അൻപ്: ഭാഗം 24

അൻപ്: ഭാഗം 24

എഴുത്തുകാരി: അനു അരുന്ധതി

രാവിലെ എണിക്കുമ്പോൾ ആണ് ആദി അറിഞ്ഞതു ഇന്നലെ ബാൽക്കെണിയിൽ ആണ് കിടന്നത് എന്നു…ചന്തുനെ നോക്കിയപ്പോൾ വെറും നിലത്തു കിടക്കുന്നതു കണ്ടു.. കിടക്കുന്ന കിടപ്പ് കണ്ടില്ലേ.. ഇന്നലെ പോകാൻ ഞാൻ എത്ര വട്ടം ട്രൈ ചെയ്തു.. ഈ തെണ്ടി പോകാൻ സമ്മതിച്ചില്ല..ഓരോന്നും പറഞ്ഞു എന്നെ വാരി. ഇവന് ചെറിയ ഒരു ഹിന്റ് കിട്ടിയാൽ എന്റെ ഇമേജ് പോളിയും.. പിന്നെ അതും പറഞ്ഞു എന്നെ വാരും കനി എന്തായാലും ഇവനോട് അതൊന്നും പറയില്ല.. ഇനി പറഞ്ഞാൽ ..ഹേ ഇല്ല അവൾ പറയില്ല..അതിനു ഉള്ള പണി എനിക്കു അറിയാം.. ആദി എണീറ്റു കൈ നിവർത്തി.. ശ്വാസം ഒന്നു ആഞു വലിച്ചു… നേരം വെളുത്തു വരുന്നതെ ഉള്ളൂ.. ഒന്നു നടക്കാൻ പോയാലോ.. വേണ്ട.. അല്ലെങ്കിലും കുറച്ചു നാളായി ഇപ്പൊ നടക്കാൻ പോകാറില്ല.. നാളെ മതി.. ചന്തുനേയും കൂട്ടി പോകാം.. നേരെ കുറച്ചു കൂടി മുൻപിലേക്ക് നടന്നു.

ആദി ചുറ്റും ഒന്നു കണ്ണോടിച്ചു ആളുകൾ ഉണർന്നു വരുന്നതെ ഉള്ളൂ..താഴെക്ക് നോക്കിയപ്പോൾ ആരൊക്കെയോ നടക്കാൻ പോകുന്നതു കണ്ടു… കുറച്ചു മാറി ഒരു ചെറിയ പുഴ ഒഴുകുന്നതു കാണാം..അവിടെ ഒരു പാലം ഉണ്ട്.രാവിലെ ആയതു കൊണ്ട് റോഡിൽ വാഹനങ്ങൾ കുറവാണ്…ആ പാലത്തിന്റെ രണ്ടു വശത്തും ലൈറ് ഇട്ടിരിക്കുന്നു കൊണ്ട് കാണാൻ ഒരു പ്രതേക ഭംഗി ഉണ്ട്.. കുറച്ചു നേരം അതൊക്കെ നോക്കി നിന്നു..ഹോ പോസിറ്റീവ് വൈബ്.. ഇന്നത്തേക്ക് ഇതു മതി… ആദി കണ്ണു അടച്ചു കുറച്ചു നേരം നിന്നു.. ചുണ്ടുകൾ ആദി പോലും അറിയാതെ വിടർന്നു.. മനസും ചുണ്ടും ഒരേ പോലെ പറഞ്ഞു…കനി ……. അവൾ ഇപ്പോ എന്തു ചെയ്യുക ആകും.. പോയി നോക്കിയാലോ.. എന്തിന് വേണ്ട.. പക്ഷേ മനസു പറയുന്നു വേണം വേണം ആദി.. അവളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല… ആദി വേഗം ഹാളിലേക്ക് നടന്നു.. അകത്തു കയറിയപ്പോൾ അടുക്കളയിൽ നിന്നും തട്ടും മുട്ടും കേട്ടു.. ഹാ.. പെണ്ണു എണീറ്റു നെഞ്ചു പട പടാന്നു ഇടിക്കുന്നു.. കലുകൾക്കു വേഗത ഏറുന്നു…

