അനിയത്തിപ്രാവ് : ഭാഗം 34

aniyathipravu

രചന: മിത്ര വിന്ദ

ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള അടിയിൽ ദേവു കസേരയി ലേക്ക് വീണു പോയി... അവൾക്ക് കുറച്ചു നിമിഷത്തേക്ക് അവളുടെ കേൾവി പോലും നഷ്ടപ്പെട്ടതായി തോന്നി.... വല്ലാത്തൊരു പുകച്ചിൽ ആണ് അവളുടെ കവിൾതടത്തിൽ എന്ന് അവൾക്ക് തോന്നി.ഒപ്പം തേനീച്ച മൂളും പോലെ ഒരു മൂളലും.. എന്തിനാണ് ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്...ഒരു തെറ്റും ചെയ്യാത്ത എനിക്ക് എന്തെല്ലാം വേദകൾ ആണ് ഈശ്വരാ നീ തന്നത്... അവൾക്കു സങ്കടം സഹിക്കാനായില്ല.. എത്രസമയം അവിടെ കിടന്നു കരഞ്ഞു എന്ന് അവൾക്കറിയില്ലായിരുന്നു... പെട്ടന്നുണ്ടായ ദേഷ്യത്തിൽ അടിച്ചു പോയതാവും നന്ദേട്ടൻ.... ഒടുവിൽ അവൾ അങ്ങനെ ആശ്വസിച്ചു... അന്ന് രാത്രിയിൽ ദേവൂട്ടിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല..... ഇത്രയും നാളുകൾ ആയിട്ടും തന്റെ അച്ഛൻ പോലും ഒരു അടി തരേണ്ട ആവശ്യം തനിക്കുണ്ടായില്ല.....ആദ്യം ആയിട്ട് ആണ് ഒരാള്, അതും തന്റെ ഭർത്താവ്. നന്ദൻ ആണെങ്കിൽ നേരത്തെ തന്നെ ഉറങ്ങിയിരുന്നു, അവന്റെ ഫോൺ നിർത്താതെ ബെല്ല് അടിച്ചപ്പോൾ ദേവു അതെടുത്തു നോക്കി...

ഡോക്ടർ അരുൺ എന്നാണ് തെളിഞ്ഞു വന്നത്.... അവൾ ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചു.. ഹെലോ നന്ദൻ നീ എവിടെയാണ്, വൈഫ്‌ തന്നെ ഒള്ളു എന്നും പറഞ്ഞു നീ പെട്ടന്ന് പോയിന്നു മിഥുൻ പറഞ്ഞല്ലോ . ഹെലോ ഞാൻ ദേവിക ആണ്, ഏട്ടൻ ഉറങ്ങില്ലോ ... എന്ന് പറഞ്ഞിട്ട് അവൾ ഫോൺ കട്ട്‌ ചെയ്തു.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു. ** രാവിലെ അലാറം അടിക്കുന്നത് കേട്ടാണ് നന്ദൻ കണ്ണ് തുറന്നത്, അന്നും ദേവിക ഉണർന്ന് താഴേക്ക് പോയിരുന്നു പതിവുപ്പോലെ... ഈശ്വരാ ഇന്നലെ രാത്രിയിൽ എന്തൊക്കെ ആണ് സംഭവിച്ചതെന്ന് അവൻ പെട്ടെന്നോർത്തു.... ഇന്നലെ ഡോക്ടർ മിഥുനും ആയിട്ട് പാർട്ടി ഉണ്ടായിരുന്നതും, താൻ ഇത്തിരി ഡ്രിങ്ക്സ് കഴിച്ചതും എല്ലാം അവൻ ഓർത്തു..... അതിനേക്കാൾ ഉപരി ദേവികയോട് താൻ വഴക്കിട്ടതും, അവൾക്കിട്ടു അടികൊടുത്തതും ആണ് അവനെ ഏറെ വിഷമിപ്പിച്ചത്... ചെ, താൻ ഇത്രക്ക് ചീപ്പ് ആയിപോയല്ലോ, അവനു തന്നോട് തന്നെ പുച്ഛം തോന്നി.... ഇനി എങ്ങനെ അവളുടെ മുഖത്ത് നോക്കും,

