അനിയത്തിപ്രാവ് : ഭാഗം 6

aniyathipravu

രചന: മിത്ര വിന്ദ

 ഓഡിറ്റോറിയത്തിൽ ചെന്ന് എല്ലാ കാര്യങ്ങളും നോക്കി വിലയിരുത്തി അശോക്..... കാര്യങ്ങൾ എല്ലാം തകൃതി ആയി നടക്കുന്നു.. മണ്ഡപം സെറ്റ് ആക്കി കൊണ്ട് ഇരിക്കുക ആണ്... കലവറയിൽ അത്യാവശ്യം തിരക്ക് ഒക്കെ ആയി കഴിഞ്ഞു.. "ആഹ് അശോകേ നീ എപ്പോൾ എത്തി മോനെ " ... രവി അങ്കിൾ വന്നു അവന്റെ കൈക്ക് പിടിച്ചു.. "ദേ ഇപ്പോൾ എത്തിയതേ ഒള്ളു,,, ലീവ് കിട്ടാൻ വല്യ പാടാ അങ്കിൾ..... " "മ്മ്... അതൊക്ക അങ്ങനെ ആണ് മോനെ.... പിന്നെ എന്തൊക്കെ ഉണ്ട് വിശേഷം..." "സുഖം അങ്കിൾ....... അങ്കിളിനു സുഖം അല്ലേ.. "ആഹ്.... കുഴപ്പമില്ല... ഇങ്ങനെ പോകുന്നു..." അവർ തമ്മിൽ കുശലം പറഞ്ഞു നിൽക്കുകയാണ്... "നീ ഇപ്പോൾ ടൗണിലേക്ക് എങ്ങാനും പോകുന്നുണ്ടോടാ,എനിക്ക് ഒരു അത്യാവശ്യം ഉണ്ടായിരുന്നു..." .അയാൾ അശോകിനോട് ചോദിച്ചു. "ഞാൻ പോകുന്നില്ല അങ്കിൾ, നന്ദനും ആയിട്ട് എന്റെ കാറിൽ പൊയ്ക്കോളൂ.. അവൻ വരുo കൂടെ " അശോക് പറഞ്ഞപ്പോൾ അയാൾക്കു സന്തോഷം ആയി.. "നന്ദൻ നീ എന്നാൽ രവി അങ്കിളിനെയും ആയിട്ട് ഒന്ന് ടൗണിൽ പോയി വരാമോ, ഞാൻ ആകെ ടയേഡ് ആയി... ട്രാവൽ ചെയ്തു മടുത്തു...." .

"അതിനെന്താടാ... ഞാൻ പോകാല്ലോ..." അശോക് പറഞ്ഞപ്പോൾ നന്ദൻ പോകാൻ റെഡി ആയി.... അങ്ങനെ അവർ രണ്ടുപേരും കൂടി പോയി.. പെട്ടന്ന് ആണ് അശോകിന്റെ ഫോണ് ചിലച്ചത്, നോക്കിയപ്പോൾ ലെച്ചു ആണ്. "അശോകേട്ട അയാൾ ഉണ്ടെങ്കിൽ ഞാൻ കൂടെ വരുന്നില്ല കേട്ടോ,, എനിക്ക് ഒറ്റയ്ക്ക് പോകുന്നത് ആണ് താല്പര്യം " , മറുതലയ്ക്കൽ നിന്ന് ലെച്ചു പറയുന്നത് അവൻ കേട്ടു,. "നീ ഇറങ്ങിയോടി പെണ്ണേ ". അവൻ ചോദിച്ചു.. "മ്.. ഞാൻ ഇവിടെ നിന്ന് ഇറങ്ങുവാ.. " "മ്മ്മ്....നന്ദൻ നിന്നെ കൂട്ടി കൊണ്ട് പോകുവാൻ അങ്ങോട്ടേക്ക് പോന്നിട്ടുണ്ട് കേട്ടോ,,, നീ അവിടെ വെയിറ്റ് ചെയ്താൽ മതി...., ഇതും പറഞ്ഞു കൊണ്ട് അവളുടെ മറുപടി കാക്കാതെ അവൻ ഫോൺ കട്ട് ചെയ്തു..... അവൾ തിരിച്ചു വിളിച്ചിട്ടൊന്ന് അവൻ ഫോൺ എടുക്കാൻ പോലും കൂട്ടാക്കിയില്ല..