അവിടെ ചെന്നപ്പോൾ കനി പുറം തിരിഞ്ഞു നിൽക്കുന്നതു കണ്ടു… കുറച്ചു കൂടി അടുത്തു ചെന്നപ്പോൾ അരിപ്പൊടി കൊണ്ട് സ്ലാബിൾ എന്തോ വരയ്ക്കുന്നത് കണ്ടു… ആദി വന്നതോന്നും കനി അറിഞ്ഞില്ല..പുറകിൽ ആരോ നിൽക്കുന്ന പോലെ തോന്നി തിരിഞ്ഞ് നോക്കിയപ്പോൾ ആദി.. സാർ നീങ്കളാ… ഉം.. എപ്പോവും നീങ്ക പിന്നാടി വന്ത് എന്നെ ഭയമെടുത്തുങ്കേ പിന്നെ എനിക്കു നിന്റെ പുറകിൽ നടപ്പ് അല്ലേ പണി… ആമാ എപ്പോവും അപ്പടി താനാ… ടി കുറച്ചു സോഫ്ട് ആയി പെരുമാറി എന്നു പറഞ്ഞു തലയിൽ കേറാൻ വന്നാൽ ഉണ്ടല്ലോ.. ആദിടെ മട്ടു മാറിയപ്പോൾ കനി ഒന്നു പേടിച്ചു..വേഗം തന്നെ ഒരു കപ്പ് എടുത്തു ചായ അതിലേക്കു പകർന്നു എടുത്തു ആദിക്കു നേരെ നീട്ടി… വേണ്ട.. ഞാൻ ബ്രെഷ് ചെയ്തിട്ടില്ല.. കനി ചായ കയ്യിൽ പിടിച്ചു തന്നെ നിന്നു.. നീ എന്താ ഒളിമ്പിക്‌സിൽ ദീപശിഖ പ്രയാണം നടത്താൻ പോകുന്നുണ്ടോ.. ഇല്ല.. പിന്നെ… ഞാൻ പറഞ്ഞില്ലേ ഞാൻ പല്ലു തേച്ചിട്ടില്ല അതു കൊണ്ടു ഇപ്പൊ ചായ വേണ്ട… ഉം.. കനി എടുത്ത ചായ അവിടെ വച്ചു..

പിന്നെ നിന്നോട് ചന്തു എന്തെങ്കിലും ചോദിച്ചാൽ നിനക്ക് ഒന്നും അറിയില്ല എന്ന് പറയണം കെട്ടോ.. എന്നത്..ചന്തു അണ്ണൻ എന്തു ചോദിക്കാൻ ആണ്.. തേങ്ങ… തേങ്ങയാ.. അതു അണ്ണനു എന്തിനാ.. പുഴുങ്ങി തിന്നാൻ.. സാർ എനക്ക് പുരിയലെ… ടി പൊട്ടി.. അവൻ നിന്നോട്‌എന്തു ചോദിച്ചാലും നീ അവനോടു ഒന്നും പറയേണ്ട.. അതായത് ഇന്നലെ നടന്ന ഒരു കാര്യവും അവൻ അറിയരുത്.. കേട്ടോ.. ഉം.. ആദി കനിയുടെ കുറച്ചു കൂടി അടുത്തേക്ക്‌ വന്നു.. ഇനി അറിഞ്ഞാൽ .. അറിഞ്ഞാൽ .. ഇല്ല നീ പറയില്ല എനിക്കു അറിയാം.. സൊല്ലമാട്ടേ സാർ.. ഗുഡ്… ഇപ്പൊ തന്നെ അവൻ എന്നെ നിന്റെ പേരു പറഞ്ഞ് ആണ് വാരുന്നത്..കുറച്ചു കൂടി കഴിയട്ടെ ഞാൻ തന്നെ പറയാം. കെട്ടലോ ഉം.. പിന്നെ ഞാൻ വന്നപ്പോൾ നീ എന്തു ചെയ്യുക ആയിരുന്നു.. അതു.. കോലം പൊട്ടിട്ടു ഇരുന്നത്.. നിൻക്കു വേണമേങ്കിൽ ഫ്രിന്റിൽ കോലം ഇട്ടോ… നിജമാവ..നീങ്ക പോയ് സൊല്ലറത് താന.. എന്തിനു.. നിനക്കു വേണമെങ്കിൽ മതി.. വേണം സാർ.. ഉം… ആദി അകത്തേക്ക് പോയപ്പോൾ സന്തോഷം കൊണ്ട് തുള്ളി ചാടാൻ ആണ് തോന്നിയത്.. ആദി സാർകിട്ടേ പെർമിഷൻ കടച്ചിരിക്കു അതും കോലം പോടറുത്തിക്കു.. അമ്മാ.. അവ്വളോ സന്തോഷം..

