അൻപ്: ഭാഗം 1

എഴുത്തുകാരി: അനു അരുന്ധതി

സാർ ഉങ്കളുക്ക് പൂ വേണമാ..? വേണ്ട…! സാർ നിങ്ക മലയാളീ താനെ…? ഉം… അപ്പറോം പൂ വാഗിക്കോ സാർ..!! ഉങ്ക പൊണ്ടാട്ടിക്കു കൊടുക്കലാം..! പോണ്ടാട്ടി…പൊക്കോ ഇവിടെന്നു..!! തങ്കച്ചി ഇരുക്കലേ..? ഇല്ല..! അപ്പോ അമ്മ..? സെൻസസ് എടുക്കാൻ വന്നതാണോ..!! സാർ.. ഉങ്കളെ പത്താലെ തെരിയും നിങ്ക നല്ലവര് എന്ന്..!! വാഗിക്കോ സാർ… വേണ്ട… വാഗിക്കോ സാർ… റൊമ്പ നല്ല പൂവ് സാർ.. യാർക്കാവത് കൊടുക്കലാം…!! അപ്പരോ യാരും ഇല്ലെന്നു പോയ്‌ സോല്ലാതെ…!! നിനക്കു എന്താ അറിയേണ്ടത്..? പൂ സാർ..! എന്റെ വീട്ടിൽ ഒരുത്തിയും ഇല്ല..!! ഞാൻ ഒറ്റത്തടി ആണ്.. സാർ… അവൾടെ ഒരു പൂ..!! വേണ്ടെന്നു പറഞ്ഞില്ലേ…! ഇനി ഇവിടെ നിന്നു വേഷം കേട്ടു എടുത്താൽ വന്ന പോലെ നി പോകില്ല..!! ഹോ വേണ്ടെങ്കിൽ അതു പറഞ്ഞാൽ പോരേ..!!ചുമ്മാ കിടന്നു ചാടുന്നു..!! എന്നാ ആള്… മാട്…

അല്ല പോത്ത്…. ടി… നിക്കെടി നി എന്താ പറഞ്ഞതു..? എന്ന സാർ നാൻ ഒന്നും മേ.. നിർത്തെ ടി..! അവൾടെ ഒരു തമിഴ്..!! നീ കുറച്ചു മുൻപ് മലയാളത്തിൽ എന്താ പറഞ്ഞതു..?? നാനാ..! നാനാ. അല്ല. വനിത…!! ഞാൻ കേട്ടു..!! പെട്ടെന്ന് പൂക്കൂടയും കൊണ്ട് തിരികെ ഓടാൻ നോക്കിക്കിയപ്പോൾ അവളുടെ കയ്യിൽ കേറി പിടിച്ചു..!! സാർ മന്നിചിടുങ്കോ….!! എന്താണ്…?? മനസ്സിൽ ആയില്ല…!! സാർ എന്നോട് ക്ഷമിക്കണം..!! ആ അങ്ങനെ വഴിക്കു വാടി…!! നീ മലയാളത്തിൽ അല്ലേ ഇപ്പോൾ സംസാരിച്ചത്..? സാർ കൈ വിട്.. വേദനിക്കുന്നു..!! നീ എന്നെ പോത്ത് എന്നു വിളിച്ചില്ലേ..? ഇല്ല..!ഞാൻ വിളിച്ചില്ല…!! എന്നെ വിടുങ്കോ സാർ…!!!. ഇല്ല….!!! സാർ ഞാൻ ഇവിടെ കിടന്നു വിളിച്ചു കൂവും…!! പിന്നെ വന്ന പോലെ സാറും പോകമാട്ടേ..!! ഓഹോ അത്ര അഹങ്കാരം ..ഒരു പൂക്കാരിക്ക് പാടില്ല…!!

