ അശോകിന്റെ അച്ഛനായ ബാലകൃഷ്ണൻ ഇടയ്ക്ക് എല്ലാം എത്തും. ലെച്ചുവും അശോകും ഫുൾ ടൈം ഫോണിൽ ആണ്,, മണിക്കൂറുകൾ അവർ അങ്ങനെ സംസാരിച്ചു കിടക്കും രാത്രി യിൽ എപ്പോളാണ് ചേച്ചി ഉറങ്ങുന്നത് എന്ന് പോലും ദേവൂന് അറിയില്ലായിരുന്നു.. ഇത്രമാത്രം പറയാൻ ഇത് എന്ത് ഇരിക്കുന്നു എന്ന് ദേവു പലപ്പോഴും ചിന്തിച്ചു. അവർ ഇരുവരും അവരുടെ സ്വപ്നങ്ങൾ നെയ്തു കൂട്ടിയപ്പോൾ നന്ദൻ ആകട്ടെ ഒരിക്കൽ പോലും ദേവൂട്ടിയെ വിളിച്ചിരുന്നില്ല.... ലെച്ചു ഒരു ദിവസം ഈ കാര്യം ദേവൂനോട് ചോദിക്കുകയും ചെയ്തു. തിരക്കാവും എന്ന് ഒരു ഒഴിക്കൻ മട്ടിൽ ദേവു മറുപടി നൽകി. ഒരു ദിവസം ദേവൂട്ടിക്ക് കോളേജിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. കൂട്ടുകാരിയോട് ഒത്തു അവൾ ചെന്നതും, അവിടെ വെച്ച് , ഹരിസാറിനെ കണ്ടുമുട്ടി.... ദേവുവിന്റെ കൂട്ടുകാരി പറഞ്ഞിട്ട് അയാൾ വിവരങ്ങൾ എല്ലാം നേരത്തെ അറിഞ്ഞിരുന്നു... അയാൾ കൂടുതലൊന്നും പറയാതെ വിവാഹമംഗളാശംസകൾ നേർന്നിട്ട് അവളുടെ മുന്നിൽ നിന്നും വേഗം പോയി... അറിയാതെ ഒരു നൊമ്പരം കീഴ്പ്പെടുത്തിയെങ്കിലും അതൊന്നും കാര്യമാക്കാതെ ദേവു മുന്നോട്ട് നടന്നു.. പതുക്കെ പതുക്കെ അവളും തന്റെ മനസിനെ പറഞ്ഞു പഠിപ്പിച്ചു താൻ നന്ദേട്ടന്റെ പെണ്ണ് ആണെന്ന്... **

ദിവസങ്ങൾ ഒന്നൊന്നായി കടന്നു പോയി. ലെച്ചു നു വിവാഹ ഡ്രെസ്സുകൾ എടുക്കുവാനായി ഇരു കുടുംബങ്ങളും ഒന്നിച്ചാണ് പോയത്. പക്ഷെ നന്ദന് ഹോസ്പിറ്റലിൽ പല പല തിരക്കുകൾ ഉണ്ടെന്ന് പറഞ്ഞു അവർ പാലക്കാട്‌ നിന്നും എത്തിയില്ല. അതുകൊണ്ട് ദേവൂട്ടി യ്ക്ക് ഉള്ളത് അച്ഛനും അമ്മയും ഒക്കെ ചേർന്നു ദേവൂ പോയി എടുത്തത്. ഫോട്ടോസ് എല്ലാം അവള് സരസ്വതിയമ്മയെ കാണിച്ചു കൊടുത്തു. അങ്ങനെ അവർക്കും കൂടി ഇഷ്ടം ആയ ഒരു കാഞ്ചിപുരം സാരീ ആണ് മന്ത്രകോടി ആയി തിരഞ്ഞെടുത്തത്.. പിന്നീട് സ്വർണം എടുക്കുന്ന തിരക്കിൽ ആയിരുന്നു. ഇരു മക്കൾക്കും വാര്യര് 101പവൻ വീതം എടുത്തു കൊടുത്തത്. ഒക്കെ കൂടി കണ്ടപ്പോൾ ലെച്ചു നിലത്തും താഴെയും അല്ലാത്ത സ്ഥിതിയിൽ ആയിരുന്ന്.. സരസ്വതി മിക്കപോളും വിളിച്ചു ദേവുവിനോട് വിവാഹ വിവരങ്ങൾ തിരയും, ബ്ലൗസ് സ്റ്റിച് ചെയ്യാൻ കൊടുത്തോ, ബ്യൂട്ടിപാർലറിൽ പോയൊ, എന്നെല്ലാം അവര് തിരക്കും..., നന്ദനെ കുറിച്ച് ഇടയ്ക്ക് ദേവു ചോദിച്ചപ്പോൾ അവൻ ഭയങ്കര തിരക്കാണ് മോളേ...