ലെച്ചു വിന് ആണെങ്കിൽ സങ്കടം വന്നു.... കണ്ണൊക്കെ നിറഞ്ഞു. ഏതെങ്കിലും ഓട്ടോ കിട്ടുമോന്നു അറിയാനായി ലെച്ചു വഴിയോരത്തു കാത്തു നിൽക്കുകയാണ്... അശോകിനെ കൈയിൽ കിട്ടിയാൽ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് അവൾക്ക് അപ്പോൾ തന്റെ മനസ്സിൽ.... ഒരു ബൈക്ക് അകലെ നിന്നും വരുന്നുണ്ട്, അയാൾ ലെച്ചുവിന്റെ തൊട്ടടുത്തു വന്നു വണ്ടി ചവിട്ടി,,,,, ലെച്ചു , നോക്കിയപ്പോൾ അശോക് ആയിരുന്നു ,വേഗം കയറു പെണ്ണെ, നിഥിന്റെ ബൈക്ക് ആണ്... കണ്ണിറുക്കി കാണിച്ചുകൊണ്ട് അവൻ പറഞ്ഞു ... ലെച്ചു അവനിട്ട് ഒരു ഇടി വെച്ചുകൊടുത്തു കൊണ്ട് ബൈക്കിന്റെ പിന്നിൽ കയറി..... "ടി... നീ ഏട്ടനെ നല്ലോണം ഒന്ന് കെട്ടി പിടിച്ചു ഇരുന്നേ.....നിനക്ക് എന്തോരം സ്നേഹം ഉണ്ടന്ന് ഞാൻ ഒന്ന് നോക്കട്ടെ..." "അയ്യടാ... ഒരു പൂതി കണ്ടില്ലേ.... മര്യാദക്ക് ഇരുന്നോണം..." "അതെന്താ...... വേറാരൊടും അല്ലാലോ ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനോട് അല്ലേ പറഞ്ഞെ...." "ആഹ് അതൊക്കെ കെട്ട് കഴിഞ്ഞു മതി... ഇപ്പോൾ തത്കാലം ഇങ്ങനെ ഇരുന്നാൽ മതി...."

അവൾ അശോകിന്റെ വയറിൽ ചെറുതായി ഒന്ന് നുള്ളി.. എത്ര നാള് കൂടി കണ്ടതാണ്, eന്നിട്ട് ഒന്ന് മിണ്ടാൻ പോലും പറ്റണില്ല.. ലെച്ചു അവനോട് ചേർന്ന് കൊണ്ട് പറഞ്ഞു ... നീ നാളെ ചുരിദാർ ഇടേണ്ട കേട്ടോ, നീ ദാവണി ഉടുത്താൽ മതി, അശോക് പറഞ്ഞു.. ദാവണി യൊ... മ്മ്.... അയ്യോ അത് എങ്ങനെ ശരിയാകും ഏട്ടാ... ഈ ചുരിദാർ സ്റ്റിച്ചു ചെയ്യിപ്പിച്ചത് അല്ലേ.. അതൊന്നും സാരമില്ല.... നീ നാളെ ദാവണി ഇട്ട് കൊണ്ട് വന്നാൽ മതി കല്യാണത്തിന്. ശോ... അപ്പോൾ ദേവു... അവൾക്ക് സങ്കടം ആവും.. അവളോടും പറയു... ദാവണി ഉടുക്കാൻ.. "അവള് ഉടുക്കുമോ ആവോ.... ആകെ ഉള്ളത് ഒരു പഴയത് ആണ് താനും.." "അത് മതി പെണ്ണേ..... നീ ഇന്ന് പോയി അത് എടുത്തു നോക്ക്... " "എന്നാലും അശോകേട്ടാ "... "ഒരേന്നാലും ഇല്ല.... നിനക്ക് പുതിയത് വാങ്ങണോ...നമ്മൾക്ക് ടൗണിൽ വരെയും പോയി നോക്കാം..."

