അനിയത്തിപ്രാവ് : ഭാഗം 30

aniyathipravu

രചന: മിത്ര വിന്ദ

നാളെ ഞാൻ മുംബൈക്ക് പോകുമെന്ന് ഞാൻ നുണ പറഞ്ഞതാ, നിനക്ക് മനസിലായി കാണുമല്ലോ അല്ലേ, നന്ദൻ പുച്ഛത്തോടെ ചോദിച്ചു... അവൾ പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല..തിരിച്ചു വീടെത്തും വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല... അയ്യോടാ ഇതെന്താ മക്കളെ ഈ രാത്രിയിൽ നീ വന്നത്, അർദ്ധരാത്രിയിൽ മക്കളെ മുൻപിൽ കണ്ട സരസ്വതി അന്താളിച്ചു.. ദേവികയ്ക്ക് അമ്മയെ കാണാണ്ട് ഉറക്കം വരുന്നില്ലെന്ന് പറഞ്ഞു, അതുകൊണ്ട് പോന്നത് ആണ്,എന്തെ ഇഷ്ടം ആയില്ലേ... നന്ദൻ ആയിരുന്നു അമ്മയ്ക്ക് മറുപടി കൊടുത്തത്... എന്താ മോളെ നിങ്ങൾ അവിടെ നിൽക്കാതെ പോന്നത്,അകത്തേക്ക് കയറി വന്ന ദേവുവിനെ നോക്കി സരസ്വതി അമ്മ ചോദിച്ചു... നന്ദേട്ടന് നാളെ അത്യാവശ്യം ആയിട്ട് ഒരു യാത്ര ഉണ്ടെന്നു പറഞ്ഞു അമ്മേ, അത്കൊണ്ട് മടങ്ങി.. ദേവു അകത്തേക്ക് കയറികൊണ്ട് പറഞ്ഞു.... ആണോ മോനേ,,, എവിടെക്കാ യാത്ര... കാശിയിലേക്ക്... എന്തെ പോരുന്നുണ്ടോ... അവൻ അല്പം കടുപ്പത്തിൽ ചോദിച്ചു കൊണ്ട് റൂമിലേക്ക് കയറി. ചെല്ല് മോളെ... ആകെ മടുത്തില്ലേ നിങ്ങള്.. ചെന്നു കിടക്കു കെട്ടോ... സരസ്വതിയമ്മ ദേവൂന്റെ തോളിൽ തട്ടി പറഞ്ഞു. ദേവു റൂമിൽ എത്തിയപ്പോൾ നന്ദൻ ബെഡിലേക്ക് കിടന്നു കഴിഞ്ഞിരുന്നു.

വേഷം ഒക്കെ മാറി, ഒന്നു ഫ്രഷ് ആയി വന്ന ശേഷം അവളും ബെഡിലേക്ക് കയറി കിടന്നു.. ആ സമയത്ത് ആയിരുന്നു നന്ദന്റെ ഫോൺ ശബ്ധിച്ചത അവൻ കൈ എത്തി അത് എടുക്കുന്നതു ദേവു അറിഞ്ഞു. "ഇതാ നിന്റെ വീട്ടിൽ നിന്നും ആണ് " ഫോൺ അവൾക്ക് നേർക്ക് അവൻ നീട്ടി. "ഹെലോ അച്ഛാ.... ആഹ് ഇവിടെ എത്തിയതേ ഒള്ളു... ഇല്ലച്ചാ.. ക്ഷീണം ഒന്നും ഇല്ല... ഹ്മ്മ്... അച്ഛൻ കിടന്നില്ലേ ഇതുവരെ ആയിട്ടും... ഉറങ്ങിക്കോ അച്ഛാ.." അവൾ ഫോൺ കട്ട്‌ ചെയ്ത ശേഷം നന്ദന്റെ കൈയിൽ തിരികെ കൊടുത്തു. ഹൃദയം ആകെമാനം വിങ്ങുകയാണ്.. ഒന്നു അലറി കരയാൻ മനസുണ്ട്, പക്ഷെ അതിനു പോലും സാധിക്കുന്നില്ല. ന്റെ അച്ഛൻ.... പാവം ന്റ് അച്ഛന് വേണ്ടി ആയിരുന്നു ഈ വിവാഹത്തിന് സമ്മതിച്ചത്, എന്നിട്ട് ഒടുക്കം.... നന്ദേട്ടന് തന്നെ ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന വലിയൊരു സത്യം താൻ മനസിലാക്കിയിരിക്കുന്നു.. ഒരു നെടുവീർപ്പോട് കൂടി പാവം ദേവൂട്ടി ചുവരിന് അഭിമുഖം ആയി കിടന്നു. നിറഞ്ഞ മിഴികളെ വാശിയോട് കൂടി അങ്ങനെ ഒഴുകാൻ വിട്ടു. *** ദിവസങ്ങൾ പിന്നിട്ടിട്ടും നന്ദന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല..തരം കിട്ടുമ്പോൾ എല്ലാം അവൻ അവളെ ഓരോ വാക്കുകൾ കൊണ്ട് കുത്തി നോവിക്കുമായിരുന്നു...

