അൻപ്: ഭാഗം 49

anp

എഴുത്തുകാരി: അനു അരുന്ധതി

ഇനിയും നിനക്ക് എന്നെ വിശ്വാസം വന്നില്ലെങ്കിൽ നീ ഇവിടെ തന്നെ നിന്നോ..പിന്നെ അന്ന് നീ നാട്ടിൽ നിന്നും വരുമ്പോൾ കൂടെ കൊണ്ടു വന്നത്‌.. അതു ഞാൻ കൊണ്ട് പോകും.. ഞാൻ പറഞ്ഞില്ലേ ആദി ഏട്ടാ.. ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല എന്നു.. എനക്കു ഒന്നുമേ തെരിയലേ.. അറിയില്ലല്ലേ ടി നിനക്ക്.. ഇല്ല.. ഞാൻ ഒന്നും എടുത്തില്ല... ഇല്ലേ... ഇല്ല..സത്യം കനി നോക്കുമ്പോൾ ആദി അടുത്തു കണ്ടു ഒരു ചെയർ വലിച്ചു അതിൽ ഇരിക്കുന്നതു കണ്ടു.. എന്നിട് അടുത്തു കണ്ട മേശമേൽ തന്റെ രണ്ടു കാലും കേറ്റി പിണച്ചു വച്ചു...എന്നിട്ട് കനിയെ ഒന്നു നോക്കോ..എന്തിനാണോ എന്തോ.. ചെയറിൽ ഇരുന്നു തന്നെ ആദി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു ചുണ്ടിൽ വച്ചു എന്നിട്ട് ലൈറ്റർ എടുത്തു അതിൽ തീ കൊളുത്തി...രണ്ടും പുക എടുത്തു പുറത്തേക്ക് ഊതി വിട്ടു.. ആദി തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത് കനി കണ്ടു... ആദിയുടെ കണ്ണുകൾ തന്നെ ഉഴിഞെടുക്കുന്ന പോലെ കനിക്ക് തോന്നി.. തന്നോട് കുറച്ചു മുൻപ് സംസാരിച്ച ആദി ഏട്ടൻ അല്ല ഇപ്പോൾ ...0ആദിടെ മുഖത്ത് നോക്കുമ്പോൾ തന്നെ നോക്കി കൊല്ലുന്ന പോലെ കനിക്ക് തോന്നി..

കൂടെ ചെല്ലാൻ വിളിച്ചിട്ട് താൻ പോകുന്നില്ല എന്നു പറഞ്ഞു അതിന്റെ യാ...എനിക്ക് വയ്യ ഇനിയും ആ വീട്ടിലേക്ക് പോകാൻ ...ഞാൻ എവിടെ പോയാലും അവിടെ പ്രശ്നങ്ങൾ ആണ്.. ഇനിയും താൻ കാരണം അമ്മയ്‌ക്ക് ഒന്നും ഉണ്ടാവരുത്...ഇല്ല ഞാൻ പോകില്ല.. കനി ഇടക്ക് വാതിലിന്റെ അടുത്തേക്ക്‌ നോക്കും പിന്നെ ആദിയുടെ നേരെയും..കുറച്ചു നേരം ആദി ആ ഇരിപ്പ് തുടർന്നു... അവസാനം ചെയറിൽ നിന്നും പതുക്കെ എണീറ്റു കനിയുടെ അടുത്തേക്ക്‌ ചെന്നു... നിന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലല്ലോ... കനി ഇല്ലെന്നു തല ആട്ടി കാണിച്ചു.. ആദി ചെയറിൽ നിന്നും എണീറ്റു കനിയുടെ അടുത്തേക്ക് നടന്നു ചെന്നു.. എന്നിട്ടു കനിക്ക് അഭിമുഖമായി നിന്നു Ok.. ശരി.. നിയ് വരണ്ട ഞാൻ കെട്ടിയ ആ താലി ..അതു ഇങ്ങോട്ട് അഴിച്ചു തന്നേക്ക്....ഉം കുറച്ചു നേരം കനിയുടെ മറുപടിക്ക് വേണ്ടി നിന്നെങ്കിലും കനിയിൽ അനക്കം ഒന്നും ഇല്ലാത്തതു കൊണ്ടു ആദി കനിയുടെ കഴുത്തിലേക്ക് രണ്ടു കൈയും ചേർത്തു വച്ചു... കനി വേഗം തന്നെ തന്റെ താലി വലതുകൈകൊണ്ട് കൂട്ടി പിടിച്ചു..

