അൻപ്: ഭാഗം 17

അൻപ്: ഭാഗം 17

എഴുത്തുകാരി: അനു അരുന്ധതി

ഭാര്യ വീടോ…ഓഹോ സാർ എന്നെ കളിയാക്കിയത് ആണല്ലേ.. ടി… ഇതു ബസ് സ്റ്റോപ് ആണ് ഇവിടെ അധിക സമയം വണ്ടി ഇടാൻ പറ്റില്ല.. സാർ പൊക്കോ ഞാൻ വന്നോളം.. നീ വരുന്നില്ലേ.. ഇല്ല.. നീ എവിടെ പോകുവാ.. ഇവിടെ അടുത്തു ആണ് എന്റെ ഭർത്താവിന്റെ വീട് അവിടെ പോയിട്ട് വരാം.. ടി… ടി…..വലിയ വിളച്ചിൽ എടുക്കരുത് വന്നു വണ്ടിയിൽ കയറാൻ നോക്ക്.. ഞാൻ വരുന്നില്ല.. സാർ പൊക്കോ എന്നെ ദേഷ്യം പിടിപ്പിക്കരുത്.. അറിയാലോ.പറഞ്ഞതു അനുസരിച്ച് വന്നു വണ്ടിയിൽ കയറാൻ നോക്കു.. ഇല്ലെങ്കിൽ.. ഇല്ലെങ്കിൽ തൂക്കി എടുത്തു നിന്നെ കയറ്റാൻ എനിക്കു അറിയാം.. മടിച്ചു നിന്നപ്പോൾ ആദി ഡോർ തുറക്കുന്നത് കണ്ടു.. ഇനി നിന്നട്ട് കാര്യം ഇല്ല ആദി പറഞ്ഞാൽ അതുപോലെ ചെയ്യും.. കനി വേഗം വന്നു വണ്ടിയിൽ കയറി..ആദിയെ നോക്കിയപ്പോൾ ചുണ്ടിൽ ഒരു വിജയ ചിരി കണ്ടു…

കടവുൾ എനക്കും ഒരു ചാൻസ് തരുവാൾ അപ്പോരോ പാക്കലാം… എന്താടി ഇരുന്നു പിറു പിറക്കുന്നത്.. ഒന്നും ഇല്ല…സാർ ഒന്നുമില്ലെങ്കിൽ നല്ലതു.. വണ്ടി ഫ്ലാറ്റിൽ എത്തുന്ന വരെ ആദി ഒന്നും മിണ്ടിയില്ല.. ഇടക്ക് അവൾ പോലും അറിയാതെ അവളുടെ ചലനങ്ങൾ നോക്കുന്നുണ്ടായിരുന്നു.. ഫ്ലാറ്റിൽ എത്തിയതും രണ്ടു പേരും ഇറങ്ങി…ആപ്പോൾ ആണ് ആദിക്കു ഫോൺ വന്നത് അവൻ ആരോടോ സംസാരിക്കുന്നത് കനി കണ്ടു.. ആദിടെ കൂടെ പോയാൽ ലിഫ്റ്റിൽ കയറേണ്ടി വരും.. അതു കൊണ്ടു കനി പതുക്കെ പതുക്കെ നടന്നു… ഫോൺ സംസാരത്തിനിടെ ആദി ഒന്നു തിരിഞ്ഞു നോക്കി ..നോക്കിയപ്പോൾ കനി കുറച്ചു അകലെ നിന്നും പതുക്കെ വരുന്നത് കണ്ടു…

ആദി അവളുടെ നേരെ നോക്കി..പിന്നെ അവിടെ നിന്നും സംസാരിച്ചു..കനി അടുത്തു എത്തിയിട്ടും സംസാരം നീണ്ടു പോയി… സംസാരിക്കുന്നത് കേട്ടു.. അവൾ ആദിയെ മറി കടന്നു പോകാൻ പോയപ്പോൾ ആദി കാലു നീട്ടി അവളെ തടഞ്ഞു നിർത്തി … താൻ ഒട്ടും പേടിക്കേണ്ട ഞാൻ ഉണ്ടല്ലോ… നാളെ അല്ലേ ഞാൻ പറയാം അവൻ വരും.. അവൻ വന്നു കക്ഷിക്കു വേണ്ടി ഹാജരായിരിക്കും.. ഉറപ്പ്.. വെക്കട്ടെ… ആദി ഫോൺ വച്ചതും കനിയുടെ നേരെ തിരിഞ്ഞു … എങ്ങോട്ട് ആണ് മേഡം ഓടി പോകുന്നതു.. കീ എന്റെ കയ്യിൽ അല്ലേ.. എങ്കില് അതു അങ്ങോട്ട് കൊടുത്തക്ക് സാറേ..കൊച്ചു പോട്ടെ ഞാൻ സാറിനെ നോക്കി മുകളിൽ പോയിരുന്നു.. ആദി നോക്കിയപ്പോൾ പീറ്റർ അങ്കിൾ പുറകിൽ.. എന്താ അങ്കിൾ.. ഇന്ന് അസോസിയേഷൻ മീറ്റിംഗ് ഉണ്ട്.. സാർ വരണം..

