അൻപ്: ഭാഗം 40

അൻപ്: ഭാഗം 40

എഴുത്തുകാരി: അനു അരുന്ധതി

ആദിയും കനിയും കൂടി താഴേക്ക് ഇറങ്ങി വരുമ്പോൾ ആണ് ഉണ്ണി അങ്കിൾ എതിരെ വന്നത്.. അല്ല രണ്ടു പേരും കൂടി എവിടേക്ക് ആണ് ഈ സമയത്തു.. അതു അങ്കിൾ ഞങ്ങൾ ഒന്നു നടക്കാൻ ഇറങ്ങിയതാ.. ഈ പാതിരാത്രിയിലോ…പകല് ഇത്ര സമയം ഉണ്ടായിട്ടും നിനക്ക് നടക്കാൻ സമയം കിട്ടിയില്ലേ ആദി.. അതു അങ്കിൾ.. ഉണ്ണി അങ്കിൾ സംശയത്തൊടെ രണ്ടു പേരെയും നോക്കി.. അല്ല ഇനി രണ്ടു പേരും വല്ല വഴക്കും ഇട്ടോ… അയ്യോ ഇല്ല മാമ.. ആദി ഏട്ടൻ എന്നമോ സംസാരിക്കണം എന്നു പറഞ്ഞു.. അതാ.. ആ അതു പറഞ്ഞപ്പോൾ ആണ് ആദി ഓർത്ത്..എനിക്കു നിന്നോട്‌ ഒരു കാര്യം പറയാൻ ഉണ്ട്… ഒന്നു വന്നേ..

അല്ല അങ്കിൾ ഞങ്ങൾ …. മോളെ … ഉണ്ണി മാമ.. നിനക്ക് ഇപ്പൊ പുറത്തു പോണോ.. എങ്കിൽ പറഞ്ഞൊ അങ്കിൾ ഒന്നും പറയില്ല.. അയ്യോ മാമ എനിക്കും പോകേണ്ട എന്നാ.. ആണോ.. എങ്കിൽ പോയി കിടന്നു ഉറങ്ങിക്കോ ..ആദി കുറച്ചു കൂടി കഴിഞ്ഞു വരും.. ശരി മാമ. ഉണ്ണി അങ്കിൾ പറഞ്ഞതു കേട്ടിട്ട് ആദിയെ ഒന്നു നോക്കിയ ശേഷം കനി സ്റ്റെപ് കയറി മുകളിലേക്ക് പോയി..അവളോട് പറയാൻ പറ്റിയില്ലല്ലോ.. ശോ.. അങ്കിൾ ഇടക്ക് കേറി വന്നു… കനി പോയ ശേഷം ആണ് ഉണ്ണി അങ്കിൾ ആദിയെ വിളിക്കുന്നത്‌.. ആദി…നമുക്ക് അവിടെ ഇരുന്നാലോ.. ഇരിക്കാം അങ്കിൾ ആദിയും അങ്കിളും അടുത്തുള്ള സോഫയിൽ ചെന്നു ഇരുന്നു.. എന്താ അങ്കിൾ… എന്താ കാര്യം ആദി …ഞാൻ അഭിയെ കുറിച്ചു പറയാൻ വന്നതാ.. അഭിയെ പറ്റിയോ… എന്താ അങ്കിൾ അല്ല അവൻ ഇപ്പൊ ഒരു പെണ്ണിനെ കെട്ടി കുടുംബം ഒ‌ക്കെ ആയി.. എന്നാലും അവനു ഒരു ഉത്തരവാദിത്തം ഇല്ല.. ഞാൻ പറഞ്ഞു വരുന്നത് ആദി..

ഈ ബിസിനസ്സ് ഒ‌ക്കെ നോക്കാൻ എനിക്ക് വയ്യ.. പ്രായം കുറെ ആയില്ലേ.. എന്താ അങ്കിൾ പറഞ്ഞു വരുന്നത്.. നിയും അഭിയും കൂടി ഇനി എല്ലാം നോക്കി നടത്തിയാൽ മതിന്നു.. അയ്യോ അങ്കിൾ എനിക്ക് പറ്റില്ല… ജോലി ഉള്ളത് ..അതു പറ്റില്ല അങ്കിൾ..അഭിയെ ഏല്പിച്ചാലോ.. അതാകുമ്പോൾ അവൻ ഇവിടെ നിന്നോളും..അവന്റെ കുരുത്തകേടു കുറച്ചെങ്കിലും മാറട്ടെ അതു നീ പറഞ്ഞതു ശരിയാ ആദി.. അപ്പൊ നാളെ തന്നെ കമ്പനിയിലേക്ക് വരാൻ നീ അവനോടു പറയണം കേട്ടോ.. പറയാം അങ്കിൾ.. പിന്നെ ആദി അഭിയുടെ പെണ്ണ് ആള് അത്ര പാവം അല്ലന്നു തോന്നുന്നു.. എന്താ അങ്കിൾ.. യേ.. ഒന്നും ഇല്ല.. ചുമ്മാ തോന്നി.. നിയ് പോയി കിടന്നോ.. സമയം ഇത്ര ആയില്ലേ.. അങ്കിൾ.. ഉം.. എനിക്കു ലീവ് അധികം ഇല്ല.. നാളെ ഒന്നു കോളേജിൽ പോകേണ്ടി വരും..

