അൻപ്: ഭാഗം 32

അൻപ്: ഭാഗം 32

എഴുത്തുകാരി: അനു അരുന്ധതി

കനി പുറത്തേക്ക് പോയ ശേഷം ആദി അവൾ മേശമേൽ വച്ച ഗുളികകൾ നോക്കി കുറച്ചു നേരം നിന്നു.. പിന്നെ പതിയെ നടന്നു ചെന്നു വിൻഡോ തുറന്നു പുറത്തേക്ക് നോക്കി നിന്നു… സന്ധ്യയായി വരുന്നു..എല്ലാരും കൂടണയുന്ന നേരം ആണല്ലോ.. സന്ധ്യ ആകുമ്പോൾ ആണ് മനസിലെ സങ്കടം മുഴുവനും കൂടി പുറത്തേക്ക് വരുന്നത്..അത്ര നേരം പകൽ എന്തെങ്കിലും ഒക്കെ ആലോചിച്ചു നേരം പോകും.. പക്ഷേ ഈ സന്ധ്യ സമയം.. അറിയില്ല എല്ലാ ദുഖങ്ങളും പുറത്തേക്ക് വരുന്ന ഈ നേരം ആണെന്ന് തോന്നുന്നു… ആദി തിരികെ വന്നു ബെഡിൽ ഇരുന്നു.. താൻ പോലും അറിയാതെ നോട്ടം ആ മരുന്നുകളിലേക്ക് പോകുന്നതു ആദി അറിയുന്നു….

വാച്ചിൽ നോക്കിയപ്പോൾ സമയം 6.30… അമ്മക്ക് അവൾ ചായ കൊടുത്തു കാണുമോ.. കാണാൻ വഴി ഇല്ല.. എന്തോ ഓർത്ത പോലെ ആദി വേഗം ബെഡിൽ നിന്നും എണീറ്റു നേരെ നടന്നു.. ആദി മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി വരുന്ന വഴി അമ്മയുടെ മുറിയിലേക്ക് ഒന്നു നോക്കി .. വാതിൽ ചാരി ഇട്ടിരുകുന്നത് കണ്ടു..അമ്മ കിടക്കുവാകും.പിന്നെ നോക്കിയില്ല നേരെ അടുക്കളയിലേക്ക് നടന്നു.. അകത്തേക്ക് കയറിയപ്പോൾ അകത്തു നിന്നും പാത്രങ്ങൾ അനങുന്ന സൗണ്ട് കേട്ടു..ഇപ്പൊ ഈ നേരത്തു ആരാണോ..സുധ ചേച്ചി കനിയുടെ കൂടെ പോയി എന്നല്ലേ പറഞ്ഞതു.. ആദി അകത്തേക്ക് കയറിയപ്പോൾ കണ്ടു… അമ്മ ഒരു ഗ്ലാസ്സിൽ കാപ്പി എടുത്തു തിരിയുന്നു..

രണ്ടു പേരും നേരിൽ കണ്ടു.. ആദിയെ നേരെ കണ്ടപ്പോൾ ഒരു ഞെട്ടൽ അമ്മയുടെ മുഖത്തു ഉണ്ടായിരുന്നു.. ആദിയും അമ്മയെ അവിടെ പ്രതീഷിച്ചില്ല… നോക്കിയപ്പോൾ അമ്മ നേരെ നടന്നു വരുന്നു..ആദി പെട്ടെന്ന് തിരികെ നടക്കാൻ തുടങ്ങി..ആപ്പോൾ ആണ് അമ്മയുടെ കണ്ണാ എന്ന വിളി കേട്ടതു… പിന്നെ അവിടെ നിന്നു.. കണ്ണാ..മോനേ. ആദി തിരിഞ്ഞു നിൽക്കുന്നതു കൊണ്ടു അമ്മയുടെ മുഖത്തെ ഭാവം എന്താണെന്ന് ആദിക്കു അറിയാൻ പറ്റിയില്ല.. കണ്ണുകൾ ഇറുക്കി അടച്ചു ചുണ്ടുകൾ കൂട്ടി പിടിച്ചു ആദി അവിടെ തന്നെ നിന്നു..അമ്മ അടുത്തു വന്നു എന്ന് മസിലായി.. കണ്ണാ.. നിനക്ക് വയ്യെന്ന് മോള് പറഞ്ഞു ദാ ചുക്ക് കാപ്പി ഇതു കുടിക്കു കുറച്ചു ആശ്വാസം കിട്ടും.. ആദി അവിടെ തന്നെ അനങാതെ നിൽക്കുന്നതു കണ്ടപ്പോൾ അമ്മ കുറച്ചു നേരം അവിടെ നിന്നു…

