അനിയത്തിപ്രാവ് : ഭാഗം 42 || അവസാനിച്ചു

aniyathipravu

രചന: മിത്ര വിന്ദ

എന്റെ വിവാഹം ഇന്നലെ ആയിരുന്നു, അതാണ് കെട്ടോ....... നന്ദനെ നോക്കി കൊണ്ടു ഹരി സാർ പറഞ്ഞു.. ഓഹ്, കോൺഗ്രാജുലേഷൻ സാർ..... എന്നും പറഞ്ഞു കൊണ്ടു നന്ദൻ, ഹരിയുടെ കൈ പിടിച്ചു കുലുക്കി..... ഇത് എന്റെ വൈഫ്‌ പൂർണിമ, സെന്റ് മാർട്ടീൻസിൽ ആണ് വർക്ക്‌ ചെയ്യുന്നതെന്ന് പറഞ്ഞു ഹരി അയാളുടെ ഭാര്യയെ എല്ലാവർക്കും മുൻപിൽ പരിചയപ്പെടുത്തി... ഹരിയുടെ വിവാഹം കഴിഞ്ഞു എന്നറിഞ്ഞതിൽ ദേവൂട്ടിയുടെ മനസ് ഒരുപാട് ഒരുപാട് സന്തോഷിച്ചു, ഈ നിമിഷം വരെ തന്റെ ullamപിടയുകയായിരുന്നു ആ ഓർമകളിൽ............ തന്നെക്കാൾ സുന്ദരിയായ ഒരു പെൺകുട്ടിയെ സാറിന് കിട്ടി,... ഈശ്വരൻ എല്ലായിപ്പോളും ഇവരെ അനുഗ്രഹിക്കട്ടെ എന്ന് അവൾ നൂറാവർത്തി മനസ്സിൽ പ്രാർത്ഥിച്ചു... ദേവൂട്ടിയെക്കാൾ പതിന്മടങ് സന്തോഷത്തിന്റെ നെറുകയിൽ ആയിരുന്നു നന്ദൻ, ലോകത്തിൽ എല്ലാ ആണുങ്ങൾക്കും ഒരു കാര്യം നിര്ബന്ധമാണ്, തന്റെ പെണ്ണ് തന്റെ മാത്രം ആയിരിക്കണം എന്ന്, അവളെ മറ്റൊരാൾ സ്നേഹിച്ചിരുന്നു എന്ന് കേട്ടാൽ ഏതൊരു പുരുഷന്റെയും അടി പതറും,, അത് ഡോക്ടർ ആണേലും ശരി ആരായാലും ശരി.......... എന്തായാലും ഇപ്പോൾ സമാധാനം ആയി എന്ന് അവൻ ഓർത്തു......

കുറച്ചുസമയം കൂടി സംസാരിച്ചിട്ട് അവർ എല്ലാവരും യാത്ര പറഞ്ഞു പോയി... ദേവുട്ടിയും നന്ദനും ഒരു ദിവസം അവളുടെ വീട്ടിൽ തങ്ങിയിട്ട് പിറ്റേ ദിവസം രാവിലെ അവിടെനിന്നും മടങ്ങി.... ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ആയി അവരുടെ ജീവിതം കടന്നു പോയി.. ദേവു ആണെങ്കിൽ എം കോം ചെയ്യുവാനായി അടുത്തുള്ള കോളേജിൽ ചേർന്നു, എന്നും രാവിലെ നന്ദനും ആയി അവൾ കോളേജിൽ പോകും, തിരിച്ചു മിക്കവാറും ദിവസങ്ങളിൽ നന്ദൻ അവളെ തിരികെ കൂട്ടും.. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി.. ഒരു ദിവസം നാട്ടിൽ നിന്നു ദേവൂട്ടിക് ഒരു ഫോൺ വന്നു.. ലെച്ചു ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു എന്നായിരുന്നു.. ഇനി എന്നാണ് എന്റെ ദേവു, ഇവിടെ ഒരു കുഞ്ഞു വാവ വരുന്നത്........ ലെച്ചുവിന്റെ കുഞ്ഞിനെ കണ്ടു മടങ്ങവേ സരസ്വതി അവളോട് ചോദിച്ചു.. നന്ദേട്ടാ കുറച്ചൂടെ കാത്തിരിക്കാം, എന്റെ എക്സാം ഒന്ന് കഴിയട്ടെ.......... സരസ്വതി മ്മയുടെ ചോദ്യത്തിനുള്ള ഉത്തരം ദേവു രാത്രിയിൽ കിടക്കാൻ നേരം നന്ദനോട് പറഞ്ഞു.. ലെച്ചുവിന്റെ കുഞ്ഞിന്റെ നൂലുകെട്ടിനും, ആദ്യത്തെ ചോറൂണിനും എല്ലാം പങ്കെടുത്തപ്പോൾ സരസ്വതി അമ്മ നേരത്തെ ചോദിച്ച ചോദ്യം ആവർത്തിച്ച് കൊണ്ടിരുന്നു..