എന്നാണ് അവൾക്ക് മറുപടി ലഭിച്ചത്... അതു സത്യമായിരിക്കും എന്ന് ദേവു ഓർത്തു. ****----*-------**** അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ആ ദിവസം വന്നെത്തി... പൊന്നിൽ കുറിച്ചാണ് വാര്യർ മക്കളെ ഇറക്കിയത്. ലെച്ചു ആണെങ്കിൽ പുതിയ മോഡൽ മേക്കപ്പ് ഒക്കെ ആയിരുന്നു അവൾക്കായി തിരഞ്ഞെടുത്തത് എങ്കിൽ ദേവൂ സിമ്പിൾ ആയിട്ട് ആയിരുന്നു.. കടും ഓറഞ്ച് നിറം ഉള്ള കാഞ്ചിപുരം സാരീയും റെഡ് കളർ ഡിസൈനർ ബ്ലോസും അണിഞ്ഞു സ്വർണഭരണ വിഭൂഷിതയായി ലെച്ചു അച്ഛന്റെ കൈ പിടിച്ചു കൊണ്ട് ആദ്യം ഇറങ്ങി വന്നപ്പോൾ എല്ലാ മുഖങ്ങളും അവളുടെ നേർക്ക് ആയിരുന്നു. അത്രയ്ക്ക് മനോഹരി ആയിരുന്നു ലെച്ചു.. അശോക് അല്പം കുറുമ്പോടെ അവളെ നോക്കിയപ്പോൾ ലെച്ചു നാണിച്ചു നിന്നു. അതിനു ശേഷം ആണ് ദേവു ഇറങ്ങി വന്നത്, പീച് നിറം ഉള്ള ഒരു കാഞ്ചിപുരം സാരീ യും അതിന്റെ തന്നെ ബ്ലൗസും ആയിരുന്നു അവള് ധരിച്ചത്. ദേവൂവും സുന്ദരി ആയിരുന്നു. അവളെ കണ്ടതും സരസ്വതിയമ്മയും ഗുപ്തൻ നായരും സന്തോഷത്തോടെ പരസ്പരം നോക്കി.

നന്ദന്റെ അരികിലായി ദേവുട്ടിയും, അശോകിന്റെ അരികിലായി ലെച്ചുവും നില ഉറപ്പിച്ചു... ഇടയ്ക്ക് ഒക്കെ ദേവു ആണെങ്കിൽ നന്തനെ നോക്കാൻ ശ്രെമിച്ചു. പക്ഷെ അവൻ തീർത്തും ഗൗരവത്തിൽ അങ്ങനെ തന്നെ ഇരിക്കുന്നതാണ് അവള് കണ്ടത്. ഈശ്വരാ.. എന്താ പറ്റിയത്.. ഇനി തന്നോട് എന്തെങ്കിലും ഇഷ്ടക്കേട് ഉണ്ടോ ആവൊ പാവം ദേവൂട്ടി ഓർത്തു. മുഹൂർത്തം ആയിരിക്കുന്നു. താലി ചാർത്താം.. പുരോഹിതന്റെ വാക്കുകൾ കേട്ടു. അയാളുടെ നിർദ്ദേശപ്രകാരം വരന്മാർ രണ്ടാളും കൂടി അവരവരുടെ വധുവിന് താലി ചാർത്തി... ആർപ്പ് വിളികളും കൊട്ടും കുരവയും ഒക്കെ മുഴങ്ങി. നന്ദൻ ആണെങ്കിൽ ദേവൂനെ ഒന്ന് നോക്കി. നിനക്കിട്ടു ഉള്ള പണി വരുന്നതേ ഒള്ളു.. കേട്ടോടി പുല്ലേ.. അവൻ മനസ്സിൽ പിറു പിറുത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story