അൻപ്: ഭാഗം 36

അൻപ്: ഭാഗം 36

എഴുത്തുകാരി: അനു അരുന്ധതി

ആദി പോയശേഷം കനി റൂമിൽ വന്ന ശേഷം കതകും അടച്ചു ജനലും തുറന്നു പുറത്തേക്ക് നോക്കി നിന്നു… ആദി ഏട്ടൻ എന്തിനാകും പോയത്. ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ഇനി അനിയൻ എന്തെങ്കിലും പ്രശനം ഉണ്ടാക്കിയോ.. എന്നാലും ഈ രാത്രി ഒറ്റക്ക് ഇത്രയും ദൂരം വണ്ടി ഓടിച്ചു..ചന്തു അണ്ണൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇത്ര ഭയം തനിക്കു ഉണ്ടാകില്ല…എന്തോ സംഭവിക്കാൻ പോകുന്ന പോലെ ,കനി വേഗം കഴുത്തിൽ കിടന്ന താലി കയ്യിൽ എടുത്തു നെഞ്ചോടു ചേർത്തു.. കടവുളെ ആദി ഏട്ടനെ കാപ്പാത്തുങ്കോ… തെറിയാത് എനക്ക് എന്നമോ ..🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋

🦋 രാവിലെ തലയിലേക്ക് ഒരു ബക്കറ്റ് വെള്ളം വീണപ്പോൾ ആണ് ചന്തു എണിക്കുന്നത്..കണ്ണു തുറന്നു നോക്കിയപ്പോൾ മുമ്പിൽ ഉണ്ണി അങ്കിളും കനിയും ഗീതുവും.. ദേ.. അങ്കിളെ… എന്തായിതു രാവിലെ തന്നെ വെള്ളം കോരി തലയിൽ ഒഴിക്കുന്നത്..അതും ഈ കൊച്ചു വെളുപ്പാൻ കാലത്ത്.. പിന്നെ കൊച്ചു വെളുപ്പാൻ കാലം പോലും മണി എട്ടര ആയി.. അപ്പൊ ആണ് അവന്റെ വെളുപ്പാൻ കാലം.. ങേ എട്ടര ആയോ… ആയി.. അല്ല അറിയാൻ വയ്യാത്തതു കൊണ്ട് ചോദിക്കുവാ.. നിങ്ങക്ക് ഒന്നും വേറെ പണി ഇല്ലേ.. ടാ.. പണി ഒക്കെ ഇവിടെ ധാരാളം ഉണ്ട്… നിയ് ഒന്ന് എണീറ്റ് വന്നേ.. ഒരു കാര്യം പറയാൻ ഉണ്ട്.. എന്താ.. അങ്കിൾ..

ഒരുത്തൻ ഇന്നലെ രാത്രി ഇവിടെ നിന്നും പോയതാ ഇതു വരെ വന്നിട്ടില്ല വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല.. ആരാ.. ആദി… പേര് പോലെ തന്നെയാണ് അവനെ പറ്റി.. ആദി അതു അങ്കിൾ പറഞ്ഞതു ശരിയാ.. അതും പറഞ്ഞു ചന്തു കനിയുടെ നേരെയാണ് നോക്കിയതു..ചന്തു നോക്കിയപ്പോൾ കനി വല്ലാതെ ഇരിക്കുന്നത് കണ്ടു..കണ്ടാൽ തന്നെ അറിയാം ആ മുഖത്തെ ടെൻഷൻ.. കണ്ണുകൾ കണ്ടാൽ അറിയാം രാത്രി ഉറങ്ങിയിട്ടില്ലെന്നു.. അണ്ണാ.. ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല.എപ്പോഴും വിളിച്ചാൽ എന്നെ വഴക്ക് പറയും..അണ്ണൻ ഒന്നു വിളിക്കാമോ.. അവൻ എവിടെ പോയി..കനി. എറണാകുളത്തു.. അവിടെ എന്താ.. അതു അറിയാൻ അല്ലെടാ പോത്തെ നിന്നോട്‌ ഒന്നു വിളിച്ചു നോക്കാൻ പറഞ്ഞതു.. അണ്ണാ.. ആദി ഏട്ടനു ഇന്നലെ രാത്രി ഒരു ഫോൺ വന്നു അപ്പൊ തന്നെ ഇവിടെന്നു പോയി… എന്തിനാ പോകുന്നതു എന്നു പറഞ്ഞില്ല..

