അൻപ്: ഭാഗം 50 - അവസാനിച്ചു

anp

എഴുത്തുകാരി: അനു അരുന്ധതി

ആദിയുടെ വണ്ടി കണ്ണിൽ നിന്നും മറയുന്ന വരെ കനി നോക്കി നിന്നു.. അറിയില്ല നെഞ്ചിൽ എന്തോ ഭാരം ഉള്ളത് പോലെ.. പ്രിയപ്പെട്ടതു എന്തോ അകന്നു പോയ പോലെ... പറഞ്ഞതു ശരിയല്ലെന്നു അറിയാം... എന്നാലും വേണ്ട... ഇനി ഇവിടെ ആണ് തൻ്റെ ജീവിതം..ആരും കൂടെ വേണ്ട... ആർക്കും ഒരു ബാധ്യത ആയി മാറാൻ ഞാൻ ഇല്ല... കനി വേഗം തുറന്നിട്ട വാതിൽ പതുക്കെ ചാരി രണ്ടു കണ്ണുകളും അടച്ചു നിന്നു.. കനി പോലും അറിയാതെ ഒരു തുള്ളി കണ്ണുനീർ താഴെക്ക് വീണു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കുറച്ചു നേരം കനി ആ നിൽപ്പു തന്നെ തുടർന്നു... വാതിലിൽ ആരോ മുട്ടുന്ന കേട്ടപ്പോൾ കണ്ണുകൾ തുടച്ചു വാതിലിന്റെ ഒരു പാളി തുറന്നു... നോക്കുമ്പോൾ മാല അക്കയും മോളും... കനി അക്ക... കനി വേഗം പുറത്തേക്ക് വന്നു എന്നിട്ടു അവളുടെ കയ്യിൽ ഇരിക്കുന്ന തന്റെ മോനെ കയ്യിലേക്ക് എടുത്തു.. എന്നടി കനി.. ഉന്നെ പാക്കറുതിക്ക് കേരളാവിൽ നിന്നു യോരോ വന്താച്ചു എന്നുയാരോ സോന്നത്.. ഉം.. ആദി ഏട്ടൻ.. അയ്യോ ഉം പുരുഷൻ ആ.. ആ.. എങ്കേ...അവര് എങ്കേ... പോയിട്ടാ..അക്ക.. അയ്യോ കോളന്തയെ പാക്കവേ ഇല്ലേ...

അവര് വേണ്ടാന്നു സോന്നാര്.. അപ്പടി യാ.. അക്ക എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് കനി മോനെയും പിടിച്ചു അകത്തേക്ക്‌ പോകാൻ ഒരുങ്ങി അക്ക കൊളന്തയ്ക്ക് പസിന്നു നേനക്കിരേന്... Ok ടി.. അപ്പറോം പാക്കലാം... ടി.. ചിന്നപൊന്നേ.അങ്കേ ആത്തുക്കുളെ റൊമ്പ വേലയിറുക്ക്..എൻ പിന്നാടി വാ പാക്കലാം അക്ക.. മാല അക്കയും മോളും പോയ ശേഷം കനി മോനെയും കൊണ്ടു അകത്തേക്ക്‌ കയറി വാതിൽ പതിയെ ചാരി.... അകത്തു കയറിയ കനി ഒരു പായ എടുത്തു നിലത്തു വിരിച്ചു മോനെ അതിൽ കിടത്തി ...എന്നിട്ട് കനിയും അടുത്തിരുന്നു... അന്ന് അവിടെനിന്നും പൊരുമ്പോൾ ഉണ്ടായിരുന്ന ഏക ആശ്വാസം തന്റെ കുഞ്ഞായിരുന്നു...എല്ലാം നഷ്ടപ്പെട്ടവൾക്കു കിട്ടിയ ഒരാശ്വാസം.. മുൻപോട്ടു ജീവിക്കാൻ ഉള്ള ഒരു പിടിവള്ളി...പിന്നെ ഒരു കാത്തിരിപ്പ്‌ ആയിരുന്നു ദിവസം മാസവും എടുത്തു അവൻ എന്നെ തേടി വന്നു... ജീവിതത്തിൽ ആകെ ഉണ്ടായിരുന്ന ഏക പ്രതീക്ഷ ഇവൻ തന്നെ തേടി എത്തി.. അന്ന് ഡോക്ടർ ഇവനെ എന്റെ കയ്യിൽ തന്നപ്പോൾ പൊട്ടി കരഞ്ഞു പോയി... എന്നെങ്കിലും ആദി ഏട്ടൻ ഇതു അറിഞ്ഞു വരും എന്ന് അറിയാമായിരുന്നു...

