അൻപ്: ഭാഗം 4

അൻപ്: ഭാഗം 4

എഴുത്തുകാരി: അനു അരുന്ധതി

ഉണ്ണി അങ്കിൾ…!! അതേ.. എന്താ നിന്റെ കണ്ണിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..!! അല്ല എന്താ ഇവിടെ..!! നിന്നെ ഒക്കെ ഒന്നു കാണാൻ.. അവിടേക്ക് വിളിച്ചാൽ വരില്ലല്ലോ.. അപ്പോൾ പിന്നെ വന്നു ഒന്നു ദർശിച്ചു പോകാം എന്ന് വിചാരിച്ചു…!! മാറി നിൽക്കേടാ…ആദി എവിടെ പോയി…!! അവൻ ജോലി കാര്യത്തിനു പുറത്തു പോയി… ഉം.. ജോലി കിട്ടിയിട്ട് എന്തിനാ… പൊയി വരുമ്പോൾ എന്നെ ഒന്നു വിളിക്ക് അതു വരെ ഞാൻ ഒന്ന് കിടക്കട്ടെ.. അയ്യോ… ആ മുറിയിലേക്ക് പോകണ്ട… അതെന്താ ടാ. ഞാൻ വന്നാൽ അവിടെ അല്ലേ കിടക്കറ് അതേ ..അതു ക്ലീൻ ചെയ്യാൻ മറന്നു പോയി അതാ… സാരമില്ല അയ്യോ അതിൽ നിറയെ പൊടി ആണ്… ക്ലീൻ അല്ല.. ക്ലീൻ ആക്കിട്ടു പോരെ…!! നിനക്കു ഇപ്പോൾ ഞാൻ അതിനൊരു അവസരം തന്നിരിക്കുന്നു…!! പോയി ചെയ്‌തോ… ദൈവമേ പോയി.. എല്ലാം പോയി..

നോക്കിയപ്പോൾ ഉണ്ണി അങ്കിൾ ഡോർ തുറക്കുന്നു… ടാ ചന്തു…. എന്തോ… ഇവിടെ വാടാ… അങ്കിൾ വിളിച്ചോ…!! ഏതാ ഈ പെണ്കുട്ടി..!! അതു എന്റെ വക..!! വകയോ..? എന്തു വക..!! അല്ല എന്റെ പെങ്ങൾ..! അതേ അതെ പെങ്ങൾ….! പെങ്ങൾ…നിന്റെ അപ്പൻ എപ്പോഴും ചൂളക്കൽ ചാണ്ടി തന്നെ അല്ലെ..! ദേ അങ്കിൾ.. !! അല്ല അയാൾക്ക് ഇതുപോലെ ഒരു മോള് ഇന്നലെ ഞാൻ കാണുന്ന വരെ ഉണ്ടായിരുന്നില്ല..!! അതാ…!! നിന്റെ അമ്മച്ചിക്ക് സിസിലിക്ക് ഇതു അറിയാമോടാ..!! ഇല്ലെങ്കിൽ ഞാൻ ഇപ്പൊ തന്നെ വിളിച്ചു ചോദിക്കാം..!! അയ്യോ അങ്കിൾ ചതിക്കല്ലേ..!! എന്താടാ ഒരു കള്ള ലക്ഷണം ഒന്നും ഇല്ല… ഒന്നും ഇല്ലേ…. ഇല്ല സത്യം പറഞ്ഞാൽ നിന്നെ ഞാൻ വെറുതെ വിടാം…!! നിനക്കു ഒക്കെ ഇവിടെ എന്തോ ഉടായിപ്പ് ഉണ്ടെന്നു എനിക്കറിയാം ..

