അനിയത്തിപ്രാവ് : ഭാഗം 41

aniyathipravu

രചന: മിത്ര വിന്ദ

ഞാൻ പോലും അറിയാതെ നീ എന്റെ മനസ് കീഴടക്കി ദേവു,,,,,,,, നീ.. നീ.. നന്ദന്റെ ആണ്, നന്ദന്റെ മാത്രം,, അവൻ അതും പറഞ്ഞു അവളെ ഗാഢമായി അസ്ലേഷിച്ചു... നന്ദന്റെ മാത്രമായാൽ മതിയോ? അവൾ ചോദിച്ചു മാത്രം ആയാൽ മതി, പിന്നേ വേണമെങ്കിൽ ഉടനെ തന്നെ എന്റെ മോൾടെ അമ്മ കൂടിയായിക്കോ,,, അതും പറഞ്ഞു അവൻ അവളെ പൊക്കി എടുക്കാൻ തുടങ്ങിയതും അയ്യോ...... വേണ്ടേ.... എന്നും പറഞ്ഞു അവൾ കുതറിമാറി.. പക്ഷെ അവൻ കേട്ടിരുന്നില്ല... നന്ദേട്ടാ.... പ്ലീസ്... വിടുന്നേ.... അവൾ പ്രാവ് കുറുകും പോലെ കുറുകി... വിടാന്നേ.... പക്ഷെ എനിക്ക് കുറച്ചു കലാപരിപാടി ഉണ്ട് കേട്ടോ... നന്ദൻ അത് പറയുകയും പെണ്ണിന്റെ ശ്വാസമിടിപ്പ് ഉയർന്നു. ഏട്ടാ..... പ്ലീസ്... ഒരു പ്ലീസും ഇല്ല ദേവൂട്ടാ..... നീ അനങ്ങാതെ ഒന്ന് ഇരുന്നേ.. ഇങ്ങനെ കിടന്നു കുതറിയാൽ ഞാൻ പാട് പെടേണ്ടി വരും കേട്ടോ... അവളുടെ കാതിൽ അത് പറഞ്ഞു കൊണ്ട് അവൻ അത് ഒന്ന് നുണഞ്ഞു വിട്ടതും പെണ്ണൊന്നു അടിമുടി പൂത്തുലഞ്ഞു പോയിരിന്നു. അവളെ ബെഡിലെയ്ക്ക് മെല്ലെ കിടത്തിയ ശേഷം, നന്ദനും അവളുടെ അരികത്തായി വന്നു കിടന്നു.. ആ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവൻ അവളുടെ നെറ്റി തടത്തിൽ ആയിരുന്നു ആദ്യം മുത്തം നൽകിയത്..

പിന്നീട് അവളുടെ ഇരു മിഴികളിൽ, മാറി മാറി മുത്തി. കവിളിനെ ചുമ്പിച്ചു ഉണർത്തിയ ശേഷം വിറയാർന്ന അധര ദളങ്ങളെ ഒന്ന് തലോടിയതും പെണ്ണൊന്നു ഞെട്ടിയതായി അവനു തോന്നി... ഒന്ന് കൂടി തലോടിയ ശേഷം അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു.. അവളുടെ വിടരാൻ വെമ്പി നിൽക്കുന്ന പൂ മൊട്ടു പോലുള്ള അധരത്തിൽ അവൻ ചേർന്നതും പെണ്ണിന്റെ പിടുത്തം അല്പം മുറുകി.. മെല്ലെ മെല്ലെ... അവളെ അല്പം പോലും വേദനിപ്പിക്കാതെ മാറി മാറി അവൻ നുണഞ്ഞപ്പോൾ അത് വരെയും അനുഭവിക്കാത്ത സുഖ ലോലുപങ്ങളിൽ ആറാടാൻ വെമ്പി നിൽക്കുകയായിരുന്നു അവളുടെ ഉള്ളം.. അവളുടെ കഴുത്തിടുക്കിലേക്ക് അവൻ മുഖം ചേർത്തു അല്പ നിമിഷം വിശ്രമിച്ചു. ശേഷം അവളുടെ മൃദുലതയിൽ ഒന്ന് നാസിക കൊണ്ട് ഉരസിയതും പെണ്ണൊന്നു ഉയർന്നു പൊങ്ങി പോയിരിന്നു. നന്ദേട്ടാ... അവളുടെ വിളിയൊച്ച കൂടി കേട്ടതും അവന്റെ കരങ്ങൾ അനുസരണക്കേട് കാട്ടി തുടങ്ങി.. ഒരിക്കൽ കൂടി മൃദുലതയിൽ ആഴത്തിൽ മുത്തിയ ശേഷം അവൻ വീണ്ടും താഴേക്ക് ഇറങ്ങി.. മേനിയിലെ ആടകളുടെ തിരശീല മാറ്റാൻ ഇത്തിരി പാട് പെട്ടു എന്ന് വേണം പറയാൻ.... കരലാളനങ്ങൾ, ഒരുപാട് ഏൽപ്പിച്ച ശേഷം ആയിരുന്നു അവൻ അതൊക്കെ മാറ്റിയത്..

