അനിയത്തിപ്രാവ് : ഭാഗം 24

aniyathipravu

രചന: മിത്ര വിന്ദ

കുറച്ചു കഴിഞ്ഞതും ബ്യുട്ടീഷൻ എത്തി, ദേവൂട്ടിയെ അണിയിച്ചൊരുക്കി... അപ്പോഴേക്കും സരസ്വതി അമ്മയും ധന്യയും ഒക്കെ കൂടി റൂമിലേക്ക് എത്തിയിരുന്നു. ദേവൂട്ടിയെ ഒരുക്കിയത് എല്ലാവർക്കും വളരെയധികം ഇഷ്ടമായി. അവർ ഒക്കെ അത് അവളോട് തുറന്നു പറയുകയും ചെയ്തു. നന്ദനും റെഡിയായി വന്നശേഷം വൈകാതെ തന്നെ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു. നന്ദന്റെ സഹപ്രവർത്തകർ എല്ലാവരും തന്നെ എത്തിച്ചേർന്നിരുന്നു. കാരണം ഇത്രമാത്രം ദൂരം ആയതുകൊണ്ട്, ഹോസ്പിറ്റലിലെ തിരക്കുകൾ മൂലവും, കുറച്ചു ഡോക്ടേഴ്‌സ് വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നില്ല. എല്ലാവരും ഫാമിലിയായി റിസപ്ഷനിൽ പങ്കെടുക്കുവാൻ വന്നത് ആയിരുന്നു. വിപുലമായ പരിപാടികൾ ആണ് അവിടെ പിന്നീട് നടന്നത്... കുട്ടി ഏതുവരെ പഠിച്ചു... പ്രൊഫസർ ഫെന്നിസ്‌ മാത്യു ചോദിക്കുന്നത് നന്ദൻ കേട്ടു.. ഡിഗ്രി കഴിഞ്ഞു... ദേവു മറുപടിയും കൊടുത്തു.. അതെന്തേ പിന്നീട് ഒന്നും പഠിക്കാഞ്ഞത്, അയാൾ വീണ്ടും ചോദിച്ചു..

ഡിഗ്രി കഴിഞ്ഞതേ ഒള്ളു സാർ, റിസൾട്ട്‌ വെയിറ്റ് ചെയുവാ.... ദേവു വീണ്ടും പറഞ്ഞതും നന്ദൻ കേട്ടു.. നന്ദനെ എല്ലാവരും പകച്ചു നോക്കുകയാണ്, വെറുമൊരു ഡിഗ്രികാരിയെ ആണോ നീ കെട്ടിയത് എന്നായിരുന്നു നോട്ടത്തിന്റെ അർഥം... നന്ദൻ എല്ലാവരുടെയും നോട്ടങ്ങളും ഭാവങ്ങളും എല്ലാം പാടെ അവഗണിച്ചു കൊണ്ട് നിന്നു. അല്ലാതെ വേറെ വഴിയില്ല എന്ന് അവനും അറിയാം.. ഓരോ നിമിഷവും ദേവൂനെ കാണുമ്പോൾ അവനു തന്റെ ഉള്ളിലെ ദേഷ്യം പതഞ്ഞു കയറും.. ആ സമയത്ത് ആണ് കാർഡിയോളജിയിലെ ഡോക്ടർ മൃദുൽ അവരുടെ അടുത്തേക്ക് കയറി വന്നത്...ദേവൂനെ പരിചയ പ്പെട്ട ശേഷം അവൻ നന്ദന്റെ അടുത്തേക്ക് വന്നു നിന്നു. എംബിബിസ് കഴിഞ്ഞ നിനക്ക് കുറച്ചു കൂടി വിദ്യാഭ്യാസം ഉള്ള ഒരു പെൺകുട്ടിയെ കിട്ടുമായിരുന്നു നന്ദൻ.....എന്തിനാണ് താൻ ഇത്രമാത്രം ദൃതി കാട്ടിയത്,ഡോക്ടർ മൃദുൽ ആണെങ്കിൽ നന്ദനോട് നേരിട്ട് ഈ കാര്യം ചോദിയ്ക്കുകയും ചെയ്തു. മറുപടിയായി നന്ദൻ അവനെ നോക്കി ഒന്ന് കണ്ണിറുക്കി. ഡോക്ടർ കിഷോറും ഭാര്യയും വന്നപ്പോൾ കുറച്ചു വൈകിയിരുന്നു..

