അൻപ്: ഭാഗം 3

അൻപ്: ഭാഗം 3

എഴുത്തുകാരി: അനു അരുന്ധതി

എന്താടാ അവിടെ കലിപ്പ് ആണോ…!! ഉം.. നിനക്ക് പറഞ്ഞു കൂടെ..!! ഞാൻ പറഞ്ഞു വിശ്വാസം ഇല്ല..! ദാ പിടി..!! എന്താടാ …എന്താ പറഞ്ഞതു…!! എന്നും പറയുന്ന പോലെ നന്നാകാൻ..!! നീ എവിടെ ആണെന്ന് ചോദിച്ചോ…?? ഉം.. അഭിടെ കൂടെ എന്നു പറഞ്ഞു..!! അഭിജിത്ത് ഇനി മാറ്റി പറയോ..?? ഇല്ല അവനു വേണ്ടി ആണല്ലോ ..നമ്മൾ ഇവിടെ വന്നത്..!! കാര്യം നിന്റെ അനിയൻ ആണെങ്കിലും അവന്റെ പോക്ക് അത്ര ശരിയല്ല..!! എന്തോ തരികിട പണി അവനു ഇവിടെ ഉണ്ട്..!! ഉം.. ഞാൻ ചോദിച്ചു അവൻ ഇല്ല എന്നു പറഞ്ഞു..!! നിനക്കു ഉള്ള സ്നേഹം ഒന്നും അവനു ഇല്ല.. അല്ലെങ്കിൽ ഇത്ര നേരം ആയി ഒന്നു വിളിച്ചു കൂടെ ഇല്ല..!! ഉം.. അല്ല സ്വന്തം അനിയൻ അല്ലേ….! വിളിച്ചു പറഞ്ഞു സുഖ വിവരം അന്നെഷിക്കാൻ..!! ചന്തു… മതി നിർത്തൂ..!! ഞാൻ നിർത്തി….!! 🦋🦋🦋🦋🦋

ടാ ബ്രേക്ക് ഇട്ടു മനുഷ്യനെ കൊല്ലല്ലേ..!! എന്താടാ നോക്കുന്നത്…!! ഈ പുറകിൽ ഇരിക്കുന്ന സാദനത്തിനെ എന്തു ചെയ്യണം..!! എന്ത് ചെയ്യാൻ … ഫ്ലാറ്റ്ലേക്ക് കൊണ്ട് പോകുന്നു..!! എന്നിട്ട്‌… അവിടെ താമസിക്കുന്നു.. ഓഹോ… ആരെങ്കിലും ചോദിച്ചാൽ എന്തു പറയണം..!! എന്തു ചോദിക്കാൻ..!! ടാ മണ്ട… രണ്ടു അവിവാഹിതരായ ചെറുപ്പക്കാർ താമസിക്കുന്ന ഫ്ലാറ്റിൽ ഇവളെ കൊണ്ടു പോയി താമസിച്ചാൽ അവിടെ ഉള്ളവർ ചോദിച്ചാൽ എന്തു പറയും എന്ന്…!! നിന്റെ പെങ്ങൾ ആണെന്ന്.. പറയാം.. എന്റേയോ..!! ബെസ്റ്റ് ടാ എനിക്ക് ഒരു അനിയൻ മാത്രമേ ഉള്ളു എന്നു എല്ലാർക്കും അറിയാം..!! അപ്പോൾ ഇവളെ കൊണ്ട് പോയാലോ..!! ശരിയായ.. എങ്കിൽ വകയിൽ എന്റെ പെങ്ങൾ ആയി വരും എന്നു പറയാം..!!

