അൻപ്: ഭാഗം 15

അൻപ്: ഭാഗം 15

എഴുത്തുകാരി: അനു അരുന്ധതി

ഇല്ല അങ്കിൾ ഇന്ന് വേണ്ട… പിന്നെ ഒരു ദിവസം മതി…വരാം എന്താ ആദി ഇതു നിയ് ഇനിയും ഒന്നും മറന്നില്ലേ.. അങ്കിൾ വേണ്ട…എന്നെ മനസിലാക്കാൻ അമ്മക്കു പറ്റില്ല …എല്ലാം ഇതു പോലെ തന്നെ ഇരിക്കട്ടെ.. ഉം.. മോളെ കനി ചെന്നിട്ടു വിളിക്കണം കേട്ടോ.. വിളിക്കാം… പോയി വാ ആദി.. ആദി പോകുന്നതു നോക്കി അങ്കിൾ നിന്നു.. പോയി വാ മോളെ.. നേരം ഇരുട്ടി തുടങ്ങി..ചെന്നിട്ടു വിളിക്കണം കേട്ടോ. കനി അങ്കിളിനെ നോക്കി ഒന്നു ചിരിച്ചു പിന്നെ ആദിയുടെ പുറകിൽ പോയി… ഡ്രൈവ് ചെയുമ്പോൾ ആദി എന്തോ ആലോചിച്ചു ഇരിക്കുന്ന പോലെ തോന്നി..ചോദിക്കണം എന്നു വച്ചാൽ ചിലപ്പോൾ ചവിട്ടി പുറത്തു ഇട്ടാലോ വണ്ടി കുറെ ദൂരം മുൻപോട്ടു പോയി.. പിന്നെ ചോദിക്കാം എന്നു വിചാരിച്ചു..രണ്ടും കൽപ്പിച്ചു ചോദിച്ചു.. സാർ..സാർ.. എന്താ.. സാർ എന്താ വീട്ടിൽ പോകാതെ ഇരുന്നതു…അമ്മ..അവിടെ നോക്കി ഇരിക്കുന്നു എന്നു പറഞ്ഞു..

അത്രയും പറഞ്ഞതു ഓർമ്മ ഉള്ളു…ആദി വണ്ടി പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി..കനി നോക്കിയപ്പോ കത്തുന്ന കണ്ണുമായി തന്നെ തന്നെ നോക്കുന്ന ആദിയെ ആണ് കണ്ടത്.. ഇറങ്ങടി പുറത്ത്.. എന്നാ സാറ്.. ഇറങ്ങാൻ… അതു വന്തു സാർ..ഇന്ത നേരത്തിലെ.. നിന്നോട് ഞാൻ നേരവും കാലവും ചോദിച്ചോ.. ഇല്ല… ആദി പെട്ടെന്ന് പുറത്തു ഇറങ്ങി.. കനിയുടെ നേരെ വന്നു…അവളെ വണ്ടിയിൽ നിന്നും പിടിച്ചു ഇറക്കി.. സാർ.. എന്താ ഇതു ആളുകൾ നോക്കുന്നു..വിട് നോക്കട്ടെ ടി.. നിനക്കു എന്റെ അമ്മേടെ അടുത്തു പോകണ്ടേ.. സാർ..ഞാൻ അമ്മയെ പറ്റി അല്ലേ ചോദിച്ചതു.. പിന്നെ എന്താ.. അമ്മ… നിനക്ക് അറിയോ എന്നെ കണ്ടാൽ എന്റെ അമ്മ മുഖം തിരിക്കും എന്നോട് ഒന്നു സംസാരിക്കാൻ പോലും അമ്മ വരില്ല.. അമ്മയുടെ മുൻപിൽ ഞാൻ കുറ്റം ചെയ്തവൻ ആണ് .അമ്മ എന്നോട് സംസാരിച്ചിട്ടു എത്രയോ നാളുകൾ ആയി.. എനിക്ക് ഈ ലോകത്തു ആരും ഇല്ല.. ആരും വേണ്ട…നിയും പൊക്കോ…