എറണാകുളത്തിനു ആണെന്ന് പറഞ്ഞു.. ആണോ.. എന്തോ ആലോചിച്ച ശേഷം ചന്തു വേഗം തന്റെ ഫോൺ എടുത്തു ആദിയുടെ നമ്പർ ഡയൽ ചെയ്തു.. എന്താ.. അണ്ണാ.. എടുത്തില്ല.. സാരമില്ല കനി അവൻ വന്നോളും ഉം.. വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ. ചുമ്മാ മനുഷ്യനെ തീ തീറ്റിക്കാൻ ചേട്ടനും അനിയനും ഒരേ പോലെ ആണ്.. അഭി വല്ല കുഴപ്പം വല്ലതും ഉണ്ടാക്കിയോ ആവോ..അല്ലെങ്കിൽ ആദി ഇങ്ങനെ ചാടി പിടിച്ചു പോകില്ല.. അല്ല അവൻ തമിഴ് നാട്ടിൽ എവിടെയോ അല്ലേ ടാ ചന്തു.. അതേ അങ്കിൾ.. അഭി ചെന്നൈയിൽ ആണ്.. ഉം.. മോളെ കനി. ഉണ്ണി മാമ.. നീ ഇങ്ങോട്ടു പോരെ.. അവൻ വരുമ്പോൾ ഞാൻ ചോദിച്ചോളാം.. അവന്മാരുടെ കാര്യം ഒക്കെ ഇങ്ങനെ നടക്കു.. പിന്നെ ഇന്ന് പോയപ്പോൾ ഈ കുരുത്തം കേട്ടവനെ കൊണ്ട് പോയില്ല അത്ര ഉള്ളൂ..

അങ്കിൾ കുരുത്തം കേട്ടതെന്നു വിളിച്ചത് എന്നെ ആണോ.. അതെ ടാ.. ചന്തു.. നിന്നെ തന്നെ ഉം.. വാ.. ചേച്ചി നമുക്ക് താഴെ പോകാം ആദി ചേട്ടൻ വരും.. ചെല്ലു മോളെ ഗീതു വിളിക്കുന്നത്‌ കേട്ടില്ലേ..അവൻ വന്നോളും.. ചന്തു നോക്കുമ്പോൾ കനിയും ഗീതുവും കൂടി താഴെക്ക് പോകുന്നതു കണ്ടു.. അവർ പോയ ശേഷം ഉണ്ണി അങ്കിൾ ചന്തുവിന്റെ അടുത്തു വന്നിരുന്നു.. ടാ.. ശരിക്കും നിനക്ക് അറിയാമോ എന്താ കാര്യം എന്നു… എന്റെ പൊന്നു അങ്കിളെ എനിക്കു ഒന്നും അറിയില്ല.. അവൻ പോയത് പോലും ഞാൻ നിങ്ങൾ പറയുമ്പോൾ ആണ് അറിയുന്നത്.. ഉം… ശരി നിയ് ഫ്രഷ്‌ ആയി താഴെക്ക് വാ.. ചായ എടുത്തു വെക്കാം ഞാൻ പറയാം.. ശരി അങ്കിൾ.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 കനി അമ്മക്ക് കഴിക്കാൻ ഉള്ളത് കൊടുത്ത ശേഷം, അമ്മ കഴിച്ച പാത്രം വെക്കാൻ അടുക്കളയിലേക്ക് കൊണ്ടു പോയി അതു വെക്കുന്ന നേരത്താണ് ഗീതു അകത്തേക്ക് ഓടി വന്നത്…

ഗീതു.. എന്താ ഇങ്ങനെ ഓടി നടക്കുന്നത്.. ചേച്ചി.. അല്ല അമ്മേ..അതു അഭി ചേട്ടൻ അല്ല ആദി ചേട്ടൻ കല്ലിയാണം .. എന്താ ഈ പെണ്ണു പറയുന്നത്.. അമ്മേ കനി ചേച്ചി എവിടെ.. ഞാൻ ഇവിടെ ഉണ്ട് ഗീതു… ഗീതു നോക്കിയപ്പോൾ കനി കുറച്ചു മാറി എന്തോ ചെയുന്നത് കണ്ടു… അവൾ വേഗം കനി നിലിക്കുന്ന ഇടത്തേക്ക് നടന്നു ചെന്നു.. ചേച്ചി.. ആദി ചേട്ടൻ വന്നു.. വന്നോ.. ഉം..പിന്നെ കൂടെ ഒരു പെണ്ണ് ഉണ്ട്.. പെണ്ണോ.. അതേ അമ്മേ.. നിയ് ഒന്നു തെളിച്ചു പറ..ഗീതു. അതു അമ്മേ ഞാൻ പിന്നാമ്പുറത്ത് നിൽക്കുന്ന മുല്ലയിൽ നിന്നും മുല്ല പൂവ് പറിക്കാൻ പോയതാ ,ഒരു വണ്ടി വരുന്നതും കണ്ടു ഉമ്മറത്തേക്ക് ചെന്നു.. എന്നിട്ട്.. അതിൽ നിന്നും. ആദി ചേട്ടനും കൂടെ ഒരു പെണ്ണും ഇറങ്ങി വരുന്നത് കണ്ടു.. ദേ പെണ്ണേ… ചുമ്മാ അതും ഇതും പറയല്ലേ നീ.. അയ്യോ അമ്മേ ..