സാർക്ക് എന്നാ ആച്ചു.. കുറച്ചു മൂന്നാടി തിമിരു പിടിച്ചു പേസി ഇപ്പൊ സോഫ്റ്റ്..ഇവർ എന്ന ക്യാര്യക്റ്റർ എന്നു എന്നും പുരിയലെ.. എന്നാലും കൊഞ്ചം 🦋🦋 അൻപ് 🦋🦋 ഇരിക്ക്… കനി വേഗം തന്നെ കുറച്ചു അരിപ്പൊടി എടുത്തു ഒരു പാത്രത്തിൽ വച്ചു കുറച്ചു നനച്ചു.. വേഗം വാതിൽക്കലേക്ക് പോയി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തു എണീറ്റ് വരുമ്പോൾ അരിപ്പൊടി കോലം ഇടുന്ന കനിയെ ആണ് കണ്ടത്.. ആഹാ.. സൂപ്പർ കണി.. എന്താ അണ്ണാ.. ഇന്നത്തെ കണി കൊള്ളാം എന്നു.. അപ്പടിയ.. ആ അപ്പടി.. ഉം.. എന്ത് പറ്റി കനി ഇന്ന് സന്തോഷത്തിൽ ആണല്ലോ.. ആദി നേരത്തെ പോയോ.. അണ്ണാ.. വേണ്ട.. ഉം.. ആദി സാർ ഉള്ളെ ഇരിക്ക്.. പല്ലു തേക്കാൻ പോയി.. നന്നായി..വേഗം തന്നെ ഈ സാദനം തുടച്ചു കളയാൻ നോക്ക് അവനു ഇതൊന്നും പിടിക്കില്ല.. അയ്യോ അണ്ണാ സാർ ഇട്ടോളാൻ പറഞ്ഞു.. ആരാ.. ആദിയോ ആ.. ആണോ… അതേ അണ്ണാ ..നിജം ഒക്കെ.. കർത്താവേ ഇന്നലെ കുടിച്ചതിന്റ കേട്ടു പോയി കാണില്ല അതാകും അവൻ കോലം ഇട്ടോളാൻ പറഞ്ഞുന്നു..പാവം പെണ്ണ് ശോ..ഇനി വരുന്നത് കാണാം അല്ല കനി ഇതു എന്തു കോലം ആണ്.. ഇതു പടി കോലം ആണ്.. പടി കോലോ..

ഉം…ലക്ഷ്മി പടി കോലം.. വേറെയും ഉണ്ട് കൊള്ളാലോ…വേറെയും ഉണ്ടോ ഉം.. അണ്ണാ ഇനി വരലക്ഷ്മി കോലം,ഐശ്വര്യ ലക്ഷ്മി കുബേര കോലം, അങ്ങനെ വേറെയും ഉണ്ട്.. ഓഹോ.. അയ്യോ അണ്ണാ വാ ഞാൻ ചായ എടുക്കാം.. ഉം… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എല്ലാം എടുത്തു വച്ചിട്ട് ആദിയും ചന്തുവും കഴിക്കാൻ വരാൻ വേണ്ടി കനി കാത്തിരിക്കുമ്പോൾ ആണ് ആദി വിളിക്കുന്നു എന്നു ചന്തു വന്നു പറഞ്ഞതു.. എന്താ അണ്ണാ. അറിയില്ല കനി അവിടെ അടിച്ചു വരാൻ കേറിയോ. ഉം.. ആദി അവിടെ ഉണ്ടായില്ലേ അപ്പോ. ഇല്ല … സാർ കുളിക്കാൻ കേറിയപ്പോൾ ആണ് ഞാൻ ചെന്നത്.. ആണോ.. എന്തോ അവിടെ വച്ചതു കാണാൻ ഇല്ലെന്നു പറഞ്ഞു ദേ അവിടെ കിടന്നു ചാടുന്നുണ്ട്.. അയ്യോ ഞാൻ ഒന്നും എടുത്തില്ല.. ഞാനും പറഞ്ഞു… അവനു അതു പോര.. പോയി രണ്ടു കൊടുത്തിട്ട് ഇങ്ങോട്ടു ഓടി പോരെ.. അണ്ണാ.. ചെല്ലു.. ഇല്ലെങ്കിൽ ഇവിടേക്ക് വരും ദേഷ്യം കൂടത്തെ ഉള്ളൂ.. ഉം.. പിന്നെ കനി ഒന്നും നോക്കണ്ട ഇങ്ങോട്ട് കിട്ടുന്ന അതേ പഞ്ചിൽ തിരിച്ചു കൊടുത്തോ.. ഒട്ടും പേടിക്കേണ്ട ഞാൻ ഇവിടെ ഉണ്ട്.. ഉം… കനി പേടിച്ചു ആണ് അകത്തേക്ക് ചെന്നത്..ആദി എന്തോ അലമരയിൽ നിന്നും എടുക്കുന്നതു കണ്ടു..