ഒരു ദിവസം കോളേജിൽ പോയി മടങ്ങവേ ദേവുവിന് തലചുറ്റൽ ഉണ്ടായി,നന്ദൻ ഉടൻ തന്നെ അവളെ നന്ദൻ ജോലി ചെയുന്ന ഹോസ്പിറ്റലിൽ എത്തിച്ചു.. കൺഗ്രാറ്റ്സ് നന്ദകിഷോർ....താങ്കൾ ഒരു അച്ഛൻ ആകാൻ പോകുന്നു, എന്നും പറഞ്ഞു കൊണ്ടു ഡോക്ടർ മൈഥിലി നന്ദന് ഹസ്തദാനം നൽകിയപ്പോൾ അവന്റെ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു.... ദേവൂട്ടിയെ കാണുവാനായി അവൻ അകത്തേക്ക് ഓടി ചെന്നപ്പോൾ അന്നുവരെ കാണാത്ത കള്ള നാണം ആയിരുന്നു അവളുടെ മുഖത്ത്... ഞാൻ പ്രതീക്ഷിച്ചില്ല നന്ദേട്ടാ, ഇത് ഇത്ര പെട്ടന്നു എന്ന് കാറിൽ മടങ്ങും വഴി അവൾ നന്ദനോട് കാതോരം പറഞ്ഞപ്പോൾ, ഞാൻ പ്രതീക്ഷിച്ചിരുന്നു കാരണം ഞാനേ എം ബി ബി സ്‌ പഠിച്ചതാടി പെണ്ണെ..... എന്ന് അവളുടെ കവിളിൽ നുള്ളി കൊണ്ടവൻ പറഞ്ഞു... ദുഷ്ടൻ, അപ്പോൾ നിങ്ങൾ രണ്ടുപേരും ഒത്തോണ്ടു ആയിരുന്നു അല്ലേ, അവൾ മുക്ക് ചുവപ്പിച്ചു കൊണ്ടു ചോദിച്ചു.. യെഹ്, രണ്ടുപേരോ...... നന്ദൻ ആശ്ചര്യപെട്ടുകൊണ്ട് വണ്ടി നിർതിയിട്ട് അവളെ നോക്കി.. ആരാ രണ്ടുപേർ? അവൻ ദേവൂട്ടിയെ നോക്കി.. നന്ദേട്ടനും, പിന്നേ.......... എന്ന് പറഞ്ഞുകൊണ്ട് അവൾ നന്ദന്റെ വലതുകരം പിടിച്ചു അവളുടെ അടിവയറിൽ വെച്ചു...

