അൻപ്: ഭാഗം 34

അൻപ്: ഭാഗം 34

എഴുത്തുകാരി: അനു അരുന്ധതി

കനി കൊടുത്ത ചായയും കൊണ്ടു ആദി ഉമ്മറ വാതിൽക്കലേക്ക് നടന്നു… അവിടെ ഉമ്മറത്തു എത്തിയപ്പോൾ ഉണ്ണി അങ്കിൾ ഇരുന്നു പത്രം വായിക്കുന്നത് കണ്ടതു. ആദി അവിടേക്ക് ചെന്നു ഒരു പേജ് അങ്കിളിന്റെ കയ്യിൽ നിന്നും മേടിച്ചു..അതിലേക്ക്‌ നോക്കി ഇരുന്നപ്പോൾ ആണ് മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്നതുകണ്ടത്… ആദിയും ഉണ്ണി അങ്കിളും നോക്കിയപ്പോൾ അതിൽ നിന്നും ചന്തു ഇറങ്ങി വരുന്നത് കണ്ടു.. ആദി വേഗം വായിക്കാൻ എടുത്ത ന്യൂസ് പേപ്പർ അതു പോലെ തന്നെ തിരിച്ചു വച്ചു…എന്നിട്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു..

ചന്തു…. നീ ടാ ആദി നിന്നെ എത്ര തവണ ഞാൻ വിളിച്ചു.. ഒന്നു ഫോൺ എടുത്തു കൂടെ.. സോറി ടാ… സൈലന്റ് ആയിരുന്നു.. ഞാൻ നിന്നെ തിരിച്ചു വിളിച്ചല്ലോ നി കോൾ എടുത്തില്ല.. ഉം… ഞാൻ നേരിൽ കാണാം എന്നു വിചാരിച്ചു.. അപ്പോൾ ആണ് ഉണ്ണി അങ്കിൾ ചന്തുവിനെ വിളിച്ചതു.. ടാ… ചന്തു..അവിടെ തന്നെ നിൽക്കാതെ കേറി വാടാ.. ദാ….വരുന്നു ഉണ്ണി അങ്കിൾ..പിന്നെ ആദി ഒരു കാര്യം പറയാൻ മറന്നു പോയി.. എന്താടാ..ചന്തു.. ആദി വേറൊന്നും അല്ല.. അഭി മിക്കവാറും ഇവിടെ എത്തും.. എന്താ..ചന്തു.. അവന്റെ കേസ് ജയിച്ചു… ഇന്നലെ അപ്പീൽ അലോ ചെയ്തു. അതു പറയാൻ ആണ് ഞാൻ ഇന്നലെ വിളിച്ചതു.. ആണോ…

എന്താടാ രണ്ടും കൂടി അവിടെ നിന്നും പിറു പിറുക്കുന്നത്.. ഹോ.. ഈ കിളവന് ഒരു മാറ്റവും ഇല്ല ആദി.. ആരാടാ കിളവൻ.. അയ്യോ സോറി യൂത്താ… കേറി വാടാ മക്കളെ.. ദാ ആദി ഇങ്ങോരു അഞൂറാൻ കളിച്ചു തുടങ്ങിയോ. പോടാ.. കുരുത്തം കെട്ടവനെ… ചന്തു അകത്തേക്ക് കയറി വന്നു,പിന്നെ അങ്കിൾ വായിച്ച പത്രത്തിലേക്ക് നോക്കി എന്നിട്ടു അങ്കിളിനോട് ആയി പറഞ്ഞു.. അല്ല അങ്കിളെ .. ചരമ കോളം നോക്കി ഇങ്ങനെ ഒക്കെ ഇരുന്നാൽ മതിയോ.. പിന്നെ എന്ത് ചെയ്യണം ടാ.. അല്ല.. അതിലൊക്കെ ഒരു പടം അടിച്ചു വരണ്ടേ..