പിന്നെ ആ ഗ്ലാസ് അവിടെ തന്നെ വച്ചു.. ആദിയെ കടന്നു പോകാൻ ഒരുങ്ങി … ആദി നോക്കിയപ്പോൾ അമ്മ തന്നെ കടന്നു പോകാൻ തുടങ്ങിതു കണ്ടു…. ആദി വേഗം അമ്മയെ വിളിച്ചു.. അമ്മേ… ആദിയുടെ അമ്മെന്നു ഉള്ള വിളി കേട്ടപ്പോൾ അമ്മ നിന്നു.. പിന്നെ പതുക്കെ ആദിയുടെ നേരെ തിരിഞ്ഞു നിന്നു.. രണ്ടു പേരും പരസ്പരം നോക്കി കുറച്ചു നേരം അവിടെ നിന്നു… ഒന്നും പറയാൻ പറ്റുന്നില്ല.. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…രണ്ടു പേരും സംസാരിക്കൻ വാക്കുകൾ തപ്പുന്ന പോലെ തോന്നി.. ആദി പതിയെ നടന്നു വന്നു അമ്മയുടെ തൊട്ടടുത്തു നിന്നു ..എന്നിട്ടു തന്റെ ഇടത് കൈ കൊണ്ട് അമ്മയെ ചേർത്തു പിടിച്ചു.. പിന്നെ വലതു കൈ എടുത്തു അമ്മയുടെ രണ്ടു കണ്ണുകളും തുടച്ചു കൊടുത്തു..

അമ്മ പതിയെ ആദിയുടെ നെഞ്ചിലേക്ക് തല ചാച്ചു വച്ചു… തന്റെ നെഞ്ചിനെ തുളച്ചു അമ്മുടെ കണ്ണുനീർ ഉള്ളിലേക്ക് വീഴുന്നതു ആദി അറിഞ്ഞു … കണ്ണാ.. ഉം.. അമ്മയോട് നിനക്ക് ഇപ്പോഴും ദേഷ്യം ആണോ.. അമ്മ ചോദിച്ചതിന് ആദി മറുപടി ഒന്നും പറഞ്ഞില്ല..ആദിയുടെ മറുപടി ഒന്നും കിട്ടാത്തത് കൊണ്ടു അമ്മ ആദിയുടെ നെഞ്ചിൽ നിന്നു പതിയെ തലഉയർത്തി നൊക്കി… ആദി കരയുക ആണെന് അമ്മ കണ്ടു.. കണ്ണാ..അമ്മയോട് ക്ഷമിക്കണേ മോനെ.. അമ്മേ.. ഞാൻ അല്ലേ അമ്മയോട് ക്ഷമ ചോദിക്കേണ്ടത്..ഞാൻ കാരണം അല്ലേ നമ്മുടെ ആമി നമ്മളെ വിട്ടു പോയത്.. അമ്മ ആദിയുടെ നെഞ്ചിൽ നിന്നും അകന്നു മാറി.. രണ്ടു കൈ കൊണ്ട് ആദിയെ അടുത്തേക്ക് ഒന്നുടെ പിടിച്ചു നിർത്തി.. നിയ് ഇതു പറയുമ്പോൾ അമ്മയുടെ നെഞ്ച് ആണ് മോനേ ഉരുകുന്നത്…. ഇനി ഇങ്ങനെ പറയരുത്‌.