അവൻ പൊട്ടിച്ചിരിച്ചു കൊണ്ടു വണ്ടി മുൻപോട്ട് എടുത്തു.. സരസ്വതി അമ്മ ആണെങ്കിൽ മരുമകളെ പൊന്നുപോലെ ആണ് നോക്കുന്നത്.. അവളുടെ ഏത് ഇഷ്ടങ്ങളും സാധിച്ചുകൊടുത്താണ് അവർ അവളെ നോക്കിയത്... ഓരോ ദിവസവും അവളുടെ വയർ വലുതാകുന്നത് നോക്കിയാണ് നന്ദൻ ഇരിക്കുന്നത്.. ദേവൂട്ടിക്ക് ഏഴുമാസം ആയപോളെക്കും അവളുടെ പരീക്ഷയും പഠനവും എല്ലാം പൂർത്തിയായി.. പ്രസവത്തിനു അയക്കുന്ന ചടങ്ങിന് നന്ദൻ മനസില്ലാമനസോടെ ദേവൂട്ടിയെ അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചത്, കഷ്ടിച്ച് ഒരു ആഴ്ച നിർതിയിട്ട് അവൻ അവളെ തിരിച്ചു കൃഷ്ണമങ്ങലത്തേക്ക് കൂട്ടികൊണ്ട് വരികയും ചെയ്തു.. ഇടക്കിടക്ക് ഉണ്ടാകുന്ന കാലിനുവേദന ഒഴികെ വല്യ പ്രശനങ്ങൾ ഇല്ലാതെ അവളുടെ പ്രസവകാലഘട്ടം മുൻപോട്ട് നീങ്ങി.. ഒൻപതാം മാസത്തിലെ സ്കാനിങ് കഴിഞ്ഞതും ഡോക്ടർ മൈഥിലി രണ്ടാളോടുമായി പറഞ്ഞു... ഇനി വീട്ടിലേക്ക് പോകേണ്ട ദേവിക,കുഞ്ഞിന് വളർച്ച ഒക്കെ പൂർത്തിയായി കേട്ടോ,,,,, അങ്ങനെ അവർ അന്ന് തന്നെ നന്ദന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.. സരസ്വതി അമ്മയുണ്ട്, പിന്നേ നാട്ടിൽ നിന്നു ദേവുട്ടിയുടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്, ലെച്ചുവും അശോകും കൂടി ബാംഗ്ലൂരിൽ നിന്നു പുറപ്പെട്ടിട്ടുണ്ട്....

കടിഞ്ഞൂൽ പ്രസവത്തിന്റെ എല്ലാ ആകുലതകളും ദേവുവിന്റെ മുഖത്ത് കാണാം, നീ ടെൻഷൻ അടിക്കേണ്ട, ഞാൻ എപോളുംകൂടെ ഉണ്ടാവും എന്ന് നന്ദൻ അവളെ ആശ്വസിപ്പിച്ചുകൊണ്ടേ ഇരുന്നു.. രാത്രിയിൽ ദേവൂട്ടിക്ക് അടിവയറ്റിൽ ഒരു കൊളുത്തിപിടിക്കൽ പോലെ തോന്നി,.. സാരമില്ലായിരിക്കും എന്ന് കരുതി അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.. വേദന പക്ഷെ കൂടിക്കൂടി വന്നു, അസഹനീയമായ വേദനയുടെ ഇടവേളകൾ കുറഞ്ഞുവരും തോറും അവളുടെ കരച്ചിലും ലേബർ റൂമിൽ പൊന്തി വന്നു.. പ്രൈമി അല്ലേ നന്ദൻ, കുറച്ചു സമയം എടുക്കും..... വിയർത്തുകുളിച്ചിരിക്കുന്ന നന്ദനെ നോക്കി ചെറുചിരിയോടെ ഡോക്ടർ മൈഥിലി പറഞ്ഞു.. നന്ദൻ സാറിനെ കാണണം എന്ന് പറഞ്ഞു വൈഫ്‌ ബഹളം വെയ്ക്കുന്നു എന്ന് സിസ്റ്റർ അമല വന്നു പറയുമ്പോളേക്കും നന്ദൻ അവളുടെ അടുത്തേക്ക് ഓടി.. നന്ദേട്ടാ, എനിക്ക് വയ്യ, സഹിക്കാൻ പറ്റുന്നില്ല നന്ദേട്ടാ,, അലറിക്കരഞ്ഞുകൊണ്ടവൾ നന്ദന്റെ കൈയിൽ പിടിച്ചു.. നന്ദന്റെ കണ്ണുകളും നിറഞ്ഞൊഴുകി.... അവൻ സകല ദൈവങ്ങളെയും പിടിച്ചു മുറുക്കെ പ്രാർത്ഥിച്ചു.. അവളുടെ കരച്ചിൽ കാണാൻ പറ്റാതെ അവൻ പുറത്തിറങ്ങി വന്നു.. അരമണിക്കൂർ കഴിഞ്ഞുകാണും ദേവിക പ്രസവിച്ചു, എന്ന നഴ്സിന്റെ ഒറ്റവാചകത്തിൽ നന്ദൻ അകത്തേക്ക് ഓടി.. നന്ദേട്ടന് ആഗ്രഹിച്ചതുപോലെ ഒരു പെൺകുഞ്ഞ്....