അന്നേ തീരുമാനിച്ചു വച്ചതാണ്...ഇവന് ഞാനും എനിക്കു ഇവനും മാത്രം മതിന്നു... മോനു എല്ലാം ചെയ്തത് താൻ തന്നെയാണ്.. അക്ക ഒരു പേരിടാൻ നോക്കിയപ്പോൾ മലയാളം പേര് മതിനു പറഞ്ഞു... ഒരു പാട് തപ്പിയാണ് ആഗ്നേയ് എന്നു പേര് കണ്ടു പിടിച്ചതു... മോനെ മാല അക്കയുടെ അടുത്താക്കി പൂ വിക്കാൻ പോകും... അവിടെ പോയാലും മനസ് ഇവിടെയാണ്.. എത്രയും വേഗം മോന്റെ അടുത്തു എത്താൻ ഓടും...തന്നെ കാണുമ്പോൾ അവനു സങ്കടം ആണ്... ഇത്ര നേരം അമ്മ ഇട്ടിട്ട് പോയ സങ്കടം... എന്നാലുംചില സമയം വാശിക്കാരൻ ആണ്.. എന്തു കൊടുത്താലും വാശി.. അതു കാണുമ്പോൾ ആദി ഏട്ടനെ ഓർമ്മ വരും... ആദി ഏട്ടന്റെ അതേ വാശി മോനും ഉണ്ട്.... കനി ഓരോന്നും ആലോചിച്ചു ഇരിക്കുമ്പോൾ ആണ് മോൻ ചിണുങാൻ തുടങ്ങിയത്..എന്തൊക്കയോ പറയാൻ ശ്രമിച്ചു അവൻ കനിയുടെ മടിയിലേക്ക് കയറി വന്നു .... അയ്യോട അമ്മേടെ വാവക്ക് വിശകണ്ടോ.... അമ്മ പാപ്പം തരാട്ടോ... കുറുക്ക് പാപ്പം... കനി..മോനെ പതുക്കെ തന്നിൽ നിന്നും മാറ്റി പായയിൽ നിന്നും എണീറ്റു ഉടുത്തിരുന്ന സാരിയുടെ തുമ്പ് ചുറ്റി ഇടുപ്പിലേക്ക് എടുത്തു കുത്തി...എന്നിട്ട് അടുക്കളയിലേക്ക് ചെന്നു...