വേഗം തന്നെ അവളുടെ പൂക്കൂട പിടച്ചു വാങ്ങിക്കാൻ നോക്കി അവൾ ബലം പിടിക്കുന്ന കണ്ടപ്പോൾ.. വേറെ ഒന്നും നോക്കിയില്ല.അവളുടെ കയ്യിൽ നിന്നും അതു വലിച്ചെടുത്തു ആ പൂക്കൂട എടുത്തു ഒറ്റ ഏറു കൊടുത്തു…!! നോക്കിയപ്പോൾ പിച്ചിയും മുല്ലയും കനകാംബരപൂവും എല്ലാം വായുവിൽ പറക്കുന്നു…!! അറിയാൻ പാടില്ലാത്ത ആളുകളുടെ മെക്കിട്ടു കേറാൻ വരരുത്…!! പൊക്കോ ഇനി നിന്നെ ഇവിടെ കണ്ടാൽ …. പോടി..!! പൂക്കാരി..!! അവളുടെ കൈ വിട്ട്.. പാന്റിന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് പാക്കറ്റ് പൊട്ടിച്ചു അതിൽ നിന്നും ഒരെണ്ണം എടുത്തു തീ കൊളുത്തി…!! പെണ്ണ് അവിടെ ഇരുന്നു താഴെവീണ പൂ പറക്കി എടുക്കുന്നത് കണ്ടു…!! എന്താടി പിറു പിറക്കുന്നത്…! ഇനി ഇവിടെ നിന്നും ആളു കളിച്ചാൽ നിന്നെ പൊക്കി എടുത്തു ഈ കടലിൽ ഇടും ഞാൻ.!! ഉങ്കിട്ടെ എല്ലാം കടവുൾ കേൾപ്പാര്….!! കാലമാടൻ… 🦋🦋🦋🦋

എന്തായി അളിയ…!! കിട്ടിയോ…!! ഇല്ല…!! അവര് 7 മണിക്ക് വരും എന്നല്ലേ പറഞ്ഞതു.. അതേ…!! ഇനി പറ്റിക്കോ..?? എങ്കിൽ എന്റെ തനിനിറം അറിയും.. !! നീ ഇത്ര നേരം എവിടെ പോയതാ ചന്തു… ഞാൻ ആ മുത്തുനെ കണ്ടു പോകുവാന്നു പറയാൻ പോയതാ…!! ഉം…. ഇതിപ്പോ തല്ലു കൊണ്ടു ഹോസ്പിറ്റലിൽ കിടന്നതു മിച്ചം… ഇതു പോലെ തല്ലാൻ നടന്നാൽ ആരുടെ എങ്കിലും കൈ കൊണ്ടു ചാകും..!! ചാകുന്ന വരെ അടിച്ചു പൊളിക്കാം എന്നുവച്ചാൽ പണി കഴിഞ്ഞു കാശു തരാൻ വലിയ മടിയാണ് ഇവനൊക്കെ..!!! അതേ ഇതു എന്റെ പണി അല്ല.. അറിയാലോ ഞാൻ ഇത് ആർക്കു വേണ്ടിയാ ചെയുന്നത് എന്നു.. അറിയാം… ഉം… ദാ വരുന്നുണ്ട്..!! ഹെലോ .mr..ആദിത്യൻ കാത്തിരുന്നു മുഷിഞ്ഞൊ..??

അറിയാലോ ചെന്നൈയിലെ ട്രാഫിക് ബ്ലോക്ക്…!!കുറച്ചു ലേറ്റ് ആയി…!! കുറച്ചല്ല..!! അരമണിക്കൂർ …!! സോറി..!!ഇതാ പറഞ്ഞ ക്യാഷ്…! പിന്നെ ഇതുപോലെ എന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ഇനിയും വരണം കേട്ടോ…!! ഇല്ല..!! വരില്ല…. ഒന്നാമത് എന്റെ ജോലി ഇതല്ല… പിന്നെ പറഞ്ഞ വാക്കിനു വില ഇല്ലാത്തവരുടെ കൂടെ പണി എടുക്കാൻ ആദിത്യനെ കിട്ടില്ല..!! ചന്തു ആ പെട്ടി മേടിച്ചു വണ്ടിയിൽ വെക്ക്….ശരി അപ്പോൾ വീണ്ടും കാണാതെ ഇരിക്കാം…!! കാശു വാങ്ങി വണ്ടിയിൽ കയറി.. ഹോ എന്റെ സാറേ കൂലിക്ക് തല്ലാൻ നടക്കുന്നവന് എന്തോരു അഹങ്കാരം…!! നല്ല വീട്ടിലെ പയ്യൻ ആയിരുന്നു.. എന്തോ ജോലി ഉണ്ടായിരുന്നു അതും കളഞ്ഞു നടക്കുന്നു.. അവന്റെ ഭാവം കണ്ടോ…!! അഹങ്കരിക്കട്ടെ ഡോ ഇവനൊക്കെ വല്ലവരുടെയും കത്തിടെ മുന്നിൽ തിർന്നോളും…!! 🦋🦋🦋