അയ്യോ കുറച്ചു ജോലി ഉണ്ട്.. ഇല്ലെന്ന് പറയരുത്‌ ഒരു പ്രധാനപ്പെട്ട കാര്യം ചർച്ച ചെയ്യാൻ ഉണ്ട്.. സാർ ആകുമ്പോൾ നിയമം ഒക്കെ അറിയാലോ… സാറിന്റെ സഹായം ഞങ്ങൾക്ക് വേണം.. എന്താ കാര്യം.. രാത്രി കള്ളു കുടിയൻമാരുടെ ബഹളം ആണ് ഫ്ലാറ്റിന്റെ മുൻപിൽ.. അങ്കിൾ അതു പറഞ്ഞപ്പോൾ കനി ആദിയെ നോക്കി ഒന്നു ആക്കി ചിരിച്ചു..ആദി അതു കണ്ടു.. ആദി കനിയുടെ നേരെ നോക്കുന്നത് അങ്കിൾ കണ്ടു.. സാറേ കൊച്ചു പൊക്കോട്ടെ കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.. ഉം.. ആദി വേഗം കീ എടുത്തു കനിയുടെ കയ്യിൽ കൊടുത്തു.. അവൾ അത് മേടിച്ചു തിരിച്ചു നടന്നു… കനി പോയതും ആദി കാര്യം തിരക്കി എന്താ പ്രശനം അങ്കിൾ.. ഏതൊക്കെയോ ആളുകൾ.പുറത്ത് ഉള്ളവർ ആണ്..

കള്ളു കുടിച്ചു ബഹളം ഉണ്ടാക്കി ഇന്നലെ സെക്യൂരിറ്റിയെ കൈയേറ്റം ചെയ്‌തു.. അയ്യോ കണ്ണപ്പൻ ചേട്ടന് എന്തു പറ്റി.. അടി നടന്നു .. വലിയ പരിക്ക് ഇല്ല എന്നാലും അവരെ വെറുതെ വിടാൻ പറ്റില്ലല്ലോ..പരാതി കൊടുക്കണം. ഉം.. എല്ലാരും കൂടി ഒപ്പു വച്ചു ഒരു മാസ്സ് പെറ്റീഷൻ തയ്യാറാക്കണം സാർ ഒന്നു ഹെല്പ് ചെയ്യണം.. ആയിക്കോട്ടെ.. 7 മണിക്ക് ആണ് മീറ്റിംഗ്.. ശരി കാണാം.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 സ്റ്റെപ്പ് കയറുമ്പോൾ കനിക്കു ചിരി അടക്കാൻ പറ്റിയില്ല.. കള്ളു കുടിയൻമാരുടെ പ്രശനം തീർക്കാൻ ആദി സാർ പോകുന്നു…കള്ളു കുടിച്ചു ഓരോന്നും ചെയ്തു വെക്കുന്ന ആള് അവരെ നേരെ ആക്കാൻ പോകുന്നു.. കടവുളെ ഇതു റൊമ്പ ഓവർ.. ഓരോന്നും ഓർത്തു ചിരിച്ചു മുകളിൽ എത്തിയപ്പോൾ ഞെട്ടി പോയി ആദി.. ഡോറിൽ ചാരി കനി വരുന്നതു നോക്കി നിൽക്കുന്നതു കണ്ടു..