ഇരുവരും നന്ദന്റെ ഒപ്പം ആണ് വർക്ക്‌ ചെയ്യുന്നത്. കിഷോറിന്റെ ഭാര്യ നയന പതിയെ വന്നു ദേവുട്ടിയുടെ കൈയിൽ പിടിച്ചു... അതെയ് , ഇങ്ങനെ നന്ദന്റെ പിറകിൽ പതുങ്ങി നിൽക്കാതെ മുൻപോട്ട് ഒന്ന് മാറി നിലക്ക് എന്റെ ദേവികേ.... പേടിക്കുവൊന്നും വേണ്ടന്നെ... ഞങ്ങൾ ഒക്കെ അല്ലേ ഒള്ളു... നയന ചിരിച്ചുകൊണ്ട് പറഞ്ഞു.. അതെ അതെ.. ഞാനും ഇപ്പൊൾ പറഞ്ഞു കഴിഞ്ഞതേ ഒള്ളു നന്ദനോട്, ഭാര്യയെ മുൻപോട്ട് അല്പം മാറ്റി നിർത്താൻ, അവർ ഇരുവരും സ്റ്റേജിൽ വന്നു ഫോട്ടോ എടുത്ത് കൊണ്ട് താമസിയാതെ ഇറങ്ങി പോകുകയും ചെയ്തു. നിന്ന് ഡാൻസ് കളിക്കാതെ ഇങ്ങോട്ട് മാറി നിൽക്കെടി,,,,വെറുതെ മനുഷ്യരെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി....അവർ പോയതും നന്ദൻ അവളോട് പതുക്കെ പറഞ്ഞു.... ദേവു ഞെട്ടിപ്പോയി.... "നന്ദേട്ടാ ഞാന്..." "മിണ്ടാതെ നിൽക്കെടി, നിന്റെ ശബ്ദം പോലും എനിക്ക് കേൾക്കണ്ട......

അവൻ കടിച്ചമർത്തി പറഞ്ഞു. പാവം ദേവൂ... അവള് കുറച്ചു കൂടെ മുൻപോട്ട് മാറി നിന്നു... അതിഥികൾ ഒക്കെ പിന്നെയും വന്നു കൊണ്ടേ ഇരുന്നു. നന്ദന്റെ ഒപ്പം ഇരുന്ന് ഭക്ഷണം കഴിക്കുവാൻ പോലും ദേവൂന് വല്ലാത്ത ഭയം ആയിരുന്നു... അവന്റെ ധാർഷ്ട്യത്തോടെ ഉള്ള നോട്ടവും പറച്ചിലും അത്രമേൽ അവളെ തളർത്തി. എല്ലാം ഉള്ളിലൊതുക്കി ക്കൊണ്ട് ഒന്ന് കരയുവാൻ പോലും സാധിക്കാതെ, ആരോടും തന്റെ വേദനകൾ പങ്ക് വെയ്ക്കാൻ കഴിയാതെ പാവം ദേവൂട്ടി നിന്നു. നന്ദന്റെ വല്യച്ഛന്റെ മരുമകളായ ധന്യ ആയിരുന്നു ദേവൂട്ടിക്ക് ആകെ ഉള്ള ആശ്വാസം,.. ഇടയ്ക്കിടെ ധന്യ വന്നു അവളോട് സംസാരിക്കും, ഓരോരുത്തരെയായി പരിചയപ്പെടുത്തി കൊടുത്തു. നന്ദനെ പോലെ ഒരു ചെറുപ്പക്കാരനെ കിട്ടിയത് ദേവൂട്ടിയുടെ ഭാഗ്യമാണെന്നാണ് വന്ന വിശിഷ്ട അതിഥികളിൽ ഒട്ടുമിക്ക ആളുകളും അവളോട് പറഞ്ഞത്. എല്ലാം കേട്ടുകൊണ്ട് ഒരു മരപ്പാവയുടെ കണക്ക് അവൾ നന്ദന്റെ ചാരെ നിന്നു. അങ്ങനെ വിവാഹപാർട്ടിയിടെ ബഹളങ്ങൾ തീർന്നപ്പോൾ നേരം പത്തര മണി ആയിരുന്നു.. പാവം ദേവൂ..