അവൾക്കു ഈ ഭൂമിയിൽ അത്രയെ പറഞ്ഞിട്ടുള്ളൂ.. അതിനു ആരും ഒരു കാരണം അല്ല മോനെ..അമ്മക്ക് അതു മനസിൽ ആക്കാൻ വേറെ ആള് വേണ്ടി വന്നു .. രണ്ടു പേരും ഒന്നും മിണ്ടിയില്ല.. കുറച്ചു നേരം കഴിഞ്ഞപ്പോൾ അമ്മ തന്നെ സംസാരിച്ചു തുടങ്ങി.. ആട്ടെ കനി മോള് പറഞ്ഞു വയ്യെന്ന് അമ്മ ചുക്ക് കാപ്പി എടുക്കട്ടെ.. ഇപ്പൊ വേണ്ട അമ്മേ.. അതു പറഞ്ഞാൽ പറ്റില്ല.. അമ്മ വേഗം ആദിയുടെ നെഞ്ചിലും കഴുത്തിലും ഒക്കെ തൊട്ടു നോക്കി.. ചെറിയ ചൂട് ഉണ്ട്… കുറെ നേരം വെള്ളത്തിൽ കിടന്നോ.. അമ്മ അതു പറഞ്ഞപ്പോൾ ആദി അമ്മയുടെ നേരെ നോക്കി.. അമ്മയോട് ആരാ പറഞ്ഞതു.. അതോ ഉണ്ണി പറഞ്ഞു.. ഇല്ലാത്ത മോതിരം തപ്പി എന്റെ മോൻ വെള്ളത്തിൽ കിടക്കുവാന്നു.. ആദി അമ്മയെ നോക്കി ഒന്നു പുഞ്ചിരിച്ചു…

അത്രക്ക് ഇഷ്ടാണോ… ഉം.. ആദി ചമ്മി അമ്മയെ ഒന്നു നോക്കി.. പാവം ആണ് ട്ടോ..ആ കാന്താരി അമ്മക്ക് ഇഷ്ടായോ അവളെ.. ആദി അമ്മയോട് ചോദിച്ചു.. എന്റെ മോനു ഇഷ്ടായി പിന്നെ എനികേന്ത്യ… നല്ല കുട്ടി ആണ്.. ചെറിയ നാക്ക് ഒക്കെ ഉണ്ട്. അയ്യോ ചെറുത് അല്ല അവളെക്കാൾ വലിയ നാക്ക് ആണ്.. നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു എന്ന് ഉണ്ണി പറഞ്ഞു.. ഞാൻ… അതു അമ്മേ.. എല്ലാം അമ്മയോട് പറയാം..നമുക്ക് അവിടേക്ക് ഇരുന്നാലോ.. ഉം.. ആദി കൈ ചൂണ്ടിയ ഇടത്തേക്ക് അമ്മയും ആദിയും കൂടി നടന്നു… പിന്നെ രണ്ടു പേരും അവിടെ ഇരുന്നു… ആദി നടന്ന കാര്യങ്ങൾ എല്ലാം അമ്മയോട് പറഞ്ഞു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനിയും സുധയും കൂടി അംബലത്തിൽ നിന്നും വന്നു.. ഹോ എന്തു സൂപ്പര് സ്ഥലം ആണ് ചേച്ചി ഇവിടെ..