സത്യം പറഞ്ഞാൽ നിനക്കു നല്ലതു…!!! അത്.. ഇതു കനി… വീട് തമിഴ്നാട്.. ഇവൾ എങ്ങനെ ഇവിടെ വന്നു.. അതു ഒരു പ്രതേക സാഹചര്യത്തിൽ… എന്തു…!! അതു….. ഇവൾ ഓടി പോന്നത് ആണ്… എന്തിന്. വിട്ടുകാരുടെ ശല്യം പറ്റാതെ…. പോടാ… ഞാൻ പറയാം.. നീ ഈ കുട്ടിയെ തട്ടി കൊണ്ടു വന്നതാണല്ലേ..!! നിങ്ങൾ തമ്മിൽ പ്രണയം ആണല്ലേ..!! ദൈവമേ ഈ കിളവൻ ഉള്ള ലൗ സ്റ്റോറി ഒക്കെ കണ്ടു നടക്കുവാന്നു ആരു അറിഞ്ഞു….ഇനി രക്ഷ ഇല്ല സ്റ്റോറി ഒന്നു മാറ്റി പിടിക്കണം..!! 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ടാ ചന്തു… എന്താടാ ഫ്രന്റിൽ ലൈറ് ഇടാത്തത്.. ടാ ആദി…. അയ്യോ ഉണ്ണി അങ്കിൾ…!! അതേ ടാ…. ഇതു എപ്പോൾ വന്നു..! എന്താ എനിക്ക് വന്നുടെ…! അല്ല ഞാൻ അതു ഉദ്ദേശിച്ചല്ല…!! നിന്നെ എത്ര തവണ ഞാൻ വിളിച്ചു… ഞാൻ ഫോൺ എടുത്തല്ലോ…!! നീ അഭിടെ അടുത്തു പോയി എന്നല്ലേ പറഞ്ഞതു … അതേ… ശരി.. ഈ പെണ്ണ് ഏതാ ടാ…!! ഏതു …കനിയോ… ചന്തു നീ പറഞ്ഞില്ലേ… അവൻ പറഞ്ഞു.. എന്നാലും നിന്റെ വായിൽ നിന്നും എനിക്ക് കേൾക്കണം..! അത്രേ ഉള്ളോ…!!

ഇതു ഇവന്റെ പെങ്ങൾ … ഇവന്റെ ഏതു പെങ്ങൾ..!! അതു റോസി ചേടത്തിടെ അപ്പന്റെ അനിയത്തി ഒരു തമിഴനെ കെട്ടിപ്പോയ കാര്യ അറിയാലോ അതിൽ ഉള്ള കുട്ടിയ. ..കനി അവിടെ ബന്ധുക്കൾ ആരും ഇല്ല അതു കൊണ്ടു ഇവന്റെ കൂടെ പൊന്നു…!! എന്നിട്ടു ഇവൻ ഇതല്ലോല്ലോ പറഞ്ഞുതു അല്ലേ… ഇവൻ വേറെ കഥ ആണ് പറഞ്ഞതു..!! നി എന്താ ടാ പറഞ്ഞതു..!! നി അവനോടു മുഷിയണ്ട അവൻ പറഞ്ഞ കഥ ഞാൻ പറയാം. ഇതു ആരാന്ന്… ഇവന്റെ പെങ്ങൾ..!! ആരാണ്..?? ഇവന്റെ പെങ്ങൾ..!! ഫ….കെട്ടിയ പെണ്ണിനെ കുട്ടുകാരന്റെ പെങ്ങൾ ആണ് പോലും…!! നീ എന്തിനാ അഭിനെ കാണാൻ പോയതെന്ന് ഞാൻ ഒരു നൂറു തവണ ചോദിച്ചിട്ട് നി ഒന്നും പറഞ്ഞില്ല… പക്ഷേ ഇവൻ പറഞ്ഞു.. നീ ഇവളെ കാണാൻ പോയതാണെന്ന്…!!