ഹോ.. ടാ നിന്റെ പെങ്ങൾ.. അതു മതി..!! ആ മണിയൻ പിള്ളയും പീറ്റർ അങ്കിളും സുമതി ആന്റിയും നമ്മളെ സംശയത്തൊടെ ആണ് നോക്കുന്നത്.. അപ്പോൾ ആണ് അവന്റെ വക…!! ശരി അളിയ. എന്റെ പെങ്ങൾ..!! ഉം… പിന്നെ ഇവളുടെ തമിഴ് ആണ് ഒരു പ്രോബ്ലം…!! അതു… അച്ഛൻ കുറച്ചു നാൾ തമിഴ് നാട്ടിൽ ഉണ്ടായിരുന്നു എന്ന് പറയാം..!! നീ ഒന്നും പറയണ്ട.. ഞാൻ പറഞ്ഞു കൊള്ളാം..!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ടാ എത്തി.. ഇറങ്ങി വാ.. ഹോ നമ്മുടെ നാട്ടിൽ എത്തിയപ്പോ എന്താ ഒരു സുഖം … സുഖം പിടിച്ചു ഇവിടെ നിൽക്കാതെ അകത്തു ഇരിക്കുന്ന സാദനം ആരും കാണാതെ അകത്തേക്ക് ഒന്നു കൊണ്ട് പോകാമോ..!! അയ്യോ നോം അതു മറന്നു..!! കെണി… ചെ കനി.. ഇറങ്ങി വാ വീട് എത്തി…!! അണ്ണാ… അയ്യോ മലയാളം..! അരുത് കനി.. ചേട്ടാ… ഇതു എവിടെ ആണ്..!! കൊച്ചി…!!

വാ നേരം വെളുത്തു വരുന്നേ ഉള്ളൂ .. ശുഭ മുഹൂർത്തം നോക്കി അകത്തു കയറാം…!! എന്താ ടാ ചന്തു…മുഹൂർത്തം നോക്കി അകത്തു കയറാൻ ഇവളെ ഇവിടേക്ക് കെട്ടി കൊണ്ടു വന്നതാണോ…!! ടാ ഞാൻ ഉദ്ദേശിക്കുന്നത് ആ രാഹുവും കേതുവും ഒക്കെ ഉണരും മുൻപ്..!! അത് ആരാ..? പീറ്റർ അങ്കിൾ. സുമതി ആന്റി ആൻഡ് ടീം…!! ഉം… നി വരുന്നില്ലേ…! ടാ നോക്കിക്കേ ഒന്നു ഇവിടെ നിന്നും മാറിയാൽ ആരെങ്കിലും വണ്ടി പാർക്ക് ചെയ്യും..!! ഈ ബൈക്ക് എതവന്റെ ആണോ… ഒന്നു മാറ്റി വണ്ടി പാർക്ക് ചെയ്യ്തു വരാം.. നീ അവളെയും കൂടി അകത്തേക്ക് പൊക്കോ..!! ടി ഇങ്ങോട്ടു ഇറങ്ങി വാ… ആരെങ്കിലും കാണുന്നതിനു മുൻപ് കേറി പോകാൻ നോക്ക്..!! ആദി… മതി ടാ. വാ കനി.. ആദി ചേട്ടൻ വരും…!! വാ.. അഞ്ചാം നിലിയിൽ ആണ്… ലിഫ്റ്റിൽ പോകാം..!! അയ്യോ എനക്ക് വന്തു ലിഫ്റ്റ് ഭയം…

അയ്യോ സ്റ്റെപ്പ് കേറി അവിടെ എത്തുമ്പോൾ ഉച്ച ആകും..! ഞാൻ ഇല്ലേ പെങ്ങളെ..!! ഉം.. നാൻ വറേൻ…!! വാ…! ആദി.. സാർ എന്നാ ചൂടൻ.. അവർക്ക് നാൻ വന്നത് പുടിച്ചില്ല..!! അയ്യോ അവൻ ഒരു പാവം ആണ്…!!കണ്ടാൽ ഒരു റൗഡി ലുക്ക് ഉണ്ടെന്ന് ഉള്ളു…!! എന്താ പറയുക.. ആ പച്ച കോളന്ത മാതിരി…!! ആനാൽ പത്താലെ അപ്പടി യിരുക്കാതെ..!!!! ഇനി എന്തെല്ലാം പാക്കാൻ കിടക്കുന്നു…!! വീട്ടുക്കുള്ളേ യാരെല്ലാം ഇറുക്ക്…!! എന്റെ ആണോ..! ഉങ്കലുടെയും അവരുടെയും..!! എന്റെ വീട് കൂത്താട്ടുകുളം ആണ്… അവിടെ അമ്മച്ചി അപ്പച്ചൻ. പിന്നെ അനിയത്തി..!! അനിയത്തി പേര് എന്ന..!! മറിയാമ്മ ചന്തു, മറിയാമ്മ! അപ്പൻ ഇട്ട പേരും പള്ളിയിൽ ഇട്ട പേരും ഒന്നാ…..അപ്പാപ്പന്റെ പേര് ആണ് എനിക്ക്… തോമ..!! അപ്പോ ചന്തു പേര് എപ്പടി വന്താച്ഛ്..!! പഠിക്കുന്ന സമയം ഒരു നാടകം അഭിനയിച്ചു അതിൽ ഞാൻ ചന്തു ആയിരുന്നു.. പിന്നെ അങ്ങോട്ട്‌ അതായി എന്റെ പേര്…!!