അവിടെ നിന്നും നോക്കിയാൽ മോൻ കിടക്കുന്നതു കാണാം... വേഗം തന്നെ ഒരു പാത്രത്തിൽ കുറുക്ക് ഉണ്ടാക്കി എടുത്തു... മധുരം നോക്കിയപ്പോൾ കുറച്ചു കുറവാണെന്ന് കണ്ടു...കുറച്ചു കൂടി കൽക്കണ്ടം എടുത്തു കുറുക്കിലേക്ക് ഇടാൻ നേരം മോനെ ഒന്നു കൂടി നോക്കി... മോൻ വേച്ചു വേച്ചു എണീക്കാൻ നോക്കുന്നത് കണ്ടു..ഇപ്പൊ രണ്ടു ദിവസം ആയി അവൻ എണീക്കാൻ നോക്കുന്നുണ്ട്... കനി വേഗം കുറുക്ക് ഉണ്ടാക്കി അടുക്കളയിൽ നിന്നും ഇറങ്ങി...മുറിയിൽ എത്തിയതും ചാരി ഇട്ട ഡോറിൽ പുറത്തു ആരുടെയോ കാൽപ്പെരുമാറ്റം പോലെ തോന്നി...ഒന്നുടെ ശ്രദിച്ചു നോക്കിയപ്പോൾ പിന്നെ അനക്കം ഒന്നും കേട്ടില്ല... കനി വേഗം നിലത്തു ഇരുന്നു മോനെ മടിയിലേക്ക് ഇരുത്തി.. ഒരു ചെറിയ സ്പൂണിൽ കുറുക്ക് കോരി മോനു കൊടുത്തു കൊണ്ടിരുന്നു..വയറു നിറഞ്ഞതു കൊണ്ടാകും കൊടുക്കുന്ന എല്ലാം അവൻ തട്ടി കളയുന്നു... മതിയോ ടാ... ബാ നമുക്ക് വായ് കഴുകിട്ടു വരാട്ടോ.... കനി ആദ്യം എണീറ്റു പിന്നെ മോനെ എടുത്തു... മോനെ വാരി എടുത്തു തിരിയുമ്പോൾ ആണ് അകത്തു ഒരാൾ നിൽക്കുന്നതു കണ്ടത്.. അകത്തു നിൽക്കുന്ന ആളെ കണ്ടു കനി ഞെട്ടി പോയി.... ആദി ഏട്ടൻ.... ഡോറിൽ ചാരി രണ്ടു കയ്യും പിണച്ചു വച്ചു തന്നെ തന്നെ നോക്കി ഇരിക്കുന്നു.. കടവുളെ...

എന്ന കൊടുമയ് ഇതു.. കനി നോക്കുമ്പോൾ ആദി പതുക്കെ നടന്നു വന്നു എന്നിട്ടു തന്റെ കയ്യിൽ ഇരിക്കുന്ന മോനെ കൈ നീട്ടി എടുത്തു...എന്നിട്ടു ആർത്തിയോടെ ഉമ്മ വച്ചു.... ആദിക്ക് മോനെ ഉമ്മ വച്ചിട്ടും മതിയാകുന്നില്ല.... കുറച്ചു നേരം കഴിഞ്ഞപ്പോൾ ആദി കനിയുടെ നേരെ തിരിഞ്ഞു .... എന്റെ കുഞ്ഞു പോയി എന്നല്ലേ നിയ് എന്നോട് പറഞ്ഞതു... അല്ലേ... ആദി ചോദിക്കുന്ന കേട്ട് കനി ഒന്നും മിണ്ടാതെ ആദിയുടെ നേരെ നോക്കി നിന്നു... ഞാൻ ചോദിച്ചതിനു മറുപടി പറയു കനി.. നേരത്തെ ഞാൻ ചോദിച്ചപ്പോൾ എന്റെ കുഞ്ഞു പോയി എന്നല്ലേ നിയ് എന്നോട് പറഞ്ഞുതു എന്നു.. ഇനിയും മിണ്ടാതെ നിന്നാൽ ആദിയുടെ കയ്യിൽ നിന്നും കിട്ടും എന്ന് കനിക്ക് തോന്നി..അവൾ പതുക്കെ ഒന്നു മൂളി.. ഉം... പിന്നെ ഈ കുഞ്ഞു ദിവ്യഗർഭത്തിൽ ഉണ്ടായതാണോടി നിനക്ക്... പറഞ്ഞു നിർത്തിയതും കരണം പൊട്ടുന്ന ഒരു അടി ആദി കനിക്ക് കൊടുത്തു... കനിക്ക് കണ്ണിൽ ഇരുട്ടു കേറുന്ന പോലെ തോന്നി..ഇടതു കവിൾ പുകയുന്ന പോലെ...