പഫാ …എരണം കേട്ടവനെ… അതു നിന്റെ അപ്പൻ ആ പളളി വിഴുങ്ങിയോട് പറയെടാ.. കഴിഞ്ഞ പെരുന്നാളിന് നിന്റെ അപ്പൻ ആയിരുന്നില്ലേ ഖജാൻജി..പെരുന്നാൾ കഴിഞ്ഞു രണ്ടു മൂന്നു ഏക്കർ റബ്ബർ തോട്ടം മേടിച്ചു എന്നു കേട്ട്.. ശരിയാണോ ടാ.. ടാ.. ആദി ഈ കിളവൻ ഹൈ ടെക് ആയി ടാ.. ഉം.. ഇനിയും നിന്നാൽ ഇതിലും കൂടുതൽ കിട്ടും ചന്തു.. അകത്തേക്ക് കയറാം.. വൊക്കെ… ആദി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ആദിയും ചന്തുവും കൂടി അകത്തു കയറി.. അല്ല ആദി എന്റെ അനിയത്തി എവിടെടാ.. കൊണ്ട് പോയി കളഞ്ഞൊ നീ. പോടാ… ഒരു ഡോസ് കൊടുത്തു. ഇപ്പൊ അകത്തു ഉണ്ടാകും.. എന്താടാ.. അതൊക്കെ പറയാം നിയ് വാ.. ചന്തു അകത്തേക്ക് കയറി സോഫയിൽ ഇരുന്നപ്പോൾ ആണ് കനി സ്റ്റെപ് ഇറങ്ങി വരുന്നത് കണ്ടത്‌..

ചന്തു വേഗം കനിയെ വിളിച്ചു.. ഹെലോ.. കനി ചന്തുനെ കണ്ടപ്പോൾ കനി ചിരിച്ചു കൊണ്ട് ഓടി വന്നു.. അണ്ണാ.. എപ്പൊ വന്നു. ദേ വരുന്ന വഴി ആണേ.. എന്താ വിശേഷങ്ങൾ… എല്ലാരേയും കയ്യിൽ എടുത്തു എന്നു ആദി പറഞ്ഞു… ശരിയാണോ.. യ്യോ അപ്പിടി എല്ലാം ഇല്ലേ.. ഉം… എന്ന അണ്ണാ വിശേഷങ്ങൾ.. എല്ലാം പറയാം.. ചന്തു സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആണ് അമ്മ അവിടേക്ക് വന്നത്.. ചന്തു… നീ എപ്പോൾ വന്നു മോനെ ഞാൻ ഇപ്പൊ വന്നേ ഉള്ളൂ.. അമ്മക്ക് ഇപ്പൊ എങ്ങനെ ഉണ്ട്…അന്ന് ഹോസ്പിറ്റലിൽ വരാൻ പറ്റിയില്ല.. ഉം.. ആദി പറഞ്ഞു എല്ലാം. വീണ്ടും വക്കിൽ കുപ്പായം ഇട്ടു അല്ലേ.. അതേ അമ്മേ.. ഇപ്പൊ എങ്ങനെ ഉണ്ട് അമ്മേ.. ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.. ഇന്ന് രാവിലെ എണീറ്റ് ഒന്നു അടുക്കളയിൽ കയറി.. ജോലി എല്ലാം ചെയ്യാറായോ..

അമ്മ എവിടെ ..ഈ പെണ്ണു എന്നെ അനങ്ങാൻ പോലും സമ്മതിക്കുന്നില്ല…പിന്നെ ഞാൻ ഇവളോട്‌ വഴക്ക് ഇട്ടിട്ടാണ് ഒരു തേങ്ങ പൊതിക്കാൻ നിന്നതു… ആണോ… കനി.. ചന്തു അതു ചോദിച്ചപ്പോൾ കനി വെറുതെ ചിരിച്ചു…പിന്നെ തിരിഞ്ഞു കൊണ്ടു നോക്കിയത് ആദിയുടെ നേരെയും..അമ്മ പറഞ്ഞതും കേട്ട് ആദി കനിയെ നോക്കി നിൽക്കുന്നതു കണ്ടു.കനി പെട്ടെന്ന് നോട്ടം മാറ്റി കളഞ്ഞു. മോളെ കനി. അമ്മേ.. ചന്തുനു ചായ കൊടുക്ക്.. ഇത്ര ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ.. കൊടുക്കാം.. അമ്മേ.. ശരി നിങ്ങൾ സംസാരിച്ചു ഇരിക്ക് ഞാൻ ഒന്നു കിടക്കട്ടെ…ഉണ്ണി എവിടെ ആദി.. ഉണ്ണി അങ്കിൾ പത്രം വായിക്കുന്നു.. ഉം അമ്മ പോയശേഷം കനി ചന്തുവിനോടായി പറഞ്ഞു.. അണ്ണാ കുളിച്ചു വന്നിട്ടാണോ കഴിക്കാൻ ഇരിക്കുന്നത്… അയ്യോ അല്ല..