എന്റെ ഭാര്യ ആയി വരാൻ നിനക്ക് താൽപ്പര്യം ഇല്ലാത്ത സ്ഥിതിക്ക് ഇനിയും നീ എന്തിനാണ് ഞാൻ കെട്ടിയ താലി കഴുത്തിൽ തൂക്കി കൊണ്ട് നടക്കുന്നത്.. ആദി ഏട്ടാ.. ആദി ഏട്ടൻ അല്ല.. ആദി സർ മുൻപ് നീ അങ്ങനെ അല്ലേ എന്നെ വിളിച്ചു കൊണ്ടിരുന്നതു..ഇനി അങ്ങനെ വിളിച്ചാൽ മതി.. ഞാൻ തരില്ല... എന്നെ കൊന്നാലും ശരി..തരമാട്ടേ.. കനി ഞാൻ ഇവിടെ നിന്നും പോകുമ്പോൾ എന്റേത് എന്നു തോന്നുന്ന എല്ലാം ഞാൻ കൊണ്ടു പോകും..എന്നു പറഞ്ഞില്ലേ... അതിനു നിന്റെ സമ്മതം എനിക്ക് വേണ്ട... ആദി കനിയുടെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നു.. ആദി ഏട്ടാ... എനിക്കിക്കിതു വേണം.. പ്ലീസ്... നാൻ തരമാട്ടേ....പ്ലീസ്...കനി വേഗം മാല എടുത്തു ധരിച്ചിരുന്ന ബൗസിന്റെ സാരിയുടെ ഇടയിലേക്ക് വച്ചു... ആദി ഒരു നിമിഷം കനിയുടെ നേരെ നോക്കി നിന്നു.. അവളുടെ കണ്ണുകളിൽ നോക്കി... അങ്ങനെ കുറച്ചു നേരം നിന്നപ്പോൾ അവളെ അന്ന് ആദ്യമായി കണ്ട നിമിഷം ഓർമ്മ വന്നു... മുടി നിറയെ പിച്ചിയും കനകാംമ്പര പൂവും ഇട കലർത്തി..ഒരു ഹാഫ് സാരിയും ഉടുത്തു...

കുഞ്ഞു പൊട്ടും കുത്തി കൈ നിറയെ ചുമപ്പും പച്ചയും കുപ്പിവളകൾ ഇടകലർത്തി അണിഞു നടന്നു പോകുന്ന അവളെ അവൾ പോലും അറിയാതെ താൻ ഒന്നു നോക്കി നിന്നു.... താൻ നോക്കുന്ന കണ്ടപ്പോൾ പെണ്ണു പൂവും കൊണ്ട് തന്റെ നേരെ വന്നു.. പിന്നെ ഒന്നും രണ്ടും പറഞ്ഞു പരസ്പരം ഏറ്റുമുട്ടി..അവള് താൻ പറയുന്നതിനു മറുപടി പറഞ്ഞു തുടങ്ങിയപ്പോൾ ശരിക്കും ദേഷ്യം വന്നു... എവിടെയോ ജീവിച്ച അവളും ഞാനും തമ്മിൽ കണ്ടു മുട്ടി.. ഇപ്പൊ ദാ ഇവിടെ വരെ ആയി... കനിയുടെ ആദി ഏട്ടാ എന്നുള്ള വിളിയാണ്‌ ആദിയെ ചിന്തകളിൽ നിന്നും ഉണർത്തിയത്... ആദി ഏട്ടാ...ഇതു എനിക്കു വേണം ഞാൻ തരില്ല.. ആദി കുറച്ചു സമയം കൂടി മിണ്ടാതെ നിന്നു പിന്നെ കനിയോടായി പറഞ്ഞു.. ശരി.. ഇതു നിയ് വച്ചോ.. എനിക്ക് വേണ്ട...പക്ഷേ അന്ന് നീ വന്നപ്പോൾ വയറ്റിൽ ഇട്ടു കൊണ്ട് വന്ന എന്റെ കുഞ്ഞിനെ എനിക്കു വേണം... ആദി പറയുന്നതും കേട്ട് കനി ഞെട്ടി നിന്നു പോയി...കടവുളെ കുഞ്ഞു ... അറിയാ മായിരുന്നു ആദി ഏട്ടൻ ഇതു അറിയും എന്നും തേടി വരും എന്നു... പക്ഷേ.. തന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ല.. ആദി ഏട്ടൻ എന്നോടു ക്ഷമിക്കണം... എന്തിനു.. അതു കോളന്ത... അതു.. കുഞ്ഞിന്.. എന്താ കനി. അതു പോയി ആദി ഏട്ടാ...

