അൻപ്: ഭാഗം 2

അൻപ്: ഭാഗം 2

എഴുത്തുകാരി: അനു അരുന്ധതി

അതു എൻ മാമ..!! എന്തിനാ കുട്ടിയെ ഉപദ്രവിക്കാൻ വരുന്നത്…?? അത് വന്തു അവര് റൊമ്പ മോശമാന ആള്…! കെട്ട വേല എല്ലാം സേയ്യിപ്പാർ്…!! അതേ ഇവിടെ വന്നിട്ടു രണ്ടു ദിവസമേ ആയിട്ടുള്ളു..!! തമിഴ് അത്ര വശം ആയിട്ടില്ല.. ഈ പറഞ്ഞുതു ഒന്നു മലയാളത്തിൽ പറയാമോ…!! ചേട്ടാ.. മാമൻ മോശം സ്വഭാവം ഉള്ള ആള് ആണ്..കാശു കിട്ടാൻ എന്തു മോശം ജോലി ചെയ്യാനും എന്നോട് പറയും..!! ഇപ്പൊ എന്തു മോശം ജോലി ആണ് നിന്നെ കൊണ്ട് ചെയിപ്പിച്ചത്…?? അത് വന്തു… മലയാളം ..മലയാളം.. മാമന്റെ ഫ്രണ്ട് അഴകപ്പൻ താത്തയുമായി എന്റെ കല്യാണം നടത്താൻ പോകുവാ…!! അതാണോ ഈ വേഷത്തിൽ !!ഇന്ന് നിന്റെ കല്യാണം ആണോ…!! ആമ..താത്ത നേരത്തെ കല്യാണം കഴിഞ്ഞതു ആണ്..

ശിവകാമി മാമിനേ അതിൽ മൂന്നു കോളന്ത ഇറുക്ക്…!! എനക്കു ഇന്ത കല്യാണം വേണ്ട…!! അപ്പോ അതാണ് കാര്യം.. ഒരു മിനിറ്റ്.. ദാ അവിടെ നിൽക്കുന്ന ആളെ കണ്ടോ..! അവൻ പറയുന്ന പോലെയെ ചെയ്യാൻ പറ്റു..!! അണ്ണാ എന്നെ വിട്ടിടാതെ….. ഉങ്കളെ പാത്തപ്പൊ യെൻ അണ്ണൻ മാതിരി തോന്നിടിച്ഛ് .അതിനാലേ കേട്ടെൻ..!! അവർ എന്നെ കൊല്ലും…!! കനി.. നോക്കട്ടെ..! ഞാൻ അവനോട്‌ ഒന്നു സംസാരിച്ചു നോക്കട്ടെ..!! 🦋🦋🦋🦋🦋🦋🦋🦋🦋🦋 എന്തായി …? അക്കയും തമ്പിയും എന്തു തിരുമാനിച്ചു..!! വേഗം പറയണം എനിക്ക് പോകാൻ ഉള്ളതാ..!! ടാ ആദി.. അവളുടെ കാര്യം വളരെ കഷ്ടം തന്നെ ആണ്..! ആണോ എങ്കിൽ നി അവളെ കെട്ടി ഇവിടെ തന്നെ കൂടിക്കോ… ! ആദി..!! ഞാൻ പറയുന്നത് നീ ഒന്നു കേൾക്കു.. അവൾ പറഞ്ഞ കഥ വിസ്തരിച്ചു. പിന്നെ കയ്യിന്നു ഇട്ടും കുറച്ചു സെന്റിയും അടിച്ചു അങ്ങോട്ട് പറഞ്ഞു കൊടുത്തു…എനിക്കു ഇത്രേ പറ്റു….