ഇത്രയും സമയം അലറി കരഞ്ഞ ദേവു നന്ദനെ കണ്ടതും സന്തോഷത്തോടെ പറഞ്ഞു.... പിന്നീട് ഒരു കുഞ്ഞു വേണ്ടേ നന്ദേട്ടാ, കല്യാണിമോൾക് കൂട്ടായിട്ട് എന്ന് പല തവണ ദേവു പറഞ്ഞെങ്കിലും നന്ദൻ സമ്മതിച്ചില്ല.. നമ്മൾക്കു നമ്മുടെ മോൾ മാത്രം മതി,എന്ന കാര്യത്തിൽ നന്ദൻ ഉറച്ചു നിന്നു... ********* അമ്മേ........ പ്രൊഫസർ അമ്മേ.....കല്യാണിമോൾ ഓടിവന്നു ദേവുട്ടിയുടെ അരികിലേക്ക്... ദേവിക ഇപ്പോൾ വെറും ദേവിക അല്ല...... പ്രൊഫസർ ദേവിക നന്ദകിഷോർ ആണ്... അമ്മ ഇത് ഏത് ലോകത്താണ്, അച്ഛൻ ഇപ്പോൾ വരും, എന്നുപറഞ്ഞു കൊണ്ട് കല്യാണി അമ്മയുടെ അടുത്തേക്ക് വന്നത്.. ഞാൻ വെറുതെ ഓരോന്ന് ഓർത്തിരുന്നതാണ് മോളെ എന്നും പറഞ്ഞു കൊണ്ടു ദേവു എഴുനേറ്റു മകളുടെ ഒപ്പം വെളിയിലേക്ക് പോയി... അപ്പോളേക്കും നന്ദന്റെ വണ്ടിയുടെ ഇരമ്പൽ കേട്ടു... അച്ഛൻ വന്നല്ലോ എന്നും പറഞ്ഞു കല്യാണിമോൾ മുറ്റത്തേക്ക് ചെന്നു.. അച്ഛാ എല്ലാം റെഡി ആണ് കേട്ടോ, അവൾ കണ്ണിറുക്കി കൊണ്ടു പറഞ്ഞു.. നന്ദൻ അകത്തേക്കു വന്നു..

ട്വന്റിഫിഫ്ത് വെഡിങ് ആനിവേഴ്സറി മൈ സ്വീറ്റ് അച്ഛൻ &അമ്മ എന്നെഴുതിയ കേക്ക് എടുത്തുകൊണ്ടു കല്യാണി മേശയിൽ വെച്ചു.. 25വർഷം കടന്നു പോയിരിക്കുന്നു.... ദേവു നന്ദന്റെയും, അതുപോലെ നന്ദൻ ദേവൂന്റെയും ആയിട്ട്... ഈശ്വരാനുഗ്രഹത്താൽ തരക്കേടില്ലാതെ കഴിയുകയാണ് അവർ, കൂടെ അവരുടെ പൊന്നോമന ആയ എം ബി ബി സ്‌ നു പഠിക്കുന്ന കല്യാണിയും.... നന്ദനും ദേവുവും കൂടി കേക്ക് എടുത്തു മുറിച്ചു,പതിവ്പോലെ മകൾക്കാണ് അവർ ആദ്യം കൊടുത്തത്, കല്യാണി മോളും പതിവ് തെറ്റിക്കാതെ അച്ഛനും അമ്മയ്ക്കു കേക്ക് എടുത്തു തിരിച്ചും കൊടുത്തു, അതുകഴിഞ്ഞു അവൾ ഇരുകൈകളും തോളിൽ ഇട്ടുകൊണ്ടു അച്ഛനും അമ്മയ്ക്കും കെട്ടിപിടിച്ചൊരു മുത്തവും....... അവസാനിച്ചു

(നന്ദനെയും ദേവൂട്ടിയെയും സ്നേഹിച്ച എല്ലാ തൂലിക സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാട് ഒരുപാട് നന്ദി അറിയിക്കുന്നു, കഥ എല്ലാവർക്കും ഇഷ്ടമായിന്നു വിശ്വസിക്കുന്നു,..... എല്ലാവരുംകാത്തിരുന്നതിനു ഒരുപാട് സ്നേഹം )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story