പിന്നെ വന്നു പോകരുത്… എന്റെ മുൻപിൽ… സാർ എനക്ക് ഒന്നുമേ പുരിയലെ പിന്നെ എന്തിനാടി എന്റെ അമ്മയെ പറ്റി നീ പറഞ്ഞതു.. തെരിയാമ സെല്ലിയാച്ചു മന്നിച്ചിട് സാർ.. തെരിയാതെ…എന്റെ പേർസണൽ മറ്റേഴ്സിൽ കേറി തല ഇട്ടാൽ അറിയാലോ എന്നെ.. ഉം… ആദി പോക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്തു കത്തിച്ചു ചുണ്ടിൽ വച്ചു.. കനി ചുറ്റും നോക്കിയപ്പോൾ കുറച്ചു മാറി മൂന്നു നാലു പേർ അവരെ നോക്കി നിൽക്കുന്നതു കണ്ടു.. സാർ ഇങ്കേ സേഫ് അല്ല പോയിടലാം എന്തേ .. അങ്കേ പാർ … ആദി നോക്കിയപ്പോൾ കുറച്ചു മാറി ആരൊക്കെയോ അവരെ നോക്കി നിൽക്കുന്നതു കണ്ടു..ആദി വേഗം ഒരു പുക എടുത്തു.. ടി.. നി വണ്ടിയിൽ കേറി ഇരുന്നോ ഒരു കാരണവശാലും പുറത്തു ഇറങ്ങരുത്.. കേട്ടല്ലോ.. എന്നാച്ചു സാർ.. ടി നിന്നോട് പറഞ്ഞതു കേട്ടാൽ മതി.. വലിയ ചോദ്യം ഒന്നും വേണ്ട.. ഉം…

കനി വേഗം വണ്ടിടെ അകത്തേക്ക് കയറി…ആദി പുറത്തു നിന്നും സിഗരറ്റ് വലിക്കുന്നത് കണ്ടു.. ദൂരെ കണ്ടവർ അടുത്തു എത്തി…വണ്ടിയിലേക്ക് നോക്കുന്നത് കണ്ടു…ഒരുത്തൻ നേതാവ് ആണെന്ന് തോന്നുന്നു ആദിയോട് എന്തോ ചോദിക്കുന്നത് കനി കേട്ടു.. ടാ… എങ്ങൊട്ടു ആണ് ഇവളെയും കൊണ്ടു.. എന്തേ .. എങ്ങൊട്ടു ആയാലും നിങ്ങൾക്ക് എന്താ.. ഞങ്ങൾക്ക് ഒന്നും ഇല്ല.. നിന്റെ ആവശ്യം കഴിഞ്ഞു ഇവളെ ഞങ്ങൾക്ക് തരണം.. ഇല്ലെങ്കിലോ.. ഇല്ലെങ്കിൽ ഞങ്ങൾ എടുക്കും.. എങ്കിൽ എടുത്തോ… ടാ അവളെ പിടിച്ചു ഇറക്ക്.. നേതാവ് എന്നു തോന്നിക്കുന്നവൻ മറ്റുള്ളവരുടെ നേരെ നോക്കി പറയുന്നത് കനി കണ്ടു ..ആദിയെ നോക്കിയപ്പോൾ ചുമ്മാ ഇരുന്നു സിഗരറ്റ് വലിച്ചു വണ്ടിയിൽ ചാരി ഇരിക്കുന്നത് കണ്ടു.. അന്ന് മാമനെ അടിച്ച പോലെ ഇവരെയു സാർ അടിക്കുമോ.. ഇന്ന് അമ്മയെ പറ്റി ചോദിച്ചത് കൊണ്ടു..

ഇവരെ അടിക്കാൻ ഒരു സാധ്യതയും ഇല്ല.. ദേഹം വിറക്കുന്നു..നെഞ്ച് ശക്തി ആയി ഇടിക്കുന്നു.. അവൻ വണ്ടിയുടെ നേരെ നടന്നു വരുന്നത് കണ്ടു.. ഡോർ തുക്കാൻ വന്നതും ആദി തിരിഞ്ഞു വന്നു കയ്യിൽ ഇരുന്ന സിഗരറ്റ് കൊണ്ടു ഡോറിൽ കൈ വച്ച അവന്റെ കയ്യിൽ കുത്തി.. അവന്റെ കരച്ചിൽ കേട്ട് മറ്റുള്ളവരും ഓടി വന്നു.. നാലു പേരും ആദിയെ വട്ടം ഇട്ടു പിടിക്കുന്നത് കണ്ടു… ആദി പെട്ടെന്ന് മുൻപിൽ നിൽക്കുന്നവന്റെ അടി വയറ്റിൽ ഒരു ചവിട്ടു കൊടുത്തു… അവൻ നിലത്തു കുനിഞ്ഞു ഇരിക്കുന്നത് കണ്ടു… പുറകിൽ നിന്നവന്റെ കൈ പിടിച്ചു തിരിച്ചു മുമ്പിൽ കൊണ്ടു വന്നു അവന്റെ കരണം നോക്കി ഒന്നു കൊടുത്തു.. നേതാവ് എന്നു പറഞ്ഞു വന്നവൻ ആദിയുടെ വയറ്റിൽ ഒരു ഇടി കൊടുത്തു.. പെട്ടെന്നു ആദി ഒന്നു കുനിഞ്ഞു ഈ നേരം നോക്കി ഒരുത്തൻ ഒരു വടി കൊണ്ടു ഓടി വരുന്നത് കനി കണ്ടു.. പെട്ടെന്ന് കനി ഡോർ തുറന്നു പുറത്തു ഇറങ്ങി… സാർ….