"വേണ്ട... വേണ്ട....അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം..." അവൾ പെട്ടന്ന് പറഞ്ഞു.. "നല്ല കാറ്റ് അല്ലേ...എങ്ങും പച്ചപ്പ്‌ മാത്രം ഒള്ളു..എന്ത് ഭംഗി ആണ്എന്ന് നോക്കിയേ കാണാൻ.... ഇതാണ് നമ്മുടെ നാടിന്റെ ഭംഗി....കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പുഞ്ച പാടം നോക്കി അശോക് പറഞ്ഞു...... "ഇതിപ്പോ കൊയ്ത്തു അടുത്തില്ലേ ഏട്ടാ... കുറച്ചു ടേ മുന്നേ ആയിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു... " "ഹ്മ്മ്......" അശോക് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് വണ്ടി ഓടിച്ചു . "ഇവിടെ ഒന്ന് വണ്ടി നിർത്തു അശോക് ഏട്ടാ.. എനിക്ക് ഒരുപാട് കാര്യങ്ങൾ പറയണം എന്നുണ്ട്." . ലെച്ചു അവന്റെ പുറത്തു തുരു തുരെ ഇടിച്ചു. . "ഹോ എടി, ഞാൻ ഈ വണ്ടി ഒന്ന് നിർത്തട്ടെ, നീ കുറച്ചു മുൻപേ എന്തോ തരാം എന്ന് പറഞ്ഞതല്ലേ.. അതിനുള്ള ഒരു സ്ഥലം നോക്കുവാ ഞാൻ ..".. അശോക് അതു പറഞ്ഞു കൊണ്ട് വണ്ടി ഒതുക്കി

"അയ്യടാ... ഇയാളുടെ ആഗ്രഹം കൊള്ളലോ.. ഞാൻ ഒന്നും പറഞ്ഞിട്ടു പോലും ഇല്ല കേട്ടോ.." .. "നീ പറഞ്ഞു എന്നോട്... എന്താണ് എന്ന് വെച്ചാൽ ഞാൻ ഇപ്പോൾ വിശദീകരിക്കo പോരേ...." "അതൊക്കെ അങ്ങട് മനസ്സിൽ വെച്ചാൽ മതി.. വേണ്ടാത്ത വർത്താനം ഒന്നും പറയേണ്ട...." ലെച്ചു ഗൗരവത്തിൽ ആണ്.... രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി... 'ഹ്മ്മ്... എന്നാൽ ശരി അങ്ങനെ ആവട്ടെ " അവളുടെ നിൽപ്പ് കണ്ടപ്പോൾ അവൻ ചിരിച്ചു പോയിരിന്നു.. "ഇനി പറ ..... എന്താ എന്റെ പെണ്ണിനെന്നോട് പറയുവാൻ ഉള്ളത്, അശോക് അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോൾ അവള്ക്ക് ചെറുതായി നാണം വന്നു...അപ്പോളേക്കും അവളുടെ മുഖം അരുണശോഭയാർന്നു ... ആരോരും അറിയാതെ ഇത്ര നാൾ നമ്മൾ നമ്മുടെ പ്രണയം ഒളിപ്പിച്ചു വെച്ചില്ലേ ഏട്ടാ, ഇത് ഇത്രടം വരെ ആയി, ഇനി മുൻപോട്ടു എങ്ങനെ ആകും ആവോ....