അറിയാതെ കൈ കവിളിൽ വച്ചപ്പോൾ നല്ല ചൂട്.. കടവുളെ ആദി ഏട്ടന്റെ കൈയ്ക്കു ഇത്ര കരുത്തു ഉണ്ടായിരുന്നോ...എന്റെ പല്ലു പോയോ ആവോ.. ഇതു എന്തിനാണ് എന്നു അറിയാലോ.. വേണ്ട വേണ്ടാന്നു വച്ചതാ... ആദ്യമായിട്ടാണ് നിന്നെ ഞാൻ തല്ലുന്നതു..ഞാനൊരു പൊട്ടൻ ആണെന്ന് വിച്ചാരിച്ചോ നീ.. ഇവിടെ വന്ന അന്ന് തന്നെ നിന്നെ പറ്റി എല്ലാം ഞാൻ അറിഞ്ഞു ..എന്റെ മോൻ നിന്റെ കൂടെ ഉണ്ടെന്നും ഞാൻ അറിഞ്ഞു എത്രത്തോളം ഇതു പോകും എന്ന് നോക്കിയതാ... ആദി പറഞ്ഞതു എല്ലാം കേട്ടു കൊണ്ടു കനി നിന്നു.. അപ്പോൾ ആണ് ആദി ചന്തുവിനേയും അഭിയേയും വിളിച്ചതു..രണ്ടു പേരും അകത്തേക്ക്‌ കേറി വന്നു... അഭി... വണ്ടി എടുക്ക്... ചന്തു ദാ മോനെ പിടിക്കു..നിങ്ങൾ വണ്ടിയിൽ ഇരുന്നോ ഞാൻ ഇപ്പോ വരാം.. ചന്തു വന്നു ആദിയുടെ കയ്യിൽ നിന്നും മോനെ മേടിച്ചു.. എന്നിട്ട് കനിയെ ഒന്നു നോക്കി... പിന്നെ മോനെയും കൊണ്ടു പുറത്തേക്ക് നടന്നു...അഭിയും ചന്തുവും പോയ ശേഷം ആദി കനിയുടെ നേരെ തിരിഞ്ഞു.. ടി...5 മിനിറ്റ് സമയം നിനക്ക് ഞാൻ തരും അതിനു മുൻപ് എടുക്കാൻ ഉള്ളത് വല്ലതും ഉണ്ടെങ്കിൽ എടുത്തു ഇപ്പൊ ഇറങ്ങണം ഇവിടെ നിന്നും... ബാക്കി പൊറുതി ഒക്കെ എന്റെ കൂടെ മതി...

അതേ നടക്കു.. അതു മതി... ഇല്ലെങ്കിൽ മോനെയും കൊണ്ടു ഞാൻ പോകും.. കുറച്ചു നേരം ആദി കാത്തിരുന്നു.. കനിയിൽ നിന്നും അനക്കം ഒന്നും ഇല്ലാത്തതു കൊണ്ട് ആദി ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി കനിയുടെ നേരെ നടന്നടുത്തു ...എന്നിട്ടു കനിയെ ഒന്നു നോക്കി.. എന്തായി തീരുമാനം ഉം.. കനി ഒന്നും മിണ്ടിയില്ല..ആദി വേഗം കനിയുടെ ഇടുപ്പിൽ പിടിച്ചു പൊക്കി തന്റെ തോളിലേക്ക് എടുത്തിട്ടു... പിന്നെ പുറത്തേക്ക് ഇറങ്ങി... കനി ഒന്നു രണ്ടു വട്ടം കുതറി .. ടി.. അടങ്ങികിടക്ക് ഇല്ലെങ്കിൽ ഇനിയും നിയ് എന്റെ കയ്യിൽ നിന്നും മേടിച്ചു കൂട്ടും.. പിന്നെ കനി അനങിയില്ല.. ആദി പുറത്തു വന്നു വണ്ടിയിലേക്ക് കനിയെ എടുത്തു ഇരുത്തി... ഡോർ വലിച്ചു അടച്ചു... പിന്നെ ആദിയും കയറി...അഭി വണ്ടി എടുത്തു... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 വീട്ടിൽ വന്നു കയറുമ്പോൾ എല്ലാരും ഉമ്മറത്ത് ഉണ്ടായിരുന്നു.... അമ്മയെ കണ്ടതും കനി ഓടി ചെന്നു അമ്മയെ കെട്ടി പിടിച്ചു... എന്തിനാടി എന്നെ ഇട്ടിട്ട് നിയ് പോയത്.. അമ്മ..ഞാൻ മന്നിച്ചിട്... ഉം.. ഇനി പോകില്ല എന്നു എനിക്ക് വാക്ക് താ...