ഇതാണ് ആദി അവൾടെ കഥ.. ഞാൻ എന്തു പറയാൻ ആണ് ഒറ്റയ്ക്ക് ആകുന്ന വേദന നിനക്കു അറിയാലോ..! ആദി.. അവളെ കണ്ടിട്ടു വലിയ കുഴപ്പം ഒന്നും തോന്നിയില്ല..!! അതിനു…!! നി എന്താ പറഞ്ഞു വരുന്നത്..?? അല്ല നമ്മുടെ കൂടെ നാട്ടിലേക്ക് കൊണ്ടു പോയാലോ..?? നിനക്ക് വട്ടായോ..? ഇതെല്ലാം അവൾ നുണ പറഞ്ഞുതു ആണെങ്കിലോ…?? എന്തോ എനിക്ക് അങ്ങനെ തോന്നിയില്ല..!! തോന്നില്ല..! നേരെ പാട്ടിനു ഉള്ളതൊന്നും നിനക്കു ഇതു വരെ തോന്നിയിട്ടുണ്ടോ..!! ശരി ഇന്ന് നമ്മൾ അവളെ ഇവിടെ ഇട്ടിട്ടു പോയാൽ അവൾക്കു എന്തെങ്കിലും സംഭവിച്ചാൽ ഒരു സഹോദരൻ എന്ന നിലയിൽ എനിക്ക് മനസമാധാനം കിട്ടില്ല..!! ഓഹോ..! പെങ്ങൾ സ്നേഹം ഇവിടെയും നിനക്കു നാട്ടിൽ ഒരു പെങ്ങൾ ഉണ്ടല്ലോ മറിയം.. അതേ അവൾ നിന്റെയും കൂടി പെങ്ങൾ ആണെന്ന് നിയും പറയാറില്ലേ.??

അതേ.. അതും ഇതും ആയി എന്തു ബന്ധം..!! പെങ്ങൾ ആകാൻ കൂടെ പിറക്കണം എന്നില്ല..!! ഒരു പെണ്കുട്ടി രാത്രി ഒറ്റക്ക് ആയാൽ എന്തു സംഭവിക്കും എന്നു ഞാൻ പറയാതെ നിനക്കു അറിയാലോ..!! നാളെ പത്രത്തിൽ ഒരു വാർത്ത വരും..! ക്രൂരമായി പീഡനത്തിന് ഇരയായി ഒരു പെണ്കുട്ടി മരിച്ചു എന്നു..!! മറിയത്തിന് ആണ് ഇതുപോലെ വരുന്നതെങ്കിലോ ..പിന്നെ.. മതി. മതി.. അവളോട്‌ കേറാൻ പറ..!! ഇനി എന്തൊക്കെ കുരിശു ഇതിന്റെ പുറകിൽ വരും ആകോ…!! ഹോ അളിയാ… എനിക്ക് ഒരു പെങ്ങൾ കൂടി ഉണ്ടായിരുന്നു എങ്കിൽ ഞാൻ അവളെ നിനക്കു കെട്ടിച്ചു തന്നെനെ..!! അതിനു നിന്റെ അച്ഛനോടും അമ്മയോടും എനിക്ക് നന്ദി ഉണ്ട്..!! എന്തിന്..?? നിന്നെ തന്നെ സഹിക്കാൻ പറ്റുന്നില്ല..

അപ്പോള് ആണ് അവന്റെ പെങ്ങൾ…!! ആദി..!! ശരി ഞാൻ പോയി എന്റെ തമിഴ് പെങ്ങളെ ഈ സന്തോഷ വാർത്ത അറിയിക്കട്ടെ..!! ഹോ.. ഓട്ടം കണ്ടില്ലേ.. ആകാശത്തു കൂടി പോകുന്ന പണി ഏണി വെച്ചു കേറി വാങ്ങാൻ ഇവനെ കഴിഞ്ഞേ വേറേ ആള് ഉണ്ടാകൂ.!! ഇനി ഇതിന്റെ പുറകിൽ എന്തു പണി ആണോ വരാൻ പോകുന്നതു കനി… ആദി സമ്മതിച്ചു… നമ്മൾ മൂന്നു പേരും കൂടി ഇവിടെ നിന്നും പോകുന്നു..!! പിന്നെ ഒരു കാര്യം… നീ പറഞ്ഞു എല്ലാം സത്യം ആണല്ലോ അല്ലേ..!!?? അല്ലെങ്കിൽ ദാ നിൽക്കുന്ന സാദനം എന്നെ കൊല്ലും..!! കടവുൾ മേലെ സത്യം അണ്ണാ..!! പിന്നെ നാട്ടിൽ എത്തിയാൽ നി ഈ തമിഴ് ഒന്നു നിർത്തണം.. ആളുകൾക്ക് സംശയം തോന്നരുത് അതാ.. സരി അണ്ണാ..! ങേ ശരി ചേട്ടാ…!! ഇനിയും നിന്നാൽ അവൻ നമ്മളെ ഇട്ടിട്ടു പോകും..!! 🦋🦋🦋🦋🦋