ഓണത്തിന്l എല്ലാവരെയും കൃഷ്ണമങ്ങലത്തേക്ക് ക്ഷണിച്ചിരുന്നു..... തലേ ദിവസം നന്ദൻ ഗംഭീരമായ ഷോപ്പിംഗ് ആണ് നടത്തിയത്, എല്ലാവർക്കും ഓണക്കോടി എടുക്കണം എന്ന് സരസ്വതിയമ്മ പ്രത്യേകം മകനോട് പറഞ്ഞിരുന്നു...... ദേവൂട്ടിയേ കൂടി കൊണ്ട് പോകു മോനേ, അവൾക്ക് ഇഷ്ടം ഉള്ളത് കൂടി എടുക്കട്ടേ.... കാലത്തെ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു അമ്മ അവനെ നോക്കി പറഞ്ഞത്. ഇത്രനാളും ഇവൾ ആയിരുന്നോ ഓണാക്കോടി ഒക്കെ എടുക്കാൻ എന്റെ കൂടെ വന്നു കൊണ്ട് ഇരുന്നത്. അവൻ സരസ്വതിയമ്മയെ നോക്കി ദേഷ്യപ്പെട്ടു. അമ്മേ...... ദയനീയമായി തന്നെ നോക്കി വിളിക്കുന്ന ദേവൂനെ കണ്ടതും അവർക്ക് സങ്കടം തോന്നി. മകനോട് മറുത്തു ഒരക്ഷരം പോലും പറയാതെ കൊണ്ട് അവർ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. നന്ദേട്ടന് ഒരു ദോശകൂടി ഇടട്ടെ.. ദേവൂട്ടി ചോദിച്ചു. എനിക്ക് ആവശ്യം ഉള്ളത് ഞാൻ എടുത്തു കഴിക്കും, അതിനു എനിക്ക് നിന്റെ സഹായം വേണ്ട.. കടുപ്പത്തിൽ അവളെ നോക്കി പറഞ്ഞു കൊണ്ട് നന്ദൻ എഴുന്നേറ്റു കൈ കഴുകാനായി പ്പോയി. അമ്മേ.... ഞാൻ ഹോസ്പിറ്റലിലേക്ക് ഇറങ്ങുവാ.. അല്പം കഴിഞ്ഞതും നന്ദൻ വിളിച്ചു പറഞ്ഞു. അത് കേട്ടു കൊണ്ട് സരസ്വതിയമ്മ ഇറങ്ങി വന്നു.

നന്ദന്റെ കാറ് ഗേറ്റ് കടന്നു പോയതും ദേവൂട്ടി ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു.. അവൻ പോകുന്ന നേരത്ത് അപശകുനം പോലെ വന്നു നിൽക്കരുത് എന്ന് നന്ദൻ ഒരു ദിവസം ദേവൂട്ടിയോട് പറഞ്ഞു. അതിൽ പിന്നെ ആ പാവം ഒരിക്കലും ആ നേരത്ത് പുറത്തേക്ക് വരില്ലായിരുന്നു. അമ്മേ.... പിന്നിൽ നിന്നും സരസ്വതിയമ്മയെ അവൾ ചെന്നു കെട്ടി പിടിച്ചു.. നോക്കിയപ്പോൾ ആ അമ്മ കരയുകയാണ്. അമ്മേ... എന്താ പറ്റിയേ, എന്തിനാ കരയുന്നെ. ദേവു അവരുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി ചോദിച്ചു. എന്റെ മോൾക്ക് അമ്മയോട് ദേഷ്യം ഉണ്ടോ, ഞാൻ കാരണം അല്ലേ കുട്ടി നിനക്ക് ഈ ഗതി വന്നത്.....നിന്റെ വിഷമ കാണുമ്പോൾ അമ്മയ്ക്ക് സഹിയ്ക്കാൻ പറ്റുന്നില്ല കുട്ടി... അവർ വിതുമ്പൽ അടക്കാൻ പാട് പെടുകയാണ്. അമ്മേ....... അതൊന്നും സാരമില്ലന്നെ... ഒക്കെ എന്നെങ്കിലും ശരിയാവും, പക്ഷെ എന്റെ അമ്മ ഇങ്ങനെ കരയുന്നത് എനിക്ക് സങ്കടമാ കേട്ടോ.... അവൾ അവരുടെ കവിളത്തു ഒരു മുത്തം കൊടുത്തു. എന്റെ കുഞ്ഞിനെ അവനു മനസിലാകുന്നില്ലല്ലോ.. സാരമില്ല അമ്മേ... പൊട്ടന്നെ... എനിക്ക് ഇപ്പോ വിഷമം ഒന്നും ഇല്ല... ഇരുവരും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു അമ്പലത്തിൽ പോയ അച്ഛൻ മടങ്ങി വന്നത്.