എന്നോർത്തപ്പോൾ അവൻ കിടക്കയിൽ തന്നെ ഇരുന്നു.. ദേവു കോഫിയുമായി കയറിവരുന്നത് അവൻ കണ്ടു... അവൾ കോഫി കൊണ്ടുവന്നു വെച്ചിട്ട് വേഗം പിന്തിരിഞ്ഞു ഇറങ്ങി പോയി.. കുളികഴിഞ്ഞു അവൻ ഇറങ്ങി വന്നപ്പോൾ അവനു ഏറെ പ്രിയപ്പെട്ട അപ്പവും, മുട്ടക്കറിയും അവൾ എടുത്തു ടേബിളിൽ വെച്ചു... ദേവുവിന്റെ കവിളിൽ നന്ദൻ അടിച്ച പാട് തിണിർത്തു കിടന്നിരുന്നു.... ഒരുപാട് കരഞ്ഞു എന്ന് മുഖം കണ്ടാൽ അറിയാം... ദേവിക,,,,,, ആം സോറി, ഞാൻ........ എനിക്ക് പെട്ടന്നു ദേഷ്യം വന്നത് കൊണ്ടാണ് കെട്ടോ... സോറി...... ഒരു തരത്തിൽ അവൻ പറഞ്ഞൊപ്പിച്ചു.. സാരമില്ല ഏട്ടാ..... ഇത്രമാത്രം പറഞ്ഞു കൊണ്ടു അവൾ അവൻ കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ടു അടുക്കളയില്ലേക്ക് പോയി.. അവൻ അന്ന് ഹോസ്പിറ്റലിൽ വിളിച്ചു ലീവ് ആണെന്ന് പറഞ്ഞു.... ആകെ ഒരു ഉന്മേഷക്കുറവ് ആയിരുന്നു അവനു.. ദേവു ആണെങ്കിൽ അവനു മുഖം പോലും കൊടുക്കാതെ മാറി മാറി നടന്നു.. അന്ന് വൈകിട്ട് മാധവ വാര്യർ മകളെ വിളിച്ചു, മോളെ നീ നാളെ എപ്പോൾ വരും ഇങ്ങോട്ടേക്ക്, നന്ദൻ നിന്നെ വണ്ടി കയറ്റി വിടുമോ,?

അയാൾ ചോദിച്ചു.. അച്ഛനെ നന്ദേട്ടൻ വിളിച്ചിരുന്നോ,.. അവൾക്ക് ഒന്നും മനസിലായില്ല.. നന്ദൻ വിളിച്ചിരുന്നു, മോളെയും കൊണ്ടുപോയ്ക്കോളാൻ പറഞ്ഞു...നാളെ മോളിങ്ങോട്ട് വാ കെട്ടോ,,,, അച്ഛന്റെ വാക്കുകൾ അവൾക്കു വിശ്വസിക്കാൻ പ്രയാസം ആയിരുന്നു.. പിറ്റേ ദിവസം കാലത്തെ നന്ദൻ ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി വന്നപ്പോൾ ദേവികയെ യെ ഉറക്കെ വിളിച്ചു.. പത്തു മണി ആകുമ്പോൾ ഞാൻ ഒരു വണ്ടി അയക്കാം, നീ അതിനു കയറി ഹോസ്പിറ്റലിൽ വന്നാൽ മതി, ഞാൻ നിന്നെ ബസ് കയറ്റി വിടാം... നന്ദൻ അവളെ നോക്കി പറഞ്ഞു. ഞാൻ പോകുന്നില്ല നന്ദേട്ടാ, ചേച്ചി നാട്ടിൽ വരുമ്പോൾ കണ്ടോളാം, അവൾ അലക്ഷ്യമായി പറഞ്ഞു ദേവികേ, ഞാൻ അപ്പോൾ ഉണ്ടായ ദേഷ്യത്തിന്റെ പുറത്ത് അടിച്ചു പോയതാണ്, ഇയാൾ അത് കാര്യമാക്കേണ്ട.. ചേച്ചിയെ കണ്ടിട്ട് വരിക, എന്ന്നും പറഞ്ഞു അവളുട മറുപടി കാക്കാതെ അവൻ വെളിയിലേക്കു ഇറങ്ങി.. ദേവു, സരസ്വതി അമ്മയെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ഒക്കെ അവതരിപ്പിച്ചു,അവരും പറഞ്ഞു പോയിട്ട് വരുവാൻ....