മറിയാമ്മ അതു അവളെ വീട്ടിൽ വിളിക്കുന്ന പേര് ആണ്.. ശരിക്കും പേര് മറിയം..!! ഞാൻ ദേഷ്യം വരുമ്പോൾ മറിയാമ്മ എന്നു വിളിക്കും..!! ആദി സാറിനു..!! അവന്റെ അച്ഛനും മരിച്ചു പോയി.. അമ്മ ഉണ്ട്. ഒരു അനിയൻ ഉണ്ട് അഭിജിത്ത് തമിഴ് നാട്ടിൽ ആണ്..!പിന്നെ ഒരു അങ്കിൾ ഉണ്ട്..!! ദൈവമേ അങ്കിൾ ഇവിടേക്ക് വരാതെ ഇരുന്നാൽ മതിയായിരുന്നു..!! പഴയ സ്കൂൾ മാഷ് ആയിരുന്നു..!! ഇപ്പോൾ പെൻഷൻ ആയി വീട്ടിൽ കുത്തി ഇരിക്കുന്നു..!! ആദിക്കു ആരെ എങ്കിലും ഈ ഭൂമിയിൽ പേടിയും ബഹുമാനവും ഉണ്ടെകിൽ അതു അങ്കിളിനെ ആണ്..!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 വാ കനി ഇതാ ഫ്ലാറ്റ്…!! വേഗം കേറി വാ… ചന്തു അണ്ണൻ വാതിൽ തുറന്നു..തന്നു അകത്തു കേറിയപ്പോൾ കണ്ടു അടുക്കും ചിട്ടയും ഇല്ലാത്ത ഹാളിൽ പുസ്‌തകവും പേപ്പറും കൂട്ടി ഒരു വശത്തു ഇട്ടിരിക്കുന്നു…!!

സോഫയിൽ ആണെങ്കിൽ ഇട്ടു മാറിയ തുണികൾ വാരി ഇട്ടിരിക്കുന്നു..!! കനി…ദാ ആ മുറി യുസ് ചെയ്‌തോ..!! ഇത്ര യാത്ര ചെയ്തു വന്നതല്ലേ.. പോയി ഫ്രഷ് ആയിട്ട് വാ…!! എന്തെങ്കിലും വേണമെങ്കിൽ വിളിച്ചാൽ മതി….!! ഉം… പതിയെ വാതിൽ തുറന്നു അകത്തു കയറി… കുറെ നാള് അടച്ചിട്ട മുറി ആകും എന്നു തോന്നുന്നു..പഴയമണം മുറിയിൽ ആകെ ഉണ്ടായിരുന്നു… അത്യാവശ്യം സൗകര്യം ഉള്ള മുറി ആയിരുന്നു…!! മുറിയുടെ നടുക്ക് ഒരു കട്ടിൽ ഒരാൾക്ക് കിടക്കാം , ഒരു കബോട്, ഇടതു വശത്തു ബാത്റൂം ആണെന്ന് തോന്നുന്നു..! ജനലുകൾ എല്ലാം അടച്ചിട്ടിരിക്കുന്നു…!! ജീവിതത്തിൽ ആദ്യമായി ആണ് ഇതുപോലെ ഒരു മുറിയിൽ നിൽക്കുന്നതു തന്നെ…!