പോകില്ല വാക്ക്... എന്റെ തലയിൽ തൊട്ട് വാക്ക് താടി.. അമ്മ അതു പറഞ്ഞപ്പോൾ കനി അമ്മയുടെ കവിളിൽ ഉമ്മ വച്ചു.. എന്നിട്ട് അമ്മയോടായി പറഞ്ഞു.. ഇതാ അമ്മേ എന്റെ വാക്കു... കനി അതു പറഞ്ഞപ്പോൾ അമ്മയുടെ രണ്ടു കണ്ണും നിറഞ്ഞു നിൽക്കുന്നതു കണ്ടു.. കനി കൈ ഉയർത്തി അമ്മയുടെ രണ്ടു കണ്ണും തുടച്ചു കൊടുത്തു... അപ്പോൾ ആണ് പുറകിൽ മോന്റെ ചിണുങൽ കേട്ടത്... നോക്കുമ്പോൾ ആദി മോനെയും കൊണ്ട് വരുന്നു... അമ്മ കൈ നീട്ടിയപ്പോൾ അവൻ അമ്മയുടെ കയ്യിലേക്ക് വേഗം ചെന്നു...അമ്മ മോനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന നേരം ആണ് ജിനി ചായയും കൊണ്ട് അവിടേക്ക് വന്നത്..ആദിയും കനിയും അമ്മയെ ഒന്നു നോക്കി... കാലം എല്ലാർക്കും മാറ്റം വരുത്തും മക്കളെ.. നിങ്ങളെ പോലെ ജിനിയും എന്റെ മോള് ആണ്...അമ്മയ്‌ക്ക് എല്ലാരേയും വേണം.. കണ്ണാ ചായ എടുക്ക് മോനെ.. ജിനി നീട്ടിയ ട്രെയിൽ നിന്നും ആദി ഒരു കപ്പ് ചായ എടുത്തു എന്നിട്ടു ജിനിയെ നോക്കി ഒന്നു പുഞ്ചിരിച്ചു... ജിനിയും ആദിയെ നോക്കി പുഞ്ചിരിച്ചു. പിന്നെ ആദി ചായയും കൊണ്ടു പുറത്തേക്ക് ഇറങ്ങി...

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അമ്മയുടെ മുറിയിൽ ഇരുന്നു സംസാരിക്കുകയാണ് ജിനിയും കനിയും എല്ലാം പറഞ്ഞു കഴിഞ്ഞ ശേഷം ജിനി കനിയുടെ അടുത്തേക്ക്‌ വന്നു.. സോറി ഏട്ടത്തി.. എന്നോട് ക്ഷമിക്കാൻ പറ്റിലെന്ന് അറിയാം.. എന്നാലും സോറി ഞാൻ തെറ്റ് ചെയ്തു പോയി... മാപ്പ്‌ കനി ഒട്ടും പ്രതീഷിക്കാതെ ജിനി കനിയുടെ കാലിലേക്ക് വീണു.. ആദ്യം കനി ഒന്നു ഞെട്ടിയെങ്കിലും ജിനിയെ പിടിച്ചു ഉയർത്തി... അവളെ കെട്ടി പിടിച്ചു..... സാരമില്ല പൊട്ട... ഏട്ടത്തിക്ക് എന്നോട് ദേഷ്യം ഉണ്ടോ... ഉണ്ടായിരുന്നു....പക്ഷേ ഇപ്പൊ ഇല്ല ജിനി .. ഒന്നു ഓർത്താൽ നമ്മൾ എല്ലാം തുറന്നു സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ ആയിരുന്നു എല്ലാം..ഇപ്പൊ അങ്ങനെ തോന്നുന്നു... പിന്നെ ജീവിതം ഇങ്ങനെ ഒക്കെ അല്ലേ... ഒന്നും എളുപ്പത്തിൽ നടക്കില്ല എല്ലാത്തിനും ഒരു സമയം ഉണ്ട്... ഉം.. അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അഭി അവിടേക്ക് വന്നതു ജിനിയെ കണ്ടതും അഭിയുടെ മുഖത്തു ദേഷ്യം ഇരച്ചു കയറി.. അമ്മ എവിടെ ഏട്ടത്തി.. അമ്മയും ഉണ്ണി മാമനും മോയെയും കൊണ്ടു പുറത്തു നടക്കാൻ പോയി...