വണ്ടി ഹൈവേയിൽ കൂടെ പോകുന്നു… ചന്തു ആണെങ്കിൽ വായ വിടാതെ സംസാരിക്കുന്നുണ്ട്… ഞാൻ മിററിൽ കൂടി അവളുടെ നേരെ നോക്കുമ്പോൾ അവൾ നോട്ടം മാറ്റി കളയുന്നു…!! അപ്പോൾ പേടി ഉണ്ട്… ഒന്നു രണ്ടു തവണ ഇതു ആവർത്തിച്ചു..അതു മതി നാട്ടിൽ എത്തിയാൽ നിന്നെ ഞാൻ വേറേ എങ്ങോട്ട് എങ്കിലും പാക് ചെയ്‌തോളാം മോളെ…!! കനിടെ വീട്ടിൽ ആരൊക്കെ ഉണ്ട്..? ആരും ഇല്ല..അച്ഛനും അമ്മയും നേരത്തെ മരിച്ചു പൊയി.. അണ്ണൻ ഉണ്ടായിരുന്നു .. അവരും എന്നെ തനിയെ വിട്ടു പോച്ചു… എവിടെ പോയി…? കടവുൾ കിട്ടേ…!! പിന്നെ മാമനും മാമിയും ആണ് എന്നെ നോക്കിയത്… അവർക്ക് ഒരു മകൻ ഉണ്ട് സെൽവൻ മാമൻ മാമന് എന്നെ പിടിക്കലേ….

ഈ മാമൻ ആണോ നിനക്ക് കല്യാണം കൊണ്ടുവന്ന മാമൻ.. ഉം… ടാ അവക്കു വേറേ ആരും ഇല്ലെന്നു നിന്റെ അതേ ഡിപ്പാർട്ട്‌മെന്റ് ആണ്…!! ചുമ്മാ ഇരിക്ക്..!! പിന്നെ മലയാളം എങ്ങനെ അറിയാം…! ശരിക്കും അച്ഛൻ മലയാളി ആണ്. അമ്മയെ തീരുമണം പണ്ണി ഇവിടെ കൂടി..!! അതാണ് ഇടക്ക് നീ മലയാളവും തമിഴുംകൂട്ടി നീ പറയുന്നത് അതേ അണ്ണാ…!! അല്ല കനി എന്തെങ്കിലും കഴിചോ…?? എന്ത മിണ്ടാത്തതു ഇല്ലേ…! ആദി അടുത്തു വല്ല കടയും ഉണ്ടെങ്കിൽ ഒന്നു നിർത്തൂ..! എന്തിനു…? കനി ഒന്നും കഴിച്ചില്ലെന്നു…!! ഇവിടെ കട ഒന്നും ഇല്ല ..! കാണുമ്പോൾ നിർത്താം..!! ഇനി ഇവളെ ഊട്ടി വിടണം പോലും… കണ്ടിട്ടു ചവിട്ടി കൂട്ടി പുറത്തേക്കു ഇടാൻ ആണ് തോന്നുന്നത്…!! എവിടെയോ കിടന്നതിനെ ചുമന്നു ഇതിനകത്തു കേറ്റിയ ഇവനും രണ്ടെണ്ണം കൊടുക്കണം..!! കുറച്ചു ദൂരം പോയപ്പോൾ ചെക്കിംഗ് കണ്ടു…!! പുറകിലേക്ക് നോക്കിയപ്പോ പെണ്ണ് കിടന്നു ഉറങ്ങുന്നതു കണ്ടു…!!

ചന്തു… എന്താടാ…ഉറങ്ങാൻ സമ്മതിക്കില്ലേ ടാ ചെക്കിങ്… നി പോയിട്ടു വാ.. ഞാൻ വണ്ടി എടുത്തു വരാം.. ഡോക്യൂമെന്റ്‌സ് താ.. പിന്നെ ഒരു ഇരുന്നൂറ് രൂപയും.. കൊണ്ട് പോയി അവന്മരുടെ അണ്ണാക്കിൽ തള്ളിയിട്ട് വരാം…പോലീസ് എവിടെയും പോലീസ് തന്നെ ആണ്… അതിപ്പോ അവിടെ ആയാലും ഇവിടെ ആയാലും…. ചന്തു അവിടെ പോയി അവരോടു സംസാരിക്കുന്നത് കണ്ടു ,, അവൻ പോരാൻ അവിടെ നിന്നും കൈ കാണിച്ചു….! നോക്കിയപ്പോൾ അവൾ ഉറങ്ങുന്നു ,പതിയെ വണ്ടിയുടെ ഗിയർ മാറ്റി ഒറ്റ എടുപ്പിന് വണ്ടി എടുത്തു… മിററിൽ കൂടി നോക്കിയപ്പോൾ അവൾ ബാലൻസ് തെറ്റി ഞെട്ടി ചരിഞ്ഞു വീഴുന്നതു കണ്ടു…!! ഒട്ടും പ്രതിഷിച്ചു കാണില്ല…!! ഇനി എന്തൊക്കെ കിടക്കുന്നു മോളെ…!! വണ്ടി ചന്തുന്റെ അടുത്തു കൊണ്ടു പോയി നിർത്തി… അവൻ കയറിയതും വണ്ടി എടുത്തു…!!! 🦋🦋🦋