അവിടെ കോവിൽപെട്ടിയിലെ വീട്ടിൽ രണ്ടു മുറിയെ ഉണ്ടായിരുനുള്ളൂ.. അതിൽ ഒന്നിൽ മാമനും അണ്ണിയും കിടക്കും .മറ്റേ മുറിയിൽ കുട്ടികളും. പലപ്പോഴും ഞാൻ അടുക്കളയിൽ ആയിരുന്നു കിടന്നിരുന്നത്..!! അന്ന് ആ ചെറിയ മുറി അടുക്കളയിൽ രാത്രി ആരോടും പറയാതെ എത്ര സങ്കടങൾ കണ്ണു നീരായി പോയിട്ടുണ്ട്…!! എന്തു ചെയ്താലും അണ്ണി വഴക്ക് പറയും… ഇതുപോലെ ഫ്ലാറ്റ് നാട്ടിലും ഉണ്ട് അതിന്റെ മുൻപിൽ പൂ വിക്കാൻ എത്രയോ തവണ പോയിരിക്കുന്നു..!! പതിയെ എണിറ്റു അയ്യോ കുളിച്ചു മാറാൻ ഒന്നും ഇല്ല… എന്തു ചെയ്യും..!! ശോ …മുൻപിലെ കബോട് തുറന്നു നോക്കിയപ്പോ രണ്ടോ മൂന്നോ ജോടി ഷർട്ട് വച്ചിരിക്കുന്നുഅതിൽ ചെറിയ ഒരു മുണ്ടും ഷർട്ടും എടുത്തു.!!കുറച്ചു വലുതാ എന്നാലും വേണ്ടില്ല..

ഒന്നു കുളിച്ചില്ലെങ്കിൽ പിന്നെ എന്തിനു കൊള്ളാം..!! ദേഹത്തു തണുത്ത വെള്ളം വീണപ്പോൾ എന്തോ ഒരു സുഖം…. നാട്ടിൽ ആണെങ്കിൽ വെളുപ്പിന് കുളിച്ചു കോലം ഇടണം.. കഴിക്കാൻ ഉണ്ടാക്കണം.പൂ മേടിക്കാൻ ഓടണം…!! കാലത്തു വണ്ടി ഇല്ലാത്തതു കൊണ്ട്.. കൂടുതലും നടന്നു പോകും…!! തിരുച്ചു വന്നലോ കുട്ടികളെയും നോക്കണം അവരെ സ്കൂളിൽ അയക്കണം.. മാമന് കൊണ്ടുപോകാൻ തയ്യാറാക്കി എല്ലാം കൊടുക്കണം..! പിന്നെ അണ്ണി പറയുന്ന ജോലി എല്ലാം ചെയ്തു തീർത്തു പൂ കച്ചവടം…!! പൂ വിക്കാൻ ഒരു ആയിരം പേരെങ്കിലുംഉണ്ടാകും . ഓരോരുത്തരോട് കെഞ്ചിയാലെ ഒരു മുഴം പൂവ് മേടിക്കു…!! ഇന്നലെ ആദി സാറിനെ കണ്ടപ്പോൾ പൂ കൊടുക്കാൻ പോയതാ.. സാറ് പൂ എടുത്തു ഏറിഞപ്പോൾ ദേഷ്യം വന്നു…!! എന്തൊക്കെയോ ഞാൻ പറഞ്ഞു പോയി…!!