എന്താണോ ഇത്ര ചിരിക്കാൻ ഉള്ള കാരണം.. അതു വന്നു ഒന്നുമേ ഇല്ല സാർ.. നേരെ കീ അദിയുടെ നേരെ നീട്ടി.. അവൻ അതു അവളുടെ കയ്യിൽ നിന്നും തട്ടിപ്പറിക്കുന്ന പോലെ മേടിച്ചു.. വാതിൽ തുറന്നു കനി വേഗം അകത്തു കയറി ..ആദി ഡോർ അടച്ചു.. പിന്നീട് ആദി വേഗം നടന്നു വന്നു അവൾക്കു തടസ്സം ആയി നിന്നു ..കനി ചോദിക്കാൻ വരുന്നതിനു മുൻപ് ആദി അവളുടെ വലതു കൈ പുറകിലേക്ക് തിരിച്ചു അവളെ തന്നോട് ചേർത്തു വച്ചു… പീറ്റർ അങ്കിൾ കുടിയൻമാരുടെ കാര്യം പറഞ്ഞപ്പോൾ നീ എന്നെ നോക്കി ഇളിച്ചു കാണിക്കുന്നതു കണ്ടു.. ഇല്ല സാർ.. എന്തോ.. ഞാൻ ചെയ്തില്ല.. പിന്നെ .. ഞാൻ അങ്ങനെ ചെയ്തില്ല.. ഇല്ലേ.. ഇല്ല.. ആദി അവളെ കുറച്ചു കൂടു ദേഹത്തോടു ചേർത്തു വച്ചു.. വലതു കൈയ്യിൽ ആദി പിടിച്ചു തിരിക്കുന്നു.. നല്ല വേദന ഉണ്ട്.. കൈ വലിച്ചു എടുക്കാൻ ഒന്നു രണ്ടു തവണ ശ്രമിച്ചു നടന്നില്ല..

ആദിയെ നോക്കിയപ്പോൾ ആദി മുഖം കൊണ്ടു ചരിഞ്ഞു തന്റെ നേരെ വരുന്നത് കനി കണ്ടു.. വേഗം ഇടത്തെ കൈ കൊണ്ട് ആദിയുടെ മുഖം മാറ്റാൻ ഒരു ശ്രമം നടത്തി.. ഹാ.. എന്താടി മാന്തി പൊളിച്ചലോ നീ.. കനി നോക്കിയപ്പോ ആദിടെ ഇടത്തു കവിളിൽ തന്റെ നഖം കൊണ്ടു പൊറിയ പാട് കണ്ടു.. കനിക്ക് മനസിൽ സന്തോഷം തോന്നി എങ്കിലും പുറത്തു കാണിച്ചില്ല.. അയ്യോ സാർ മന്നിച്ചിട് നാൻ പാക്കലേ.. പോടി.. കണ്ടില്ല പോലും.. കനി വേഗം അവിടെ നിന്നും പൊന്നു.. ഹോ മാട് കൈ വലിക്കത്.. എനക്ക് മട്ടും ഒരേ ഒരു ചാൻസ് കൊടുത്താൽ പോതും കടവുളെ… ഇന്ത മാട് …പിന്നെ ഉയിരോടെ ഇരിക്ക മാട്ടേ തന്റെ മുറിയുടെ മുൻപിൽ എത്തിയതും ഒന്നു തിരിഞ്ഞു നോക്കി … ആദി എന്തോ ലെറ്റർ വന്നത് എടുത്തു നോക്കുന്നത് കണ്ടു… കനി വേഗം മുറിയിലേക്ക് പോയി..

ബാഗ് അവിടെ വച്ചു തിരിഞ്ഞതും പുറത്തു ഡോർ വന്നു അടയുന്ന സൗണ്ട് കേട്ടു.. വേഗം ചെന്നു വാതിൽ പതിയെ തുറന്നു നോക്കിയപ്പോൾ ആദി ലെറ്റർ പിടിച്ചു ദേഷ്യത്തിൽ അകത്തേക്ക്‌ പോകുന്നതു കണ്ടു.. കടവുളെ ആള് മോശം മൂഡിൽ ആണ്.. അധികം ഇവിടെ നിന്നാൽ ശരി ആകില്ല വേഗം മുറി അടച്ചു ഡ്രെസ്സ് എടുത്തു ബാത്റൂമിലേക്ക് പോയി.. കുളി കഴിഞ്ഞു നേരെ അടുക്കളയിൽ കയറി.. ചോറ് രാവിലത്തെ ഉള്ളത് കൊണ്ട് ഇനി ഉണ്ടാക്കേണ്ട ഒന്നു ആവി കൊള്ളിച്ചാൽ മതി.. കറിക്ക് എന്തെലും ഉണ്ടാക്കാം…അതിനു മുൻപ് ആദി സാറിനു ഒരു ചായ കൊടുക്കണം .. എന്താകും എന്നു അറിയില്ല.. ചായക്കു വെള്ളം വച്ചു. ആ സമയം പച്ചക്കറി എടുത്തു അരിഞ്ഞു വച്ചു.. ചായ അടുപ്പിൽ നിന്നും വാങ്ങി വച്ചു , വേഗം പാകത്തിന് മധുരം ഇട്ടു. ഇല്ലെങ്കിൽ അന്നത്തെ പോലെ ആയാലോ..