എന്താടാ ആദി…! ഇറങ്ങി. വാ.. വല്ലതും കഴിക്കാം.. പിന്നെ ആവളോടും പറ..!! അതിന് നമ്മൾ കഴിച്ചതു അല്ലേ..?? ടാ നി കണ്ണു തുറന്നു നോക്കിക്കേ…!! ബി എ ആർ …ബാർ..! അളിയ.. നി പോളിയാ… അപ്പോ കനി…? ടാ റെസ്റ്റോറന്റ് ഉം കൂടി ഉണ്ട്..!!ഉറക്കപ്പിച്ചു വിട്ടിട്ടു നോക്ക്..!! ആ സാദനത്തിനെ വിളിക്ക്…!! ഞാൻ വണ്ടി പാർക്ക് ചെയ്തിട്ടു വരാം..!! ആദി…ഇവളെ നീ കൊണ്ടു വന്നാൽ മതി…! എനിക്കൊന്നും വയ്യ ഇവളെയും പൊക്കി കൊണ്ടു നടക്കാൻ..!! അയ്യോ പൊക്കോ ഒന്നും വേണ്ട അവള് നടന്നു വന്നോളും..!! ചളി ഒന്നു നിർത്താൻ എന്താ വേണ്ടത്‌..?? ടാ ഞാൻ ഒന്ന് മൂത്രം ഒഴിക്കാൻ പോകുവാ..അവളെയും കൊണ്ട് അവിടേക്ക് പോകാൻ പറ്റുവോ..!! ഞാൻ പോയാൽ അവള് ഒറ്റക്ക് ആകില്ലേ!! അതാ..!! ഉം.. നി വണ്ടി പാർക്ക് ചെയ്തു വരുമ്പോൾ ഞാൻ റെഡി ആയി ഇരിക്കും… പിന്നെ ഞാൻ പോയി രണ്ടെണ്ണം ഓഡർ ചെയ്യാം..!!

നി അവക്ക് കഴിക്കാൻ വല്ലതും മേടിച്ചു കൊടുക്ക്..!! പിന്നെ അടിക്കുന്ന കാര്യം അവൾ അറിയരുത്… ഉം.. കനി ….ഒട്ടും പേടിക്കണ്ട തമിഴ്നാട് ബോർഡർ ഒരൊറ്റ മണിക്കൂർ കൊണ്ട് തീരും..!! പിന്നെ ആദി ചേട്ടന്റെ കൂടെ വന്നാൽ മതി ട്ടോ..!! സരി… 🦋🦋🦋🦋🦋🦋🦋🦋🦋🦋 അതേ അതാണ് റെസ്റ്റോറന്റ് പോയി വല്ലതും കഴിക്ക്,, ബില്ല് ഞാൻ കൊടുത്തു കൊള്ളാം…!! ചന്തു ചേട്ടൻ… അവൻ വരും…!! സാർ എനിക്ക് ഭയം… എന്തിനു….. ഇതു സരക്കു….നാൻ തനിയെ… അതേ സരക്കു….ബാർ… തനിയെ ഇരിക്കേണ്ട ആരെങ്കിലും വരുമ്പോൾ ഒരു കമ്പനി കിട്ടും…!! അപ്പോൾ ഭയം ഉണ്ടാകില്ല…!! സാർ… ടി.. ഞാൻ പറയുന്നത് അങ്ങോട്ട്‌ കേട്ടാൽ മതി…!! ഭയം….!! ഒറ്റ ദിവസം പരിചയം ഉള്ള ഞങ്ങളുടെ കൂടെ വരാൻ നിനക്ക് ഭയം ഉണ്ടായില്ലല്ലോ…! ആദി സാർ അതു പറഞ്ഞപ്പോൾ മനസ്സിൽ കൊണ്ടു..