പിന്നീട് എല്ലാവരും കൂടി ഇരുന്നു ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ കഴിച്ചു. ** അന്ന് വൈകുന്നേരം നന്ദൻ വരുന്നതും കാത്തു ഇരിയ്ക്കുകയാണ് ദേവൂട്ടി. നന്ദേട്ടൻ തനിക്ക് എന്താണ് തരുന്നത് എന്നറിയുവാൻ ഒരു ആകാംഷ ആയിരുന്നു അവൾക്ക്. ചുരിദാർ ആണോ, അതോ സെറ്റ് സാരീ ആകുമോ, ചിലപ്പോൾ സാരീ ആവും.... ഇടയ്ക്ക് ഒക്കെ അവൾ ഓർത്തു. അവന്റെ വണ്ടി യുടെ ഹോൺ മുഴങ്ങിയതും ദേവു കാത് കൂർപ്പിച്ചു. അവൾ ആ സമയത്തു അടുക്കളയിൽ ആയിരുന്നു. ഹാളിലേക്ക് ചെന്നപ്പോൾ കണ്ടു കുറെ ഏറെ കവറുകൾ ആയിട്ട് കയറി വരുന്ന നന്ദനെ.. പിന്നാലെ അമ്മയും ഉണ്ട്... അവരുടെ കൈലും ഉണ്ട് രണ്ടു മൂന്നു കവർ. ഒരു ഷോപ്പ് മുഴുവനും മേടിച്ചുന്നാ തോന്നുന്നത് കേട്ടോ ദേവൂട്ടിയേ.. സരസ്വതിയമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു. ദേവികയും സരസ്വതി അമ്മയും കൂടി എല്ലാം പൊട്ടിച്ചു കാണുകയാണ്....നന്ദൻ ആരെയോ ഫോൺ വിളിച്ചു കൊണ്ട് സെറ്റിയിൽ ഇരുന്നു. അതെല്ലാം ഭവാനി വല്യമ്മക്കും, ധന്യ ചേച്ചിക്കും കുഞ്ഞിനും ഒക്കെ ഉള്ളതാണ്... ഫോൺ വെച്ച ശേഷം നന്ദൻ അമ്മയുടെ അരികത്തായി വന്നു ഒരു പാക്കറ്റ് എടുത്തു കൊണ്ട് പറഞ്ഞു.. സരസ്വതിയമ്മയ്ക്കും ദേവൂട്ടിയ്കും അത് ഒക്കെയും ഇഷ്ടംആയി. പക്ഷെ അപ്പോളും അവർ തിരഞ്ഞത് മുഴുവൻ ദേവികയ്ക്ക് എന്താണ് തന്റെ മകൻ മേടിച്ചത് എന്നാണ്...

ഇതാർക്കാണ് മോനേ, ഒരു കവർ എടുത്തുകൊണ്ടു സരസ്വതി മകനെ നോക്കി... ലെച്ചുവിനും അശോകിനും ആണ് അത് അമ്മേ,അവൻ പറഞ്ഞു... ഹ്മ്മ്... കൊള്ളാം.... ലെച്ചുവിനു ചേരും അല്ലേ മോളെ... നല്ല ഭംഗി ഉണ്ട് അമ്മേ..... ചേച്ചിക്ക് ഈ നിറം ഒക്കെ വല്യ ഇഷ്ടം ആണ്. അവൾ അത് എടുത്തു തിരിച്ചും മറിച്ചും നോക്കുന്നത് നന്ദൻ ഒളികണ്ണാലെ കണ്ടു.. ഇത് അമ്മയ്ക്കും അച്ഛനും ഒക്കെ ഉള്ള ഡ്രസ്സ്‌ ആണ്.. അവൻ നീട്ടിയ കവർ മേടിച്ചു സരസ്വതിയമ്മ അരികിൽ വെച്ചു.. ദേവൂട്ടിക്ക് നീ എന്താണ് മേടിച്ചത്...അത് കാണിച്ചേ ആദ്യം..അമ്മ വീണ്ടും അവനെ നോക്കി... ആഹ് ഈ പെണ്ണുങ്ങൾക്ക് മേടിക്കുന്നതൊന്നും എനിക്ക് അറിയില്ല അമ്മേ.... ഇപ്പോളത്തെ ട്രെൻസ് ഒക്കെ എങ്ങനെ ആണെന്ന് വെച്ചാൽ ഇവള് പോയി മേടിക്കട്ടെ...നന്ദൻ അലക്ഷ്യമായി അമ്മയോടായി പറഞ്ഞു... ധന്യയും ലെച്ചുവും പെണ്ണുങ്ങൾ ആണെന്ന് എനിക്കറിയില്ലായിരുന്നു.... ഇതൊക്കെ മേടിക്കുമ്പോൾ നിനക്ക് ട്രെൻസ് അറിയാമായിരുന്നോടാ...അവർ കോപത്തോടെ മകനെ നോക്കി... "അമ്മേ, എനിക്ക് എത്ര ചുരിദാർ ആണ് ഇരിക്കുന്നത്,വിവാഹം കഴിഞ്ഞിട്ട് ഇത്ര ദിവസം അല്ലേ ആയുള്ളൂ,