അവളുടെ അണിവയറിൽ ചുംബനപൂക്കാലം നൽകി കൊണ്ട് അവന്റെ അല്പം മുഖം താഴേക്ക് സഞ്ചാര പാത തേടി.... നന്ദേട്ട... പ്ലീസ്.... ഞാൻ... ഞാൻ ഒന്ന് പറഞ്ഞോട്ടെ... അവന്റെ മുടിയിഴകളിലിൽ അവൾ വിരൽ കോർത്തു വലിച്ചപ്പോൾ അവൻ അവളിലെ തേൻ നുകർന്നു കഴിഞ്ഞിരുന്നു. അവൻ അപ്പോളേക്കും രാസ ലീലകളിൽ ആടി മറഞ്ഞു... മായ ജാലകം തുറന്നു കാട്ടിയ അവളിലേക്ക് മെല്ലെ മെല്ലെ എന്ന പോലെ ആഴ്ന്നു ഇറങ്ങി.... ഉച്ചത്തിൽ കരയുന്നവളെ ചേർത്തു പുൽകി കൊണ്ട്.. **** നന്ദന്റെ നഗ്നമായ മാറിൽ പറ്റി ചേർന്നു കിടക്കുകയാണ് ദേവൂ... ആദ്യ രതിയുടെ അലസ്യ ഭാവത്താൽ.... അമ്മ വന്നു വാതിലിൽ കൊട്ടിയപ്പോൾ അവൾ അവ്നിൽ നിന്നും അടർന്നു മാറി. സമയം നോക്കിയപ്പോൾ 8മണി.. ഈശ്വരാ... നേരം ഇത്രേം ആയോ... ശോ . നാണക്കേട്.. അവൾ ഓടി ചെന്നു വാതിൽ തുറന്നു. മോളെ.... നീ ഇത്രയും വയ്ക്കുന്ന ശീലം ഇല്ലായിരുന്നല്ലോ.. അതുകൊണ്ട് വന്നതാ....വാതിൽക്കൽ നിന്നു കൊണ്ട് സരസ്വതിയമ്മ പറഞ്ഞു. ഉറങ്ങി പോയി അമ്മേ... സോറി...ഞാൻ പെട്ടന്ന് കുളിച്ചിട്ട് വരാം.... രാവിലെ തന്നെ നന്ദനും ദേവുട്ടിയും വാര്യരുടെയും അമ്മയുടെയും ഒപ്പം നാട്ടിലേക്ക് പോകാൻ റെഡി ആയി വന്നു... കോളേജിൽ ഇന്ന് ചെല്ലാം എന്ന് ദേവു അവരോട് എല്ലാവരോടും വിളിച്ചു പറഞ്ഞിരുന്നു..