ഒരുത്തനെ പിടിച്ചു ആദി ഒരെണ്ണം കൊടുക്കാൻ നോക്കുമ്പോൾ ആണ് കനിയുടെ വിളി കേട്ടത്.. ടി നിന്നോട് അകത്തു ഇരിക്കാൻ അല്ലേ ഞാൻ പറഞ്ഞതു…നീ എന്തിനാ പുറത്തു ഇറങ്ങിയത്.. ആദി അത്രയും പറഞ്ഞു നിർത്തിയതും പിറകിൽ നിന്നും ഓടി വന്നവൻ ആദിയുടെ പുറത്തേക്കി ഒറ്റ അടി ആയിരുന്നു.. ബാലൻസ് തെറ്റി ആദി നിലത്തു വീണു.. പെട്ടെന്ന് ആണ് അവൻ കനിയുടെ നേരെ വന്നത് അവളെ അടിക്കാൻ വടി ഉയർത്തിയതും ആദി വേഗം എണീറ്റു വന്നു ഇടയിൽ കയറി.. ആ അടി ആദിയുടെ വലതു കയ്യിൽ കൊണ്ടു.. ആദ്യത്തെ വീഴ്ച ഒന്നും നോക്കാതെ ആദി വടി കൊണ്ടു അടിച്ചവന്റെ കാലിൽ ഒരു ചവിട്ടു കൊടുത്തു അവൻ ബാലൻസ് തെറ്റി വീണപ്പോൾ ആദി ആ വടി പിടിച്ചു എടുത്തു.. പിന്നെ വടി വച്ചു ഒരു താണ്ഡവം ആയിരുന്നു. അടിക്കാൻ വന്ന ആളുകൾ എല്ലാവരും നല്ല അടി കൊണ്ടു… സാറേ സോറി കൊല്ലല്ലേ… എന്താടാ..

കുറച്ചു മുൻപ് ഇതു പോലെ ആയിരുന്നില്ലല്ലോ … അയ്യോ സാറേ വിട്ട് കള ഞങ്ങൾ ചേച്ചി ടെ കാലു പിടിക്കാം.. ചേച്ചി സാറിനോട് ഇനിയും അടിക്കല്ലേ എന്നു പറ… ചേച്ചി പറയില്ല മക്കളെ.. ആളും തരവും നോക്കാതെ മറ്റുള്ളവരുടെ മെക്കിട്ടു കേറാൻ വന്നാൽ ചിലപ്പോൾ നല്ല ഇടി കിട്ടും.. മനസിലായില്ലോ.. ആയി സാറേ.. ഇനി നിന്നെ ഒന്നും ഇവിടെ കണ്ടു പോകരുത്..നിന്റെഒക്കെ വീട്ടിലെ സ്വഭാവം പുറത്തു എടുത്താൽ നല്ല തല്ലു കൊള്ളും എന്നു അറിഞ്ഞല്ലോ.. മനസിലായി സാറേ.. പോകാൻ വരട്ടെ.. ഞാൻ പോലീസിനെ വിളിക്കാൻ പോകുവാ.. അവരുടെ വക ഒരു സദ്യ കൂടി കഴിഞ്ഞു നമുക്കു പോകാം.. അയ്യോ ഇനി വയ്യ സാറേ… മാപ്പ് മാപ്പോ.. നിയൊക്കെ ഇതു ഇനിയും ആവർത്തിക്കും.. അപ്പോൾ ഓർക്കാൻ ഒരു ചെറിയ മരുന്നു വേണ്ടേ…അതാ… ആദി വേഗം പോലീസ് കാരെ വിളിച്ചു ഏകദേശം ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ പോലീസ് വന്നു അവരെ കൊണ്ട് പോയി… ആദിയും കനിയും സ്റ്റേഷനിൽ ചെന്നു ഒരു പരാതി കൊടുത്തു.. അവിടെ എല്ലാം കഴിഞ്ഞ ശേഷം തിരിച്ചു പോന്നു.. 🦋🦋🦋