ഇപ്പൊ താ അയാളുടെ കൂടെ ഇവിടെ വന്നിരിക്കുന്നു…!! കുളിച്ചു മാറിയ വേഷം അപ്പോൾ തന്നെ ഉണക്കാൻ മുറിയിൽ വിരിച്ചിട്ടു…!! ഈ ഷർട്ട്‌ പാകം അല്ല എങ്കിലും മുഷിഞ്ഞതു ഇടണ്ടല്ലോ…!! കനി…. വാതിൽ തുറക്ക്…!! ചന്തു അണ്ണൻ.ആണെന്ന് സൗണ്ട് കേട്ടപ്പോൾ മനസിൽ ആയി.. ഞാൻ ചെന്നു വാതിൽ തുറന്നു.. ആഹാ.. കുളിച്ചു വേഷം ഒക്കെ മാറിയോ..അയ്യോ ഇതു ആദിടെ ഷർട്ടും മുണ്ടും ആണ്..!!! വേറെ ഇടാൻ ഒന്നും ഇല്ലല്ലേ…!! വഴി ഉണ്ടാക്കാം.. ഇപ്പൊ കഴിക്കാൻ വാ.. ഇന്നലെ ഒന്നും കഴിക്കാൻ പറ്റിയില്ലല്ലോ…!! അണ്ണാ ഞാൻ പിന്നെ കഴിച്ചൊളാം.. അതെന്താ ഞങ്ങളുടെ കൂടെ കഴിച്ചാൽ വാ.. ഡോ…!! കൂടെ വരാതെ ചന്തു അണ്ണൻ വിടില്ലെന്ന് അറിയാം…!! മടിച്ചു മടിച്ചു ആണ് അവിടേക്ക് പോയത്.. ആദി സാർ അവിടെ ഉണ്ടാകല്ലേ….!! എന്നു പ്രാർത്ഥിച്ചു കൊണ്ടാണ് നടന്ന് ചെന്നത്‌… അവിടെ ചെന്ന് നോക്കിയപ്പോൾ ദേ ഇരിക്കുന്നു…

ഹാ. കനി വാ ഇരിക്ക്…. ദാ ഇതു കഴിക്ക്…. ഞാൻ നോക്കിയപ്പോൾ ആദി സാർ എന്നെ നോക്കുന്നു.. മുഖത്തു ദേഷ്യം വന്നു നിൽക്കുന്നതു കണ്ടു…!! ടി… നിന്നോട് ആരു പറഞ്ഞു എന്റെ ഷർട്ടും മുണ്ടും എടുക്കാൻ…!! ആരോട് ചോദിച്ചിട്ടാടി എടുത്തതു… ആദി …ടാ ഞാൻ ആണ് കൊടുത്ത്… അവൾക്കു വേറെ ഡ്രെസ്സ് ഒന്നും ഇല്ലല്ലോ…!! അതിനു എന്റെ കൊടുക്കാൻ ആരാ ടാ പറഞ്ഞതു…!!! വേറെ ഇല്ലായിരുന്നു അതാ ടാ.. ഒരു ദിവസം പോട്ടെ.. നാളെ രാവിലെ കഴുകി വൃത്തിയാക്കി തിരിച്ചു തരും.. അല്ലെ കനി… പിന്നെ ഇനി അത് കത്തിച്ചു കളഞ്ഞേക്ക്… ആദി…!! നിന്റെ പെങ്ങൾ അല്ലേ അപ്പോൾ നിന്റെ സാദനങൾ കൊടുത്താൽ മതി…!! ശരി…!! കനി വന്നിരിക്കു…!! വാ ടാ ആദി കഴിക്കാൻ വരുമ്പോൾ ആണോ ഇതൊക്കെ പറയുന്നത്…!! ടി… എന്തിനാടി അവിടെ നിൽക്കുന്നത്..??