തെണ്ടി…!! നിന്റെ കാര്യം ഓർത്തു വിഷമം കൊണ്ടു ആണ് ചേട്ടൻ പോയത്…!! അങ്ങനെ വരില്ല ആക്‌സിഡന്റ് ആയിരുന്നല്ലോ…!! ടാ..ചന്തു നീ മിണ്ടരുത് ഞങ്ങൾ കുടുംബ കാര്യം പറയുന്നത് കേട്ടില്ലേ…!! ഓ പിന്നെ രാജകുടുംബം അല്ലേ കഥ പറയാൻ…!! ചന്തു…!! ഉം…!! ഞാൻ അഭിനെ കാണാൻ പോയത്.!! ഒന്നു പറയെടാ നിർത്തട നുണ..!! കെട്ടിയ പെണ്ണിനെ ഇതാ എന്റെ ഭാര്യ എന്നു പറയാൻ ഉള്ള തന്റെടം വേണം..! ഉണ്ണി അങ്കിൾ ഞാൻ ഒന്ന്..!! ഇനി നീയുംഒന്നും പറയണ്ട കേട്ടല്ലോ..!! കൊച്ചിന് മലയാളം അറിയാമോ..!എന്താ മോളെ പേര്..?? കനി..!! കനി..! മോളെ അകത്തേക്ക് പൊക്കോ..!! പിന്നെ ഞാൻ ഒന്ന് കിടക്കാൻ പോകുവാ.. ആദി ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്…. അതേ നടക്കു.. നിന്റെ തോന്നിവാസം ഇനി നടക്കില്ല… ടാ ചന്തു….നീ ഒന്നു പുറത്തേക് വന്നേ… പോകുന്ന നേരം അവളെ തിരിഞ്ഞു നോട്ടം നോക്കി ..ചെന്നു രണ്ടു പൊട്ടിക്കാൻ ആണ് തോന്നുന്നതു…!അങ്കിൾ ഉണ്ടായിപ്പോയി ഇല്ലെങ്കിൽ…!! 🦋🦋🦋🦋🦋🦋🦋🦋🦋

ഒന്നും മനപൂർവ്വം അല്ലടാ അങ്കിൾ അപ്പനെ വിളിക്കും എന്നു പറഞ്ഞു…!! അതിനു അവളെ എന്റെ തലയിൽ വച്ചു അല്ലേ.. ചതിയൻ ചന്തു..!! സോറി ടാ…!! അപ്പോളത്തെ ബുദ്ധിക്കു അങ്ങനെ ചെയ്യാൻ തോന്നി…!! ബുദ്ധിക്കുഅല്ലേ.. നിന്റെ തല തിരിഞ്ഞ ബുദ്ധികാരണം ആണ് ഞാൻ ഏതൊക്കെ അനുഭവിക്കുന്നതു….!! ഉണ്ണി അങ്കിൾ നാളെ പോകും പിന്നെ എന്താ..!! എന്താന്നോ അങ്കിൾ ഇതു സീരിയസ് ആക്കി ആണ് എടുത്തതു..എവിടെ എങ്കിലും കിടന്ന തമിഴത്തി പെണ്ണിനെ എന്റെ ഭാര്യ ആക്കി എനിക്ക് ഓർക്കാൻ കൂടി വയ്യ….എന്തെങ്കിലും ചെയ്യൂ.. എന്താടാ രണ്ടും കൂടി ഇവിടെ വന്നു നിൽക്കുന്നതു… അയ്യോ ഈ കിളവന് വല്ലായിടത്തു പോയി ഇരുന്നുകൂടെ…!! അതു അങ്കിളെ കാറ്റു കൊള്ളൻ…!! അകത്തു ac ഉള്ളപ്പോൾ ആണോടാ .. ചന്തു… അത് ആർട്ടിഫിഷ്യൽ അല്ലേ..? എനിക്ക് നാച്ചുറൽ ആണ് ഇഷ്ടം,..