ഉം..ശരി ഏട്ടത്തി.. ജിനിയെ ഒന്നു നോക്കുക കൂടി ചെയ്യാതെ അഭി പുറത്തെക്ക് ഇറങ്ങി പോയി.. അഭി പോയ ശേഷം ജിനിയുടെ മുഖം വിഷമത്തിൽ ഒന്നു മങ്ങിയതു കനി കണ്ടു.. ജിനി.. സാരമില്ല... കാത്തിരിക്കു അഭിവരും.. എന്റെ ഉറപ്പ്..കുറച്ചു സമയം എടുക്കും എന്നേ ഉള്ളൂ.. ഞാൻ കാത്തിരിക്കാം ഏട്ടത്തി.. ഉം... വാ.. ഇവിടെ തന്നെ നിക്കണ്ട.. ജിനിയും കനിയും കൂടി പുറത്തേക്ക് ഇറങ്ങി .... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നേരം വെളുത്തു കനിയുടെ വിളി കേട്ടാണ് ആദി കണ്ണു തുറന്നതു.. എന്താടി....ഉറക്കത്തിൽ എന്നെ വിളിക്കരുത് എന്നു നൂറ് വട്ടം ഞാൻ നിന്നോടു പറഞ്ഞിട്ടുണ്ട്‌.. എങ്കിൽ ഇവിടെ കിടന്നോ.. ഞങ്ങൾ പോകുവാ... എങ്ങോട്ട്.. ദേ ...കളിക്കല്ലേ ആദി ഏട്ടാ.. എല്ലാരും ദേ അവിടെ റെഡിയായി നിക്കുന്നു.. എന്തിനു.. മറന്നോ... ഇന്നാണ് ചന്തു ചേട്ടന്റെ തീരുമണം.. അയ്യോ... എന്നിട്ടും ഇപ്പൊ ആണോടി എന്നെ വിളിക്കുന്നതു... ദിവസം പോയത് അറിഞ്ഞില്ല.... ഓഹോ ഇപ്പൊ കുറ്റം എന്റെ പേരിൽ ആയോ.. ഇന്നലെ ബാച്ചിലർ പാർട്ടിന്നു പറഞ്ഞു നാലു കാലിൽ വന്നപ്പോൾ തന്നെ എനിക്ക് തോന്നി നിങ്ങൾ കാലത്തു ഇതു തന്നെ എന്നോട് പറയും എന്നു.. മോൻ എവിടെ.. ജിനി കൊണ്ടു പോയി.. പിന്നെ ഞാൻ താഴെ നിക്കാം വേഗം വന്നേക്കണേ... ഉം.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