എന്താ നീ പറഞ്ഞതു.... കനി എന്താ നിയ് പറഞ്ഞതു.. ആദി കനിയെ പിടിച്ചു ഒന്നു ഉലച്ചു.. കനി കണ്ണുകൾ ഇറുക്കി അടച്ചു.. അതു ആദി ഏട്ടാ... മന്നിച്ചിട് എന്റെ തെറ്റ് ആണ്..അന്ന് കുറെ അലഞ്ഞു ഡോക്ടർ റെസ്റ്റ് പറഞ്ഞുതു..അതു എടുക്കാൻ പറ്റിയില്ല... അതു പോയി.. എല്ലാം യെൻ തപ്പ് ....മന്നിച്ചിട് ആദി വേഗം ദേശത്തിൽ കനിയുടെ നേരെ അടുത്തു... അടുത്തു വന്ന ആദി കനിയെ ഭിത്തിയിൽ ചേർത്തു നിർത്തി.. കനി നോക്കുമ്പോൾ ആദിയുടെ മുഖം മുറുകി വരുന്നതും രണ്ടു കണ്ണും ചുമന്നു വരുന്നതു കണ്ടു...കനി തന്റെ രണ്ടു കയ്യും ആദിയുടെ നേരെ കൂപ്പി കാണിച്ചു... ആദി തന്റെ കൈകൾ പതുക്കെ അയച്ചു... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ടാ പൊട്ട അഭി.... ആ ഡോറിൽ ചെന്നു atm പിന്നിൽ കുത്തുന്ന പോലെ കുത്തി കളിക്കാൻ അല്ല പറഞ്ഞതു.. കൊട്ടി വിളിക്കാൻ ആണ്... എനിക്ക് ഇത്രേ പറ്റു... അല്ല ചന്തു ചേട്ടന്റെ ചങ്ക് അല്ലേ..അതു കൊണ്ട്‌ചന്തു ചേട്ടൻ തന്നെ വിളിച്ചാൽ മതി.. ടാ.. നിന്നോട്‌ ഒരു കാര്യം പറയുമ്പോൾ നീ തന്നെ അത് ചെയ്യണം..അല്ലാതെ വേറെ ആരെയും ഏൽപ്പിച്ചു മാറരുത്.. അതാണ് ആദ്യമായി പഠിക്കേണ്ടത്‌...

എങ്കിൽ പിന്നെ ഈ പറയുന്ന ആള് തന്നെ ചെയ്താൽ മതി എനിക്ക് വയ്യ.. വയ്യെങ്കിൽ ഇങ്ങോട്ട് മാറി നിക്കേടാ.. ദേ ഞാൻ ചെയുന്നത് നോക്കി കണ്ടോ.. അഭി നോക്കുമ്പോൾ ചന്തു ഷർട്ടിന്റെ കൈ രണ്ടും ചുരുട്ടി വച്ചു വാച്ചു ഒന്നുടെ കയ്യിൽ ഇട്ടു തിരിച്ചു ..എന്നിട്ട് അഭിയെ കണ്ണു കൊണ്ട് നോക്കാൻ ആഗ്യം കാണിച്ചു വാതിലിൽ മുട്ടാൻ കൈ ഉയർത്തി ഒറ്റ അടി ആയിരുന്നു ഡോറിൽ രണ്ടാമതു അടിക്കാൻ തുടങ്ങിയതും അകത്തു നിന്നും ആദി വാതിൽ തുറന്നതും ഒരുമിച്ച് ആയിരുന്നു.. ചന്തു ദേ കിടക്കുന്നു...താഴെ ചന്തു ആദിയുടെ കാൽ ചുവട്ടിലേക്ക് ആണ് വീണതു.. ആദി വേഗം കാലു മാറ്റി.. എന്താടാ ചന്തു ഇതു.. സൂര്യനമസ്‌കാരം.. ഈ നട്ടുച്ചയ്ക്കോ.. ആ.. അതെന്താ നട്ടുച്ചയ്ക്ക് സൂര്യൻ ഇല്ലേ... ഉണ്ട് നട്ടുച്ചയ്ക്ക് മാത്രം അല്ല. എപ്പോഴും സൂര്യൻ ഉണ്ട്.. നീ ഇവിടെ നമസ്കരിച്ചു കൊണ്ടു ഇരുന്നോ... അഭി വണ്ടി എടുക്ക് പോകാം.. നമുക്ക് പോകാം.. പോകാനോ.. ആ..അതെ... ആദി വേഗം പുറത്തേക്ക് ഇറങ്ങി... ആദി പുറത്തേക്ക് പോകുന്നതു കണ്ടു അഭി ചന്തുവിനെ നോക്കി.. ചന്തു വേഗം കിടന്നിടത്തു നിന്നും എണീറ്റു...