ആദി…! ടാ ഈ ക്യാഷ് വച്ചു ഇന്ന് നമുക്ക് അടിച്ചു പൊളിക്കണം.. ഇന്ന് എനിക്ക് കുടിച്ചു പാമ്പായി ഈ ചെന്നൈ നഗരത്തിൽ ഇഴഞ്ഞു നടക്കണം…!! ഇതു ആരുടെ കാശു ആണെന്ന് നിനക്ക് അറിയാലോ..! അറിയാം ..എന്നാലും ഞാൻ ഇതിൽ നിന്നും എടുക്കും.. ഉം…. ആട്ടെ ഞാൻ വരുമ്പോൾ നി ഏതോ പെണ്ണിനോട് സംസാരിക്കുന്നത് കണ്ടു.. ഏതാടാ കക്ഷി..? ആളെ ശരിക്കും കണ്ടില്ല.! അതോ..ഏതോ തമിഴത്തി…! പൂക്കാരി..!! പൂക്കാരിയോ…!! സത്യം പറ മോനെ..!! ഏതാ ആ മൈന..? കഴിഞ്ഞ വർഷം ഓണത്തിന് ചത്തു പോയ നിന്റെ അമ്മുമ്മ റോസി കുട്ടി..!! ആദി….! ആദി നിനക്കല്ല എനിക്കാണ്…! നിന്നെ കൂടെ കുട്ടിയിട്ട്..!! ഓഹോ അപ്പോൾ നിനക്കു ഞാൻ ഒരു ശല്യം ആണല്ലേ…??

അതേ.. എങ്കിൽ നി കേട്ടോ ആദി… ഞാൻ ചത്താൽ പോലും നിന്നെ വിട്ടു പോകില്ലെടാ തെണ്ടി…!! ഗുഡ്…! ടാ ഇവിടെ വരെ വന്ന സ്ഥിതിക്ക് രണ്ടു ദിവസം കൂടികഴിഞ്ഞു പോയാൽ പോരെ…? രണ്ട് ആക്കണ്ട ഒരു മാസം ഇവിടെ നിക്കാം..!! അയ്യോ അത്ര വേണ്ട..! രണ്ടു ദിവസം മതി..! നി രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വന്നാൽ മതി…! ഇനി ഇപ്പോ വന്നില്ലെങ്കിലും കുഴപ്പം ഇല്ല.. പറ്റിയാൽ ഏതെങ്കിലും തമിഴത്തിയെ കെട്ടി ഇവിടെ കുടിക്കോ..! നിനക്കു ഒരു പാണ്ടി ലുക്ക് ഉള്ളത് കൊണ്ട് നിന്നെ അവര് കൂട്ടത്തിൽ കൂട്ടും.. പിന്നെ നിനക്കു നാട്ടാമ ആയി ഇവിടെ വിലസാം..!! എന്ത് ആമ. ?? നാട്ടാമ….. പോടാ അവിടന്നു.. ഞാൻ ഇവിടെ പോസ്റ്റ് ആയാൽ എന്റെ മഞ്ചു, മാലിനി,മനീഷ.അവരുടെ കാര്യങ്ങൾ ആരു നോക്കും..!! അതു അവരുടെ അപ്പനും അമ്മയും നോക്കിക്കോളും…!! അവന്റെ മഞ്ജു, മാലിനി മനീഷ…. !! വന്നു വല്ലതും കഴിക്കാം.. അത് കഴിഞ്ഞു വണ്ടി വിട്ടു പോണം…!! 🦋🦋🦋