കേട്ടിട്ടില്ലേ..! നാച്ചുറൽ ആണ് നല്ലതെന്ന്…!! ടാ ആദി ഇവൻ നിന്റെ കാറ്റും കൊണ്ടേ പോകു..!! നീ കുറെ കാറ്റു കൊള്ളണ്ട..!! കേട്ടോടാ ചന്തു..!! നിന്റെ അപ്പനെ ഒന്നു കാണട്ടെ..!! ടാ ആദി…! അവളെ വിളിച്ചു ഇറക്കി കൊണ്ടു വന്നതല്ലേ..!! രാവിലെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വച്ചു താലി കെട്ടാം..!! അയ്യോ അങ്കിൾ അതു വേണ്ട…! വേണ്ടേ..!! പിന്നെ ..? അല്ല ഈ വിവാഹം എന്നു പറഞ്ഞാൽ..!!? പറഞ്ഞാൽ എന്താടാ..!! അല്ല ഒന്നും ഇല്ല.. ആദി പറയും…! ആദി…പറഞ്ഞൊ…!! അല്ല പെട്ടെന്ന് ഇതു പോലെ പറഞ്ഞാൽ..!! പറഞ്ഞാൽ എന്താടാ..!അതൊക്കെ നേരത്തെ ഓർത്തില്ലല്ലോ..!! ഇനി ഒന്നും ഇല്ല ..നാളെ രാവിലെ വിവാഹം..!! ഞാൻ ആവളോടും കൂടി ഇതു പറയട്ടെ..!! പിന്നെ ആദി നാളെ ഈ താടിയും മുടിയും ഒക്കെ ഒന്നു വെട്ടി ഒതുക്കി വരണം കേട്ടല്ലോ… കേട്ടു…. ടാ ചന്തു നിനക്കു ഒരു പണി ഉണ്ട് വേഗം വാ ഇപ്പൊ വരാം…. ഉണ്ണി അങ്കിൾ പോകുന്നതും നോക്കി ഞങ്ങൾ നിന്നു..

ടാ. ആദി.. ഉം.. ടാ.. പറയെട ..!! അല്ല രാവിലെ നിന്റെ വിവാഹം അല്ലേ..! അതിനു..!! ഇനിയും സമയം ഉണ്ട്… അല്ല ഈ പാർട്ടി നടത്തിയാലോ..! എന്തു പാർട്ടി..?? ബാച്ചിലർ പാർട്ടി..!! ബാച്ചിലർ പാർട്ടി അല്ല നിന്റെ അടിയന്തര പാർട്ടി നടത്താം… നിന്റെ ഒടുക്കത്തെ ബുദ്ധി ആണ് ഇതിനു എല്ലാം കാരണം..! അയ്യോ എന്നെ താഴെ നിർത്തടാ ആദി…!! പൊക്കി എടുത്തു താഴെ ഇടും ഞാൻ…. ടാ ഞാൻ പരിഹാരം ഉണ്ടാക്കാം.. പോരെ… എന്തു..! പറയാം എന്നെ ഒന്ന് താഴെ നിർത്തൂ… അവള് സമ്മതിക്കുമോ..!! സമ്മതിക്കും ഞാൻ സമ്മതിപ്പിക്കും.. ഉം.. ടാ ഞാൻ ഇല്ലേ എല്ലാത്തിനും…! അതേ അതാണ് എന്റെ പേടി..!! 🦋🦋🦋🦋

മോളെ. കനി…. നിന്റെ നാട് ഏതാ…..? കോവിൽപെട്ടി…. അവിടെ ആരൊക്കെ ഉണ്ട്…? ആരും ഇല്ല…!! മോളെ നീ ആദിടെ കൂടെ വന്നു.. അതിൽ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല.. നിങ്ങൾ തമ്മിൽ സ്നേഹത്തിൽ ആയിരുന്നു എന്ന് ചന്തു പറഞ്ഞു ശരി ആണോ..!! അതു..വന്തു… ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ട്.. നാളെ നിങ്ങളുടെ വിവാഹം. നമ്മുടെ കുടുംബ ക്ഷേത്രത്തിൽ വച്ചു.. രാവിലെ പോണം തയ്യാറായി ഇരിക്കണം കേട്ടോ…!! അയ്യോ..സാർ..എനിക്കു.. നീ എന്നെ എന്താ വിളിച്ചതു..സാർ എന്നോ.. ഉം.. നീ എന്നെ അച്ഛാന്നു വിളിച്ചാൽ മതി… നിന്റെ ഭാഷയിൽ അപ്പാ അല്ലേ.. ഉം… ശരി കുറച്ചു നേരം കിടന്നോ… നേരം വെളുക്കുമ്പോൾ പോകാൻ ഉള്ളതാ.. ഇനി എന്തു ചെയ്യും.. ആദി സാർ.. എന്നെ കൊല്ലും…കടവുളെ എതാവത് സെയ്യ്‌…!!! 🦋🦋🦋🦋🦋🦋🦋🦋