തല ഉയർത്തിയതും നേരെ പോയി കട്ടിളയിൽ ഇടിച്ചു... അമ്മച്ചിയേ.. എന്റെ തല... ചന്തുവിന്റെ കരച്ചിൽ കേട്ട് ആദി തിരിഞ്ഞു നോക്കുമ്പോൾ തലയും തടവി ചന്തു വാതിക്കലിൽ നിൽക്കുന്നതു കണ്ടു... നിനക്കോന്നും നേരെ നടക്കാൻ അറിയില്ലേ ഇത്ര ആയിട്ടും... ടാ ആദി നീ എങ്ങോട്ട് ആണ് പോകുന്നതു.. ചന്തു വിളിച്ചതു കേൾക്കാതെ ആദി റോഡിലേക്ക് നടന്നു പോയി... ചന്തു ചേട്ടാ.. ആ പോക്ക് കണ്ടിട്ടു എല്ലാം കൈ വിട്ടു പോയി എന്ന് തോന്നുന്നു.. അകത്തു എന്താണോ സംഭവിച്ചത്... കനിയെ ഒന്നു കാണണ്ടേ... ഏട്ടത്തിയെ കാണാൻ നിന്നാൽ ദേ ആ പോകുന്ന വണ്ടി മിക്കവർക്കും ഈ സ്റ്റാന്റ് വിട്ടു പോകും.. ശോ.. ഇതിപ്പോ വെളുക്കാൻ തേക്കാൻ മേടിച്ച ക്രീം കാണാതെ പോയിട്ടു എക്സ്പയറി ഡേറ്റ് കഴിഞ്ഞ ദിവസം തന്നെ കണ്ടു കിട്ടിയ പോലെ ആയി... അല്ല ചന്തു ചേട്ടാ...ഏതാ ക്രീം... ചന്തു അഭിയെ ഒന്നു നോക്കി.. ദൈവമേ ഇവന് ചെറിയ ബോധം ഉണ്ടെന്ന് ഞാൻ അറിയാതെ വിചാരിച്ചു പോയി... മാപ്പ്‌ കുരുട്ടു ബുദ്ധിമാത്രമേ ഉള്ളൂ ചെക്കന് ,അല്ല എല്ലാം കൂടി ദൈവം ഒരാൾക്ക്‌കൊടുക്കില്ലല്ലോ...

ലക്ഷത്തിൽ ഒരാൾക്ക്‌ കൊടുക്കും അതിൽ ഒരാൾ ഞാൻ... ഇനി മറ്റേ ആള് ആരാണോ... ചന്തു ചേട്ടാ.. വേഗം വാ.. ദേ ഏട്ടൻ വണ്ടിയിൽ കയറി.. ചന്തുവും അഭിയും ചെല്ലുമ്പോൾ ആദി ഡ്രൈവിങ് സീറ്റിൽ കയറി ഇരിക്കുന്നത് കണ്ടു... ടാ ആദി എന്താടാ.. എന്താ സംഭവിച്ചത് കനി എന്തു പറഞ്ഞു.. ആദി ചന്തുവിന്റെ മുഖത്തേക്ക് നോക്കി.. അവൾ വരുന്നില്ല ചന്തു... കനി അങ്ങനെ പറഞ്ഞോ... ഉം.. അപ്പോ കുഞ്ഞു ... ടാ.. ചന്തു... എന്താടാ.. എന്റെ കുഞ്ഞു...എന്റെ കുഞ്ഞു... പോയി ടാ.. എങ്ങനെ... അവള്... നിന്റെ പെങ്ങുടെ നോട്ടകൂടുതൽ കൊണ്ട്...എന്റെ കുഞ്ഞു പോയി ടാ... ആദി... ചന്തു നീ വണ്ടിയിൽ കയറു.. നമ്മൾ പോകുന്നു.. അപ്പോ കനി... അവളോ ടാ.. അവൾ ഇനി ഇവിടെ നിക്കട്ടെ.. എന്താടാ ആദി.. ടാ ചന്തു നിയ് വരുന്നെങ്കിൽ വാ.. അല്ലെങ്കിൽ ഇവിടെ തന്നെ നിന്നോ ഞാൻ പോകുവാ.. ഇനി ഇവിടേക്ക് ഒരു മടക്കം ഇല്ല..വരുന്നെങ്കിൽ വാ.. ചന്തു നോക്കുമ്പോൾ ആദിടെ മുഖം വല്ലാതെ ഇരിക്കുന്നതു കണ്ടു.. ചന്തു അഭിയോട് വണ്ടിയിൽ കയറാൻ പറഞ്ഞു.. അഭിയും ചന്തുവും വണ്ടിയിൽ കയറി.. ആദി സ്റ്റാർടാക്കി .. വണ്ടി എടുത്തു... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി ജനലിൽ കൂടി നോക്കുമ്പോൾ ആദി വന്ന വണ്ടി അകലേക്ക് പോകുന്നതു കണ്ടു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story