ഞാൻ എന്റെ ഈ കണ്ണു കൊണ്ട് കണ്ടതാ.. കനി സുധ ചേച്ചിയും പരസ്പരം നോക്കി..കനിക്കു ഗീതു പറയുന്നത് കേട്ടപ്പോൾ എന്തോ പോലെ തോന്നി..ആദി ഏട്ടന്റെ കൂടെ ഒരു പെണ്ണ് വന്നിരിക്കുന്നു.. കനി മോളെ ഇവള് പറയുന്നത് ഒന്നും നോക്കേണ്ട വാ നമുക്ക് അവിടെ വരെ ഒന്നു പോയി നോക്കാം.. സുധ ചേച്ചി അതു പറഞ്ഞപ്പോൾ അവിടേക്ക് ഓടി പോകാൻ ആണ് തോന്നിയത്..മനസിൽ ഒരു നൂറു ചോദ്യങ്ങളുമായി നെഞ്ചിടിപ്പോടെ കനി ഗീതുന്റെയും സുധയുടെയും കൂടെ അവിടേക്ക് നടന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 അവിടെ എത്തുമ്പോൾ ചന്തുവും ആദിയും പിന്നെ ഉണ്ണി അങ്കിളും സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് കനി കണ്ടത്..ആദിയെ നോക്കിയപ്പോൾ ഉണ്ണി അങ്കിൾ എന്തോ പറഞ്ഞതു തല താഴ്ത്തി നിന്നു കേൾക്കുന്നതും കണ്ടു..

എന്തോ കാര്യം ഉള്ള കാര്യം ആണ്.. കനി ചുറ്റും നോക്കിയപ്പോൾ ആരെയും കൂടെ കണ്ടില്ല..സംശയത്തിൽ ഗീതുനെ നോക്കിയപ്പോൾ ചുറ്റും നോക്കി നഖം കടിക്കുന്നതു കണ്ടു.. ടി.. ഗീതു എവിടെഡി ആദി മോന്റെ കൂടെ വന്ന പെണ്ണ്. അതാ ഞാനും നോക്കുന്നതു.. ദേ ഒരു വീക്ക് വച്ചു തന്നാലുണ്ടല്ലോ.. വലുതായി എന്നൊന്നും ഞാൻ നോക്കില്ല.. അയ്യോ അമ്മേ ഞാൻ കണ്ടതാ.. കുതിരയെ പോലെ ഒരു പെണ്ണ്.. മിണ്ടി പോകരുത് നീ കുതിര പോലും.. കനി മോള് വിഷമികേണ്ടട്ടോ ഈ പെണ്ണ് പിച്ചും പേയും പറയുന്നതാ.. അയ്യോ അല്ല. ഞാൻ കണ്ടതാ. ദേ.. മിണ്ടരുത് മിനിഞാന്ന് വൈകിട്ടു ആ തെക്കേ പറമ്പിലെ മന മുടിഞ്ഞു കിടക്കുന്ന ഇടത്തേക്ക് പോകേണ്ടെന് ഒരു നൂറു വട്ടം പറഞ്ഞതാ.. എന്നിട്ട് എന്റെ വാക്ക് കേൾക്കാതെ അവിടെ പുരാവസ്തു കാണാൻ പോയിട്ടു ഇവിടെ വന്നു പിച്ചു പേയും പറഞ്ഞാൽ ഉണ്ടല്ലോ.. അയ്യോ.. ദേ ചന്തു ചേട്ടൻ വരുന്നു ചോദിച്ചു നോക്കു..

ഉം.. ചോദിച്ചു നോക്കട്ടേ എന്നിട്ട് നിനക്ക് ഉള്ളത് തരാം. ഉം.. ചേച്ചി ഞാൻ കണ്ടതാ.. ഉം.. കനി നോക്കുമ്പോൾ ചന്തു അകത്തേക്ക് കയറി വരുന്നത് കണ്ടു.. അല്ല എല്ലാരും കൂടി ഇവിടെ എന്താ ഒരു അയൽകൂട്ടം എന്താ ഗീതു.. അതു.. ചന്തു ചേട്ടാ… ഒരു കാര്യം.. നിയ് ഇങ്ങോട്ട് മാറ് പെണ്ണേ ഞാൻ ചോദിക്കാം.. അമ്മേ.. ഇങ്ങോട്ടു മാറെഡി… സുധ ചേച്ചി വേഗം ഗീതുവിനെ പിടിച്ചു മാറ്റി എന്നിട്ട് ചന്തുവിനോടായി ചോദിച്ചു.. ചന്തു മോനെ.. ആദി മോൻ എന്തിനാ എറണാകുളത്തു പോയത്… പിന്നെ വന്നപ്പോൾ ഒരു പെണ്ണും കുടെയുണ്ടായിരുന്നു എന്നു കേട്ടു.. അയ്യോ ഇത്ര പെട്ടെന്ന് ഇതൊക്കെ ആരാ അകത്തേക്ക് എത്തിച്ചത്.. അതൊക്കെ അറിഞ്ഞു കേട്ടത് നേരാണോ.. ഉം. നേരാണ് ആദി വന്നപ്പോൾ കൂടെ ഒരു പെണ്ണും കൂടെ ഉണ്ടായിരുന്നു.. സുധ ചേച്ചി വേഗം കനിയെ നോക്കി.. അതും കണ്ടു ചന്തു കനിയോടായി പറഞ്ഞു.. ഉം..അയ്യോ കനി നിയ് ഒട്ടും പേടിക്കണ്ട ആദി മാത്രം അല്ല അഭിയും കൂടെ വന്നിട്ടുണ്ട്..