അപ്പോൾ എടുത്തതെല്ലാം ഇനിയും ഇരിക്കുക ആണ്....സ്റ്റിച് ചെയ്യാനും കൂടി മൂന്നെണ്ണം ഉണ്ട്...നന്ദേട്ടൻ ഇപ്പോൾ വാങ്ങാഞ്ഞത് നന്നായി അമ്മേ..വെറുതെ എന്തിനാ കാശ് കളയുന്നത്.... ദേവിക കൈയിൽ ഇരുന്ന കവറുകൾ മേശയിൽ വെച്ചിട്ട് അവരോടായി പറഞ്ഞു... സരസ്വതിയമ്മ അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് നന്ദനെ ദേഷ്യത്തിൽ നോക്കി. ദേവൂട്ടി, മോളെ.... . "അമ്മേ....ഓമനകുഞ്ഞമ്മ വന്നുട്ടോ...."എന്നും പറഞ്ഞു ദേവിക വെളിയിലേക്ക് ഓടി.... . ഇവൾക്കെന്താ ഇത്രയ്ക്ക് സന്തോഷം, കുഞ്ഞമ്മയെ ഇവള് മുന്നേ കണ്ടിട്ടില്ലേ...നന്ദൻ നെറ്റി ചുളിച്ചു... ദേവു അപ്പോൾ അകത്തേക്ക് വന്നു, ഒക്കത്തു ധന്യ ചേച്ചിടെ മകൾ . മൂന്നു വയസുകാരി കുഞ്ഞാറ്റയും ഉണ്ട്.... ദേവികയ്ക്ക് തുരുതുരെ കവിളിൽ ഉമ്മ കൊടുക്കുകയാണ് ആ കുരുന്നു... .അവൾ തിരിച്ചും.. എന്റെ നന്ദ,,,,,നീ ഈ കൊച്ചിനെ കെട്ടിയില്ലായിരുന്നെങ്കിൽ എന്റെ കാര്യം ഇപ്പോൾ കഴിഞ്ഞേനെ....

ഓമനവല്യമ്മ നന്ദനെ നോക്കി പറഞ്ഞു വല്യമ്മക്ക് എന്താ പറ്റിയത്,? നന്ദൻ അവരോടായി ചോദിച്ചു.. ഉണ്ണുമ്പോളും ഉറങ്ങുമ്പോളും നടക്കുമ്പോളും കിടക്കുമ്പോളും എല്ലാം കുഞ്ഞാറ്റക്ക് ദേവുചിറ്റേ മാത്രം മതി..കാലത്തെ മുതൽക്കേ ഇരുന്നു കരയുന്നത് ആണ്, ചിറ്റേടെ അടുത്ത് പോണം ന്നു പറഞ്ഞു ..അവർ ചിരിച്ചു കൊണ്ട് അകത്തേക്ക് കയറി വന്നു,എന്നിട്ട് ഇത്തിരി വെള്ളം കുടിക്കട്ടെ എന്നും പറഞ്ഞു അടുക്കളയിലേക്ക് നടന്നു.. "എല്ലാവർക്കും എന്റെ കുഞ്ഞിനെ കാര്യം ആണ്,, കാരണം അത്രയ്ക്ക് മനസ്സിൽ നന്മ ഉള്ളവൾ ആണ് എന്റെ ദേവൂട്ടി, ഇത്തിരി പോന്ന കുഞ്ഞിന് പോലും അവളെ ജീവനാ,എന്റെ മകനൊഴികെ...സരസ്വതി സ്വയം പറഞ്ഞെങ്കിലും മകൻ അത് കേട്ടഭാവം പോലും നടിക്കാതെ എഴുനേറ്റു പോയി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story