അറിയാതെ കണ്ണു നിറഞ്ഞു പോയി… ഹോ.. കണ്ണുനീർ വന്നല്ലോ.. ടിപ്പിക്കൽ പെണ്ണ്…!! എനിക്ക് എന്തെങ്കിലും പറയുമ്പോൾ കരയുന്ന പെണ്ണുങളെ പണ്ടേ കണ്ടു കൂട..!! എന്തിനാടി മോങ്ങുന്നത് ആരെങ്കിലും കണ്ടു വന്നു പിന്നെ പൊല്ലാപ്പ് ഉണ്ടാക്കൻ.. അല്ലെങ്കിൽ തന്നെ എനിക്ക് ഒരുത്തനെ കൊണ്ടു സഹിക്കാൻ വയ്യ അപ്പോൾ വേറെ ഒരു സാധനം…!! പൊടി…!!! 🦋🦋🦋🦋🦋🦋🦋🦋🦋🦋 ടാ.. ആദി…നീ എന്തിനാ ഇവളെ ഇങ്ങോട്ടു കൊണ്ടു വന്നത്.. അപ്പുറത്ത് ഇരുത്താൻ അല്ലെ ഞാൻ പറഞ്ഞതു..! ഈ സാദനം പോകണ്ടേ..? അതു കൊണ്ടു ഇവിടേക്ക് കൊണ്ട് വന്നോ..? ബാറിലേക്ക് ..! തലക്ക് ബോധം ഉണ്ടോ നിനക്ക്‌..!! ചന്തു…!! നീ അല്ലേ ഇവളെ പൊക്കി വലിച്ചു കൊണ്ടു നടക്കുന്നത്..! അപ്പോൾ നീ തന്നെ നോക്കിയാൽ മതി..!! എനിക്കൊന്നും വയ്യ… അല്ല ഒന്നും പറഞ്ഞില്ല..!! പറയണം എന്ന് ഉണ്ട്…!!

എന്തു…?? ഒന്നും ഇല്ല…! ഞാൻ പോയി ഓർഡർ ചെയ്യട്ടെ..?? നീ പോയി നിന്റെ അനിയത്തിടെ കാര്യം നോക്ക്…!! ഇവനോട് പറഞ്ഞു ഒരു കാര്യം ഇല്ല…!! അതിനു പെണ്ണുങൾ ആയി വല്ല അടുപ്പവും ഉണ്ടായിട്ടു വേണ്ടേ..!! കനി വാ..!! പിന്നെ പെണ്ണ്…!!! 🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു.. എന്നെ വഴക്ക് പറഞ്ഞിട്ട് നീ നിന്റെ അനിയത്തിനെ വീണ്ടും ഇവിടേക്ക് തന്നെ കൊണ്ടു വന്നോ..? അവൾ താഴ വാഷ് റൂമിൽ പോയപ്പോൾ ഏതോ ഒരുത്തൻ അവളോട്‌ എന്തോ ചോദിച്ചു അതു കണ്ടു ഇവൾ പേടിച്ചു പോയി അതാ ഞാൻ ഇവിടേക്ക് വിളിച്ചത്..!! നീ ഇവക്കുള്ളത് മേടിച്ചു കൊടുത്തു വണ്ടിയിൽ ഇരുത്തു .. വേണ്ട നമ്മൾ പോകുന്നു..!! ആദി നീ വാ..!! അപ്പോൾ ഓഡർ ചെയ്തത്..! അത് വേണ്ടാന്നു വെക്കു..!! ഇവൾക്ക് തിന്നാൻ ഉള്ളത്‌..!! ഞാൻ പാഴ്സൽ വാങ്ങി….!! ഹും… ഒരു ചേട്ടനും അനിയത്തിയും …! കനത്തിൽ അവളെ ഒന്നു നോക്കി…

എന്റെ നോട്ടം സഹിക്കാൻ വയ്യാതെ അവൾ തല കുനിക്കുന്നതു കണ്ടു 🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദി..ഇന്നാ ഫോൺ.. നീ തന്നെ പറയു..!! എനിക്ക് വയ്യ കുറേ നേരം ആയി വിളിക്കുന്നു.. നീ ഉണ്ടോ.. ഉറങ്ങിയോ ..എന്നു ചോദിച്ചു കുറേ ആയി..!! എന്താ ഇപ്പൊ പറയുക..!! ചന്തു… അതു ഒന്നു ആലോചിച്ചു പറയാം..!!! നാളെ നേരം വെളുക്കുമ്പോൾ എങ്കിലും ആലോചിച്ചു തീരുമോ…!! ആദി… ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് മീ…! നി ഇവിടെ എസ്റ്റിമേറ്റും പ്ലാനും ഉണ്ടാക്കി ഇരുന്നോ…!! ആ ഫോൺ താ ഞാൻ പറയാം..!! അതായിരിക്കും നല്ലതു…!!….തുടരും…….

അൻപ്: ഭാഗം 1

Share this story