എനക്ക് റൊമ്പ പുടിച്ചു പോച്ചേ.. എങ്കിൽ ആദി മോനോട് ഇനി ഇവിടെ നിന്നും പോകേണ്ടെന് പറ.. അല്ലങ്കിലും ആദി മോനു എന്തിനാ ഒരു ജോലി.. നിങ്ങൾ ഇവിടെ നിന്നാൽ അമ്മക്കും ഉണ്ണി ചേട്ടനും ഒരു സന്തോഷം അല്ലേ..വയസ് ആയില്ലേ മോളെ അമ്മക്ക് ,,രണ്ടു ആണ്മക്കൾ ഉള്ളത് രണ്ടും രണ്ടു സ്ഥലത്തും..പാവം അമ്മ.. ഉം.. നീങ്ക സൊല്ലന്നത് ശരി താനെ.. ആനാൽ ആദി സാർ കിട്ടേ എപ്പടി ഇതെല്ലാം സോല്ലും.. അതൊക്കെ മോള് തരം കിട്ടുന്ന പോലെ അങ്ങോട്ട്‌ പറ..പിന്നെ ഞാൻ ഗേറ്റ് വരെ ഉള്ളൂട്ടോ കുമാരേട്ടൻ നേരത്തെ ചെല്ലണം എന്നു പറഞ്ഞതാ.. പക്ഷേ മോളുടെ വഴിപാടിന്റെ കാര്യം പറഞ്ഞതു കൊണ്ടാണ് ഞാൻ നിന്നതു.. ഉം.. പിന്നെ ഒരു കാര്യം മറന്നു …മോള് അഭി മോനെ കണ്ടിട്ടുണ്ടോ.. ഇല്ല.. അഭി മോൻ ഇവിടെ അധികം നിക്കാറില്ല ഇപ്പൊ ഇവിടേക്ക് വന്നിട്ടു കുറെ ആയി..

ഉം… ദാ.. ഇതു പിടി പ്രസാദം.. പിന്നെ നാളെ കാണാം.. ഗീതു മോളു രാവിലെ വരും കേട്ടോ സരി ചേച്ചി.. ഉം.. സുധ ചേച്ചി പോകുന്നതു നോക്കി കനി നിന്നു.. ചേച്ചി പറഞ്ഞതു ശരിയാ..എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ കഴിയുന്നത് ഒരുപാട് വിഷമം ആണ്..ഇതൊക്കെ ആ കാട്ടു പോത്തിനോട് നാൻ എപ്പടി സെല്ലുവേ.. കനി നടന്നു ചെന്നു വീട്ടിലേക്ക് കയറി..ഹാളിലും എവിടെയും ആരെയും കാണുന്നില്ല.. അമ്മ കിടന്നു കാണും ..ആദി സാർ വല്ല ബുക്കിലും തല ഇട്ടു ഇരിക്കുന്നുണ്ടാകും..അമ്മക്ക് മരുന്ന് കൊടുത്തോ ആവോ.. രണ്ടു പേരും കൂടി കൂട്ടുകൂടാൻ വേണ്ടി ആണ് ഇന്നത്തെ പൂജയും മറ്റും മുഴുവനും..കടവുളെ എല്ലാം നല്ലതിന് താനെ.. ഉന്നെനമ്പി താനെ ഇപ്പടി എല്ലാം സെയ്തതു അപ്പൊ നീങ്ക എൻ കൂടെ വേണം… സോന്നത് സരി താനെ..

കനി നേരെ അമ്മയുടെ മുറിയിലേക്ക് ആണ് പോയത്..മുറിയിൽ എത്തുന്നതിനു മുൻപ് തൊട്ടടുത്തള്ള ഒരു ചെറിയ ഹാളിൽ ഒരു ഊഞ്ഞാൽ കട്ടിൽ ഉണ്ട്.. അവിടെക്ക് വെറുതെ നോക്കിയതും കനി ഞെട്ടി പോയി.. ആദി സാറ് അമ്മയുടെ മടിയിൽ കിടക്കുന്നു.അമ്മ തല പതിയെ തടവി കൊടുക്കുന്നു.. കടവുളെ എന്ന ഇതു..അപ്പൊ സെറ്റ് ആക്കി.. റൊമ്പ നന്ദ്രി… കനി പതുക്കെ അവിടെ നിന്നും പോരാൻ തുടങ്ങിയപ്പോൾ ആണ് അമ്മ വിളിച്ചതു.. മോളെ… എന്താ അവിടെ തന്നെ നിന്നതു ഇവിടേക്ക് വരൂ.. അപ്പോൾ ആണ് ആദി അമ്മയുടെ മടിയിൽ നിന്നും തല പൊക്കി അവളെ നോക്കിയത്‌..ചരിച്ചു കൊണ്ടു അകത്തേക്ക് കയറി വരുന്ന കനി അമ്മയുടെ അടുത്തു വന്നു നിന്നു.. ആദി എണീറ്റു അവളെ ഒന്നു നോക്കി.. വാ മോളെ ഇവിടെ ഇരിക്ക്..