ഒരു ആനയെ തിന്നാൽ ഉള്ള വിശപ്പ് ഉണ്ട്.. ഉള്ളത് ഇങ്ങോട്ട് പോരട്ടെ.. അയ്യോ അണ്ണാ.. ആന ഒന്നും ഇവിടെ ഇല്ലെ…പിന്നെ ഒരു വെട്ട് പോത്തു ഉണ്ട് അതു മതിയോ.. കനി അതും പറഞ്ഞു ആദിയെ ഒന്നു നോക്കി… തന്നെ തന്നെ നോക്കി നിൽക്കുന്നതു കണ്ടു…ഹും.. പിന്നെ ചന്തുനെ നോക്കിയപ്പോൾ എന്തോ അർത്ഥം വച്ചു ചിരിക്കുന്നത് കണ്ടു… അണ്ണാ.. വാ.. ദാ വരുന്നു കനി..എല്ലാം എടുത്തു വച്ചോ.. ഇന്ന് വെട്ട് പോത്തിനെ തിന്നാൻ കിട്ടുന്ന ചാൻസ് കളയുന്നില്ല.. ഉം.. കനി ഡയനിങ് ടേബിൾ ഇരിക്കുന്ന ഹോളിലേക്ക് പോയ ശേഷം.. ആദി ചന്തുവിന്റെ പുറം നോക്കി ഒന്നു കൊടുത്തു.. ആരാടാ.. വെട്ടു പൊത്ത് ചന്തു.. അയ്യോ എന്റെ പുറം പാലാരിവട്ടം പാലം പോലെ ഒറ്റ ഇടിക്ക് പൊളിച്ചല്ലോടാ.. ഇനി ഞാൻ എന്റെ മഞ്ജു മാലിനി മനീഷയോട് എന്തു പറയും..

അവരോട് എന്തു പറയാൻ.. ടാ ഞാൻ സിക്സ് പാക് ആണെന്ന് അല്ലേ പറഞ്ഞേക്കൂന്നത്.. ഓഹോ.. ആ അതേ.. നിയ് ഇതുപോലെ രണ്ടു ഇടി ഇടിച്ചാൽ എല്ലാം പൊളിയും..പിന്നെ ഞാൻ അവരുടെ നേരെ എങ്ങനെ നോക്കും… നിയ് അവരെ നോക്കാതെ ഇരുന്നാൽ അവർ രക്ഷപ്പെടടും അത്ര തന്നെ.. പോടാ..പോത്തെ.. ചന്തു.. ഞാൻ പോയി വല്ലതും കഴിക്കട്ടെ..ആദി നി വരുന്നുണ്ടോ.. ഇല്ല… ഞാൻ അഭിയെ ഒന്നു വിളിക്കട്ടെ.. ഉം. ചന്തു പോയ ശേഷം ആദി അഭിയുടെ നമ്പർ ഡയല് ചെയ്തു ഫോൺ ചെവിയിലേക്ക് വച്ചു… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ചന്തുവിനു കഴിക്കാൻ സുധ ചേച്ചി വിളമ്പി കൊടുക്കാം എന്നു പറഞ്ഞതു കൊണ്ട്, കനി വേഗം ഉണ്ണി അങ്കിളിനു ഉള്ള ചായയും എടുത്തു കൊണ്ട് എന്തോ ആലോചിച്ചു കൊണ്ടു ഉമ്മറത്തേക്ക് നടന്നു.

ആപ്പോൾ ആണ് ആദി എതിരെ വരുന്നത് കണ്ടത്.. കനി വരുന്നതും നോക്കി ആദി അവിടെ തന്നെ നിന്നു.. കനി ആദിയുടെ നേരെ പോലെ നോക്കാതെ കടന്നു പോകാൻ തുടങ്ങിയപ്പോൾ ആണ് ആദി അവളുടെ കയ്യിൽ കയറി പിടിച്ചത്.. കനി ഒന്നു രണ്ടു വട്ടം കൈ ഒന്നു വലിക്കാൻ ശ്രമിച്ചു.. ആദി കയ്യിൽ നിന്നും വിടാതെ അവളെ നോക്കി നിന്നു.. കയ്യിൽ നിന്നും വിടണം.. എന്തോ.. എന്റെ കയ്യിൽ നിന്നും വിടാൻ.. വിട്ടില്ലെങ്കിലോ.. എന്റെ കയ്യിൽ ചൂട് ചായ ആണ് ഇരിക്കുന്നത്.. ചുടാണോ അയ്യോ ഞാൻ അറിഞ്ഞില്ല.. എങ്കിൽ ന്നാ അണ്ണാക്കിലേക് ഒഴിച്ചു നോക്ക് അപ്പൊ അറിയാം.. ടി… എന്താ.. സോറി.. എന്താന്ന് . സോറി.. ഉം.. എല്ലാ തവണയും പോലെ വരവ് വച്ചു..ഇനി എന്റെ കയ്യിൽ നിന്നും വിട്.. ഞാൻ അമ്മ പറഞ്ഞപ്പോൾ ആണ് എല്ലാം അറിയുന്നത്.. നന്നായി..ഇപ്പൊ എങ്കിലും അറിഞ്ഞല്ലോ..റൊമ്പ സന്തോഷം.