കൂട്ടുകാരികൾ എല്ലാവരും അവളെ കാണാൻ കാത്തിരിക്കുകയാണ്. നന്ദേട്ടനോട് ഒപ്പം ഉള്ള ആ യാത്രയിൽ.... അവൾ ഒരുപാട് സന്തോഷവതി ആയിരുന്നു.. ആദ്യം ആയിട്ട് ആണ് ഏട്ടന്റെ ഒപ്പം... തലേ രാത്രിയിലേ നനുത്ത ഭാവങ്ങൾ ഓർക്കും തോറും അവളുടെ ചുണ്ടിൽ ഇടയ്ക്ക് ഒക്കെ വിരിയുന്ന പുഞ്ചിരിയ്ക്ക് മഴവില്ലിൻ വർണത്തിന്റെ ചാരുത ആയിരുന്നു... നന്ദന്റെ കള്ള നോട്ടം ഇടയ്ക്ക് ഒക്കെ അവളിലേക്ക് പാറി വീഴും.. എന്നിരുന്നാലും ശരി, അച്ഛനും അമ്മയും ഒപ്പം ഉള്ളതിനാൽ അവൾ അതൊക്കെ കണ്ടില്ലെന്ന് നടിച്ചു ഊറി ചിരിച്ചു. കോളേജിൽ ദേവൂട്ടിക്ക് വേണ്ടി വിപുലമായ സ്വീകരണ ചടങ്ങുകൾ ആയിരുന്നു ഒരുക്കിയത്, അവൾക്ക് ആശംസകൾ അർപ്പിക്കുവാനായി അധ്യാപകരും അനധ്യാപകരും വിദ്യാർഥികളും മത്സരിച്ചു, നന്ദൻ നോക്കിയപ്പോൾ എല്ലാവരും പ്രായം ഉള്ള അധ്യാപകർ, പക്ഷെ ഹരിസാർ, അങ്ങനെ ഒരു യുവാവിന്റെ മുഖം അവിടെ എങ്ങും കണ്ടെത്താനായില്ല അവനു. . ദേവുട്ടിയുടെ മനസിലും ഇതേ വികാരം ആയിരുന്നു,

സാർ എവിടെ എന്നാണ് അവൾ തിരഞ്ഞതും.. ആശംസകൾ അർപ്പിക്കുമ്പോൾ പ്രിൻസിപ്പൽ ദേവുട്ടിയോട് പറഞ്ഞു, തന്റെ ക്ലാസ് ടീച്ചർ എത്തിയില്ല കെട്ടോ, അദ്ദേഹം അല്പം ബിസി ആയി പോയി, ഇപ്പോൾ എത്തുമായിരിക്കും എന്ന്.. ദേവൂട്ടിക്ക് സത്യത്തിൽ ഒന്നു മനസിലായില്ല.. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ദേവു എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് ഒരു ഹോണ്ട സിറ്റി ചീറി പാഞ്ഞു വന്നത്.. അത് ഹരിസാർ ആണെന്ന് തിരിച്ചറിയാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.. നന്ദൻ നോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ കാറിൽ നിന്നും ഇറങ്ങുന്നു... കൂടെ അതിസുന്ദരിയായ ഒരു യുവതിയും.. ഞങ്ങൾ വൈകിയെന്നു അറിയാം, റിയലി സോറി ദേവിക എന്നും പറഞ്ഞു ഹരി അവർക്കരികിലേക്ക് വന്നു.. ദേവു ഒന്നും മനസിലാകാത്തത് പോലെ അവരെ നോക്കി, സാറിന്റെ വിവാഹം കഴിഞ്ഞോ എന്നൊരു സംശയം അവളിൽ ഉടലെടുത്തു... സാർ അല്ലെങ്കിലും പുതുമോടിയല്ലേ, ബിസി ആണെന്ന് ഉള്ള കാര്യം ഞങ്ങൾ ഒക്കെ ദേവികയോട് പറഞ്ഞുന്നേ ..... വത്സല മാഡം അർത്ഥഗര്ഭമായി ചിരിച്ചുകൊണ്ട് പറഞ്ഞു... "എന്റെ വിവാഹം ഇന്നലെ ആയിരുന്നു, അതാണ് കെട്ടോ....... " നന്ദനെ നോക്കി കൊണ്ടു ആണ് ഹരി സാർ പറഞ്ഞത്. ഓഹ്, ഹാർട്ട്‌ലി കോൺഗ്രാജുലേഷൻ സാർ..... എന്നും പറഞ്ഞു കൊണ്ടു നന്ദൻ, ഹരിയുടെ കൈ പിടിച്ചു കുലുക്കി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story