കനി അമ്മയുടെ അടുത്തു വന്നു നിന്നു.. ഇരിക്കുന്നതിനും മുൻപ് കയ്യിൽ ഉള്ള പ്രസാദം അമ്മയുടെ നേരെ നീട്ടി..അമ്മ അതിലേക്ക്‌ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ കനി അതിൽ നിന്നും ഒരു നുള്ള് ചന്ദനം എടുത്തു അമ്മയുടെ നെറ്റിയിൽ ഇട്ടു..പിന്നെ ഒന്നുടെ എടുത്തു ആദിയുടെ നെറ്റിയിലും ഇട്ടു കൊടുത്തു..പിന്നെ ആദിയും കനിയും ഇരുവശത്തായും അമ്മ നടക്കും ആയും ഇരുന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കഴിക്കാൻ ഇരുന്നപ്പോൾ ആണ് ഉണ്ണി അങ്കിൾ വന്നത് .എല്ലാരും കൂടി ഒരുമിച്ചു ഇരിക്കുന്ന കണ്ടപ്പോൾ അങ്കിളിനു ഒരുപാട് സന്തോഷം ആയി.. എല്ലാരും കൂടി ആണ് കഴിക്കാൻ ഇരുന്നത്.. എല്ലാർക്കും വിളിയമ്പിയ ശേഷം അമ്മ കനിയെ പിടിച്ചു അടുത്തു ഇരുത്തി.. ടാ.. ആദി നാളെ ആ ഗോപലൻ വരുമ്പോൾ നിയും കൂടി ഒന്നു വരണം കേട്ടോ .

അവന് എന്തോ അതിർത്തി തർക്കം.. നിയ് ഒന്നു അവിടെ വരെ വന്നു ഒന്നു പറഞ്ഞു കൊടുക്കണം കേട്ടോ.. വരാം അങ്കിൾ.. ആദി നോക്കുമ്പോൾ അമ്മയും കനിയും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു..തന്നെ അവൾ ഒന്നു നോക്കുന്നു പോലും ഇല്ല.. ഒന്നു രണ്ടു പ്രാവശ്യം വെള്ളം ചോദിച്ചപ്പോൾ ഉണ്ണി അങ്കിൾ ആണ് എടുത്തു തന്നത്.. പെണ്ണിന് എല്ലിന് കുറച്ചു ബലം വച്ചിട്ടുണ്ട്..സരിയാക്കാം.. അമ്മയെ ഇപ്പോൾ തന്നെ ഇവള് സ്‌നേഹിച്ചു കൊല്ലും അല്ലോ.. സാരമില്ല നിയ് ഇതൊക്കെ കഴിഞ്ഞു എന്റെ അടുത്തേക്ക് അല്ലേ വരുന്നത്..അപ്പൊ കാണിച്ചു തരാം … 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കഴിച്ച ശേഷം ആദി ഒരു സിഗരറ്റ് പുകച്ചു കൊണ്ടു നടുമുറ്റത്തു നിൽക്കുമ്പോൾ ആണ് കനി അതു വഴി വന്നത്.. കയ്യിൽ ഒരു ജഗ്ഗും ഉണ്ട്..