ആണോ.. അപ്പൊ കനി മോളെ.. ഇവിടെ ഇപ്പൊ അഭിയും ജിനിയും ഉണ്ടലോ.. ഞങ്ങൾ അങ്ങോട്ട്‌ പൊക്കോട്ടെ.. അതു ആദി… കുറച്ചു ദിവസം കൂടി കഴിയട്ടെ.. ഭാമ ഒന്നുടെ ഓക്കെ ആയിട്ട് പൊക്കോ… ഉം.. ശരി.. എനിക്കു ഉറക്കം വരുന്നു.. നിയും പോയി കിടക്കാൻ നോക്ക്.. ഉം.. ഉണ്ണി അങ്കിൾ പോയ ശേഷവും ആദി അവിടെ തന്നെ നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 നേരം വെളുത്തപ്പോൾ ആണ് ആദി അടുത്തു കിടക്കുന്നതു കനി അറിയുന്നത്..കനി ആദിയുടെ അടുത്തേക്ക് നീങ്ങി കിടന്നു..ഇതു എപ്പോ വന്നു കിടന്നു പോലും .. സൂക്ഷിച്ചു നോക്കിയപ്പോൾ ആദി കണ്ണുകൾ അടച്ചു നല്ല ഉറക്കം ആണെന്ന് കണ്ടു.. നോക്കിയപ്പോൾ കുറച്ചു മുടി ആദിയുടെ മുഖത്തേക്ക് അലസമായി വീണു കിടക്കുന്നതു കണ്ടു….കനി വേഗം കൈ നീട്ടി ആദിയുടെ മുഖത്തു വീണു കിടക്കുന്ന മുടി ഒരു വശത്തേക്ക് നീക്കി വച്ചു..എന്നിട്ടു ആദിയെ ഒന്നുടെ നോക്കി.. ഹാ ഇപ്പൊ കാണാൻ കൊള്ളാം..

അപ്പൊ മുൻപ് കൊള്ളില്ല എന്നാണോ… ആദി ഏട്ടാ.. ചുമ്മാ കിടക്കുവായിരുന്നു അല്ലേ.. പെട്ടെന്ന് ആദി കണ്ണുകൾ തുറന്നു .വലതു കൈ കൊണ്ട് തലയിൽ ഊന്നി കനിയുടെ നേരെ തിരിഞ്ഞു വന്നു കിടന്നു.. എന്താടി പറഞ്ഞതു ഇപ്പൊ കാണാൻ കൊള്ളാന്നോ..അപ്പൊ ഇത്ര ദിവസം കണ്ടതോ.. ഉം… വലിയ കുഴപ്പം ഇല്ല..എന്നാലും നീങ്ക നിനച്ച മാതിരി ഒന്നും കേടയാത്… നിനക്കു ഒരു കാര്യം അറിയാമോ പെണ്ണേ… കോളേജിൽ ഏറ്റവും കൂടുതൽ ഫാൻസ് ഫോളോയിങ് ഉള്ള ക്ലാസ് ടീച്ചർ ഈ ഞാൻ ആണ്.. അതും ഗേൾസും.. പിന്നെ..ചുമ്മാ.. ഞാൻ ക്ലാസ് എടുക്കുമ്പോൾ എല്ലാം ഗേൾസും… ദാ നിയ് എന്നെ ഇപ്പൊ നോക്കിയത് പോലെ ഇങ്ങനെ കണ്ണെടുക്കാതെ നോക്കി ഇരിക്കും.. പിന്നെ.. പിന്നെ അല്ല മോളെ.. നിനക്കു ഇപ്പൊ എന്നെ തീരെ വില ഇല്ല..ശരിയാക്കാം… പെട്ടെന്ന് ആദി കൈ എടുത്തു കനിയുടെ ഇടുപ്പിൽ കൈ വച്ചു..എന്നിട്ടു ചിരിച്ചു കൊണ്ട് അവളോട്‌ അടുത്തു..