തിരിച്ചു ഫ്ലാറ്റിൽ എത്തിയപ്പോൾ കുറച്ചു വൈകി.. പോരുന്ന വഴിയിൽ നിന്നും കഴിച്ചത് കൊണ്ടു കനി പിന്നെ ഒന്നും ഉണ്ടാക്കാൻ നിന്നില്ല… ചെന്ന പാടെ ആദി സോഫയിൽ കിടന്നു.. കൈ നന്നായി വേദനിക്കുന്നുണ്ടായിരുന്നു.. കനി കുളി കഴിഞ്ഞ് നേരെ അടുക്കളയിൽ കയറി ഒരു പാത്രത്തിൽ ചുടു വെള്ളം വച്ചു… അതു ചൂടായി കഴിഞ്ഞു വാട്ടർ ബാഗിലേക്ക് പകർത്തി… നേരെ ഹാളിലേക്ക് വന്നു.. അവിടെ ഏങും നോക്കിട്ടു ആദിയെ കണ്ടില്ല.. നേരെ അവൻ കിടക്കുന്ന മുറിയിലേക്ക് നടന്നു.. ആദി കുളിച്ച ശേഷം കയ്യിൽ ഒരു ഓയിൽമെന്റ്റ് ഇടുക ആയിരുന്നു.. അപ്പോൾ ആണ് കനി ചൂട് വെള്ളം കൊണ്ട് അവിടേക്ക് ചെന്നത്.. അവളുടെ കോലുസിന്റെ സൗണ്ട് കേട്ടു.. ആദി തിരിഞ്ഞു നോക്കാതെ അവളോട്‌ ചോദിച്ചു…. എന്താടി… നിനക്കു ഉറക്കം ഒന്നും ഇല്ലേ മണി എത്ര ആയി..

ഞാനാണ് വന്നതെന്ന് സാർ എങ്ങനെ അറിഞ്ഞു … നിന്റെ ഈ ആന ചങ്ങല പോലെ ഉള്ള കോലുസ് ഉണ്ടാക്കുന്ന സൗണ്ട് കേട്ടപ്പോൾ.. കനി വേഗം കയ്യിൽ ഇരുന്ന വാട്ടർ ബാഗ് അവന്റെ നേരെ നീട്ടി..ആദി ആ ബാഗിലേക്കും പിന്നെ അവളുടെ നേരെയും നോക്കി.. ഇതൊക്കെ വേണം എന്ന് നിന്നോട് ഞാൻ പറഞ്ഞൊ .. കനി ഇല്ലെന്നു തല ആട്ടി.. പിന്നെ എന്തിനാടി ഇതൊക്കെ ചുമന്നു കൊണ്ടു ഇവിടേക്ക് വന്നത്.. അതു സാർ ഉങ്കല്ക്കു അടി .. എനിക്കു അടി കിട്ടിയാൽ എനിക്കു അറിയാം എന്താ ചെയ്യേണ്ടത് എന്നു.. ഉം.. ഇന്ന് സാർ എനക്ക് വേണ്ടി അല്ലേ അടി കൊണ്ടത്.. അതിനാൽ ഇപ്പടി എല്ലാം സേയ്ഞ്ചേ…

ആദി കുറച്ചു നേരം അവളുടെ നേരെ നോക്കി…പിന്നെ ബാഗ് വാങ്ങി കയ്യിൽ ചുടു വച്ചു… ടി നി ഇതു ചന്തു വിളിക്കുമ്പോൾ ഒന്നും പറയാൻ പോകേണ്ട കേട്ടല്ലോ… ഇല്ല… വേദന ഉണ്ടോ സാർ അതൊന്നും സാരമില്ല.. എന്തിനാ സാർ അവർ എന്നെ അടിച്ചപ്പോൾ കൈ കോണ്ട് തടഞ്ഞതു.. നീ അതൊന്നും നോക്കേണ്ട… പോയി കിടക്കാൻ നോക്ക്… എന്തെങ്കിലും വേണമാ.. സാർ ഒന്നും വേണ്ട… ചുടു വച്ചല്ലോ അതു മതി താങ്ക്സ്.. ആദി അവളുടെ നേരെ നോക്കി ഒന്നു ചിരിച്ചു… 🦋🦋🦋🦋🦋