ഹോ ഇവിടെ വന്നാൽ സഹിക്കാൻ കഴിയാത്തതു ഈ ഭക്ഷണകാര്യം ആണ്. ഇവരൊക്കെ ഇതു എങ്ങനെ സഹിക്കുന്നു.. ആവോ..?? നാട്ടിൽ നമ്മുടെ ചോറും സാമ്പാറും ഓഹോ ഓർക്കുമ്പോൾ കൊതി തിന്നുന്നു..!! അതിനു നിനക്കു സാമ്പർ കണ്ണെടുത്താൽ കണ്ടു കൂടല്ലോ..! അല്ലെങ്കിലും കണ്ണെടുത്താൽ ആർക്കും കാണാൻ പറ്റില്ല..!! ബുദ്ധി ഉണ്ടോടാ നിനക്കു.. ഇല്ല….. നിന്റെ കൂടെ കൂടി അതും പോയി..!! അങ്ങനെ വരാൻ ഇടയില്ല… ചന്തു ഒന്നു മിണ്ടാതെ ഇരിക്കാമോ..!! ടാ. ആദി അവിടേക്ക് നോക്കിക്കേ രണ്ടു കിളികൾ ഇരുന്നു സോല്ലൂന്നു..!! നിനക്കു നേരെ നോക്കി നടക്കാൻ അറിയില്ലേ..? ഞാൻ എന്ത് ചെയ്യാനാ.. എല്ലാം എന്റെ കണ്ണിന്റെ പ്രോബ്ലം ആണ്..!! കണ്ണിനു മാത്രം അല്ല നിന്റെ തലക്കും പ്രോബ്ലം ഉണ്ട്…!! അല്ലെങ്കിലും നിനക്കു കിളികളെ പണ്ടേ ഇഷ്ടം അല്ലല്ലോ…?? ഒരുത്തി കുറച്ചു സ്നേഹം തരാൻ വന്നപ്പോൾ അടിച്ചു കരണം പൊട്ടിച്ചു ഉള്ള ജോലി കൂടി കളഞ്ഞു… അല്ലെങ്കിലും എനിക്ക് പറ്റിയ പണി അല്ല അതു..!!

ഹോ ഒരു ജോലി ഉണ്ടായിരുന്നു എങ്കിൽ..!! എങ്കിൽ…!! അല്ല ലീവ് എടുക്കാമായിരുന്നു..!! അതാണല്ലോ പഴ മൊഴി… എനിക്ക് നിന്നനോട് ഒടുക്കത്ത അസൂയ ഉണ്ടെടാ.. ചന്തു..?? എന്തിന്…?? എന്റെ പഴ്സണലിറ്റി കണ്ടിട്ടു ആണോ ടാ..?? അതിന് ആ പറയുന്ന സാദനം നിനക്കു ഉണ്ടോ…?? ടാ…! നീ ഭാഗ്യവാൻ അല്ലെടാ..!! കാത്തിരിക്കാൻ ഒരു കുടുംബം..! ഉണ്ടല്ലോ..!എന്നെ നോക്കു.. എവിടെ എങ്കിലും കിടന്നു മരിച്ചാൽ കുഴിച്ചൂ ഇടാൻ പോലും ആരും കാണില്ല..!! ടാ…. നിനക്കു ഞാൻ ഇല്ലേ..? എന്തിനു ..? മരിച്ചാൽ കുഴിച്ചൂ ഇടാൻ…! നീ ഒന്നും കൊണ്ടും വിഷമിക്കേണ്ട എല്ലാം ഞാൻ ഭംഗിയായി ചെയ്‌തോളം..!! സന്തോഷം ഒരു കാര്യം എങ്കിലും തനിയെ ചെയ്യാം എന്ന് പറഞ്ഞല്ലോ ..!! ഹി…!! മതി ഇളിച്ചത്..!! 🦋🦋