കനി വേഗം തന്നെ ആദിയുടെ കൈ തന്റെ ദേഹത്തു നിന്നും മാറ്റി പിന്നെ പതിയെ എണീറ്റു,.എന്നിട്ടു ആദിയോടായി പറഞ്ഞു.. രാവിലെ കോളേജിൽ പോണം എന്നു പറഞ്ഞു..എന്നിട്ടു സമയം ആയില്ല.. ഇപ്പൊ പോയാൽ സമയത്തു അവിടെ എത്തും അല്ലെങ്കിൽ പിന്നെ ധൃതി പിടിച്ചു വണ്ടി ഓടിക്കണ്ടേ.. ഉം… ആദി കണ്ണും തുടച്ചു എണീറ്റു..കനിയെ നോക്കിയപ്പോൾ കനി കുളിക്കാൻ കയറുന്നതു കണ്ടു.. അതേ.. കനി നിയും എന്റെ കൂടെ വരുന്നുണ്ടോ… ഞാൻ…ഞാൻ പോയാൽ അമ്മ.. ഞാൻ കുറച്ചു ദിവസം കൂടി ഇവിടെ നിക്കട്ടെ ആദി ഏട്ടാ…പോയിട്ടു ഇങ്ങോട്ടു വരില്ലേ.. ഉം… കനി … എന്താ ആദി ഏട്ടാ.. അതു.. പിന്നെ കനി..ഒരു കാര്യം പറയട്ടെ.. സോല്ല്… ഇന്നലെ തൊട്ട് തുടങ്ങിയത് ആണല്ലോ.. ആദി വേഗം ബെഡിൽ നിന്നും എണീറ്റു…

കനിയുടെ നേരെ നോക്കിയപ്പോ അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ പറയാൻ വന്നത് വേണ്ടെന്നു വച്ചു.. അതു… അതു കനി.. ഒന്നും ഇല്ല ഞാൻ പിന്നെ പറയാം.. ഉം…. കനി ബാത്‌റൂമിൽ കയറി കതക് അടച്ചതും ആദി തന്റെ കണ്ണുകൾ ഇറുക്കി അടച്ചു അവിടെ തന്നെ നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എല്ലാരും ഒരുമിച്ച് ആണ് ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നത്.. ജിനി പറയാതെ എല്ലാർക്കും വിളിമ്പി കൊടുക്കുന്നതു കണ്ടു ചന്തു അഭിയെ ആരും അറിയാതെ കളിയാക്കി..ഇടക്കിടെ ഉണ്ണി അങ്കിൾ രണ്ടു പേരെയും വഴക്ക് പറയുന്നുണ്ടായിരുന്നു.. ആദി എറണാകുളത്തു പോകുന്ന കാര്യം പറഞ്ഞപ്പോൾ അമ്മക്ക് വിഷമം ആയി.. എന്നാലും ഉണ്ണി അങ്കിളും ആദിയും ഒരു വിധം അമ്മയെ പറഞ്ഞു സമ്മതിപ്പിച്ചു… അതിനിടയിൽ അഭി കമ്പനിയിൽ പോകുന്ന കാര്യവും പറഞ്ഞു…

എല്ലാം അറിഞ്ഞപ്പോൾ എല്ലാരും ഹാപ്പി.. എന്നാൽ ജിനി മാത്രം എല്ലാത്തിനും നിന്നും ഒഴിഞ്ഞു മാറി നിന്നു …. കഴിച്ച ശേഷം ആദി പോകാൻ ഇറങ്ങി.. അഭി ഞാൻ പറഞ്ഞതു ഓർമ്മ ഉണ്ടല്ലോ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഉണ്ണി അങ്കിൾ ഉണ്ട് കമ്പനിയിൽ ..അല്ലാതെ തോന്നുന്ന പോലെ ഇനിയും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ആണ് പ്ലാൻ എങ്കിൽ ഇനി എന്നെ നോക്കേണ്ട.. കേട്ടല്ലോ.. അയ്യോ..ഏട്ടാ.. ഞാൻ പഴയ അഭി അല്ല ഇപ്പോൾ.. ഉം.. പറയുന്നത് പോലെ ചെയ്തു കാണിച്ചാൽ മതി… ഉം.. അല്ല ചന്തു ചേട്ടനും വരുന്നുണ്ടോ ആദി ഏട്ടാ.. ഇല്ല.. അവനു വീട്ടിൽ പോണം എന്നു പറഞ്ഞു പോകുന്ന വഴിയിൽ ഇറക്കാം ..നീയും ഉണ്ണി അങ്കിളും ഒപ്പം ഇറങ്ങിയാൽ മതി.. ശരി ഏട്ടാ… ഉം.. ഒരു കാര്യം കൂടി ഏട്ടാ..വേലു… വേലുന്റെ കാര്യം ഏട്ടത്തിക്ക് അറിയാമോ.. ഇല്ല ഞാൻ പറഞ്ഞില്ല.. ഇവിടെ വച്ചു വേണ്ട… രണ്ടു ദിവസം കഴിയുമ്പോൾ ഞങ്ങൾ പോകും… അവിടെ ചെന്നിട്ടു പറയാം എന്നു വിചാരിച്ചു.. ഉം… അറിയുമ്പോൾ ഏട്ടത്തി എന്നെ വെറുക്കും അല്ലേ ഏട്ടാ… എനിക്ക് ഒന്നും അറിയില്ല അഭി..