അങ്ങനെ എല്ലാരേയും സാക്ഷിയാക്കി സബ് റെജിസ്ട്രർ ഓഫീസിൽ വച്ചു ചന്തു ഗീതുവിനെ സ്വാന്തമാക്കി... അവിടെ എല്ലാം കഴിഞ്ഞ ശേഷം ഗീതുവിന്റെ വീട്ടിൽ ഉണ്ടാക്കിയ ചെറിയൊരു സദ്യയും കഴിച്ചു കഴിഞ്ഞു ഗീതുവും ചന്തുവും കൂടി ചന്തുവിന്റെ അപ്പന്റെയും അമ്മയുടെയും കൂടെ ചന്തുവിന്റെ തറവാട്ടിലേക്ക് യാത്രയായി.. വൈകുന്നേരം ആയപ്പോൾ ആദിയും കനിയും മോനും കൂടി പോകാൻ തയ്യാറായി വന്നു...അമ്മയ്‌ക്ക് അവര് പോകാൻ പോകുന്ന കണ്ടപ്പോൾ സങ്കടായി... ആദി നാളെ പോയാൽ പോരെ മോനെ.. അയ്യോ അമ്മേ ലീവ് ഇല്ല..... കുട്ടിയോൾക്ക് exam അടുക്കാറായി..വെക്കേഷൻ ആകുമ്പോൾ വരാം... ഉം.. അമ്മ നോക്കുമ്പോൾ ജിനി മോനെയും എടുത്തു കൊണ്ട് വരുന്നതു കണ്ടു... അച്ചമ്മേടെ കേശു...പോകാനോ... ആ... നാൻ പോയിട്ട് മിറ്റയി വാങ്ങി വരാട്ടോ.. അച്ചമ്മക് അപ്പൊ ചെറിയമ്മയ്ക്ക് ഇല്ലെടാ കേശു ആ.. ജിനി അമേക്ക് തരാട്ടോ ഉം... നല്ല കേശുട്ടൻ.. അമ്മ കേശുനെ ജിനിയുടെ കയ്യിൽ നിന്നും കൈ നീട്ടി മേടിച്ചു.. കേശുട്ടാ അച്ചമ്മയ്ക്ക് ഒരു ഉമ്മ താ.. ഉമ്മ... ടാ.. കള്ള കേശു ഉണ്ണി മാമനും താട ഒരുമ്മ..ഒന്നും ഇല്ലെങ്കിലും ഞാൻ അല്ലെടാ നിനക്ക് കേശു എന്നു പേര് വച്ചതു.. ഉണ്ണിമാമ ഉമ്മ... ഉമ്മ ഒ‌ക്കെ എല്ലാർക്കും കൊടുത്ത ശേഷം ആദി കേശുനെ എടുത്തു ആദ്യം ഇറങ്ങി ..

ജിനി... പോയിട്ട് വരാം.. ശരി ഏട്ടത്തി.. പിന്നെ ചെന്നാൽ വിളിക്കണം.. ഉം.. അഭി.. ശരി ഏട്ടത്തി.. എല്ലാരോടും യാത്ര പറഞ്ഞു ആദിയും കനിയും കേശു കുട്ടനും വണ്ടിയിൽ കയറി... 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഫ്ലാറ്റിൽ എത്തിയപ്പോൾ രാതിയായി വഴിയിൽ നിന്നും കഴിച്ചത് കൊണ്ട് കനി ഒന്നും ഉണ്ടാക്കാൻ നിന്നില്ല.. മോനെ കുളിപ്പിച്ച് ഉറക്കി.. പിന്നെകനി മോന്റെ കൂടെ കിടക്കുമ്പോൾ ആണ് ആദി അടുത്തു വന്നു കിടന്നതു. ടി.. കനി .. നിയ് ഉറങ്ങിയോ.. ഉം..എന്താ.. ടി..ഞാൻ ചോദിച്ച കാര്യം എന്തായി.. ഒന്നും ആയില്ല... ടി.. സാമ്പാർവടെ.. ദേ.. ആദി ഏട്ടാ.. ടി.. നീ നിന്നും പിടയ്ക്കാതെ.. വീട്ടിൽ ഒരു പെങ്കൊച്ചു ഉണ്ടെങ്കിൽ അതൊരു പ്രതേക ഐശ്വര്യം തന്നെയാണ്... അതിനു ഞാൻ ഇവിടെ ഉണ്ടല്ലോ... ഹോ.. വന്നു വന്നു ആ ചന്തുനെ പോലെ വളിച്ച കോമഡി നിയും അടിച്ചു തുടങ്ങിയോ...അല്ല ഇനി ആ പൊട്ടൻ എന്തൊക്ക ഉണ്ടാക്കി വെക്കോ എന്തോ... അല്ല ഒന്നു വിളിച്ചു ചോദിച്ചാലോ.. ഈ പാതിരാത്രിയിലോ ...കിടന്നു ഉറങ്ങാൻ നോക്ക് ആദി ഏട്ടാ.. എനിക്ക് ഉറക്കം വരുന്നു... ആദി പറഞ്ഞു നിർത്തിയതും ചന്തുവിന്റെ കോൾ വന്നു.. ആദി വേഗം കോൾ എടുത്തു.. ടാ.. ചന്തു...കിടന്നില്ലേടാ.. ഇല്ലെടാ.. നാളെ ഒരു കേസ് ഫൈനൽ ഹിയറിങിനു വന്നിട്ടുണ്ട്.. അതു നോക്കുവാ...