കൊണ്ട് വന്ന ബാഗ് വണ്ടിയിൽ വെക്കുമ്പോൾ ആണ് പുറകിൽ നിന്നും ആരോ ഇടിച്ചു വീഴ്ത്തിയത്…. അണ്ണാ കാപ്പാത്തുഗോ…!! ഹോ ..എവിടെ നോക്കിയാണ് പെണ്ണേ ഒടുന്നേ … കണ്ണു കാണില്ലേ..?? ഇപ്പോ നീ എന്നെ ഇടിച്ചു ഈ കാനയിൽ ഇട്ടേനെലോ..!! സാർ രക്ഷിയ്ക്കണേ.. !! മലയാളി ആണോ..! എന്താ പേര്..? എന്തു പറ്റി…?? സാർ അയാൾ എന്നെ …കൊല്ലും.. രക്ഷിയ്ക്കണേ..? ആരാ ചന്തു…!! ഡി… നിയോ…!! പോടി ..! അണ്ണാ… !! ചന്തു.. എന്തു നോക്കി നിൽക്കുവാ വന്നു വണ്ടിയിൽ കയറു…!! അണ്ണാ….!! ടാ. ആദി..!കണ്ടിട്ടു പാവം തോന്നുന്നു..! എന്തൊ പ്രശനം ഉണ്ട്..!! എങ്കിൽ നീ പ്രശനം തീർക്കാൻ ഇവിടെ നിന്നോ ഞാൻ പോകുവാ..!! അണ്ണാ… രക്ഷിക്കണേ…അവര് എന്നെ…! ടാ ആദി..

മനസ്സാക്ഷി ഉണ്ടോടാ നിനക്ക്..!!പാതി രാത്രി ഒരു പെങ്കൊച്ചു കരഞ്ഞു കൊണ്ട് വന്നു തനിയെ ഒരു ഹെല്പ് ചോദിക്കുമ്പോൾ ഇല്ലെന്നു പറയാൻ മാത്രം ദുഷ്ടൻ ഒന്നും അല്ല ഞാൻ..!! അവൾ വിളിച്ചത് കേട്ടില്ലേ… അണ്ണാ എന്ന്…!അണ്ണൻ എന്നാൽ സഹോദരൻ ..!! അതിനു..!! എന്റെ വീട്ടിലും ഒരു പെങ്ങൾ ഉണ്ട്‌..!! അവൾ ആണ് ഈ പാതിരാത്രി ഇതുപോലെ കരഞ്ഞു കൊണ്ട് വന്നാൽ എങ്കിലോ..!! ഇപ്പോ ഞാൻ പോയി നിന്റെ ഈ തമിഴ് പെങ്ങളെ രക്ഷിക്കണം അതല്ലേ പറഞ്ഞു വരുന്നത്.. തന്നെ..!!

അതേ തന്നെ വന്നാൽ മതിയായിരുന്നു..!! എങ്കിൽ ഇപ്പോ പണി തിർന്നു നാട്ടിൽ എത്തി രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങാമായിരുന്നു..!! അതിലൊരു ത്രിൽ ഇല്ല മോനെ..!!കാശു വാങ്ങി അടികൊടുക്കാൻ ഏതു ഗുണ്ടക്കും പറ്റും പക്ഷേ കാശു വാങ്ങിക്കാതെ അടിക്കാൻ … മതി..മതി…! 🦋🦋🦋🦋🦋🦋🦋🦋🦋🦋 ഹോ എന്തൊരു അടി ആയിരുന്നു..!! ആര്..?? നീ അല്ലാതെ ആരു..!! എനിക്ക് ഈ ചീള് കേസിൽ ഒന്നും ഇടപെടുന്നതു ഇഷ്ടമല്ല..അതാ..!! ഉം… ബൈ ദ ബൈ…കുട്ടിടെ പേര് എന്താ..?? കനി..!! കണിയോ…!! കനി..!! എന്തിനാ അവർ ഉപദ്രവിക്കാൻ വന്നത്.. അവരൊക്കെ ആരാ..?? അതു എൻ മാമ..!! എന്തിനാ കുട്ടിയെ ഉപദ്രവിക്കാൻ വരുന്നത്…?? …..തുടരും…….

Share this story