ലെച്ചു ആലോചനയിൽ മുഴുകി. എന്താവാൻ, നിനക്ക് വിവാഹം ആലോചിക്കുമ്പോൾ ഞാൻ ഇങ് പറന്നെത്തും, വീട്ടിൽ സംസാരിക്കും, എല്ലാവരെയും കൊണ്ട് സമ്മതിപ്പിക്കും..... അത്രയും കാര്യത്തിനാണോ നീ ഇങ്ങനെ ടെൻഷൻ ആകുന്നത് ലെച്ചു.. അവൻ അവളെ സമാധാനിപ്പിച്ചു.... അപ്പോളേക്കും അവന്റെ ഫോൺ ശബ്‌ദിച്ചു... അച്ഛനാണ് വിളിക്കുന്നത്... ഹെലോ ആ അച്ഛാ, ഞാൻ ഇപ്പോൾ വരാം, ലെച്ചുവിനെ ഒന്ന് വീട്ടിൽ വിടുന്ന താമസം മാത്രം ഒള്ളു..... എടി വേഗം കയറു, അച്ഛനാണ് വിളിച്ചത്, നമ്മൾക്ക് പോകാം... എന്നോട് അത്യാവശ്യമായിട്ട് ഓഡിറ്റോറിയത്തിലേക്ക് ഒന്ന് വരാൻ പറഞ്ഞിട്ടുണ്ട് അച്ഛൻ.... എന്നും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തിട്ട് ബൈക്കിൽ കയറി... "ശോ... എന്തൊരു കഷ്ടമാണെന്ന് നോക്കിക്കേ... ആറ്റുനോറ്റിരുന്നു ഒന്ന് കാണുവാൻ പറ്റിയത് ഇന്നാണ്.. അപ്പോൾ ആണെങ്കിൽ ഒടുക്കത്തെ തിരക്കും " ലെച്ചു വിഷമത്തോടെ പറഞ്ഞു. "എടി പെണ്ണേ..... നീ ഇങ്ങനെയൊക്കെ പറഞ്ഞ് എന്നെ ധർമ്മസങ്കടത്തിൽ ആക്കരുത്.....

നമ്മുടെ അനിയത്തി കുട്ടിയുടെ കല്യാണമായി പോയില്ലേ....." അവൻ അവളെ കണ്ണിറുക്കി കാണിച്ചു... "ഈ താടി ഒന്ന് ഷേവ് ചെയ്തു കള ഏട്ടാ,,, ഇതെന്തൊരു കോലമാണ്..." ലെച്ചു അവനോടായി പറഞ്ഞു... "എടി ഇതിനെന്താ കുഴപ്പം,,,, ഓഫീസിൽ എല്ലാവർക്കും ഇഷ്ടം എന്റെ ഈ താടിയാണ്.... ഇതൊരു കാരണവശാലും എടുത്ത് കളയരുത് എന്നാണ് പെൺകുട്ടികൾക്ക് എല്ലാവരും എപ്പോളും പറയുന്നേ..." "പെങ്ങളുടെ കല്യാണത്തിന് ആങ്ങള ബൈക്കിൽ നിന്നു വീണു കാലൊടിഞ്ഞു കിടക്കുന്ന കാണണോ..." ലെച്ചു അവനെ ഭീഷണിപെടുത്തി കൊണ്ട് ചോദിച്ചു.. അയ്യോ ചതിക്കല്ലേ പൊന്നേ... ആകെ ഉള്ള ഒരു പെങ്ങളുടെ വിവാഹം ആണ് കേട്ടോ. ... അത് കഴിഞ്ഞിട്ട് നീ എന്ത് വേണേലും ആയിക്കോ... അശോക് അവന്റെ ലെച്ചുവിനെയും കൂട്ടി വണ്ടി ഓടിച്ചു മുൻപോട്ട് പോയി........കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story