ജീവൻ സാർ നാളെ വരില്ല..ഞാൻ ആണ് കേസ് നോക്കേണ്ടത്... ബെസ്റ്റ്.. അപ്പൊ ഗീതുവോ.. വന്നപ്പോൾ തൊട്ടു അവൾ അമ്മച്ചിടെ കൂടെ ഉണ്ട് ചക്കപ്പഴത്തിൽ ഈച്ച ഒട്ടിയ പോലെ നടക്കുന്നു..ഇപ്പൊ ഞാനാണോ ഇവിടെ കെട്ടി കേറി വന്നത്‌ എന്നു ഒരു സംശയം.. ആഹാ....ശരി പഠിത്തം നടക്കട്ടെ നാളെ പോയി പോളിക്ക്.. ഉം.. പോട്ടെടാ ഒരു വക്കിലിന്റെ ജീവിതം ഇങ്ങനെ ഒക്കെ ആണ്.. Ok ടാ.. കനിയെ ചോദിച്ചു എന്നു പറയു.. പിന്നെ.... എന്റെ കേശു .. അവൻ ഉറങ്ങി... ഉം..ശരി.. ഫോൺ വച്ചു ആദി നോക്കുമ്പോൾ കനി കണ്ണു അടച്ചു കിടക്കുന്ന കണ്ടു.. ടി.. അങ്ങനെ ഇപ്പൊ നിയ് കിടന്നു ഉറങ്ങാൻ നോക്കേണ്ട.. ഞാൻ ചോദിച്ചതു ഇങ്ങോട്ട് താ.. പോ ആദി ഏട്ടാ..എനിക്ക് ഉറക്കം വരുന്നു.. അല്ലെങ്കിൽ വേണ്ട... ഞാനിങ്ങ് എടുക്കുവാ.. അതും പറഞ്ഞു ആദി കനിയെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു...അവളുടെ ചെറിയ എതിർപ്പുകളെ വക വെക്കാതെ ആദി സ്നേഹം കൊണ്ട് കനിയെ മൂടി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ശുഭം

Miya Miya ഞാൻ തീർത്തല്ലോ.. ആദിയും കനിയും ഹാപ്പിയായി അവരുടെ കൂട്ടികളുടെ കൂടെ ജിവിതം തുടരട്ടെ.🦋🦋🦋 ഇനി ഒരു തുടർച്ച ഇല്ല.. മനസ്സിൽ ഉള്ള കഥ മുഴുവനും എഴുതി തീർത്തു.. സന്തോഷത്തൊടെ ഞാൻ പോകുന്നു..🦋🦋🦋 നന്ദി 🦋 തുടക്കം മുതൽ അവസാനം വരെ കൂടെ നിന്നും സപ്പോർട്ട് തന്നവർക്ക് നന്ദി 🦋 ഇടയ്ക്ക് നിർത്തി പോയവർക്കു (പിന്നെയും വന്നു നെഗറ്റീവ് തരാതെ ഇരുന്നതിനു) നന്ദി 🦋 കാണാതെ ഇരുന്നപ്പോൾ ഇൻബോക്സിൽ അന്നേഷിച്ചു വന്നവർക്ക് നന്ദി 🦋 ഇടയ്ക്ക് മനസ് ഒന്നു ഇടറിയപ്പോൾ കൂടെ നിന്നതിനു നന്ദി 🦋 share ചാറ്റിൽ നിന്നും എന്നെ തിരക്കി വന്നവർക്ക് നിർത്തട്ടെ... ആരും എന്നെ മറക്കരുതുട്ടോ..സന്തോഷത്തോടെ പോകുന്നു 🦋🦋🦋 ആൻപോടെ നിങ്ങളുടെ സ്വന്തം അനു അരുന്ധതി 🦋🦋

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story