കനിക്ക് കിടന്നിട്ടു ഉറക്കം വന്നില്ല.. എന്നാലും ആദി സാർ എനിക്ക് വേണ്ടി അവരെ അടിച്ചു… ഇവര് എന്ന ആള് എന്നു പുരിയലേ… ചില നേരം അൻപ്. പാസം… അപ്പറോം മുട്ടാൽ… ഓർത്തപ്പോൾ ചിരി വരുന്നു… ചന്തു അണ്ണൻ പറഞ്ഞതു സരിതാന. ആള് അവ്വളോ മോശം കേടയാത് കൊഞ്ചം നല്ലവര്.. കടവുളെ.. അയ്യോ എനക്ക് എന്നാ ആച് പുരിയലേ.. വേണ്ട…അവർക്ക് തെരിയകൂടാത് കനി കണ്ണുകൾ ഇറുക്കി അടച്ചു ചുമ്മാ കിടന്നു.. രാവിലെ എണീറ്റ് ഓരോന്നും ചെയ്യുമ്പോൾ ആദിടെ മുറിയിലേക്കു വെറുതെ കണ്ണുകൾ പോകുന്നു.. ഇത്ര നേരം ആയിട്ടും സാർ എണീറ്റില്ല.. അവിടേക്ക് പോകാൻ മനസ്സ് കുതിക്കുന്നു… വേഗം ഒരു ഗ്ലാസ് എടുത്തു ചായ അതിലേക്ക് പകർന്നു..

അകത്തു കേറിയപ്പോൾ ആദി കമന്ന് കിടന്നു ഉറങ്ങുന്നതു കണ്ടു.. പതിയെ വിളിച്ചു. സാർ…സാർ ആദി കേട്ടില്ല…കനി പിന്നെയും വിളിച്ചു.. ആദി കണ്ണുകൾ തുറന്നപ്പോൾ മുൻപിൽ കനി.. അവളുടെ കയ്യിൽ ചായ.. അവൾ ചായ അവനു കൊടുത്തു…അവൻ പുഞ്ചിരിയോടെ ആ ചായ വാങ്ങി… ചുണ്ടിൽ ചായ വച്ചു ഒരു സിപ്പ് എടുത്തതും ഒറ്റ തുപ്പായിരുന്നു… എന്താടി ഇതു.. ചായ.. അതു മനസ്സിലായി.. സാദാരണ ചായയിൽ എന്താ ഇടുക.. എന്താ… ചായ ഉണ്ടാകുമ്പോൾ എന്താ ഇടുക.. ചായപ്പൊടി പിന്നെ. എന്തൊക്കെ.. പാൽ..പഞ്ചസാര.. ഉം..നീ ഇവിടെ വന്നിട്ടു എത്ര ഡേയ്സ് ആയി.. അത്… കനി വേഗം കൈ വിരൽ ചുരുട്ടി പിടിച്ചു ഓരോന്നായി നിവർത്താൻ തുടങ്ങി.. നീ ദിവസം ഒന്നും കൗണ്ട് ചെയ്യേണ്ട..

ഇത്ര ദിവസം ഇവിടെ നിന്നിട്ടും എനിക്കു ഷുഗറോ പ്രഷറോ ഉണ്ടെന്ന് നിന്നോട് ഞാൻ പറഞ്ഞൊ.. ഇല്ല… പിന്നെ എന്തിനാടി ഈ മധുരം ഇടാത്ത ചായ കൊണ്ട് തന്നത്… അയ്യോ മറന്നു പോയി സാർ.. രാവിലെ എന്റെ മൂഡ് കളയാതെ പോടി ഇവിടെന്നു… കനി വേഗം ഗ്ലാസ് പോലും മേടിക്കാതെ അവിടെ നിന്നും പൊന്നൂ… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി എല്ലാം എടുത്ത് പോകാൻ റെഡി ആയി ഹാളിലേക്ക് വന്നപ്പോൾ ആദി സെറ്റിയിൽ ഇരുന്നു ഷൂ ഇടുന്നതു കണ്ടു.. സാർ… ആദി എന്താ എന്ന ഭാവത്തിൽ അവളെ നോക്കി ..പിന്നെ തല താഴ്ത്തി ഒന്നു മൂളി.. ഞാൻ പോകുവാ.. ഉം… കനി വേഗം അവിടെ നിന്നും ഇറങ്ങി വാതിക്കൽ എത്തിയതും ,, നിന്നിട്ടു ഒന്നു തലതിരിഞ്ഞു നോക്കി അപ്പോൾ ആദി തന്നെ നോക്കി ഇരിക്കുന്നത് കണ്ടു……തുടരും…….

അൻപ്: ഭാഗം 14

Share this story