ആദി വേഗം സിഗരറ്റ് ദൂരേക്ക് വലിച്ചു എറിഞ്ഞു..എന്നിട്ടു അവളുടെ നേരെ ഓപ്പോസിറ് നടന്നു ചെന്നു.. അവൾ മുകളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ തന്നെ അവളെ വിളിച്ചു.. ടി..ഒന്നു നിന്നെ.. കനി പെട്ടെന്ന് അവിടെ നിന്നു. എന്താടി ഇതു.. ആദി കയ്യിൽ ഇരിക്കുന്ന ജഗ്ഗ് ചൂണ്ടി അവളോട്‌ ചോദിച്ചു.. കണ്ടില്ലേ തണ്ണി.. ആർക്ക്.. ഉണ്ണി മാമന് ..കുടിക്കാൻ. ഓഹോ.. എങ്കിൽ ഇതു കൊണ്ട് പോകേണ്ട.. അങ്കിൾ ഇപ്പൊ കിടന്ന് കാണും.. എന്നോട്‌ അവർ പറഞ്ഞു തണ്ണിവേണം എന്ന്.. ഓഹോ.. ഞാൻ കഴിക്കാൻ ഇരുന്നപ്പോൾ കുറച്ചു വെള്ളം എത്ര തവണ ചോദിച്ചു.. അപ്പൊ നീ എന്നെ മൈൻഡ് പോലും ചെയ്തില്ലലോ.. ഞാൻ കണ്ടില്ല.. ഉം.. ഏതായാലും നിയ് ഇതു കൊണ്ട് പോയി കൊടുത്തിട്ട് വേഗം റൂമിലേക്ക് വാ.. എന്താ സാർ.. എന്താന്ന് പറഞ്ഞാലേ നിയ് വരൂ..ഇല്ല.. അപ്പടി എല്ലാം ഇല്ല.. ദ വൻതിട്ടേൻ.. അതും പറഞ്ഞു അവൾമുകളിലേക്ക് പോകുന്നതു ആദി നോക്കി നിന്നു..

പിന്നെ മനസിൽ പറഞ്ഞു.. പോയിട്ട് വാടി.. നിൻക്ക് ഞാൻ വച്ചിട്ടുണ്ട്.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഉണ്ണി മാമന് തണ്ണി കൊടുത്തിട്ട് കനി നേരെ റൂമിലേക്ക് ചെന്നു..ആദിയെ അവിടെ ഏങു കണ്ടില്ല..വാതിൽ ഒന്നു പതുക്കെ ചാരി.. പിന്നെ കനി വന്നു ബെഡിൽ ഇരുന്നു… എന്നിട്ടു ബെഡിന്റെ നേരെ ഓപ്പോസിറ് വച്ചിരിക്കുന്ന അലമാരയിലെ കണ്ണാടിയിലേക്ക് നോക്കി.. പിന്നെ നേരെ നടന്നു വന്ന് കണ്ണാടിയുടെ അടുത്തേക്ക് ചെന്നു.. അതിൽ നോക്കി മുടി വിടർത്തി ഇട്ടു.. ഒരു കൈ കൊണ്ട് അത് വിടർത്തി കൊണ്ടിരുന്നു.. അപ്പോൾ ആണ് ഓപ്പോസിറ് വച്ചിരുന്ന മേശയിൽ വച്ചിരിക്കുന്ന ആമ്പൽ പൂവ് കണ്ണാടിയിൽ കണ്ടത്.. കനി വേഗം തിരിഞ്ഞു നോക്കി.. പിന്നെ നടന്നു ചെന്നു ആ ആമ്പൽ പൂവ് കയ്യിൽ എടുത്തു..അതു കണ്ടപ്പോൾ തന്നെ ഒരുപാട് സന്തോഷം ആയി.. പൂവും പിടിച്ചു തിരിയുമ്പോൾ ആണ് ഡോറിൽ രണ്ടു കയ്യും കെട്ടി തന്നെ നോക്കി നിൽക്കുന്ന ആദിയെ കണ്ടത്……………………🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 31

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story