കനി…!! ചന്തു അണ്ണാ.! അയ്യോ പതുക്കെ പറ ആ കിളവന് ചുറ്റും ചെവിയും കണ്ണും ആണ്..!! മനുഷ്യൻ ചന്ദ്രനിൽ ചെന്നപ്പോൾ അവിടെ ഒരു മലയാളിടെ കട കണ്ടു എന്നു കേട്ടിട്ടില്ലേ..!! ഇല്ല..! ഇനി കേട്ടോളും..!! അതിനു എന്താ അണ്ണാ..!! ആ കട ഇങ്ങരുടെ കട ആണ്..!! അപ്പടിയ…! അപ്പടി ഉണ്ടൊന്നു അറിയില്ല..!! കുറച്ചെങ്കിലും കാണും.. പിന്നെ ഞാൻ വന്നത്.. ആ കിളവൻ ഉണ്ണി അങ്കിൾ പറഞ്ഞു കാണും അല്ലോ കാര്യം..!! തീരുമണം..!! തിരുമു ഒന്നും വേണ്ട..!! അല്ല കല്ലിയാണ വിഷയം. ..!! അതേ… എനിക്ക് പേടി അണ്ണാ..!! അയ്യോ പേടിക്കേണ്ട.. കെട്ടു കഴിഞ്ഞു അങ്കിൾ പോകും.. അതു വരെ അവന്റെ ഭാര്യ ആയി ഒന്നു അഭിനയിച്ചാൽ മതി..!! അണ്ണാ..!! പൊന്നു പെങ്ങളെ ഇല്ലെങ്കിൽ ആദി എന്നെ കൊല്ലും..!!

അല്ലെങ്കിൽ ആ കിളവൻ എന്നെ കൊല്ലും..!!ഇതു രണ്ടും നടന്നില്ലെങ്കിൽ എന്റെ അപ്പച്ചൻ എന്നെ കൊല്ലും..!! പ്ളീസ്..!! ആദി സാർ… അവൻ പറഞ്ഞിട്ടാണ് ഞാൻ ഇപ്പൊ വന്നത്… നിന്നെ സഹായിച്ച എനിക്ക് നി ഒരു സഹായം ചെയ്യില്ലേ.. സരി അണ്ണാ..!! കണ്ടിപ്പ സെയ്രേന്…!! ഇന്ന ഇതു പിടിച്ചോ..!! നിനക്കു വേണ്ട ഐറ്റംസ് ആണ് ആ കിളവൻ എന്നെ കൊണ്ട് മേടിപ്പിച്ചത….ഈ പതിരാതി ഒരു കൂട്ടുകാരന്റെ കട കുത്തി തുറപ്പിച്ചു മേടിച്ചത…!! ഉം… ഇതൊക്കെ ഇട്ടു ഒരു കല്ലിയാണ പെണ്ണായി ഒരുങ്ങി വരണം…കേട്ടല്ലോ ഉം… 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 രാവിലെ എണീറ്റു കുളിച്ചു… ചന്തു ചേട്ടൻ തന്ന കവർ തുറന്നു…!! അതിൽ ഒരു സാരിയും ഒരു വലിയ മാലയും… കടവുളെ ഇതു പോലത്തെ സാരിയും മാലയും ആദ്യമായി ആണ് തൊട്ടു നോക്കുന്നത് തന്നെ.. വേറെ ഒരു കവറിൽ രണ്ടു ജോടി ചുരിദാർ…!! അതിൽ നിന്നും സാരി എടുത്തു.. എല്ലാം അണിഞ്ഞ് കണ്ണാടിടെ മുൻപിൽ വന്നു നിന്നു..