ചായ എടുത്തു നേരെ ആദിയുടെ മുറിയിൽ ചെന്നു.. പതിയെ വാതിൽ തുറന്നപ്പോൾ ആള് കിടക്കുന്നത് കണ്ടു.. വാതിലിൽ ഒന്നു മുട്ടി.. മുട്ടു കേട്ടിട്ടു ഒന്നു തല പൊക്കി നോക്കി.. എന്താ.. ചായ.. നിന്നോട് ഞാൻ പറഞ്ഞൊ എനിക്ക് ചായ എടുക്കാൻ.. ഇല്ല.. കൊണ്ട് പോടി.. അവൾടെ ചായ.. എനിക്ക് ചായ വേണ്ട.. കടവുളെ ഇന്ത ആള് തനി പയ്‌ത്തിയം.. ഓരോ മൂഡ്.. കനി വേഗം അവിടെ നിന്നും പൊന്നൂ.. ആദി ആ ലെറ്റർ കയ്യിൽ പിടിച്ചു മനസിൽ പറഞ്ഞു.. അഭി നീ ഒരിക്കലും നന്നാവിലെന്ന് തീരുമാനിച്ചു ഇറങ്ങി ഇരിക്കുവാണോ..അന്ന് കണ്ടപ്പോൾ ഞാൻ നിനക്കു താക്കീത് തന്നത് അല്ലേ..

ആദി വേഗം ആ ലെറ്റർ വലിച്ചു കീറി ചുരുട്ടി കൂട്ടി വേയ്സ്റ്റ് ബോക്സിൽ ഇട്ടു.. ആദിക്കു കൊടുക്കാൻ കൊണ്ട് വന്ന ചായ കനി ഒറ്റ വലിക്ക് ദേഷ്യത്തിൽ കുടിച്ചു.. എന്തു മനുഷ്യൻ ആണ് ഇന്ത ആള്.. ശരിയാന മാട്.. എപ്പോ പത്താലും വിത്യാസമാന പേച്ചു… സൈയ്തി.. ഹോ മുടിയാതേ…. എന്നാലേ ഇതെല്ലാം താങ്കിക്ക മുടിയാത്… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കൊച്ചിക്ക് പോരാൻ വേണ്ടി ചന്തു വണ്ടി നോക്കി നിൽക്കുക ആയിരുന്നു.. കുറെ വണ്ടിക്കു കൈ കാണിച്ചു ഒന്നും നിർത്തിയില്ല.. പോകാൻ ഇറങ്ങിയപ്പോൾ ആണ് അപ്പൻ കുരുമുളക് വിറ്റ കണക്കു ചോദിച്ചു വന്നത്… പിന്നെ ഒന്നും രണ്ടും പറഞ്ഞു തമ്മിൽ ഉടക്കി…ഒരു ജോലിയും ഇല്ലാത്ത എനിക്കും ചിലവുകൾ ഉണ്ടെന്നു അപ്പന് ഇത്ര പ്രായം ആയിട്ടും അറിയില്ലേ.. ശോ..ഓൾഡ് പീപ്പിൾസ്.. അധികം കണക്കുകൾ അപ്പൻ ചോദിക്കുന്നതിനു മുൻപ് കിട്ടിയതും പിന്നെ അമ്മച്ചിടെ അടുത്തു നിന്നും അമക്കിയതും കൊണ്ടു അവിടെ നിന്നും കടന്നു.

ഹോ ഈ കള്ളന്മാരെ സമ്മതിച്ചു കൊടുക്കണം എത്ര എഫർട്ട് എടുത്തിട്ടാണ് ഓരോ കളവുകൾ ചെയുന്നത്… ഇതിപ്പോ അപ്പൻ എന്നെ ശപിച്ചു കാണും ഒരു വണ്ടി പോലും നിർത്തുന്നില്ല.. യേ.. ശാപം ഒന്നും ആകില്ല..ഈ പിള്ള ചവിട്ടിയാൽ തള്ളക്കു അല്ല അപ്പന് കേടിലല്ലോ… ദേ ഒരു തമിൾ നാട് രജിസ്ട്രേഷന് വണ്ടി വരുന്നു .. ഇതു നിർത്തി ഇല്ലെങ്കിൽ .. ഇല്ല ഇതു നിർത്തും. വണ്ടി നേരെ വരുന്നു.. ചാടിയാലോ.. വേണ്ട പാണ്ടി ലോറി കയറിയ തവള ഹോ …വണ്ടി അടുത്തു എത്തിയതും… കൈകൾ രണ്ടു ഉയർത്തി കാണിച്ചു.. ശോ അതും പോയി..നിർത്തി ഇല്ല.. ടാ.. നിന്റെ ഒക്കെ രണ്ടു ടയറും പഞ്ചർ ആകും നോക്കിക്കോ.. വണ്ടി ദേ തിരിച്ചു വരുന്നു.. മുന്നിൽ കൊണ്ടു വന്നു നിർത്തി.. ചേട്ടാ എവിടെ പോകാൻ ആണ്..