സാർ.. കനി വിളിക്കുന്ന കേട്ടപ്പോൾ ആദി തിരിഞ്ഞ് നോക്കി. ഹാ.. നീ വന്നോ.. സാർ എന്താ.. കാണാതെ പോയി എന്ന് ചന്തു അണ്ണൻ പറഞ്ഞു.. ഹാ.. കാണാതെ പോയി. എന്താ.. എന്റെ വാച്ച്..ഇന്നലെ ഊരി വച്ചിട്ട് കണ്ടില്ല.. നീ എടുത്തോ.. എനിക്കു എന്തിനാ സാറിന്റെ വാച്ച്.. ടി.. ചോദ്യം ചോദിക്കുമ്പോൾ അതിൽ കേറി പിടിച്ചു പിന്നെയും ഒരു ചോദ്യം വേണ്ട.. ഞാൻ കണ്ടില്ല.. വടി പോലെ നിൽക്കാതെ നോക്കി താടി.. എനിക്കു കോളേജിൽ പോകാൻ ഉള്ളതാ.. കനി വേഗം വന്നു മേശയുടെ മുകളിലും താഴെയും നോക്കി..സംശയം തോന്നി മേശ വലിപ്പ് തുറന്നു നോക്കിയപ്പോൾ അതിൽ ഇരിക്കുന്നു.. ദേ സാർ സാറിന്റെ വാച്ച്. എവിടെ നോക്കട്ടെ … ആദി പെട്ടെന്ന് അവളുടെ അടുത്തേക്ക് വന്നു..വാച്ച് കയ്യിൽ നിന്നും മേടിച്ചു അവളെ ഭിത്തിയോട് ചേർത്തു വച്ചു.. സാർ.. പ്ലീസ് പതുക്കെ..അപ്പുറത്ത് ചന്തു ഉണ്ട്.. വാച്ച്.. അതു ഞാൻ തന്നെ അവിടെ വച്ചതാ.. ഇന്നലെ മുതൽ നിന്നെ ഒന്നു അടുത്തു കിട്ടാൻ പറ്റിയില്ല… അതിനു സാർ എന്നെ കള്ളി ആക്കിയില്ലേ.. ഞാനോ എന്തിന്… ചന്തു അണ്ണനോട് ഞാൻ സാറിന്റെ എന്തോ എടുത്തു എന്നു പറഞ്ഞു. ഓഹോ അതാണോ.. അതു നിന്നെ വരുത്താൻ വേണ്ടി ചുമ്മാ പറഞ്ഞതാ..

വിട്.. സാർ.. നീ ഒന്നു അടങ്ങി നിക്ക് കനി.. ആദി അവളെ ബ്ലോക്ക് ചെയ്തു നിർത്തി.. എന്നിട്ട് അവളുടെ കവളിൽ കൂടി വിരൽ ഓടിച്ചു.. ഞാൻ ഇന്ന് ലീവു എടുക്കട്ടെ… സാർ ലീവു എടുക്കുന്നതിനു എന്നോട് എന്തിനാ ചോദിക്കുന്നത്.. അല്ല ഇന്നലത്തെ പോലെ നമുക്കു മിണ്ടിയും പറഞ്ഞു ഇരിക്കാം.. വേണ്ട.. എനിക്കു ബുക്ക് ഷോപ്പിൽ പോകണം. ആദി ദേഹത്തേക്ക് ചാഞ്ഞുവരുന്നത് കണ്ടു കനി വേഗം ആദിയുടെ നെഞ്ചിൽ രണ്ടു കൈയും കൊണ്ട് തടഞ്ഞു നിർത്തി…ആദിക്കു അതു കണ്ടപ്പോൾ ദേഷ്യം വന്നു.. ഷോപ്പിൽ നിന്റെ മരിച്ചു പോയ പാട്ടി വരാം എന്ന് പറഞ്ഞോടി..അവളെ ഒരു ഷോപ്പ്..നിന്റെ ഷോപ്പിൽ പോക്ക് നിർത്താൻ എനിക്കു അറിയാം.. ശരിയാ സാറിനു അതിനു സാധിക്കും.. പിന്നെ സാർ പോകേണ്ട എന്നു പറഞ്ഞാൽ ഞാൻ പോകില്ല..കാരണം സാർ ഇവിടെ നിന്നും ഇറക്കി വിട്ടാൽ എനിക്കു പോകാൻ വേറെ ഇടം ഇല്ലല്ലോ.. ഞാൻ.. സാർ ഒക്കെ വലിയ ആളുകൾ ആണല്ലോ.. വലിയ ജോലി .വലിയ ആള്..