ഓരോ മിനിഷവും ഞാൻ അവളെ എങ്ങനെയാണ് ഫേസ് ചെയുന്നത് എന്നു എനിക്കെ അറിയൂ.. അപ്പോൾ ആണ് ചന്തു അവിടേക്ക് വന്നത്…കൂടെ കനിയും ഉണ്ടായിരുന്നു… ആദി.. പോകാം.. പോകാം ചന്തു.. ബാഗ് ഡിക്കിയിൽ വെക്കണോ.. വേണ്ട ആദി രണ്ടു സ്റ്റോപ്പ് അല്ലേ ഉള്ളത്.. ഞാൻ കയ്യിൽ പിടിച്ചോളാം..കനി പോട്ടെ ഉം… ആദി ഡോർ തുറക്കാൻ പോയപ്പോൾ ആണ് കനിയെ സൈഡ് മിററിൽ കൂടി കണ്ടത് ആദി തുറന്ന ഡോർ അടച്ചു,, എന്നിട്ടു കനിയുടെ അടുത്തേക്ക് നടന്നു ചെന്നു.. കനി. പോട്ടെ.. അപ്പടി സോല്ലാതെ.. പോയി വരാംന്നു പറ ആദി ഏട്ടാ.. ഉം.. പോയി വരാം.. അമ്മ.. ഞാൻ അമ്മയുടെ കൂടെ എപ്പവും ഉണ്ടാകും.. അതു മതി… ഞാൻ വിളിക്കാം..ഉം.. ദേ ചന്തു അണ്ണൻ നോക്കുന്നു പോയി വാ.. ഉം.. കനി നോക്കുമ്പോൾ ആദി നടന്നു ചെന്നു വണ്ടിയിൽ കയറാൻ പോകുന്നതു കണ്ടു.. ഡോർ തുറക്കാൻ തുടങ്ങിയതും ആദി കനിയെ ഒന്നുടെ തിരിഞ്ഞു നോക്കി ചിരിച്ചു…കനിയും ചിരിച്ചു.. ആദി വണ്ടിയിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു… കനി കുറച്ചു കൂടി മുൻപിലേക്ക് നീങ്ങി നിന്നു…

ആദി വണ്ടി എടുത്തു ..പിന്നെ കനിയെ ഒന്നുടെ നോക്കിയിട്ട് അവളുടെ നേരെ നോക്കി കൈ വീശി.. കനിയും ആദിയെ നോക്കി ചിരിച്ചു കൊണ്ട് തലയാട്ടി..ആദിയുടെ വണ്ടി കണ്ണിൽ നിന്നും മറയുന്ന വരെ കനി അവിടെ തന്നെ നിന്നു.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 എല്ലാരും പോയപ്പോൾ കനിക്ക് പെട്ടെന്ന് ഒറ്റയ്ക്ക് ആയതു പോലെ തോന്നി..ആദിയെ വിളിക്കാൻ ഒന്നു രണ്ടു പ്രാവശ്യം ഫോൺ എടുത്തു എങ്കിലും വിളിച്ചില്ല…വേണ്ട വണ്ടി ഓടിക്കുമ്പോൾ ചിലപ്പോൾ ഫോൺ എടുത്താലോ.. റൂമിൽ വന്നു കുറച്ചു നേരം വെറുതെ ഇരുന്നു..പിന്നെ അടുക്കളയിലേക്ക് പോകാം എന്ന് വിചാരിച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുബോൾ ആണ് ജിനി നേരെ എതിരെ നടന്നു വന്നത് കണ്ടത്.. കനിയെ കണ്ടതും കാണാത്ത മട്ടിൽ റൂമിലേക്ക് കയറി.. എന്നിട്ട് വാതിൽ വലിച്ച് അടച്ചു.. ഹോ.. ഇവള് ഈ ജിനി വീട് പൊളിക്കുമല്ലോ ..ഹും അഹങ്കാരം അല്ലാതെ എന്താ.. ചേച്ചി.. ആരോ വിളിച്ചതു കേട്ടു കനി നോക്കിയപ്പോൾ. പുറകിൽ ഗീതു.. ഗീതു.. എവിടെ ആയിരുന്നു. നീ.. ചേച്ചി..ഓൺലൈൻ ക്ലാസ് ഉണ്ടായിരുന്നു..