പത്തുമണി ആകുന്നതിനു മുൻപ് നന്ദൻ നേ👍രിട്ട് വരുവായിരുന്നു കാറിൽ... അവൻ അവളെ ബസ്റ്റോപ്പിൽ കൊണ്ടുപോയി , നാട്ടിലേക്കുള്ള ബസ് കണ്ടുപിടിച്ചു അതിൽ കയറ്റി ഇരുത്തി.. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു നന്ദൻ കാറിൽ കയറി ഹോസ്പിറ്റലിലേക്ക് പോയി.. ആദ്യമായി നന്ദനെ പിരിയുന്നതാണ്, അവൾക്ക് വല്ലാത്ത വേദന മനസിൽ തോന്നി, തന്നോട് എത്ര അകൽച്ച കാണിച്ചാലും ആ ആളാണ് തന്റെ മനസിൽ നിറയെ,.. എത്രയും പെട്ടന്ന് ചേച്ചിയുടെ അടുത്ത് പോയിട്ട് തിരിച്ചു വന്നാൽ മതി എന്നായിരുന്നു യാത്രയിൽ ഉടനീളം അവൾ പ്രാർത്തിച്ചത്... സരസ്വതിഅമ്മയ്ക്ക് അന്ന് തിരികെ വീട്ടിൽ എത്തിയിട്ട് ആകെ ഒരു വിഷമം ആയിരുന്നു, ദേവൂട്ടിയെ വല്ലാണ്ട് ഇഷ്ടപ്പെട്ടു പോയി എന്ന് അവർക്ക് തോന്നി...പല തവണ അവർ മരുമകളെ വിളിച്ചു വിശേഷങ്ങൾ ചോദിച്ചറിഞ്ഞു... വീട്ടിൽ എത്തിയെന്നു പറഞ്ഞു ഒരു പ്രാവശ്യം അവൾ നന്ദനെയും വിളിച്ചു.... കൂടുതലൊന്നും ചോദിക്കാതെ അവൻ ഫോൺ കട്ട്‌ ആക്കുകയും ചെയ്ത്... അഞ്ചു ദിവസങ്ങൾക്കു ശേഷം ആണ് ദേവു തിരിച്ചു വീട്ടിൽ എത്തിയത്..

എന്റെ ദേവൂട്ടി ഇനി ഇങ്ങനെ ഒരിടത്തും പോകണ്ട കേട്ടോ, അമ്മക്ക് ആകെ വിഷമം ആയിരുന്നു, നീ ഇല്ലാത്തത് കൊണ്ടു...... അവളെ കണ്ട മാത്രയിൽ സരസ്വതിയമ്മ വാത്സല്യത്തോടെ പറഞ്ഞു.. നന്ദേട്ടനും അച്ഛനും എവിടെ അമ്മേ...? അവൾ ചോദിച്ചു.. നന്ദൻ ഹോസ്പിറ്റലിൽ ആണ്, ഇന്ന് സർജറി ഡേ ആണ് മോളെ,.. അച്ഛൻ അവിടെ തൊടിയിൽ എങ്ങാനും കാണും... അവർപറഞ്ഞു.. മോളെ, ലെച്ചു എന്ത് പറയുന്നു,,, അവൾക്ക് ക്ഷീണം ഒന്നും ഇല്ലാലോ അല്ലെ,,,. സരസ്വതി അമ്മ ദേവൂട്ടിക്ക് ചായ എടുത്തുകൊണ്ടു ചോദിച്ചു.. ദേവു mമുറിയിൽ ചെന്നപ്പോൾ ഒരു യുദ്ധം നടന്നതുപോലെ ആണ് അവിടം കിടന്നത്.... റൂമെല്ലാം ക്‌ളീൻ ചെയ്തതിന് ശേഷം അവൾ കുളിക്കാൻ കയറി... കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ നന്ദന്റെ കാറിന്റെ ഇരമ്പൽ കേട്ടു.. അവൾ ഇറങ്ങി ഓടി....... ഓടുന്നതിനിടയിൽ അവളുടെ നെറ്റി വാതിൽപ്പടിയിൽ തട്ടി... എന്താ ദേവൂട്ടി ഇത്, അവൻ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നത്.... ഇതെല്ലാം വീക്ഷിച്ചു നിന്ന സരസ്വതി അമ്മ പറഞ്ഞു. ... ഇത്രയും ദിവസം എങ്ങനെ നന്ദനെ പിരിഞ്ഞിരുന്നു എന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു.... ഇനി ഒരിക്കലും നന്ദേട്ടനെ കൂടാതെ എങ്ങോട്ടും പോകില്ലെന്നും അവൾ തീരുമാനിച്ചുറപ്പിച്ചു.. നന്ദൻ കയറിവന്നപ്പോൾ ദേവു നെറ്റിയും തിരുമ്മി നിൽക്കുന്നതാണ് കണ്ടത്.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story