ഇനി നിന്നെ ഇതു കഴിപ്പിച്ചില്ല എന്നു പറഞ്ഞു ഇവൻ എന്നെ കുറ്റപ്പെടുത്താൻ ആണോ…!! ദാ കനി കഴിക്ക്… ദോശ,,സാമ്പാർ വേണോ അതോ ചട്ണി വേണോ..!! ഞാൻ എടുത്തോളം അണ്ണാ… കനി ഒരു മിനിട്ട് വീട്ടിൽ നിന്നും അമ്മച്ചി വിളിക്കുന്നു.. ഇപ്പൊ വരാം…!! ഇതോന്നു വിളമ്പി കൊടുക്കാമോ…!! പ്ലേറ്റ് പിടിച്ചു കുറച്ചു നേരം നിന്നു പിന്നെ പതുക്കെ പ്ലേറ്റിലേക്കു രണ്ടു ദോശ എടുത്തു വച്ചു…!! കൈ രണ്ടു വിറച്ചിട്ടു വയ്യ… എല്ലാം വിളിമ്പി തീർന്നതും…. ഞാൻ മുഖത്തു നോക്കി…എന്നെ കൊല്ലാൻ ഉള്ള ദേഷ്യം അവിടെ ഉണ്ടായിരുന്നു..!! ആള് പെട്ടെന്ന് എണീറ്റു… ഞാൻ ഞെട്ടി പുറകിലേക്ക് നീങ്ങി… പേടികൊണ്ടാണ്.. പുറകിൽ ഇരുന്ന ഫ്ലവർവേസ് വീണു പൊട്ടി…!! ടി…. എവിടെ നോക്കി ആടി നടക്കുന്നത്.. നിനക്കു കണ്ണു കാണില്ലേ…!! ഞാൻ.. ഞാൻ. കണ്ടില്ല..!! നിന്റെ കണ്ണു എവിടെ ആടി..

നാക്കു മാത്രം ഉണ്ടായാൽ പോര… എന്താടി മിണ്ടാത്തത്…!! നോക്കിയപ്പോൾ ആദി സാറ് നടന്നു വരുന്നു…! അടുത്തു വന്നു എന്റെ ഇരു തോളിലും പിടിച്ചു… ഞാൻ പുറത്തു പോയി വരുമ്പോൾ നിന്നെ ഇവിടെ കാണരുത്…!! കേട്ടല്ലോ…!! അതല്ല ചന്തു പറഞ്ഞതും കേട്ടു ഇവിടെ നിൽക്കാൻ ആണ് പ്ലാൻ എങ്കിൽ.. നിന്നെ കൊണ്ടു ഞാൻ അനുഭവിപ്പിക്കും…ഓർത്തോ…!!കേട്ടോടി…!! അല്ല…ആരും കഴിചില്ലേ..!! ചന്തു അണ്ണന്റെ ഒച്ച കേട്ടതും സാറ് എന്നെ വിട്ടു..!! ഇരു തോളും നന്നായി വേദനിക്കുന്നുണ്ടായിരുന്നു… കനി.. അയ്യോ ഇതു എങ്ങനെ പൊട്ടിയത്… ടാ ആദി….!! എന്താടാ.. കനി അവൻ എന്താ പറഞ്ഞതു… ഇതു എങ്ങനെ പൊട്ടിയത്… ചന്തു ഞാൻ ഇപ്പൊ വരാം… കനി വാ അതു പിന്നെ ശരിയാക്കാം.. വന്നു ഇരിക്ക്.. ചന്തു അണ്ണൻ വിളിച്ചിട്ടും ഇരിക്കാൻ തോന്നിയില്ല..!! കനി …കഴിക്ക്… വേണ്ട അണ്ണാ പസിക്കലേ…!! 🦋🦋🦋🦋