അതാ ഉം. പിന്നെ ഈ ജിനി ചേച്ചി ആരോടും സംസാരിക്കില്ലേ..എന്തു ജാഡ ആണ് എന്നാ.. ഞാൻ ഒരു ഹായ് പറഞ്ഞു.. അതിനു എന്നെ ഒരു നോട്ടം നോക്കി ..ഹോ ഞാൻ എന്തോ കാശു കടം മേടിക്കാൻ വന്നപോലെ ..ഹും.. അതു ആണ് അവളുടെ സ്ഥിരം ഭാവം.. ചേച്ചി.. എല്ലാരും പോയോ.. ഉം.. ആദി ചേട്ടൻ.. ആ പോയി.. അഭി ചേട്ടനോ.. അഭിയും പോയി.. അപ്പോ ചന്തു ചേട്ടനോ.. ഉം…ചന്തു പോയെന്നു അറിയണം അതല്ലേ.. അയ്യോ. അല്ല.. ഉം.. പോ മാ…എനക്ക് തെരിയും.. ചന്തു അണ്ണനു അറിയാമോ.. ഹോ.. ഈ ചേച്ചി. ഞാൻ പോകുവാ..അയ്യോ പോക വേണ്ട..അപ്പൊ ഇവിടെ വേറെ എന്നല്ലാമോ.. നടക്കുനന്ദു. പോ ചേച്ചി..നമുക്ക് ഒന്നു കറങ്ങിയാലോ.. എവിടെ.. എന്റെ വീട്ടിൽ ചേച്ചി ഇതു വരെ വന്നിട്ടില്ലല്ലോ.. ഉം.. പോയാലോ.. അയ്യോ അമ്മ …തനിയെ അല്ലേ.. അതിനു എന്റെ സുധാമ്മ ഉണ്ടല്ലോ.. നമുക്ക് പോയിട്ട് വേഗം വരാന്നേ.. സരി.. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 റൂമിൽ കയറി വാതിൽ വലിച്ചു അടച്ച ജിനി ദേഷ്യത്തിൽ കട്ടിലിൽ വന്നിരുന്നു..

ഹോ ഇവിടെ എവിടെ നോക്കിയാലും എല്ലാർക്കും പരസ്പരം സ്നേഹം… ഇവർക്ക് ഒന്നും വേറെ പണി ഇല്ലേ… എല്ലാം ഡ്രാമ ആണ്.. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ സ്നേഹിച്ചു ജീവിക്കാൻ ആർക്കെങ്കിലും പറ്റുമോ.. ഇപ്പോ അഭിയെ തന്നെ നോക്കു.. അവിടെ കള്ളും കുടിച്ചു അടിച്ചു പൊളിച്ചു നടന്നവൻ ആണ് ഇപ്പൊ ഏട്ടൻ പറഞ്ഞതു കേട്ട് കമ്പനി നടത്താൻ പോയെക്കുന്നു… ഞാൻ ഇത്ര പറഞ്ഞു.. പോകേണ്ട എന്നു.. എന്നിട്ടോ..അവന്റെ മുൻപിൽ തോറ്റു പോയി… ഒട്ടും ഓർത്തില്ല.. അഭിയോട് വാശി പിടിച്ചു പോകേണ്ട എന്നു പറഞ്ഞു നിന്നു എന്നിട്ടു അവൻ പോയി.. അവൻ എന്നെ പറഞ്ഞു സമ്മതിപ്പിച്ചു അഭി… അവനെ ഇപ്പൊ വല്ലാതെ താനും ഇഷ്ടപ്പെട്ടു തുടങ്ങിയ പോലെ…ഞാൻ പോലും അറിയാതെ ഞാൻ അവനെ ഇപ്പൊ അത്മാർത്ഥമായി സ്നേഹി തുടങ്ങിയോ …ജിനി കൈ നീട്ടി അഭി തന്റെ കഴുത്തിൽ കെട്ടിയ താലി എടുത്തു അതിലേക്ക് നോക്കി ഇരുന്നു………………………..🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋………തുടരും…….

അൻപ്: ഭാഗം 39

എല്ലാപാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story