വയ്യ ആദി സാർ ഇന്നലെ പറഞ്ഞതു ഓർമ്മയിൽ ഉണ്ട്.. ശരീരം തളരുന്നു…. ആദി സാർ പിന്നെ എന്തിനാ ഇപ്പോൾ ഇതു പോലെ ചെയ്യുന്നത്… വാതിലിൽ ആരോ മുട്ടുന്നത് കേട്ടു… ചെന്നു നോക്കയപ്പോൾ ചന്തു അണ്ണൻ കനി വാ… അങ്കിൾ വിളിക്കുന്നു…!! ഉം… പിന്നെ ഇന്ന് കാണാൻ കൊള്ളാട്ടോ. പണ്ടത്തെ ആള് മാറി പോയി…!! വെറുതെ ചിരിച്ചു… പാവ പോലെ ചന്തു അണ്ണന്റെ കൂടെ പുറത്തേക്ക് പോകുമ്പോൾ ആദി സാറിന്റെ മുറിയിലേക്ക് വെറുതെ ഒന്ന് നോക്കി… വാതിൽ അടച്ചു ഇട്ടിരിക്കുന്നു കനി. ആദി വന്നോളും നമുക്ക് നടക്കാം.. അണ്ണാ അതു വന്തു നാൻ … വേണ്ട ഉരുണ്ടു കളിക്കേണ്ട… വാ 🦋🦋🦋🦋🦋

ടാ ചന്തു അവനോടു വരാൻ പറ കുറെ നേരം ആയി ഇവിടെ കാത്തു ഇരിക്കുന്നു… നിന്റെ ഒക്കെ തോന്നിവാസം പോലെ അല്ല… കാര്യങ്ങൾ.. ഇതിനൊക്കെ ഒരു സമയവും കാലവും ഉണ്ട്…!! ഇപ്പോ വരാം എന്നു പറഞ്ഞു..!! മുഹൂർത്തം തീരുമ്പോൾ എങ്കിലും അവിടെ എത്താൻ പറ്റുമോ..!! ഉണ്ണി അങ്കിൾ എന്നോട് ചോദിച്ചു സമയം കളയാതെ അവനോടു തന്നെ ചോദിക്ക്..!! ദാ ഫോൺ..!! ടാ ആദി നി അവിടെ എന്തു ചെയ്യുവാ… ഞങ്ങൾ കുറേ നേരം ആയി ഈ വണ്ടിയിൽ ഇരിക്കാൻ തുടങ്ങിയിട്ടു… ഉണ്ണി അങ്കിളേ …ഞാൻ നി ഒരുങ്ങി തീർന്നില്ലേ..!! അത്ര ഒക്കെ മതി..!! വേഗം വാ… മുഹൂർത്തം ആകാറായി..!! ഉണ്ണി അങ്കിളേ അവൻ എന്താ പറഞ്ഞതു അവൻ ഒരുങ്ങുന്നു ഇപ്പൊ തന്നെ വരാം എന്ന്… ഒരുങ്ങുന്നോ…!

അങ്ങനെ വരാൻ ഒരു വഴിയും ഇല്ലല്ലോ..!! വഴി ഇല്ലെങ്കിൽ അവൻ ഉണ്ടാക്കി വന്നോളും…!നി കേറ്…!! ദാ വന്നല്ലോ മണവാളൻ..!! ആദി ഇങ്ങോട്ട് കേറ്..!! ടാ കൊള്ളാല്ലോ കസവു മുണ്ടും ഷർട്ടും.. ഇപ്പൊ നിന്നെ കണ്ടാൽ ഒരു പരിഷ്‌ക്കാരി ആണെന്ന് പറയില്ല..!! പിന്നെ കനി പുറകിൽ ഇരിക്കുന്നുണ്ട്..!! കൂടെ ആ കിളവനും ഉണ്ട്..!! ആരാ ടാ കിളവൻ..!! കിളവൻ നിന്റെ അപ്പൻ ചാണ്ടി .. അയ്യോ ഒന്നും ഇല്ലേ യൂത്തേ…!! ങാ പിന്നെ യൂത്ത് ഒരു കുത്തു കൊടുക്കാൻ ആണ് തോന്നുന്നത്..!! ടാ പ്രസംഗം മതി കേറ്…!! ടാ ആദി നി ഒന്നു പുറകിലേക്ക് നോക്കിക്കേ… കനിനേ കണ്ടോ… എന്തു സൂപ്പർ ആ… എങ്കിൽ നി കെട്ടിക്കോ… എന്താടാ പിറു പിറക്കുന്നത്… ഒന്നും ഇല്ല.. ആദിക്കു കെട്ടാൻ ധൃതിആയിന്നു…!!…തുടരും…….

അൻപ്: ഭാഗം 3

Share this story