ആദി വേഗം അവളെ വട്ടമിട്ട് പിടിച്ചു.. അതേ.. ഒരാൾ മാപ്പ് പറയാൻ വന്നാൽ ഇങ്ങനെ ആണോ കനി പെരുമാറുന്നത്.. ഓഹോ.. അല്ല.. ആരെങ്കിലും കയ്യിൽ പിടിച്ചു വലിച്ചു മാപ്പ് പറയുമോ ആദി ഏട്ടാ.. ആദി പെട്ടെന്ന് അവളുടെ കയ്യിൽ നിന്നും വിട്ടു.. സോറി.. ഇനി ഇതുപോലെ ഉണ്ടാകില്ല.. ഉറപ്പാണോ.. ഉറപ്പ്..ഇനി ഉണ്ടാകില്ല.. ഉം.. എങ്കിൽ ഈ ചായ ഉണ്ണി മാമന് കൊണ്ടു പോയി കൊടുക്ക്.. ഞാനോ.. അതേ.. എന്ന മുടിയാത… മുടിയും… ഇങ്ങോട്ട് തന്നെക്കു.. കനി വേഗം ചായ ആദിയുടെ കയ്യിലേക്ക് കൊടുത്തു… എന്നിട്ട് ആദി ചായയും കൊണ്ടു പോകുന്നതു നോക്കി നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി തിരിച്ചു വരുമ്പോൾ അടുക്കളയിൽ സുധ ചേച്ചിടെ കൂടെ ഒരു പെണ്കുട്ടി നിൽക്കുന്നതു കണ്ടു… വാ. മോളെ.. ഏതാണ് എന്റെ മോള് ഗീതു.. ഇപ്പൊ വന്നേ ഉള്ളൂ.. അപ്പോൾ ആണ് ഗീതു കനിയുടെ നേരെ തിരിഞ്ഞു നോക്കിയത്… കണ്ടാൽ ഒരു ചെറിയ കുട്ടി… വലിയ ഒരുക്കം ഒന്നും ഇല്ല..കാണാനും കൊള്ളാം..

ഹായ് ചേച്ചി… ഞാൻ ഗീതു… അമ്മ പറഞ്ഞു ചേച്ചി തമിഴ് നാട്ടുകാരി ആണെന്ന്.. എനിക്ക് തമിഴ് ഒന്നും അറിയില്ലട്ടോ എനിക്ക് മലയാളം അറിയാം ഗീതു.. അമ്മ പറഞ്ഞു.. പിന്നെ ആദി ചേട്ടൻ എവിടെ… അപ്പുറത്ത് ഉണ്ട്.. പിന്നെ ചേച്ചീ.. അതാരാ അവിടെ ഇരുന്നു കഴിക്കുന്ന ആള്.. അതോ.. ചന്തു അണ്ണൻ.. അതാണോ ചന്തു ചേട്ടൻ.. അമ്മയും എല്ലാരും പറയാറുണ്ട് ഞാൻ ഇത് വരെ കണ്ടിട്ടില്ല.. ആണോ.. അല്ല ഇവിടെ വന്നിട്ടും ഇതു വരെ കണ്ടിട്ടില്ലേ.. ഇല്ല.. ചേച്ചി..ഞാൻ വരുമ്പോൾ ആദി ചേട്ടനും ചന്തു ചേട്ടനും ഉണ്ടാകില്ല.. അവർ ഉണ്ടാകുമ്പോൾ ഞാനും ഉണ്ടാകില്ല.. എങ്കിൽ ദേ കണ്ടോ അവിടെ ഉണ്ട്.. എങ്കിൽ ഒന്നു കണ്ടിട്ടു വരാം.. അമ്മേ ഞാൻ ഇപ്പൊ വരാം.. ഉം.. ദേ പെണ്ണേ അവിടെ പോയി ഒന്നും എടുത്തു കളയല്ലേട്ടോ.. അയ്യോ അമ്മേ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല.. ഓ.. ചേച്ചി ഇപ്പൊ വരാട്ടോ ഉം.. കനി നോക്കിയപ്പോൾ ഗീതു ഹാളിലേക്ക് പോകുന്നതു കണ്ടു…………………….🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 33

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story