. ഒരുപാട് മടുത്തു പോയിരുന്നു. തിരികെ എങ്ങനെ എങ്കിലും വീട് എത്തിയാൽ മതി എന്നത് ആയിരുന്നു അവളുടെ ചിന്ത. അമ്മയും അച്ഛനും ഒക്കെ അവരുടെ ഒപ്പം കാറിൽ ഉണ്ടായിരുന്നു. എല്ലാവരും നന്നേ ക്ഷീണിച്ചു പോയി. അച്ഛനും അമ്മയും കൂടിയാണെങ്കിൽ, ഏതൊക്കെയോ ബന്ധു ജനങ്ങൾ,എത്തിയിട്ടില്ല എന്നും, അവരൊക്കെ എന്തുകൊണ്ടാണ് വരാതിരുന്നത് എന്നൊക്കെയുള്ള ചർച്ചയിലാണ്.. നന്ദൻ മാത്രം വലിഞ്ഞു മുറുകിയ മുഖവുമായി , പുറത്തേക്ക് കണ്ണു നട്ടു കൊണ്ട് , ഇരുന്നു. വീട്ടിലെത്തിയതും ദേവൂട്ടിയെ നന്ദനെയും ആരും, മുകളിലെ നിലയിലേക്ക് കയറ്റി വിട്ടില്ല... കസിൻസ് എല്ലാവരും കൂടി ചേർന്ന് മണിയറ ഒരുക്കുന്ന ബഹളം ആയിരുന്നു. ധന്യ, ആ സമയത്ത് ഒരു മുണ്ട് നേരിയതും എടുത്തുകൊണ്ട് ദേവൂട്ടിയുടെ അടുത്തേക്ക് വന്നു. ' ഇതാ ദേവു, താൻ ഫ്രഷായി ഒന്ന് ഡ്രസ്സ് മാറു കേട്ടോ... അരമണിക്കൂറിനുള്ളിൽ, നിങ്ങളെ രണ്ടാളെയും മുറിയിലേക്ക് അയക്കാം... ഓക്കേ... " അതും പറഞ്ഞു കൊണ്ട് , ദേവൂന്റെ കൈത്തണ്ടയിൽ ഒന്ന് അമർത്തിയ ശേഷം,ധന്യ വീണ്ടും സ്റ്റെപ് മുകളിലേക്ക് പോയി. ഒരു വരണ്ട ചിരിയോട് കൂടി ദേവൂ നോക്കിയത് നന്ദന്റെ മുഖത്തേക്ക് ആയിരുന്നു. തന്നെ കൊന്നുതിന്നുവാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന നന്ദനെ കണ്ടതും അവൾ പേടിയോടുകൂടി മുഖം താഴ്ത്തി...

അമ്മ വന്നു വിളിച്ചപ്പോൾ അവൾ വേഷം മാറുവാനായി അമ്മയുടെ ഒപ്പം അവരുടെ മുറിയിലേക്ക് കയറിപ്പോയി. ധന്യയും പൂജയും കൂടി ആണ് ദേവൂട്ടിയെ നന്ദന്റെ മുറിയിൽ കൊണ്ട് ചെന്നു വിട്ടത്.. തൂവെള്ള നിറമുള്ള ഒരു കുർത്തയും, മുണ്ടും ഉടുത്തു കൊണ്ട് നന്ദൻ മുറിയിൽ നിൽപ്പുണ്ടായിരുന്നു.. കൈയിൽ ഒരു ഗ്ലാസ്‌ പാലുമായി മണിയറയിലേക്ക് വരുന്ന ദേവൂട്ടിയെ നോക്കി നന്ദൻ ചിറി കൊട്ടി... അവന്റെ ഭാവം കണ്ടതും, അവൾക്കെന്തു ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു.. നിന്നു വിയർക്കാതെ ആ പാല് മൊത്തം അങ്ങ് കുടിക്കെടി വേഗന്നു .. അവൻ കല്പിച്ചു.. ദേവൂട്ടിയെ വിറക്കാൻ തുടങ്ങി.. ഞാൻ.. ഞാൻ പാൽ കുടിക്കില്ല ഏട്ടാ .. അവൾ വല്ല വിധേനയും പറഞ്ഞു ഒപ്പിച്ചു.. ഓക്കേ... എങ്കിൽ അതിങ്ങട് തരു എന്നു പറഞ്ഞുകൊണ്ട് അവന് വന്നു ആ പാൽ മുഴുവനും മേടിച്ചു വാഷ്‌ബേസിനിൽ കൊണ്ടുപോയി കളഞ്ഞു...

ശേഷം അവൻ അവളുടെ അടുത്തേക്ക് വന്നു. നീ പോയി കിടന്നോളു,,,,,, നന്ദൻ ഒരു പുതപ്പ് എടുത്തു അവൾക്ക് നേരെ എറിഞ്ഞു... പക്ഷെ,അവൾ ഒന്നും മിണ്ടാതെ വിറങ്ങലിച്ചു നിൽക്കുക മാത്രം ആണ് ചെയ്തത്... നന്ദൻ ആണെങ്കിൽ ദേവൂനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.... ഈശ്വരാ.... നന്ദേട്ടൻ എന്താണ് ഇങ്ങനെ പെരുമാറുന്നത്...തന്നോട് എന്തിനാണ് ഇത്രക്ക് ദേഷ്യം....എന്താണ് തങ്ങൾക്ക് ഇടയിൽ സംഭവിച്ചത്....ഒന്ന് തുറന്ന് സംസാരിക്കാൻ പോലും പറ്റുന്നില്ലല്ലോ... ഒഴിഞ്ഞു മാറി പോകുകയാണല്ലോ ഏട്ടൻ. അവളുടെ മിഴികൾ സജലമായി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story