കനി… എന്താ വാതിൽ അടച്ചു ഇരിക്കുന്നത്… ആദി സാർ അവൻ യൂണിവേഴ്‌സിറ്റി വരേ പോയേക്കുവ എങ്കേ പോച്ച് അണ്ണാ.. ജോലി കാര്യത്തിനു ഇന്ന് വരലെ…?? എന്താ.. ഇന്ന് വരില്ലേ… വരും വരും… അണ്ണാ എനിക്ക് ഒരു വേല വാഗി കൊടുക്ക മുടിയുമാ… എന്തേ ഞാൻ പൊക്കോളം… പെട്ടന്നു എന്തു പറ്റി…!! ആദി ഇന്നലെ അങ്ങനെ പറഞ്ഞതു കൊണ്ടാണോ… അതു കാര്യം ആക്കണ്ട…!! അവര് …. രാവിലെ അവൻ എന്തെങ്കിലും പറഞ്ഞൊ ഇല്ല… അയ്യോ കനി കരയല്ലേ നോക്കട്ടെ സാരമില്ല… ഞാൻ അന്നേഷിച്ചു പറയാം…!! കണ്ണു തുടക്ക്…!! നീ എന്നെ അണ്ണൻ എന്നല്ലേ വിളിക്കുന്നെ ഞാൻ അണ്ണൻ തന്നെ ആണ്…!! ഉം….!! ഹാപ്പി ആയി ഇരിക്കണം കേട്ടോ… പിന്നെ വെറുതെ ഇരിക്കേണ്ട കിച്ചനിലേക്ക് വാ ഉച്ചക്ക് ഞാൻ ആണ് പാചകം… അണ്ണാ എനക്കു ഇവിടെ മുടിയാത്‌.. ഞാൻ പൊക്കോട്ടെ..!! എവിടേക്ക്… ആരും എവിടേക്കും പോകുന്നില്ല… കേട്ടല്ലോ..!! ഇനി അതേ പറ്റി ഒന്നും പറയണ്ട…!! 🦋🦋🦋🦋

ഹോ ഇന്ന് കനി ഉള്ളത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു .. ആദി സാറിനു.. അവൻ വേണമെങ്കിൽ തിന്നോളും അല്ല പിന്നെ ..വേണ്ടെങ്കിൽ വേറെ ഉണ്ടാക്കി കഴിക്കട്ടെ..!! നീങ്ക ഭയങ്കര മാന ആള്.. ആണോ…. ആമ…അണ്ണാ… അയ്യോ ആരോ ഡോർ ബെൽ അടിക്കുന്നു.. നീ പോയി അകത്തു ഇരുന്നോ…!! ഉം… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അല്ല ദേവി ചേച്ചി…. എന്താ ഇവിടെ…!! ഞാൻ ക്ലീൻ ചെയ്യാൻ വന്നതല്ലേ സാറേ… ആണോ.. അയ്യോ പറയാം മറന്നു ഞാൻ ഇന്ന് രാവിലെ ഇവിടെ ഫുള്ളും ക്ലീൻ ചെയ്തായിരുന്നു… സാറോ… അതേ ഞാൻ തന്നെ… ഉം.. എന്തു ഉം…. അതേ ഇനി പറഞ്ഞിട്ടു വന്നാൽ മതിട്ടോ അതെന്താ സാറേ പറഞ്ഞതു കേട്ടാൽ മതി ശരി സാറേ…!! എങ്കിൽ പൊക്കോ…!! ഈ സാറിനു എന്തു പറ്റിപോലും.. ജോലി എടുപ്പിച്ചു കൊല്ലുന്ന ആള് ആണ് … തിന്ന പത്രം പോലും എടുത്തു കഴുകാൻ മടിയുള്ള ആൾ തനിയെ ജോലി ചെയ്തു പോലും…

ഇതിൽ ഒരു കള്ളക്കളി ഉണ്ടല്ലോ…!!ഈ ദേവി അതു കണ്ടു പിടിക്കും..! പിന്നെയും ബെൽ അടിക്കുന്നത് കേട്ടു. ഹോ ഈ തള്ള പോയില്ലേ പിന്നെയും വന്നോ… ഇവർക്ക് ഞാൻ… ദേഷ്യത്തിൽ പോയി ഡോർ തുറന്നു.. ദേവി ചേച്ചി ഞാൻ പറഞ്ഞില്ലേ.. ഞാൻ ക്ലീൻ ചെയ്തു എന്ന്‌… എന്താടാ നീ ഇന്നലെ കഞ്ചാവ് അടിച്ചോ ഏത് ദേവി ചേച്ചിടെ കാര്യം ആണ് പറയുന്നത്… അയ്യോ …ഇതു എപ്പോ കെട്ടി എടുത്തു…!! നീ എന്നെ അകത്തേക്ക് കേറ്റില്ലേ…മാറി നിൽക്കെടാ….!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കഥ ബോർ ആണെങ്കിൽ വേഗം നിർത്താട്ടോ…!!….തുടരും…….

അൻപ്: ഭാഗം 2

Share this story