അഭിമോനോ. അതേ സുധചേച്ചി.. അപ്പൊ കൂടെ വന്ന പെണ്ണ്.. അതു അഭിയുടെ ഭാര്യ.. ഭാര്യയോ..അപ്പൊ വിവാഹം എപ്പോ ആയിരുന്നു.. ഇന്ന് കാലത്തു.. അത്ര നേരം മിണ്ടാതെ നിന്ന കനി അപ്പോൾ ചന്തുവിനെ വിളിച്ചു.. ചന്തു അണ്ണാ.. ഒന്നും മനസ്സിലായില്ല.. കനി.. അഭി ഒരു പാർട്ടി നടത്തി അതിൽ പെട്ടു പോയി.. എന്തു പാർട്ടി അണ്ണാ.. അതോ.. ഇന്നലെ അവൻ ഒരു കേസ് ജയിച്ചു അതിന്റെ പാർട്ടി അവന്റെ ഫ്ലാറ്റിൽ വച്ചു നടത്തിയതു ഇപ്പൊ അവന്റെ കല്ലിയാണത്തിൽ അവസാനിച്ചു.. ന്നാ അണ്ണാ… അതായത് പാർട്ടി മുറുകിയപ്പോൾ അടുത്തതുള്ള ഫ്ലാറ്റുകാർ ശല്യം കൊണ്ടു പൊലീസിനെ വിളിച്ചു.. ഇവൻമാര് പോലീസ്കാരോട് തട്ടി കേറി.. അവരുടെ നാട്ടിൽ പോയി അവരുടെ പോലീസ്കാരെ കയ്യേറ്റം ചെയ്യാൻ പോകേണ്ട വല്ല ആവശൃവും ഉണ്ടായിരുന്നോ..

സ്റ്റേഷനിൽ എത്തിയപ്പോ അവർ വകുപ്പ് ഒന്നു മാറ്റി.. എന്തു വകുപ്പ്.. അണ്ണാ. അതു.. ഇമ്മോറാൽ ട്രാഫിക്.. അതെന്താ മോനെ.. അനാശാസ്യം.. അവിഹിതം..ആണോ മോനെ.. ആണോ… ആ അങ്ങനെയും പറയാം.. ഹോ. ഈ അഭി മോന് വല്ല ആവശ്യവും ഉണ്ടായിരുന്നോ.. അതാ ചേച്ചി എല്ലാരും ചോദിക്കുന്നത്.. അയ്യോ അടുപ്പിൽ വെള്ളം വച്ചിരിക്കുന്നു ഞാൻ ഓടി പോയിട്ട് വരാം മോനെ..ഗീതു നിയും വാ.. ഉം..ശരി സുധ ചേച്ചി.. സുധചേച്ചി പോകുമ്പോൾ ഗീതുവിനേയും വലിച്ചു പിടിച്ചു കൊണ്ട് പോകുന്നത് കണ്ടു.അവർ പോയ ശേഷം ചന്തു കനിയെ അടുത്തു വിളിച്ചു.. കനി.. അണ്ണാ.. അതേ… ഞാൻ പറയുന്നത് കേട്ടു ഞെട്ടരുത്.. എന്താ അണ്ണാ.. അഭി ആരെയാണ് കെട്ടി കൊണ്ടു വന്നേക്കുന്നതു എന്നു അറിയാമോ.. ആരെയാ അണ്ണാ… നമ്മുടെ വട്ടു ജിനിയെ.. അണ്ണാ. അന്ന് അവിടെ വന്നു ബഹളം വച്ച പൊണ്ണ് ആണോ.. ആ അതു തന്നെ.. ഇനി എന്തു നടക്കുമോ എന്തോ.. ചന്തു അതും പറഞ്ഞു നേരെ നോക്കിയത് ആദിയുടെ നേരെ……………………..🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 35

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story