ഹേ മലയാളി ആണോ.. അതേ.. കൊച്ചി.. കേറിക്കോ.. നോക്കിയപ്പോൾ ഡ്രൈവറും ഒരു സഹായിയും.. ചെറുക്കൻ മലയാളി ആണ്.. വണ്ടി ഓടിക്കുന്ന വൻ പക്കാ തമിൾ ആണെന്ന് തോന്നുന്നു… അല്ല ഞാൻ എന്തിനാ ഇവന്മാരുടെ ജാതകം നോക്കുന്നത് എനിക്കു കൊച്ചി എത്തിയാൽ മതി.. ചന്തു വേഗം വണ്ടിയുടെ അകത്തേക്ക് കയറി…. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ജോലി എല്ലാം തിർന്നു കനി സോഫയിൽ വന്നിരുന്നു.. ആദി സാർ എന്തോ മീറ്റിംഗിനു പോയി.. പോകുന്ന നേരം അറിയാതെ എവിടെ പോകുന്നു എന്ന് ചോദിച്ചു അതിനു നോക്കി കൊന്നു എന്നു വേണം പറയാൻ.. പിന്നെ കനി അധികം ചോദിക്കാൻ പോയില്ല.. താഴെ ഒരു മീറ്റിംഗ് ഉണ്ടെന്നു അവസാനം പറഞ്ഞു.. ആദി വന്നപ്പോൾ കുറച്ചു വൈകി. വന്ന പാടെ ഓഫീസ് റൂമിൽ കേറി കതകു അടച്ചു…

കനി ഒന്നു രണ്ടു വട്ടം അതിന്റെ മുൻപിൽ പോയി .പക്ഷേ വിളിക്കാൻ ധൈര്യം ഉണ്ടായില്ല.. കനി ഡയനിങ് ടേബിളിൽ വന്നിരുന്നു… ഇനിയും ആദിയെ നോക്കിയിട്ട് കാര്യം ഇല്ല .ഒരു പാത്രത്തിൽ ചോറും കറിയും വിളിമ്പി നേരെ അടുക്കളയിൽ പോയിരുന്നു .. പക്ഷേ കഴിക്കാൻ തോന്നിയില്ല .വേഗം അതു എടുത്തു വേസ്റ്റ് ബോക്സിൽ ഇട്ടു… അടുക്കളയിൽ എല്ലാം ഒതുക്കി ലൈറ്റ് ഓഫാക്കി..ഒന്നുടെ ആദിയുടെ ഓഫീസ് റൂമിൽ ചെന്നു.. വാതിൽ അടച്ചു തന്നെ ഇട്ടിരിക്കുന്നു.. തിരികെ പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ പുറകിൽ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു… നോക്കിയപ്പോൾ ആദി.. സാർ കഴിക്കാൻ എടുക്കട്ടെ ഉം.. 🦋🦋🦋🦋

വണ്ടിയിൽ കയറി ചന്തു ഒന്നു ഉറങ്ങാൻ കിടന്നു ചെവി പൊട്ടുന്ന ഒച്ചയിൽ തമിഴ് സോങ് വച്ചിരിക്കുന്നു.അതിന്റെ ഇടയിൽ ഡ്രൈവർ പാട്ടും പാടുന്നു.. എന്ന തമ്പി യെൻ പാട്ടു ഉങ്കളുക്ക് പുടിച്ചിറുക്കാ ഹാ.. നല്ല സൗണ്ട്.. അപ്പടിയ.. എനക്ക് പിടിച്ച പാട്ടു എല്ലാം നാൻ ഉങ്കല്ക്കു ഇന്നേക്ക് പാടി തരുവെന്.. കർത്താവേ… കറുപ്പ് സോങ് വേണമാ… ന്നാ ..തമ്പി… “കറുപ്പ്‌ താൻ എനക്ക് പുടിച്ചു കളറ്.. ഹോ കർത്താവേ… നീ എന്നെ ഒറ്റി അല്ലേ…  നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്കു എഴുതാൻ ഉള്ള എനർജി..thank you..🦋🦋…തുടരും…….

അൻപ്: ഭാഗം 16

Share this story