എനിക്ക് വലിയ പഠിപ്പും ജോലിയും ഇല്ല..സാർ എന്നെ ഇവിടെ എന്ത് ചെയ്താലും ആരും ചോദിക്കില്ല.. ഞാൻ വെറുതെ പറഞ്ഞതു ആണ് സോറി..നീ കരയാൻ വേണ്ടി പറഞ്ഞതു അല്ല.. ഇല്ല എനിക്കറിയാം .. അതേ ഞാൻ. ഇല്ല ഞാൻ ഇന്ന് പോകുന്നില്ല..സാറിനു ഇഷ്ടം പോലെ ചെയ്‌തോ.. എനിക്ക് സമ്മതം ആണ്..സാറിന്റെ ചെലവിൽ അല്ലേ ഞാൻ…അപ്പോൾ സാർ പറയുന്നത് അല്ലേ കേൾക്കേണ്ടത്.. കനി മതി.. നീ പൊക്കോ ഞാൻ വെറുതെ പറഞ്ഞതു ആണ്.. പിന്നെ ജോലി ചെറുതോ വലുതോ അല്ല കാര്യം നമ്മൾ മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ പഠിക്കണം..സ്ത്രീകൾ വീട്ടിൽ മാത്രം അടങ്ങി ഇരിക്കണം എന്നൊന്നും എനിക്കില്ല.. ഫ്രീഡം എല്ലാർക്കും ഒരേ പോലെ ആണ്.. ഉം.. ശരി നീ പൊക്കോ പിന്നെ ഇന്ന് ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം.. ഉം. കനി വേഗം അവിടെ നിന്നും പുറത്തേക്ക് നടന്നു.. മുറിക്ക് പുറത്തു ഇറങ്ങി.. പിന്നെ ഓടി ചെന്നു അടുക്കളയിൽ ആണ് നിന്നതു.. സാരി തലപ്പു കൊണ്ടു കണ്ണുകൾ തുടച്ചു.. പിന്നെ ഒറ്റ ചിരി ആയിരുന്നു.. മോനെ ആദി സാറേ എനിക്കു അറിയാം നിങ്ങളെ നിലയ്ക്ക് നിർത്താൻ… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

കഴിക്കാൻ ആദി വിളിച്ചപ്പോൾ വിശപ്പ്‌ ഇല്ലെന്നു പറഞ്ഞു പോയില്ല..കനിയുടെ മട്ടും ഭാവവും കണ്ടു ആദി പിന്നെ നിർബന്ധിചില്ല..ആദി പോയി കണ്ടപ്പോൾ കഴിക്കാൻ ഉള്ളത് വേറെ പാത്രത്തിൽ എടുത്തു.. അതേ ആദി സാർ ടീച്ചർ ആണെങ്കിൽ ഞാൻ അവിടത്തെ പ്രിൻസിപ്പൽ ആണ്.. മൂന്നു പേരും ഒരുമിച്ച് ആണ് ഇറങ്ങിയത്..വണ്ടിയിൽ കയറാൻ ആദിയും ചന്തുവും കുറെ നിർബന്ധിച്ചപ്പോൾ ആണ് കേറിയത് ..അതും ബാക്കിൽ.. ആദി സാർ ഫ്രിന്റിൽ കേറാൻ പറഞ്ഞതു കൊണ്ട് തന്നെ ബാക്കിൽ കയറി… ചന്തു അണ്ണൻ ആണ് വണ്ടി ഓടിച്ചത്.. ഇടക്ക് ഇടക്ക് ആദി കനിയെ നോക്കുന്നത് കണ്ടപ്പോൾ കനി സങ്കടം അഭിനയിച്ചു പുറത്തേക്ക് നോക്കി ഇരുന്നു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………….തുടരും…….

അൻപ്: ഭാഗം 23

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story